തയ്യാറാക്കിയത്: നീന കുര്യൻ
Block:3
unit 2
സനിമ വിജ്ഞാനീയം
Q1:സ്വനവും സ്വനിമവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം ചർച്ച ചെയ്യുക
ഏറ്റവും ചെറിയ ഭാഷാശബ്ദങ്ങളാണ് സ്വനങ്ങൾ
സ്വയം അർത്ഥമില്ലാത്തതും എന്നാൽ നിശ്ചിത പരിസ്ഥിതികളിൽ അർത്ഥവ്യത്യാസം ഉണ്ടാക്കാൻ കഴിവുള്ളതുമായ വർണ്ണങ്ങളാണ് സ്വനിമം
02: സ്വനോല്പാദന പ്രക്രിയ വിവരിക്കുക
ശ്വസനം, ഭക്ഷണം എന്നീ പ്രാഥമിക ധർമ്മങ്ങളുള്ള അവയവങ്ങളുടെ ദ്വിതീയ ധർമ്മം മാത്രമാണ് ഉച്ചാരണം. ശ്വാസകോശത്തിൽ നിന്ന് ബഹിർഗമിക്കുന്ന വായുവിന് വായുടെ ഉൾവശത്ത് വച്ച് തടസ്സം നേരിട്ടതിനുശേഷമാണ് വായിലൂടെയോ മുക്കിലൂടെയോ പുറത്തേക്കു പോകാൻ കഴിയുന്നതും തദ്വാരാ ഭാഷണസ്വനങ്ങൾ സൃഷ്ടിക്കപ്പെടുന്നതും. നമുക്ക് രണ്ട് തരം ഉച്ചാരണാവയവങ്ങളാണുള്ളത്; ചലനസ്വഭാവമുള്ള വയും ഇല്ലാത്തവയും. കീഴ്ച്ചുണ്ട്, നാവ് മുതലായ ഉച്ചാരണാവയവ ങ്ങൾ ചലനസ്വഭാവമുള്ളവയാണ്. മേൽവരിപ്പല്ല്, കഠിനതാലു മുതലായ വയാകട്ടെ ചലനശേഷി ഇല്ല എന്നു തന്നെ പറയാം. ഉച്ചാരണവേളയിൽ ഉച്ചാരണാവയവങ്ങളുടെയും ഉച്ചാരണസ്ഥാനങ്ങളുടെയും സംയുക്തപ്രവർത്തനമാണ് ഭാഷണസ്വനങ്ങൾ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ സാമാന്യേന പരിചയപ്പെടുന്നത് ഉചിതമായിരിക്കും. മേല് ചുണ്ട്, മേൽഉളിപ്പല്ലുകൾ, വർത്സം (മേലുളിപ്പല്ലിൻറെ പിൻഭാഗം), കുഠിനതാലു, മൃദുതാലു, ഗള (pharynx) ത്തിൻ്റെ പിൻചുവര് എന്നിവയാണ് ചനലസ്വഭാവം കുറഞ്ഞ സ്ഥിരകരണങ്ങൾ, കീഴ്ച്ചുണ്ട്, നാവിന്റെ അഗ്രം, ഉപാഗ്രം, മുഖം, മധ്യം, മൂലം, പ്രജിഹ്വ (അണ്ണാക്ക്) മുതലായവയാണ് ചലനസ്വഭാവം കൂടിയ ചലകരണങ്ങൾ.
ഈ ഉച്ചാരണാവയവങ്ങളിൽ ഏറ്റവും ചലനസ്വാതന്ത്ര്യമുള്ളത് നാവിനാണ്. നാവിൻ്റെ മുൻഭാഗമായ ജിഹ്വാഗ്രം, തൊട്ടുപിറകിലുള്ള ജിഹോപാഗ്രം, ഏറ്റവും പിറകിലെ ജിഹ്വാമൂലം എന്നിവയെല്ലാം
സ്വനോത്പാദനത്തിൽ പങ്കെടുക്കുന്നുണ്ട്.
03:ഉച്ചാരണ രീതികളും ഉച്ചാരണ സ്ഥാനങ്ങളും അനുസരിച്ചുള്ള സ്വരവ്യഞ്ജന വിഭജനം വ്യക്തമാക്കുക
ഭാഷണസ്വനങ്ങൾക്ക് 'സ്വരം' എന്നും 'വ്യഞ്ജനം' എന്നും രണ്ടു വിഭാഗങ്ങളാണുള്ളത്. നിശ്വാസവായുവിന് മുഖോദരസ്ഥാനങ്ങളിൽ യാതൊരു തടസ്സവും സംഭവിക്കാതെ പുറത്തേക്ക് പോകാൻ കഴിയുന്നു വെങ്കിൽ അപ്പോഴുണ്ടാകുന്ന സ്വനങ്ങളാണ് സ്വരങ്ങൾ: എന്നാൽ നിശ്വാസവായുവിന് പൂർണ്ണമായോ ഭാഗികമായോ തടസ്സം നേരിടുമ്പോഴുണ്ടാകുന്ന സ്വനങ്ങളാണ് വ്യഞ്ജനങ്ങൾ.
സ്വരവിഭജനം
A..ഉച്ചാരണവേളയിൽ നാവിന്റെ ഏതു ഭാഗം പങ്കെടുക്കുന്നു എന്നതിനെ അധികരിച്ച് സ്വരങ്ങളെ മുൻസ്വരങ്ങൾ, കേന്ദ്രസ്വരങ്ങൾ, പിൻസ്വരങ്ങൾ എന്നു മൂന്നായി വിഭജിക്കാം.
1. മുൻസ്വരങ്ങൾ (അഗ്ര സ്വരങ്ങൾ) സ്വരോച്ചാരണവേളയിൽ നാവിൻ്റെ മുൻഭാഗമാണ് പങ്കെടുക്കുന്നതെങ്കിൽ അപ്പോഴുണ്ടാകുന്ന സ്വരങ്ങളാണ് മുൻസ്വരങ്ങൾ
ഉദാ: മലയാളത്തിലെ ഇ. എ
2. കേന്ദ്രസ്വരങ്ങൾ: നാവിന്റെ കേന്ദ്രഭാഗംസ്വരോച്ചാരണ വേളയിൽ പങ്കെടുക്കുമ്പോഴാണ് കേന്ദ്ര സ്വരങ്ങൾ ഉണ്ടാകുന്നത്
ഉദാഹരണം - അ, ആ
3. പിൻസ്വരങ്ങൾ (മൂലസ്വരങ്ങൾ ) നാവിന്റെ പിൻഭാഗമാണ് പിൻസ്വരങ്ങളുടെ ഉത്പാദനവേളയിൽ പങ്കെടുക്കുന്നത്.
