top of page

വ്യാകരണപഠനം Block 3 Unit 3

Block 3

unit: 3


Q

1.മലയാളത്തിലെ കാല പ്രത്യയങ്ങൾ ഏതെല്ലാം വിശദമാക്കുക ?


ക്രിയ നടന്ന കാലത്തെ സൂചിപ്പിക്കുവാന്‍ ധാതുവില്‍ ചെയ്യുന്നവികാരമാണ് കാലം എന്ന ഉപാധിയുടെ പരിധിയില്‍ വരുന്നത്. സംഭവിച്ചു കഴിഞ്ഞത്, ഇപ്പോള്‍ സംഭവിക്കുന്നത്, ഇനിമേല്‍ സംഭവിക്കാനുള്ളത് എന്നിങ്ങനെയുള്ള അടിസ്ഥാനത്തില്‍ ഭൂതം, വര്‍ത്തമാനം, ഭാവി എന്നു മൂന്നു കാലം. കണ്ടു, കാണുന്നു, കാണും എന്നീ മൂന്നുരൂപങ്ങള്‍, 'കാണ്‍' ധാതുവിന്‍റെ മൂന്നു കാലങ്ങളെ കുറിക്കുന്നവയാണ്. ഉദാഹരണങ്ങള്‍:

ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ ക്രമത്തില്‍ ഇ, ഉം, ഉന്നു എന്നിവ യാണ് കാലപ്രത്യയങ്ങള്‍. മേല്‍ക്കൊടുത്ത ഉദാഹരണങ്ങളില്‍ വര്‍ത്ത മാനകാലരൂപങ്ങളെല്ലാം 'ഉന്നു' വിലും ഭാവികാലരൂപങ്ങളെല്ലാം 'ഉം' എന്നതിലും അവസാനിക്കുന്നത് ശ്രദ്ധിക്കുക. മലയാളത്തില്‍ ഈ രണ്ടു കാലങ്ങളുടേയും കാര്യത്തില്‍ പ്രത്യയങ്ങള്‍ക്കു മാറ്റമില്ല. താരതമ്യേന ലളിതമാണ് ഇവിടെ രൂപനിഷ്പത്തി. പക്ഷേ, ഭൂതകാലത്തിന്‍റെ കാര്യ ത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എഴുതി, മുഴുകി എന്നീ ഭൂതകാല രൂപങ്ങളില്‍ കാണുന്ന 'ഇ' എന്ന പ്രത്യയമല്ല മറ്റു രൂപങ്ങളില്‍ കാണുന്ന ത്. 'ഇ' എന്നതിനു പുറമേ 'തു'എന്ന മറ്റൊരു പ്രത്യയവും കൂടി ഭൂതകാ ലമുണ്ടാക്കാന്‍ മലയാളത്തിലുണ്ട്.


കേരളപാണിനി കാരിക 97-ല്‍ 'തു' പ്രത്യയത്തെ നിര്‍ദ്ദേശിക്കുന്നു. സ്വരാന്തങ്ങളോ ചില്ലന്തങ്ങളോ ആയ ധാതുക്കളില്‍ 'തു' എന്നതാണ് ഭൂതകാലപ്രത്യയം. പക്ഷേ, 'തു' എന്ന പ്രത്യയം പല ധാതുക്കളിലും പല രൂപത്തിലാണ് കാണപ്പെടുന്നത്.


ഇവയുടെ വിതരണത്തോടു ബന്ധപ്പെട്ട നിയമങ്ങളാണ് പിന്നീട് കേര ളപാണിനി വിവരിക്കുന്നത്.


1. കാരിതധാതുക്കളില്‍ 'തു' എന്ന പ്രത്യയം വ്യഞ്ജന ദ്വിത്വത്തോ


ടെ 'ത്തു' എന്ന രൂപത്തിലാണ് കാണപ്പെടുക.




2. a ) 'അ'കാരിതങ്ങളില്‍ 'തു' എന്ന പ്രത്യയം സ്വവര്‍ഗ്ഗാനുനാസിക മായ 'ന'കാരം ചേര്‍ന്ന് 'ന്തു' എന്നാവുകയും അനുനാസികാതി പ്രസരം എന്ന നയം പ്രവര്‍ത്തിച്ച് 'ന്നു' എന്ന് രൂപം മാറുകയും ചെയ്യും.


ഉദാ: വരുന്നു - വന്നു


ചേരുന്നു - ചേര്‍ന്നു


b) ഓഷ്ഠ്യമായ 'അ' കാരത്തിലവസാനിക്കുന്ന കാരിതധാതുക്കളിലും ഇതേ മട്ടില്‍ത്തന്നെ പ്രത്യയ രൂപം.


