top of page

ഭാഷാശാസ്ത്രം Block 3 Unit - 3

തയ്യാറാക്കിയത്: നീന കുര്യൻ

Block:3

unit 3

രൂപവിജ്ഞാനീയം

Q1:രൂപം ,രൂപിമം , ഉപരൂപം, സ്വതന്ത്ര - ആശ്രിത രൂപിമങ്ങൾ എന്നിവ സവിസ്തരം ചർച്ച ചെയ്യുക

രൂപം:

സ്വനങ്ങളുടെ കേവലമായ കൂടിച്ചേരൽ മാത്രമാണ് രൂപം . ഇവയ്ക്ക് അർത്ഥപ്രദാനശേഷി ഉണ്ടായിരിക്കുകയില്ല.

രൂപിമം:സാർത്ഥക ശബ്ദങ്ങളിൽ ഏറ്റവും ചെറുതാണ് രൂപിമം .ഇതിന് രൂപ മൂലകം എന്നും പേരുണ്ട്.

ഉദാ: പുഴ, കുന്ന്, മല

ഉപരൂപിമം :ഒരു രൂപിമത്തിന്റെ രൂപഭേദങ്ങളായി വരുന്നവയെ ഉപരൂപിമങ്ങൾ എന്ന് പറയും

ഉദാ:മലകൾ പുഴകൾ , കുന്നുകൾ

സ്വതന്ത്ര രൂപിമങ്ങൾ :

ചില രൂപിമങ്ങൾ സ്വതന്ത്ര പ്രയോഗാർഹങ്ങളാണ്. ഇവയെ സ്വതന്ത്ര രൂപിമങ്ങൾ എന്നു പറയുന്നു.

ഉദാ. മിടുക്കൻ എന്നതിലെ മിടുക്ക് സ്വതന്ത്ര രൂപമാണ്. 

ചില രൂപിമങ്ങൾ മറ്റൊരു രൂപിമത്തെ ആശ്രയിച്ചു മാത്രമേ നിൽക്കുകയുള്ളൂ ഇങ്ങനെയുള്ളവയെ ആശ്രിത രൂപിമങ്ങൾ എന്ന് പറയുന്നു.

ഉദാ..മിടുക്കൻ എന്നതിലെ -അൻ

Q2:രൂപിമനിർണയം എന്താണെന്ന് വിശദമാക്കുക

4അടിസ്ഥാനവസ്തുതകളെ അധികരിച്ചാണ് രൂപിമനിർണ്ണയനം നടത്തുന്നത്.

1.  ഒരേ അർത്ഥവും ഒരേ

 സ്വനിമഘടനയും ഉള്ള രൂപങ്ങൾ ഒരേ രൂപമത്തിൽ ഉൾപ്പെടുന്നു.

 സ്ത്രീകൾ, പക്ഷികൾ, കിളികൾ, ചെടികൾ, പൂച്ചകൾ എന്നിവയിലെ 'കൾ'പ്രത്യയത്തിന് എല്ലായിടവും ബഹുത്വാർത്ഥവും ഒരേ സ്വനിമഘടനയുമാണ്. അതിനാൽ 'കൾ' ബഹുത്വവാചിയായ രൂപിമം ആണെന്നു പറയാം.

2. ആർത്ഥികസമാനതയുള്ളതും എന്നാൽ ഒരേ സ്വനിമഘടന ഇല്ലാത്തതുമായ ചില രൂപങ്ങളെയും രൂപിമങ്ങളായി പരിഗണിക്കാം. ഈ ഘടനാവ്യത്യാസം സമീപസ്വനത്തിൻ്റെ സ്വാധീനത കൊണ്ടാകണമെന്നുമാത്രം. 

കുട്ടികൾ എന്നതിലെ 'കൾ' ബഹു ത്വവാചിയാണല്ലോ. കുഞ്ഞുങ്ങൾ എന്നതിലെ 'ങ്ങൾ' എന്നതും ബഹുത്വവാചിയാണ്. കുഞ്ഞ് + ഉൻ + കൾ ആണ് കുഞ്ഞുങ്ങളാ കുന്നത്. ഉൻ, കൾ ഇവ ചേരുമ്പോഴുണ്ടാകുന്ന സവർണ്ണനമാണ് 'ങ്ങൾ' എന്ന രൂപത്തിനാധാരം. ഇവയ്ക്കു സമാന സ്വനിമഘട നയില്ലെങ്കിൽ കൂടിയും അർത്ഥ സമാനതയുള്ളതിനാൽ രൂപിമങ്ങളായികണക്കാക്കാം.

