തയ്യാറാക്കിയത്: നീന കുര്യൻ
Block 1
unit 3
ഭാഷാ ഗോത്രങ്ങളും ഭാഷാ പരിണാമവും
Q1.ഭാഷാ പരിണാമഹേതുക്കൾ ഏതെല്ലാം ഉപന്യസിക്കുക
പരിണാമം' എന്ന പദത്തിനർത്ഥം 'മാറ്റം' എന്നാണ്. മാറ്റം പ്രകൃതിയുടെ ഭാഗമാണ്. പ്രപഞ്ചത്തിലുള്ള ഓരോ അണുവും നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ മാറ്റങ്ങളുടെ ദിശയോ ഗതിയോ ഒന്നും ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലത് യാതൊരുവിധ നിയമങ്ങൾക്കും അനുസൃതമായിരിക്കയില്ല. ഭാഷയി ലും ഇത്തരം പരിണാമങ്ങൾ സംഭവിക്കാറുണ്ട്.
പ്രാചീന സാഹിത്യരൂപങ്ങളിലെ ഭാഷയല്ല സമകാലിക കൃതികളിൽ നാം കാണാറുള്ളത്. സാഹിത്യഭാഷ മാറ്റിവെച്ച് സംസാരഭാഷ എടുത്താലും ഇതുതന്നെ സ്ഥിതി. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ഭാഷയിലാണോ നാമിന്ന് സംസാരിക്കുന്നത്? അല്ലേ അല്ല. എന്നാൽ ഈ മാറ്റത്തിന് ഒരിക്കലും ഒരേ ഗതിവേഗം ആയിരിക്കുകയില്ല. അതിന്റെ കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും കാര ണങ്ങൾക്കും അനുസൃതമായി ഭാഷാപരിണാമത്തിന്റെ വേഗതയിൽ വ്യത്യാസം സംഭവിക്കാറുണ്ട്. ഇപ്രകാരം ഭാഷാമാറ്റത്തിനു വിധേയ മാകുന്നതിന് കാരണമായ സാഹചര്യങ്ങളെ ഭാഷാപരിണാമ ഹേതുക്കൾ എന്ന് വിളിക്കുന്നു. അവയെ പ്രധാനമായും ആറായി ക്രോഡീ കരിക്കാം
ഭാഷാപരിണാമ ഹേതുക്കൾ 6 വിധം
1.പ്രയത്ന ലാഘവം
2.സമീപസ്വനങ്ങളുടെ സ്വാധീനം
3.സവർണ്ണനം
4.ആദാനം
5.സദൃശ വിഭ്രമം
6.ഘടനാസമ്മർദ്ദം
പ്രയത്ന ലാഘവം.
ഉച്ചാരണത്തിലെ അനായാസതയ്ക്കു വേണ്ടി മനുഷ്യർ ഭാഷയിൽ പല മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. ഉച്ചാരണ സൂക്ഷ്‌മത പലപ്പോഴും അനൗപചാരിക സംഭാഷണങ്ങളിൽ കുറവാണ്. അതുപോലെതന്നെ പ്രയത്ന ലാഘവം മൂലം ചിലപ്പോൾ ഉച്ചാരണസ്ഥാനം മാറിപോകാം. തന്മൂലം സ്‌പഷ്ടത കുറയാം. ഇത്തരം മാറ്റങ്ങൾ വ്യവഹാര ഭാഷയിലോ എഴുത്തു ഭാഷയിലോ സ്ഥിരപ്രതിഷ്ഠ നേടുമ്പോൾ അതു ഭാഷയുടെ പരിണാമമായി കണക്കാക്കാം. ഉദാഹരണമായി പ്രാചീന ദ്രാവിഡത്തിൽ (മൂല ദ്രാവിഡം) പദ മധ്യത്തിൽ വരുന്ന 'ച' കാരം മലയാളത്തിൽ 'യ' കാരമായി മാറിയിട്ടുണ്ട്.
ഉദാ: ഉചിർ - ഉയിർ
2. സമീപസ്വനങ്ങളുടെ സ്വാധീനം
വേഗത്തിൽ സംസാരിക്കുന്ന അവസരത്തിൽ തൊട്ടടുത്തുള്ള സ്വനങ്ങൾ പരസ്പ്‌പരം സ്വാധീനം ചെലുത്താറുണ്ട്. മലയാളം, തമിഴ് ഭാഷകളിലെ വാമൊഴിയിൽ ഇത്തരം പരിണാമങ്ങൾ ധാരാളമായി കാണാനാകും.
ഇല -എല
കിളവൻ -കെളവൻ
ഇവിടെ ഇ-എ. ഉ- എന്ന പരിണാമം സംഭവിച്ചത് അടുത്ത സ്വരമായ
അ -കാരത്തിൻ്റെ സ്വാധീനം കൊണ്ടാകാം. 'നിമ്നസ്വരമായ അകാരം ഉച്ചസ്വരങ്ങളായ ഇകാര- ഉകാരങ്ങളെ അല്പം താഴോട്ട് കൊണ്ടുവരുന്നു. അങ്ങനെ അവ മധ്യസ്വരങ്ങളാകുന്നു.
3. സവർണ്ണനം
ഭാഷയിൽ വർണ്ണങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ സ്വനങ്ങൾ ക്ക് സംഭവിക്കുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത് സന്ധിയിൽ അടുത്തടുത്തു വരുന്ന വിജാതീയ വർണ്ണങ്ങൾ സമാനങ്ങളായി ത്തീരുന്ന പ്രവണതയാണ് സവർണ്ണനം എന്നു പറയുന്നത്. മലയാ ളത്തിൽ കാണാറുള്ള താലവ്യാദേശം, അനുനാസികാതിപ്രസരം എന്നിവ സവർണ്ണനമാണ്.
ഉദാ: കേൾ + തു - കേട്ടു
മരം + കൾ - മരങ്ങൾ
4. ആദാനം
ഒരു ഭാഷയിൽ നിന്ന് പദം , സ്വനിമം മറ്റു ഭാഷാ ഘടകങ്ങൾ എന്നിവ മറ്റൊരു ഭാഷയിലേക്ക് സ്വീകരിക്കുന്ന പ്രക്രിയയ്ക്ക് ആദാനം എന്ന് പറയുന്നു.ആദാനം പ്രധാനമായും പദ തലത്തിലാണ് നടക്കുന്നത്ഇങ്ങനെ സ്വീകരിക്കുന്ന പദങ്ങളെ പരകിയ പദങ്ങൾ എന്ന് പറയുന്നു.
അന്യഭാഷാ പദങ്ങളെ ഒരു ഭാഷ സ്വീകരിക്കുന്നത് 2വിധത്തിലാണ്.