ഉദാ: നടക്കുന്നു - നടന്നു


പറക്കുന്നു - പറന്നു


കടക്കുന്നു - കടന്നു


ഇവിടെ നട, പറ, കട എന്നീ ധാതുക്കളുടെ അവസാനത്തിലേക്കുള്ള അകാരം ഓഷ്ഠ്യമാണ്. അലക്കുന്നു, അലയ്ക്കുന്നു എന്നീ ധാതുക്കള്‍ പരിശോധിക്കുക. ആദ്യത്തേതില്‍ ധാത്വന്തമായ 'അ'കാരം ഓഷ്ഠ്യവും രണ്ടാമത്തേതില്‍ താലവ്യവുമാണ്. അതുകൊണ്ടു തന്നെ ഭൂതകാല രൂ പങ്ങളിലും വ്യത്യാസമുണ്ട്(അലക്കി, അലച്ചു).


3. 'ത്തു', 'ന്തു' പ്രത്യയങ്ങള്‍ താലവ്യസ്വരാന്തങ്ങളായ ധാതുക്കളില്‍ താലവ്യാദേശം സംഭവിച്ച് 'ച്ചു', 'ഞ്ചു' എന്നിങ്ങനെയും 'ഞ്ചു' അനുനാ സികാതിപ്രസരം വന്ന് 'ഞ്ഞു'എന്നിങ്ങനെയും മാറും. (കേരളപാണിനീ യം പീഠികയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തവര്‍ഗ്ഗോപമര്‍ദ്ദം അഥവാ താലവ്യാ ദേശം, അനുനാസികാതിപ്രസരം എന്നീ നയങ്ങള്‍ ഓര്‍മ്മിക്കുക.)


ഉദാ: പിടിത്തു - പിടിച്ചു


കടിത്തു - കടിച്ചു


മുറിന്തു - മുറിഞ്ഞു


പിഴിന്തു - പിഴിഞ്ഞു


4. 'ഉ'കാരാന്തങ്ങളായ അകാരിതധാതുക്കളില്‍ 'തു' എന്ന പ്രത്യയം മാറ്റമൊന്നുമില്ലാതെ പ്രത്യക്ഷപ്പെടും.


ഉദാ : തൊഴു + തു = തൊഴുതു


ഉഴു + തു = ഉഴുതു


പിഴു + തു = പിഴുതു


'ഉ'കാരാന്തങ്ങളില്‍ മാത്രമല്ല 'തു' എന്ന പ്രത്യയം അതേ നിലയില്‍ കാണപ്പെടുന്നത്. നെയ്തു, കൊയ്തു, പെയ്തു തുടങ്ങിയ രൂപങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.


'തു 'പ്രത്യയത്തിന് വേറൊരു വിശേഷം കൂടിയുണ്ട്. ക്, റ്, ട് എന്നീ വര്‍ണ്ണങ്ങളിലവസാനിക്കുന്ന ഏകമാത്ര ധാതു ക്കളില്‍ 'തു' പ്രത്യയം ചേരുമ്പോള്‍ പൂര്‍ണ്ണ സവര്‍ണ്ണനം സംഭവിക്കും. അതായത് ഈ വ്യഞ്ജനങ്ങളായിത്തന്നെ 'തു'വിലെ 'ത'കാരം മാറും എന്നര്‍ത്ഥം.

ഉദാ:- പുക് + തു = പുക്കു


പെറ് + തു = പെറ്റു


വിട് + തു = വിട്ടു


ധാതു ഏകമാത്രകം അല്ല എങ്കില്‍ പ്രത്യയം 'ഇ' തന്നെയാണ്.


ഉദാ:- ഇളക് + ഇ = ഇളകി


ഓട് + ഇ = ഓടി


തേറ്, മാറി എന്നിടങ്ങളില്‍ 'റ'കാരം ചില്ലാവുന്നതിനാല്‍ 'ഇ' എന്ന പ്രത്യയം അല്ലേ വേണ്ടത് എന്നൊരു ചോദ്യമു ണ്ടാകാം. അതിനു കേരളപാണിനി ഇങ്ങനെ സമാധാനം പറയുന്നു. കാലത്തെ സംബന്ധിച്ചിടത്തോളം 'റ'കാരം ചി ല്ലല്ല. അതിനാല്‍ പ്രത്യയം 'ഇ' തന്നെ. കാലത്തെ സംബന്ധിച്ചിടത്തോളം 'യ'കാരം ചില്ലാണ് എന്നും കരുതണം. ('യ'കാരാന്തധാതുക്കള്‍ക്ക് പ്രത്യയം 'തു' എന്നര്‍ത്ഥം). ഇത്, ഏതുപോലെ എന്നുപറയാം. 'ര'കാരവും 'ള'കാരവും ചിലപ്പോള്‍ ചില്ലാവുകയും ചിലപ്പോള്‍ ചില്ലല്ലാതാവുകയും ചെയ്യുന്നതു പോലെ.

