തയ്യാറാക്കിയത്: നീന കുര്യൻ
Block 4
unit 2
ഭാഷാഭേദ വിജ്ഞാനവും ഭാഷാശാസ്ത്രവും
Q1:ഭാഷ വിജ്ഞാനീയം എന്നാൽ എന്ത് ഭാഷ ശാസ്ത്രത്തിൽ അതിന്റെ പ്രസക്തിയെന്ത്?
മനുഷ്യഭാഷകളിൽ പ്രാദേശികവും, സാമൂഹികവുമായ വ്യാകരണം, പദം, അർത്ഥം എന്നീ മേഖലകളിൽ പ്രകടമായ വ്യതിയാനങ്ങൾ ഉണ്ടാവാറുണ്ട്.ഈ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്ര ശാഖയാണ് ഭാഷാഭേദ വിജ്ഞാനീയം. സാമൂഹികമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങളെക്കുറിച്ച്. ഭാഷാ ഭേദവിജ്ഞാനീയം ചർച്ച ചെയ്യുമെങ്കിലും ഈ പഠനം സവിശേഷമായ പ്രാധാന്യം നൽകുന്നത് പ്രാദേശികമായ ഭാഷാഭേദങ്ങൾക്കാണ്ഈ പഠനം സവിശേഷമായ പ്രാധാന്യം നൽകുന്നത് പ്രാദേശികമായ ഭാഷാഭേദങ്ങൾക്കാണ്ജാതിവ്യത്യാസം സാമൂഹിക ഉച്ചനീചത്വം മുതലായ ഘടകങ്ങൾ ഭാഷാഭേദവുമായി ബന്ധപ്പെട്ടതാണ്.
മനുഷ്യഭാഷ നിരന്തര പരിണാമിയാണെന്ന് ഭാഷാ നിർവ്വചനത്തിൽ വിശദമാക്കുന്നുണ്ട്. ഭാഷ വളർന്നുകൊണ്ടിരിക്കുന്നു എന്ന സത്യം അതിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് നാം മനസ്സിലാക്കുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും കാലഘട്ടത്തിൻ് പരിണാമത്തിനാലും ഈ മാറ്റം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഭാഷാഭേദപഠനത്തിലൂടെയാണ് ഇത്തരം സവിശേഷതകൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നത്. പദങ്ങളുടെ പ്രാദേശി കഭേദങ്ങൾ മാത്രമല്ല. അവയുടെ വ്യാപ്‌തി, സഞ്ചാരം തുടങ്ങിയ കാരണങ്ങളും ഭാഷാഭേദ
പഠനത്തിന്റെ അനന്തര സാധ്യതകളാണ്. സാമൂഹികമായ ഗവേഷണത്തിനും ഇത് ഉപയുക്ത മാകുന്നു. ചരിത്രപരമായ ചില കണ്ടെത്തലുകളെ ഉറപ്പിക്കാനോ നിരാകരിക്കാനോ പോലും ഭാഷാപഠനം സഹായിക്കുന്നതായി കാണാം. പൊതുഭാഷയിൽ കിട്ടാത്ത പല വസ്‌തുതകളും ഭാഷാഭേദത്തിൽ നിന്ന് ലഭ്യമാകുന്നു. ഉപസ്വനങ്ങളുടെ പുനർനിർമ്മാണം സാധ്യമാകുന്നത് ഭാഷാഭേദ പഠനത്തിലൂടെയാണ്. ഭാഷയുടെ വികാസ പരിണാമചരിത്ര പഠനത്തിനും ഭാഷാ ഭേദപഠനം പ്രയോജനപ്പെടുന്നു. വാമൊഴിയെ അപേക്ഷിച്ച് വരമൊഴി കൃത്രിമമായതിനാൽ ഏതൊരുഭാഷയുടെയും