3. സമാനാർത്ഥരൂപങ്ങൾക്ക് സ്വനിമസാദൃശ്യമില്ലെങ്കിലും പൂരക ബന്ധത്തോടെയാണ് അവ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അവയെയും ഒരേ രൂപിമമായി പരിഗണിക്കാം.

 കുട്ടികൾ, അമ്മമാർ, അവർ എന്നതിൽ കൾ, മാർ, അർ എന്നിവയാണല്ലോ ബഹുത്വ സൂചകരൂപങ്ങൾ. 'കൾ' സാമാന്യ മായി നപുംസകബഹുത്വത്തെയും 'മാർ'പുല്ലിംഗ -സ്ത്രീലിംഗ ബഹുത്വങ്ങളേയും (പുരുഷന്മാർ, സുന്ദരിമാർ) 'അർ' പുല്ലിംഗവും സ്ത്രീലിംഗവും കലർന്ന ബഹുവചനത്തെയും (മനുഷ്യർ, വൃദ്ധർ)സാമാന്യമായി സൂചിപ്പിക്കുന്നു. (ഒന്നു പ്രത്യക്ഷപ്പെ ടുന്ന സ്ഥാനത്ത് മറ്റൊരെണ്ണം പ്രത്യക്ഷപ്പെടാതിരിക്കലാണല്ലോ പൂരകബന്ധം). എന്നാൽ ഒരേ നാമത്തിൽത്തന്നെ രണ്ടു പ്രത്യ യങ്ങൾ മാറിമാറി ഉപയോഗിക്കുന്ന പതിവും ഭാഷയിലുണ്ട്. പൊട്ടികൾ - പൊട്ടിമാർ സുന്ദരികൾ - സുന്ദരിമാർ

4. ഒരേസ്വനിമഘടനയും വ്യത്യസ്ത‌ാർത്ഥവുമാണു ള്ളതെങ്കിൽ അവ വ്യത്യസ്‌ത രൂപിമങ്ങളാണ്.

 പിടയ്ക്കുന്ന 'ചാള' എന്നതിലെ ചാള ഒരു മത്സ്യമാണ്. അടിയന്റെ 'ചാള' എന്നതിലെ 'ചാള' വീടാണ്. പ്രത്യയങ്ങളിലും ഈ അർത്ഥഭേദം സംഭവിക്കാം. 'കുടിലിൽ' എന്നതിലെ 'ഇൽ' എന്ന ആധാരിക പ്രത്യയത്തിന് അധികരണാർത്ഥമാണുള്ളത്. 'ചുരുക്കത്തിൽ' എന്നതിലെ 'ഇൽ' ക്രിയാവിശേഷണവാചിയാണ്. അങ്ങനെ നോക്കുമ്പോൾ സമാന സ്വനിമഘടനയും വ്യത്യ സ്‌താർത്ഥഘടനയുമുള്ള 'ഇൽ' 'ചാള' എന്നിവ വ്യത്യസ്തരൂ പിമങ്ങളാണെന്നു കാണാം.

03:ഐസി അനാലിസിസ് എന്നാൽ എന്ത്

വാക്യാപഗ്രഥനത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു മാത്യകയാണ് സന്നിഹിത ഘടകാപഗ്രഥന രീതി  (Immediate Constituent Analysis, ) വാക്യത്തിലെ സന്നിഹിത ഘടകങ്ങളെ അപഗ്രഥനം ചെയ്യുന്ന രീതിയാണിത്

വാക്യഘടനാപഗ്രഥനത്തിനു ഘടനാവാദികൾ രൂപപ്പെടുത്തിയ 

ഉപാധിയാണു സന്നിഹിത ഘടനാപഗ്രഥനം. ICA എന്ന സംക്ഷിപ്ത രൂപത്തിലാണ് ഇതറിയപ്പെടുന്നത്. ബ്ലൂംഫീൽ‌ഡ് അവതരിപ്പിച്ച ഈ സിദ്ധാന്തം വ്യത്യസ്‌തപ്പെടുത്തിയത് വെൽസും ഹാരിസുമാണ്. ഉച്ചരിത വാക്യങ്ങളെ സാധ്യമാകുന്നിടത്തോളം ചെറിയ സാർത്ഥകഘടകങ്ങളായി അപഗ്ര ഥിക്കുകയാണ് ഇതിൻ്റെ രീതി. അപഗ്രഥനാന്ത്യത്തിൽ ലഭിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ് അന്തിമ ഘടകങ്ങൾ (Ultimate constituents). ഓരോ വിഭജനത്തിനു ശേഷവും ലഭിക്കുന്ന ഘടകങ്ങളാണ് സന്നിഹിത ഘടകങ്ങൾ. ICA യുടെ നവീനമാതൃകയാണു ചോംസ്‌കിയുടെ പദസംഹിതരചനാവ്യാകരണം.

