top of page

ഭാഷാശാസ്ത്രം Block 4 Unit - 3

തയ്യാറാക്കിയത്: നീന കുര്യൻ

Block 4

unit 3

പ്രയുക്ത ഭാഷാശാസ്ത്രം

Q1പ്രയുക്ത ഭാഷാശാസ്ത്രം എന്നാൽ എന്ത് ? സമകാലിക സമൂഹത്തിൽ ഈ മേഖലയുടെ പ്രാധാന്യം എന്ത്?

 ഭാഷാബോധനം, വിവർത്തനപഠനം, ഭാഷാസൂത്രണം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ ഭാഷാശാസ്ത്രവിജ്ഞാനം പ്രയുക്തതലത്തിൽ കൊണ്ടുവരുന്ന മേഖലകളെ പൊതുവായി പ്രയുക്തഭാഷാശാസ്ത്രം (Applied Linguistics) എന്നുപറയുന്നു. ഭാഷാശാസ്ത്രത്തെ 

സൈദ്ധാന്തികമായി പഠിക്കുക മാത്രമല്ല, സമൂഹത്തിലും ആളുകളുടെ ജീവിതത്തിലും 

ഭാഷയഥാർത്ഥ സ്വാധീനം ചെലുത്തുന്നതെങ്ങനെയാണ് എന്ന് പരിശോധിക്കുന്ന ഭാഷ പര്യവേഷണ ത്തിൻ്റെ ഒരു പ്രത്യേക മേഖലയാണ് പ്രയുക്തഭാഷാശാസ്ത്രം. പ്രായോഗിക ഭാഷാശാസ്ത്രം മറ്റു ഭാഷാമേഖലകളിൽ നിന്ന് വ്യത്യസ്‌തമാകുന്നതിൻ്റെ കാരണം, ഗവേഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ മറ്റ് വിഷയങ്ങൾക്ക് ഉപയോഗ്യമാകുമെന്നതാണ്. 

ആധുനികകാലത്ത് പ്രസക്തമായ പല മേഖലകളിലും പ്രയുക്ത ഭാഷാ ശാസ്ത്രത്തിൻറെ പ്രയോഗം സാധ്യമാണ്.കമ്പ്യൂട്ടർ  മേഖലയിൽ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്ക് ,കുറ്റാന്വേഷണം നീതിന്യായ സംവിധാനങ്ങൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഭാഷയുടെ വിശകലനത്തിലൂടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ ഫോറൻസിക്ക് ലിംഗ്വിസ്റ്റിക്ക് എന്നിവ ഉപയോഗിക്കുന്നു.

Q2കമ്പ്യൂട്ടഷണൽ ഭാഷാ ശാസ്ത്രത്തിൻറെ പ്രായോഗിക തലത്തെപ്പറ്റി വിശദീകരിക്കുക

ലിഖിതപാഠമോ ഭാഷണമോ സംസ്‌കരിക്കൽ അഥവാ ഉത്പാദിപ്പിക്കുകയോ ഗ്രഹിക്കുകയോ ചെയ്യലാണ് സ്വാഭാവി കഭാഷാസംസ്‌കരണം യന്ത്രതർജ്ജമ, വോയ്സ് റെക്കഗ്നേഷൻ (NLP). തുടങ്ങിയവ ഇതുവഴിയുള്ള നേട്ടമാണ്. സ്പെലിങ്ങും വ്യാകരണസാധുതയും പരിശോധിക്കാനും രേഖകളുടെ സംഗ്രഹം തയ്യാറാക്കാനും കഴിവുള്ള സംവിധാനങ്ങളുടെ നിർമിതിയാണ് ഏറ്റവും ശ്രദ്ധേയം. ആപ്പിൾ മൊബൈലിലെ സിരി, ആൻഡ്രോയിഡ് മൊബൈലുകളിലെ വോയ്സ് സെർച്ച്, ആമസോണിന്റെ വോയ്‌സ് റെക്കഗ്നേഷൻ ഉപകര ണമായ എക്കോ എന്നിവ ഇതിനുദാഹരണങ്ങളാണ്.

ഭാഷാഗ്രഹണത്തിൻ്റെ ഒരു ഭാഗമാണ് സ്‌പീച്ച് റെക്കനേഷൻ (speech recognition). കമ്പ്യൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അൽഗൊരിഥം മുഖേന ഭാഷണചിഹ്നത്തെ പദശ്രേണിയാക്കി പരിവർത്തനം 

ചെയ്യുന്ന പ്രക്രിയയാണിതിൽ നടക്കുന്നത്. വാമൊഴിയിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഴിവുള്ള യന്ത്രസംവിധാനത്തിൽ 

ഓട്ടോമാറ്റിക്ക് സ്‌പീച്ച് റെക്കഗനേഷന് അതിൻ്റേതായ പ്രാധാന്യമുണ്ട് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇത്തരം മെഷീനുകൾ. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സിൻ്റെ മറ്റൊരു മേഖലയാണ് ഭാഷണ സംശ്ലേഷണം (Language synthesis). സോഫ്റ്റ് വെയറോ ഹാർഡ് വെയറോ മുഖേന പ്രവർത്തിക്കാവുന്ന കമ്പ്യൂട്ടറിൽ ഭാഷണം കൃത്രിമമായി നിർമ്മിക്കാൻ സാധിക്കുന്നു. തൃപ്‌തികരമായ ഗ്രാഹ്യതയാർന്ന ഭാഷണസംശ്ലേഷണവ്യവസ്ഥ കാഴ്‌ചശക്തിയോ വായിക്കാൻ ബുദ്ധി മുട്ടുള്ളവരോ ആയ വ്യക്തികൾക്ക് വീട്ടിലെ കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചാൽ ഉപയോഗ്യമാകും. കൂടാതെ ദിനപത്രങ്ങളുടെ ഓൺലൈൻ 

