top of page

ഭാഷാശാസ്ത്രംBlock 4 Unit - 1

തയ്യാറാക്കിയത്: നീന കുര്യൻ

Block 4

unit 1


ഭാഷാപഠനം

01:സൂചകം സൂചിതം വിശദീകരിക്കുക

അർത്ഥവിജ്ഞാനത്തിലെ പ്രധാനപ്പെട്ട സങ്കല്പ്പമാണ് സൂചകം സൂചിതം എന്നത് പദങ്ങളുടെ സൂചിതാർഥം, നിയതാർത്ഥം എന്നിവ വിവേചിച്ചു കാണിക്കേണ്ടത് ആവശ്യമാണ്. ഉദാ- 'രാവണൻ ദശമുഖനാണ്' എന്ന വാക്യത്തിൽ 'രാവണൻ', 'ദശമുഖൻ' എന്നീ പദങ്ങളുടെ സൂചിതാർത്ഥം ഒന്നാണെങ്കിലും നിയതാർത്ഥങ്ങൾ വ്യത്യസ്‌തങ്ങളാണ്.

ഭാഷാശാസ്ത്രകാരനായ ഫെർഡിനാൻ്റ് ഡി. സൊസ്റ്റ്യൂർ ഭാഷാശാസ്ത്രത്തിന് സംഭാവന ചെയ്‌തത് നാലു സങ്കല്‌പനങ്ങളാണ്. 1. ഏക കാലികം ബഹുകാലികം 

2. ലാങ്ങ് /പരോൾ 

3. സൂചകം /സൂചിതം 

4. വിന്യസനപരം/ സദൃശ്യപരം എന്നിവയാണവ.

 ഇതിൽ മൂന്നാമത്തെ സങ്കല്പമാണ് സൂചകം, സൂചിതം എന്നത്, എല്ലാ ശബ്ദങ്ങളും ഭാഷാശബ്ദങ്ങളല്ല. ഭാഷാശാസ്ത്രത്തിൽ ശബ്ദം എന്നത് ഒരാശയവുമായി ബന്ധപ്പെടുമ്പോൾ മാത്രമേ പരിഗണനയ്ക്ക് വിധേയമാവുന്നുള്ളൂ. ചിഹ്നം എന്ന ആശയം സൊസ്റ്റ്യൂർ അവതരിപ്പിക്കുന്നത് ഇതിനെ വിശദ മാക്കാനാണ്.

വിചാരത്തെയോ വികാരത്തേയോ വസ്തു‌വിനെയോ സൂചിപ്പിക്കുന്ന ഒരു സങ്കല്പവും അതിനെ സൂചിപ്പിക്കുന്ന ശബ്ദ ബിംബവും ചേർന്നതാണ് ചിഹ്നം (Signs). ഭാഷ എന്നത് ചിഹ്നങ്ങളാൽ നിർമ്മിതമാണെന്നും, ഓരോ ചിഹ്നവും സൂചകവും സൂചിതവും ചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 ശബ്ദബിംബമാണ് സൂചകം .സൂചിതം 

 ആ ശബ്ദബിംബം ലക്ഷ്യം വക്കുന്ന മാനസികാശയവുമാണ്. 

ഉദാ:-മേശ എന്ന ചിഹ്നത്തിൽ മേശ എന്ന ശബ്ദം സൂചകവും അത് സൂചിപ്പിക്കുന്ന ആശയം സൂചിതവുമാണ്. ചുരുക്കത്തിൽ ഒരു ഭാഷാസമൂഹത്തിലെ വ്യക്തികൾക്കുണ്ടാകുന്ന അർത്ഥബോധമാണ് സൂചിതം.

 മറ്റു വാക്കുകളുമായുള്ള വ്യത്യാസത്തിലാണ് ഒരു വാക്കിന് അർത്ഥം ലഭിക്കുന്നത് എന്ന് സിദ്ധാന്തിച്ചതാണ് സൊസ്റ്റ്യൂർ ഭാഷാപഠനത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. ഉദാ:- 'വള എന്ന വാക്കും ആ വാക്ക് സൂചിപ്പിക്കുന്ന 'വള' എന്ന വസ്‌തുവും തമ്മിൽ അവിഭാജ്യ ബന്ധമില്ല. ശബ്ദതലത്തിൽ തള. തല തുടങ്ങിയ വാക്കുകളിൽ നിന്നും അർത്ഥതലത്തിൽ മാല, മൂക്കുത്തി, മോതിരം തുടങ്ങിയ വാക്കുകളിൽ നിന്നും ഉള്ള വ്യത്യാസത്തിൽ നിന്നാണ് 'വള' എന്ന ചിഹ്നത്തിന് അർത്ഥം കിട്ടുന്നത്.

