top of page

വ്യാകരണപഠനം Block 2 Unit - 1

Writer's picture: GetEazyGetEazy

Block: 2 unit 1 1.കേരള പാണിനി വാചകത്തെ വിഭജിച്ചിരിക്കുന്നത് എത്രവിധം ഏതൊക്കെ വാച്ച്മായ ഒരർത്ഥത്തെ നേരിട്ടു കാണിക്കുന്ന ശബ്ദങ്ങളെയാണ് വാചകം എന്ന് പറയുന്നത് അത് ഒരു ദ്രവ്യത്തെയോ ക്രിയയേയോ ഗുണത്തെയോ നേരിട്ട് അടയാളപ്പെടുത്തുന്നത് ആകാം വാചകങ്ങളെ ♦️നാമം ♦️കൃതി ♦️ഭേദകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു നാമം ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദത്തിന് നാമം എന്നു പറയുന്നു. ഉദാ:- മനുഷ്യൻ, മരം, മൃഗം, വെള്ളം, എണ്ണ, രാമൻ. കൃതി ഏതെങ്കിലും ഒരു ക്രിയയുടെ വാചകമായി വരുന്നത് കൃതി. ഉദാ: പോകുന്നു, നിന്നു, പറന്നു ഭേദകം ഏതെങ്കിലും ഒരു ഗുണത്തിന്റെ വാചകശബ്ദമായി വരുന്നത് ഭേദകം. ഉദാ:- കറുത്ത, സുന്ദരൻ, കൂനൻ, തടിയൻ. 2.മലയാഴ്മയുടെ വ്യാകരണത്തിൽ നാമ പദത്തിന് നൽകിയിട്ടുള്ള നിർവചനം എന്ത് " എന്നത് വസ്തുക്കളുടെ പേര് പറയുന്ന " എന്ന് വളരെ ലളിതമായി നിർവചനമാണ് നാമത്തിന് ജോർജ് മാത്തൻ മലയാഴ്‌മയുടെ വ്യാകരണത്തിൽ നൽകിയിരിക്കുന്നത് 3.വിഭക്തി രൂപങ്ങൾ ഉള്ളത് നാമം എന്ന് നാമത്തിന്റെ സവിശേഷതയെ അടയാളപ്പെടുത്തിയത് ആര് ? ശേഷഗിരി പ്രഭു വ്യാകരണ മിത്രത്തിൽ നൽകിയിരിക്കുന്ന നിർവചനം ആണിത് 4.ക്രിയാനാമം എന്നാൽ എന്ത് ഒരു പ്രവർത്തിയുടെ പേരായ ശബ്ദം ക്രിയാനാമം. ഉദാ:വരവ്, ഉറക്കം ,കാഴ്ച ,നോട്ടം 5.ദ്രവ്യ നാമത്തിന്റെ അവാന്തര വിഭാഗങ്ങൾ ഏതെല്ലാം ? ദ്രവ്യനാമങ്ങള്‍ എണ്ണത്തില്‍ കൂടുതലായതുകൊണ്ട് അവയെ ♦️ സംജ്ഞാനാമം, ♦️സാമാന്യനാമം, ♦️സര്‍വ്വനാമം, ♦️മേയനാമം എന്നിങ്ങനെ കേ രളപാണിനി നാലായി വിഭജിക്കുന്നു. (a)സംജ്ഞാനാമം - ഒരു വ്യക്തിയെയോ, സ്ഥലത്തിനെയോ അല്ലെങ്കില്‍ വസ്തുവിനെയോ കുറിക്കുന്നത് സംജ്ഞാനാമം. ഉദാ: രാമന്‍, ഗോവിന്ദന്‍, മീശ, പാലക്കാട് (b) സാമാന്യനാമം - ഒരു ജാതിയെയോ വ്യവസ്ഥിത രൂപത്തോടുകൂ ടിയ വസ്തുക്കളെ പൊതുവേ കുറിക്കുന്നതോ ആയ നാമത്തെ സാമാന്യനാമം എന്ന് പറയുന്നു. ഉദാ: മനുഷ്യന്‍, മൃഗം, മല, പക്ഷി, പട്ടണം, ബ്രാഹ്മണന്‍ (c) മേയനാമം - ജാതി, വ്യക്തി വ്യത്യാസമില്ലാത്തതായ വസ്തുക്കളെ പൊതുവേ കുറിക്കുന്ന നാമമാണ് മേയനാമം. ഉദാ: പാല്, വെള്ളം, വായു, മണ്ണ് (d) സര്‍വ്വനാമം - ഒരു നാമത്തിന് പകരം നില്‍ക്കുന്ന മറ്റൊരു പദമാണ് സര്‍വ്വനാമം. 6.ശേഷഗിരി പ്രഭു സർവ്വനാമത്തിന് നൽകുന്ന നിർവചനം എന്ത് "തനിച്ചു നിൽക്കുമ്പോൾ അർത്ഥമില്ലാതെയും ഒരു നാമാർത്ഥത്തെ നിർദ്ദേശിച്ചു മാത്രം അർത്ഥമുള്ളതായി വരുന്നതുമായ ശബ്ദങ്ങൾ " എന്ന് സർവ്വനാമത്തെ ശേഷഗിരി പ്രഭു നിർവചിക്കുന്നു 7.