ഉദാഹരണം: മാറ് - മാറി ('റ' ചില്ലല്ല അതിനാല്‍ 'ഇ').


ചെയ് - ചെയ്തു ('യ' ചില്ലാണ് അതിനാല്‍ 'തു').


ചേര് + തു = ചേര്‍ന്നു (ര ചിലപ്പോള്‍ ചില്ല് )


വാര് + ഇ = വാരി (ചിലപ്പോള്‍ ചില്ലല്ല)


ഉരുള് + തു = ഉരുണ്ടു ('ള' ചിലപ്പോള്‍ ചില്ല്)


മൂള് + ഇ = മൂളി (ചിലപ്പോള്‍ ചില്ലല്ല)


'ര'കാര 'ള'കാരാന്തങ്ങളിലാണ് ഈ അവ്യവസ്ഥ. (അതായത് 'തു',


'ഇ' ഇവ മാറിമാറി പ്രയോഗിക്കുക എന്നത്) അതുകൊണ്ട് ഒരു ധാതുവി ന് രണ്ട് രൂപം വരുന്നു.


ചൊല് -> ചൊന്നു, ചൊല്ലി.


ആയി , പോയി, ചത്തു എന്നൊക്കെ വ്യത്യസ്തമായ ഭൂത കാലരൂപങ്ങളും ഭാഷയിലുണ്ട്.

വിഭക്തിക്ക് എന്നപോലെ ക്രിയക്കും അംഗപ്രക്രിയ ഉണ്ട്. കാരിത ധാതുക്കളോട് ഏത് പ്രത്യയം ചേര്‍ന്നാലും ധാതു സ്വരാദിയില്‍ ആയാല്‍ 'ക്ക്' എന്ന ഇടനില ചേര്‍ത്ത് പരിഷ്കരിക്കണം.


ഉദാ: ഇരി + ഉന്നു = ഇരിക്കുന്നു



ഇരി + ഉം = ഇരിക്കും


ഇരി + ആന്‍ = ഇരിക്കാന്‍


ഇരി + അ = ഇരിക്ക


ആഖ്യാതത്തിനും വിധിരൂപവും നിഷേധരൂപവും വേറെ വേറെയുണ്ട്. നിഷേധരൂപങ്ങളില്‍ 'ക്ക ' പ്രത്യയം കാണുകയോ കാണാതിരിക്കുക യോ ചെയ്യാം.


ഉദാ - കേള് + അതെ = കേളാതെ, കേള്‍ക്കാതെ


നട + ആതെ = നടവാതെ, നടക്കാതെ


ഭാവികാലത്തിന് 'ഉ' എന്ന് മാത്രമായിട്ടും രൂപമുണ്ട്. 'ഉ', 'ആന്‍' എന്ന പിന്‍വിനയെച്ച പ്രത്യയം, 'ഇന്‍' എന്ന മധ്യ മബഹുവചന പ്രത്യയം ഇവ ധാതുക്കളോട് ചേരുമ്പോള്‍ 'ക്ക' എന്ന ഇടനിലക്കു പകരം 'പ്പ്' എന്ന ഇടനില ആവാം. ഉദാ:- നട - നടപ്പൂ, നടക്കൂ, നടപ്പാന്‍, നടക്കാന്‍, നടപ്പിന്‍, നടക്കിന്‍.

ക്രിയ അകാരിതമാണ് എങ്കില്‍ 'ക്ക' യുടെയും 'പ്പ'യുടെ യും സ്ഥാനത്ത്, 'വ'കാരവും ആകാം. ഉദാ- പറ- പറവു, പറയു, പറയാന്‍, പറവാന്‍, പറയിന്‍, പറവിന്‍.

ധാതു അനുനാസികത്തില്‍ അവസാനിക്കുന്നുവെങ്കില്‍ 'ഉ' എന്നത് 'മു' എന്നും 'ആന്‍' എന്നത് 'ന്മാന്‍' എന്നും 'ഇന്‍' എന്നുള്ളത് 'ന്മിന്‍' എന്നും ആവാം ( മു , മാന്‍, മിന്‍). ഉദാ:- തിന്‍-തിന്മൂ, തിന്നു, തിന്മാന്‍, തിന്നാന്‍, തിന്മിന്‍, തിന്നിന്‍.

