തയ്യാറാക്കിയത്: നീന കുര്യൻ
Block 1
unit 2
സംസ്കൃതഭാഷയും താരതമ്യാത്മക ഭാഷാ സമീപനവും
1.താരതമ്യാത്മക അപഗ്രഥനത്തിന്റെ സവിശേഷതകൾ വിവരിക്കുക
ഭാഷകളുടെ ആനുവംശിക വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന സമീപനരീതിയാണ് താരതമ്യാത്മകം അല്ലെങ്കിൽ തുലനാത്മകം. ഒരേ മൂലഭാഷയിൽനിന്നും പിരിഞ്ഞുവന്ന അംഗഭാഷകളെ താരതമ്യം ചെയ്‌ത് അവയുടെ മൂലഭാഷാ സ്വഭാവവും പുത്രീഭാഷകൾ തമ്മിലുള്ള ബന്ധവും ഓരോ ഭാഷയും വേർപിരിഞ്ഞുവന്നതിൻ്റെ ചരിത്രവും നിർണ്ണയിക്കുന്ന പദ്ധതിയാണിത്. ഉദാഹരണത്തിന് തമിഴും മലയാളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ തുലനാത്മക രീതിയാണ് ഉപയോഗിക്കുന്നത്. ഈ രീതിയിലൂടെ മൂലദ്രാവിഡഭാഷയുടെ പ്രത്യേകതകൾ രണ്ടു ഭാഷകളിൽ നിന്നും കണ്ടെടുക്കുകയും ചെയ്യുന്നു. ഭാഷയുടെ വ്യത്യസ്‌ത കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാകയാൽ ഇത് ബഹുകാലികപഠനമാണ്. പ്രാഗ്‌ഭാഷാപുനർ നിർമ്മാണമാണ് തുലനാത്മക പദ്ധതിയുടെ ലക്ഷ്യം. പ്രാഗ്‌ഭാഷയെ സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ നിലവിലുള്ള പുത്രീഭാഷകളുടെ ചരിത്രങ്ങൾ താരതമ്യം ചെയ്‌ത് പൂർവകാലരൂപം അനുമാനിച്ചെടുക്കാനേ ഇത്തരം പഠനത്തിലൂടെ സാധിക്കൂ.
2.താരതമ്യാത്മക അപഗ്രഥന രീതികളെക്കുറിച്ച് ഉപന്യസിക്കുക
പത്തൊൻപതാം ശതകത്തിൽ ഒരു സിദ്ധാന്ത പദ്ധതിയെന്ന നിലയിൽ ഭാഷാശാസ്ത്രത്തെ വികസിപ്പിച്ച ചിന്താരീതിയാണ് Comparative linguistics. അഥവാ താരതമ്യാത്മക ഭാഷാശാസ്ത്രം.ഭാഷകളുടെ ഗോത്ര ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് താരതമ്യാത്മക ഭാഷാശാസ്ത്ര സിദ്ധാന്തത്തിന് ജന്മം നൽകിയത്. ഗ്രീക്ക്, ലാറ്റിൻ ഭാഷാ പണ്ഡിതന്മാർ ഇന്ത്യയിലെത്തി സംസ്കൃതപഠനം ആരംഭിച്ചപ്പോഴാണ് ഈ മൂന്നു പ്രാചീന ക്ലാസിക് ഭാഷകളുടെ ഗോത്രബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. സംസ്കൃതഭാഷയെ യൂറോപ്പ് കണ്ടെത്തിയതോടെയാണ് താരതമ്യാത്മക ഭാഷാപഠനം വികസിച്ചത് എന്നാണ് സൊസ്യൂർ പറയുന്നത്.