ഗുണ്ടർട്ട് പറയുന്ന പ്രതി സംജ്ഞ എന്ന സംജ്ഞ എന്തിനെ സൂചിപ്പിക്കുന്നു ഗുണ്ടർട്ട് സൂചിപ്പിക്കുന്ന പ്രതി സംജ്ഞ എന്ന പദം സർവ്വനാമത്തിന്റെ ധർമ്മത്തെ സൂചിപ്പിക്കുന്നു. 8.നാമങ്ങൾക്ക് പ്രധാനമായും രൂപഭേദം വരുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ് ? ലിംഗം വചനം വിഭക്തി എന്നിവയാൽ നാമത്തിന്റെ രൂപം മാറും 9..മലയാളത്തിലെ നാമ വിഭാഗങ്ങളെ കുറിച്ച് ഉപന്യസിക്കുക കേരളപാണിനി നാമങ്ങളെ ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം ഇങ്ങനെ മൂന്നുവി ധമായാണ് കേരളപാണിനി വിഭജിക്കുന്നത്. (1) ദ്രവ്യനാമം-ഒരു ദ്രവ്യത്തിന്‍റെ പേരായ ശബ്ദമാണ് ദ്രവ്യനാമം. ഉദാ: പേന, വസ്ത്രം, മയില്‍, പൂച്ച, രാമന്‍, ദേവകി, മല, നദി (2) ഗുണനാമം - ഗുണത്തെക്കുറിക്കുന്ന നാമമാണ് ഗുണനാമം. ഉദാ: വെളുപ്പ്, കറുപ്പ്, ധൈര്യം, തിന്മ (3) ക്രിയാനാമം - ഒരു പ്രവൃത്തിയുടെ പേരായ ശബ്ദം ക്രിയാനാമം. ഉദാ: വരവ്, ഉറക്കം, കാഴ്ച, നോട്ടം ദ്രവ്യനാമങ്ങള്‍ എണ്ണത്തില്‍ കൂടുതലായതുകൊണ്ട് അവയെ ♦️ സംജ്ഞാനാമം, ♦️സാമാന്യനാമം, ♦️സര്‍വ്വനാമം, ♦️മേയനാമം എന്നിങ്ങനെ കേ രളപാണിനി നാലായി വിഭജിക്കുന്നു. (a)സംജ്ഞാനാമം - ഒരു വ്യക്തിയെയോ, സ്ഥലത്തിനെയോ അല്ലെങ്കില്‍ വസ്തുവിനെയോ കുറിക്കുന്നത് സംജ്ഞാനാമം. ഉദാ: രാമന്‍, ഗോവിന്ദന്‍, മീശ, പാലക്കാട് (b) സാമാന്യനാമം - ഒരു ജാതിയെയോ വ്യവസ്ഥിത രൂപത്തോടുകൂ ടിയ വസ്തുക്കളെ പൊതുവേ കുറിക്കുന്നതോ ആയ നാമത്തെ സാമാന്യനാമം എന്ന് പറയുന്നു. ഉദാ: മനുഷ്യന്‍, മൃഗം, മല, പക്ഷി, പട്ടണം, ബ്രാഹ്മണന്‍ (c) മേയനാമം - ജാതി, വ്യക്തി വ്യത്യാസമില്ലാത്തതായ വസ്തുക്കളെ പൊതുവേ കുറിക്കുന്ന നാമമാണ് മേയനാമം. ഉദാ: പാല്, വെള്ളം, വായു, മണ്ണ് (d) സര്‍വ്വനാമം - ഒരു നാമത്തിന് പകരം നില്‍ക്കുന്ന മറ്റൊരു പദമാണ് സര്‍വ്വനാമം. ജോര്‍ജ്ജ് മാത്തന്‍ ഏകനാമങ്ങള്‍ (സംജ്ഞാനാമങ്ങള്‍), വര്‍ഗ്ഗനാമങ്ങള്‍ (സാമാന്യനാ മങ്ങള്‍), സര്‍വ്വനാമങ്ങള്‍ എന്നിങ്ങനെയുള്ള പ്രാഥമികവിഭജനമാണ് ജോര്‍ജ്ജ് മാത്തന്‍ 'മലയാഴ്മയുടെ വ്യാകരണ'ത്തില്‍ നിര്‍വഹിച്ചിട്ടു ള്ളത്. 