നടന്നു കഴിഞ്ഞതെന്നോ നടന്നു കൊണ്ടിരിക്കുന്നതെന്നോ നടക്കാനിരിക്കുന്നതെന്നോ ഉള്ള ഭേദമില്ലാതെ എന്നും ഒന്നുപോലെ സംഭവിക്കുന്ന ചിലതിനെക്കുറിച്ച് പരാമര്‍ ശിക്കേണ്ടി വരുമല്ലോ. പതിവിനെ കാണിക്കുന്ന, സാര്‍വ്വ കാലിക സ്വഭാവമുള്ള ഇത്തരം പ്രയോഗങ്ങളില്‍, ആര്യ ഭാഷകള്‍ പലതും വര്‍ത്തമാനകാലം ഉപയോഗിക്കുന്ന സ്ഥാനത്ത് ദ്രാവിഡഭാഷകള്‍ ഭാവി തന്നെയാണ് ഉപയോ ഗിക്കുന്നത്.

ഉദാ: സൂര്യന്‍ കിഴക്ക് ഉദിക്കും


ഇടവപ്പാതിക്ക് മഴ തുടങ്ങും


ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും


വസന്താഗമത്തില്‍ വൃക്ഷങ്ങള്‍ പൂക്കും


അതുകൊണ്ട് ഭാവിക്ക് 'ശീലഭാവി' എന്നൊരു വിഭാഗം കൂടി കല് പിക്കേണ്ടി വരുന്നു. ശീലം അഥവാ പതിവിനെ കാണിക്കുന്ന പ്രയോ ഗങ്ങളാണിവ (ഇവിടെയും ആര്യഭാഷാസമ്പര്‍ക്കത്തിന്‍റെയും സ്വാ ധീനത്തിന്‍റെയും ഫലമായി വര്‍ത്തമാനകാലം സാര്‍വ്വകാലികമായി പ്രയോഗിക്കപ്പെടാറുണ്ട്).


ഉദാ: സൂര്യന്‍ കിഴക്ക് ഉദിക്കുന്നു


വസന്ത ഋതുവില്‍ വൃക്ഷങ്ങള്‍ പൂക്കുന്നു


മലയാളത്തില്‍ മറ്റൊരു ഭാവികാലരൂപം കൂടിയുണ്ട്. കേരളപാണിനി അതിനെ അവധാരകഭാവി എന്നു വിളിക്കുന്നു. അവധാരണം(നിശ്ചയം) ദ്യോതിപ്പിക്കുന്നത് എന്നാണ് അവധാരകഭാവി എന്ന വാക്കിനര്‍ത്ഥം.


ഉദാ: ഭീമനേ ദുര്യോധനനെ കൊല്ലൂ


നാളെയേ അയാള്‍ വരൂ


ശിക്ഷ കിട്ടിയാലേ അവന്‍ പഠിക്കൂ


തുടങ്ങിയ ഘടനകളിലെ കൊല്ലൂ, വരൂ,പഠിക്കൂ തുടങ്ങിയ രൂപങ്ങളാ ണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഈ രൂപങ്ങള്‍ക്ക് ഉപദേശം, നിയോ ഗം തുടങ്ങിയ അര്‍ത്ഥങ്ങളിലും പ്രയോഗമുണ്ട്.


ഉദാ: കഠിനമായി പരിശ്രമിക്കൂ


നിങ്ങള്‍ പോകൂ


അവിടെ ഇരിക്കൂ


'ഉം' എന്ന പ്രത്യയത്തിലെ ബിന്ദു (അനുസ്വാരം) ഉപേക്ഷിച്ചുള്ള


'ഉ' ആണ് ഇവിടെ പ്രത്യയം. അത് ദീര്‍ഘിച്ച് 'ഊ' എന്ന രൂപത്തിലാ ണ് പലപ്പോഴും പ്രയോഗിക്കപ്പെടുക




Q2:കാലപ്രത്യേകങ്ങളുടെ നിഷ്പത്തിയെ കുറിച്ചുള്ള പണ്ഡിതാ ഭിപ്രായങ്ങൾ ക്രോഡീകരിക്കുക


ഇ', 'തു' എന്നിവ ഇപ്പോള്‍ സ്വതന്ത്രപ്രത്യയങ്ങള്‍ ആണെങ്കിലും തെലുങ്ക് - കര്‍ണ്ണാടക രൂപങ്ങള്‍ നോക്കുമ്പോള്‍ ദ്രാവിഡങ്ങളിലെ ഭൂത പ്രത്യയം 'ഇതു' ആയിരുന്നിരിക്കുമെന്ന് ഊഹിക്കാന്‍ വഴിയുണ്ട്. പിന്നീ ട് 'ഇ', 'തു' എന്നീ രണ്ടംശങ്ങളും പ്രത്യേകം പ്രത്യയങ്ങളായി മാറിയ താകണം. 'ഇ' എന്ന ചുട്ടെഴുത്തിന്‍റെ നപുംസകവചന രൂപമായ 'ഇതു'

