top of page

വ്യാകരണപഠനം Block 3 Unit - 1

Writer's picture: GetEazyGetEazy

Block 3

unit: 1


2.ക്രിയകളെ സകർമ്മകം അകർമ്മകം എന്നിങ്ങനെ തരംതിരിക്കുന്നതിന്റെ അടിസ്ഥാനം എന്ത്? ഉദാഹരണസഹിതം വിശദമാക്കുക


കര്‍മ്മമുള്ളത് സകര്‍മ്മകമെന്നും കര്‍ മ്മമില്ലാത്തത് അകര്‍മ്മകമെന്നും പറയാം. ഉദാ:- ഉറങ്ങുക, കുളിക്കുക, പാടുക എന്നീ ക്രിയകള്‍ക്കു കര്‍മ്മമില്ലാത്തതിനാല്‍ അവ അകര്‍മ്മക ങ്ങള്‍ ആണ്.


എന്നാല്‍ ഊട്ടുക, കുടിപ്പിക്കുക, തീറ്റുക എന്നീ ക്രിയക ളില്‍ ആരെ/എന്തിനെ എന്ന ചോദ്യത്തിനു പ്രസക്തിയും ഉത്തരവുമു ണ്ട്. അത്തരം ക്രിയകള്‍ക്ക് കര്‍മ്മത്തിന്‍റെ ആകാംക്ഷ ഉള്ളതിനാല്‍ അവ സകര്‍മ്മകങ്ങളാണ്.


മരം കൊത്തി. കൊത്തി എന്നിടത്ത് എന്തിനെ കൊത്തി? മരത്തെ കൊത്തി. 'മരം' എന്നത് കര്‍മ്മമാണ്.


ആരെ അല്ലെങ്കില്‍ എന്തിനെ എന്നറിയാനുള്ള ആകാംക്ഷ ഉണ്ടാകുന്നു. കര്‍മ്മ ആകാംക്ഷയുള്ളത് സകര്‍മ്മകം. ആകാംക്ഷ ഇല്ലാത്തിടത്ത് അകര്‍മ്മ കം. കര്‍ത്താവ് ചെയ്യുന്ന ക്രിയയുടെ ഫലം കര്‍ത്താവു തന്നെ അനുഭ വിക്കുന്നത് അകര്‍മ്മകം.


03:കാരിതത്തെക്കുറിച്ച് എ .ആർ ഇ.വി.എം .നമ്പൂതിരി എന്നിവർ ഉന്നയിക്കുന്ന വാദങ്ങൾ വിശദമാക്കുക


കേരളപാണിനി കാരിതീകരണം, ഖരദേശദ്വിത്വം, -ത്തു, -ഇ, -പ്പി എന്നീ പ്രത്യയയോഗം എന്നിവ അകര്‍മ്മകത്തെ സകര്‍മ്മകമാക്കാ നുള്ള (കര്‍മയോഗം) ഉപാധിയായി സ്വീകരിച്ചു. എങ്കിലും അവയിലെ അവ്യവസ്ഥിതത്വം (കാരിതീകരണം- മൂക്കുന്നു, തോല്‍ക്കുന്നു ഇവ സകര്‍മ്മകമല്ല. കടയുന്നു, തുടരുന്നു ഇവ സകര്‍മ്മകമാണ്) മനസ്സിലാ ക്കി കര്‍മ്മയോഗത്തെ ഉപേക്ഷിക്കുകയും കേവലത്തെ പ്രയോജകമാ ക്കാനുള്ള മാര്‍ഗ്ഗമായി അവയെ കല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം കര്‍മ്മയോഗം എന്ന ഉപാധി നിരസിച്ചതിനോട് ഇ. വി. എന്‍. നമ്പൂതിരി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രയോജകക്രിയകളുടെ രൂപനിഷ്പത്തി സംബന്ധിച്ച പ്രശ്നങ്ങള്‍ക്കു കാരണം പ്രയോജകക്രിയകള്‍ക്ക് പ്രത്യേ കം പ്രത്യയം ഉണ്ടെന്ന തെറ്റായ ധാരണയാണെന്ന് അദ്ദേഹം അഭിപ്രാ യപ്പെടുന്നു.