'ഒറ്റ വസ്തുക്കളുടെയും ആളുകളുടേയും പേര്' എന്ന് ഏകനാ മത്തെയും 'പൊതുലക്ഷണങ്ങള്‍ ചേരുന്നവ' എന്നു വര്‍ഗ്ഗനാമത്തെ യും 'എല്ലാ വസ്തുക്കള്‍ക്കും ചേരുന്നവ'യെന്നു സര്‍വ്വനാമത്തെയും വിശദീകരിക്കുന്നുണ്ട്. ഇവയെക്കൂടാതെ ഉത്ഭവങ്ങളെ അടിസ്ഥാനമാ ക്കിയുള്ള നാമവിഭജനവും സര്‍വ്വനാമങ്ങളിലെ അവാന്തരവിഭാഗങ്ങളു മെല്ലാം 'മലയാഴ്മയുടെ വ്യാകരണ'ത്തിലെ ചര്‍ച്ചകളുടെ സവിശേഷ തയാണ് ശേഷഗിരിപ്രഭു നാമവിഭാഗങ്ങളെക്കുറിച്ച് മലയാളവ്യാകരണഗ്രന്ഥങ്ങളില്‍ ഏറ്റവു മധികം ചര്‍ച്ചചെയ്തിട്ടുള്ളത് ശേഷഗിരിപ്രഭുവിന്‍റെ 'വ്യാകരണമിത്ര' ത്തിലാണ്. നാമങ്ങളുടെ അര്‍ത്ഥംപ്രമാണിച്ചുള്ള വിഭജനവും വ്യാക രണപരമായ അവയുടെ സവിശേഷ പ്രയോഗങ്ങളും ശേഷഗിരിപ്രഭു വിശദീകരിക്കുന്നുണ്ട്. നാമത്തെ അര്‍ത്ഥം പ്രമാണിച്ച് ദ്രവ്യനാമങ്ങള്‍, ഭാവനാമങ്ങള്‍, സര്‍വ്വനാമങ്ങള്‍ എന്നു വിഭജിച്ചശേഷം ദ്രവ്യനാമങ്ങളു ടെ അവാന്തരവിഭാഗങ്ങളായി സംജ്ഞാനാമങ്ങള്‍, സാമാന്യനാമങ്ങള്‍, സമൂഹനാമങ്ങള്‍, മേയനാമങ്ങള്‍ എന്നിങ്ങനെയും തിരിയ്ക്കുന്നുണ്ട്. ഗുണവാചികളായ ഗുണനാമങ്ങളും വ്യാപാരവാചികളായ ക്രിയാ നാമങ്ങളും ചേര്‍ന്നിട്ടാണ് 'വ്യാകരണമിത്ര'ത്തിലെ ഭാവനാമമെന്ന വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. "തനിച്ചു നില്ക്കുമ്പോള്‍ അര്‍ ത്ഥമില്ലാതെയും ഒരു നാമാര്‍ത്ഥത്തെ നിര്‍ദ്ദേശിച്ചുമാത്രം അര്‍ത്ഥമു ള്ളതായി വരുന്നതുമായ ശബ്ദങ്ങള്‍" എന്നു സര്‍വ്വനാമത്തെ നിര്‍ വ്വചിക്കുന്ന ശേഷഗിരിപ്രഭു അതിന് പുരുഷാര്‍ത്ഥകം, നിര്‍ദ്ദേശകം, പ്രശ്നാര്‍ത്ഥകം എന്നിങ്ങനെ അവാന്തരഭാഗങ്ങളും കല്പിക്കുന്നുണ്ട്. ആര്‍ത്ഥികധര്‍മ്മപരമായ ഈ സവിശേഷതകള്‍ക്കുപുറമേ അവ പുലര്‍ ത്തുന്ന ചില വ്യാകരണ സവിശേഷതകളേയും ശേഷഗിരിപ്രഭു വിശ കലനം ചെയ്യുന്നുണ്ട്. 'മലയാളത്തിലെ നാമവര്‍ഗ്ഗം' എന്ന പുസ്തക ത്തില്‍ ഡോ. കെ. ശ്രീകുമാരി അത്: 1. "സംജ്ഞാനാമം, സാമാന്യനാമം, സര്‍വ്വനാമം എന്നിവയ്ക്കേ ലിംഗഭേദം ഉള്ളൂ; മറ്റുള്ളവ നപുംസകങ്ങളാണ്. 2. സംജ്ഞാനാമം, മേയനാമം, കൃന്നാമം എന്നിവയില്‍ ബഹുവച നപ്രത്യയം ചേരില്ല. 3. സര്‍വ്വനാമങ്ങള്‍ക്കു സംബോധനാരൂപമില്ല. 4. ആഖ്യാ, ആഖ്യാതപൂരണം, കര്‍മ്മം എന്നിവയില്‍ ഒന്നായി ഉപയോഗിക്കുവാന്‍ കഴിയാത്തതും എല്ലാ വിഭക്തിരൂപങ്ങളും ചേരാത്തതുമായ നാമരൂപങ്ങളെ അവ്യയരൂപങ്ങളായി പരിഗ ണിക്കാമെന്നു" ക്രോഡീകരിക്കുന്നുണ്ട്. #mamalayalam #വ്യാകരണപഠനം

76 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
geteazy logo new.png

Contact Us

Near SNGS College, Pattambi

Email : geteazy.online@gmail.com

Phone : +919206 300 600

Navigation

Follow Us

  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube
  • TikTok

Connect with Us

Download on the App Store
Get in on Google Play

© 2025 Getit. All rights reserved.

bottom of page