Q2..ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുക

ശബ്ദം, അർത്ഥം ഇവ തമ്മിലുള്ള സംബന്ധം  മൂന്നു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശബദവും അതിന്റെ അർത്ഥവും ചേർന്നാലേ ഭാഷ അർത്ഥം പ്രയോജനവുമു ള്ളതാവുകയുള്ളൂ .ശബ്ദവും അർത്ഥവും അവയുടെ സംബന്ധവും അനാദിയും സ്വാഭാവികവുമാണെന്നാണ് ഭാരതീയാചാര്യൻമാരുടെ മതം അർത്ഥവിജ്ഞാനത്തിൻ്റെ മുഖ്യമായ ലക്ഷ്യം ശബ്ദാർത്ഥങ്ങളുടെ സഹജമായ സ്ഥിതി അറിയുകയും ശബ്ദത്തിന്റെയും അർത്ഥത്തി ന്റെയും പ്രയോഗം വ്യാപകമായ വിധം എത്രകണ്ട് നടക്കുന്നു എന്ന് അന്വേഷിക്കുകയുമാണ്. ശബ്ദാർത്ഥം തത്വചിന്താപരവും മനഃശാസ്ത്ര പരവുമായ പഠനവിഷയമാണ്.

ശബ്ദം, അർത്ഥം ഇവ തമ്മിലുള്ള

അടിസ്ഥാനമാ ക്കിയാണ് ഇന്ന് ഭാഷാർത്ഥം വ്യാ ഖ്യാനിക്കുന്നത്

മനനവാദത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് ഭാഷാർത്ഥം വ്യാ ഖ്യാനിക്കുന്നത്. ഭാഷാർത്ഥവ്യാഖ്യാനം നടത്തേണ്ടത് വക്താവിന്റെ യും ശ്രോതാവിന്റെയും അവബോധത്തിലുള്ള മൗലിക ധാരണകളുടെ അടിസ്ഥാനത്തിലാവണം എന്നതാണ് മനനവാദത്തിൻ്റെ നിലപാട് മനനവാദക്കാർ എട്ട് മൗലിക ധാരണകൾ വിവരിക്കുന്നുണ്ട്. അവ താഴെ വിവരിക്കുന്നു.

1. പര്യായത്വം

ഉദാ:- അനാഥൻ - രക്ഷിതാക്കൾ ഇല്ലാത്തവൻ

2. അന്തർഭാവം

ഉദാ:- 'അവൾ സുമംഗലിയായി' എന്നതിൽ 'അവൾ വിവാഹം കഴിച്ചു' എന്നത് അന്തർഭവിക്കുന്നു.

3. അർത്ഥപ്പൊരുത്തമില്ലായ്മ‌

ഉദാ:- 'അവനെന്റെ പുത്രനായതു കൊണ്ട്, എൻ്റെ ശത്രുവാണ്' ഇതിൽ അർത്ഥപ്പൊരുത്തമില്ലായ്‌മ വ്യക്തമാണ്.

4. പുനരുക്തി:- അർത്ഥബോധത്തിന് ആവശ്യമില്ലാത്ത പ്രസ്‌താവ ങ്ങളാണ് പുനരുക്തം

ഉദാ:- 'കണ്ണുകൊണ്ട് കണ്ടു'

5. വിരുദ്ധോക്തി :-

ഉദാ:- 'എല്ലാ കുട്ടികളും വികൃതികളാണ്' എന്നതിനോട് അർ ത്ഥപരമായി വിരോധമുള്ളതാണ് 'ഒരു കുട്ടിക്കും വികൃതിയുണ്ടായി രിക്കില്ല' എന്നത്.

6.പൂർവധാരണം -

ഉദാ:- 'വന്ദനയുടെ കൊലയാളി മനോരോഗിയാണ്' എന്ന പ്രസ്താവനയിൽ 'വന്ദനയെ കൊന്നവൻ മാനസികനില തെറ്റിയവനാണ്' എന്ന പൂർവ്വധാരണ അടങ്ങിയിരിക്കുന്നു

7. നിഷേധപൂർവധാരണ:- പൂർവധാരണ നിഷേധവുമാകാം.

ഉദാ- 'ബിനുവിനെ കണ്ടിരുന്നെങ്കിൽ പുസ്‌തകം വാങ്ങാമായിരുന്നു' എന്നതിൽ 'ബിനുവിനെ കണ്ടില്ല' എന്ന നിഷേധപൂർവ ധാരണ അടങ്ങിയിട്ടുണ്ട്.

8. അസംഭവ്യ പൂർവധാരണ: - അസംഭവ്യമോ അസംബന്ധമോ ആയ പൂർവധാരണ.

ഉദാ:- "ആളിക്കത്തിയ പുഴ കെട്ടടങ്ങിയത് മഴ പെയ്‌തപ്പോഴാണ്'.

03:സഹസംബന്ധാർത്ഥം എന്നാൽ എന്ത്

ചില പദങ്ങൾക്ക് മറ്റു പദങ്ങളുമായി ചേരുന്നതിന് എല്ലാ ഭാഷയിലും ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും ഉദാ :കുടിക്കുക - ദ്രാവ പദാർത്ഥസൂചകം

തിന്നുക - ഖരപദാർത്ഥസൂചകം'

എന്നാൽ കഴിക്കുക എന്നതിന് ഈ നിയന്ത്രണം ദൃഢമല്ല .ജ്യൂസ് കഴിക്കുക ബിരിയാണി കഴിക്കുക എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്.

