top of page

വ്യാകരണപഠനം Block 3 Unit - 4

Block: 3

unit 4


1.പ്രകാരങ്ങളുടെ ആഗമം വിശദമാക്കുക


ഒരു ധാതുവിന്‍റെ അര്‍ത്ഥം ഏതു രീതിയില്‍ വെളിപ്പെടുത്തുന്നുവോ അതിന് വ്യാകരണത്തില്‍ പ്രകാരം എന്നു പറയുന്നു.


വര്‍ത്തമാനകാല പ്രത്യയം 'ഉന്നു' അനുപ്രയോഗ നിഷ്പന്നമാണെന്ന് പറഞ്ഞതുപോലെ പ്രകാരപ്രത്യയങ്ങളും അനുപ്ര

യോഗ നിഷ്പന്നമാണ് എന്ന് എ. ആര്‍. പറയുന്നു. പ്രകാരപ്രത്യയങ്ങള്‍ ചേര്‍ന്ന് 'മാതിരി' എന്ന അര്‍ഥം കുറിക്കേണ്ടത് ഈ വിധമാണ്. ആ ധാതുവിനെ ആദ്യം നടുവിനയെച്ചത്തിലാക്കണം. 'അ, ക, ഉക' എന്ന് മൂ ന്നു നടുവിനയെച്ച പ്രത്യയങ്ങളുള്ളതില്‍ ആദ്യത്തെ നടുവിനയെച്ചരൂപ മാണ് ഉണ്ടാക്കേണ്ടത്. ഉദാ: വര് - വര. അതിനുമേല്‍ 'ഒട്ടുക' ക്രിയയുടെ ഭാവികാലരൂപമായ 'ഒട്ടും' (മലയാളത്തില്‍ ഒട്ടുമേ) അനുപ്രയോഗിച്ചു പോക + ഒട്ടും = പോകൊട്ടും ('പോനാല്‍ പോകൊട്ടും പോടാ") എന്ന് തമിഴില്‍ നിയോജക രൂപം ഉണ്ടാകുന്നു. മലയാളത്തില്‍ നടുവിനയെച്ച ത്തിന്‍റെ 'അ'കാരം ലോപിച്ച് ആദ്യം 'ഒട്ടുമേ' എന്ന രൂപം ഉണ്ടായി. പി ന്നെ 'ഒ' പോയി 'അ' ചേര്‍ന്നു 'പോകട്ടുമേ' എന്ന രൂപം വന്നു. പിന്നെ 'ഉ'കാരവും 'മ'കാരവും ലോപിച്ച് 'പോകട്ടെ' എന്ന രൂപം ഉണ്ടായി. 'ഒട്ടു മേ' എന്ന ക്രിയയുടെ ഭാവികാലരൂപം അക്ഷരലോപം വന്ന് തേഞ്ഞ് 'അട്ടെ' എന്ന പ്രത്യയമായി. 'അട്ടെ' പൂര്‍ണ്ണമായും പ്രത്യയമായി ഉറച്ചു പോയതിനാലാണ് അതിനെ പ്രാക്പ്രയോഗധാതുവില്‍നിന്ന് വിശ്ലേഷി ച്ചു കാണിക്കാന്‍ വയ്യാത്തത്. 'അട്ടെ, ട്ടെ, ട്ട്' എന്നിപ്പോള്‍ ഈ രൂപം ചു രുങ്ങിപ്പോയിട്ടുണ്ട്.


വിധായകപ്രകാരത്തിന്‍റെ പ്രത്യയം 'അണം' ആണ്. 'വേണുക' (ആവ ശ്യമായിരിക്കുക) എന്ന ധാതുവിന്‍റെ ഭാവികാല രൂപം 'വേണു' ആണ്.