പതിപ്പിൽ വാർത്തകൾ ഭാഷണസംശ്ലേഷണമാക്കി മാറ്റുന്നത് യാത്രയിലും മറ്റും ഹെഡ്‌ഫോൺ ഉപയോഗിച്ച് കേൾക്കാൻ ഉപകാരപ്രദമാകുന്നു. പക്ഷേ വാർത്തയിലെ അർത്ഥവിരാമം, ഈണം എന്നിവ ഭാഷണ സംശ്ലേഷണത്തിൽ ചോർന്നുപോകുന്നുണ്ട്. യന്ത്രവിവർത്തനത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുന്നത് കമ്പ്യൂട്ടർ ഭാഷാശാസ്ത്രത്തിന്റെ പ്രായോഗികമായ തത്വങ്ങളുപയോഗിച്ചാണ്. കൂടാതെ കമ്പ്യൂട്ടർ സഹായം പ്രയോജനപ്പെടുത്തികൊണ്ട് നിർവഹിക്കുന്ന ബൃഹത്തായ രേഖാസഞ്ചയത്തെ കുറിക്കുന്ന കോർപ്പസ് ലിംഗ്വിസ്റ്റിക്സ് (Corpus Linguistics), ഏതെങ്കിലുമൊരു ഭാഷാവിശേഷത്തിന്റെയോ ഭാഷയുടെ വിവിധതരം പ്രയോഗത്തിൻ്റെയോ മാതൃകകൾ കമ്പ്യൂട്ടറിനു കൈകാര്യം ചെയ്യാവുന്നരീതിയിൽ സഞ്ചയിച്ചുവയ്ക്കുകയും കമ്പ്യൂട്ടർ മുഖേനയുള്ള പഠനങ്ങളിൽ അവ പ്രയോജനപ്പെടുത്തുകയും ചെയ്യു ന്നതിലാണ് ശ്രദ്ധിക്കുന്നത്. ആർട്ടിഫിഷൽ ഇൻ്റലിജൻസ്, യന്ത്രവിവർത്തനം, ഭാഷാകേന്ദ്രിതമായ വിവിധതരം മൊബൈൽ ആപ്പുകൾ തുടങ്ങിയ നിത്യജീവിതത്തിലുപയോഗത്തിലുള്ള മേഖലകളിൽ കമ്പ്യൂട്ടർ ഭാഷാശാസ്ത്രത്തിൻ്റെ തത്വം ഉപയോഗിക്കുന്നുണ്ട്. ഭാഷയും സാങ്കേതികവിദ്യയും സമമ്പയിക്കുന്ന പഠനമാണ് കമ്പ്യൂട്ടേഷണൽ 

ലിംഗ്വസ്റ്റിക്ക്

Q3ഫോറൻസിക് ലിഗ്വിസ്റ്റിക് എന്നാൽ എന്ത് ?

കുറ്റാന്വഷണം, നീതിന്യായ സംവിധാനങ്ങൾ തുടങ്ങിയ 

മേഖലകൾ ഉൾപ്പെടുന്ന ഭാഷയുടെ വിശകലനത്തിലൂടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകാൻ സഹായിക്കുന്ന ഭാഷാശാസ്ത്രമേഖലയാണ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ്. ഫോറൻസിക് ഭാഷാശാസ്ത്രം എന്നത് നിയമം, ഭാഷ, കുറ്റകൃത്യാന്വേഷണം, വിചാരണ, ജുഡീഷ്യൽ നടപടി ക്രമങ്ങൾ എന്നിവയുടെ ഫോറൻസിക് സന്ദർഭത്തിൻ്റെ ഭാഷാപരമായ അറിവ് രീതികൾ, ഉൾക്കാഴ്‌ചകൾ എന്നിവയുടെ പ്രയോഗമാണ്. ഇത് പ്രായോഗിക ഭാഷാശാസ്ത്രത്തിന്റെ ഒരു ശാഖയാണ്. ഫോറൻസിക് സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്ന ഭാഷാശാസ്ത്രജ്ഞർക്ക് പ്രധാനമാ യും മൂന്ന് മേഖലകളുണ്ട്. 1. ലിഖിത നിയമത്തിന്റെ ഭാഷ മനസിലാക്കൽ, 2. ഫോറൻസിക് ജുഡീഷ്യൽ പ്രക്രിയകളിൽ ഭാഷാ ഉപയോഗം മന സിലാക്കൽ, 3. ഭാഷാപരമായ തെളിവുകളുടെ വ്യവസ്ഥ എന്നിവയാ ണത്. 

Q4ശൈലിവിജ്ഞാനീയം എന്നാൽ എന്ത് ഈ മേഖലയുടെ പ്രാധാന്യം എന്ത്

59 views0 comments

Σχόλια

Βαθμολογήθηκε με 0 από 5 αστέρια.
Δεν υπάρχουν ακόμη βαθμολογίες

Προσθέστε μια βαθμολογία
bottom of page