 പ്രയോഗത്തിൽ മറ്റു പദങ്ങളുമായി ചേരുന്നതിനുള്ള നിയന്ത്രണങ്ങളിൽ നിന്നും ഉണ്ടാവുന്ന സവിശേഷ അർത്ഥമാണ് സഹസ്സംബന്ധം .

തീപ്പെടുക ചാവുക മരിക്കുക ജീവനൊടുക്കുക എന്നിവയുടെ സൂചിതാ അർത്ഥം ഒന്നാണെങ്കിലും അവ ഏത് സാഹചര്യങ്ങളിൽ ആണ് ഏത് നാമപധങ്ങളോടാണ് ചേർക്കേണ്ടത് എന്നതിന് വ്യവസ്ഥ ഉണ്ട് .

04:അർത്ഥ ത്രികോണം എന്നാൽ എന്ത് വിവരിക്കുക

ചാൾസ് കെയ് ഓഗ്ഡനും ഐ.എ റിച്ചാർഡ്സും ചേർന്ന് പ്രസിദ്ധീകരിച്ച മീനിങ് ഓഫ് മീനിങ് എന്ന പുസ്തകത്തിലാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്

ദാർശനിക സംവാദ പ്രശ്നവുമായി ഈ ത്രികോണം ബന്ധപ്പെട്ടിരിക്കുന്നു.

എന്നും അവർ സിദ്ധാന്തിച്ചു.

                 ആശയം

              

                            ^

             ചിഹ്നം   ----          സൂചിതം

            ( TB Page 168)

അർത്ഥത്രികോണം വക്താവും ആശയവും തമ്മിലുള്ള ബന്ധത്തിന്റെ ലളിതമായ രൂപത്തെ വിഷയമായി വിവരിക്കുന്നു. ഭാഷാചിഹ്നമായ വാക്ക് ആശയം എന്ന മധ്യവർത്തിയിലൂടെ സൂചിതത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് രേഖാചിത്രത്തിലൂടെ കാണിക്കുന്നത്.

 ചിഹ്നത്തിനും ആശയത്തിനും, ആശയത്തിനും സൂചിതത്തിനും തമ്മിലും നേരിട്ട് ബന്ധം ഉണ്ട് എന്ന് കാണിക്കാനാണ് അവയെ നേർ രേഖയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. ചിഹ്നത്തിനും സൂചിതത്തിനും തമ്മിൽ നേരിട്ട് ബന്ധമില്ല എന്ന് കുത്തുകൾ ഉപയോഗിച്ച് ഇടവിട്ട രേഖ കാണിക്കുന്നു. 

ആന എന്ന ശബ്ദം (ചിഹ്നം) അതിന് സമാനമായ ആശയം മനസ്സിൽ ഉണർത്തുന്നു. ഈ ആശയം ആന എന്ന വസ്തുവിനെ (സൂചിതം) സൂചിപ്പിക്കുന്നു.

0:5അർത്ഥ വിജ്ഞാനീയത്തിന്റെ പഠന മേഖലകളെ വിവരിക്കുക

 അർത്ഥവിജ്ഞാനം' ഭാഷാശാസ്ത്രത്തിന്റെ പഠനമേഖലകളിൽ പ്രധാന വിഷയമാണ്. അർത്ഥത്തെ നിർവ്വചിക്കാനുള്ള ശ്രമങ്ങൾ അധികവും അപൂർണ്ണമാണ്. ശബ്ദം ഏതു വസ്‌തുവിനെ സൂചിപ്പിക്കുന്നുവോ അതാണ് ആ ശബ്ദത്തിൻ്റെ അർത്ഥം. ആശയവിനിമയം ചെയ്യുന്ന ഭാഷാ മാത്രകൾക്കും ആശയങ്ങൾക്കും തമ്മിലുള്ള ബന്ധത്തെയാണ് അർത്ഥം എന്ന് വിളിക്കുന്നതെന്ന് സാമാന്യേന പറയാം. അർത്ഥബോധമുണ്ടാക്കുന്ന ശാസ്ത്രത്തെയാണ് അർത്ഥവി ജ്ഞാനം എന്നു വിളിക്കുന്നത്. ഓരോ ശബ്ദത്തിനും സന്ദർഭത്തിനനുസരിച്ച് വ്യത്യസ്‌തയാർന്ന അർത്ഥങ്ങളാണുള്ളത്. ഉച്ചരിക്കുന്ന വ്യക്തിയുടെ സംസ്‌കാരത്തിനും മാനസികവ്യാപാരത്തിനും മറ്റു സന്ദർഭങ്ങൾക്കുമനുസരിച്ച് അർത്ഥം നിർമ്മിക്കപ്പെടുന്നുണ്ട്. ഇത്തരം സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുകയാണ് അർത്ഥവിജ്ഞാനം  ചെയ്യുന്നത്. 