04:പ്രാമാന്യം അനുസരിച്ച് ക്രിയകളെ വിഭജിക്കുന്നത് എങ്ങനെ


വാ ക്യങ്ങളിലും ചില പദങ്ങള്‍ പ്രധാനവും മറ്റു ചിലവ അപ്രധാനങ്ങളുമാ യി കരുതുന്നു. അന്വയിക്കുമ്പോള്‍ മറ്റു പദങ്ങള്‍ക്കൊന്നും കീഴടങ്ങാത്ത പദമാണ് പ്രധാനപദം. മറ്റൊന്നിന് കീഴടങ്ങുന്നത് അപ്രധാനം. പ്രാധാ ന്യമുള്ള കൃതിക്ക് 'കരോതികൃതി' അല്ലെങ്കില്‍ 'മുറ്റുവിന' എന്നും അപ്രധാനകൃതിക്ക് 'കുര്‍വത്കൃതി' അല്ലെങ്കില്‍ 'പറ്റുവിന' എന്നും പറയുന്നു. മുറ്റിയ കൃതിയാണ് മുറ്റുവിന (പൂര്‍ണ്ണക്രിയ). പറ്റിയ (മറ്റൊ ന്നിനെ ആശ്രയിച്ചു നില്‍ക്കുന്ന) കൃതി പറ്റുവിന (അപൂര്‍ണ്ണക്രിയ). മു റ്റുവിന -ചെയ്യുന്നു, പോകുന്നു; പറ്റുവിന - ചെയ്യുന്ന, പോകുന്ന. ഒരു വാക്യത്തിന്‍റെ അവസാനം വരുന്ന ക്രിയയാണ് പൂര്‍ണ്ണക്രിയ. എന്നാല്‍ വാക്യത്തിന്‍റെ ഉള്ളില്‍ വരുന്ന ക്രിയയാണ് അപൂര്‍ണ്ണക്രിയ. പൂര്‍ണ്ണക്രിയ കാലബോധം സൃഷ്ടിക്കുന്നു. അത് മൂന്നു കാലത്തിലും പൂര്‍ണ്ണമാകുന്ന ക്രിയയാണ്. അപൂര്‍ണ്ണക്രിയ നാമത്തോടും ക്രിയയോടും ചേര്‍ന്നു നില്‍ ക്കാം.


സീത കൊല്ലത്തേയ്ക്ക് പോകുന്നു' എന്ന വാക്യത്തില്‍ 'പോകുന്നു' എന്ന കൃതി മറ്റൊരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നില്‍ക്കു ന്നു. അതിനാല്‍ മുറ്റുവിന. 'കൊല്ലത്തേയ്ക്കു പോകുന്ന വള്ളം' എന്നിട ത്ത് 'പോകുന്ന' എന്ന കൃതി വള്ളത്തിനു വിശേഷണമായി കീഴടങ്ങുന്ന തിനാല്‍ പറ്റുവിനയാണ്. 'ഖദീജ സിനിമ കണ്ട് വന്നു' - ഈ വാക്യത്തില്‍ 'വന്നു' എന്ന ക്രിയ പൂര്‍ണ്ണക്രിയയും 'കണ്ട്' എന്നത് അപൂര്‍ണ്ണക്രിയ യും ആണ്. 'കണ്ട്' എന്ന ക്രിയയില്‍ ആകാംക്ഷ പൂര്‍ത്തിയാകുന്നില്ല എന്നതിനാലാണ് അത് അപൂര്‍ണ്ണ ക്രിയയാകുന്നത്. ആ ക്രിയ ആകട്ടെ 'വന്നു' എന്ന ക്രിയയോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ അത് വിനയെച്ച മാണെന്ന് പറയാം.


05:വിനയച്ചം എന്നാൽ എന്ത് വിനയച്ചത്തിന്റെ ഉപവിഭാഗങ്ങൾ ഏവ ?


വിനയെ ആശ്രയിച്ചു നില്‍ക്കുന്ന ക്രിയയ്ക്ക് വിനയെച്ചം അഥ വാ ക്രിയാംഗം എന്നും പറയുന്നു.