വിശ്വസനീയമായ രൂപം കാണാൻ കഴിയുന്നത് ഭാഷാഭേദത്തിലൂടെ യാണ്. ചുരുക്കത്തിൽ മനുഷ്യ സംസ്‌കാരത്തെപ്പറ്റി നമുക്ക് വിശദമായി പഠിക്കണമെങ്കിൽ ഓ രോരുത്തരുടെയും സാധാരണ സംഭാഷണത്തിൻ്റെ (പ്രാദേശികഭേദങ്ങളുടെ) അന്തർധാരകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
Q2..വംശീയ ഭാഷാശാസ്ത്രം എന്നാൽ എന്ത് വിശദമാക്കുക
വംശം നിർമ്മിക്കാൻ മനുഷ്യൻ ഭാഷ എങ്ങനെ ഉപയോഗിക്കുന്നു വെന്നും വംശത്തെക്കുറിച്ചുള്ള ആശയങ്ങൾ ഭാഷയെയും ഭാഷാ ഉപ യോഗത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും പരിശോധിക്കുന്ന ഭാഷാശാസ്ത്ര മേഖലയാണ് വംശീയഭാഷാശാസ്ത്രം. സാമൂഹിക ഭാഷാശാസ്ത്രത്തിൽ നിന്നും നരവംശ ശാസ്ത്രത്തിൽ നിന്നും ഒട്ടും പിന്നിലല്ലാത്ത പ്രാധാന്യം വംശീയഭാഷാശാസ്ത്രത്തിനും ഉണ്ട്. വംശീയമായ ഒരു വിഷയത്തിൽ നിന്ന് വരുന്ന സംസാരത്തിൻ്റെ സങ്കീർ
ണ്ണമായ അർത്ഥങ്ങളും പ്രത്യാഘാതങ്ങളും മനസ്സിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഭാഷയിലൂടെ ഒരാൾക്ക് ഒരു പ്രത്യേക
വംശവുമായി ഉണ്ടാക്കിയ ബന്ധങ്ങൾ ഏറ്റെടുക്കാനോ ഉപേക്ഷിക്കാനോ അടിച്ചേല്പിക്കാനോ കഴിയും.
03:പരിസ്ഥിതി ഭാഷാശാസ്ത്രം എന്നാൽ എന്ത് വിശദമാക്കുക
പരിസ്ഥിതി ഭാഷാ ശാസ്ത്രം എന്നത് ഭാഷകളെ ബന്ധപ്പെടുത്തി വിവിധ സാമൂഹിക ഘടകങ്ങളെക്കുറിച്ചുള്ള പഠനമാ ണ് “ഇനാർ ഹേഗൻ' തൻ്റെ 'ദി ഇക്കോളജി ഓപ് ലാംഗ്വേജ്' എന്ന പുസ്തകത്തിലാണ് ഇക്കോ ലിംഗ്വിസ്റ്റിക്സ്സിനെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്നത്. ഏതു ഭാഷയും അതിൻ്റെ പരിസ്ഥിതിയും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള പഠനം എന്നാണ് ഇനാർ ഹേഗൻ പരിസ്ഥിതി ഭാഷാശാസ്ത്രത്തെ നിർവചിച്ചത്. ഭാഷാപരിസ്ഥിതി എന്ന പദവും ജീവജാലങ്ങളെക്കുറിച്ചുള്ള പഠനത്തിൽനിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ജീവികൾക്ക് അവയുടെ ചുറ്റുപാടുകളുമായുള്ള
പരസ്‌പരബന്ധത്തെക്കുറിച്ച് പഠിയ്ക്കുമ്പോൾ നിരവധി ഭാഷകൾ പഠിയ്ക്കാമെന്ന കാഴ്ചപ്പാട് ധാരാളം അനുബന്ധ പദങ്ങളെ സൃഷ്ടിക്കുന്നു.
