തയ്യാറാക്കിയത് : നീന കുര്യൻ
Block: 2
unit 2
മധ്യകാല ചമ്പുക്കൾ അച്ചീചരിതങ്ങൾ
1.മണിപ്രവാളം ലഘുകാവ്യങ്ങളിൽ ചെറിയച്ചിയുടെ സ്ഥാനം നിർണയിക്കുക
&
ചെറിയ എന്ന കാവ്യത്തിന്റെ രചനാഭംഗി വിലയിരുത്തുക
മണിപ്രവാള സാഹിത്യ നഭോ മണ്ഡലത്തിലെ ഒരു കാല്പനിക വെള്ളിനക്ഷത്രം ആയിട്ടാണ് ചെറിയച്ചി എന്ന കാവ്യം വിശേഷിപ്പിക്ക പെട്ടിട്ടുള്ളത് അത്രത്തോളം കൽപ്പന ഭാസുരമാണ് ഇതിലെ ഓരോ ശ്ലോകവും പ്രകൃതിയിലെ ഓരോ ദൃശ്യവും നായകൻറെ വിരഹ വ്യഥയെ പ്രോജ്‌ജ്വലിപ്പിക്കുകയാണ്. ഇതിഹാസ കഥകളിൽ നിന്ന് പോലും ചിലപ്പോൾ കവി ഉപമാനങ്ങൾ സ്വീകരിക്കുന്നത് കാണാം. ഈ കാവ്യം വളരെ ലളിത സുന്ദര പദാവലികളാലും വർണ്ണനകളാലും എന്നെന്നും നിലനിൽക്കുന്ന കാല്പനിക കാവ്യമായി കരുതുന്നു .നായികയുടെ മനോഹരമായ വർണ്ണനയാലും കാമുകന്റെ വിരഹ ദുഃഖത്തിന്റെ തീവ്രതയാലും മണിപ്രവാള സാഹിത്യത്തിലെ ലഘുകാവ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് ചെറിയ ചീചരിതം എന്ന് പറയാം.
2.മധ്യകാല ചമ്പുക്കളുടെ പ്രമേയപരവും ഭാവപരവുമായ പ്രത്യേകതകൾ ചർച്ച ചെയ്യുക
മധ്യകാല ചമ്പുക്കളിൽ അധികവും ക്ഷേത്ര കേന്ദ്രീകൃതങ്ങളും ഭക്തി രസ പ്രധാനവുമാണ് പ്രത്യേകിച്ചും നീലകണ്ഠ കവികളുടെ കൃതികൾ 13 ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ദേവദാസികളെ ആധാരമാക്കിയുള്ള പലവിധ കാവ്യങ്ങളും നടപ്പിലിരുന്നുവെന്ന് ഉണ്ണിയച്ചിയിൽ നിന്നും ഉണ്ണിച്ചിരുതേയി യിൽ നിന്നും മനസ്സിലാക്കാം സന്ദേശ പാട്ട് എന്ന ഒരുതരം കവിത 13-ാം ശതകത്തിൽ പ്രചരിച്ചിരുന്നുവെന്ന് ഉണ്ണി ചിരുതേയി ചരിതത്തിൽ കാണാം.
3പ്രാചീന ചെമ്പൂക്കളിൽ നിന്ന് മധ്യകാല ചമ്പുക്കളിലേക്ക് വരുമ്പോഴുള്ള പ്രകടമായ മാറ്റങ്ങൾ എന്തെല്ലാം
പ്രാചീന ചമ്പുക്കളും മധ്യകാല ചമ്പുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസത്തെപ്പറ്റി ഉള്ളൂർ പറയുന്നത് ഇങ്ങനെ -പതിനാലാംശതകത്തിലെ ഭാഷാചമ്പുകൾ ഇതിഹാസപുരാണങ്ങളെ ഉപജീവിച്ചിരുന്നില്ല തനിമിത്തം അവയെ ചാക്യാന്മാരും പാഠകക്കാരും രംഗപ്രകടനത്തിന് ഉപയോഗിച്ചിരുന്നില്ല. അക്കാര്യത്തിൽ ഇദം പ്രഥമായി ഒരു പരിഷ്കാരം വരുത്തിയത് പുനം ആകുന്നു .അതിന് തെളിവാണ് രാമായണം ചമ്പു . കൂത്തിനും പാഠകത്തിനും വേണ്ടി രചിക്കപ്പെട്ടതാണ് ഭാഷാ ചമ്പുകൾ എന്ന് അഭിപ്രായമുണ്ട് .മധ്യകാല ചമ്പുക്കൾ നമ്പ്യാന്മാർക്ക് അരങ്ങത്ത് ചൊല്ലി വ്യാഖ്യാനിക്കാൻ വേണ്ടി നിർമ്മിച്ചയാണെന്ന് പ്രത്യേകത അതിപ്രധാനമായ ഒന്നാകുന്നു
4.മണിപ്രവാള നായികമാരുടെ നാമവും സൗന്ദര്യവർണ്ണനകളും കവികൽപ്പനകൾ ആകാം എന്ന പ്രസ്താവന പരിശോധിക്കുക
രാജലേഖ മാരലേഖ ജമന്തിലേഖ കേളിലേഖ എന്നിങ്ങനെ കാവ്യങ്ങളുടെകാവ്യങ്ങളുടെ നാമധേയങ്ങൾ ഇടിയച്ചിട്ടി പെണ്ണ് ഇട്ടിമായ ചെറു പെണ്ണ് എന്നിങ്ങനെ പോകുന്നു നായികമാരുടെ പേരുകൾ പ്രസ്തുത പേരുകൾ അതിനാൽ തന്നെ എല്ലാം കവി കൽപ്പനകൾ ആകാനും സാധ്യതയുണ്ട്. ഇതൊക്കെ രചിച്ചത് ചുരുക്കം ചിലരൊഴിച്ചാൽ മറ്റു കവിതകൾ ആരെന്നറിയില്ല പക്ഷേ പ്രായണ എല്ലാ കവികളുടെയും രചന ലക്ഷ്യം സമാനമായിരുന്നു.
5.മധ്യകാല ചമ്പുക്കളിൽ നീലകണ്ഠ കവിയുടെ കൃതികളുടെ സവിശേഷതകൾ എന്തെല്ലാം
コメント