ഉദാ: മലയാളത്തിലെ ഉ, ഒ.
B..സ്വരോച്ചാരണത്തിൽ നാവിന് സംഭവിക്കുന്ന ഉയർച്ചതാഴ്ച്ചകളെ അടിസ്ഥാനമാക്കി
ഉച്ചം,
നിമ്നോച്ചം,
ഉച്ചമധ്യം,
മധ്യം,
നിമ്‌നമധ്യം,
ഉച്ച നിമ്നം,
നിമ്നനം
എന്നിങ്ങനെ 7 ആയി തരംതിരിക്കാം.
വായുടെ മേൽത്തട്ടിലോട്ട് നാവ് ഉയർത്തുന്നതിൻ്റെ ഫലമായിട്ടാണ് സ്വരങ്ങൾക്ക് ഉച്ച-മധ്യ-നിമ്നനഭേദം സംഭവിക്കുന്നത്.
1. നാവ് ഏറ്റവും ഉയർന്ന സ്ഥാനം ഉച്ചം (High)
2. നിമ്നോച്ചം (Low high) - ഉച്ചത്തിന് തൊട്ടുതാഴെ വരെ ഉയർത്തു ന്നത് നിമ്നോച്ചം.
3. ഉച്ചമധ്യം (High mid). ഏതാണ്ട് മധ്യത്തിന് മുകളിൽ വരെ ഉയർ ത്തുന്നത്.
4. മധ്യം (Mid) - നാവ് മധ്യഭാഗം വരെ ഉയർത്തുന്നത്.
5. നിമ്നമധ്യം (Low mid) മധ്യത്തിന് തൊട്ട് താഴെ വരെ ഉയർത്തു ന്നത്.
6. ഉച്ചനിമ്നം (High low)- ഏറ്റവും താണ അവസ്ഥയ്ക്കു തൊട്ട് മു കളിൽ വരെ
7. നിമ്‌നം (Low) ഏറ്റവും താണ അവസ്ഥയിൽ നാവുയർത്തുന്നത്.
C.ഇതിനെ ലഘൂകരിച്ച്
സംവൃതം,
അർദ്ധസംവൃതം,
വിവൃതം
എന്നും തരം തിരിച്ച് കാണാറുണ്ട്.
സംവൃതം(ഉച്ചം) നാവ് ഏറ്റവും ഉയരുമ്പോൾ വായുടെ മേൽത്തട്ടുമാ യി അകലം കുറയുകയും വിടവ് ഏതാണ്ട് അടഞ്ഞ അവസ്ഥയിലാകുകയും ചെയ്യും. അതിനെ സംവൃതം (അടഞ്ഞ അവസ്ഥ) എന്നു വിളിക്കാം.
ഉദ: ഇ, ഈ, ഉ, ഊ
വിവൃതം(നിമ്നനം): നാവ് അല്‌പം മാത്രമായി ഉയരുകയും നാവും
മേല്ത്തട്ടും തമ്മിൽ വലിയ വിടവുണ്ടാകുകയും ചെയ്യുമ്പോഴാണ് വിവൃതം(തുറന്ന അവസ്ഥ) സംജാതമാകുന്നത്.
ഉദാ: ആ
സംവൃത-വിവൃതങ്ങൾക്ക് മധ്യയുള്ള അവസ്ഥയാണ് അർത്ഥ- സംവൃതാവസ്ഥ അഥവാ മധ്യാവസ്ഥ. ഈ അവസ്ഥയിൽ നാവ് പകുതി മാത്രമേ ഉയർത്തുന്നുള്ളു.
ഉദാ: എ, ഏ, ഓ
D :സ്വരോച്ചാരണത്തിൽ ചുണ്ടുകൾക്കുണ്ടാകുന്ന ആകൃതിഭേദമനുസരി ച്ച് സ്വരവർഗ്ഗീകരണം നടത്താം. ഉച്ചാരണവേളയിൽ ചുണ്ടുകൾ ഏതാ ണ്ട് വൃത്താകൃതിയിലാക്കി ഉച്ചരിക്കുന്നവ വർത്തുളസ്വരങ്ങൾ (Rounded ച്ച് vowels) എന്നും പരത്തി ഉച്ചരിക്കുന്നവ അവർത്തുള സ്വരങ്ങൾ എന്നും വിളിക്കപ്പെടുന്നു.
വർത്തുളിത സ്വരങ്ങൾ- മലയാളത്തിലെ ഉ, ഒ.
അവർത്തുളിത സ്വരങ്ങൾ - ഇ. എ. അ
വ്യഞ്ജനങ്ങൾ: ഉച്ചാരണസ്ഥാനം, രീതി, ശ്വാസിനാദിഭേദം എന്നിവ യനുസരിച്ച് വ്യഞ്ജനങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്.
a..... ഉച്ചാരണസ്ഥാനമനുസരിച്ച് വ്യഞ്ജനങ്ങളെ താഴെപ്പറയും വിധം തിരിക്കാവുന്നതാണ്. ഏതുസ്ഥാനത്താണ് നിശ്വാസവായുവിന് തടസ്സം നേരിടുന്നത് എന്നതനുസരിച്ച് അകത്തു നിന്ന് പുറത്തേക്ക് എന്ന ക്രമത്തിൽ
കണ്ഠ്യം, മൂർദ്ധന്യം, താലവ്യം, വർത്സ്യം, ദന്ത്യം, ദന്തോഷ്ഠ്യം, ഓഷ്ഠ്യം, കണ്ഠനാളശീർഷകം എന്നിങ്ങനെ തിരിക്കാവുന്നതാണ്.