1986ൽ സർ വില്യംജോൺസ് ഗ്രീക്ക്, ലാറ്റിൻ, സംസ്കൃതം എന്നീ ഭാഷകളുടെ ഗോത്രബന്ധത്തെ മുൻനിർത്തി താരതമ്യാത്മക ഭാഷാദർശനം ആവിഷ്‌കരിച്ചു. ബംഗാളിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലൂടെ അദ്ദേഹം ഗോത്രബന്ധം (Family relationship) എന്ന ആശയം മുന്നോട്ടുവച്ചു. ഗ്രീക്ക്-ലാറ്റിൻ, സംസ്കൃതം എന്നീ ഭാഷകൾ തമ്മിൽ രൂപ-ഭാവങ്ങളിൽ പുലർത്തുന്ന സാദൃശ്യം കണ്ടെത്തുകയും അവ ഒരേ ഉത്ഭവ കേന്ദ്രത്തിൽ നിന്നുരുത്തിരിഞ്ഞതാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. സംസ്കൃതം ഗ്രീക്ക് ലാറ്റിൻ എന്ന ഉത്ഭവ ചരിത്രത്തെ നിരാകരിച്ചുകൊണ്ട് മൂലഭാഷ സങ്കല്‌പം ആവിഷ്‌കരിച്ചു. ഇവ മൂന്നും പ്രാചീനമായ ഒരു മൂലഭാഷ (പ്രാഗ് ഭാഷ) യിൽനിന്ന് ഉത്ഭവിച്ചതാ ണെന്നും പുത്രീഭാഷകൾ അഥവാ സഹോദരീഭാഷകളായി പരിഗ ണിക്കണമെന്നുമാണ് ഈ സിദ്ധാന്തം വ്യക്തമാക്കുന്നത്. ഈ കാലയളവിലാണ് പ്രാഗ്ഭാഷാസിദ്ധാന്തത്തിനു പ്രചാരം ലഭിക്കുന്നത്.
ഭാഷകളുടെ ആനുവംശിക വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന സമീപനരീതിയാണ് താരതമ്യാത്മകം അല്ലെങ്കിൽ തുലനാത്മകം. ഒരേ മൂലഭാഷയിൽനിന്നും പിരിഞ്ഞുവന്ന അംഗഭാഷകളെ താരതമ്യം ചെയ്‌ത് അവയുടെ മൂലഭാഷാ സ്വഭാവവും പുത്രീഭാഷകൾ തമ്മിലുള്ള ബന്ധവും ഓരോ ഭാഷയും വേർപിരിഞ്ഞുവന്നതിൻ്റെ ചരിത്രവും നിർണ്ണയിക്കുന്ന പദ്ധതിയാണിത്. ഉദാഹരണത്തിന് തമിഴും മലയാളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ തുലനാത്മക രീതിയാണ് ഉപയോഗിക്കുന്നത്. ഈ രീതിയിലൂടെ മൂലദ്രാവിഡഭാഷയുടെ പ്രത്യേകതകൾ രണ്ടു ഭാഷകളിൽ നിന്നും കണ്ടെടുക്കുകയും ചെയ്യുന്നു. ഭാഷയുടെ വ്യത്യസ്‌ത കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാകയാൽ ഇത് ബഹുകാലികപഠനമാണ്. പ്രാഗ്‌ഭാഷാപുനർ നിർമ്മാണമാണ് തുലനാത്മക പദ്ധതിയുടെ ലക്ഷ്യം. പ്രാഗ്‌ഭാഷയെ സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ നിലവിലുള്ള പുത്രീഭാഷകളുടെ ചരിത്രങ്ങൾ താരതമ്യം ചെയ്‌ത് പൂർവകാലരൂപം അനുമാനിച്ചെടുക്കാനേ ഇത്തരം പഠനത്തിലൂടെ സാധിക്കൂ.
ഒരർത്ഥത്തിൽ താരതമ്യാത്മക പഠനം എന്നത് ബഹുകാലിക സമീപനം തന്നെയാണ്. എന്നാൽ ഇവിടെ ഒരു ഭാഷയുടെയല്ല, ഒരു ഗോത്രത്തിന്റെ പരിണാമചരിത്രമാണ് അന്വേഷിക്കുന്നത്. ഒരേ മൂലഭാഷയിൽ നിന്ന് രൂപപ്പെട്ടുവന്ന ഭാഷകളുടെ സമൂഹത്തെയാണ് ഭാഷാഗോത്രം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഒരു ഗോത്രത്തിൽ ഉൾപ്പെടുത്താവുന്ന ഭാഷകൾ ഏതെല്ലാമാണ്? അവയുടെ പൊതുസ്വഭാവം എന്താണ്?