തത്സമം
തത്ഭവം
അന്യഭാഷാ പദത്തെ അതേ പദമായി തന്നെ സ്വീകരിക്കുന്നതിന് തത്സമം എന്ന് പറയുന്നു
ഉദാ: ഗവർണ്ണർ , കളക്ടർ (ഇംഗ്ലീഷ്)
പ്രകടമായ രൂപഭേദം വരുത്തിയ പരകിയ പദങ്ങളെ തത്ഭവങ്ങൾ എന്ന് പറയുന്നു
ഉദാ: കോടതി (court) ആപ്പീസ് (office)
പദദാനം പ്രധാനമായും 3 വിധത്തിൽ ഉണ്ട്
ആഗതാർത്ഥ പരിവൃത്തി
ആഗത പരിഭാഷ
ആഗത മിശ്രം
ആഗതാർത്ഥ പരിവൃത്തി > മറ്റു ഭാഷകളിലെ പദത്തിന്റെ ആശയം കടമെടുക്കുന്ന പ്രക്രിയയുണ്ട്. ഇതിനെ ആഗതാർത്ഥ പരിവൃത്തി എന്നു വിളിക്കുന്നു.
ഉദാ:ടെലിസ്കോപ്പ് - ദൂരദർശിനി റേഡിയോ - ആകാശവാണി
ആഗത പരിഭാഷ >മറ്റു ഭാഷാപദങ്ങളെ വിവർത്തനം ചെയ്ത് പുതിയ ഭാഷാപദം ഉണ്ടാക്കുന്നതാണ് ആഗത പരിഭാഷ.
ഉദാ: ശീതസമരം(cold war), കരിഞ്ചന്ത (Black Market)
ആഗതമിശ്രം > ഒരു സമസ്‌ത പദത്തിൻ്റെ ഒരു ഭാഗം പരകീയവും മറ്റേഭാഗം സ്വകീയവും ആയുള്ള മിശ്രിത പദങ്ങളുണ്ട് അവയെ ആഗതമിശ്രം എന്നു വിളിക്കാം.
ഉദാ: തുണിമില്ല്, റെയിലപകടം, റോഡപകടം, സിനിമാകൊട്ടക
5. സാദൃശ്യ വിഭ്രമം
രൂപിമം, പദം എന്നീ തലങ്ങളിൽ മറ്റു രൂപങ്ങളുമായുള്ള സാദൃശ്യം കാരണം നിലവിലുള്ള രൂപങ്ങൾക്ക് സമാനമായി പുതിയ രൂപങ്ങൾ ഉണ്ടാകുന്നതിന് സാദൃശ്യ വിഭ്രമം എന്നു പറയുന്നു. ഉദാഹരണമായി 'ഒരു' എന്ന സംഖ്യാവിശേഷണത്തിനോട് ലിംഗ പ്രത്യയങ്ങൾ ചേർത്ത് സാമാന്യമായി ഒരുവൻ, ഒരുവൾ എന്നീ പദങ്ങൾ ഉണ്ടാക്കാം. അതുകൂടാതെ 'ത്തി' എന്ന സ്ത്രീ ലിംഗപ്രത്യയം ചേർത്ത് ഒരുത്തി എന്നൊരു രൂപമുണ്ടാക്കാം. അതിനു സമാനമായ പുല്ലിംഗ രൂപമില്ല. പക്ഷേ 'ഒരുത്തി'ക്കു സദൃശ്യമായി 'ഒരുത്തൻ' എന്നൊരു രൂപം ഭാഷയിൽ രൂപപ്പെട്ടു. ഇത് സാദൃശ്യ കല്‌പനയിലൂ ടെ കൃത്രിമമായി സൃഷ്ടിച്ചതാണ്.
6. ഘടനാ സമ്മർദ്ദം
ഒരു ഭാഷയിലെ ഘടനയ്ക്ക് സമ്മർദ്ദംമൂലം രൂപമാറ്റം ഉണ്ടാകു കയും ക്രമേണ അത് സാമാന്യഘടനയായി മാറുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഉദാഹരണമായി പദാദിയിൽ ര, ല എന്നിവയുള്ള രൂപങ്ങൾ പഴന്തമിഴിൽ ഇല്ല. അതുകൊണ്ടുതന്നെ പഴയ പരകീയ പദങ്ങളിൽ ആദ്യസ്വരം ചേർന്നിരുന്നു.
രാമൻ- ഇരാമൻ,
രാജൻ- അരചൻ,
ലോകം- ഉലകം
എന്നിങ്ങനെ. എന്നാൽ, സംഖ്യാവാചി യായ 'ഇരണ്ട്' എന്നത് ഭാഷയിൽ 'രണ്ട്' ആയി മാറിയിട്ടുണ്ട്. പക്ഷേ ഇരുപത്, ഇരട്ട, ഇരട്ടി എന്നിവയിലെല്ലാം ആ പഴയ ഘടനതന്നെ ഇന്നും നിലനിൽക്കുന്നു.
Q2.ഭാഷാ പരിണാമത്തിനുള്ള നിയമങ്ങളെക്കുറിച്ച് ഉപന്യസിക്കുക
സമാക്ഷരലോപം (Haplology)
ഒരേ പദം ആവർത്തിച്ചുച്ചരിക്കേണ്ടിവരികയോ സമാനങ്ങളും സമാനസ്ഥാനീയങ്ങളുമായ ശബ്ദങ്ങൾ അടുപ്പിച്ചുച്ചരിക്കേണ്ടിവരികയോ
ചെയ്യുമ്പോൾ അവയിൽ ചില ശബ്ദങ്ങളോ അക്ഷരങ്ങളോ ഉച്ചരിക്കാതെ വിട്ടുപോകാറുണ്ട്. അടുത്തടുത്ത സമാന സ്വരങ്ങൾ വന്നാൽ മാത്രം സംഭവിക്കുന്ന ഉച്ചാരണ ലാഘവമാണിത്
ഉദാ: പിറന്ന നാൾ -പിറന്നാൾ
സുഖക്കേട് -സൂക്കേട്
മൂക്കുകുത്തി -മൂക്കുത്തി
കൊച്ച് ചേട്ടൻ -കൊച്ചേട്ടൻ
2. ആദ്യാക്ഷര ലോപം
പദാദിയിലെ ചില വ്യഞ്ജനങ്ങൾ ലോപിക്കാറുണ്ട്.
