തയ്യാറാക്കിയത് : നീന കുര്യൻ
Block: 2
unit 1
മണിപ്രവാളം ഉല്പത്തി ലക്ഷണം
1.ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം എന്ന നിർവചനം വിശദീകരിക്കുക
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ലീലാതിലക'മാണ് മണി വാളത്തിന്റെയും പാട്ടിന്റെയും ലക്ഷണം കല്പ്‌പിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥം. സംസ്കൃതഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പിൽക്കാലത്ത് നിരവധി വ്യാഖ്യാനങ്ങൾ 'ലീലാതിലക'ത്തിനുണ്ടായി. എട്ടു ശില്പങ്ങളുള്ള 'ലീലാതിലക'ത്തിലെ ഒന്നാം ശില്പത്തിലെ പ്രഥമ സൂ ത്രത്തിലാണ് മണിപ്രവാളലക്ഷണം പറയുന്നത്.
'ഭാഷാസംസ്കൃതയോഗോ മണിപ്രവാളം' എന്നാണ് 'ലീലാതിലകം' നൽകുന്ന നിർവചനം. ഭാഷയെന്നാൽ കേരളഭാഷ. 'ഭാഷാമിശ്ര'മെന്നാൽ സംസ്കൃതത്തോടു മലനാട്ടുതമിഴ്കലർന്ന മിശ്രഭാഷ യാതൊരു നിയമവും കൂടാതെ നമ്പൂതിരിമാർ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഈ വെങ്കല ഭാഷയിൽ നിന്നാണ് മണിപ്രവാളം ഉടലെടുത്തത്.
2.മണിപ്രവാളത്തിന്റെ സാംസ്കാരിക പരിസരം രൂപപ്പെട്ട സാഹചര്യം എന്നിവ ചർച്ച ചെയ്യുക
പതിനൊന്നാം ശതകത്തിൻ്റെ അവസാനകാലത്ത് കുലശേഖരണത്തിന് ശൈഥില്യം സംഭവിച്ചതോടെ ബ്രാഹ്മണമേധാവിത്വം ഭരണരംഗത്തേക്ക് കടന്നുവന്നു. ബ്രാഹ്മണമേധാവിത്വം ശക്തമായതോടെ സംസ്കൃതം പണ്ഡിതഭാഷയാവുകയും സംസ്‌കാരമെന്നത് ബ്രാഹ്മണ സംസ്ക്‌കാരമാവുകയും ചെയ്തു . കേരളഭാഷയിൽ തമിഴിൻ്റെ സ്ഥാനത്ത് സംസ്‌കൃതം കടന്നു വരികയും 'ഭാഷാസംസ്കൃത യോഗം' സംഭവിക്കുകയും ചെയ്തു. മധ്യകാലഘട്ടത്തിലാണ്. ഭാഷാമിശ്രണം വലിയ തോതിൽ നടന്നത്. സംസ്കൃതവിദ്യാഭ്യാസത്തിൻ്റെ പ്രചാരവും ക്ഷേത്രകലകളുടെ വളർച്ചയും മണിപ്രവാളത്തിൻ്റെ വളർച്ച വേഗത്തിലാക്കി. അങ്ങനെ തുടങ്ങിയ മണിപ്രവാളസാഹിത്യം എഴുത്തച്ഛന്റെ കാലം വരെ ശക്തമായി തുടർന്നുപോന്നു. മണിപ്രവാളം സാഹിത്യപദവിയിലേക്ക് ഉയരുന്നത് രംഗകലയുമായി ബന്ധപ്പെട്ടാണെന്ന് കരുതാം.
മണിപ്രവാളശ്ലോകങ്ങളും മറ്റും പാഠകം പോലുള്ള കലകളിൽ ഉപയോഗിച്ചിരുന്നു. മണി പ്രവാളവിഷയത്തെപ്പറ്റി ആരും നിയമം നിർമ്മിച്ചിരുന്നില്ലെങ്കിലും രാജസ്തുതി, ദേവസ്തുതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിർമ്മിച്ച കവിതകൾ ഈ പ്രസ്ഥാനത്തിൽ കാണുന്നുണ്ടെങ്കിലും ഉപരിവർഗ്ഗീയരുടെ ആ സാഹിത്യത്തിൽ പ്രതിപാദ്യങ്ങളായി ഭവിച്ചത് സ്ത്രീപരമായ പുരുഷാഭിലാഷം, അഭിലാഷസിദ്ധിക്കുവേണ്ടിയുള്ള അഭ്യർത്ഥന, സ്ത്രീസൗന്ദര്യത്തിന്റെ സാംഗോപാംഗവർണ്ണനം, മലർബാണ കേളീവിരുതിൻ്റെ വിവരണം, ഭൂതകാല രത്യാനുഭൂത ക്കുറിച്ചുള്ള സ്മരണചർവണങ്ങൾ എന്നിവയായിരുന്നതിനാലാകാം, മണിപ്രവാള മധുരകാവ്യം അഥവാ ശൃംഗാരകവിത എന്ന ധാരണ പരക്കെയുണ്ടായി' “
3.മണിപ്രവാള സാഹിത്യത്തിന്റെ പ്രധാന വിഭാഗങ്ങൾ വിലയിരുത്തുക
&
9.ലീലാതിലകത്തിലെ മണിപ്രവാള വിഭജനം മണിപ്രവാള ഭാഷ എന്നിവ വിശദമാക്കുക
മണിപ്രവാളത്തെ ലീലാതിലകകാരൻ ആദ്യം ഉത്തമം മധ്യമം അധമം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. ഈ മൂന്നിൽ ഉത്തമം ഉത്തമ കല്പം , മധ്യമം, മധ്യമകല്പ്പം, അധമം എന്നിങ്ങിന അഞ്ചായും ഇതിനെ ഉത്തമം ഒന്ന്. ഉത്തമ കല്‌പം നാല്, മധ്യമം ഒന്ന്, മധ്യമകല്‌പം മൂന്ന് അധമം ഒന്ന് എന്നിങ്ങനെ ഒൻപതായും തിരിക്കുന്നു.