ഭൂതകാലപ്രത്യയമാകുന്നതിന്‍റെ അസാംഗത്യം പരിഗണിച്ച് കാല്‍ഡ്വല്‍ ഈ വാദം സ്വയം ഉന്നയിക്കുകയും, തിരസ്കരിക്കുകയും ചെയ്തു. 'അ', 'ഇ', 'ഉ' എന്നീ ചുട്ടെഴുത്തുകളെ കാലചിഹ്നങ്ങള്‍ ആക്കുകയാണെങ്കില്‍ 'ഇത്' എന്ന സന്നിഹിതവാചിയായ സര്‍വ്വനാമം വര്‍ത്തമാനകാലത്തെ യാണ് കുറിക്കേണ്ടതെന്നും 'അതു' പരോക്ഷവാചിയായി വേണം ഭൂത പ്രത്യയ സ്ഥാനം വഹിക്കേണ്ടതെന്നുമാണ് കാല്‍ഡ്വല്‍ കരുതുന്നത്. എന്നാല്‍ ദ്രാവിഡര്‍ വര്‍ത്തമാനത്തെ ഒരു പരിച്ഛിന്നമായ കാലമായിട്ട് ഗണിച്ചിരുന്നില്ലെന്നും വര്‍ത്തമാനകാലം ദ്രാവിഡത്തില്‍ വൈകി മാത്രം രൂപപ്പെട്ട ഒന്നാണെന്നും അതുകൊണ്ടാണ് സന്നിഹിത വാചിയായ സര്‍ വ്വനാമത്തെ ആ കാലം കുറിക്കാന്‍ ഉപയോഗിക്കാഞ്ഞത് എന്നുമാണ് കേരളപാണിനിയുടെ പക്ഷം. സിദ്ധവും പരിച്ഛിന്നവും പ്രത്യക്ഷാനുഭവ ഗോചരവുമായ ഭൂതകാലത്തെ കുറിക്കാന്‍ 'ഇതു' എന്ന സര്‍വനാമരൂപം പ്രയോഗിക്കാന്‍ ഇടയായ സാഹചര്യം ഇതാണ്. 'ഉതു' എന്ന അനതിദ്ദൂര സന്നിഹിതവാചി ഭാവിയെ പരമാര്‍ശിക്കാനും പ്രയോഗിക്കപ്പെട്ടു. ഇതാ ണ് തമിഴ് മലയാളങ്ങളില്‍ 'ഉ', 'ഉം' എന്നീ രൂപങ്ങളില്‍ കാണുന്നത്.



Q 3:വർത്തമാനകാലാഖ്യാതത്തെ കുറിച്ചുള്ള പരമ്പരാഗത അഭിപ്രായങ്ങളെ ആധുനിക വൈയാകരണൻമാർ ഖണ്ഡിക്കുന്നതെങ്ങനെ?


യൂറോപ്യന്‍ വൈയാകരണന്മാരും കേരളപാണിനിയും വര്‍ത്തമാ നകാലാഖ്യാതത്തെക്കുറിച്ച് ആവിഷ്കരിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ ആധുനിക വൈയാകരണന്മാര്‍ തിരസ്കരിക്കുന്നു. 'ഭാഷാപഠനങ്ങള്‍', 'കേരളപാണിനീയഭാഷ്യം' എന്നീ ഗ്രന്ഥങ്ങളില്‍ 'ഉന്നു' വിന്‍റെ ഉല്‍ഭവ ത്തെക്കുറിച്ച് പ്രൊഫ. സി.എല്‍. ആന്‍റണി വിചിന്തനം നടത്തിയിട്ടുണ്ട്. പ്രാചീനഭാഷയില്‍ ഉണ്ടായിരുന്ന 'ഉതു' എന്ന പ്രത്യയത്തെ കേന്ദ്രമാ ക്കിയാണ് ആ വിചിന്തനം. 'ഉതു' എന്ന പ്രത്യയത്തെക്കുറിച്ച് സാഹിത്യ ചരിത്രത്തില്‍ മഹാകവി ഉള്ളൂരും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന തമി ഴ് ഗ്രന്ഥങ്ങളിലും 'ഉതു'വിനെ പരാമര്‍ശിച്ചിട്ടുണ്ട്. 'ഉതു' അനുനാസിക സംസര്‍ഗ്ഗത്തിന് വിധേയമായി 'ഉന്തു' എന്നു പരിണമിക്കുന്നു. 'ഉന്തു' അനുനാസികാതിപ്രസരത്താല്‍ 'ഉന്നു' ആയിത്തീരുന്നു. ഗ്രാലും, ഗു ണ്ടര്‍ട്ടും, കേരളപാണിനിയും കരുതുന്നതുപോലെ 'ഇന്‍റു', അനുനാസി കാതിപ്രസരത്താല്‍ 'ഇന്നു' ആവുകയില്ല. അതായത് വര്‍ത്സ്യമായ '?' കാരം ദന്ത്യമായ 'ന'കാരമാകില്ല. വര്‍ത്തമാനകാല ആഖ്യാതം 'ഉ?നു' അല്ലല്ലോ. 'ഉന്നു' ആണല്ലോ. അനായാസമായും സുഗമമായും 'ഉന്നു' എന്ന പ്രത്യയത്തിലേക്ക് ചെല്ലുന്നതാകുന്നു ആധുനികമതം.