അതിന്റെ മൂലഭാഷയുടെ സവിശേഷതയെന്ത്? അതിന്റെ അംഗഭാഷകൾ തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്നത് എങ്ങനെ? എപ്പോഴാണ് അവ സ്വതന്ത്രഭാഷകളായി രൂപാന്തരം പ്രാപിച്ചത്? മുതലായ കാര്യങ്ങളാണ് താരതമ്യാത്മക പഠനത്തിൽ പഠന വിധേയമാക്കുന്നത്. തുലനാത്മക പഠനം എന്നും ഈ സമീപനം അറിയപ്പെടുന്നു.
3.സംസ്കൃത ഭാഷയുടെ അഭിമുഖീകരണത്തെക്കുറിച്ച് വിവരിക്കുക
പ്രാചീനഭാരതത്തിൽ പ്രധാനമായും ക്ലാസിക്കൽ കൃതികളെ മുൻ നിർത്തിയുള്ള സംസ്കൃത വ്യാകരണ പഠനമായിരുന്നു നിലനിന്നിരുന്നത്. പ്രാചീന വ്യാകരണം വേദമന്ത്രങ്ങളിലെ സംവാദങ്ങളുടെ അർത്ഥം അന്വേഷിച്ചുള്ളതായിരുന്നു. വേദഗ്രന്ഥങ്ങളെ ശരിയായി ചൊല്ലുന്നതിനും വ്യാഖ്യാനിക്കുന്ന ന്നതിനുമായിട്ടായിരുന്നു ഇവിടെ ഭാഷാപഠനം ആരംഭിച്ചത്. വേദഗ്രന്ഥങ്ങളുടെ ഉച്ചാരണ സമ്പ്രദായം മാനകീകരിക്കപ്പെട്ടത് 1200 ബി.സി സി യോടെയാണ്.
സംസ്‌കൃത ശ്ലോകങ്ങളെ ഘടകങ്ങളായി വിഭജിച്ച് രൂപിമ-സ്വനിമ ചിന്തകൾക്ക് അടിത്തറ നൽകി. തുടർന്ന് മൂന്നാം നൂറ്റാണ്ടോടു കൂടി ശബ്ദ ഘടകങ്ങളെ വേർതിരിച്ച് ഉച്ചരിച്ച് ഘടനാപരമായ ഒരു വർണ്ണമാല രൂപപ്പെട്ടു.
ബി. സി. 500നു മുമ്പുതന്നെ സംസ് സംസ്കൃത വൈയാകരണനായ സാ കതായനൻ എല്ലാ നാമങ്ങളും ക്രിയകളിൽ നിന്നുണ്ടായതാണെന്നും ക്രിയാപദങ്ങളാണ് ആദ്യം ഉണ്ടായതെന്നും വിശദമാക്കി. നിരുക്തകാരനായ യാസ്കൻ, അർഥം വാക്യത്തിലാണെന്നും പദത്തിന്റെ അർത്ഥം വാക്യപ്രയോഗത്തിൽ നിന്ന് ലഭിക്കുമെന്നും വ്യക്തമാക്കി. വാക്യത്തിനു പ്രഥമസ്ഥാനം നൽകി. ബി.സി നാലിൽ ജീവിച്ചിരുന്ന പാണിനി
നാനൂറോളം സൂത്രങ്ങളിലൂടെ ഭാഷയെ ഒരു ജൈവികവ്യവസ്ഥയായി വിവരിച്ചു. പാണിനിയുടെ വ്യാ വ്യാകരണ ചിന്തകളാണ് പിൽക്കാലത്ത് അധുനിക ഭാഷാശാസ്ത്ര ശാസ്ത്ര ചിന്തകളെ ഏറെ സ്വാധീനിച്ചത്. അഷ്ടാദ്ധ്യായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണഗ്ര ന്ഥത്തെ അധികരിച്ചാണ് പിൽക്കാലത്തുണ്ടായിട്ടുള്ള മിക്കവാറും വ്യാകരണഗ്രന്ഥങ്ങളൊക്കെ എന്നു പറയാം.