06:അർത്ഥ വിജ്ഞാനീയത്തിന്റെ സാധ്യതകളെ വിലയിരുത്തുക

ഭാഷയിലെ എല്ലാ ആർഥിക മാത്രകൾക്കും ഒരേ മാതിരിയുള്ള

അർത്ഥപ്രീതി ജനിപ്പിക്കാൻ കഴിവില്ല. ആർഥികമാത്രകളെ 

സ്വതന്താർത്ഥരൂപങ്ങൾ എന്നും ആശ്രിതരൂപങ്ങൾ എന്നും രണ്ടായി വിഭജിക്കാവുന്നതാണ്. സ്വതന്ത്രമായി പ്രയോഗിക്കാവുന്ന പദങ്ങൾ 

സ്വതന്താർത്ഥരൂപങ്ങളും മറ്റൊരു സ്വതന്ത്രരൂപത്തോടു ചേർത്തു മാത്രം പ്രയോഗിക്കുന്ന പ്രത്യയങ്ങൾ ആശ്രിതാർത്ഥരൂപങ്ങളുമാണ്. അർ ത്ഥവിചാരത്തിന് നിരവധി പ്രശ്നനങ്ങൾ ഉണ്ട്. അവയെ താഴെ പറയും പ്രകാരം ക്രോഡീകരിക്കാവുന്നതാണ്.

1 ഒരു പദത്തിന്റെ അർത്ഥം മനസ്സിലാക്കാൻ നാം ആശ്രയിക്കുന്ന ത് നിഘണ്ടുവിനെയാണ്. എന്നാൽ നിഘണ്ടുവിൽ നൽകിയിരിക്കുന്ന അർത്ഥം വ്യത്യസ്തമായവയാണ് എന്ന് കണ്ടെത്താനാകും.

ഉദാ- കിടക്കുക - ശരീരത്തെ നീളത്തിൽ ആക്കി തറയിലോ കട്ടി ലിലോ മറ്റോ സ്ഥിതിചെയ്യുക. (സൂചിത വ്യാപാരത്തിൻ്റെ ഏകദേശ വിവരണം)

ആന - കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ മൃഗം, (സൂചിത വസ് തുവിന്റെ ഏകദേശ വിവരണം)

പേന - മഷിമുക്കി എഴുതാനുള്ള ഉപകരണം. (വസ്‌തുവിന്റെ ഉപയോഗം

നിഘണ്ടുവിൽ അർത്ഥവിവരണത്തിന് സ്വീകരിക്കുന്ന പദ്ധതികളുടെ കുറവല്ല ഇത് സൂചിപ്പിക്കുന്നത്. പകരം അർത്ഥം എന്താണെന്ന് വിശദീകരിക്കാനുള്ള പ്രയാസത്തെയാണിത് കാണിക്കുന്നത്.

2 പ്രയോക്താവിൻ്റെ വികാരമോ മനോഭാവാവമോ വീക്ഷണമോ, ചില പദങ്ങളുടെ പ്രയോഗത്തിലുണ്ടാകും പ്രയോക്താക്കളിൽ പലരും 

പലരീതിയിലാണ് പല അർത്ഥങ്ങളിലാണ് അതിനെ പ്രയോഗിക്കുക. ഉദാ:- ആധുനികത, സ്ത്രീപക്ഷവാദം എന്നീ വാക്കുകൾക്ക് വ്യത്യസ്ത വിവക്ഷകൾ ഉള്ളപ്പോൾ അവയുടെ അർത്ഥം ഏതാണെന്ന് 

തീരുമാനിക്കാൻ പ്രയാസമാണ്.

3. ഒരേപദം വ്യത്യസ്‌ത സാഹചര്യങ്ങളിൽ വ്യത്യസ്‌ത വിവക്ഷകളോടെ പ്രയോഗിക്കപ്പെടുന്നു.

ഉദാ:- രാജു പറഞ്ഞതിൻ്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. (ഉദ്ദേശ്യം)

മനുവിന് ജോലിനഷ്ടപ്പെട്ടു എന്നതിനർത്ഥം അവൻ്റെ കുടുംബം കഷ്ടത്തിലായി എന്നാണ് ( ഫലം )

രാജുവില്ലാതെ തന്റെ ജീവിതത്തിന് ഒർത്ഥവും ഇല്ലെന്ന് രാധക്ക് തോന്നി (ലക്ഷ്യം )

അർത്ഥ ശാസ്ത്രം എന്ന ഗ്രന്ഥത്തിലെ അർത്ഥം എന്ന ശബ്ദം സൂചിപ്പിക്കുന്നത് ധനം എന്നാണ്.

ഇങ്ങനെ ഒരേ ശബ്ദം (ഇവിടെ അർത്ഥം' എന്ന ശബ്ദം) വ്യത്യസ്ത അർത്ഥവിവക്ഷയോടെ സൂചിപ്പിക്കുമ്പോൾ യഥാർത്ഥ വിവക്ഷയെന്ത് എന്ന ചോദ്യം ബാക്കിയാകും.