'രാമൻ വീട്ടിൽ വന്നു' എന്ന ലഘുവാക്യത്തെ അപഗ്രഥിച്ചാൽ രണ്ടു ഘടകങ്ങൾ ലഭിക്കും. രാമൻ എന്ന അംശം, വന്നു എന്ന പൂർണ്ണ ക്രിയ വീട്ടിൽ എന്നത് ക്രിയയുടെ ആകാംക്ഷ പൂർത്തിയാക്കുന്നതാകയാൽ അതു ക്രിയാപൂരകം. 

ഒന്നാം ഖണ്ഡത്തെ നാമ വാക്യാംഗം (ആഖ്യ) എന്നു വിളിക്കുന്നു വീട്ടിൽ വന്നുവെന്നത് ക്രിയാ വാക്യാംഗം (ആഖ്യാതം) ഇതിനെ പൂർണ്ണക്രിയ എന്നും ക്രിയാപൂരകം എന്നും രണ്ടായി തിരിക്കാം.

വാക്യം >

രാമൻ വീട്ടിൽ വന്നു >

രാമൻ     >       വീട്ടിൽ വന്നു. >

                              വീട്ടിൽ >      വന്നു >

                                

                      വീട് >  ഇൻ > പൂർണക്രിയ

(TB: Page 139 പട്ടിക നോക്കുക)

ഈ വാക്യത്തിൽ വീട്ടിലെന്ന പദത്തിനു വന്നുവെന്ന ക്രിയയോടാണ് അടുത്ത ബന്ധം. വീട്ടിൽ വന്നുവെന്ന ക്രിയാപദസംഹിതയ്ക്ക്

 രാമനോടാണ് അടുത്ത ബന്ധം. ഇത്തരത്തിൽ സന്നിഹിത ഘടകങ്ങളെ (വാക്യത്തിൽ അടുത്ത ബന്ധം പുലർത്തുന്ന ഘടകങ്ങൾ)അപഗ്രഥിച്ച് കണ്ടെത്തുന്ന വാക്യപഗ്രഥനരീതിയാണ് ഐസി അനാലിസിസ് അഥവാ ഇമ്മീഡിയേറ്റ് കോൺസ്റ്റിറ്റുവെൻറ്റ് അനാലിസിസ്.

0:4 :രചനാനന്തരണ പ്രജന കാവ്യാ കാരണത്തിന്റെ അടിസ്ഥാന സങ്കൽപ്പനങ്ങൾ സോദാഹരണംപ്രതിപാദിക്കുക

അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ 

നോം ചോംസ്കി അവതരിപ്പിച്ച സിദ്ധാന്തമാണ്  രചനാന്തരണ പ്രജനക വ്യാകരണം.   പദ സംഹിത രചനാ വ്യാകരണം, രചനാന്തരണവ്യാകരണം എന്ന 2 മാതൃകകൾ  ഇതിലുണ്ട്.

 വാക്യങ്ങളുടെയെല്ലാം ആത്യന്തിക ഘടകങ്ങൾ രൂപിമങ്ങളാണ്. ഒരു വാക്യത്തെ രൂപിമങ്ങളായി മാത്രം വിഭജിച്ചാൽ അർത്ഥം ശരിയായി മനസ്സിലാക്കാനാവില്ല. അതുകൊണ്ട് വാക്യങ്ങളെ സന്നിഹിത ഘടകങ്ങളായിളായി വിഭജിക്കുന്നു.

 ചെറിയ കുട്ടി വേഗം ഓടും. ഇതിൽ ആദ്യത്തേത് (ചെറിയ കുട്ടി) ആഖ്യയും രണ്ടാമത്തേത് ആഖ്യാതവും (വേഗം ഓടും) ആണ്. ഇങ്ങനെ ആത്യന്തിക ഘടകങ്ങൾ സിദ്ധിക്കുവോളം അപഗ്രഥനം തുടരുന്നതാണ്. ഈ വ്യാകരണത്തിൽ ചോംസ്കി നിർദ്ദേശിക്കുന്ന ഒരു നിയമം ഇങ്ങനെ യാണ്.