പ്രാക്ധാതുവിന്‍റെ 'അ' നടുവിനയെച്ചം ചേര്‍ന്ന രൂപത്തോട് 'വേണം' അനുപ്രയോഗിച്ചുണ്ടാക്കുന്നതാണിത്. പോക + വേണും = പോകവേ ണും. പിന്നെ 'വേണും' എന്നതില്‍ ആദ്യം 'ഉം' -ലെ 'ഉ'കാരം പോ യി വേണം ആയി. അനന്തരം 'വേണം' എന്നതിലെ 'വ'കാരം പോയി ഏണം ആയി -പിന്നെ 'ഏണം', 'അണം', 'ണം' എന്നുകുറുകി. 'പോ ണം മിസ്റ്റര്‍' എന്നിടത്ത് 'ണം' മാത്രമേയുള്ളൂ. നിയോജകപ്രകാരപ്രത്യ യം പോലെ ധാതുവിന്‍റെയും അനുപ്രയോഗധാതുവിന്‍റെയും ഉദ്ഗ്രഥനം ഇവിടെ പൂര്‍ണ്ണമായി നടപ്പായിട്ടില്ല. രൂപമാറ്റം നോക്കുക. പോക + വേ ണം = പോകവേണം എന്നുതന്നെ ഇപ്പോഴും പറയാം. പോക + വേണം, പോകവേണം, പോകേണം, പോകെണം, പോകണം, പോണം.


അനുജ്ഞായകപ്രകാര പ്രത്യയത്തിന്‍റെ പൂര്‍വ്വരൂപമായ 'ആവുക'യു ടെ ഭാവികാലരൂപം 'ആവും' അഥവാ 'ആകും'. നില്ക്ക + ആവും = നില്ക്ക ആവും. പിന്നെ നില്ക്കാവും. അതിനുമേല്‍ നില്‍ക്കാം. അനു ജ്ഞായകത്തില്‍ 'ആവും' എന്ന അനുപ്രയോഗരൂപമാണ് പ്രത്യയമായ 'ആം' ആയത്. അനുജ്ഞായകത്തിനും സംശ്ലേഷം പൂര്‍ണ്ണമായിട്ടില്ല. അതിനാലാണ് കേരളപാണിനി, 'പിരിച്ചിട്ടും പ്രയോഗിക്കാം വിധ്യനു ജ്ഞായകങ്ങളെ' എന്നു പറഞ്ഞത്. വിധ്യനുജ്ഞായകങ്ങള്‍ സംശ്ലിഷ്ട തയുടെ വഴിയിലാണ്. നിയോജകപ്രകാരം 'അട്ടെ' അങ്ങനെയല്ല. അതി ന് സ്വതന്ത്രപദവിയും ധാതുപദവിയും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇങ്ങനെ ഒട്ടുക, വേണുക, ആവുക എന്നീ മൂന്നു ക്രിയകളുടെ ഭാവികാലരൂപങ്ങ ളെ അനുപ്രയോഗിച്ചു പ്രകാരപ്രത്യയങ്ങളുണ്ടാക്കിയിരിക്കുന്നതിനാലാ ണ് ഭാഷയിലെ പ്രകാരപ്രത്യയങ്ങള്‍ അനുപ്രയോഗനിഷ്പന്നമെന്നും 'പ്രത്യയം ഭാവിരൂപജം' എന്നും കേരളപാണിനി വിധിക്കുന്നത്.