a .ഉത്തമമണിപ്രവാളം
ഭാഷാപ്രാധാന്യേ രസസാമാന്യേ ഉത്തമകല്‌പം'
ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളം ഉത്തമമാ ണ്. സംസ്‌കൃത ശബ്‌ദങ്ങൾ കുറഞ്ഞിരുന്നാൽ ഭാഷയ്ക്കു പ്രാധാന്യം ലഭിക്കും. സംസ്കൃതത്തെ അപേക്ഷിച്ച് ഭാഷയ്ക്കും വാച്യാർത്ഥത്തെ അപേക്ഷിച്ച് രസത്തിനും പ്രാധാന്യം.
b.മധ്യമമണിപ്രവാളം
മധ്യമ മണിപ്രവാളം. ഭാഷയും സംസ്കൃതവും സമാനം, രസവും വാച്യാർത്ഥവും സമാനം. ഭാഷയും സംസ്കൃതവും സമമായും, രസത്തേക്കാൾ വാച്യാർത്ഥം പ്രധാനമായു ഉള്ളത് മധ്യമകല്പം.
c.അധമ മണിപ്രവാളം
ഭാഷയും രസവും ന്യൂനമായിട്ടുള്ളത് അധമം ,ഭാഷ സംസ്കൃതത്തെ അപേക്ഷിച്ച് ന്യൂനം രസം വാച്യാർത്ഥത്തേക്കാൾ ന്യൂനം.
4.മണിപ്രവാളത്തിന്റെ ഉത്‌ഭവ വികാസ പരിണാമം വിശകലനം ചെയ്യുക
പതിനൊന്നാം ശതകത്തിൻ്റെ അവസാനകാലത്ത് കുലശേഖരണത്തിന് ശൈഥില്യം സംഭവിച്ചതോടെ ബ്രാഹ്മണമേധാവിത്വം ഭരണരംഗത്തേക്ക് കടന്നുവന്നു. ബ്രാഹ്മണമേധാവിത്വം ശക്തമായതോടെ സംസ്കൃതം പണ്ഡിതഭാഷയാവുകയും സംസ്‌കാരമെന്നത് ബ്രാഹ്മണ സംസ്ക്‌കാരമാവുകയും ചെയ്തു . കേരളഭാഷയിൽ തമിഴിൻ്റെ സ്ഥാനത്ത് സംസ്‌കൃതം കടന്നു വരികയും 'ഭാഷാസംസ്കൃത യോഗം' സംഭവിക്കുകയും ചെയ്തു. മധ്യകാലഘട്ടത്തിലാണ്. ഭാഷാമിശ്രണം വലിയ തോതിൽ നടന്നത്. സംസ്കൃതവിദ്യാഭ്യാസത്തിൻ്റെ പ്രചാരവും ക്ഷേത്രകലകളുടെ വളർച്ചയും മണിപ്രവാളത്തിൻ്റെ വളർച്ച വേഗത്തിലാക്കി. അങ്ങനെ തുടങ്ങിയ മണിപ്രവാളസാഹിത്യം എഴുത്തച്ഛന്റെ കാലം വരെ ശക്തമായി തുടർന്നുപോന്നു. മണിപ്രവാളം സാഹിത്യപദവിയിലേക്ക് ഉയരുന്നത് രംഗകലയുമായി ബന്ധപ്പെട്ടാണെന്ന് കരുതാം.