Q4 എൻ ഡെയ്ഞ്ചർ ഭാഷകൾ എന്നാൽ എന്ത് ? ഉദാഹരണം സഹിതം വിശദമാക്കുക
ഭാഷ വൃക്ഷത്തെപ്പോലെയോ, ജീവജാലങ്ങളെപ്പോലെയോ പരി ണാമിയാണ്. മരണവും, രൂപമാറ്റവുമെല്ലാം ഭാഷകൾക്ക് സംഭവിക്കുന്നു എന്ന് ചരിത്രം തെളിവ് നൽകുന്നു. ഇത്തരത്തിൽ വംശനാശഭീഷണി നേരിടുന്നതോ സമീപഭാവിയിൽ വംശനാശം സംഭവിക്കാൻ സാധ്യത ഉള്ളതോ ആയ ഭാഷകളെയാണ് എൻഡെയ്ഞ്ചർഡ് ഭാഷകൾ എന്ന് പറയുന്നത്. ഒരു ഭാഷ പുതുതലമുറ ഉപയോഗിക്കാതെവരികയും, ആ ഭാഷ അവസാനമായി സംസാരിച്ച ആൾ മരണപ്പെടുകയും ചെയ്‌താൽ ഇത്തരത്തിലുള്ള ഭാഷകൾക്ക് വംശനാശം സംഭവിക്കും. സമ്പൂർണ്ണമായ വംശഹത്യയും ഭാഷയുടെ വംശനാശത്തിന്റെ ഒരു കാരണമാണ്. ഉദാഹരണത്തിന് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പ്യൻ ആക്രമകാരികൾ ടാസ്‌മാനിയക്കാരെ ഉന്മൂലനം ചെയ്തപ്പോൾ, അജ്ഞാതമായ നിരവധി ഭാഷകളും മരിച്ചു. ഇംഗ്ലീഷ് ആധിപത്യകാലത്ത് വടക്കേ അമേരിക്കയിലുണ്ടായിരുന്ന പല റെഡ് ഇന്ത്യൻ ഭാഷകളും ഇല്ലാതാവുകയോ, മേൽപ്പറഞ്ഞതുപ്പോലെ എൻഡെയ്ഞ്ചർഡ് ഭാഷകളാകുകയോ ചെയ്തിട്ടുണ്ട്. 200 ഓളം ഇന്ത്യൻ ഭാഷകൾ എൻഡെയ്ഞ്ചർഡ് ആയിട്ട് യുനെസ്കോ കണക്കാക്കുന്നുണ്ട്.
Q5:ഭാഷാഭേദ പഠനത്തിൻറെ പ്രസക്തി എന്ത്
Answer Q1 2 nd para
06..മാനക ഭാഷ എന്നാൽ എന്ത് ?
വ്യവസ്ഥാപിതമായ ഒരു ഉയർന്ന നിലവാരവും ഒരു ജനതയുടെ പൊതുവായ അംഗീകാരവും സിദ്ധിച്ച ഭാഷയാണ് മാനകഭാഷ.
ഒരു പൊതുഭാഷ നിലവിലുള്ള ഒരു നാട്ടിൽ നിരവധി ഭാഷാഭേ ദങ്ങളുണ്ടാകും. വ്യവഹാരഭാഷയ്ക്കു നിരവധി ദേശഭേദങ്ങളുണ്ടാ കുമ്പോൾ ആശയവിനിമയത്തിനായി അവർക്ക് ഒരു പൊതുഭാഷ ഉണ്ടാകേണ്ടതായി വരുന്നു .ഈ പൊതുഭാഷയായിരിക്കും പ്രസ്തുത നാടിനെ ഒരുമിച്ചു ചേർക്കുന്നതും പൊതുവായ ആശയവിനിമയത്തിന് സഹായിക്കുന്നതും. ഇപ്രകാരം സാമാന്യവിശേഷ വ്യവഹാരത്തിൽ ഐക്യരൂപമുള്ള ഭാഷയെയാണ് മാനകഭാഷ (Sundar language) എന്നു പറയുന്നത്.