1) S-NP+VP

2) NP-adj +N

3) VP-adj + V

4) adj (ചെറിയ, വലിയ)

5) N (കുട്ടി, കുതിര

6) Adv. (വേഗം, പതുക്കെ)

7) V (, ഓടും ചാടും)

NP +VP =S ഈ 7 നിയമങ്ങളിലൂടെ 16 വാക്യങ്ങൾ ജനിപ്പിക്കാൻ കഴിയും. ഒരു ഭാഷയിലെ എല്ലാ വാക്യങ്ങളെയും വിവരിക്കാൻ PS നിയമങ്ങൾക്കു കഴിയില്ലെങ്കിൽ മൂലവാക്യനിർമ്മിതി PS വ്യാകരണത്തിനു സാധിക്കും. മൂലവാക്യരചനയാണ് പദസംഹിതരചന. ഭാഷയിൽ പ്രയോഗിക്കാൻ സാദ്ധ്യതയുള്ള എല്ലാ വാക്യങ്ങൾക്കും ആധാരമായി വത്തിക്കുന്ന മൗലികവാക്യമാണ് മൂലവാക്യം അഥവാ ആധാരവാക്യം. ഇതിന്റെ രചനാന്തരണമാണ് മറ്റെല്ലാ വാക്യങ്ങളും. ഈ രൂപാന്തരണ പ്രക്രിയ ഏതാനും നിയമങ്ങൾ കൊണ്ടു ഭാഷാശാസ്ത്രജ്‌ഞന് വ്യാഖ്യാ നിക്കാൻ കഴിയും.

ഉള്ളൂർ ഉമാകേരളം രചിച്ചു' എന്നത് മലയാളത്തിലെ ഒരു ആധാര വാക്യമാണ്. ഈ വാക്യത്തിലെ ആശയത്തെ ഇതിലും ചെറിയ 

മറ്റൊരു വാക്യം കൊണ്ട് നിർദ്ദേശിക്കാൻ കഴിയില്ല. ഒരേ ആശയം ഒന്നിലധികം തരത്തിൽ ആവിഷ്‌കരിക്കുന്നയാണ് രചനാന്തരണങ്ങൾ. 

ഞാൻ പറന്നാണ് പോയത്‌, 

ഞാൻ പോയത് പറന്നാണ്, 

പറന്നാണ് ഞാൻ പോയത് 

എന്നിവ 'ഞാൻ പറന്നു പോയി' എന്നതിന്റെ രചനാന്തരണങ്ങളാണ്.

 എണ്ണമറ്റ പുതുവാക്യങ്ങളുടെ ആവിഷ്‌കരണത്തിനു ഉപയുക്തമായ നിയമങ്ങൾ നിർമിക്കാനാണ് രചനാന്തരണ വ്യാകരണം ശ്രദ്ധിക്കുന്നത്. രചനാന്തരണജന്യമായ വൈവിധ്യങ്ങളാണ് പ്രജനകങ്ങൾ. പുതിയ വാക്യങ്ങളുടെ പ്രജനനം സാധ്യമാക്കുന്ന ഈ വ്യാകരണ സമ്പ്രദായമാണ് രചനാന്തരണ പ്രജനക വ്യാകരണം. വ്യാകരണ സാധുക്കളായ രൂപങ്ങളെ ജനിപ്പിക്കലാണ് പ്രജനനം. 

ഉമാകേരളം ഉള്ളൂരാൽ രചിക്കപ്പെട്ടുവെന്നത് മലയാളത്തിലെ ഒരാധാരവാക്യമല്ല, ഉള്ളൂർ ഉമാകേരളം രചിച്ചു എന്നതാണ് ആധാര വാക്യം. മൂല വാക്യത്തിൻ്റെ രചനാന്തരണങ്ങളാണ് 

ഉമാകേരളം രചിച്ച ഉള്ളൂർ, എന്ന അപൂർണ്ണ വാക്യവും 'ഉള്ളൂർ ആ ഉമാകേരളം രചിച്ചോ' തുടങ്ങിയ ആശ്രിത വാക്യങ്ങളും മുൻപ്ചൊന്ന ആധാര വാക്യത്തിൽ നിന്ന് എളുപ്പം നിഷ്പ്പാദിപ്പിക്കാം. മൂലവാക്യനിർമ്മിതിയ്ക്ക് P.S വ്യാകരണവും അതിൽനിന്ന് മറ്റു വാക്യങ്ങൾ ഉല്‌പാദിപ്പിക്കുന്നതിനും രചനാന്തരണ വ്യാകരണവും 

ഉചിതമെന്നാണു ചോംസ്കിയൻ മതം.