മണിപ്രവാളത്തിന്റെ ഉത്‌ഭവത്തെപ്പറ്റി ഉള്ളൂർ പറയുന്നത് 'നമ്പൂരിമാർക്കു ചെന്തമിഴിനോടു തീരെ ആഭിമുഖ്യമില്ല ന്നു. അവർ സംസ്കൃത ഭാഷ പഠിക്കുകയും അതിൽ ചില ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും ചെ പക്ഷേ, കാലക്രമത്തിൽ പൊതുജനങ്ങളെ സ്‌പർശിക്കാത്ത അത്തരത്തിലുള്ള സാഹിത വ്യവസായം കൊണ്ടുമാത്രം തങ്ങൾക്ക് ചരിതാർത്ഥരാകുവാൻ അവകാശമില്ലെന്ന് അവർക്ക ന്നിത്തുടങ്ങി.തൽഫലമായി അവർ കൊടുന്തമിഴും സംസ്കൃതവും കൂട്ടിച്ചേർത്തു ഒരു പുതിയ ഭാഷയുണ്ടാക്കി. അതിൽ ഗ്രന്ഥനിർമ്മാണം ചെയ്‌തു. തദ്വാരാ ത്രൈവർണ്ണികന്മാരെന്നു ലീലാ തിലകകാരൻ നിർദ്ദേശിക്കുന്ന അന്തരാളന്മാരെയും നായന്മാരെയും തങ്ങളുടെ സ്ത്രീകളേയും ബാലന്മാരേയും സാഹിത്യരസം ആസ്വദിപ്പിക്കാൻ സന്നദ്ധരായി. അങ്ങനെയാണ് കേരളത്തിൽ മണിപ്രവാളമെന്ന കാവ്യപ്രസ്ഥാനം ആവിർഭവിച്ചത്.
6.മണിപ്രവാള കാവ്യങ്ങൾ മലയാള സാഹിത്യത്തിന് നൽകിയ സംഭാവന ചർച്ച ചെയ്യുക
മണിപ്രവാളത്തിൻ്റെയും മധ്യകാല മലയാളത്തിന്റെയും സാഹിത്യരൂപമായിരുന്നു പ്രധാനമായും സന്ദേശകാവ്യങ്ങൾ. എഴുത്തച്ഛനും കിളിപ്പാട്ടുകളിലധികവും മണിപ്രവാളഭാഷയാണ് ഉപയോഗി ച്ചിരുന്നതെന്ന് കാണാം. "മണിപ്രവാളകവിത' എന്ന പുസ്‌തകത്തിലെ “കിളിപ്പാട്ടിന്റെ മണിപ്രവാളത്വം' എന്ന ലേഖനത്തിൽ പ്രൊഫ. പി. വി. കൃഷ്ണൻനായർ എഴുത്തച്ഛൻ മണിപ്രവാളകവിയാണെന്ന് അഭിപ്രായ പ്പെടുന്നുണ്ട്. 'ബിംബകല്‌പനകൾ അവർക്ക് വളരെ പഥ്യമായിരുന്നു. പലപ്പോഴും ധ്വനനശക്തിയുള്ള ബിംബങ്ങൾ കൊണ്ട് തങ്ങളുടെ കവിതയെ അവർ അലങ്കരിച്ചിരുന്നു. അചുംബിതമെന്ന് പറയാവുന്ന അനേകം ബിംബങ്ങൾ നമുക്ക് മണിപ്രവാളകൃതിയിൽ ചൂണ്ടിക്കാട്ടാം'
രംഗ കലകളുടെയും ഉത്ഭവ വികാസ പരിണാമ ചരിത്രത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ സാഹിത്യ ഭാഷയാണ് മണിപ്രവാളം. മലയാളഭാഷയുടെ അപാരമായ കാവ്യ രചന സാധ്യതകൾ കൃത്യമായി അനാവരണം ചെയ്യുന്നത് പ്രാചീന മണിപ്രവാള ചമ്പുക്കളാണ്
7.ലീല തിലകത്തിന് ഭാഷ സാഹിത്യ ചരിത്രത്തിലുള്ള സ്ഥാനം നിർണയിക്കുക
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണം കൽപ്പിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥം .മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന് കവിത ചരിത്രത്തിൽ സ്ഥാനം ലഭിക്കുന്നത് മണിപ്രവാളം മുക്തങ്ങളെ ഉൾപ്പെടുത്തിയത് കൊണ്ടാണെന്ന് ഡോ . എം ലീലാവതി പറയുന്നു
8,മണിപ്രവാളം ത്രൈവർണികരുടെ ഭാഷ എന്ന കാഴ്ചപ്പാട് ചർച്ച ചെയ്യുക
ഭാഷാപദങ്ങളും സംസ്കൃത പദങ്ങളും യോജിക്കുമ്പോൾ കിട്ടുന്ന വർണ്ണവൈവിധ്യമാണ് കാവ്യ സൗന്ദര്യത്തിന് അടിസ്ഥാനം എന്ന് അന്നത്തെ കവികൾ പൊതുവേ ധരിച്ചിരുന്നു. ഭാഷ അപാമര പ്രസിദ്ധവും സംസ്കൃതം അതിപ്രസിദ്ധവും സുകുമാരാ അക്ഷര ഘടിതവും ആയിരിക്കണം എന്ന് അവർ ധരിച്ചു .അപാമരന്മാർ എന്നത് ത്രൈവർണികരാണ്. ഈ ധാരണ മൂലമാണ് മണിപ്രവാളം ത്രൈവർണികരുടെ ഭാഷ ആയി മാറിയത്.