ഭാഷകളുടെ ഗോത്രബന്ധത്തെ വ്യക്തമാക്കുന്ന താരതമ്യാത്മക ഭാഷാശാസ്ത്ര ദർശനത്തിൻ്റെ ഉദയവും സംസ്‌കൃതത്തോട് ബന്ധപ്പെ ട്ടിരിക്കുന്നു. ലാറ്റിൻ, ഗ്രീക്ക് എന്നീ യൂറോപ്യൻ ഭാഷകൾക്ക് സംസ് കൃതഭാഷയോട് രൂപ-ഭാവങ്ങളിൽ ദൃശ്യമായ നിരവധിയായ
സാദൃശ്യങ്ങൾ അവ ഒരേ മൂലഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന
നിഗമനത്തിൽ ഭാഷാശാസ്ത്രകാരന്മാരെ എത്തിച്ചു. ഈ മൂന്നു ഭാഷകളിൽ ഒന്നു മറ്റൊന്നിനെ സ്വാധീനിച്ചു എന്നതായിരുന്നില്ല ആ നിഗമനം. മറിച്ച് ഇവ ഒരേ മൂലഭാഷയിൽ നിന്ന് വേറിട്ട് വളർന്നുവന്നതാകാമെന്ന ചിന്ത രൂപപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഗ്‌ഭാഷ സങ്കല്‌പത്തിന് ( പ്രോട്ടോ ലാംഗ്വേജ്) പ്രചാരം ലഭിക്കുകയും ചെയ്തു. ഭാഷാശാസ്ത്ര പഠനരംഗത്ത് യൂറോപ്യൻ ചിന്തകരെ സംബന്ധിച്ചിടത്തോളം സംസ്കൃതവുമായി നേടിയ പരിചയം സൈദ്ധാന്തികവും സാങ്കേതികവുമായ സമീപനങ്ങൾ വികസിപ്പി ക്കുന്നതിന് സഹായകമായി. യൂറോപ്യൻ ഭാഷാദർശനങ്ങളെ വിപ്ലവകരമായി സ്വാധീനിച്ച ഭാഷാശാസ്ത്രപരമായ അറിവുകളുടെ ഉറവിടമാണ് ഇന്ത്യ എന്നാണ് ബ്ലൂംഫീൽഡ് പറഞ്ഞത്.
4താരതമ്യാത്മക അപഗ്രഥന രീതിയിൽ കാഡ്വൽ വഹിച്ച പങ്ക് വിശദമാക്കുക ?
ബിഷപ് റോബട്ട് കാൽഡ്‌വെൽ (Robert Caldwell) , പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ട്ലണ്ടിൽ ജനിച്ച് തമിഴ്നാട്ടിൽ സേവനമനുഷ്ഠിച്ച ക്രിസ്തീയ വേദപ്രചാരകനും ഭാഷാശാസ്ത്രകാരനും ആയിരുന്നു വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ, തമിഴ്, മലയാളം, കന്നഡ, തെലുഗ്, തുളു തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളും പാകിസ്താനിലെ ബ്രഹൂയി ഭാഷയും മറ്റും സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായൊരു ഭാഷാകുടുംബത്തിൽ പെടുന്നുവെന്ന പരികല്പന ഉറപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണേന്ത്യൻ ഭാഷകളെ 'ദ്രാവിഡഭാഷകൾ' എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹമാണ്.
സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞ കാൾഡ്വെൽ, തമിഴ് ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം ഭാരതീയഭാഷകളുടെ താരതമ്യശാസ്ത്രത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച "ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം" (എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്) എന്ന വിഖ്യാതരചന ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാകുടുംബത്തിന് സംസ്കൃതവും ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതയെ സംബന്ധിച്ച കാൾഡ്വെലിന്റെ കണ്ടെത്തലുകളുടെ രേഖയാണ്.ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നരവംശശാസ്ത്ര പഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
Komentarze