2.കർമ്മണിപ്രയോഗം ഭാഷയിൽ ആവശ്യമോ ചർച്ച ചെയ്യുക


കര്‍ത്താവ് ആയതിനാല്‍ കര്‍ത്തരിപ്രയോഗം പ്രധാനമായി അംഗീകരിച്ചു. ക്രിയയ്ക്ക് രൂപഭേദം സംഭവിക്കുന്നതി നാല്‍ കര്‍മ്മണിപ്രയോഗത്തെയും അംഗീകരിച്ചു. പ്രാചീനഭാഷയില്‍ കര്‍മ്മണിപ്രയോഗത്തിന്‍റെ ഉപയോഗം കാണാനില്ല. സംസ്കൃതത്തെ അനുകരിച്ചാണ് അതിന്‍റെ പ്രയോഗം. ഗദ്യഭാഷയിലും പ്രഭാഷണങ്ങ ളിലും കര്‍മ്മണിപ്രയോഗം കടന്നുവന്നിട്ടുണ്ട്. ഒരു ധാതുവിനെ കര്‍മ്മ ണിപ്രയോഗമാക്കുന്നതിന് ഭാഷയില്‍ പ്രത്യയമൊന്നുമില്ല. 'അ' എന്ന നടുവിനയെച്ച പ്രത്യയം ചേര്‍ന്ന ധാതുവിനോട് 'പെട്' ധാതുവിനെ അനുപ്രയോഗിച്ചാല്‍ കര്‍മ്മണിപ്രയോഗമാകും.


കര്‍ത്തരി പ്രയോഗമാണ് ഭാഷയ്ക്ക് സ്വന്തമായുള്ളത്. സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ആര്യഭാഷകളില്‍ കര്‍മ്മണി പ്രയോഗം സ്വാഭാവി കവും സുലഭവുമാണ്. വൈചിത്യം, വ്യക്തത, സൗകര്യം, അര്‍ത്ഥശ ക്തി മുതലായവയ്ക്ക് വേണ്ടി മാത്രമേ കര്‍മ്മണി പ്രയോഗം ഭാഷയില്‍ പ്രയോഗിക്കാവൂ. ശുദ്ധദ്രാവിഡ പദങ്ങള്‍ കഴിവതും കര്‍ത്തരിയില്‍ വേ ണം പ്രയോഗിക്കാന്‍. സംസ്കൃത പദമാണെങ്കില്‍ കര്‍മ്മണി പ്രയോഗ ത്തിന് കൂടുതല്‍ സ്വാഭാവികതയുണ്ടായിരിക്കും


3.ഭാഷയിലെ നിഷേധ പ്രത്യയങ്ങൾ ഏവ ?


വാക്യഗതി 'വിധി' എന്നും 'നിഷേധം' എന്നും രണ്ടു വിധത്തിലുണ്ട്. ഒന്ന് ഉണ്ടെന്നു പറയുന്നത് വിധി. ഇല്ലെന്ന് പറയുന്നത് നിഷേധം.


ഉദാ: വരുന്നു (വിധി)


വരുന്നില്ല (നിഷേധം)


വിധി രണ്ട് വിധം വരും.


സമാനാധികരണവിധി


ഒരു വാക്യത്തില്‍ ഉദ്ദേശ്യം, വിധേയം എന്നും രണ്ട് അംശമുണ്ട്. നാം ഏതിനെപ്പറ്റി പറയുന്നുവോ അത് ഉദേശ്യം. അതെന്തിനുണ്ടാകുന്നു എന്ന് പറയുന്നുവോ അത് വിധേയം.

ഉദാ: 'കാക്ക കറുത്തതാകുന്നു' എന്നതില്‍ 'കാക്ക' ഉദേശ്യം 'കറുത്ത താകുന്നു' എന്നത് വിധേയം. ഇങ്ങനെ ഉദേശ്യവിധേയങ്ങള്‍ ഒരേ വിഭ ക്തിയില്‍ വരുന്നത് സമാനാധികരണവിധി.


വ്യധികരണവിധി


ഉദേശ്യവിധേയങ്ങള്‍ വിഭിന്ന വിഭക്തിയില്‍ വരുന്നത് വ്യധികരണ വിധി.


ഉദാ: കാക്കയ്ക്ക് കറുപ്പുണ്ട്.