കണ്‌ഠ്യം - കവർഗ്ഗം
താലവ്യം -ച വർഗ്ഗം
മൂർദ്ധന്യം -ട വർഗ്ഗം
ദന്ത്യം - ത വർഗ്ഗം
ഓഷ്ഠ്യം - പ വർഗ്ഗം
ദന്തോഷ്ഠ്യം - വ്
വർത്സ്യം - റ്റ് ന് സ് ല് ര് റ്
കണ്ഠനാള ശീർഷകം - ഹ്
b....ഉച്ചാരണരീതിയനുസരിച്ചുള്ള വിഭജനം:
1. വിരാമം (സ്പർശം/സ്ഫോടകം): ഉച്ചാരണാവയവം ഉച്ചാര ണസ്ഥാനത്തു പൂർണ്ണമായി സ്‌പർശിച്ചു നിശ്വാസവായുവിനെ
പുറത്തു വിടുമ്പോഴാണ് വിരാമങ്ങൾ ഉണ്ടാകുന്നത്.
ഉദാ :ക്, ചി, ട, ത്, പ്
വായുവിൻ്റെ ബഹിർഗമന മാർഗ്ഗം നാസികയെങ്കിൽ ഇവയെ 'അനുനാസികങ്ങൾ' എന്നും
വായിലുടെയാണെങ്കിൽ 'അനനുനാസികങ്ങൾ' എന്നും വിളിക്കാം.
ഉദാ.. ങ് ഞ് ണ് ന് മ്
2. ഘർഷം (ഘർഷി, സംഘർഷി) ഉച്ചാരണാവയവം ഉച്ചാരണ സ്ഥാനത്ത് പൂർണ്ണമായി സ്‌പർശിക്കാതെ, രണ്ടിനും മധ്യേ നേരിയ വിടവുണ്ടാക്കുകയും, വായുപ്രവാഹം ആ വിടവിലൂടെ തിക്കിത്തിരക്കി, ഉരസലോട് കൂടി പുറത്തേക്ക് പോവുകയും ചെയ്യുമ്പോഴാണ് 'ഘർഷങ്ങൾ' ഉണ്ടാകുന്നത്.
ഉദാ: സ്, ശ്,ഷ്, ഹ്
3. വിരാമഘർഷം (സ്‌പർശഘർഷം): പൂർണ്ണമായി സ്പർശിച്ചതിനു ശേഷം, വാവിനെ പുറത്തു വിടുന്നതിനു കാലതാമസം വരുത്തുകയാണെങ്കിൽ അതു നേരീയ ഘർഷത്തോടെയാണ് പുറത്തേക്ക് പോകുന്നത്. വിരാമവും ഘർഷണവും സംഭവിക്കുന്നത് കൊണ്ട്, ഇപ്രകാരമുണ്ടാകുന്ന വ്യഞ്ജനങ്ങളെ വിരാമഘർഷം എന്നു പറയാം.
ഉദാ ച, ഛ, ജ, ഝ
4. കമ്പിതം (ത്രാസം): ഉച്ചാരണാവയവം ഉച്ചാരണ സ്ഥാനത്ത് നിരന്തരം തൊടുകയും ഉടനുടൻ വിട്ടുമാറുകയും ചെയ്യുമ്പോഴാണ് 'കമ്പിതങ്ങൾ' ഉണ്ടാകുന്നത്.
ഉദാ: മലയാളത്തിലെ 'റ' കാരം
5. ഉൽക്ഷിപ്തം:
ഉച്ചാരണാവയവം. ഉച്ചാരണസ്ഥാനത്ത് ഒരു പ്രാവശ്യം സ്‌പർശിച്ചു വേഗത്തിൽ പിൻ വാങ്ങുമ്പോഴാണ്
ഉൽക്ഷിപ്തങ്ങൾ ഉണ്ടാകുന്നത്.
ഉദാ: മലയാളത്തിലെ 'ര'
6. പാർശ്വികം: ഉച്ചാരണാവയവം, ഉച്ചാരണസ്ഥാനത്തിൻന്റെ മധ്യഭാഗ ത്തുമാത്രം സ്‌പർശിച്ചു നിശ്വാസവായുവിനെ ഇരുവശങ്ങളിലു ടെയും കടത്തിവിടുമ്പോഴാണ് 'പാർശ്വികങ്ങൾ' ഉണ്ടാകുന്നത്.
ഉദാ: മലയാളത്തിലെ ര, ല, ള
7. പ്രവാഹി ഉച്ചാരണാവയവം ഉച്ചാരണസ്ഥാനത്തിൻ്റെ ഇരുവശങ്ങ ളിലും സ്‌പർശിച്ചു. സുഗമമായി നിശ്വാസവായുവിനെ മധ്യഭാഗ ത്തുകൂടി പുറത്തേക്ക് വിടുമ്പോൾ 'പ്രവാഹികൾ' ഉണ്ടാകുന്നു.
ഉദാ: മലയാളത്തിലെ യ, വ ഴ
8. മഹാപ്രാണങ്ങൾ:
സ്പർശത്തിനുശേഷം നിശ്വാസ വായുവിനെ സമ്മർദ്ദത്തോടുകൂടി പുറത്തേക്ക് വിടുമ്പോൾ'മഹാപ്രാണങ്ങൾ' ഉണ്ടാകുന്നു.
ഉദാ:മലയാളത്തിലെ അതിഖര ഘോഷങ്ങൾ.
പ്രതിവേഷ്ടിതം: ഉച്ചാരണസമയത്ത് നാവിന്റെ അഗ്രം പുറകോട്ടുമടങ്ങി അതിന്റെ അടിഭാഗം ഉച്ചാരണസ്ഥാനത്തു സ്പർശിക്കുമ്പോൾ 'പ്രതിവേഷ്ടിതങ്ങൾ' ഉണ്ടാകുന്നു.
ഉദാ: മലയാളത്തിലെ ടവർഗ്ഗ സ്വരങ്ങൾ, ഷകാരം, ളകാരം, ഴകാരം,
c.... ശ്വാസികൾ - നാദികൾ
ശ്വാസനാളത്തിൻ്റെ മുകളിലുള്ശബ്ദപേടക(കൃകം)ത്തിൽ സ്ഥിതിചെയ്യുന്ന സ്വനതന്ത്രികൾ, വായുവിൻ്റെ ബഹിർഗമനവേളയിൽ പൂർണ്ണമായും തുറക്കുകയാണെങ്കിൽ അപ്പോഴുണ്ടാകുന്ന ധ്വനികളെ 'ശ്വാസികൾ', എന്നു പറയാം.