Q4:അനുപ്രയോഗം എന്നാൽ എന്ത് ? ഉപവിഭാഗങ്ങൾ ഏവ ? ഉദാഹരണസഹിതം വിശദീകരിക്കുക


പിന്നാലെ പ്രയോഗിക്കുന്നത് എന്നു പദത്തിനര്‍ത്ഥം. ഒരു ധാതു വിന്‍റെ രൂപത്തേയോ അര്‍ത്ഥത്തേയോ പരിഷ്കരിക്കാന്‍ അതിന്‍റെ പുറകില്‍ പ്രയോഗിക്കുന്ന ധാതുവാണ് അനുപ്രയോഗം. കേരളപാണിനീയത്തില്‍ മൂന്നു തരം അനുപ്രയോഗങ്ങളെക്കുറി ച്ചു പറയുന്നു.


ഭേദകാനുപ്രയോഗം


ദ്യോതിപ്പിക്കുന്ന അനുപ്രയോഗം ഭേദകാനുപ്രയോഗം. ദ്യോതി പ്പിക്കുക എന്നതിന് വിശേഷിപ്പിക്കുക എന്നര്‍ത്ഥം. പ്രാക്പ്രയോഗ ധാതുവിന്‍റെ അര്‍ത്ഥത്തില്‍ ചില വിശേഷാര്‍ത്ഥങ്ങളെ ചേര്‍ക്കുന്നത് ഭേദകാനുപ്രയോഗം. വിനയം, ലാഘവം, പതിപ്പ് മുതലായ വിശേഷ അര്‍ത്ഥങ്ങളെയാണ് കൂട്ടിച്ചേര്‍ക്കുന്നത്.


ഉദാ: അറിയിച്ചുകൊള്ളുന്നു (വിനയം)


ചെയ്തുകളഞ്ഞു (ലാഘവം)


കൊടുത്തുവരുന്നു ( പതിവ്


2. കാലാനുപ്രയോഗം


കാലങ്ങളുടെ താരതമ്യം സാധിക്കുന്നത് കാലാനുപ്രയോഗം. കാല ഭേദം കുറിക്കുകയാണ് കാലാനുപ്രയോഗത്തിന്‍റെ ധര്‍മ്മം. ഉദാ: വന്നി രിക്കുന്നു (വന്നു ചേര്‍ന്നതേയുള്ളൂ), വന്നിട്ടുണ്ട് (അല്പം മുമ്പ് വന്നു), വന്നിട്ടുണ്ടായിരുന്നു (വന്നിരുന്നു-ഇപ്പോള്‍ ഇവിടെയില്ല), വന്നുകൊണ്ടി രിക്കുന്നു (വരവ് പൂര്‍ത്തിയായില്ല), വരുമായിരുന്നു (വരാന്‍ സാധ്യത ഉണ്ടായിരുന്നു, പക്ഷെ വന്നില്ല).


3. പൂരണാനുപ്രയോഗം


ഖിലധാതുക്കളെ പൂരിപ്പിക്കുന്നതാണ് പൂരണാനുപ്രയോഗം. ഇത് എണ്ണത്തില്‍ പരിമിതമാണ്. 'ഉള്‍' എന്ന ഖിലധാതുവിന് ഭൂതകാലത്തി ലോ ഭാവികാലത്തിലോ വര്‍ത്തമാനകാലത്തിലോ സാധാരണമട്ടിലുള്ള രൂപങ്ങളില്ല. എന്നാല്‍ ഈ കാലങ്ങളില്‍ ആ ധാതുവിനെ ഉപയോഗി ക്കേണ്ടി വന്നാല്‍ 'ആക്' എന്ന ധാതുവിനെ അനുപ്രയോഗിച്ച് അതിനു മീതെ കാലപ്രത്യയം ചേര്‍ത്ത് ആവശ്യമുള്ള രൂപം ഉണ്ടാക്കാം (ഉണ്ടാ യി, ഉണ്ടാകും, ഉണ്ടാകുന്നു). ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്ന് വിഭാഗങ്ങളില്‍ അപരിച്ഛിന്നം, അനുബന്ധി, ക്നുപ്തം എന്നീ അവാ ന്തര വിഭാഗങ്ങള്‍ ഉണ്ടാക്കാനും ദ്രാവിഡഭാഷകള്‍ അനുപ്രയോഗങ്ങളെ ഉപയോഗിക്കുന്നു.