ആശയം മനസ്സിലുദിക്കുമ്പോൾ തന്നെ വക്താവ് ഉച്ചാരണാവയവ ങ്ങൾ ചലിപ്പിച്ചു തുടങ്ങുന്നു. ഈ ചലനത്തോടൊത്ത് ശ്വാസവായു പുറത്തേക്ക് കടക്കുന്നില്ലെങ്കിൽ ശബ്ദം ഉണ്ടാകുന്നില്ല. ഉച്ചാരണാവയ വങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം വായുപ്രവാഹം ആരംഭി ക്കുകയാണെങ്കിൽ ആദ്യശബ്ദം ഒഴിച്ചുള്ള ശബ്ദങ്ങൾ മാത്രമായിരിക്കും കേൾക്കത്തക്കവിധം പുറത്തുവരുന്നത്. ഇതാണ് ആദ്യാക്ഷര ലോപം. പലപ്പോഴും മലയാളത്തിലെ സ്വനിമ വ്യവസ്ഥയ്ക്ക് ചേരാത്ത വർണ്ണങ്ങളാണ് ലോപിക്കുന്നത്.
ഉദാ: ഹിതം - ഇതം
ഹാരം -ആരം
3. മധ്യസ്വര ലോപം (Syncope) സ്വരനിരാസം
ഉച്ചാരണ വ്യഗ്രതക്കിടയിൽ പദമധ്യത്തിലുള്ള സ്വരങ്ങളോ വർണ്ണ ങ്ങളോ വിട്ടുപോകുന്ന പ്രക്രിയയാണിത്. സ്വരം ചേർന്ന വ്യഞ്ജന ത്തിൽനിന്ന് സ്വരം എടുത്ത് കളഞ്ഞ് വ്യഞ്ജനം കൂട്ടിയിണക്കുകയാണ് ഇതിന്റെ സ്വഭാവം
ഉദാ: കെട്ടിയവൻ -കെട്ട്യോൻ
വാരിയർ -വാര്യർ
നമ്പിയാർ -നമ്പ്യാർ
4. അന്ത്യ ലോപം (Apocope)
പദാന്ത്യത്തിലെ അക്ഷരം വിട്ടുപോകുന്ന ഉച്ചാരണ ലാഘവമാ ണിത്. ഉച്ചാരണത്തിൻ്റെ വേഗത കൂടുന്നതിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്
ഉദാ: അരിശി - അരി
അപ്പോൾ - അപ്പോ
എന്നാൽ - എന്നാ
5. മധ്യ സ്വരയോഗം
ലഘു പ്രയത്നാർത്ഥം കൂട്ടക്ഷരങ്ങൾക്കിടയിൽ ഒരു സ്വരം ചേർത്ത് ഉച്ചരിക്കാറുണ്ട്. സംയുക്തവ്യഞ്ജനങ്ങളിൽ (കൂട്ടക്ഷരം) ഇടയ് ക്ക് ഒരു സ്വരം ചേർക്കുന്ന സ്വഭാവമാണിത് ഉച്ചാരണസൗകര്യമാണ് പ്രധാനം
ഉദാ: ചിത്ര-ചിത്തിര
ഉത്രം-ഉത്തിരം
കൂട്ടക്ഷരങ്ങൾക്ക് salal muss ചേർത്തുച്ചരിക്കുന്ന
6.അന്ത്യാഗമം
അന്ത്യാഗമം എന്നാൽ പദത്തിൻ്റെ അവസാനത്തിൽ സ്വരം ചേർ ക്കുന്ന രീതിയെന്നർത്ഥം പ്രധാനമായും തത്സമ നിർമ്മാണത്തിനു വേണ്ടിയാണ് അന്ത്യാഗമം ഉപയോഗിച്ച് കാണാറുള്ളത്. മലയാള ത്തിൽ വ്യഞ്ജനാന്തങ്ങളായ ശബ്ദങ്ങളിൽ സംവൃതോകാരം ചേർ ന്നാണ് ഇങ്ങനെ പ്രയോഗിക്കാറ്. ചിലപ്പോൾ ഇരട്ടിക്കുകയും ചെയ്യും
ഉദ: കൽ - കല്ല്
കൺ- കണ്ണ്
7. സമീകരണം /സവർണ്ണനം
രണ്ട് സ്വനങ്ങളെ ഉച്ചാരണസ്ഥാനം; ഉച്ചാരണരീതി എന്നിവയിൽ തുല്യമാക്കുന്നതാണ് സമീകരണം.
ഉദാ: വെൺചാമരം - വെഞ്ചാമരം
ഈ പ്രക്രിയയ്ക്ക് 'സവർണ്ണനം' എന്നും പേരുണ്ട്. ഭാഷയിൽ 4 വിധം സമീകരണം ഉണ്ട്.
ഉച്ചാരണസ്ഥാനം മാത്രം തുല്യമാക്കിക്കൊണ്ടും ഉച്ചാരണരീതി മാത്രം തുല്യമാക്കിക്കൊണ്ടും സമീകരണം സംഭവിക്കാം. ഇതിനെ 'ആംശികസമീകരണം' എന്നു പറയുന്നു.
ഉച്ചാരണ രീതിയും ഉച്ചാരണ സ്ഥാനവും തുല്യമാക്കുന്നത് 'പൂർണ്ണ സമീകരണം.'
രണ്ട് സ്വനങ്ങളിൽ ആദ്യവർണ്ണത്തിന് അനുസരിച്ച് അടുത്ത വർണ്ണം മാറുന്നത് 'പുരസമീകരണം.'
ഈ രണ്ടുമാറ്റങ്ങളും ഒരുമിച്ചു നടന്നാൽ 'ഉഭയസമീകരണം സ്വീകരണം നടക്കുന്ന സ്വനങ്ങൾ അടുത്തടുത്ത് അല്ലെങ്കിൽ 'വിദൂരസമീകരണം.'
1. പൂർവ്വസമീകരണം - പൂർവ്വ വർണ്ണം വ്യത്യസ്‌തമായ ഉത്തരവർ ണ്ണത്തെക്കൂടി തനിക്കു തുല്യമാക്കുന്നതാണ് പൂർവ്വസവർണ്ണനം.
ഉദാ:
കൺ + നീർ - കണ്ണീർ
വെൺ + നീർ വെണ്ണീർ
2. പരസമീകരണം - പൂർവ്വ സവർണ്ണനത്തിന് വിപരീതമാണിത്. പരവർണ്ണം ഭിന്നമായ പൂർണ്ണ വർണ്ണത്തെക്കൂടി പരവർണ്ണമാക്കി മാറ്റുന്നതാണ് പരസവർണ്ണനം.
ഉദാ:
വെൺ + ചാമരം - വെഞ്ചാമരം
എൺ + ചുവടി - എഞ്ചുവടി
3. ഉഭയസവർണ്ണനം - പൂർവ്വ സമീകരണവും, പരസമീകരണവും ഒരേ പദത്തിൽ നടക്കുന്നതാണ് ഉഭയ സവർണ്ണനം.