ഉദാ..ഖരങ്ങൾ, അതിഖരങ്ങൾ, ഊഷ്‌മാക്കൾ എന്നിവയാണ് ശ്വാസികൾ.
നേരേമറി ച്ച്, വായുപ്രവാഹം നാദതന്ത്രികൾക്ക് പ്രകമ്പനം സംഭവിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ അപ്പോഴുണ്ടാകുന്ന ധ്വനികൾ 'നാദികൾ' ആയിരിക്കും.
ഉദാ..മൃദു, ഘോഷം, അനുനാസികം, മധ്യമം മുതലായവ നാദികളാണ്.
04:ഐപിഎ ചാർട്ട് എന്നാൽ എന്ത് ഭാഷാശാസ്ത്രത്തിൽ ഇതിൻറെ പ്രസക്തി എന്ത്
മനുഷ്യോത്പന്നമായ ഓരോ സ്വനത്തിനും ഓരോ ചിഹ്നമെന്ന തത്ത്വത്തോടെ റോമൻലിപി ചിഹ്നങ്ങളും ഗ്രീക്ക് ലിപി ചിഹ്നങ്ങളും ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ചിഹ്നവ്യവസ്ഥയാണ് അന്താരാഷ്ട്രസ്വനലിപി മാല,
1886 ൽ ഈ ചിഹ്നസഞ്ചയം അംഗീകരിക്കപ്പെട്ടു എങ്കിലും പല തവണ പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്.
നിഘണ്ടുക്കളിൽ ഉച്ചാരണം മനസ്സിലാക്കാനും, അന്താരാഷ്ട്രാ തലത്തിൽത്തന്നെ പ്രാദേശിക ഭാഷോച്ചാരണങ്ങൾ കൃത്യമായി അടയാളപ്പെടുത്താനും IPA ഉപയോ ഗിക്കുന്നു
05: സ്വനിമ നിർണ്ണയോപാധികൾ എന്നാൽ എന്ത് അവയെ പരിചയപ്പെടുത്തുക
ഭാഷയിലെ സ്വനങ്ങളെ സ്വനിമങ്ങളായും ഉപസ്വനങ്ങളായും വിഭജിക്കുന്ന ഏർപ്പാടാണ് സ്വനിമനിർണ്ണയനം. അതിന് 4 മാർഗ്ഗങ്ങളുണ്ട്.
♦️വിതരണം,
♦️ഉച്ചാരണസാദൃശ്യം, ♦️വിതരണസൗകര്യം,
♦️മിതത്ത്വം
വിതരണം :
സ്വനിമ നിർണ്ണയത്തിന്റെ ആദ്യപടിയാണിത്. ഒരു സ്വനം ഏതെല്ലാം സാഹചര്യത്തിൽ പ്രത്യക്ഷപ്പെടുമോ ആ സാഹചര്യങ്ങളെ ആ സ്വന ത്തിന്റെ വിതരണം അല്ലെങ്കിൽ (Distribution) ആയി കണക്കാക്കാം. ഉദാ ഹരണത്തിന് മലയാളത്തിലെ ങകാരം. മാങ്ങ, തേങ്ങ മുതലായവയിലേ തുപോലെ ഇരട്ടിച്ച രൂപത്തിലും തങ്കം, ഗങ്‌ഗ എന്നിവയിലേത് പോലെ കവർഗ്ഗ വ്യഞ്ജനങ്ങൾക്ക് മുമ്പിലും മാത്രം കാണപ്പെടുന്നു.
ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന സാഹചര്യം നോക്കിയാണ് വിതരണം നിർണ്ണയിക്കു ന്നത്. എല്ലാ സ്വനങ്ങൾക്കും ഒരേ തരത്തിലുള്ള വിതരണമല്ല ഉള്ളത്. മല യാളത്തിലെ പ എന്ന സ്വനത്തിന് പദാദിയിലും (പറ) പദമധ്യത്തിലും (തപസ്സ്) പദാന്ത്യത്തിലും (രൂപ) ഇരട്ടിച്ചും (കപ്പ) വ്യഞ്ജനങ്ങളോട് ചേർന്നും (അമ്പ്, വമ്പ്) വരുന്ന വിതരണക്രമമാണുള്ളത്.
ഉച്ചാരണസാദൃശ്യം:
ഒരു സ്വനിമത്തിന്റെ ഉപസ്വനങ്ങൾക്കെല്ലാം ഉച്ചാരണസാദൃശ്യമുണ്ടായിരിക്കും. കകാരവും പകാരവും തികച്ചും ഭിന്നങ്ങളാകയാൽ അവയ്ക്ക് ഉപസ്വനങ്ങളാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വർത്സ്യ-ദന്ത്യ നകാരങ്ങൾക്ക് ധ്വനി സാദൃശ്യം കൂടുതലാണ്. സ്വനങ്ങൾക്ക് ഉച്ചാരണ സ്ഥാനങ്ങൾ അടുത്തുവരുമ്പോഴും ഉച്ചാരണ പ്രകാരങ്ങൾ സദൃശങ്ങളാ കുമ്പോഴും പൂരകബന്ധത്തിൽ വർത്തിക്കാനുള്ള പ്രവണത കൂടുന്നു.
വിതരണം സൗകര്യം :
വർണ്ണമാലയിലെ സ്വനിമങ്ങൾക്ക് ഒരു പൊതുക്രമം ഉണ്ടെങ്കിൽ വിതരണ സൗകര്യം കൂടുതലായിരിക്കും. വർഗ്ഗാക്ഷരങ്ങൾ പൊതുവേ, ഖരാ തിഖരമൃദുഘോഷാനുനാസികങ്ങൾ എന്ന ക്രമത്തിലാണെങ്കിലും വർ ത്സ്യവർഗ്ഗത്തിന് അതിഖരമൃദുഘോഷങ്ങളില്ല. ഈ ക്രമരാഹിത്യം മൂലം വത്സ്യഖരാനുനാസികങ്ങളെ വർണ്ണമാലയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു .
വിതരണം കൂടുതൽ സൗകര്യപ്രദമാകുന്നപക്ഷം ചില സ്വനങ്ങളെ ഉപസ്വനങ്ങളായോ സ്വനിമങ്ങളായോ തന്നെ കണക്കാക്കാവുന്നതാണ്. പ്രകാരത്തിൻ്റെ ഇരട്ടിപ്പായി റ്റകാരത്തെ കണക്കാക്കുന്നത് സൗകര്യപ്രദമായിരിക്കും. അപ്പോൾ അകർമ്മകത്തിൽ നിന്ന് സകർമ്മകമുണ്ടാക്കുന്നത് ഇരട്ടിപ്പു
മുഖേനയാണെന്ന് പറയാൻ കഴിയും.
ഉദാ:നീറുന്നു- നീറ്റുന്നു. ആറുന്നു- ആറ്റുന്നു, മാറുന്നു- മാറ്റുന്നു.
എന്നാൽഇവയ്ക്ക് ഉച്ചാരണസാദൃശ്യമില്ലെന്നു പറഞ്ഞു ഭിന്നസ്വനിമങ്ങളായി കണക്കാക്കുകയാണെങ്കിൽ റകാരം റ്റകാരമാകുന്നതെങ്ങനെ എന്നു
വിവരിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. വിതരണസൗകര്യത്തിനു വേണ്ടി ഒരു സ്വനത്തെ ഒരിടത്ത് ഒരു സ്വനിമത്തിൻ്റെ ഉപസ്വനമായും മറ്റൊരിടത്തു മറ്റൊരു സ്വനിമമായും കണക്കാക്കാം. മലയാളത്തിലെ രേഫ- റകാരങ്ങൾ വ്യത്യസ്‌ത സ്വനിമങ്ങളാണ് (കര-കറ, കരി-കുറി). എന്നാൽ കൂട്ടക്ഷരങ്ങളിൽ മൃദു ഒഴിച്ചുള്ള ഏതു വ്യജ്ഞനത്തിനു മുൻവന്നാലും റകാരധ്വനി തന്നെയായിരിക്കും (അർക്കൻ, വർഗ്ഗം, ചർച്ച). വിതരണ സൗകര്യാർത്ഥം രേഫ -റകാരങ്ങളെ, കൂട്ടക്ഷരങ്ങളിൽ ഉപസ്വനങ്ങളായും മറ്റിടങ്ങളിൽ ഭിന്നസ്വനിമങ്ങളായും കണക്കാക്കിയിരിക്കുന്നു.
മിതത്വം :
വർണ്ണമാലയിലെ സ്വനിമങ്ങളുടെ എണ്ണം കഴിവതും കുറഞ്ഞിരിക്കു ന്നതാണ് ലിപിവ്യവസ്ഥയ്ക്ക് സൗകര്യം. അതിനാൽ
അത്യാവശ്യമില്ലാത്ത വർണ്ണങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. 'കൽപ്തം' എന്ന പദത്തിൽ മാത്രം സാമാന്യേന ഉപയോഗിക്കുന്നത് 'ൽ' ഒഴിവാക്കി ക്ളിപ്തം എന്നെഴുതുന്നതിന് അംഗീകാരം ലഭിച്ചതും ഈ സൗകര്യത്തിന്റെ പേരിലാണ്. ലിപിവ്യവസ്ഥയുടെ മിതത്വത്തിന് വേണ്ടി വർത്സ്യാനുനാ സികത്തെ ദന്ത്യനുനാസികത്തിൻ്റെ ലിപി കൊണ്ട്(ന) രേഖപ്പെടു ത്തുന്നു.
Q6:പൂരക - വ്യത്യയ ബന്ധം എന്ന കാഴ്ചപ്പാടിന് സ്വനിമ പഠനത്തിനുള്ള പ്രസക്തി വ്യക്തമാക്കുക
പ്രത്യക്ഷപ്പെടുന്ന സ്ഥാനം കൊണ്ടോ സാഹചര്യം കൊണ്ടോ വ്യത്യാസം സംഭവിക്കുന്ന സ്വനങ്ങൾക്ക് തമ്മിലുള്ള ബന്ധമാണ് പൂരകബന്ധം അവയുടെ വിതരണം (Distribution) പൂരകമാണെന്ന് പറയാം. ഒരേ സ്വനിമത്തിനു പദാദിയിലും പദമധ്യത്തിലും പദാന്ത്യത്തിലും ധ്വനിഭേദം ഉണ്ടാകാം. ഈ ഭേദങ്ങൾ വ്യത്യസ്‌ത സ്വനിമങ്ങളാകുന്നില്ല; സ്വനങ്ങളുടെ രൂപഭേദങ്ങളേ ആകുന്നുള്ളൂ. കഥ, തുക, തങ്കം എന്നിവയിലെ 'ക'കാരം എല്ലാ യിടത്തും ഒന്നുപോലെ അല്ല ഉച്ചരിക്കപ്പെടുന്നത്. പദാദിയിൽ ഖരമായും പദാന്ത്യത്തിൽ മൃദുവിന്റെ ഛായയോടും കൂട്ടക്ഷരത്തിൽ മൃദുവും നാദിയുമായ ഉച്ചാരഛായയോടുമാണ് 'ക'കാരം പ്രത്യക്ഷപ്പെടുന്നത് ഈ ഉച്ചാരണഭേദം അർത്ഥവ്യത്യാസത്തിനു കാരണമാകുന്നില്ല.
