.........
പുലരി മഴ ഇന്നീ പുലരിയിൽ തകർത്തീടുന്നു....
ശാന്തമായ് സൗമ്യമായ് ധാരയായ് ഇന്നവൾ പെയ്തീടുന്നു...
തുള്ളിക്കൊരുകുടം വെള്ളവുമായവൾ മുത്തുമണികളായ് പെയ്തിടുന്നു...
വാടിനിൽക്കുന്നൊരു ചെടികൾക്കു മിന്നവൾ കുളിർ മഴയായി പെയ്തിടുന്നു...
മേഘത്തിൻ സന്തതിയായൊരവളിന്നു ആഹ്ളാദചിത്തയായ് പെയ്തിടുന്നു...
കാതരയായവൾ പെയ്തിടുമ്പോൾ കാമുകനാം കുളിർ കാറ്റുമെത്തി....
സ്നേഹത്തിൻ കൈ കളാൽ തഴുകി തലോടി ആശ്ലേഷിച്ചങ്ങിനെ കടന്നുപോയി..
നാണത്താലവളൊന്നു കൊഞ്ചി കുഴഞ്ഞു ആഹ്ളാദചിത്തയായ് പെയ്തു തോർന്നു....പ്രണയത്തിൻ വല്ലരി പൂത്തുലഞ്ഞു ചെടികളിൽ പൂക്കളായ് വിടർന്നു നിന്നൂ ...
പൂക്കളിൽ ശലഭങ്ങൾ പാറി വന്നു .. ആശ്ലേഷിച്ചങ്ങു കടന്നുപോയി....ചെടികളിൽ വിത്തു കിളിർത്തുവന്നു... പാകമായ് മണ്ണിൽ
കൊഴിഞ്ഞു വീണു...
മഴ കൊണ്ടു മാത്രം മുളക്കുവാൻ വേണ്ടി
ദാഹിച്ചു മോഹിച്ചു കാത്തിരുന്നു....
വത്സല തത്തനംപുള്ളി
Comments