ഉദാ:
മാവിൻകാ - മാങ്ങ (ൻക -ങ്‌ക-ങ്ങ)
മരംകൾ - മരങ്ങൾ (മ്ക - ങ് ക - ങ്ങ)
8.വിഷമീകരണം
സമാനവർണ്ണങ്ങൾ അടുത്തടുത്തുച്ചരിക്കേണ്ടി വരുമ്പോൾ അതിലേതെങ്കിലും ഒന്നിനെ അസമാനമാകുന്ന ഭാഷണപ്രക്രിയയാണ്
വിഷമീകരണം. സമാക്ഷരലോപത്തോട് ബന്ധപ്പെട്ട സ്വനവിപര്യ രീതിയാണിത്. ഒരേ സ്വനം ആവർത്തിച്ചുച്ചരിക്കേണ്ടി വരുന്നതിലുള്ള പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അതിനെ മറ്റേതെങ്കിലും സ്വനമാക്കുന്നത്. ഇത് രണ്ടുതരത്തിലുണ്ട്.
1. പൂർവ്വ വിഷമീകരണം
2 പര വിഷമീകരണം
ആദ്യവർണ്ണം പിന്നീടുള്ള സദൃശ്യവർണ്ണത്തെ അസദൃശ്യമാക്കി യാൽ പൂർവ്വ വിഷമീകരണം.
രണ്ടാമത്തെ വർണ്ണം ആദ്യത്തെ വർ ണ്ണത്തെ അസദൃശ്യമാക്കിയാൽ പര വിഷമീകരണം.
ഉദാ: പിപ്പലി - തിപ്പലി
മുപ്പത്-നുപ്പത്
9. സ്ഥാനവിപര്യം (Metathesis)
അടുത്തടുത്ത് വരുന്ന രണ്ട് ശബ്ദങ്ങൾ സ്ഥാനം മാറ്റി ഉച്ചരിക്കപ്പെടുന്ന അബോധപൂർവ്വമായ പ്രക്രിയയാണിത്.
ഉദാ: ഒന്നിടവാരം - ഒന്നിരാടം
തെച്ചി - ചെത്തി
. 10.ആദിസ്വരയോഗം (പൂർവ്വ സ്വരാഗമം)
ചില വർണ്ണങ്ങൾ ഭാഷയിൽ പണ്ടു കാലത്ത് പദാദിയിൽ വരികി ല്ലായിരുന്നു. അത്തരം പദങ്ങൾ പ്രയോഗിക്കേണ്ടി വന്നാൽ ആദ്യം ഒരു സ്വരം ചേർത്ത് ഉച്ചാരണം ക്രമപ്പെടുത്തുന്നു. ഇതാണ് ആദി സ്വരയോഗം.
ഉദാ: രവി -ഇരവി
രാമൻ - ഇരാമൻ
Q 3.ഭാഷാ കുടുംബം എന്ന സങ്കൽപ്പനം വിവരിക്കുക
ഭാഷകളുടെ ഉത്‌പത്തിയെപ്പറ്റിയുള്ള ചിന്തയിൽ നിന്നാണ് ഭാഷാ കുടുംബം എന്ന ആശയം രൂപം കൊണ്ടത്. ലോകത്തിലെ എല്ലാ ഭാഷ കൾക്കും പൊതുവായ ഒരു പൂർവ്വ ഭാഷ ഉണ്ടായിരുന്നു എന്നും ചരിത്ര പരമായി ബന്ധപ്പെട്ട ഭാഷകൾ മുൻപ് എതെങ്കിലുമൊരു ദശയിൽ ഏതാണ്ട് ഒരേ ഭാഷയിൽ നിന്നും വേർപിരിഞ്ഞു പോയതായിരിക്കണം എന്നുമുള്ള സങ്കൽപമാണ് ഇതിന് അടിസ്ഥാനം. ഇതുപ്രകാരം (Cognate Languages) ഒരേ മൂലകുടുംബത്തിന്റെ ഉപശാഖകളായി കണക്കാക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ലോകത്തിൽ പല ഭാഷാഗോത്രങ്ങൾ/ ഭാഷാ കുടുംബങ്ങൾ ഉള്ളതായി പരി ഗണിക്കുന്നു.
എല്ലാ ഭാഷകളും നിരന്തരമായ പരിണാമങ്ങൾക്ക് വിധേയമാണ്. മനുഷ്യസമൂഹത്തിൻറെ ചരിത്രം പരിശോധിച്ചാൽ കുടിയേറ്റത്തിന്റെ യും ദേശാന്തരഗമനത്തിൻ്റെയും കൊഴിഞ്ഞു പോകലിന്റെയും കഥ കൾ കാണാം. ഇത്തരത്തിലുണ്ടാകുന്ന വേർപിരിയലിലൂടെ ഒരു ഉപസമൂഹം രൂപപ്പെടുന്നു. ആ കൂട്ടായ്‌മയുടെ ഉപസമൂഹത്തിന്റെ ഭാഷണരീതി പല കാരണങ്ങൾകൊണ്ട് മാറിയെന്നിരിക്കും. ഇങ്ങനെ ഒരു സമൂഹത്തിന് അനേകം ഉപസമൂഹങ്ങൾ ഉണ്ടാകുകയും അവ രുടെ ഭാഷണം പരസ്പ്‌പരം തിരിച്ചറിയാനാകാത്ത വിധം മാറ്റത്തിന് വിധേയമാക്കുകയും ക്രമേണ സ്വതന്ത്രമായ മറ്റൊരു ഭാഷാസമൂഹമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ആദിമമായ ഒരു ഭാഷയിൽനിന്ന് ഇങ്ങനെ വേർപിരിഞ്ഞുണ്ടാകുന്ന രണ്ടോ മൂന്നോ ഭാഷകളെപ്പറ്റി പറയേണ്ടി വരുമ്പോൾ അവ പരസ്‌പരം ബന്ധം പുലർത്തുന്നവയാ ണെന്ന് കരുതാം. പരസ്‌പരബന്ധിതമായ ഭാഷകളുടെ കൂട്ടത്തെ ചേർത്ത് അവ ഒരു കുടുംബമാണെന്ന് പറയുന്നു.
Q4.സ്വന പരിണാമം or ധ്വനിപരിണാമം എന്നാൽ എന്ത്
വളരെയധികം സ്വനങ്ങൾ അതിവേഗതയിൽ ഉച്ചരിക്കേണ്ടി വരുന്നതാണ് സ്വനപരിവർത്തനത്തിന് കാരണമാകുന്നത് അങ്ങനെ വരുമ്പോൾ പ്രയത്നസൗകര്യാർത്ഥം ഒരു സ്വനം തൊട്ടടുത്ത സ്വനത്തോട് പൊരുത്തപ്പെടുത്തി ഉച്ചരിക്കാനുള്ള പ്രവണത പ്രദർശിപ്പിക്കുന്നു.