. ഒരു സ്വനത്തിന്റെ ഉച്ചാരണപരമായ സമാന്തരരൂപങ്ങളായ ഇവയെ അർത്ഥ വ്യാവർത്തകശേഷി ഇല്ലാത്തതിനാൽ വ്യത്യസ്‌ത സ്വനിമങ്ങളെന്ന് വിളിക്കാൻ കഴിയുകയില്ല. സ്വനിമങ്ങൾക്കിങ്ങനെ സന്ദർഭാനുസരണം സംഭവിക്കുന്ന ഉച്ചാരണഭേദങ്ങളാണ് ഉപസ്വനങ്ങൾ അല്ലെങ്കിൽ Allophones. പരസ്‌പരപൂരകങ്ങളായ വിതരണത്തോട് കൂടിയ സ്വനങ്ങൾ ഉച്ചാരണ സാദൃശ്യമുള്ളവയാണെങ്കിൽ അവയെ ഉപസ്വനങ്ങളായി കണക്കാക്കാം. മേല്പറഞ്ഞ കകാരത്തിൻ്റെ പ്രത്യക്ഷവത്കരണം (വിതരണം) സാഹച ര്യബന്ധമാണ്. അവ എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നു എന്നു പ്രവചി ക്കാനാകും. ഇങ്ങനെ പ്രവചനീയ സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്വനങ്ങൾ ഉപസ്വനങ്ങളും ഉപസ്വനങ്ങൾക്ക് തമ്മിലുള്ള ബന്ധം പൂരകവും ആയിരിക്കും.
07:സനിമവിവേകവും ട്രൂബസ്റ്റ് കോയിയും കുറിപ്പ് തയ്യാറാക്കുക
ഭാഷയിലെ അടിസ്ഥാന ഏകകം എന്ന നിലയിൽ സ്വനിമനിർവ്വചനം നടത്തിയതാണ് ചിഹ്നശാസ്ത്രത്തിൻ്റെയും ഘടനാവാദത്തിന്റെയും ശ്രദ്ധേയമായ ഒരു വഴിത്തിരിവ്. ഭാഷയുടെ തൻമാത്രാഘടന(Atomic Structure) നിരീക്ഷിച്ച് സ്വനിമത്തെ ഘടനാവാദപരമായി നിർവ്വചിച്ച ഭാഷാശാസ്ത്രജ്ഞനാണ് നിക്കൊളായ് സർജിവിച്ച് ട്രൂബറ്റ്സ് കോയി. പ്രാഗ്‌സ്‌കൂളിലെ പ്രമുഖനായ ഭാഷാശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
'പ്രിൻസിപ്പിൾസ് ഒഫ് ഫോണോളജി' എന്ന പുസ്‌തകത്തിന്റെ രചനയി ലൂടെയാണ് ഘടനാവാദഭാഷാശാസ്ത്രത്തിൻ്റെ പ്രഗല്‌ഭനായ പ്രതിഷ്ഠാപകൻ എന്ന ഖ്യാതി അദ്ദേഹം നേടിയെടുത്തത്. സ്വനിമവിജ്ഞാനത്തെ സ്വനവിജ്ഞാനത്തിൽ നിന്നു വേർതിരിച്ചു മൗലികമായ ഒരു ഭാഷാശാസ്ത്രശാഖയായാണ് ട്രൂബറ്റ്സ് കോയി പരിഗണിച്ചത്.
സ്വനിമപഠനം ഭാഷാവിശകലനവും സ്വനപഠനം ഭാഷണാപഗ്രഥനവുമാണ്. സ്വനം ഭാഷണത്തിന്റെയും സ്വനിമം ഭാഷയുടെയും ഏകകമാണ്.
ഇംഗ്ലീഷിലെ /s/, /t/, /p/, /k/ എന്നിവ സ്വനിമങ്ങളാണ്. കാരണം Sin, tin, Pin, kin എന്നിവയിൽ, ഈ സ്വനിമങ്ങളുടെ ആദേശമാണ് അർത്ഥാന്തരത്തിന് കാരണമാകുന്നത്. ഇവയുടെ ഭൗതികഗുണവിശേഷങ്ങളിലെ, വ്യത്യസ്‌തതയല്ല മറിച്ച് ഒരേ ശാബ്ദിക പരിസരത്ത് പ്രത്യക്ഷപ്പെടാൻ കഴിവുള്ള ഇവയെ പരസ്‌പരം മാറ്റിവച്ചാൽ അർത്ഥവ്യതിയാനമുള്ള രൂപങ്ങൾ ഉണ്ടാകും എന്നതാണ് ഇവയുടെ സ്വനിമത്വത്തിന് ആധാരം. ദ്വിമുഖ പ്രയോഗങ്ങളാൽ (binary opposition) നിർണ്ണയിക്കപ്പെടുന്നതാ ണ് സ്വനിമങ്ങളുടെ പരസ്‌പരബന്ധമെന്നും അവയ്ക്ക് അടിസ്ഥാനമായ സാമാന്യതത്ത്വത്തെ (സ്വരത്വം, സ്വരരാഹിത്യം, ഖരം/മൃദു, ശ്വാസി/ നാ ദി) ഈ ജോഡികളെ അമൂർത്തീകരിക്കുന്നതിലൂടെ കണ്ടെത്താനാകുമെന്നും സിദ്ധാന്തിക്കുന്നതാണ് ട്രൂബറ്റ്സ് കോയിയുടെ സ്വനിമപാരമ്പ ര്യസങ്കല്പങ്ങൾക്ക് അടിത്തറ.
Q8:യാക്കോബ് വ്യവർത്തികാഭി ലക്ഷണങ്ങളും വിശദപഠനം നടത്തുക
Six Lectures on Sound and Meaning' എന്ന പേരിൽ 1942ൽ ന്യൂയോർക്കിൽ വച്ച് നടത്തിയ പ്രഭാഷണത്തിലാണ് യക്കോബ്സൺ തന്റെ സ്വനിമ ചിന്തകൾ അവതരിപ്പിച്ചത്. സ്വനിമത്തിന് തനതായി സൂചിതം ഇല്ലാത്തതിനാൽ സ്വനിമം ചിഹ്നമല്ല; അതൊരു സ്വയം സൂചകം പോലുമല്ല. സ്വനിമത്തെ വ്യാവർത്തന വാഹകം
എന്നാണ് യാക്കോബ്സൺ വിശേഷിപ്പിക്കുന്നത്. സ്വനിമങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് വ്യാവർത്തകാഭിലക്ഷണങ്ങൾ എന്നു വിളിക്കാവുന്ന ഘട 4 കങ്ങളാൽ ആണ് എന്നാണ് യാക്കോബ്സന്റെ മതം. സ്വനിമങ്ങളുടെ നിർമ്മിതിയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യാവർത്തകാഭിലക്ഷണങ്ങളാണ് വ്യാവർത്തനം നിർവ്വഹിക്കുന്നത്. സ്വനിമോച്ചാരണത്തിൽ ഉപയുക്തമാകുന്ന അവയവങ്ങൾ, അവയുടെ ഭൗതിക ഘടകങ്ങൾ എന്നിവയാണ് ഈ വ്യാവർത്തകാഭിലക്ഷണങ്ങൾ. വ്യാവർത്തകാഭിലക്ഷണങ്ങളുടെ സമന്വയമാണ് ഒരു സ്വനിമം. അഭിലക്ഷണങ്ങളെയാ ക്കോബ്സൺ ഒരു സവിശേഷതയുടെ ദ്വന്ദ്വപ്രതിയോഗമായി സങ്കല് പിക്കുന്നു. അവ, ഒരു പ്രത്യേക ഭൗതികസവിശേഷതയുടെ അഭാവം പ്രഭാവം എന്ന രൂപത്തിലോ ഭൗതിക ഗുണങ്ങളുടെ ആപേക്ഷിക
ധ്രുവീയത എന്ന നിലയിലോ ആണ് നിർവ്വചിക്കപ്പെടുന്നത്.