10.ദൃശ്യകലാ സാഹിത്യവും മണിപ്രവാളവും ചർച്ച ചെയ്യുക
രംഗകലാസാഹിത്യം ഭാവാഭിനയപ്രധാനവും രസപോഷകവുമാണ്. നാട്യത്തിൻ്റെ ആത്മാവ് രസമാണ്. നാട്യരസത്തിലേക്കുള്ള പ്രധാന കാവ്യമാർഗ്ഗം മണിപ്രവാള ഭാഷയാണ്. പ്രസ്തുത ഭാഷയുടെ ഭാവപ്രകാശന ശക്തിയും രസപൂർത്തിയും സഹൃദയന്മാരെ ആകർഷിക്കുന്ന സന്നാഹവും ദൃശ്യകലാസാഹിത്യത്തിലൂടെ മണിപ്രവാളകവിതയുടെ പിൻതുടർച്ചയ്ക്ക് മുഖ്യകാരണമായി എന്ന് കരുതാം. മണിപ്രവാളത്തെ ലളിതമായി നിർവചിച്ചുകൊണ്ട് ഡോ. എസ്. കെ. വസന്തൻ പറയുന്നു. “മുൻകാലങ്ങളിൽ ഭക്തിയോ ശ്യംഗാരമോ ആയിരുന്നു മണിപ്രവാള രചനയുടെ സാമാന്യസ്വരം ആട്ടക്കഥകളും ചമ്പുക്കളും 'ചന്ദ്രോത്സവ കൃതികളും നിരവധി 'മുക്തകങ്ങളും മണിപ്രവാള സാഹിത്യശാഖയെ സമ്പന്നമാക്കി' (നമ്മൾ നടന്ന വഴികൾ) അഭിനയസാഹിത്യത്തിന്റെയും രംഗകലകളുടെയും ഉത്ഭവ, വികാസ, പരിണാമചരിത്രത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ സാഹിത്യഭാഷയാണ് മണിപ്രവാളം. 'മലയാള ഭാഷയുടെ അപാരമായ കാവ്യരചനാസാധ്യതകൾ ഹൃദ്യമായി അനാവരണം ചെയ്യുന്നത് പ്രാചീന മണിപ്രവാളചമ്പുക്കളാണ്. ഈ കൃതികൾക്കുള്ള ഭാഷാപരവും സാഹിത്യപരവും കലാപരവും ചരിത്രപരവുമായ പ്രാധാന്യം നാം തിരിച്ചറിഞ്ഞിട്ടില്ല' എന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രൻ പ്രസ്താവിക്കുന്നു .
11.ലീലാതിലകത്തിലെ കൂന്തൽവാദത്തിന്റെ പ്രസക്തി ചിന്തിക്കുക
ഭാഷയും സംസ്കൃതവും ചേരുന്നതാണ് മണി പ്രവാളമെന്ന് ലീലാതിലകകാരൻ വാദിക്കുന്നു. ഇതിന് ബദലായി ചില മണിപ്രവാള പദ്യങ്ങളിൽ കുഴൽ, കൂന്തൽ, കൊങ്ക തുടങ്ങിയ തമിഴ് ശബ്ദങ്ങൾ ഉപയോഗിച്ച് കാണുന്നു. അപ്പോൾ മണി പ്രവാളത്തിൽ ഭാഷയും സംസ്കൃതവും മാത്രമല്ല ചോളഭാഷാപദങ്ങളും ഉണ്ടാകാമെന്ന് ഉള്ള വാദമാണ് കൂന്തൽവാദം.
ഇതിന് മണിപ്രവാളകാരൻ വിസ്തരിച്ചു തന്നെ പറയുന്നുണ്ട്..
ചില ശബ്ദങ്ങൾക്ക് മറ്റ് ചില ഭാഷയിലെ പദങ്ങളുമായി സാദൃശ്യം കാണും അത്തരം ഭാഷാ ശബ്ദങ്ങളെ അന്യഭാഷ ശബ്ദങ്ങളായി പരിഗണിക്കണം.അക്കണക്കിന് കൂന്തൽ തുടങ്ങിയ പദങ്ങൾ ചോള ഭാഷാ സദൃശ്യങ്ങളാണ് 'ചോള ഭാഷ പദങ്ങളല്ല. കൂടാതെ ഒരു പദം ഏത് ഭാഷയിലേതാണെന്ന് നോക്കുന്നത് അതിന്റെ സാഹചര്യം നോക്കിയാണ്..
" കുളിച്ചു കൂന്തൽ പുറവും തുവർത്തി -
ക്കുളുർക്ക നോക്കി പുനരെമ്മളാരെ
ഒരുത്തിപോ നാളധുനാ മണമ്മേ-
ലവർക്കുപോലങ്ങി നിയെങ്ങൾ ചേതഃ "
ഇത് കേരള ഭാഷയിൽ എഴുതപ്പെട്ട ഒരു ശ്ലോകമാണ്. " അങ്ങിനി എങ്ങൾ ചേത: " എന്ന തിനു പകരം "അങ്കി നി എങ്കൾ ചേതഃ " എന്ന് പറഞ്ഞിരുന്നുവെങ്കിൽ കൂന്തൽ എന്ന പദം തമിഴാകുമായിരുന്നു. കാരണം അപ്പോൾ സാഹചര്യം തമിഴാണ്.