ഓരോ വാക്യത്തിനും ബാഹ്യ രചനയിൽ നിന്ന് ഭിന്നമായ ആന്തര രചന ഉണ്ടെന്നതാണ് പ്രജന 

കാവ്യാകരണ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്വം .വാക്യങ്ങളുടെ അർത്ഥവും രൂപവും തമ്മിൽ ഘടിപ്പിക്കുന്നതാണ് പ്രജന കാവ്യാകരണം.

05:വിവിധ തരം വാക്യങ്ങൾ ഏതെല്ലാം

പദങ്ങൾ വാക്യങ്ങളിൽ എപ്രകാരം ഘടിപ്പിക്കപ്പെടുന്നു എന്നതാണ് വാക്യവിജ്ഞാനീയം അന്വേഷിക്കുന്നത്. ഇതിന് 3 ഘടകങ്ങൾ ഉണ്ട്.

♦️ലഘുവാക്യം 

♦️സംയുക്ത വാക്യം ♦️സങ്കീർണവാക്യം

ലഘുവാക്യം..

 ഒരു പൂർണ്ണക്രിയാപദം മാത്രമുള്ള വാക്യങ്ങൾ 

ഉദാ:ഞാൻ വിളിച്ചു.

സംയുക്ത വാക്യം

ഒന്നിലധികം ലഘുവാക്യങ്ങളും പൂർണക്രിയാപദങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് സംയുക്ത വാക്യങ്ങൾ

ഉദാ..ഞാൻ എഴുന്നേൽക്കുകയും വീഴുകയും ചെയ്തു.

സങ്കീർണ വാക്യം..

ഒരു പൂർണ്ണക്രിയ പദവും ഒരു അപൂർണ്ണ ക്രിയ പദവുമെങ്കിലും ഉള്ള വാക്യമാണ് സങ്കീർണ്ണവാക്യം.

ഉദാ.. മാനം തെളിഞ്ഞപ്പോൾ മനസു നിറഞ്ഞു '

Q 6:പ്രത്യയങ്ങൾ എന്നാൽ എന്ത് എത്രവിധം ഏതെല്ലാം വിലയിരുത്തുക

രൂപവിജ്ഞാനീയത്തിന്റെ മുഖ്യ അന്വേഷണവിഷയമാണ് പ്രകൃതി പ്രത്യയയോഗം മൂലമുള്ള പദ രൂപവത്കരണം. പദത്തിലെ മുഖ്യധാതു വാണ് പ്രകൃതി. അതിനോട് അർത്ഥഭേദം വരുത്താൻ ചേർക്കുന്ന രൂപിമങ്ങളാണ് പ്രത്യയങ്ങൾ. പ്രത്യയം ഏതിനോട് ചേർക്കുന്നുവോ ആ രൂപമാണ് പ്രകൃതി. ഇതു കേവലധാതുവോ രൂപഭേദം വരുത്തിയ ധാതുവോ (root) ആകാം.

പുഴകൾ, മലകൾ, എന്നിവയിൽ പുഴ, മല എന്നിവ പ്രകൃതിയും -കൾ - പ്രത്യയവും ആണല്ലോ. സ്ഥാനഭേദമനുസരിച്ച് ധാതുക്കളോടു ചേരുന്ന പ്രത്യയങ്ങളെ മൂന്നായി തിരിക്കാം.

1) പുരപ്രത്യയം (prefix) ധാതുവിന് മുന്നിൽ പ്രത്യയം വരുന്നത്.

ഉദാ: അനർഹൻ (നഃ + അർഹൻ) സന്തോഷം (സം +തോഷം) യഥോചിതം (യഥ +ഉചിതം)

11) പരപ്രത്യയം (suffix) പ്രത്യയം ധാതുവിന് പിന്നിൽ വരുന്നത്

ഉദാ.. കുട്ടികൾ, പുരുഷന്മാർ ഉടെ (പുരുഷന്മാരുടെ) മലയാള ധാതുക്കളോടു പിൻപ്രത്യയങ്ങൾ മാത്രമേ ചേരുകയുള്ളൂ ;മുൻപ്രത്യയങ്ങൾ ചേരാറില്ല. കുട്ടി +കൾ

111) മധ്യപ്രത്യയം - പ്രത്യയം ധാതുവിന് മധ്യേ വരുന്നത്. അറബി, ഗ്രീക്ക് മുതലായ ഭാഷകളിൽ കാണാൻ കഴിയും. 