* സംജ്ഞാനാമങ്ങൾ, സർവ്വനാമങ്ങൾ, വ്യാക്ഷേപകങ്ങൾ എന്നീവയുടെ അർത്ഥപരിഗണന മറ്റു പദങ്ങളുടേതിൽ നിന്നും വ്യത്യസ്ത‌ മാണ്. സംജ്ഞാനാമങ്ങളിൽ പലതിനും വാച്യാർഗം ഉണ്ടെങ്കിലും പ്രയോഗത്തിൽ അർത്ഥപ്രസക്തിയില്ല. വ്യക്തികളെ തിരിച്ചറിയാനുള്ള അയൊളങ്ങൾ മാത്രമാണ്. 

ഉദാ- ദശമുഖൻ (രാവണൻ), നാന്മുഖൻ (ബ്രഹ്മാവ്), 

സുദർശനൻ (വിഷ്ണു).

സർവ്വനാമങ്ങൾക്ക് രണ്ടു ധർമങ്ങൾ ഉണ്ട്. ആദേശധർമം സൂചകധർമം എന്നിവ ഉദാ- 'നന്ദുവിന്റെ അനുജനാണ് അവന്റെ പരാജയത്തിൽ ഏറെ സങ്കടം' എന്ന വാക്യത്തിൽ അവൻ എന്ന പദം ആദേശധർമവും 'ഇതാണ് ഞാൻ ഇന്നലെ വാങ്ങിയ വാച്ച്' എന്നതിൽ ഇത് സൂചകധർമവും കാണിക്കുന്നു. വ്യാക്ഷേപകങ്ങൾ രണ്ടു തരമുണ്ട്. സാധാരണ പദങ്ങളെ വ്യാക്ഷേ പകങ്ങളായി ഉപയോഗിക്കുന്നു.

 ഉദാ- കഷ്ടം!, പാവം 

 അർ ത്ഥമില്ലാത്ത ചില ശബ്ദങ്ങളെയും വ്യാക്ഷേപകങ്ങളായി ഉപയോ ഗിക്കാറുണ്ട്. ഉദാ- ചെഛെ!, അയ്യോ!, ഓഹോ!. അമ്പടി എന്നിങ്ങനെ ആദ്യത്തേതിൽ വാച്യാർത്ഥവും രണ്ടാമത്തേതിൽ പ്രയോഗാർത്ഥവു മാണുള്ളത്.

5 ഭാഷയുടെ പ്രയോഗസാഹചര്യം വച്ച് നോക്കിയാൽ കുറച്ച് പദങ്ങൾക്കു മാത്രമേ ഏകാർത്ഥം ഉള്ളൂ എന്ന് മനസ്സിലാക്കാം മറ്റുള്ളവ സാഹചര്യം അനുസരിച്ച് മറ്റു പദങ്ങളോട് ചേരുമ്പോൾ അർത്ഥം മാറി വരുന്നു. ഉദാ- 'അടിക്കുക' എന്ന പദത്തിന് അർത്ഥം “തല്ലുക' എന്നതാണ്. കാറ്റടിക്കുക, കോപ്പിയടിക്കുക, മുറ്റമടിക്കുക, ചുറ്റിയടിക്കുക എന്നൊക്കെ പറയുമ്പോൾ അർത്ഥവ്യത്യാസം പ്രകടമാണ്.

6. അർത്ഥത്തിനും യാഥാർത്ഥ്യത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണ്. 

ഉദാ:- 'മനസ്വിനി രചിച്ചത് ചങ്ങമ്പുഴയാണ്'. 'മനസ്വിനി രചിച്ചത് സുഗതകുമാരിയാണ്'. എന്നീ വാക്യങ്ങൾ രണ്ടും ഘടനാപരമായും അർത്ഥപരമായും പൊരുത്തമുണ്ട്. എന്നാൽ രണ്ടാമത്തേത് യാഥാർ ത്ഥ്യമല്ല.

ഉച്ചരിത ശബ്ദങ്ങളും അവയുൾക്കൊള്ളുന്ന ആശയങ്ങളും തമ്മിലുള്ള ബന്ധമാണ് അർത്ഥവിജ്ഞാനത്തിൻ്റെ പഠനമേഖല ശബ്ദ ത്തിന്റെ അർത്ഥം സാമൂഹിക വ്യവഹാരമനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. ഉച്ചാരണത്തിലുണ്ടാകുന്ന പരിവർത്തനം ശബ്ദത്തെയും

അർത്ഥത്തെയും സാരമായി ബാധിക്കും. അർത്ഥവികാസം അർത്ഥസങ്കോചം അർത്ഥാപകർഷം എന്നിവയും അർത്ഥ വിജ്ഞാനത്തിന്റെ പഠന മേഖലയാണ് അർത്ഥവിജ്ഞാനത്തിന്റെ ഒരു പ്രധാന വിഭാഗമാണ് വാക്യാർത്ഥവിചാരം. മറ്റൊന്ന് വാക് സങ്കേതങ്ങളുടെ വ്യവഹാരിക പരിണാമവും ആണ് .