12.മണിപ്രവാളത്തിൽ പിറന്ന മാണിക്യം എന്ന പുതുശ്ശേരി രാമചന്ദ്രന്റെ വീക്ഷണം വിലയിരുത്തുക
വൈശികതന്ത്രത്തെയാണ് മണിപ്രവാളത്തിൽ പിറന്ന മാണിക്യം എന്ന് പുതുച്ചേരി രാമചന്ദ്രൻ വിശേഷിപ്പിച്ചത്.മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകം പറയുന്ന എല്ലാ തരം ലക്ഷണങ്ങളും പാലിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള കണ്ടുകിട്ടിയതിൽ വെച്ച് ആദ്യത്തെ കൃതിയാണ് വൈശിക തന്ത്രം എന്നതാണ് ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം.
13.വൈശിക തന്ത്രം എഴുതിയത് ഒരാളല്ല ഒരുകൂട്ടം കവികൾ ആണെന്ന് അഭിപ്രായം പരിശോധിക്കുക
വൈശിക തന്ത്രം ഒരുകൂട്ടം കവികൾ ചേർന്നു നടത്തിയ സൃഷ്ടിയാണെന്ന് ഡോക്ടർ എം ആർ രാഘവവാര്യർ അഭിപ്രായപ്പെടുന്നുണ്ട് .കുറഞ്ഞത് മൂന്ന് കവികൾ എങ്കിലും ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്തു എഴുതിയതാകാം. ഒരേ ഭാഷാശൈലിയും മറ്റും അവരെ ഒന്നിപ്പിച്ചതാകാം എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
14.വൈശിക തന്ത്രം വേശ്യോപനിഷത്ത് എന്ന വിലയിരുത്തൽ വിമർശനബുദ്ധ്യാ സമീപിക്കുക
വേശ്യാവൃത്തിയുടെ പ്രാധാന്യവും അത് അഭ്യസിക്കേണ്ടതിന്‍റെ ആവശ്യകതയും അമ്മ ബാല
വേശ്യയെ വിളിച്ചിരുത്തി ഉപദേശിക്കുന്നതാണ് വൈശികതന്ത്രത്തിലെ പ്രധാന പ്രമേയം. അനംഗസേനയാണ് ഇതിലെ നായിക. ഇവിടെ വേശ്യാതന്ത്രത്തിൻ്റെ മാർഗ്ഗം അമ്മ മകൾക്ക് ഉപദേശി ച്ചുകൊടുക്കുന്നു. മുത്തശ്ശിയ്ക്ക് മുതുമുത്തശ്ശി പറഞ്ഞു കൊടുത്തത് ഞാൻ നിനക്ക് പറഞ്ഞുതരുന്നു എന്നാണ് അമ്മ മകളോട് പറയുന്നത്. വേശ്യാവൃത്തിയെ പുരസ്ക്കരിച്ച് എഴുതിയ മണിപ്രവാളകൃതിയാണ് 'വൈശികതന്ത്രം'. 260 ൽപ്പരം ശ്ലോകങ്ങളുണ്ട്. വേശ്യാവൃത്തി വർണ്ണണനം സ്കൃതസാഹിത്യം ഉൾപ്പെടെയുള്ള സാഹിത്യങ്ങൾക്ക് അന്യമല്ല. മലയാളത്തിലെ മണിപ്രവാള സാഹിത്യത്തിലും അതു തഴച്ചുവളർന്നു. 'വേശ്യാപനിഷത്ത്' എന്നാണ് 'വൈശികതന്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഗുരുമുഖത്തിൽനിന്ന് അനംഗസേന എന്ന യുവതിക്കു കിടുന്ന ഉപദേശ മാണിത്. പരമ്പരാഗതമായുള്ള കുലവൃത്തിരഹസ്യങ്ങൾ ഓതിക്കൊടുക്കുന്ന ഗുരു സ്വന്തം അമ്മതന്നെയാണ്. വേശ്യാവൃത്തി ഒരു കലയാണെന്നും അത് അഭ്യസിച്ചില്ലെങ്കിൽ സ്ത്രീജന്മം നിഷ്‌ഫലമാണെന്നും, അഭ്യസിക്കാൻ വളരെ പ്രയാസമാണെന്നും പറയുന്നു. എഴുതിയതാരാണെന്ന് അറിവായിട്ടില്ല. കാര്യങ്ങൾ നന്നായി പഠിച്ചില്ലെങ്കിൽ നൂൽ മേൽ നടക്കുംപോലെ ദുഷ്‌കരമായ ഗണികാവൃത്തിയിൽ തോൽവി ഉറപ്പാണെന്ന് അമ്മ മകളെ ഉപദേശിക്കുന്നു.
