top of page
Writer's pictureGetEazy

ഭാഷാശാസ്ത്രം Block 3 Unit - 1

തയ്യാറാക്കിയത്: നീന കുര്യൻ

Block:3

unit 1


ഘടനാ ഭാഷാ ശാസ്ത്രത്തിലെ അപഗ്രഥന രീതികൾ


Q1:ഘടനാത്മക ഭാഷാശാസ്ത്രം എന്ന സംജ്ഞ ഉദ്ദിഷ്ടയാക്കുന്നതെന്ത് പരിശോദിക്കുക


ഭാഷാപ്രയോഗത്തിലുള്ള എല്ലാ തലങ്ങളിലെയും ഘടകങ്ങളെയും അവയുടെ സംയോജന രീതിയെയും വ്യക്തമാക്കുന്ന തരത്തിലുള്ള അപഗ്രഥനമാണ് ഘടനാത്മക ഭാഷാശാസ്ത്രം മുന്നോട്ടു വയ്ക്കുന്നത്. അർത്ഥയുക്തങ്ങളായ പദങ്ങളും ആശയസൂചകങ്ങളായ വാക്യങ്ങളുമാണ് ഭാഷയിലെ മുഖ്യഘടകങ്ങൾ. ഭാഷാഘടനയിൽ ഈ ഘടകങ്ങൾ എങ്ങനെ ഉൾച്ചേർന്നിരിക്കുന്നു എന്നു ഘടനാഭാഷാശാസ്ത്രം അന്വേ ഷിക്കുന്നു. വാക്യഘടനയിലെ ഓരോ സ്വനിമവും പദവും മുറയ്ക്ക് മറ്റോരോ സ്വനിമത്തോടും രൂപിമത്തോടും പുലർത്തുന്നത് ഘടനാപരമായ ബന്ധമാണെന്ന് സൊസ്യൂർ സിദ്ധാന്തിച്ചു. ഓരോ സ്വനിമത്തിൻ്റെയും രൂപിമത്തിൻ്റെയും പദത്തിന്റെയും സ്ഥാനത്ത് സംഭവ്യമായ മറ്റു സ്വനിമങ്ങളോടും രൂപിമങ്ങളോടും പദങ്ങളോടും അതത് സ്വനിമങ്ങളും രൂപിമങ്ങളും പദവും പുലർത്തുന്നതാകട്ടെ വ്യവ സ്ഥീയ ബന്ധമാണ്.


Q 2:മനുഷ്യ ഭാഷ ഘടനാത്മകമായി പെരുമാറുന്നത് എങ്ങനെയെന്ന് സോദാഹരണം സമർപ്പിക്കുക


'രമ നല്ല ചിത്രം വരച്ചു' എന്ന വാക്യത്തിൽ ര്, അമ്, അ, ന, അ, ല്, ല്, അ തുടങ്ങിയ സ്വനിമങ്ങളും രമ, നല്ല, ചിത്രം, വരച്ചു എന്നീ പദങ്ങളും അണിനിരക്കുന്നു. ഇവ തമ്മിലുള്ള ബന്ധമാണ് സ്ട്രക്ചറൽ അഥവാ ഘടനാപരം.

തിരശ്ചീനതലത്തിലുള്ള ഘടനാപര ബന്ധങ്ങളും ലംബ തലത്തിലുള്ള വ്യവസ്ഥീയ ബന്ധങ്ങളും ഇണങ്ങിയതാണ് ഭാഷ.

ഭാഷയും ഒരു ഘടനയാണ്. ഇതിന് മൂന്ന് തലങ്ങളുണ്ട്.

♦️വർണ്ണതലം (ശബ്ദതലം) ♦️രൂപതലം (അർത്ഥയുക്തമായ ശബ്ദസംഘാതങ്ങളുടെ തലം) ♦️വാക്യതലം (അർത്ഥയുക്തമായ രൂപങ്ങളുടെ യോഗതലം) ഇങ്ങനെ അടുക്കടുക്കായുള്ള ഘടനയാണ് ഭാഷയ്ക്ക് ഉള്ളത്.

03:ഭാഷയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അതിൻറെ ഘടനാത്മക സ്വഭാവം പരിചിന്തിക്കൂ ക


Answer 1 & 2

04-ഘടനാത്മക ഭാഷാ ശാസ്ത്രത്തിൻറെ അപഗ്രഥന രീതികളെ വിശകലനം ചെയ്യുക


ഭാഷയെപ്പോലെയുള്ള സങ്കീർണവ്യവസ്ഥകളെയും പല അടിസ്ഥാനങ്ങളിൽ വിവിധതരത്തിലുള്ള സമീപനരീതികളിലൂടെ വിശകലനം ചെയ്യാനാവും. അങ്ങനെയുള്ള ഭാഷാശാസ്ത്രത്തിലെ നാല് അപഗ്രഥനരീതികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

♦️ഏകകാലികം

♦️ബഹുകാലികം

♦️താരതമ്യാത്മകം ♦️വ്യതിരേകാത്മകം

ഏകകാലികം:

ഏതെങ്കിലും ഒരു കാലഘട്ടത്തിലെ ഭാഷയെ വസ്തു‌നിഷ്ഠമായി അപഗ്രഥിക്കുന്നതാണ് ഏകകാലികപഠനം .നിശ്ചിത കാലത്തെ വാമൊഴിഭേദങ്ങളെയോ കൃതികളിലെ ഭാഷയെയോ ആസ്‌പദമാക്കി പഠനം നടത്താം. ആധുനികഭാഷാശാസ്ത്രത്തിന്റെ ആരംഭഘട്ടത്തിൽ ഈ തരത്തിലുള്ള അപഗ്രഥനത്തിനാണ് ഊന്നൽ കൊടുത്തിരുന്നത്. വസ്‌തുതകൾ വിവരിക്കുക, ഘടനയെ വ്യക്തമാക്കുക എന്ന അർഥത്തിൽ ഏകകാലികപഠനങ്ങൾക്ക് സാമാന്യമായി അവലംബിക്കുന്ന സമീപനരീതിയെ വിവരണാത്മകം എന്നും ഘടനാത്മകം എന്നും വിളി ക്കുന്നു.


വിവരണാത്മകരീതിയുടെ പ്രത്യേകതകൾ:


1. വസ്‌തുനിഷ്‌ഠമായ വിവരണം മാത്രമാണ് പഠനലക്ഷ്യം

2. സംഭരിച്ച വസ്തുതകളെ അവലംബമാക്കിയാണ് അപഗ്രഥനം നടത്തുന്നത്

3. ഇന്ന പ്രയോഗം ശരി. മറ്റുള്ളവയെല്ലാം തെറ്റ് എന്ന വിധിനിർണയം നടത്തുന്നില്ല, വ്യത്യസ്‌തപ്രയോഗങ്ങളെ അവ ഏത് സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയേയുള്ളൂ

4. ഭാഷാപ്രയോഗത്തിലുള്ള എല്ലാ തലങ്ങളിലെയും ഘടകങ്ങളെയും അവയുടെ സംയോജനരീതിയെയും വ്യക്തമാക്കുന്ന തരത്തിലുള്ള അപഗ്രഥനാത്മകരീതി അവലംബിക്കുന്നു.


ബഹുകാലികം:


എല്ലാ ഭാഷകളും കാലഘട്ടങ്ങൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഭാഷയുടെ ഈ പരിണാമസ്വഭാവമാണ് അന്വേഷിക്കുന്നത്. ബഹുകാലികപഠനത്തിൽ ഭാഷാപരിണാമത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മൂന്ന് കാര്യങ്ങൾ അറിയേണ്ടിവരും. പരിണാമത്തിൽ ഭാഷയുടെ എല്ലാ സ്വഭാവങ്ങൾക്കും മാറ്റം സംഭവിക്കുന്നില്ല; പൂർവഘട്ടത്തിലെ പല സ്വ ഭാവങ്ങളും അതേപോലെ നിലനിൽക്കും. രണ്ടാമതായി, ചില സ്വഭാവങ്ങൾ അപ്രത്യക്ഷമാവും. മൂന്നാമതായി, പുതിയ ചില സ്വഭാവങ്ങൾ ഭാഷയിലേക്ക് കടന്നുവരും. രണ്ടും മൂന്നും പ്രക്രിയകൾ ഒന്നിച്ചും സംഭ വിക്കാം. അതായത്, ചില സ്വഭാവങ്ങൾ പ്രയോഗത്തിലില്ലാതാവുകയും അവയ്ക്ക് പകരം പുതിയ സ്വഭാവങ്ങൾ കടന്നുവരികയും ചെയ്യും. മറ്റൊരു കാര്യം, ഭാഷയുടെ എല്ലാ തലങ്ങളിലും മാറ്റം സംഭവിക്കാം. ബഹു കാലികപഠനം ഭാഷയുടെ ചരിത്രം അറിയുന്നതിനുവേണ്ടിയാണ്. ഈ അന്വേഷണം പൂർണമായും വസ്‌തുനിഷ്‌ഠമായിരിക്കും എന്ന് പറയാനാവില്ല. കാരണം, മാറ്റത്തിൻ്റെ സ്വഭാവങ്ങൾ വെളിപ്പെടുത്തുന്ന രേഖ കൾ, വിശേഷിച്ചും ആദ്യകാലങ്ങളിലെ രേഖകൾ, കിട്ടിയെന്നുവരില്ല. അങ്ങനെ വരുമ്പോൾ, സാഹചര്യത്തെളിവുകളെ ആശ്രയിച്ച് അനുമാനങ്ങളിലൂടെ ചരിത്രരചന നടത്തേണ്ടിവരും. മറ്റൊരു പ്രധാനകാര്യം, ഭാഷയ്ക്കുള്ളിൽ മാത്രം നിന്നുകൊണ്ട് നടത്തേണ്ടതില്ല എന്നതാണ്. ഭാഷാപരമായ വസ്‌തുതകളെ മാത്രം ആധാരമാക്കി ഭാഷാചരിതത്തിന്റെ പൂർണചിത്രം അനാവരണം ചെയ്യാനാവില്ല. ഭാഷാപരിണാമത്തിൽ പലതരത്തിലുള്ള ബാഹ്യസ്വാധീനതകളും പ്രവർത്തിച്ചിരിക്കും. സാമൂ ഹികസ്ഥിതി, രാഷ്ട്രീയസ്ഥിതി, ഇതരഭാഷകളുമായുള്ള സമ്പർക്കം തു ടങ്ങിയ സാഹചര്യങ്ങൾ ഭാഷാപരിണാമത്തെ നിയന്ത്രിച്ചിരിക്കും. അവയുടെ പശ്ചാത്തലത്തിൽ മാത്രമേ ബഹുകാലികപഠനം സമഗ്രരീതിയിൽ നടത്താനാവൂ.


താരതമ്യാത്മകം:


ഇതും ബഹുകാലിക സമീപനരീതിതന്നെ. പക്ഷേ, ഒരു ഭാഷയുടെ പരിണാമചരിത്രം അന്വേഷിക്കുന്നതിനുപകരം ഒരു ഭാഷാഗോത്രത്തിന്റെ ചരിത്രമാണ് താരതമ്യാത്മകപഠനത്തിൽ ആരായുന്നത്. ഭാഷയുടെ പൂർവ്വചരിത്രം പഠിക്കുന്നതിനെയാണ് താരതമ്യാത്മക ഭാഷ എന്ന് പറയുന്നത്. ഒരു മൂലഭാഷയിൽനിന്ന് പിരിഞ്ഞുവന്നതെന്ന് കരുതാവുന്ന ഭാഷകളുടെ സമൂഹത്തെയാണ് ഭാഷാഗോത്രം എന്ന് പറയുന്നത്. ഏതെല്ലാം ഭാഷകളെയാണ് ഒരു ഗോത്രമായി പരിഗണിക്കാവുന്നത്, ഗോത്രത്തിന്റെ സാമാന്യസ്വഭാവമെന്ത്, മൂലഭാഷയുടെ സ്വഭാവമെന്ത്, അംഗഭാഷകൾ ഏതെല്ലാം, അവ എപ്പോൾ മാറ്റങ്ങളിലൂടെ സ്വതന്ത്രഭാഷകളായി, അംഗഭാഷകൾക്ക് തമ്മിലുള്ള അടുപ്പവും അകൽച്ചയും നിർണയിക്കുന്ന തെങ്ങനെ? തുടങ്ങിയ കാര്യങ്ങളാണ് താരതമ്യാത്മക (തുലനാത്മക)