07:അർത്ഥ വിജ്ഞാനം എന്നാൽ എന്ത് ഉപന്യസിക്കുക

Answer 5 & 6

08:അർത്ഥത്തിന്റെ 7 വിഭജനങ്ങൾ ഏതെല്ലാം ഉപന്യസിക്കുക

അർത്ഥത്തെ സ്വഭാവമനുസരിച്ച് പലതരത്തിൽ വർഗീകരിക്കാനാകും. എങ്കിലും പ്രധാനപ്പെട്ട 7 അർത്ഥവിഭജനം താഴെ നൽകുന്നു.

1. വാച്യാർത്ഥം:- 

ശബ്ദം ശ്രോതാവിൽ ജനിപ്പിക്കുന്ന അർത്ഥമാണ് വാച്യാർത്ഥം പ്രാഥമികാർത്ഥം, കോശാർത്ഥം എന്നൊക്കെ പറയുന്നതും വാച്യാർത്ഥത്തെയാണ്. ഭാരതീയാചാര്യൻമാർ അഭിധേയാർത്ഥം എന്നു വിളിച്ചിരുന്നതും ഇതിനെയാണ് .ഒരു പദത്തിന് ഒരു വാച്യാർത്ഥമേ കൽപ്പിക്കാവൂ. ഒന്നിലധികം വാച്യാർത്ഥങ്ങളുള്ള ശബ്ദങ്ങളെ ഭിന്നരൂപിമങ്ങളായി കണക്കാക്കുന്നു

2. ലാക്ഷണികാർത്ഥം -

 ക്രിസ്‌തീയവും പാശ്ചാത്യവുമായ പശ്ചാത്തലത്തിൽ 'സർപ്പം' എന്ന പദത്തിന് വാച്യാർത്ഥം അല്ല തോന്നുക. സൂത്രശാലിത്വം, വൈഷയികത്വം, പൈശാചികത്വം എന്നീ അർത്ഥങ്ങളാണ് തോന്നുക. എന്നാൽ ഭാരതീയ പശ്ചാത്തലത്തിൽ ദിവ്യത്വം, അനുഗ്രഹം എന്നീ അർത്ഥങ്ങളെയാണ് ആ പദം ഉല്പാദിപ്പിക്കുന്നത്. ഒരു ഭാഷാഘടകത്തിൻ്റെ സ്വഭാവത്തെപ്പറ്റി വസ്തു‌നിഷ്‌ഠമായോ ആത്മനിഷ്ഠവുമായോ നാമറിയുന്നതെന്തും അതിന്റെ ലാക്ഷണികാർത്ഥത്തിൽ വരാം. ഭാരതീയ ദർശനത്താൽ അംഗീകരിച്ചിട്ടുള്ള 

ലക്ഷണാവ്യാപാരത്തിലൂടെ സിദ്ധിക്കുന്ന അർത്ഥമാണ് ലാക്ഷണികാർത്ഥം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 'അവനൊരു പുലിയാണ്' വാക്യത്തിൽ 'പുലി' എന്ന പദം ലാക്ഷണികമായേ സാർഥകമാകൂ.

3. വൈകാരികാർത്ഥം:- 

വക്താവിൻ്റെ വികാരങ്ങളെയും മനോഭാവങ്ങളെയും സൂചിപ്പിക്കുന്ന പദങ്ങളാണ് വൈകാരികാർത്ഥം.  മോനേ, എന്ന സംബോധനയിൽ അതിൻ്റെ വരമൊഴിരൂപമായ മകനേ എന്നതിനേക്കാൾ വാത്സല്യം കലർന്നിരിക്കും എന്നാൽ ഈ 

സംബോധന മറ്റൊരു വൈകാരികസന്ദർഭത്തിൽ വരുമ്പോൾ മറ്റൊരു മനോഭാവം പ്രദർശിപ്പിക്കും. ഉദാ:- 'നിൻ്റെ കളിയൊന്നും എന്നോട് നടക്കില്ല മോനേ' 

 4. രീതിനിഷ്‌ഠാർത്ഥം:- 

സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് രീതി. ഓരോ ഉച്ചാരണവും പദവും പ്രയോഗം ഏതേതു രീതിയിൽ പെടുന്നു എന്ന് നിർണയിക്കുന്ന ഒരളവ്കോൽ ഏത് ഭാഷക്കും ഉണ്ട്. പുസ്‌തകച്ചുവ, ഔപചാരികത്വം, അനൗപചാരികത്വം, സാധാരണത്വം, ഗ്രാമ്യം എന്നിങ്ങനെ അവ വ്യത്യസപ്പെടാം. വ്യക്തി, സമുദായം, പ്രദേശം, കാലം, മേഖല, പദവി എന്നിങ്ങനെ പലതും രീതിയെ നിർണയിക്കുന്ന ഘടകങ്ങളാണ്.