ഉദാ:അവൻ-ഓൻ,
ഇവിടെ-വടെ,
എന്നാൽ സംഭാഷണത്തിലെ സ്വന ലോപങ്ങൾ ഭാഷാപരിണാമത്തിന് ഉതകാറില്ല. ഓരോ ഭാഷയ്ക്കും ഓരോ ഗോത്രത്തിനും പ്രത്യേക സ്വനനിയമങ്ങളുണ്ട്.ഭാഷ പരിണാമഹേതുക്കളിൽ സുപ്രധാനമായ ഒന്നാണ് സ്വന പരിണാമം
Q5:സവർണ്ണനം കുറിപ്പ് തയ്യാറാക്കുക
ഭാഷയിൽ വർണ്ണങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ സ്വനങ്ങൾ ക്ക് സംഭവിക്കുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത് സന്ധിയിൽ അടുത്തടുത്തു വരുന്ന വിജാതീയ വർണ്ണങ്ങൾ സമാനങ്ങളായി ത്തീരുന്ന പ്രവണതയാണ് സവർണ്ണനം എന്നു പറയുന്നത്. മലയാ ളത്തിൽ കാണാറുള്ള താലവ്യാദേശം, അനുനാസികാതിപ്രസരം എന്നിവ സവർണ്ണനമാണ്.
ഉദാ: കേൾ + തു - കേട്ടു
മരം + കൾ - മരങ്ങൾ
Q6:ആദാനം എന്നാൽ എന്ത് എത്രവിധം ഉണ്ട് ?
ഒരു ഭാഷയിൽ നിന്ന് പദം , സ്വനിമം മറ്റു ഭാഷാ ഘടകങ്ങൾ എന്നിവ മറ്റൊരു ഭാഷയിലേക്ക് സ്വീകരിക്കുന്ന പ്രക്രിയയ്ക്ക് ആദാനം എന്ന് പറയുന്നു. ആദാനം പ്രധാനമായും പദ തലത്തിലാണ് നടക്കുന്നത്.ഇങ്ങനെ സ്വീകരിക്കുന്ന പദങ്ങളെ പരകിയ പദങ്ങൾ എന്ന് പറയുന്നു.
അന്യഭാഷാ പദങ്ങളെ ഒരു ഭാഷ സ്വീകരിക്കുന്നത് 2വിധത്തിലാണ്.
തത്സമം
തത്ഭവം
അന്യഭാഷാ പദത്തെ അതേ പദമായി തന്നെ സ്വീകരിക്കുന്നതിന് തത്സമം എന്ന് പറയുന്നു
ഉദാ: ഗവർണ്ണർ , കളക്ടർ (ഇംഗ്ലീഷ്)
പ്രകടമായ രൂപഭേദം വരുത്തിയ പരകിയ പദങ്ങളെ തത്ഭവങ്ങൾ എന്ന് പറയുന്നു
ഉദാ: കോടതി (court) ആപ്പീസ് (office)
പദദാനം പ്രധാനമായും 3 വിധത്തിൽ ഉണ്ട്
ആഗതാർത്ഥ പരിവൃത്തി
ആഗത പരിഭാഷ
ആഗത മിശ്രം
ആഗതാർത്ഥ പരിവൃത്തി > മറ്റു ഭാഷകളിലെ പദത്തിന്റെ ആശയം കടമെടുക്കുന്ന പ്രക്രിയയുണ്ട്. ഇതിനെ ആഗതാർത്ഥ പരിവൃത്തി എന്നു വിളിക്കുന്നു.
ഉദാ:ടെലിസ്കോപ്പ് - ദൂരദർശിനി റേഡിയോ - ആകാശവാണി
. ആഗത പരിഭാഷ >മറ്റു ഭാഷാപദങ്ങളെ വിവർത്തനം ചെയ്ത് പുതിയ ഭാഷാപദം ഉണ്ടാക്കുന്നതാണ് ആഗത പരിഭാഷ.
ഉദാ: ശീതസമരം(cold war), കരിഞ്ചന്ത (Black Market)
ആഗതമിശ്രം > ഒരു സമസ്‌ത പദത്തിൻ്റെ ഒരു ഭാഗം പരകീയവും മറ്റേഭാഗം സ്വകീയവും ആയുള്ള മിശ്രിത പദങ്ങളുണ്ട് അവയെ ആഗതമിശ്രം എന്നു വിളിക്കാം.
ഉദാ: തുണിമില്ല്, റെയിലപകടം, റോഡപകടം, സിനിമാകൊട്ടക
07:ഭാഷ പരിണാമം ഏതെല്ലാം തലത്തിൽ നടക്കുന്നു എന്ന് വിവരിക്കുക
ഭാഷയുടെ സംരചനയുടെ എല്ലാ തലങ്ങളിലും മേൽപ്പറഞ്ഞ
കാരണങ്ങൾമൂലം പരിണാമം സംഭവിക്കാറുണ്ട്. സ്വന-സ്വനിമ-രൂപ-പദ-വാക്യ തലത്തിൽ ഇത്തരം പരിണാമങ്ങളുണ്ടാകാറുണ്ട്.
അതുകൂടാതെ
അർത്ഥപരിണാമം,
സന്ധിപരിണാമം, വ്യാകരണപരിണാമം
എന്നിങ്ങനെ പരിണാമങ്ങളെ പലതരത്തിൽ വർഗീകരിക്കാം.
1. സ്വന പരിണാമം
വളരെയധികം സ്വനങ്ങൾ അതിവേഗതയിൽ ഉച്ചരിക്കേണ്ടി വരുന്നതാണ് സ്വനപരിവർത്തനത്തിന് കാരണമാകുന്നത് അങ്ങനെ വരുമ്പോൾ പ്രയത്നസൗകര്യാർത്ഥം ഒരു സ്വനം തൊട്ടടുത്ത സ്വനത്തോട് പൊരുത്തപ്പെടുത്തി ഉച്ചരിക്കാനുള്ള പ്രവണത പ്രദർശിപ്പിക്കുന്നു.
ഉദാ:അവൻ-ഓൻ,
ഇവിടെ-വടെ,
2 സ്വനിമപരിണാമം
സ്വനിമ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മലയാളത്തെ സംബന്ധിച്ച് സംസ്കൃതവുമായുള്ള സമ്പർക്കത്തിന്റെ ഫലമായുണ്ടായ പരിണാമങ്ങൾ ഇതിനുദാഹരണ മാണ്. പന്ത്രണ്ട് സ്വരങ്ങളും പതിനെട്ട് വ്യഞ്ജനങ്ങളും ഉണ്ടായിരുന്ന സ്വനിമ വ്യവസ്ഥയിലേക്ക് അതിഖരമൃദുഘോഷങ്ങൾ, ഊഷ്മാക്കൾ, ഘോഷിയായ 'ഹ'കാരം എന്നിവയൊക്കെ ഭാഷയിൽ കുടിയേറിയത് സ്വനിമ പരിണാമത്തിന്റെ ഫലമായിട്ടാണ്
3.രൂപപരിണാമം
പദങ്ങളുടെ ബാഹ്യരൂപത്തിൽ വരുന്ന മാറ്റമാണ് രൂപപരിണാമം. പ്രാചീന മലയാളത്തിൽ മലൈ, തലൈ എന്ന് പ്രയോഗിച്ചിരുന്ന പദങ്ങൾ പിൽക്കാലത്ത് മല, തല എന്നിങ്ങനെ പരിണമിച്ചത് പദങ്ങളുടെ രൂപത്തിൽ വന്ന പരിണാമമായി കണക്കാക്കാം.