*ഉണ്ണിയച്ചീചരിതം*
1.അച്ചീചരിതങ്ങൾ മണിപ്രവാള ഭാഷയെ എത്രത്തോളം വളർത്തിയെന്ന് ചരിത്രപരമായ വസ്തുത പരിശോധിക്കുക
മലയാളത്തിലെ കാവ്യ ചന്ദ്രോദയം മണിപ്രവാള കൃതികളിലൂടെയാണ് സംഭവിച്ചത്. പ്രാചീന മണിപ്രവാള ചമ്പുവായ ഉണ്ണിയച്ചിചരിതത്തിലൂടെ ഉണ്ണിയച്ചീചരിതക്കാരൻ തേവൻ ചിരികുമാരൻ തന്നെയായിരുന്നു ആ കാവ്യ ചന്ദ്രോദയത്തിന്റെ പ്രഥമ ശില്പി. ഉണ്ണിയച്ചീചരിതം ഉണ്ണിയാടി ചരിതം ഉണ്ണിച്ചിരുതേവി ചരിതം എന്നീ മൂന്ന് ചമ്പുകാവ്യങ്ങളിലൂടെയാണ് മണിപ്രവാളം ഒരു സാഹിത്യ പ്രസ്ഥാനമായി സ്ഥാനം നേടുന്നത്. കൂടാതെ സന്ദേശകാര്യങ്ങളും ശൃംഗാര പ്രധാനമായ ലഘുകവനങ്ങളും ഒറ്റ ശ്ലോകങ്ങളും വൈശികതന്ത്രം പോലെയുള്ള മറ്റു ചില കൃതികളും കൂടിയായപ്പോൾ അതൊരു സാഹിത്യ പ്രസ്ഥാനമായി മാറി.
3.ആദ്യകാല മണിപ്രവാള കൃതികളെ വിലയിരുത്തുക
ഉണ്ണിയച്ചീചരിതം
മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്.ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്
ഉണ്ണിചിരുതേവീചരിതം
പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ് ഉണ്ണിച്ചിരുതേവീചരിതം. രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ് ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
ഉണ്ണിയാടി ചരിതം
ഒരിക്കൽ പ്രാവൃട്ട് എന്നു പേരുള്ള ഗന്ധർവ സുന്ദരിയുമായി ചന്ദ്രൻ രമിച്ചതറിഞ്ഞ് ചന്ദ്രപത്‌നിയായ രോഹിണി ശപിച്ചതിനാൽ പ്രാവൃട്ട് കായംകുളം രാജാവിന്റെയും ചെറുകര കുട്ടത്തിയുടെയും മകളായി മറ്റത്ത് നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ ജനിച്ചുവെന്നാണ് പൂർവകഥ.
ഭൂമിയിൽ നിന്നു പുറപ്പെട്ട ഒരു പാട്ടുകേട്ട് ആകൃഷ്ടനായ ചന്ദ്രൻ ആ പാട്ട് ആരുടേതെന്ന് അന്വേഷിച്ചുവരാൻ സുവാകനെയും മതിദീപനെയും നിയോഗിച്ചു. അവർ അഞ്ചാം ദിവസം തിരിച്ചുചെന്ന് ചന്ദ്രനെ വിവരമറിയിച്ചു. അവരുടെ വാക്കുകളിൽ ഭൂലോകം, കേരളം, തൃശൂർ, കൊടുങ്ങല്ലൂർ, ഓടനാട്, കിയൂർ, മറ്റം എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വർണന മനോഹരമായി കവി നിർവഹിച്ചിരിക്കുന്നു.
തുടർന്ന് ചെറുകരക്കുട്ടത്തി, ഉണ്ണിയാടി, ഓരോ കാര്യലാഭത്തിനായി നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ വന്ന ആളുകൾ, ശൃംഗാര പദ്യരചനയിൽ മുഴുകിക്കഴിയുന്ന കവികൾ തുടങ്ങിയവരെ വർണിച്ചിട്ടുണ്ട് . ഇത്രയും ഭാഗമേ കിട്ടിയിട്ടുള്ളൂ.രചനാസൗഷ്ഠവത്തിൽ ഈ കാവ്യം മികച്ചുനിൽക്കുന്നു. ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നു. പലേടത്തും ഗദ്യമാണ് കൂടുതൽ കാണുന്നത്. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു
5.ഉണ്ണിയച്ചി ചരിത്രത്തിൽ നിന്ന് ലഭിക്കുന്ന ചരിത്രപരമായ വിവരങ്ങൾ എന്തെല്ലാം
അക്കാലത്തെ കേരളത്തിൻറെ ഒരു സാമാന്യ ചിത്രം നമുക്ക് ഉണ്ണിയച്ചി ചരിതത്തിൽ നിന്നും ലഭിക്കുന്നുണ്ട് തിരുമരുതൂർ കൊല്ലം കൊടുങ്ങല്ലൂർ വളപട്ടണം മാടായി മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളും പുറകിഴാർ നാട് കുറുമ്പ്രനാട് എന്നിങ്ങനെ കോട്ടയം രാജ്യത്തിൻറെ ഭാഗങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നു .അതുപോലെ കോതരവി എന്ന രാജാവിനെ പറ്റിയുള്ള പരാമർശവും ഉണ്ട് . അക്കാലത്തെ പ്രധാനപ്പെട്ട അഞ്ചു നഗരങ്ങളായ കൊല്ലത്തെയും കൊടുങ്ങല്ലൂരിനെയും വിവരിക്കുന്നു ആനയച്ച് എന്ന നാണയത്തെപ്പറ്റി ഈ കാവ്യത്തിൽ സൂചനയുണ്ട്.തിരുനെല്ലി ക്ഷേത്രവും അതിനു സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളെയും പറ്റി പറയുന്നു.കൊടുങ്ങല്ലൂരിനെയും തൃക്കണാമതിലകത്തെയും ഈ കൃതി പരാമർശിക്കുന്നു .
