തയ്യാറാക്കിയത്: നീന കുര്യൻ
Block:3
unit 4
ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹർജി
1.കേരളത്തിലെ സ്ത്രീ വാദ ചരിത്രത്തിൽ എം എൻ കാരശ്ശേരിയുടെ ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹർജി എന്ന ലേഖനത്തിന്റെ പ്രസക്തി എന്ത് ?
കേരളീയ മുസ്ലിം സ്ത്രീകളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളെ സ്പർശിക്കുന്നവയാണ് ഇതിലെ എല്ലാ ലേഖനങ്ങളും .സമുദായ പൊതുമണ്ഡലത്തിൽ നടത്തിയ ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളുമാണ് അവയിൽ ഉയരുന്നത് .വ്യവസ്ഥാപിത പരിഷ്കരണ വാദങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചിന്താഗതികളാണ് അവയിൽനിന്ന് സ്ഫുരിക്കുന്നത്. മുസ്ലിം സ്ത്രീവാദത്തോടെ അടുത്തു നിൽക്കുന്ന യുക്‌ത്യാഷ്ഠിത താർക്കിക നിലപാടുകളാണ് ലേഖകൻ ഉന്നയിക്കുന്നത് .ഇസ്ലാം മതത്തെ ജനാധിപത്യ സാമൂഹിക ജീവിതത്തിൻറെ അളവുകൾ വച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും സ്ത്രീയുടെ അന്തർഗതങ്ങളെ ഇത്രമാത്രം പരിഗണിക്കുകയുംചെയ്യുന്നതിനാൽ കേരളത്തിലെ സ്ത്രീവാദ ചരിത്രത്തിൽ എം എൻ കാരശ്ശേരിയുടെ ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹർജി എന്ന ലേഖനത്തിന് വലിയ പ്രസക്തിയുണ്ട് .
2.ശരീഅത്ത് നിയമം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് എന്താണ് ?
1860ൽ ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യൻ പീനൽ കോഡ് നടപ്പിലാക്കിയതോടെ ഏത് പൗരനും ശിക്ഷാനിയമത്തിനു മുൻപിൽ തുല്യരായി .1915ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് ഇന്ത്യയിലെ പൗരന്മാർക്ക് സിവിൽ നിയമങ്ങളിൽ സ്വന്തം മത നിയമങ്ങളോ ആചാരങ്ങളോ അനുസരിക്കാവുന്നതാണ് എന്ന് ബ്രിട്ടീഷ് ഗവൺമെൻറ് നിശ്ചയിച്ചു. കുടുംബ പ്രശ്നങ്ങൾ മാത്രമാണ് ഈ പറഞ്ഞ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്നത്. ഈ ആക്ട് അനുസരിച്ച് നിലവിൽ വന്ന മുസ്ലിം വ്യക്തിനിയമം, വഖഫ് നിയമം ,മുസ്ലിം വിവാഹമോചന നിയമം എന്നീ നിയമങ്ങളും വിവിധ വ്യക്തികൾ കൽപ്പിച്ച ധാരാളം വിധികളും അതിലെ നിയമ തത്വങ്ങളും ഉൾക്കൊണ്ട സമാഹാരങ്ങൾ ആണ് . ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം എന്നത് ഖുർആനും നബിചര്യയും നോക്കി പകർത്തിവെച്ച ഇസ്ലാമിക ജീവിതവ്യവസ്ഥയെ അല്ലെന്നും അത് മുസ്ലിങ്ങൾ അനുഷ്ഠിക്കേണ്ട തോ വർജിക്കേണ്ടതോ ആയ കാര്യങ്ങളെ സംബന്ധിച്ചുള്ള രേഖ അല്ലെന്നും മനസ്സിലാക്കണം . കുടുംബകാര്യങ്ങളിൽ സ്വന്തം മതനിയമങ്ങൾ അനുസരിക്കാൻ അനുവാദം നൽകുക മാത്രമേ ശരിയത്ത് ആക്ട് ചെയ്യുന്നുള്ളൂ.
3.ശരിഅത്ത് നിയമങ്ങളെ പല രാജ്യങ്ങളും പല രീതികളിലാണ് സമീപിക്കുന്നത് വിലയിരുത്തുക ?
പല നാടുകളിലും പല രീതിയിലാണ് ശരീഅത്ത് നിയമം നടപ്പാക്കുന്നത്. വ്യത്യസ്ത ദേശത്തെ വ്യത്യസ്ത മുസ്ലിം വിഭാഗങ്ങൾ അവരവരുടെ രീതികളിലാണ് ശരീഅത്ത് നിയമം വ്യാഖ്യാനിക്കുന്നതും നടപ്പാക്കുന്നതും. ചിലർ പൂർണമായും ശരീഅത്ത് നിയമം നടപ്പാക്കണം എന്ന് വാദിക്കുന്നു .മറ്റു ചിലരാകട്ടെ ഭാഗിക ശരീരത്ത് നിയമത്തെയാണ് പിന്തുണയ്ക്കുന്നത്. വേറൊരു കൂട്ടർ ചില പ്രത്യേക കേസുകളിൽ മാത്രം ശരീഅത്ത് നിയമം നടപ്പാക്കിയാൽ മതിയെന്ന് അഭിപ്രായക്കാരാണ്. എന്തായാലും വിവാഹമോചനം ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളെ ന്യായീകരിക്കുന്ന നിലപാടുകളോട് പൊതുവേ എല്ലാവരും എതിർപ്പ് രേഖപ്പെടുത്തുന്നു .
4.കാരശ്ശേരിയുടെ അഭിപ്രായത്തിൽ മുസ്ലിങ്ങൾ എത്തരത്തിലുള്ള ജീവിതമാണ് നയിക്കേണ്ടത് ?
ധാർമിക ജീവിതം നയിക്കുന്നതിനാണ് മുസ്ലിങ്ങൾ തയ്യാറാവേണ്ടതെന്ന് കാരശ്ശേരി അഭിപ്രായപ്പെടുന്നു. മുസ്ലിം സമൂഹത്തിലെ സ്ത്രീകൾക്ക് ലോകപരിചയമോ രാഷ്ട്രീയ നേതൃത്വം ഇല്ല . അസംഘടിതരാണ് അവർ .വിശ്വാസത്തിൻറെ പേരിൽ അനീതികളെയും അന്യായങ്ങളെയും പൊറുപ്പിക്കുവാൻ ശ്രമിച്ചുകൂടാ. വ്യക്തിത്വം കാത്തുസൂക്ഷിക്കുവാൻ നിലപാട് യുക്തിഭദ്രം ആക്കുക എന്നതാണ് യുക്തം. പരസ്പര വിശ്വാസത്തിലൂടെ കാല ദേശ സൂചിതമായി മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കണം എന്നും ലേഖകൻ വാദിക്കുന്നു.
Comments