top of page

വ്യാകരണപഠനം Block - 4 Unit - 2

Block 4

unit: 2


1.സന്ധി വർഗ്ഗീകരണത്തിലെ വ്യത്യസ്ത അഭിപ്രായങ്ങൾ വിലയിരുത്തുക


സന്ധി വര്‍ഗ്ഗീകരണം


സന്ധിയെ പല തരത്തില്‍ വര്‍ഗ്ഗീകരിക്കാം.


a . സന്ധിയില്‍ ഏര്‍പ്പെടുന്ന ശബ്ദങ്ങള്‍ ഏതെല്ലാമാണ് എത്തരത്തി ലുള്ളതാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ സന്ധിയെ പദമധ്യ സന്ധി, പദാന്തസന്ധി, ഉഭയസന്ധി എന്നിങ്ങനെയും


b. സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങള്‍ ഏതെല്ലാമാണ് എന്ന തിന്‍റെ അടിസ്ഥാനത്തില്‍ സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസ്വരസന്ധി, വ്യഞ്ജനസന്ധി എന്നിങ്ങനെയും


c സന്ധിയിലെ വര്‍ണ്ണവികാരങ്ങള്‍ക്കനുസരിച്ച് ലോപസന്ധി, ആഗ മസന്ധി, ദ്വിത്വസന്ധി, ആദേശസന്ധി എന്നിങ്ങനെയും


d. സന്ധിയുടെ ദാര്‍ഢ്യം അനുസരിച്ച് സുദൃഢം, ദൃഢം, ശിഥിലം, ഐച്ഛികം എന്നിങ്ങനെയും സന്ധിയെ വര്‍ഗ്ഗീകരിച്ച് പഠിക്കുന്നു.



2.ലീന തിലകത്തിലെ സന്ധിക്കാര്യം ചർച്ച ചെയ്യുക


മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥമായ ലീലാതിലകത്തിൽ സന്ധ്യ ചെയ്യുന്ന വർണ്ണങ്ങളുടെ സ്വര വ്യഞ്ജന ഭേദമനുസരിച്ചുള്ള തരംതിരിവാണ് ഉള്ളത്

അവ :

. സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസ്വരസന്ധി, വ്യഞ്ജ നസന്ധി


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങള്‍ ഏതെല്ലാം എന്നതിന്‍റെ അടി സ്ഥാനത്തിലാണ് സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസ്വരസ ന്ധി, വ്യഞ്ജനസന്ധി എന്ന വിഭജനം നടത്തുന്നത്. സ്വരം എന്നും വ്യ ഞ്ജനമെന്നും രണ്ടുതരത്തിലുള്ള വര്‍ണ്ണങ്ങളാണല്ലോ ഭാഷയിലുള്ളത്. അതില്‍ ഏതെല്ലാം വര്‍ണ്ണങ്ങളാണ്, ഏതെല്ലാം ക്രമത്തിലാണ് സന്ധി യില്‍ ഏര്‍പ്പെടുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം.


സന്ധിയില്‍ ഏര്‍പ്പെടുന്നത് രണ്ട് സ്വരങ്ങളാണെങ്കില്‍ അത് സ്വരസന്ധി. തിരു + ആതിര = തിരുവാതിര


ഇവിടെ 'ഉ' എന്ന സ്വരം 'ആ' എന്ന സ്വരവുമായാണ് സന്ധി ചെയ്യു ന്നത് എന്നു കാണാം.


മഴ + ഇല്ല = മഴയില്ല (അ+ഇ)


മഴ + എവിടെ = മഴയെവിടെ (അ+എ)


സന്ധിയില്‍ ഏര്‍പ്പെടുന്ന പൂര്‍വ്വവര്‍ണ്ണം സ്വരവും ഉത്തരവര്‍ണ്ണം വ്യ


ഞ്ജനവുമാണെങ്കില്‍ അത് സ്വരവ്യഞ്ജനസന്ധി


താമര + കുളം = താരമക്കുളം (അ+ ക്)


നീല + താമര = നീലത്താമര (അ+ ത്)


സന്ധിയിലേര്‍പ്പെടുന്ന പൂര്‍വ്വവര്‍ണ്ണം വ്യഞ്ജനവും ഉത്തരവര്‍ണ്ണം


സ്വരവുമാണെങ്കില്‍ അത് വ്യഞ്ജനസ്വരസന്ധി.


കണ്ണ് + ഇല്ല = കണ്ണില്ല (ണ്+ഇ)


മരം + എ = മരത്തെ (അനുസ്വാരം+എ)


സന്ധിയില്‍ ഏര്‍പ്പെടുന്നത് രണ്ടും വ്യഞ്ജനമാണെങ്കില്‍ അത് വ്യ


ഞ്ജനസന്ധി.