സംസ്കൃതത്തില്‍ ഏതൊരു വിധിരൂപവും 'ന' എന്ന നിപാതത്തിന്‍റെ യോഗം വഴി നിഷേധമാകും. സമാസം ഉള്ളയിടത്തുമാത്രം 'അ' എന്നാ ണ് നിഷേധാര്‍ത്ഥനിപാതം എന്നേ വ്യത്യാസമുള്ളു. 'ന ഭവതി', 'ന ഭവി ഷ്യതി', 'ന ഭവതു', 'ന ഭക്ത്വാ' തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണങ്ങ ളാണ്. ദ്രാവിഡത്തിലെ നിഷേധരൂപനിഷ്പത്തി ഇമ്മട്ടിലല്ല. ഭാഷയില്‍ നിഷേധത്തിന്‍റെ ഉല്പത്തി പലവിധത്തിലാണ്. കൂടാ, അരുത്, വേണ്ട, അല്ല, ഇല്ല, വയ്യ തുടങ്ങിയ പദങ്ങളുടെ സഹായം കൊണ്ടാണ് ഭാഷ യില്‍ നിഷേധമുണ്ടാക്കുന്നത്. സംസ്കൃതത്തില്‍ 'അ', 'ന' എന്നീ നിപാ തങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടാണ് നിഷേധം ഉണ്ടാക്കുന്നത്. ഭാഷ യില്‍ നിഷേധ സിദ്ധി ഓരോയിടത്തും ഓരോ വിധത്തിലാണെങ്കിലും 'ആ' എന്ന അംശം എല്ലായിടത്തും ഒരുപോലെ കാണുന്നുണ്ട്. 'ഇല്ല' എന്ന നിഷേധക്രിയയെ അനുപ്രയോഗിക്കുകയാണ് നിര്‍ദ്ദേശകപ്രകാ രത്തിലുള്ള ക്രിയകളുടെ കാര്യത്തില്‍ ഇന്ന് സാര്‍വ്വത്രികമായി സ്വീക രിക്കപ്പെടുന്ന രീതിയെങ്കിലും അവിടെപ്പോലും സ്വന്തമായ രൂപനിഷ്പ ത്തിനയം ദ്രാവിഡങ്ങളിലുണ്ട്.


ഉദാ: വരുന്നു - വരുന്നില്ല, വന്നു - വന്നില്ല, വരും - വരുകയില്ല


4.കൃതികൃത്ത് കാരകൃത്ത് ഇവയെന്തെന്ന് വിശദമാക്കുക ?


ക്രിയയില്‍നിന്ന് നിഷ്പ്പന്നങ്ങളാകുന്ന നാമങ്ങളാണ് കൃത്തുകള്‍. കൃ ത്തുകള്‍ കൃതികൃത്ത്, കാരകകൃത്ത് എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. കൃതികൃത്ത് കേവലമായ ക്രിയാസ്വരൂപത്തേയും കാരകകൃത്ത് ക്രിയ നടത്തുന്ന കാരകങ്ങളില്‍ ഒന്നിനെയുമാണ് സൂചിപ്പിക്കുന്നത്.