ഉദാ:- ശിശു വരമൊഴി

പൈതൽ - കാവ്യം

പിള്ള -പ്രാദേശികം 

وواله - 

3 സഹസംബന്ധാർത്ഥം:- ചില പദങ്ങൾക്ക് മറ്റ് പദങ്ങളുമായി

 ചേരുന്നതിന് എല്ലാ ഭാഷയിലും ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഉദാ:- കുടിക്കുക - (ദ്രവപദാർത്ഥസൂചകം), തിന്നുക - (ഘനപദാർത്ഥസൂചകം) എന്നാൽ കഴിക്കുക എന്നതിൽ ഈ നിയന്ത്രണം ദൃഡമല്ല ജ്യൂസ് കഴിക്കുക, ബിരിയാണി കഴിക്കുക എന്നിങ്ങനെ പ്രയോഗത്തിൽമറ്റു പദങ്ങളുമായി ചേരുന്നുള്ള നിയന്ത്രണങ്ങളിൽ നിന്നും ഉണ്ടാവുന്ന സവിശേഷാർത്ഥമാണ് സഹസംബന്ധാർത്ഥം. 

തീപ്പെടുക, ചാവുക, മരിക്കുക, ജീവനൊടുക്കുക എന്നിവയുടെ സൂചിതാർത്ഥം ഒന്നാണെങ്കിലും അവ ഏത് സാഹചര്യങ്ങളിൽ ഏത് നാമപദങ്ങളോട് ചേർക്കണം എന്നതിന് വ്യവസ്ഥയുണ്ട്.

6. സാഹചര്യാർത്ഥം:- സഹസംബന്ധിയായ അർത്ഥങ്ങൾക്ക് വൈകാരികവും നീതിനിഷ്‌ഠവുമായ അർത്ഥങ്ങളോട് സാധർമ്യമുണ്ട്. അഭിധക്ക് അപ്പുറത്തുള്ള ഇവയെ സാഹചര്യാർത്ഥങ്ങൾ എന്നു പറയുന്നു. നന്മ തിന്മകൾ, സന്തോഷ - സന്താപം, സക്രിയ - നിഷ്ക്രിയ, കഠിന - മാർദ്ദവങ്ങൾ ഇങ്ങനെ 4 തരം മുഖ്യ മാനദണ്ഡങ്ങൾ അനുസരിച്ച് വാക്കുകളുടെ അർത്ഥത്തെ വ്യക്തിനിഷ്ഠമായി അളക്കാൻ ശ്രമിക്കു

7. വ്യാകരണാർത്ഥം:- 

രൂപിമങ്ങളെ സ്വതന്ത്രം, ആശ്രിതം എന്ന് രണ്ടായി വിഭജിച്ചിട്ടുള്ളതിൽ ആശ്രിതരൂപിമങ്ങൾക്ക് അർത്ഥം സ്വതന്ത്രമായിട്ടില്ല. വ്യാകരണാർത്ഥമേ ഉള്ളൂ. ആശ്രിതരൂപിമങ്ങളായ - ഉം, ആം, ഉടെ -എന്നിവ സ്വതന്ത്രമായി പ്രയോഗിക്കുമ്പോൾ അർത്ഥമില്ലെ ങ്കിലും സ്വതന്ത്രരൂപിമങ്ങളോട് ചേരുമ്പോൾ അർത്ഥം തെളിയുന്നു.

ഉദാ:- മാലയുടെ, രാജനും, നാലാം ദിനം.

Q9ശബ്ദത്തിന്റെയും അർത്ഥത്തിന്റെയും മേഖലയിൽ ഉണ്ടായ സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുക

അർത്ഥവിചാരത്തെക്കുറിച്ച് വന്നിട്ടുള്ള പ്രധാനപ്പെട്ട 3 സിദ്ധാന്തങ്ങൾ ഉണ്ട് . അവയൊന്നും സർവ്വസമ്മതങ്ങൾ അല്ല . അവ താഴെ ചേർക്കുന്നു

1. വിവക്ഷിതാർത്ഥസിദ്ധാന്തം:- ഏതൊരു വസ്‌തുവിനെയാണോ

ഭാഷാചിഹ്നം സൂചിപ്പിക്കുന്നത് ആ വസ്തുവിനും ഭാഷാചിഹ്നത്തി നും തമ്മിലുള്ള ബന്ധത്തെയാണ് അർഥമെന്ന്, വിവക്ഷിതാർത്ഥസി ദ്ധാന്തം പറയുന്നു. എന്നാൽ എല്ലാ ഭാഷാചിഹ്നങ്ങൾക്കും സൂചക ങ്ങൾ ഉണ്ടാവില്ല.