പഠനത്തിൽ വിശകലനം ചെയ്യുന്നത്. ജൈവികബന്ധമുള്ള സജാതീയ

ഭാഷകൾ ഏതെല്ലാമെന്ന് നിർണയിക്കുന്നതിലും പ്രാഗ്‌ഭാഷയുടെ സ്വഭാവം പുനർനിർമാണം ചെയ്യുന്നതിലും സാമാന്യമായ ചില അടിസ്ഥാനത ത്ത്വങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


1. താരതമ്യപഠനത്തിന് തെരഞ്ഞെടുക്കുന്ന ഭാഷാരൂപങ്ങൾ പ്രാദേശിക രൂപങ്ങളായിരിക്കണം; പരകീയപദങ്ങൾ ഒഴിവാക്കണം.

2. ഭിന്നഭാഷകളിലെ യാദൃച്ഛികരൂപസാദൃശ്യങ്ങൾ ഗോത്ര ബന്ധത്തെ സൂചിപ്പിക്കുന്നതായി കരുതരുത്.

3. ഒരു ഭാഷയിൽ സംഭവിച്ച പരിണാമം നിശ്ചിതസാഹചര്യത്തിലാണെങ്കിൽ ആ പരിണാമം ചരിത്രപരമായി സംഭവിച്ചതായിരിക്കും.

4. ഭൂമിശാസ്ത്രപരമായി അകുന്ന അംഗഭാഷകളിൽ ഒരേ ഭാഷാസ്ഥ ഭാവം കാണുന്നുവെങ്കിൽ അത് പ്രാഗ്ഭാഷാസ്വഭാവമായിരിക്കാൻ സാധ്യതയുണ്ട്.

5. പൂർവഭാഷാസ്വഭാവങ്ങൾ എല്ലാ അംഗഭാഷകളിലും ഏറ്റക്കുറച്ചിലോടെ കാണും. അംഗഭാഷകളെ സ്വതന്ത്രഭാഷകളാക്കിയത് അതാത് ഭാഷകളിൽ സംഭവിച്ച നവപ്രവർത്തനങ്ങൾ (ആ ഭാഷ യിൽ മാത്രം ചരിത്രപരമായി സംഭവിച്ച മാറ്റങ്ങൾ) ആണ്.

6. സമാനമായ നവപ്രവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ ഭാഷകൾ അടുപ്പമുള്ളവയും വ്യത്യസ്‌തമായ നവപ്രവർത്തനങ്ങളാണെങ്കിൽ അവ അകൽച്ചയുള്ളവയുമായിരിക്കും.


വ്യതിരേകാത്മകം:


രണ്ട് ഭാഷകളിലെ വ്യാകരണവ്യവസ്ഥയിലെ സാദൃശ്യവൈസാദ്യശ്യങ്ങൾ വ്യക്തമാക്കുന്ന പഠനരീതിയാണിത്. വർത്തമാനകാലഭാഷകളെയാണ് സാധാരണനിലയിൽ പഠനത്തിന് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന ഭാഷകൾ സജാതീയങ്ങളാകുണമെന്നില്ല. അന്യഭാഷാപഠനത്തിന് സഹായകമായിരിക്കും എന്ന പരികല്പ‌ന ഈ അപഗ്രഥനത്തിൽ അന്തർഭവിച്ചിട്ടുണ്ട്. മറ്റൊരു ഭാഷ പഠിക്കുമ്പോൾ മാതൃഭാഷയിൽനിന്ന് അത് ഏതെല്ലാം തരത്തിൽ വ്യത്യസ്തമായിരിക്കുന്നുവെന്ന അറിവ് ആ ഭാഷ സ്വാംശീകരിക്കുന്നത് എളുപ്പമാക്കും എന്ന വിശ്വാസമാണ് വ്യതിരേകാത്മകപഠനത്തിലുള്ളത്. മറ്റൊരു പ്രയോജനവും ഉണ്ട്. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഇന്ന് രണ്ട് ഭാഷകളിലും പരിചയമുള്ള വിവർത്തകനേ കഴിയൂ. വിവർത്തനത്തിൽ ഒരു ഭാഷയിലെ ഘടനയെ അതിലെ ആശയം സംരക്ഷിച്ചുകൊണ്ട് മറ്റൊരു ഭാഷാഘടനയായി പരിവർത്തനം ചെയ്യണം. അതിന് രണ്ട് ഭാഷകളിലെയും ഘടനകൾക്കുള്ള സാദൃശ്യ വൈസാദൃശ്യങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. വ്യതിരേ കാത്മകപഠനം അങ്ങനെ വിവർത്തനം സാധ്യമാക്കാൻ സഹായകമാവും.


Q5:സ്വനവിജ്ഞാനം രൂപ വിജ്ഞാനീയം എന്നിവയെ കുറിച്ച് വിവരിക്കുക


ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാ‍ണ് സ്വനവിജ്ഞാനം (Phonetics).

സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തിൽ പ്രതിപാദിക്കുന്നത്.

രൂപവിജ്ഞാനീയം

പദങ്ങളുടെ രൂപം, ഘടന, പ്രകൃതിപ്രത്യയയോഗം, വിഭാഗം മുത ലായവയാണ് രൂപവിജ്ഞാനീയ (Morphology) ത്തിൽ ഉൾപ്പെടുന്നത്. രൂപം, രൂപിമം, ഉപരൂപിമം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ മൂലകമാണ് രൂപം. സ്വനയോഗം കൊണ്ട് അർത്ഥപ്രകാശന സാധ്യതയുള്ള രൂപങ്ങൾ ഉണ്ടാകുന്നു


06:സ്വനം, സ്വനിമം , ഉപസ്വനം എന്നിവ എന്തെന്ന് വിലയിരുത്തുക


ഏറ്റവും ചെറിയ ഭാഷാശബ്ദങ്ങളാണ് സ്വനങ്ങൾ

സ്വയം അർത്ഥമില്ലാത്തതും എന്നാൽ നിശ്ചിത പരിസ്ഥിതികളിൽ അർത്ഥവ്യത്യാസം ഉണ്ടാക്കാൻ കഴിവുള്ളതുമായ വർണ്ണങ്ങളാണ് സ്വനിമം

ഒരേ സ്വനം തന്നെ പദത്തിൻറെ വ്യത്യസ്ത സ്ഥാനങ്ങളിൽ വരുമ്പോൾ അവയ്ക്ക് ഉച്ചാരണത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും .ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചാരണ ഭേദത്തെയാണ് ഉപസ്വനം എന് പറയുന്നത്.

ഉദാ: കടൽ - പകൽ - മങ്ക (ഇതിൽ ക -കാരത്തിന്റെ ഉച്ചാരണ ഭേദം.)


0.7രൂപം, രൂപിമം ,ഉപരൂപിമം എന്നിവയെ കുറിച്ച് അപഗ്രഥിക്കുക


ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ മൂലകമാണ് രൂപം

സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥ പ്രദാന ശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകമാണ് രൂപിമം .

ഒരു രൂപിമത്തിന്റെ പ്രാകരണിക ഭേദത്തെ ഉപരൂപിമം എന്ന് പറയുന്നു. or ഒരേ രൂപത്തിന്റെ ഭിന്നരൂപങ്ങളെ ഉപരൂപിമം എന്ന് പറയുന്നു.

59 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page