തയ്യാറാക്കിയത്: നീന കുര്യൻ
Block:3
unit 1
കാപ്പിരികളുടെ നാട്ടിൽ
എസ്.കെ പൊറ്റക്കാട്ട്
1.കാപ്പിരികളുടെ സ്വഭാവസവിശേഷതകൾ എസ് കെ പൊറ്റക്കാട്ട് അടയാളപ്പെടുത്തുന്നത് എങ്ങനെ ?
ഭയംകൊണ്ട് മരവിച്ചു പോയ ഒരു വിചിത്ര ജീവിതമാണ് കാപ്പിരികളിൽ കാണുവാൻ കഴിയുന്നത്. മനുഷ്യന്റെയും പ്രകൃതിയുടെയും മർദ്ദനം നിരന്തരം അവർ ഏൽക്കേണ്ടിവരുന്നു.യുഗങ്ങൾക്കപ്പുറമാണ് അവൻറെ ഇന്നലെകൾ നാളെയാവട്ടെ നൂറ്റാണ്ടുകൾക്കപ്പുറവും ദീർഘനിദ്രയിൽ നിന്ന് അവൻ ഉണർന്നു വരുന്നതേയുള്ളൂ ദശാബ്ദങ്ങളും ശതാബ്ദങ്ങളും വേണ്ടിവരും ആ മയക്കത്തിൽ നിന്ന് ഉണരാൻ . അവൻറെ സ്വഭാവവും ചേഷ്ടകളും മനശാസ്ത്രജ്ഞരെ പോലും ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്നതിനും കാരണം അതു തന്നെയാണെന്ന് എസ് കെ നിരീക്ഷിക്കുന്നു .സ്നേഹം നന്ദി വിശ്വാസം തുടങ്ങിയ മനോഭാവങ്ങൾ അവർക്ക് അന്യമാണ്. നാളെയെ കുറിച്ചുള്ള ചിന്ത അവരെ അലോസരപ്പെടുത്തുന്നില്ല. ഏതു കടുംകൈ ചെയ്യാനും അവർ മടിക്കുന്നില്ല.
2.വെള്ളക്കാരുടെ ചൂഷണത്തിന് ആഫ്രിക്കൻ ജനത വിധേയമായതെങ്ങനെ?
കളവും കുറ്റവും ചെയ്ത കാപ്പിരിയെ നിർദാക്ഷിണ്യം ഉപദ്രവിക്കുന്നതിന് വെള്ളക്കാരന് ഒരു മടിയുമില്ല. തൻറെ സ്വന്തം നാട്ടിൽ യാതൊരു സ്ഥാനവും കാപ്പിരിക്കില്ല. രാത്രി എട്ടുമണിക്ക് ശേഷം കുടിലിൽ നിന്ന് പുറത്തിറങ്ങുന്നതും കാപ്പിരിക്ക് കുറ്റകരമാണ്. ഒരു വെള്ളക്കാരി പെണ്ണിനെ ബലാത്കാരം ചെയ്താൽ ഒരു കാപ്പിരിക്ക് വധശിക്ഷയാണ് വിധിക്കുന്നത്. എന്നാൽ ആഫ്രിക്കയിൽ ഇന്ന് കാണുന്ന ലക്ഷക്കണക്കിന് ഉള്ള' കളേഡ് ജാതികളിൽ ഓരോ വെള്ളക്കാരന്റെയും വ്യഭിചാരം മുഴച്ചു നിൽക്കുന്നത് ആരും ഗൗനി
ക്കാറില്ല.മാത്രമല്ല ബസ്സിൽ യാത്ര ചെയ്യുന്നതിനും സിനിമ കാണുന്നതിനും മുതൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കാപ്പിരികൾ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്നു.തീവണ്ടിയിൽ കാപ്പിരികൾക്ക് കാലി തൊഴുത്തിനേക്കാൾ മോശമായ കാറ്റും വെളിച്ചവും കടക്കാത്ത കമ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഇത്തരം കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നതിൽ നിന്നുള്ള വീർപ്പുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ ഉറക്കെ പാട്ടുപാടുന്ന കാപ്പിരികളെ കണ്ടുമുട്ടിയതായി അദ്ദേഹം തൻറെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു ,
3.സ്വാഹിലി ഭാഷയുടെ സവിശേഷതകൾ എന്തെല്ലാം ?