പറയുന്നു, പറഞ്ഞുകൊണ്ടിരിക്കുന്നു, പറഞ്ഞിട്ടുണ്ട്, പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നീ നാല് വര്‍ത്തമാനകാലരൂപങ്ങളില്‍ കൊള്‍, ഇരി, ഇട്, ഉള്‍ എന്നീ ധാതുക്കള്‍ അനുപ്രയോഗിക്കപ്പെട്ടിരിക്കു ന്നു.


Q: 5.വർത്തമാനകാല പ്രത്യേകങ്ങളുടെ ഉല്പത്തി വിവരിക്കുക


പോകുന്നു, വരുന്നു തുടങ്ങിയ വര്‍ത്തമാനകാല രൂപങ്ങള്‍ പോകിന്‍റാന്‍, വരുകിന്‍റാന്‍ തുടങ്ങിയ തമിഴ് രൂപങ്ങളില്‍ നിന്ന് രൂപപ്പെ ട്ടവയാണ്. പ്രാചീന മലയാളകൃതികളിലും ഇത്തരം രൂപങ്ങള്‍ ധാരാള മായി കാണാം. പോകിന്‍റാന്‍, വരുകിന്‍റാന്‍ എന്നീ രൂപങ്ങളും തമിഴിന്‍റെ വായ്മൊഴി രൂപത്തില്‍ പ്രചാരത്തിലുണ്ട്. ചുരുക്കത്തില്‍ തമിഴിന് വര്‍ ത്തമാനകാല സൂചകങ്ങളായ രണ്ട് പ്രത്യയങ്ങള്‍ ഉണ്ട്.


1. കിന്‍റു


2. കിറു


പോകിന്‍റാന്‍, പോകിറാന്‍ ഇങ്ങനെ കാണുന്ന രണ്ടു രൂപങ്ങളില്‍ തമി ഴ് ഭാഷയില്‍ ഗാഢമായി വേരൂന്നിക്കഴിഞ്ഞത് 'കിന്‍റു' ചേര്‍ന്ന രൂപമാ ണ്. അതിനാല്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് ആദ്യമായി വിചിന്തനം നടത്തിയ ഡോ. ഗ്രാലും പിന്നീട് വിചിന്തനം നടത്തിയ ഡോ. കാല്‍ഡ്വ ലും ഡോ. ഗുണ്ടര്‍ട്ടും 'കിന്‍റു'വിന്‍റെ നിഷ്പ്പത്തിയെക്കുറിച്ചാണ് അന്വേ ഷണം നടത്തിയത്. ഈ മൂന്നു യൂറോപ്യന്‍ വൈയാകരണന്മാരുടെയും അഭിപ്രായം മിക്കവാറും സമാനരൂപത്തിലാണ്. അതു താഴെ പറയും പ്രകാരം സംക്ഷേപിക്കാം.


എ) 'ക്' എന്ന തമിഴിലെ ഭാവിസൂചകമായ പ്രത്യയത്തോട് 'ഇന്നു', 'ഈ ദിവസം' എന്നീ അര്‍ത്ഥങ്ങളിലുള്ള 'ഇന്‍റു' കൂട്ടിച്ചേര്‍ത്താണ് 'കിന്‍റു' ഉണ്ടാകുന്നത്.


ബി) 'കിന്‍റു' വില്‍നിന്ന് അനുനാസികം പരിത്യജിച്ചപ്പോഴാണ് 'കിറു' എന്ന രൂപമുണ്ടായത്.



സി) ക്രിയാധാതുവിനോട് 'കിന്‍റു' കൂട്ടിച്ചേര്‍ത്ത് ഒപ്പം പുരുഷപ്രത്യ യവും ചേര്‍ക്കുമ്പോഴാണ് പോകിന്‍റാന്‍, വരിന്‍റാന്‍, ഇത്യാദി രൂപങ്ങള്‍ സിദ്ധമാകുന്നത്. 'ഇന്‍റു' എന്നത് അനുനാസികാതിപ്രസരത്താല്‍ 'ഇന്നു'


എന്നും 'ഇന്ന്' എന്നത് സ്വരാനുസംവാദനയത്താല്‍ (അ, ഇ എന്നീ ആദ്യസ്വരങ്ങള്‍ക്കുവരുന്ന പരിണാമം) 'ഉന്നു' എന്നും മലയാളത്തില്‍ പരിണമിച്ചു.