ഒരു നാട്ടിലെ എല്ലാവരും അംഗീകരിക്കുന്ന ഭാഷാപദങ്ങൾ
ചേർത്താണ് മാനകഭാഷ നിർമിക്കുന്നത്. ഏറ്റവും അംഗീകരിക്കപ്പെടുന്നതോ എല്ലാ ഭാഷാഭേദങ്ങളിൽനിന്നും സമദൂരത്തിൽ വർത്തിക്കുന്നതോ ആയ ഭാഷാഭേദം കണ്ടെത്തി സർക്കാർ സ്ഥാപനങ്ങൾ, ഔദ്യോഗിക വാർത്താവിനിമയമാധ്യമങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ, അക്കാദമികൾ എന്നിവ മുഖേന പ്രചിരിപ്പിക്കുകയും നിഘണ്ടു, വ്യാകരണാദികൾ നിർമ്മിച്ച് വിപുലമായ ജനസമ്മിതി നിരന്തരപ്രയോഗത്തിലൂടെ
നേടിയെടുത്തുകൊണ്ടുമാണ് ജനങ്ങൾക്കിടയിൽ മാനകഭാഷയെ പ്രതിഷ്ഠിക്കുന്നത്. ഒരു നാടിനെ സംബന്ധിച് ശ്രമകരവും അത്യന്താപേക്ഷിതവുമായ കാര്യമാണ് മാനകഭാഷാരൂപീകരണം. പ്രാദേശികവാദങ്ങളെ ഇല്ലാതാക്കാനും ഒരു നാടിനെ രാഷ്ട്രീയവും സാമൂഹ്യവുമായി ഒന്നി പ്പിക്കാനും ദേശബോധം ഉണർത്താനും മാനകഭാഷയ്ക്ക് കഴിയും. തൃശൂർ മലയാളിയും തിരുവനന്തപുരം മലയാളിയും പാലക്കാട്ടു മലയാളിയും കാസർഗോഡ് മലയാളിയും സംസാരിക്കുന്ന ഭാഷ വ്യത്യസ് തമാണെങ്കിലും മലയാളിയാണെന്ന ബോധം സൃഷ്ടിച്ചെടുക്കാൻ മാന കഭാഷാരൂപീകരണത്തിലൂടെ സാധിച്ചിട്ടുണ്ട്.
Q: 7ഭാഷാഭേദ നിർണയത്തിൽ ഭാഷാഭേദ ഭൂപടത്തിനും സമഭാഷാ സീമാരേഖയുമുള്ള പ്രാധാന്യം എന്ത്
ഉപഭാഷകൾ നിലവിലിരിക്കുന്ന പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പഠനം ചരിത്രത്തെ സംബന്ധിച്ച് പല യാഥാർത്ഥ്യങ്ങളും
വെളിച്ചത്തുകൊണ്ടുവരാൻ സഹായിക്കും. ഭാഷാഭേദം സംഭവിക്കാനുള്ള കാരണം കണ്ടുപിടിക്കുകയാണ് ഭൂമിശാസ്ത്രപഠനം കൊണ്ടുദ്ദേശി ക്കുന്നത്. ഉപഭാഷാപഠനത്തിൽ സുപ്രധാനമായ ഒന്നാണ് ഭാഷാഭേദ ഭൂപടം നിർമ്മിക്കുക എന്നത്. ഉദാഹരണമായി കേരളത്തിലെ ഭാഷാ ഭേദങ്ങളെപ്പറ്റിയാണ് പഠിക്കുന്നതെങ്കിൽ ആദ്യമായി ഉത്തരകേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിവ അടയാളപ്പെടുത്തി ഒരു ഭൂപടം വരയ്ക്കുക എന്നതാണ്. ഐക്യകേരളപ്പിറവിക്കുമുമ്പ് നമ്മൾ പ്രധാമാ യും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ ഭൂമിശാസ്ത്ര പരവും, ഭരണപരമായും വേർതിരിഞ്ഞു കിടന്നവരണാല്ലോ? എന്നു കരുതി മൂന്നു ഭാഷാഭേദങ്ങളേ മലയാളത്തിലുള്ളു എന്നർത്ഥമില്ല. പ്രധാനമായും മൂന്ന് പ്രദേശങ്ങളായിരുന്നുവെന്നു മാത്രം. ഈ ഭൂപടത്തിൽ ഒരോ ഭാഗത്തും നിലവിലുള്ള പദങ്ങളും അവയുടെ ഉച്ചാരണഭേദങ്ങളും, അർത്ഥഭേദങ്ങളും അടയാളപ്പെടുത്തി പഠനവിധേയ മാക്കുന്നു. ഒരു വസ്‌തുവിനെകുറിക്കാൻ എല്ലായിടത്തും ഒരേ പദം തന്നെയാണോ പ്രയോഗിക്കുന്നത്? എന്നു പരിശോധിക്കാം. ഭേദങ്ങളുടെ ഭേദമില്ലായ്മയും പ്രത്യേക രേഖ ഉപയോഗിച്ചു ഭൂപടത്തിൽ
അടയാളപ്പെടുത്തണം. അതുപോലെ തന്നെ ഉച്ചാരണഭേദങ്ങൾ, അർത്ഥ വ്യത്യാസങ്ങൾ എന്നിവയും അടയാളപ്പെടുത്തണം.
ഈ വിധമുള്ള പഠനത്തിനുശേഷം ഒരേ രീതിയിലുള്ള പ്രയോഗത്തെ അടിസ്ഥാനമാക്കി പൂർത്തിയാക്കുന്ന രേഖാചിത്രം തയ്യാറാക്കുന്നു. ഇത്തരം രേഖാചിത്രമാണ് സമഭാഷാംശസീമാരേഖ (isogloss). പദത്തിലും, അർത്ഥത്തിലും, ഉച്ചാരണത്തിലുമുള്ള വ്യത്യാ സങ്ങളുടെ കാരണങ്ങൾ കണ്ടെത്തിയാൽ ഉപഭാഷയുടെ ചരിത്രം കൃത്യമായി തയ്യാറാക്കാൻ കഴിയും.
Q8:അന്താരാഷ്ട്ര ഭാഷകൾ എന്നാൽ എന്ത് അതിൻറെ പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദമാക്കുക
വിശ്വമാനവികത എന്ന ആശയം സാധ്യമാകാനുള്ള എളുപ്പവഴി ലോകം മുഴുവനുമുള്ള മനുഷ്യർക്ക് മനസിലാകുന്ന ഒരു ഭാഷ ഉണ്ടാവുക (ഉണ്ടാക്കുക) എന്നതാണ്. മാനസികവും സാമൂഹ്യവുമായ ഐക്യം മനുഷ്യവർഗ്ഗത്തിൽ ആകമാനം സ്ഥാപിക്കാൻ ഒരു ലോക ഭാഷ ഉണ്ടാ കേണ്ടതിന്റെ ആവശ്യകത പലകാലങ്ങളായി നിലനിൽക്കുന്നതാണ്. പൈതഗോറസിന്റെ കാലം മുതൽ ഗൊയ്‌ഥെ, വെൻഡൽ വിൽക്കി
തുടങ്ങിയവരുടെ ഏകലോക (വിശ്വസാഹിത്യ) ആശയത്തിന്റെയൊക്കെ അടിസ്ഥാനം ഇതായിരുന്നു. 'യത്രവിശ്വം ഭവത്യേക നീഡം' എന്ന ഉപനിഷദ് വാക്യവും ഈ കാര്യത്തെ സാധൂകരിക്കുന്നു.
ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ പരസ്പരസഹകരണത്തിന്റെ ഇടം കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സഹകരണത്തിൽ പരസ്‌പരാശയവിനിമയം ആവശ്യമായിരുന്നു. ലോകരാജ്യങ്ങളിൽ മിക്കതും വ്യത്യസ്‌തഭാഷകൾ സംസാരിച്ചു വരുന്നവയാണ്. രാഷ്ട്രങ്ങളും, ജനവിഭാഗങ്ങളും തമ്മിലുള്ള കൂടിയാലോചനകൾക്ക് ഏകഭാഷാബോധം ആത്യാവശ്യമാണു താനും. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിനുശേഷം ഇത്തരമൊരു സമീപനവും എല്ലാ വർക്കും ബാധകമായി ഒരു പൊതുഭാഷ രൂപീകരണവും വേണമെന്ന ആവശ്യവും ഉണ്ടായി. നിലവിലുള്ള ഏതെങ്കിലും ഭാഷയെ ലോകത്തെല്ലാവർക്കുമുള്ള ഒരു ഭാഷയായി അംഗീകരിക്കാൻ കഴിയാത്ത നിരവധി വസ്‌തുതകൾ ഉണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, റഷ്യൻ, ഫ്രഞ്ച്, അറബ്, ജർമ്മൻ, ചൈനീസ് തുടങ്ങിയ വലിയ ഭാഷകളിലൊന്നിനെ ഏകമാധ്യമ ഭാഷയായി അംഗീകരിക്കുന്നതിൽ മറ്റു രാജ്യക്കാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
മികച്ച ഭാഷ എന്ന പദവി ലോകത്ത് ഒരു ഭാഷയ്ക്കും നൽകാൻ ഭാഷാശാസ്ത്രപരമായി സാധ്യമല്ല. കാരണം കാര്യക്ഷമതയുടെ കാ ര്യത്തിൽ ഒരോ ഭാഷയും വ്യത്യസ്‌ത സമീപനം പുലർത്തുന്നവയാണ്. അവിടെ മികച്ചത്, നിലവാരമില്ലാത്തത് എന്ന തരംതിരിവിന് സ്ഥാനമില്ല. ഭാഷ സംസ്ക്‌കാരത്തിൻ്റെയും, അതത് സാമൂഹ്യ പ്രവണതകളുടെയും സ്യഷ്ടിയാണ്. തന്നെക്കാൾ മികച്ചതാണ് മറ്റൊരു ഭാഷയും, സംസ്കാരവും എന്ന് ആരും അംഗീകരിക്കില്ല. യൂറോപ്യൻ മനസ്, ഏഷ്യൻ മനസ് എന്നിങ്ങനെ സംസ്‌കാരപരമായ ഉച്ചനീച ചർച്ചകൾ ഇന്നും സജീവമാണ്.
ഓരോ ഭാഷയിലെയും അക്ഷര, പദ,വാക്യ, ഈണവ്യവസ്ഥകൾ വളരെയധികം വ്യത്യാസപ്പെട്ടുകിടക്കുന്നു. ഉദാഹരണമായി ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ചൈനീസ് ഭാഷയുടെ ഭാഷാശാസ്ത്ര വ്യവസ്ഥ മറ്റുള്ളവർക്ക് ദുർഗ്രാഹ്യമാണ്. ഇന്ന് അന്താരാഷ്ട്രഭാഷ എന്ന നിലയിൽ പലരും പറയുന്ന ഇംഗ്ലീഷിന് കോമൺവെൽത്ത് കോളനികൾക്കപ്പുറം വലിയ സ്വാധീനവുമില്ല. വ്യാകരണ, ഭാഷാശാസ്ത്ര വ്യവസ്ഥകൾ താരതമ്യേന ലളിതമായതും, ആശയവിനിമയ കാര്യക്ഷമതയുള്ളതുമായ ഒരു പൊതുഭാഷയെ ലോകഭാഷയായി അംഗീകരിക്കാമെന്നുവച്ചാൽ നിലവിലുള്ള ഒരു ഭാഷയും ആ ഗണത്തിൽപെടില്ല. അങ്ങനെയാണ് കൃതിമമായ ഒരു ലോകഭാഷ സൃഷ്ടിച്ചെടുക്കാം എന്ന ആശയം മുന്നോട്ടു വരുന്നത്.