4.പദപരിണാമം
ഭാഷയിൽ പുതിയ പദങ്ങൾ ഉണ്ടാകുവാനുള്ള ഒരു പ്രധാന
കാരണം മറ്റു ഭാഷകളുമായുള്ള കൊടുക്കൽ വാങ്ങലുകളാകാം. ഇതിന് സാംസ്കാരികവും ചരിത്രപരവുമായ സാഹചര്യങ്ങൾ കാരണമാകാം. ഇപ്രകാരം മലയാളഭാഷയിലും സംസ്‌കൃതം. പോർച്ചുഗീസ്, മറാഠി, ഹിന്ദി, ലാറ്റിൻ, ഗ്രീക്ക്, അറബി, തമിഴ് മുതലായ ഭാഷകളിൽ നിന്നുള്ള പദങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തന്മൂലം ഭാഷയുടെ പദസമ്പത്ത് വർദ്ധിക്കുകയുണ്ടായി. ചില പദങ്ങൾ തത്സമയങ്ങളായും മറ്റു ചിലത് തത്ഭവങ്ങളായും സ്വീകരിക്കാറുണ്ട്. ഇത് പദപരിണാമമായി കണക്കാക്കാം.
5:അർത്ഥപരിണാമം
പദങ്ങളുടെ അർത്ഥത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അർത്ഥപരി ണാമം എന്നതിലൂടെ വിവക്ഷിക്കുന്നത്. ഒരു പദത്തിന്റെ അർത്ഥം എന്നത് ആ പദം കേൾക്കുമ്പോൾ മനസ്സിൽ രൂപപ്പെടുന്ന ആശയലോകവുമായി ബന്ധപ്പെട്ടതാണ്. അതിന് മാറ്റം പല രീതിയിൽ സംഭവിക്കാം. ചുരുങ്ങിയ അർത്ഥത്തിൽനിന്നും വിപുലമായ അർത്ഥത്തിലേക്ക് അല്ലെങ്കിൽ വിപുലമായ അർത്ഥത്തിൽ നിന്നും സങ്കുചിതാർത്ഥത്തിലേക്കോ ആകാം ഈ മാറ്റം. ഇവ യഥാക്രമം
അർത്ഥവികാസം എന്നും
അർത്ഥസങ്കോചം
എന്നും അറിയപ്പെടുന്നു. അർത്ഥോൽക്കർഷം, അർത്ഥാപകർഷം എന്നിങ്ങനെയും അർത്ഥപരിണാമം നടക്കാറുണ്ട്.
6.സന്ധിപരിണാമം
ഭാഷയിലെ സന്ധി നിയമങ്ങളിലുണ്ടാകുന്ന മാറ്റമാണിത്. മലയാളം പഴന്തമിഴിൽനിന്ന് വേർപെട്ടപ്പോൾ ഉണ്ടായ മാറ്റങ്ങൾ ഇത്തരത്തിലുള്ളതാണ്. അനുനാസികാതിപ്രസരം, താലവ്യാദേശം എന്നിവ ഉദാഹരണമായി കരുതാം.
പ്രകൃതിയുടെ അവസാനം വരുന്ന വർ ണ്ണം അനുനാസികവും പ്രത്യയാദിയിലുള്ള സവർണ്ണ ഖരവും ചേർന്നു വരുമ്പോൾ അനുനാസികം ഖരത്തെ കൂടി അനുനാസികമാക്കു ന്നു. മരം+കൾ എന്നത് 'മരങ്ങൾ' എന്നായി മാറുന്നു. അതുപോലെ ഒരു സ്വരത്തിനു ശേഷം ദന്ത്യസ്വരം വന്നാൽ അത് താലവ്യമായി മാറുന്നു. ഇതും സന്ധി പരിണാമത്തിൽ ഉൾപ്പെടുന്നു.
7.വ്യാകരണപരിണാമം
ഭാഷയിലെ പ്രത്യയ പ്രയോഗങ്ങളിൽ വന്ന മാറ്റമാണ് വ്യാകരണ പരിണാമം സൂചിപ്പിക്കുന്നത്. മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെടുന്ന സമയത്ത് പഴന്തമിഴിലെ വ്യാകരണ രൂപങ്ങളിൽ നിന്ന്മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രാചീന മലയാളത്തിൽ അവൻ വന്താൻ, അവൾ വന്താൾ എന്നിങ്ങനെ ക്രിയാപദങ്ങളോട് ലിംഗ പ്രത്യയങ്ങൾ ചേർത്ത് ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ആധുനിക മലയാളത്തിൽ അവൻ വന്നു. അവൾ വന്നു എന്നേ പ്രയോഗിക്കാറു ള്ളൂ. ഇത് വ്യാകരണത്തിൽ വന്ന പരിണാമമായി പരിഗണിക്കാം.
Q8:ഭാഷ ഗോത്രം എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനം എന്ത്
OR
09:പ്രധാനപ്പെട്ട ഭാഷ ഗോത്രങ്ങളെ കുറിച്ച് ഉപന്യസിക്കുക
ഭാഷകളുടെ ക്രമാനുഗതമായ മാറ്റത്തിലധിഷ്ഠിതമാണ് ഭാഷാ ഗോത്രമെന്ന സങ്കല്പം. പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കി ലും ആന്തരസാദൃശ്യമുള്ള ഭാഷകളെ ചരിത്രലക്ഷ്യങ്ങളുടെ
പിൻബലത്തോടെയാണ് ഒരു ഗോത്രത്തിൽ ഉൾപ്പെടുത്തുന്നത്. മാതൃ-പിതൃ ഭാഷകൾ, സഹോദരീ ഭാഷ, പുത്രീ ഭാഷ എന്നീ സങ്കൽപ്പങ്ങൾ ഇത്തരം ആനുവംശിക വിഭജനത്തിൽ ചർച്ച ചെയ്യാറുണ്ട്.
ലോകത്താകമാനം 6500ലധികം ഭാഷകൾ നിലവിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഘടനാപരമായ സവിശേഷതകൾ, പ്രകൃതി-പ്രത്യയങ്ങൾ, വാക്യഘടന മുതലായവ കണക്കിലെടുത്ത് ഭാഷകളെ പ്രധാനമായും എട്ട് ഗോത്രങ്ങളായി ഭാഷാശാസ്ത്രജ്ഞർ വിഭജിച്ചിരിക്കുന്നു.