7.മണിപ്രവാള ലഘുകാവ്യങ്ങളും പദ്യരത്നവും വിലയിരുത്തുക
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1950-ൽ മണിപ്രവാളകവിതകൾ ഉൾക്കൊള്ളുന്ന ചില പഴയ ഓലക്കെട്ടുകൾ കണ്ടെടുത്ത് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ചില കവിതകളും ചേർത്ത് പദ്യരത്നം എന്നപേരിൽ പ്രസിദ്ധീകരിച്ചു. തോലന്റെതെന്ന് പറയപ്പെടുന്ന ചില ഒറ്റ ശ്ലോകങ്ങളും ലീലാതിലകത്തിൽ ഉദാഹരിച്ച ശ്ലോകങ്ങളും ഇതിൽ ഉൾപ്പെടും. മണിപ്രവാളകവിതയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടുന്നത് ഈ കവിതകളിലൂടെയാണ്. പ്രശസ്തകളായ നിരവധി ദേവദാസികളെയും വേശ്യാസ്ത്രീകളെയും പരാമർശിക്കുകയും വർണ്ണിക്കുകയും ചെയ്യുന്നു ഇവയിൽ.
9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകൻ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വർണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവർണ്ണന ഉൾക്കൊള്ളുന്നു ഈ കൃതി.
ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങൾ സദൃശമാണ്. ലീലാതിലകകാരൻ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു[2]. ലീലാതിലകകാരൻ സംസ്കൃതത്തിൽനിന്ന് തർജ്ജുമചെയ്തുചേർത്ത ശ്ലോകങ്ങളുമായുള്ള സാമ്യമാണ് അദ്ദേഹത്തെ ഈ അഭ്യൂഹത്തിലെത്തിച്ചത്
ചെറിയച്ചി, ഉത്തരാചന്ദ്രിക, മല്ലീനിലാവ്, കൗണോത്തര, ഇട്ടിയച്ചി, മേദിനീവെണ്ണിലാവ്, എന്നിവയാണ് പദ്യരത്നത്തിൽ പ്രസിദ്ധീകരിച്ച ലഘുകാവ്യങ്ങൾ. മറ്റുള്ളവ ഒറ്റ ശ്ലോകങ്ങളും(മുക്തകങ്ങൾ) മറ്റുമാണ്. സമകാലികമാകാനിടയില്ലെങ്കിലും ഈ കാവ്യങ്ങൾ ചില പൊതു സ്വഭാവങ്ങളെ ഉൾക്കൊള്ളുന്നു. ഒട്ടെല്ലാ കൃതികളിലും നായികാനാമം പ്രതിശ്ലോകം ആവർത്തിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. മിക്കവാറും നായികാസംബോധനയിലാരംഭിച്ച് നായികയെപ്പറ്റി കവി ഒരു തോഴനോടു പറയുന്നമട്ടിൽ അവസാനിക്കുന്നു എന്നതാണഅ മറ്റൊരു പ്രത്യേകത. നായികയുടെ കീർത്തിക്കുവേണ്ടിയും പ്രീതിക്കുവേണ്ടിയുമാണ് കവിതകൾ എഴുതിയിട്ടുള്ളത്. പ്രമാണികളുടെ ആവശ്യനുസരണം കവിത രചിക്കുന്ന സന്ദർഭങ്ങളുമുണ്ട്. തന്റെ കവിതവഴിയുള്ള പ്രചരണത്തിൽ കവികൾ ഊറ്റംകൊള്ളുന്നു. ഇവയിൽ ചുരുക്കം ചില കവിതകളുടെ കർത്താക്കളെ മാത്രമേ അറിവുള്ളൂ.
ചെറിയച്ചി
14-ാം
നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന വിഷയമായ ഒരു മണിപ്രവാള ലഘുകാവ്യമാണ് ചെറിയച്ചി. ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക. ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം. മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ. ഓരോ ശ്ലോകത്തിലും നായികയുടെ പേർ ഉൾച്ചേർത്തിരിക്കുന്നു. ചെറിയച്ചിയിൽനിന്നുള്ള 4 ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്നുണ്ട്
ഉത്തരാചന്ദ്രിക
ഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവർക്ക് കവി നൽകിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. ചിറവായില്ലം ഓടനാട്ടു രാജവംശമല്ല, പ്രത്യേകം ഒരു യാദവശാഖയാണെന്ന് ഇളംകുളം[2]. രാമൻ എന്നാണ് കവിയുടെ പേർ. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമർശിക്കുന്നു. വിരഹിയായ കാമുകൻ തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. ഇടപ്പള്ളിയിൽ വെച്ചും ഇതേ കവി അവളെ വർണ്ണിച്ചിട്ടുള്ളതായി കവിതയിൽ പരാമർശിക്കുന്നു. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം.