യാക്കോബ്സന്റെ വ്യാവർത്തകാഭിലക്ഷണ സിദ്ധാന്തം ഭൗതികാടിത്തറയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതു സ്വനിമത്തെ ശാബ്ദികാവയവങ്ങളോടും ശബ്ദത്തിന്റെ ഭൗതികസവിശേഷതകളോടും ബന്ധിപ്പിക്കുന്നു. ഇൻഫർമേഷൻ സിദ്ധാന്തത്തിന്റെ സ്വാധീനത്തിൽ വ്യാവർത്തകാഭിലക്ഷണങ്ങളെ ദ്വന്ദ്വപ്രതിയോഗതാധിഷ്‌ഠിതമായി
അദ്ദേഹം കാണുന്നു.
കണ്ഠ്യം, വർത്സ്യം, ദന്ത്യം, ഓഷ്ഠ്യം എന്നീ വ്യഞ്ജനവർഗ്ഗങ്ങളെ
1. മുൻ / പിൻ
2. സാന്ദ്രം/തീവ്രം
വായുടെ പാർശ്വങ്ങളിൽ സങ്കോചമുണ്ടാക്കുന്ന ത് (grave)/ വായുടെ മധ്യത്തിൽ സങ്കോചമുണ്ടാകുന്നത് (acute) എന്നു രണ്ടു ദ്വന്ദ്വപ്രതിയോഗങ്ങളാൽ, വിവരിക്കാനാവുമെന്ന് യോക്കോബ്സൻ വ്യക്തമാക്കുന്നു.
09:ലീനധ്വനി എന്നാൽ എന്ത് വിശദമാക്കുക
സ്വരവ്യഞ്ജനങ്ങളുടെ ഉച്ചാരണരീതികളെ ആധാരമാക്കി വർഗ്ഗീകരണം സാധ്യമാണെന്ന്
കണ്ടുകഴിഞ്ഞല്ലോ. സ്വരം എന്നും വ്യഞ്ജനം എന്നും വേർതിരിച്ചു കാണിക്കാൻ കഴിയുന്നതുകൊണ്ട് അവയെ വ്യതിരിക്തധ്വനികൾ എന്നു വിളിക്കാം. എന്നാൽ ചില ധ്വനി വിശേഷങ്ങൾ ഇതുപോലെ വേർതിരിച്ചു കാണിക്കാൻ കഴിയില്ല. അവ, വ്യതിരിക്ത ധ്വനികളുടെ ഉച്ചാരണത്തിൽ ലയിച്ചു ചേർന്നിരിക്കും. ഇവ യാണ് ലീനധ്വനികൾ. ഇവയെ വേർതിരിച്ചു കാണിക്കാൻ കഴിയില്ല എന്നർത്ഥത്തിൽ അഖണ്ഡധ്വനികൾ എന്നും വ്യതിരിക്തധ്വനികളുടെ ഉച്ചാരണത്തിന് മുകളിൽ ഉയർന്ന് കേൾക്കുന്നത് എന്നർത്ഥത്തിൽ "ഉപ രിധ്വനികൾ' എന്നും പറയുന്നു.
ലീനധ്വനികൾ
♦️ദൈർഘ്യം,
♦️സ്ഥായി,
♦️ഈണം,
♦️ദാർഢ്യം
എന്നു 4വിഭാഗത്തിൽപ്പെടുന്നു.
ദൈർഘ്യം: ഹ്രസ്വസ്വരങ്ങളെക്കാൾ ദീർഘസ്വരങ്ങളുടെ ഉച്ചാരണത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. ഇരട്ടിച്ച വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിൽ രണ്ടു വ്യഞ്ജനങ്ങളുടെ യോഗമല്ല: അല്ലെങ്കിൽ രണ്ട് ഉച്ചാരണങ്ങളുടെ യോഗം (ക്ക - കക) ഇല്ല. ഉച്ചാരണത്തിൽ നീളൽ ആണ് സംഭവിക്കുന്നത്. സ്വനപരമായി അവയെയും ദീർഘവ്യഞ്ജനങ്ങളെന്നു വിളിക്കാം. വ്യഞ്ജനങ്ങളുടെ ഹ്രസ്വദീർഘഭേദവും അർത്ഥവ്യ ത്യാസം ഉണ്ടാക്കുന്നു.
ഉദാ:ചില - ചില്ല
ii) സ്ഥായി (താനം) - നാദതന്തുക്കളുടെ ഭ്രമണവ്യത്യാസം കൊണ്ട് ധ്വനികൾക്കുണ്ടാകുന്ന ഉയർച്ചതാഴ്ച്ചകളാണ് സ്ഥായിഭേദത്തിനാധാരം.
തന്തുക്കളുടെ കമ്പനവേഗങ്ങളുടെ കൂടുതൽ കുറവുകൾക്കനു സൃതമായി സ്ഥായി ഉയരുകയും താഴുകയും ചെയ്യുന്നു. സ്ഥായിഭേദം അർത്ഥവ്യത്യാസത്തിനും നിദാനമാകാറുണ്ട്.