Q9:കേന്ദ്രമേഖല അവശിഷ്ട മേഖല പരിവർത്തന മേഖല എന്നിവ എന്തെന്ന് വിശദമാക്കുക
കേന്ദ്ര മേഖല
ഉപഭാഷാപഠനത്തിലെ സാങ്കേതിക രീതിയാണിത്. ഒരു പ്രദേശത്ത് ഒരുപോലെ ആയിരിക്കില്ല എല്ലായിടത്തുമായി ഉപഭാഷകൾ രൂപം കൊണ്ടത്. ഭാഷാഭേദം ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ഥാനമാണ് കേന്ദ്ര സ്ഥാനമായി കണക്കാക്കപ്പെടുന്നത്. മതപരമോ സാമൂഹികമോ ആയ പ്രാധാന്യമുള്ള പട്ടണങ്ങളോ ഭരണകേന്ദ്രങ്ങളോ ആയിരിക്കും അത്. അവിടെ നിന്നാണ് ഭാഷാഭേദങ്ങൾ സമീപപ്രദേശങ്ങളിലേക്ക് വ്യാപി ക്കുന്നത്. ജലാശയത്തിൽ കല്ലുവീണാൽ ഓളം നാനാഭാഗത്തേക്കും പടരുന്നത് പോലെ ഭാഷാപരമായ സവിശേഷതകൾ ഒരു കേന്ദ്രത്തിൽ നിന്ന് സമീപപ്രദേഷങ്ങളിലേക്ക് വ്യാപിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ഓളം അകന്നു പോകുന്നതിനനുസരിച്ച് ശക്തി കുറയുന്നത് പോലെ ഭാഷാകേന്ദ്രത്തിൽ നിന്ന് അകന്നു പേകുന്നതിനനുസരിച്ച്
ഭാഷാഭേ ദങ്ങൾ കുറഞ്ഞു വരികയും ചെയ്യും. ഭാഷാശാസ്ത്രകാരനായ ഷ്‌മി ഡ്റ്റിന്റെ (Johannes Schmidt) 'തരംഗ സിദ്ധാന്തം' ഈ തത്ത്വത്തിന്റെ സാധൂകരണമാണ്
അവശിഷ്ട മേഖല
ഒരു തരത്തിലുള്ള സ്വാധീനത്തിനും മാറ്റത്തിനോ വഴങ്ങാതെ ഭാഷാപ്രവണതകൾ പഴയപടിയിൽത്തന്നെ നിലനിർത്തിപോരുന്ന പ്രദേശങ്ങളും ഭാഷാഭേദവ്യാപനത്തിനിടയിൽ ഉണ്ടാകാറുണ്ട്. ഇത്തരം ഭാഷാഭേദ പ്രദേശങ്ങളെയാണ് അവശിഷ്ട മേഖല എന്നു പറയുന്നത്. അവശിഷ്ട മേഖലയായി കാണപ്പെടുന്ന പ്രദേശത്തെ ഭാഷാരൂപങ്ങൾ പ്രാചീനവും, ചരിത്രാതീതവുമായ കാലത്തെ ഭാഷയെപറ്റി പഠിക്കാൻ സഹായിക്കുന്നു. ചരിത്രാത്മക ഭാഷാശാസ്ത്രപഠനത്തെ
സംബന്ധിച്ച് വളരെ വിലപ്പെട്ട തെളിവുകൾ നൽകാൻ അവശിഷ്ട മേഖലയ്ക്ക് കഴിയുന്നു.