ഡോ.ഗ്രാല്‍, ഗുണ്ടര്‍ട്ട്, കാല്‍ഡ്വല്‍ എന്നിവരുടെ അഭിപ്രായത്തോ ട് കേരളപാണിനി വിയോജിക്കുന്നു. കാലത്തിന്‍റെ പോക്ക് എന്ന അര്‍ ത്ഥത്തില്‍ 'ഇറ' എന്നൊരു ധാതു തമിഴില്‍ ഉണ്ട്. 'ഇറന്തകാലം' എന്നു പറഞ്ഞാല്‍ തമിഴില്‍ 'വര്‍ത്തമാനകാലം' എന്നാണര്‍ത്ഥം. 'ഇറ' എന്നതി നോട് 'ക' എന്ന ഇടനില ചേര്‍ത്ത് 'കിറ' എന്നും 'കിറ' എന്നതിനോട് അവധാരകഭാവിപ്രത്യയമായ 'ഉ' ചേര്‍ത്ത് 'കിറു' എന്നും രൂപമുണ്ടാ കുന്നു. 'കിറു' എന്നത് അനുനാസികസംസര്‍ഗ്ഗത്തിന് വിധേയമായാണ് 'കിന്‍റു' എന്നു മാറുന്നത്. ഇത് തമിഴിന്‍റെ കാര്യം. മലയാളത്തില്‍ ഇറ + ഉ = ഇറു, അനുനാസികസംസര്‍ഗ്ഗത്താല്‍ ഇറു- ഇന്‍റു, അനുനാസികാതി പ്രസരത്താല്‍ ഇന്‍റു - ഇന്നു, സ്വരാനുസംവാദനയത്താല്‍ ഇന്നു - ഉന്നു. ഇങ്ങനെ മലയാളത്തിലെ വര്‍ത്തമാനകാലരൂപംഅനുപ്രയോഗത്താല്‍ നിഷ്പന്നമാകുന്നു. ഇതാണ് കേരളപാണിനിയുടെ മതം.


യൂറോപ്യന്‍ വൈയാകരണന്മാരും കേരളപാണിനിയും വര്‍ത്തമാ നകാലാഖ്യാതത്തെക്കുറിച്ച് ആവിഷ്കരിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ ആധുനിക വൈയാകരണന്മാര്‍ തിരസ്കരിക്കുന്നു. 'ഭാഷാപഠനങ്ങള്‍', 'കേരളപാണിനീയഭാഷ്യം' എന്നീ ഗ്രന്ഥങ്ങളില്‍ 'ഉന്നു' വിന്‍റെ ഉല്‍ഭവ ത്തെക്കുറിച്ച് പ്രൊഫ. സി.എല്‍. ആന്‍റണി വിചിന്തനം നടത്തിയിട്ടുണ്ട്. പ്രാചീനഭാഷയില്‍ ഉണ്ടായിരുന്ന 'ഉതു' എന്ന പ്രത്യയത്തെ കേന്ദ്രമാ ക്കിയാണ് ആ വിചിന്തനം. 'ഉതു' എന്ന പ്രത്യയത്തെക്കുറിച്ച് സാഹിത്യ ചരിത്രത്തില്‍ മഹാകവി ഉള്ളൂരും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന തമി ഴ് ഗ്രന്ഥങ്ങളിലും 'ഉതു'വിനെ പരാമര്‍ശിച്ചിട്ടുണ്ട്. 'ഉതു' അനുനാസിക സംസര്‍ഗ്ഗത്തിന് വിധേയമായി 'ഉന്തു' എന്നു പരിണമിക്കുന്നു. 'ഉന്തു' അനുനാസികാതിപ്രസരത്താല്‍ 'ഉന്നു' ആയിത്തീരുന്നു. ഗ്രാലും, ഗു ണ്ടര്‍ട്ടും, കേരളപാണിനിയും കരുതുന്നതുപോലെ 'ഇന്‍റു', അനുനാസി കാതിപ്രസരത്താല്‍ 'ഇന്നു' ആവുകയില്ല. അതായത് വര്‍ത്സ്യമായ '?' കാരം ദന്ത്യമായ 'ന'കാരമാകില്ല. വര്‍ത്തമാനകാല ആഖ്യാതം 'ഉ?നു' അല്ലല്ലോ. 'ഉന്നു' ആണല്ലോ. അനായാസമായും സുഗമമായും 'ഉന്നു' എന്ന പ്രത്യയത്തിലേക്ക് ചെല്ലുന്നതാകുന്നു ആധുനികമതം.



 

#വ്യാകരണപഠനം

65 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page