2 ആശയബോധസിദ്ധാന്തം-

ആശയങ്ങൾക്കും അവയുടെ ബാഹ്യരൂപങ്ങളായ ഭാഷാചിഹ്നങ്ങൾക്കും തമ്മിലുള്ള ബന്ധത്തെയാണ് അർത്ഥമെന്ന്, ആശയബോധസിദ്ധാന്തം പറയുന്നു. ഭാഷാചിഹ്നങ്ങൾ ഉപയോഗിക്കുമ്പോൾ അവക്ക് സമാന്തരമായ പ്രതിഫലനങ്ങൾ മനസ്സിലുണ്ടാകുന്നു എന്നതാണ് ഈ സിദ്ധാന്തത്തിനടിസ്ഥാനം. എന്നാൽ 'അവൾ' എന്ന സർവ്വനാമപ്രയോഗത്തിൽ സന്ദർഭഭേദമനുസരിച്ച് വിവിധ പ്രതിഫലനങ്ങളാണ് മനസ്സിലുണ്ടാവുക എന്നതിനാൽ ഒരു ഭാഷാചിഹ്നം എല്ലായ്‌പ്പോഴും ഒരാളെപ്പറ്റിയുള്ള പ്രതിഫലനമാവില്ല മനസ്സിൽ കൊണ്ടുവരുന്നത്.

3: മാനസികപ്രക്രിയാസിദ്ധാന്തം:- ഭാഷാർത്ഥത്തെ നിർവചിക്കാൻ

മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനമാക്കുന്ന സിദ്ധാന്തമാണിത്. ഭാഷാചിഹ്നം എന്ന ചോദനയ്ക്കും അത് ഉദ്ദീപിപ്പിക്കുന്ന പ്രതിചേഷകൾക്കും തമ്മിലുള്ള ബന്ധമാണ് അർത്ഥമെന്ന് ഈ സിദ്ധാന്തത്തിൽ പ്രതിപാദിക്കുന്നു. മറ്റു സിദ്ധാന്തങ്ങളെ അപേക്ഷിച്ച് കുറച്ച് വസ്തുനിഷ്‌ഠത ഈ സിദ്ധാന്തത്തിനുണ്ടെന്ന് പറയാം. എങ്കിലും എല്ലാ സങ്കീർണ്ണ പ്രശ്ന‌ങ്ങളും നേരിടാൻ ഈ സിദ്ധാന്തത്തിനും കഴിയുന്നില്ല.

 ഉദാ:- 'ഇങ്ങോട്ടു നോക്കൂ' എന്ന പ്രയോഗത്തിൻ്റെ ഫലമായി ശ്രോതാവ് വക്താവിൻ്റെ അടുക്കലേക്ക് നോക്കുകയാണെങ്കിൽ 'ശ്രോ താവിൻ്റെ നോട്ടം' ഭാഷാചിഹ്നത്തിൻ്റെ പ്രതിഫലനമാണെന്നു പറയാം. എന്നാൽ 'ഇന്ദുലേഖക്ക് മുൻപ് തന്നെ മലയാള ഭാഷയിൽ നോവൽ L സാഹിത്യം പിറവി കൊണ്ടതിന് സാക്ഷ്യം വഹിക്കുന്ന കൃതിയാണ്

പുല്ലേലികുഞ്ചു കുന്ദലത തുടങ്ങിയ നോവലുകൾ ' എന്ന താത്വിക പ്രസ്താവന ശ്രോതാവിൽ ഉണ്ടാക്കുന്ന പ്രതിചേഷ്ടകൾ എന്തെല്ലാം എന്ന് പറയാനാവില്ല

Q10:രീതിനിഷ്ഠാർത്ഥം 

വൈകാരികാർഥം എന്നിവ വിശദമാക്കുക

രീതിനിഷ്‌ഠാർത്ഥം:- 

സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് രീതി. ഓരോ ഉച്ചാരണവും പദവും പ്രയോഗം ഏതേതു രീതിയിൽ പെടുന്നു എന്ന് നിർണയിക്കുന്ന ഒരളവ്കോൽ ഏത് ഭാഷക്കും ഉണ്ട്. പുസ്‌തകച്ചുവ, ഔപചാരികത്വം, അനൗപചാരികത്വം, സാധാരണത്വം, ഗ്രാമ്യം എന്നിങ്ങനെ അവ വ്യത്യസപ്പെടാം. വ്യക്തി, സമുദായം, പ്രദേശം, കാലം, മേഖല, പദവി എന്നിങ്ങനെ പലതും രീതിയെ നിർണയിക്കുന്ന ഘടകങ്ങളാണ്.

ഉദാ:- ശിശു വരമൊഴി

പൈതൽ - കാവ്യം

പിള്ള -പ്രാദേശികം 

വൈകാരികാർത്ഥം:- 

വക്താവിൻ്റെ വികാരങ്ങളെയും മനോഭാവങ്ങളെയും സൂചിപ്പിക്കുന്ന പദങ്ങളാണ് വൈകാരികാർത്ഥം.  മോനേ, എന്ന സംബോധനയിൽ അതിൻ്റെ വരമൊഴിരൂപമായ മകനേ എന്നതിനേക്കാൾ വാത്സല്യം കലർന്നിരിക്കും എന്നാൽ ഈ 

സംബോധന മറ്റൊരു വൈകാരികസന്ദർഭത്തിൽ വരുമ്പോൾ മറ്റൊരു മനോഭാവം പ്രദർശിപ്പിക്കും. ഉദാ:- 'നിൻ്റെ കളിയൊന്നും എന്നോട് നടക്കില്ല മോനേ'

66 views0 comments

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page