ഭൂമിശാസ്ത്രപരമായ ഉപഭാഷാപഠനം ചരിത്രസത്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു .എന്ന കാര്യം പറഞ്ഞിട്ടുള്ളതാണ്. സ്ഥല നാമങ്ങൾ പലതും ഭൂമിശാസ്ത്രവും ചരിത്രവും അനുസ്‌മരിപ്പിക്കു ന്നവയാണ്. മലയാളത്തിലെ ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഇകൊല്ലം' എന്ന സ്ഥലനാമം തന്നെ എടുക്കുക. കൊ + ഇല്ലമാണ് 'കൊല്ല'മായത്. 'കോ' എന്ന വാക്കിനർത്ഥം രാജാവ് എന്നാണ്. "കോതാണു ഇരവിവർമ്മൻ' എന്ന് ശാസനത്തിൽ പരാമർശിക്കുന്നത്, രാജാവായ സ്ഥാണു രവിവർമ്മൻ എന്നായിരിക്കണമല്ലോ. മാത്രമല്ല കോ, കടുകോ എന്നിങ്ങനെ പദങ്ങൾ രാജാക്കന്മാരുടെ വിശേഷണമായി സംഘകൃതികളിൽ പരാമർശവുമുണ്ട്. ഇല്ലം എന്നാൽ വാസസ്ഥലം എന്നാണ്. അപ്പോൾ കൊല്ലം എന്നത് രാജാവിൻ്റെ വാസസ്ഥലം അഥവാ രാജകൊട്ടാരത്തിൻ്റെ സ്ഥലം എന്നാകുന്നു. 'ഉണ്ണുനീലിസന്ദേശ'ത്തിൽ രവിവർമ്മ ചക്രവർത്തി കൊല്ലം തലസ്ഥാനമാക്കി ഭരിച്ചു പോന്ന കാര്യം പ്രസ്‌താവിച്ചിട്ടുമുണ്ട്. ഇരവിപുരം, പട്ടത്താനം, കൊട്ടാരക്കര തുടങ്ങിയ സ്ഥലനാമങ്ങൾ ഇത്തരത്തിൽ ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ ഉൾകൊള്ളുന്നവയുമാണ്. ചരിത്രവും ഭൂമിശാസ്ത്രവും ഭാഷയുടെ പിറവിയ്ക്ക് എത്രമാത്രം സഹായിച്ചിട്ടുണ്ട് എന്നത് ഇത്തരം ഭാഷാഭേദപഠനത്തിലൂടെ മാത്രം മനസ്സിലാക്കാവുന്ന കാര്യമാണ്. മലയാളഭാഷയെയും അവയിലെ ഉപഭാഷകളെയുംക്കുറിച്ചുള്ള പഠനം ഭാഷാശാസ്ത്രത്തിൽ സുപ്രധാനമായ സ്ഥാനം നിർവ്വഹിക്കേണ്ടതാണ്.
പരിവർത്തന മേഖല
ഭാഷാഭേദപഠനത്തിൽ പ്രാധാന്യമുള്ള ഭാഗമാണ് പരിവർത്തനമേഖല. ഭാഷാഭേദങ്ങൾക്കിടയിൽ ഉണ്ടാകുന്ന മാറ്റം എന്നതാണ് പരിവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടു ഭാഷാഭേദങ്ങൾ
പരസ്പരം സന്ധിക്കുന്നിടത്ത് രണ്ടിൻ്റേയും സ്വഭാവങ്ങൾ കൂടിക്കലർന്ന പുതിയൊരു ഭാഷാരീതി കാണാം. എന്നാൽ ഇതിന്റെ അതിർത്തി എവിടെവച്ച് വേർതിരിയുന്നു എന്ന് പറയാൻ സാധ്യമല്ല. പദങ്ങൾ പലരീതിയിൽ വന്നും പോയും ഇരിക്കുന്നതുകൊണ്ട് ഇതെപ്പോഴും ബാഹ്യപ്രേരണയ്ക്കു വശംവദമായിത്തീരാറുണ്ട്. ഇങ്ങനെ ബാഹ്യ പ്രേരണകൊണ്ട് വ്യത്യസ്ഥ ഭാഷാപദങ്ങൾ വന്നുചേർന്ന് പുതിയ ഒരു ഭാഷ സംസാരിക്കുന്ന മേഖലയാണ് പരിവർത്തന മേഖല എന്നു
Comments