ഇളയച്ചി
തിരുത്തുക
തയ്യിൽ വീട്ടിലെ ഇളയച്ചിയെ വർണ്ണിക്കുന്ന രണ്ടു കവിതകളാണ് ഇതിലുള്ളത്. ഒന്നാമത്തതിൽ 24-ഉം രണ്ടാമത്തതിൽ 6-ഉം ശ്ലോകങ്ങൾ. അമ്പലപ്പുഴ രാജാവായ ദേവനാരായണന്റെ നിയോഗമനുസരിച്ചാണ് ഒന്നാമത്തെ കാവ്യത്തിന്റെ നിർമ്മിതി. ആ രാജാവിന്റെ പ്രേമഭാജനമായ ഒരു നർത്തകിയാണ് നായിക. രണ്ടാം ഭാഗം സ്വനിയോഗമനുസരിച്ചാണ് എഴുതിയത്. രണ്ടും ഒരാളുടെതാകാം. 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കണം ഇതിന്റെ കാലം[
കൗണോത്തര
കൗണോത്തര എന്ന സുന്ദരിയുടെ പ്രത്യംഗവർണ്ണനയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കൗണ മീനച്ചിലാറും കൗണഭൂമി തെക്കുംകൂറുമാണ്. തെക്കുംകൂർ രാജവംശത്തിൽപ്പെട്ട ക്ഷത്രിയത്തരുണിയായ ഒരു ദേവദാസിയോ തെക്കുംകൂർ രാജാവിന്റെ കാമിനിയോ ആകാം നായിക
കാലം 1400-ന് അടുത്തായിരിക്കാം. 2 ഭാഗമായിട്ടാണ് കവിത എഴുതിയിരിക്കുന്നത്. രണ്ടും വെവ്വേറെ കവികളുടെതായിരിക്കണം. ശൈലിയിലും കല്പനയിലും അന്തരം പ്രകടമാണ്. രണ്ടിലും പ്രത്യേകം വന്ദനശ്ലോകങ്ങളും കാണുന്നു വെൺപലക്ഷ്മാരമണനിയോഗത്താലാണ് ആദ്യകാവ്യം എഴുതിയത്. വെമ്പലനാട് തെക്കുംകൂറും വടക്കുംകൂറും ആകാമെങ്കിലും തെക്കുംകൂർ രാജാവിനോടുള്ള ബന്ധമാണ് രണ്ടുകാവ്യങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗണോത്തരയെ സംബോധന ചെയ്യുന്ന 21 പദ്യങ്ങളും തോഴനെ സംബോധന ചെയ്യുന്ന 3 പദ്യങ്ങളും ആണ് ഒന്നാം ഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ 27 ശ്ലോകങ്ങൾ. അന്ത്യപദ്യമൊഴികെ എല്ലം കൗണോത്തരയെ സംബോധന ചെയ്യുന്നു. ഈ ഭാഗം ആദ്യത്തേതിനെക്കാൾ മനോഹരമാണ്
മല്ലീനിലാവ്
9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകൻ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വർണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവർണ്ണന ഉൾക്കൊള്ളുന്നു ഈ കൃതി.
ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങൾ സദൃശമാണ്. ലീലാതിലകകാരൻ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു[2]. ലീലാതിലകകാരൻ സംസ്കൃതത്തിൽനിന്ന് തർജ്ജുമചെയ്തുചേർത്ത ശ്ലോകങ്ങളുമായുള്ള സാമ്യമാണ് അദ്ദേഹത്തെ ഈ അഭ്യൂഹത്തിലെത്തിച്ചത്.
9.വൈശിക തന്ത്രം രൂപപ്പെട്ട ചരിത്ര സാംസ്കാരിക പശ്ചാത്തലം വിമർശന ബുദ്ധ്യാ വിലയിരുത്തുക
സമുദായത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനം ലഭിച്ച നമ്പൂതിരിവർഗ്ഗത്തിന്റെ ഭോഗാലസതയും സാംസ്കാരികച്യുതിയെയും ഈ കാവ്യങ്ങൾ എടുത്തുകാട്ടുന്നു. പുരുഷാർത്ഥങ്ങളിൽ കാമത്തിനു പ്രഥമസ്ഥാനം നൽകിയ മണിപ്രവാളകവികൾ ആഭിജാതരഅയവർക്ക് വേണ്ടി മാത്രം രചിച്ചിരുന്നതായി കാണാം. ആനന്ദാനുഭൂതി കാവ്യരസത്തിന്റെ ഔന്നിത്യമായി കണ്ട ഇവർ സ്ത്രീകളുടെ മുലക്കോട്ടകളിലും ചില്ലിവില്ലുകളിലും കൃസമധ്യമങ്ങളിലും ഭ്രമിച്ചുപോയതായി ചില വ്യാഖ്യാതാക്കൾ കരുതുന്നു.
Comments