ഉദാ:കിതാബ് (പുസ്‌തകം) 

കതബ് (അവർ എഴുതിയ)

 സലാം (സമാധാനം)

ക് ത് ബ് എന്നീ ധാതു വ്യഞ്ജനങ്ങൾക്കിടയിൽ വിവിധാർത്ഥ ദ്യോത കങ്ങളായ സ്വരങ്ങൾ മധ്യപ്രത്യയങ്ങളായി വരുന്നു.

സ്, ല്, മ് എന്നീ ധാതുവ്യഞ്ജനങ്ങൾക്കിടയിൽ അ, ആ മുതലായ സ്വരങ്ങൾ മധ്യപ്രത്യയങ്ങളായി വരുന്നു. മലയാളത്തിലും ഇട പ്രത്യയം ചേർത്ത രൂപങ്ങൾ ഉണ്ട്. 

എനിക്ക് (ഞാൻ +ക്ക്, )

 തനിക്ക് (തൻ +ക്ക് )

ഞാൻ + (ഇ)+ക്ക്, 

തൻ +(ഇ)-ക്ക്

പദരൂപവത്കരണത്തിലെ മുഖ്യഘടകങ്ങൾ പ്രകൃതി പ്രത്യയങ്ങളാണ്. 

പ്രത്യയയോഗത്തെ അധികരിച്ച് രണ്ടായി തിരിക്കാം. 

♦️വ്യുത്പാദകം 

♦️നിഷ്പാദകം 

 ഒരു പ്രത്യയം ചേർന്ന രൂപം പ്രത്യയമൊന്നുമില്ലാത്ത ഏതെങ്കിലുമൊരു കേവലരൂപിമത്തിന് തുല്യമായ വിഭാഗ ത്തിൽ ഉൾപ്പെടുമെങ്കിൽ ആ പ്രത്യയത്തിൻ്റെ ഘടനയ്ക്ക് പദവ്യുത്പത്തി എന്നും ആ പ്രത്യയത്തിന് വ്യുത്പാദക പ്രത്യയം എന്നും പറയും. 

ഉദാ:കറുക്കുക. വെളുക്കുക, നടക്കുക മുതലായ ക്രിയകളുടെ ധാതുക്കളോട്; പ്പ്' എന്നൊരു പ്രത്യയം ചേർത്ത് വ്യുത്പാദിപ്പിച്ചവയാണ് കറുപ്പ്, വെളുപ്പ്, നടപ്പ് മുതലായവ

. മഴ, കല്ല്, മുള്ള് മുതലായ നാമപദങ്ങൾ ഇതുപോലെ ഏതെങ്കിലുമൊരു പ്രത്യയം ചേർത്തു വ്യുത്പാദിപ്പിച്ചവയല്ല. പ്രത്യയം ചേർന്ന 'കറുപ്പും' പ്രത്യയമൊന്നുമില്ലാത്ത 'മല' എന്ന കേവലരൂപിമവും നാമം എന്ന ഒറ്റ വിഭാഗത്തിലാണല്ലോ ഉൾപ്പെടുന്നത്.

Q7:രൂപവിജ്ഞാനീയത്തെ കുറിച്ച് വിവരിക്കുക

സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാ ഘടകമാണ് രൂപിമം. രൂപിമങ്ങളെക്കുറിച്ചു പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് രൂപവിജ്ഞാനം. 

കാട്ടിൽ എന്ന പദത്തിൽ അർത്ഥപ്രദാനശേഷിയുള്ള രണ്ടു ഘടകങ്ങൾ (രൂപിമങ്ങൾ) ഉണ്ട്. 'കാട്' എന്ന നാമവും അധികരണാർത്ഥദ്യോതകമായ 'ഇൽ' എന്ന പ്രത്യയവും. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. വിഭക്തികളെയും മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. സംബന്ധികാവിഭക്തിയായ ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ ഉപരൂപങ്ങളായി കാണുന്നു.

സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. 'അമ്മ' എന്നത് സ്വതന്ത്രരൂപിമവും 'ഉടെ' എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് പ്രത്യയം എന്നുപറയുന്നത്. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു. പ്രകൃതിക്ക് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു.

37 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page