ഉദാ..നൈജീരിയൻ വാമൊഴി ഭേദങ്ങളിലൊന്നിൽ 'ബാ' എന്ന് ഉച്ചസ്ഥായിയിൽ ഉച്ചരിച്ചാൽ
കയ്പ്പുള്ളത് എന്നും നിമ്നനസ്ഥായിയിൽ ഉച്ചരിച്ചാൽ എണ്ണുക എന്നും
അർത്ഥം ലഭിക്കും.
iii) ഈണം (അനുതാനം) ഭാഷയിലെ വാക്യോച്ചാരണത്തിന് - സന്ദർഭവശാൽ, ഈണ വ്യത്യാസം കൊണ്ട് അർത്ഥവ്യത്യാസം സൃഷ്ടി ക്കാം. 'അവൻ ജയിച്ചു' എന്ന വാക്യത്തിൽ ആരോഹണാവരോഹണ ത്തോടെയുള്ള ഉച്ചാരണം കൊണ്ട് വിവിധ അർത്ഥഭേദങ്ങൾ സൃഷ്ടിക്ക
പ്പെടുന്നത് ശ്രദ്ധിക്കുക.
ദാർഢ്യം (ആധ്‌മാനം) - ഉച്ചാരണപേശികളുടെ മുറുക്കം കൊണ്ട് ഉച്ചാരണത്തിൽ സംഭവിക്കുന്ന ഉറപ്പിക്കലാണ് ദാർഢ്യം. മലയാളത്തിൽ
ഉച്ചാരണ ദാർഢ്യം കൊണ്ട് അർത്ഥവ്യത്യാസമൊന്നും സംഭവിക്കാറില്ല.
Q: 10പദാംഗ ഘടന മലയാളത്തിൽ ലഘു വിവരണം തയ്യാറാക്കുക
പദാംഗം (Syllable): സ്വയം ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ശാബ്ദിക ഘടകമാണ് പദാംഗം. സൂക്ഷ്‌മാർത്ഥത്തിൽ, മുന്നിലും പിന്നിലും വ്യഞ്ജനമോ വ്യഞ്ജനങ്ങളോ വരാവുന്ന സ്വരമാണ് പദാംഗം അഥവാ അക്ഷരം. ഏതു ഭാഷണഖണ്ഡത്തിലെയും അക്ഷരങ്ങളുടെ എണ്ണം നിർ ണ്ണയിക്കാൻ സ്വരങ്ങൾ എത്ര എന്ന് നോക്കിയാൽ മതി. വിടുക എന്ന പദം വ്, ഇ, ട്, ഉ, ക്, അ എന്ന് മൂന്ന് സ്വരങ്ങളും അതുവഴി മൂന്ന്
പദാംഗങ്ങളും ഉള്ളതായിക്കാണാം.
പദാംഗത്തിന്റെ ഘടന ഇപ്രകാരം വിശദീകരിക്കാം.
1. ഒരു പദാംഗത്തിൻ്റെ കേന്ദ്രം (nucles) സ്വരമായിരിക്കും(ആ).
2. പദാംഗത്തിന് ഒരു പ്രാരംഭകം (onset) ഉണ്ടായിരിക്കും. ഇത് വ ഞ്ജനമായിരിക്കും(ക, തക് +അ ത് +അ)
3. ഒരു പദത്തിന്റെ അന്ത്യവ്യഞ്ജനം,
അതിലെ അവസാന
പദാംഗത്തിന്റെ അന്ത്യം (coda) ആയിരിക്കും. നേടും എന്നതിലെ അന്ത്യ വ്യഞ്ജനം 'മ' അതിലെ അവസാന പദാഗം
ഉ-ന് + ഏ+ ട്+ ഉ+ മ്
4. പദമധ്യ വ്യഞ്ജനങ്ങൾ, പിൻസ്വരത്തിൻ്റെ പ്രാരംഭമായിരിക്കും. കടകം - ക് + അ+ ട്+ അ+ ക്+അ+മ്
പദമധ്യ വ്യഞ്ജനം - ട
പിൻസ്വരം - അ.
പദമധ്യവ്യഞ്ജനം കൂട്ടക്ഷരമാണെങ്കിൽ ആദ്യക്ഷരം മുൻസ്വരത്തോടും രണ്ടാമക്ഷരം പിൻസ്വരത്തോടും ചേർത്ത് പദാംഗം നിർണ്ണയിക്കാം.
ചന്ദനം
പദമധ്യവ്യഞ്ജനം - ന്ദ
ച് +അ+ ന് + ദ് +അ+ ന് +അ+മ്
'ന്' മുന്നിലുള്ള 'അ'യോടും 'ദ്' പിന്നിലുള്ള 'അ'യോടും ചേർത്ത് വേണം പദാംഗം നിർണ്ണയിക്കാൻ.
ഭാഷയിലെ പദാംഗത്തെ താഴെപ്പറയുംവിധം അടയാളപ്പെടുത്താം.
1.സ്വരം - ചിഹ്നം
അ -v
2. സ്വരം, വ്യഞ്ജനം -ചിഹ്നം
അം - VC
3. വ്യഞ്ജനം സ്വരം -ചിഹ്നം
ക-CV
4. വ്യഞ്ജനം, സ്വരം, വ്യഞ്ജനം - ചിഹ്നം കം - CVC
ഏകാക്ഷരം ദ്വJക്ഷരം ത്ര്യക്ഷരം
എന്ന വിധത്തിലാണ് മലയാളത്തിൽ പദാംഗങ്ങളുടെ സാന്നിദ്ധ്യം.
ഏകാക്ഷരങ്ങൾ :പാൽ, തേൻ, വാ
ദ്വ്യക്ഷരങ്ങൾ : കട, തറ, പറ
ത്ര്യക്ഷരങ്ങൾ :ഉറവ, കരച്ചിൽ, വരുതി
മൂന്നിലധികം പദാംഗങ്ങൾ വരുന്നവ മലയാളത്തിൽ പ്രായേണ കുറവാണ്. ഉണ്ടെങ്കിൽ അത് അന്യഭാഷയിൽ നിന്ന് സ്വീകരിച്ചവ ആയിരി
ഉദാ: നാരായണൻ - ന് + ആ + ര് + ആ + യ് + അ+ ണ് + അ+ ൻ
Commenti