തയ്യാറാക്കിയത്: നീന കുര്യൻ
Block:3
unit 2
1.നേരിന്റെ വജ്രത്തിളക്കം കെ ആർ ഗൗരിയമ്മയുടെ ആത്മകഥയിൽ തെളിഞ്ഞു നിൽക്കുന്നതെങ്ങനെയെന്ന് കണ്ടെത്തുക
&
3.കെട്ടുപാടുകൾ ഇല്ലാത്ത തുറന്നെഴുത്തായി കെ ആർ ഗൗരിയുടെ ആത്മകഥ മാറുന്നത് എങ്ങനെ?
ചേർത്തല താലൂക്കിലെ കാർഷികരംഗത്തെ കുറിച്ചും പള്ളിക്കൂടങ്ങളിൽ വിദ്യാഭ്യാസം നിലനിന്നു പോന്നിരുന്നതിനെക്കുറിച്ചും ആരോഗ്യരംഗത്തെ അറിവില്ലായ്മയെ കുറിച്ചും എല്ലാം വിശദമായ ഒരു ചിത്രം കെ ആർ ഗൗരി അമ്മ ഏഴാം അധ്യായത്തിൽ നൽകുന്നു.
രാഷ്ട്രീയ പ്രവർത്തനത്തെ ജനസേവനമായി കാണുവാനും അതിനുള്ള അവസരം നിഷേധിക്കപ്പെടുമ്പോൾ ശക്തമായി പ്രതികരിക്കാനും സദാ സന്നദ്ധയായിരുന്നു അവർ .രാഷ്ട്രീയ പ്രവർത്തനം ജനസേവനം ആയി കണക്കാക്കിയ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു കെ ആർ ഗൗരിയമ്മ .നാല്പത്തിമൂന്ന് അധ്യായങ്ങളുള്ള തൻറെ ആത്മകഥയിൽ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവർ നേരിട്ട പൊള്ളുന്ന അനുഭവങ്ങളുടെ തുറന്നെഴുത്താണ് . ആശയപരമായും പ്രത്യയശാസ്ത്രപരമായും കെട്ടുപാടുകളോ പരിമിതികളും ഇല്ലാത്തതിനാൽ നേരിന്റെ വജ്രത്തി ളക്കമുള്ള തുറന്നെഴുത്തായി ഈ ആത്മകഥ മാറുന്നു.
2.പ്രാഥമിക വിദ്യാഭ്യാസ കാലാനുഭവങ്ങൾ കെ ആർ ഗൗരി പങ്കുവെക്കുന്നത് എങ്ങനെ?
തൻറെ സ്കൂൾ വിദ്യാഭ്യാസത്തിൻറെ ഓർമ്മകൾ കെ ആർ ഗൗരി പങ്കുവെക്കുമ്പോൾ അക്കാലത്തെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യവും അധ്യാപകരുടെ മൂല്യബോധവും തെളിഞ്ഞുവരുന്നു. വിദ്യാഭ്യാസത്തിൻറെ ആദ്യഘട്ടങ്ങളിൽ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുക ഉച്ചാരണസ്ഫുടത ഉണ്ടാക്കുക കൂട്ടി വായിക്കാൻ പഠിപ്പിക്കുക വ്യക്തിയുടെ നിലവാരം അനുസരിച്ച് പാഠപുസ്തകങ്ങൾവായിപ്പിക്കുക അക്കങ്ങൾ പഠിപ്പിക്കുക കണക്കുകൂട്ടലും കുറക്കലും ഹരിക്കലും മറ്റും വ്യക്തിയുടെ നിലവാരം അനുസരിച്ച് ചെയ്യുക എന്നതൊക്കെ അവിടെ നടന്നിരുന്നതായി കെ ആർ ഗൗരി ചൂണ്ടിക്കാട്ടുന്നു
.ഇത്തരം പ്രാഥമിക വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടിക്ക് ദൈനംദിന ജീവിതത്തിലേക്ക് ആവശ്യമായ അക്ഷരജ്ഞാനം ഉണ്ടായിരുന്നു .കവിതകളും കണക്കുകളും ലേഖനങ്ങളും എല്ലാം വേഗത്തിലും തെറ്റില്ലാതെയും ചെയ്തു തീർക്കുമെങ്കിലും തൻറെ കൈ അക്ഷരത്തിന് വടിവ് കുറവായിരുന്നു എന്ന് അവർ വെളിപ്പെടുത്തുന്നു.
4.ആത്മകഥയിൽ നിന്ന് വെളിവാകുന്ന സാമൂഹിക ജീവിതത്തിൻറെ പ്രത്യേകതകൾ എന്തെല്ലാം?
ആ കാലഘട്ടങ്ങളിൽ കുടുംബങ്ങളിൽ ഉണ്ടായിരുന്ന പട്ടിണി നിരക്ഷരത ആരോഗ്യരംഗത്തെ അറിവില്ലായ്മ തൊഴിൽപരമായ വിവേചനങ്ങൾ സാമൂഹിക സമത്വങ്ങൾ എന്നിവയുടെയെല്ലാം പരിച്ഛേദമായി കെ ആർ ഗൗരിയമ്മയുടെ ആത്മകഥയെ കാണാവുന്നതാണ്.
5.കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സാന്നിധ്യമായി കെ ആർ ഗൗരി മാറുന്നത് എങ്ങനെ?
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു.
1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു് .പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗം ആയിരുന്ന ഇവർ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കഴിവുറ്റ ഭരണാധികാരിയായി,
ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് അവരെന്ന് പറയപ്പെടുന്നു. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്.
പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്.
Comments