ആഫ്രിക്കയിലെ മിക്ക നാടുകളിലെയും പൊതു ഭാഷയാണ് സ്വാഹിലി . ഗവൺമെൻറ് അംഗീകരിച്ച നാട്ടുഭാഷയും അതുതന്നെയാണ്. സ്വാഹിലി എന്ന പദത്തിൻറെ അർത്ഥം കടലോരത്തിലെ ഭാഷ എന്നാണ്. ആഫ്രിക്കയിൽ നൂറ്റാണ്ടുകളായി അടിമകൾ ആയിരുന്ന അറബികൾ ഈ ഭാഷയ്ക്ക് അനവധി പദസമ്പത്ത് സംഭാവന ചെയ്തിട്ടുണ്ട്. അറബി പദങ്ങളോടൊപ്പം നിരവധി ഹിന്ദുസ്ഥാനി പദങ്ങളും ഇംഗ്ലീഷ് പദങ്ങളും അതിൽ കടന്നുകൂടിയിട്ടുണ്ട്. ഉച്ചരിക്കാനും പഠിക്കാനും എളുപ്പമുള്ള ഈ ഭാഷയ്ക്ക് സ്വന്തമായ ലിപിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങളിൽ ആണ് ഇത് എഴുതുന്നത്.
4സഞ്ചാരസാഹിത്യത്തിലെ ഒരു അന്വയമാണ് എസ് കെ പൊറ്റക്കാട് ഈ നിരീക്ഷണത്തിന്റെ സാധുത പരിശോധിക്കുക
സഞ്ചാരത്തെ കലയായി സ്വീകരിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട് . താൻ കണ്ട നാടുകളെയും അവിടുത്തെ ജനസമൂഹങ്ങളെയും അവരുടെ ജീവിത സവിശേഷതകളെയും കലാഭംഗിയോടെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് അനായാസം സാധിച്ചതു കൊണ്ട്സഞ്ചാരസാഹിത്യത്തിലെ ഒരു അന്വയമാണ് എസ് കെ പൊറ്റക്കാട് എന്ന് പറയാം.
5.സഞ്ചാരസാഹിത്യത്തിന്റെ സവിശേഷതകൾ എന്തെല്ലാം
പ്രമേയത്തെക്കാൾ എഴുത്തുകാരന്റെ രചനാ കൗശലത്തിനും ആത്മാർത്ഥതക്കും സഞ്ചാരസാഹിത്യത്തിൽ പ്രാധാന്യമുണ്ട് .അസാധാരണ അനുഭവങ്ങൾ രസകരമായി അവതരിപ്പിക്കാനുള്ള കഴിവാണ് സഞ്ചാരസാഹിത്യകാരൻ ആർജിക്കേണ്ടത് .എഴുത്തുകാരന്റെ ആത്മാംശത്തിനാണ് ഇതിൽ പ്രാധാന്യം .മനുഷ്യർ തങ്ങളുടെ ചരിത്രവും ഭാഗധേയവും പടുത്തുയർത്തിയത് എങ്ങനെയെന്നും അതിൽ അവൻറെ വിജയപരാജയങ്ങൾ എത്രമാത്രം എന്നും ചിത്രീകരിക്കുവാൻ കൃതികൾക്ക് കഴിയണം .വസ്തു സ്ഥിതി കഥനത്തെക്കാൾ മാനവ ചൈതന്യമാണ് അവയെ ഹൃദയഹാരിയാകുന്നത് .ചരിത്രം ഭൂമിശാസ്ത്രം കല സാഹിത്യം നരവംശശാസ്ത്രം പ്രകൃതി ശാസ്ത്രം തുടങ്ങി ഏത് വിജ്ഞാനവും യാത്രാവിവരണത്തിൽ ഉൾപ്പെടുത്താം.
Σχόλια