കൃതികൃത്ത്


കേവലമായ ക്രിയാസ്വരൂപമാണ് കൃതികൃത്ത്. ഗുണ്ടര്‍ട്ട് അതിനെ 'ഭാവനാമങ്ങള്‍' എന്നാണു വ്യവഹരിക്കുന്നത്. കേരളപാണിനി ഇരുപ തോളം കൃതികൃത്ത് രൂപങ്ങളെ വിധിച്ചിട്ടുണ്ട്. അല്‍(തുമ്മല്‍), തല്‍(കെ ടുതല്‍), പ്പ്(തേപ്പ്), വ് (നോവ്), ച(വീഴ്ച), തി(പൊറുതി), ത്ത്(കൊ യ്ത്ത്), ത്തം(പിടിത്തം), അ(നില), ഇ(വേളി), അം(ആഴം), മ(താഴ്മ), വി(തോല്‍വി), ഇല്‍(വെയില്‍), പടി(നടപടി), തല(നടുതല), മാനം(വരു മാനം), ട്(ചുമട്), മ്പ് (കെടുമ്പ്) തുടങ്ങിയവയാണ് പ്രത്യയങ്ങള്‍. ഇവ വ്യവസ്ഥാപിതമല്ല. ചേര്‍ച്ചപോലെ ഉപയോഗിക്കേണ്ടതാണ്. നിഷേധപ്ര കൃതികളോട് 'മ' പ്രത്യയം ചേരും. ധാതുവിനോട് 'ആ' എന്ന നിഷേധ പ്രത്യയം ചേര്‍ത്തതിനുശേഷം 'മ' പ്രത്യയം ചേര്‍ത്താല്‍ കൃതികൃത്ത് രൂപമാകും. ഉദാ: ഇല്ലായ്മ, വല്ലായ്മ, പോരായ്മ. മിക്ക പ്രകൃതികളോ ടും 'അല്‍' പ്രത്യയം ചേരും. ഉദാ: വരല്‍, തോന്നല്‍, കൊടുക്കല്‍. കാ രിതധാതുക്കളില്‍ 'പ്പ്' പ്രത്യയം ചേരും. ഉദാ: ഇരിപ്പ്, കിടപ്പ്, നടപ്പ്, റ, ല, ള, ഴ എന്നീ വര്‍ണ്ണങ്ങളിലവസാനിക്കുന്ന ധാതുക്കളോട് 'ച' പ്രത്യ യം ചേരും. ഉദാ: നേര്‍ച്ച, വളര്‍ച്ച, തളര്‍ച്ച. 'ങ' കാരാന്ത ധാതുവില്‍ ഖരാദേശദിത്വവും വരും.


ഉദാ: പിണങ് - പിണക്കം, ഉറങ് - ഉറക്കം


കാരകകൃത്ത്


കാരകങ്ങളില്‍ ഒന്നിനെ പ്രധാനപദവിയില്‍ കാണിക്കുന്നതാണ് കാ രകകൃത്ത്. കാരകങ്ങളില്‍ പ്രധാനം കര്‍ത്താവാണ്. മറ്റു കാരകങ്ങളെ വിവക്ഷപോലെ കര്‍ത്താവാക്കുകയും ചെയ്യാം. 'അന്‍', 'ഇ' എന്ന പ്രത്യ യങ്ങളാണ് കാരകകൃത്തിനുള്ളത്. ഇത് ചേര്‍ക്കുന്ന പ്രക്രിയയില്‍ വ്യവ സ്ഥാരാഹിത്യം ഉണ്ട്. ഉദാ: നൊണയന്‍, ചതിയന്‍, കാടന്‍. 'ഇ' പ്രത്യയം അധികവും സമാസത്തിലാണ് കാണുക. ഉദാ: മരം ചാടി(മരത്തില്‍ ചാ ടുന്നു), നാണം കുണുങ്ങി(നാണം കൊണ്ട് കുണുങ്ങുന്നു).


5.ക്രിയാനാമം എന്തെന്ന് വിശദമാക്കുക ?