1.ഇൻഡോ-യൂറോപ്യൻ ഗോത്രം
2. സെമിറ്റിക് ഗോത്രം
3. ഹാമിറ്റിക് ഗോത്രം
4. തെക്കുകിഴക്കൻ ഏഷ്യാറ്റിക് ഗോത്രം
5. യൂറൽ അൽമയ്ക്ക് ഗോത്രം
6. ആസ്ട്രിക് ഗോത്രം
7. ബാണ്ടു ഗോത്രം
8. ദ്രാവിഡ ഗോത്രം
ഇൻഡോ-യൂറോപ്യൻ ഗോത്രം
ഭാഷാഗോത്രങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഗോത്രമാണ് ഇൻഡോ-യൂറോപ്യൻ ഗോത്രം. ഇൻഡോ-യൂറോപ്യൻ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് തോമസ് യങ് ആണ്. ഇന്ത്യയിലെയും യൂറോപ്പിലെയും വ്യവഹാരഭാഷ അഥവാ സംസാര ഭാഷയാണ് ഈ ഗോത്രത്തിൽ ഉൾപ്പെടുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്‌പാനിഷ്, ഇറ്റാലിയൻ, ഗ്രീക്ക്, റഷ്യൻ, അർമീനിയൻ, പേർഷ്യൻ തുടങ്ങിയ വൈദേശിക ഭാഷകളും ഹിന്ദി, മറാഠി, ഗുജറാത്തി, പഞ്ചാബി, നേപ്പാളി, ബംഗാളി തുടങ്ങിയ നവീന ഇന്ത്യൻ ഭാഷകളും സിലോണിൽ പ്രചാരത്തിലുള്ള സിംഹളീസ് ഭാഷയും സംസ്‌കൃതം, പ്രാകൃതം, പാലി, ക്ലാസിക്കൽ ലാറ്റിൻ, ക്ലാസിക്കൽ ഗ്രീക്ക് എന്നിവയുമാണ് ഇതിൽ ഉൾപ്പെട്ട ഭാഷകൾ. പദങ്ങൾക്കുള്ള പരസ്‌പരബന്ധത്തെ കാണിക്കുന്നതിന് ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ മൂന്ന് ഉപായ ങ്ങൾ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
>ഭാഷകളിൽ പ്രത്യയങ്ങൾ ചേർക്കുക
>സ്വരവിനിമയം നടത്തുക
> സ്വനതന്തുക്കളുടെ അനുരണനത്തിലുള്ള ഏറ്റക്കുറച്ചിൽകൊ ണ്ട് വ്യത്യസ്‌തങ്ങളായ ധ്വനികളെ പ്രയോഗിക്കുക എന്നിവയാണവ.
2.സെമിറ്റിക് ഗോത്രം
ഹീബ്രു, ഫിനീഷ്യൻ, ആസ്റ്റീരിയൻ, അറബിക്, സിറിയൻ എന്നിവയും പടിഞ്ഞാറെ ഏഷ്യയിലുള്ള മറ്റു പ്രാചീന ഭാഷകളും ഉൾപ്പെടുന്നതാണ് സെമിറ്റിക് ഗോത്രം. നോഹയുടെ പുത്രന്മാരിൽ ഒരാളായ ഷെമ്മിന്റെ വംശജന്മാരായി സങ്കൽപ്പിക്കപ്പെട്ടുപോരുന്ന ജനങ്ങളുടെ വ്യവഹാരഭാഷ എന്ന നിലയിലാണ് സെമിറ്റിക് എന്ന പേര് ഈ ഗോത്രത്തിന് ലഭിച്ചത്. ലോകത്തിൽ ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന അക്ഷരമാലകളുടെ ലിപി സമ്പ്രദായങ്ങൾ സെമിറ്റിക് ഗോത്രത്തിലുള്ള ഭാഷകളിൽനിന്നും അനുകരിക്കപ്പെട്ടി ട്ടുള്ളവയാണെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
3.ഹാമിറ്റിക് ഗോത്രം
സെമിറ്റിക് ഗോത്രത്തെയും ഇൻഡോ-യുറോപ്യൻ ഗോത്രത്തെയും അന്വേഷിച്ച് കൂടുതൽ വ്യാപ്തിയും വൈവിധ്യമുള്ള ഒരു ഭാഷാ
ഗോത്രമാണ് ഹാമിറ്റിക് ഗോത്രം. മെഡിറ്ററേനിയൻ വർഗ്ഗക്കാരാണ് ഇന്ന് പ്രധാനമായും ഹാമിറ്റിക് ഭാഷ സംസാരിക്കുന്നത്. പ്രാചീന ഈജി പ്ഷ്യൻ മാരിൽ ക്രൈസ്‌തവർ അല്ലാത്ത കോപ്റ്റ് വർഗ്ഗക്കാരുടെ ഭാഷ യായ കോപ്റ്റിക്, ആഫ്രിക്കയുടെ വടക്കും പടിഞ്ഞാറുമുള്ള പർവ്വത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഭാഷയായ ബെർബർ, ഗല്ലന്മാരടെയും സോമാലികളുടെയും വ്യവഹാരഭാഷകൾ ഉൾപ്പെടെയുള്ള കിഴക്കേ ആഫ്രിക്കൻ ഭാഷകളായ എത്തിയോപ്പിക് ഭാഷകൾ എന്നിവ ഹാമിറ്റിക് ഗോത്രത്തിൽ ഉൾപ്പെടുന്നു.
4.തെക്കുകിഴക്കൻ ഏഷ്യാറ്റിക് ഗോത്രം
ഏഷ്യയുടെ കിഴക്കും തെക്കുകിഴക്കും പ്രദേശങ്ങളിൽ വ്യവഹരി ച്ചുപോരുന്ന ചൈനീസ്, അസാമീസ്, ബർദീസ്, സയാമീസ്, ടിബറ്റൻ എന്നീ ഭാഷകൾ ഉൾപ്പെടുന്നതാണ് തെക്കുകിഴക്കൻ ഏഷ്യാറ്റിക് ഗോത്രം, സിനോ-ടിബറ്റൻ ഗോത്രം എന്നും ഈ ഭാഷാകുടുംബം അറിയപ്പെടുന്നു. ഈ ഭാഷകളിൽ ചീനാഭാഷക്കാണ് പ്രാധാന്യം. അതിനാൽ ചീനഭാഷഗോത്രമെന്നും പദ-പ്രകൃതികളെല്ലാം ഏകാക്ഷരങ്ങളായതു കൊണ്ട് ഏകാക്ഷരപ്രകൃതി ഭാഷാഗോത്രമെന്നും ഈ ഗോത്രം അറിയപ്പെടുന്നു.