വിനയെച്ചങ്ങള്‍ അഞ്ചു വിധം: മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, നടുവിനയെച്ചം, തന്‍വിനയെച്ചം, പാക്ഷികവിനയെച്ചം. പൂര്‍ണക്രിയ യ്ക്കു തൊട്ടു മുമ്പ് അപൂര്‍ണക്രിയ നടന്നാല്‍ മുന്‍വിനയെച്ചം. ഉദാ: 'സിനിമ കണ്ട് വന്നു'. 'കണ്ട്' മുന്‍വിനയെച്ചം. പൂര്‍ണ്ണക്രിയക്കു ശേഷം അപൂര്‍ണക്രിയ നടന്നാല്‍ പിന്‍വിനയെച്ചം. ഉദാ: 'ഓടാന്‍ പോയി'. ഇവി ടെ 'ഓടാന്‍' എന്നത് പിന്‍വിനയെച്ചമാണ്. അപൂര്‍ണ്ണക്രിയ നടക്കുന്ന പക്ഷം പൂര്‍ണ്ണക്രിയ നടന്നാല്‍ പാക്ഷികവിനയെച്ചം. ഉദാ: പഠിച്ചാല്‍ ജയിക്കാം. ധാതുവില്‍ രൂപമാറ്റം വരുത്തുന്ന ഉപാധികളൊന്നുമില്ലാത്ത ക്രിയയാണ് നടുവിനയെച്ചം കുറിക്കുന്നത്. 'അ', 'ക', 'ഉക' എന്നിവയാ ണ് അതിന്‍റെ പ്രത്യയങ്ങള്‍. ഉദാ: ചെയ്യ, ചെയ്ക, ചെയ്യുക. ഭൂതകാല ത്തിനു മുന്‍വിനയെച്ചവും ഭാവികാലത്തിനു പിന്‍വിനയെച്ചവും പോ ലെ ഇതിനെ വര്‍ത്തമാനകാല വിനയെച്ചമായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തിന്‍റെ പ്രതീതി സ്പഷ്ടമായി കാണാത്തതി നാല്‍ കേരളപാണിനി നടുവിനയെച്ചം എന്ന പേരു സ്വീകരിച്ചു.


ഭൂത- ഭാവികള്‍ക്ക് നടുക്കുള്ളതെന്നും ക്രിയയുടെയും നാമത്തിന്‍റെയും ഇടയ് ക്കുള്ളതെന്നും പേരിന് അര്‍ത്ഥം കല്പിക്കാം. തനിച്ചു നില്‍ക്കാവുന്ന വിനയെച്ചമാണ് തന്‍വിനയെച്ചം. മറ്റു വിനയെച്ചങ്ങളെപ്പോലെ ക്രിയയ്ക്കു കീഴടങ്ങിയാണ് നില്‍ക്കുന്നതെങ്കിലും സ്വതന്ത്രമായി തനിയേ നില്‍ ക്കാമെന്ന അവസ്ഥയുമുണ്ട്. 'എ' എന്നും 'അവേ' എന്നും പ്രത്യയം. ഉദാ: ചെയ്യെ, ചെയ്യവേ. വിനയെച്ചരൂപങ്ങളും അവയുടെ സ്വഭാവവും പ്രയോഗവും പരിശോധിച്ചാല്‍ പാക്ഷികവിനയെച്ചവും തന്‍വിനയെച്ച വും നടുവിനയെച്ചത്തിന്‍റെ വിഭക്തിരൂപമാണെന്നു വ്യക്തമാകും. അതി നാല്‍ പ്രധാനമായി വിനയെച്ചം മുന്‍, പിന്‍, നടു എന്ന് മൂന്നേയുള്ളൂ എന്നു കാണാം. ഗുണ്ടര്‍ട്ടും ശേഷഗിരിപ്രഭുവും പേരെച്ചത്തിന് ശബ്ദന്യൂ നമെന്നും വിനയെച്ചത്തിന് ക്രിയാന്യൂനമെന്നുമാണ് പേര് നല്‍കിയിട്ടു ള്ളത്. കേരളപാണിനി തമിഴ് വൈയാകരണന്മാരെ പിന്തുടര്‍ന്ന് പേരെ ച്ചം, വിനയെച്ചം എന്നീ പേരുകള്‍ തന്നെ സ്വീകരിച്ചു.



#വ്യാകരണപഠനം

222 views0 comments

Recent Posts

See All

댓글

별점 5점 중 0점을 주었습니다.
등록된 평점 없음

평점 추가
geteazy logo new.png

Contact Us

Near SNGS College, Pattambi

Email : geteazy.online@gmail.com

Phone : +919206 300 600

Navigation

Follow Us

  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube
  • TikTok

Connect with Us

Download on the App Store
Get in on Google Play

© 2025 Getit. All rights reserved.

bottom of page