ക്രിയാനാമങ്ങള്‍


ഒരു ദ്രവ്യത്തിന്‍റെയോ ഗുണത്തിന്‍റെയോ ക്രിയയുടേയോ പേരായ ശബ്ദമാണ് നാമം. ഉദാ:- മരം, കല്ല്, ഓട്ടം, ചാട്ടം. നാമത്തിനെ പ്രധാനമാ യും കേരളപാണിനി മൂന്നായി വിഭജിച്ചിട്ടുണ്ട്. ദ്രവ്യനാമം, ക്രിയാനാമം, ഗുണനാമം എന്നിവയാണവ. ഒരു ദ്രവ്യത്തിന്‍റെ പേരായ ശബ്ദത്തിനെ യാണ് 'ദ്രവ്യനാമം' എന്നു പറയുന്നത്. ഉദാ:- പേന, വസ്ത്രം, മല. ഒരു പ്രവൃത്തിയുടെ പേരായ ശബ്ദത്തിനെയാണ് 'ക്രിയാനാമം' എന്നു പറയു ന്നത്. ഉദാ:- ഉറക്കം, ചാട്ടം, ഓട്ടം, നോട്ടം. ഒരു ഗുണത്തെ കുറിക്കുന്ന നാമം 'ഗുണനാമം'. ഉദാ:- വെളുപ്പ്, ധൈര്യം, തിന്മ, നന്മ. സര്‍വ്വത്തിന്‍റെ യും നാമമായ സര്‍വ്വനാമത്തെ ദ്രവ്യനാമത്തിലാണ് കേരളപാണിനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ക്രിയാവാചകമായ ശബ്ദത്തെയാണ് 'കൃതി' എന്ന് വിളിക്കുന്നത്. ഒരു പ്രവൃത്തി ചെയ്യുന്നു എന്നോ, ഒന്ന് ഒരു വിധത്തില്‍ ഇരിക്കുന്നുവെന്നോ കാണിക്കുന്ന ശബ്ദങ്ങള്‍ എല്ലാം കൃതികള്‍. പ്രവൃത്തി, സ്ഥിതി ഇവയില്‍ ഒന്നായിരിക്കും ക്രിയയുടെ വാച്യം. ഉദാഹരണത്തിന് 'കോഴി കൂവുന്നു' എന്ന വാക്യത്തില്‍ 'കൂവുന്നു' എന്നത് കോഴി ചെയ്യുന്ന പ്രവൃത്തിയും 'നേരം വെളുക്കുന്നു' എന്ന വാക്യത്തില്‍ 'വെളുക്കുന്നു' എന്നത് സ്ഥിതിയുമാണ്.


കൃതികളെ അര്‍ത്ഥം പ്രമാണിച്ച് സകര്‍മ്മകം, അകര്‍മ്മകം എന്നും കര്‍ത്താവ് ചെയ്യുന്ന പ്രേരണയെ ആസ്പദമാക്കി കാരിതം, അകാരിതം എന്നും ക്രിയയുടെ പ്രാമാണ്യത്തെ ആസ്പദമാക്കി മുറ്റുവിന, പറ്റുവിന എന്നും തിരിക്കുന്നുണ്ട്.


6.നിഷേധ പ്രത്യയങ്ങളുടെ ആഗമം വിശദമാക്കുക ?


എല്ലാ ദ്രാവിഡഭാഷകളും ആദ്യകാലത്ത് 'ആ' പ്രത്യയം ചേര്‍ത്താണ് നിഷേധ പ്രകൃതി ഉണ്ടാക്കിയിരുന്നത്. ഇല്‍, കല്‍ എന്നിവയുടെ പ്രയോഗം പിന്നീടുണ്ടായതാണ്. തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം എന്നീ ഭാഷകള്‍ ശീലഭാവിയെത്തന്നെ മൂന്നുകാലത്തിലും ഒരു ഭേദവും കൂടാതെ നിഷേധമായി പ്രയോഗിക്കുന്നു. 'പോകേന്‍' എന്ന തമിഴ് രൂപത്തിന് 'ഞാന്‍ പോയില്ല', 'ഞാന്‍ പോകുന്നില്ല', 'പോവുകയില്ല' എന്ന് മൂന്ന് അര്‍ത്ഥവുമുണ്ട്. ശീലഭാവിയില്‍ മാത്രമേ പുരുഷപ്രത്യയം ചേര്‍ക്കുകയുള്ളൂ. പുരുഷഭേദം ഉള്ള ശീലഭാവി രൂപങ്ങളില്‍ ഒന്നും തന്നെ ആ പ്രത്യയം കാണുന്നില്ല. 'എന്‍' എന്ന പുരുഷപ്രത്യയം ഉപയോഗിക്കുമ്പോളാകട്ടെ 'ആ' പ്രത്യയം കാണുന്നുണ്ട്. അതിനാല്‍ 'ആ' എന്ന നിഷേധ പ്രത്യയ ത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന കാര്യം വ്യക്തമാണ്.

#വ്യാകരണപഠനം

43 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page