5.യൂറൽ അൽറ്റേയ്ക്ക് ഗോത്രം
യൂറൽ എന്നും അൽറ്റേയ്ക്ക് എന്നും രണ്ട് പർവതനിരകളുടെ സമീ പപ്രദേശങ്ങളിൽ വ്യവഹരിക്കപ്പെട്ടുപോന്ന ഭാഷയിൽ നിന്നും പരിണമിച്ച ഭാഷകൾ ഉൾക്കൊള്ളുന്നതിനാലാണ് ഈ പേര് ഭാഷാഗോത്ര ത്തിന് ലഭിച്ചത്. ട്യൂറേനിയൻ എന്നും സിഥിയൻ എന്നും ഈ ഗോത്രം അറിയപ്പെടുന്നു. യൂറൽ അൽറ്റേയ്ക്ക് ഗോത്രത്തെ അഞ്ച് ആയി തിരിക്കുന്നു.
1. ഫിന്നോ ഊഗ്രിക്
2. സമോയെഡ്
3. ടുംഗുസ്
4. മംഗോളിയൻ
5. ടർക്കിഷ്
എന്നിവയാണവ. ഇവ കൂടാതെ കൊറിയൻ, ജാപ്പനീസ് എന്നീ ഭാഷകൾ ഈ ഗോത്രത്തിൽ ഉൾപ്പെടുന്നുവെന്ന വാദം നിലനിൽക്കു ന്നുണ്ടെങ്കിലും അത് സമർത്ഥിക്കുന്നതിനു വേണ്ട തെളിവുകൾ ഇതു വരെ ലഭിച്ചിട്ടില്ല.
6.ആസ്ട്രിക് ഭാഷാഗോത്രം
ഭാഷാഗോത്രങ്ങളിൽ ദേശ വ്യാപ്തികൊണ്ട് പ്രഥമസ്ഥാനം അർ ഹിക്കുന്ന ഗോത്രമാണ് ആസ്ട്രിക് ഭാഷാഗോത്രം. ആഫ്രിക്കയുടെ കിഴക്കേ തീരത്തുള്ള മഡഗാസ്‌കറിൽനിന്നും ഇന്ത്യൻ മഹാസമുദ്രത്തെ അതിക്രമിച്ച് മലേ ആർക്കിപ്പെലഗോ എന്ന് വിളിക്കപ്പെടുന്ന ദ്വീപുവരെയും അതിനുമേലെ ശാന്ത മഹാസമുദ്രത്തിലൂടെ ഈസ്റ്റർ ദ്വീപോളവും ഈ ഭാഷാഗോത്രത്തിൻ്റെ ശാഖകൾ വ്യാപിച്ചുകിടക്കുന്നു. ഇതുകൂടാതെ ഇൻഡോ-ചൈനയിലും മലേ ഉപദ്വീപിലും, സയാമീലും, ബർമ്മയിലും, ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും മധ്യ ദേശത്തിലും കൂടി ആസ്ട്രിക് ഭാഷാഗോത്രം വ്യാപിച്ചു കിടക്കുന്നുണ്ട്.
7.ബാണ്ടു ഭാഷാഗോത്രം
തെക്കേ ആഫ്രിക്കയുടെ ദക്ഷിണഭാഗത്തിലും മധ്യഭാഗത്തിലും വ്യാപിച്ചുകിടക്കുന്നവയും പരസ്‌പരം ബന്ധം പുലർത്തുന്നവയു മായ 150 ൽ പരം ഭാഷകൾ ഉൾപ്പെടുന്നതാണ് ബാണ്ടു ഭാഷാഗോത്രം. സുളു, ഹൊററോ, ക്സോസാ, സ്വഹീലി, ഗാൻഡാ, ഡുവാല, കാങ്ഗോ, ബേംബാ, തുടങ്ങിയ ഭാഷകൾ ഈ ഗോത്രത്തിൽ ഉൾപ്പെടുന്നു.
8.ദ്രാവിഡഗോത്രം
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം മുതലായ ഭാഷകൾ ഉൾപ്പെടുന്ന ഗോത്രത്തിന് ദ്രാവിഡ ഗോത്രം എന്ന് പറയുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തുളു, കൂർഗ്, തൊദ, കോത, ഗോണ്ഡി, മല്ത്തോ, കുറുക്ക്, കുയി, കോലാമി, നൈകി, ബ്രാഹുയി എന്നീ ഭാഷകളാണ് ദ്രാവിഡ ഗോത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവയിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കുണ്ടായിട്ടുള്ള സാഹിത്യപരമായ അഭിവൃദ്ധി മറ്റുള്ളവയ്ക്ക് ഉണ്ടായിട്ടില്ല.
Q:10അർത്ഥ പരിണാമം എന്നാൽ എന്ത്
പദങ്ങളുടെ അർത്ഥത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അർത്ഥപരി ണാമം എന്നതിലൂടെ വിവക്ഷിക്കുന്നത്. ഒരു പദത്തിന്റെ അർത്ഥം എന്നത് ആ പദം കേൾക്കുമ്പോൾ മനസ്സിൽ രൂപപ്പെടുന്ന ആശയലോകവുമായി ബന്ധപ്പെട്ടതാണ്. അതിന് മാറ്റം പല രീതിയിൽ സംഭവിക്കാം. ചുരുങ്ങിയ അർത്ഥത്തിൽനിന്നും വിപുലമായ അർത്ഥത്തിലേക്ക് അല്ലെങ്കിൽ വിപുലമായ അർത്ഥത്തിൽ നിന്നും സങ്കുചിതാർത്ഥത്തിലേക്കോ ആകാം ഈ മാറ്റം. ഇവ യഥാക്രമം
അർത്ഥവികാസം എന്നും
അർത്ഥസങ്കോചം
എന്നും അറിയപ്പെടുന്നു. അർത്ഥോൽക്കർഷം, അർത്ഥാപകർഷം എന്നിങ്ങനെയും അർത്ഥപരിണാമം നടക്കാറുണ്ട്.
Q 11 പുഷ്ടങ്ങൾ അപുഷ്ടങ്ങൾ എന്നാൽ എന്ത്
സ്വന്തമായി ലിപിസമ്പ്രദായവും വിവിധ ശാഖകളിൽ ഗ്രന്ഥസമ്പത്തുമുള്ള ഭാഷകളെ പുഷ്ടങ്ങൾ എന്നും മറ്റുള്ളവയെ അപുഷ്ടങ്ങൾ എന്നും തരംതിരിക്കാറുണ്ട്. കാൾഡ്വൽ, മലയാളം, തമിഴ്, കന്നഡ ,കൂർഗ്, തുളു എന്നിവയെ പുഷ്‌ടം എന്ന വിഭാഗ ത്തിൽ ഉൾപ്പെടുന്നു.
Comments