കണ്‍ + തു = കണ്ടു (ണ്‍ +ത്)


കേള് + തു = കേട്ടു (ള് + ത്)


വെള് + ചാമരം = വെഞ്ചാമരം (ള്+ച്)


ജോര്‍ജ്ജ് മാത്തന്‍റെ മലയാഴ്മയുടെ വ്യാകരണത്തിലെയും ലീലാ തിലകത്തിലെയും ഗുണ്ടര്‍ട്ടിന്‍റെ മലയാള ഭാഷാവ്യാകരണത്തിലെയും ശേഷഗിരിപ്രഭുവിന്‍റെ വ്യാകരണമിത്രത്തിലെയും സന്ധിചര്‍ച്ച ഈ വര്‍ ഗ്ഗീകരണമനുസരിച്ചാണ് എന്നു കാണാം. വ്യാകരണമിത്രത്തില്‍ സ്വരസ ന്ധി, വ്യഞ്ജനസന്ധി എന്നിങ്ങനെ സന്ധിയെ വര്‍ഗ്ഗീകരിച്ചതിനു മീതെ ആ സന്ധികളിലെ വര്‍ണ്ണവികാരങ്ങള്‍ ഏതെല്ലാമാണ്, എങ്ങനെയെല്ലാ മാണ് എന്നും വിവരിക്കുന്നുണ്ട്.


3.കേരള പാണിനീയത്തിലെ സന്ധി വിഭജനത്തെ പറ്റി വിവരിക്കുക


കേരള പാണിനീയത്തിൽ വർണ്ണങ്ങൾക്ക് ഉണ്ടാകുന്ന വികാരഭേദം അനുസരിച്ചുള്ള തരംതിരിവാണുള്ളത്

അവ:

. ലോപസന്ധി, ആഗമസന്ധി, ദ്വിത്വസന്ധി, ആദേശസന്ധി


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങള്‍ക്ക് സംഭവിക്കുന്ന പരിണാമ ത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോപസന്ധി, ആഗമസന്ധി, ദ്വിത്വസ ന്ധി, ആദേശസന്ധി എന്നിങ്ങനെയുള്ള വിഭജനം.


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ലോപിച്ചുപോകുന്നതാ ണ് ലോപസന്ധിയുടെ വിഷയം.


തണുപ്പ് + ഇല്ല = തണുപ്പില്ല


കണ്ടു + എന്ന് = കണ്ടെന്ന്


അല്ല + എന്ന് = അല്ലെന്ന്


ഈ പദങ്ങളിലെല്ലാം സന്ധിയില്‍ ഏര്‍പ്പെട്ട പൂര്‍വ്വവര്‍ണ്ണം (യഥാക്ര


മം ഉ, ഉ്, അ) ലോപിച്ചിട്ടാണ് സന്ധി ചേര്‍ന്നിരിക്കുന്നത് എന്ന് കാണാം.


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങള്‍ക്കിടയില്‍ പുതിയൊരു വര്‍ണ്ണം


വന്നുചേരുന്നതാണ് ആഗമസന്ധിയുടെ സ്വഭാവം.


തിരു + ആതിര = തിരുവാതിര


കര + ഉള്ള = കരയുള്ള


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി


താമര + കുളം = താമരക്കുളം


നിന്നെ + കുറിച്ച് = നിന്നെക്കുറിച്ച്


സന്ധിയില്‍ ഏര്‍പ്പെടുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ലോപിക്കുകയും തത് സ്ഥാനത്ത് മറ്റൊരു വര്‍ണ്ണം ആഗമിക്കുകയും ചെയ്യുന്നതാണ്


ആദേശസന്ധിയുടെ വിഷയം.


കേള് + തു > കേട് + തു > കേട് + ടു = കേട്ടു


കണ്‍ + തു > കണ്‍ + ടു = കണ്ടു


മരം + കള്‍ > മരങ്ങ് + കള്‍ > മരങ് + ങള്‍ = മരങ്ങള്‍


ഈ പദങ്ങളിലെല്ലാം ഒരു വര്‍ണ്ണം മാറി അടുത്തഘട്ടത്തില്‍ മറ്റൊരു വര്‍ണ്ണം വരുന്നത് കാണാം. ഒന്നുപോയി മറ്റൊന്നു വരുന്നതാണ് ആദേ ശം. വ്യഞ്ജനസന്ധിയിലാണ് ഇത്തരം മാറ്റങ്ങള്‍ അധികമായി കാണു ന്നത്. സവര്‍ണ്ണനവും ഇതിന്‍റെ ഭാഗമാണ്. ഉച്ചാരണപരമായ ലാഘവം ആണ് ഈ വികാരങ്ങളുടെ അടിസ്ഥാനം എന്നു മനസ്സിലാക്കാം.


4.കേരളപാണിനി സന്ധ്യയെ വർഗീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം എന്ത്



സന്ധി ചെയ്യുമ്പോള്‍ വര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന വികാരഭേദമനുസ രിച്ച് ലോപസന്ധി, ആഗമസന്ധി, ആദേശസന്ധി, ദ്വിത്വസന്ധി എന്ന് നാലുതരം സന്ധികളുണ്ട്. വര്‍ണ്ണങ്ങള്‍ തമ്മില്‍ സന്ധിചെയ്യുമ്പോള്‍ ഒന്ന് ഇല്ലാതെയാകുന്നത് (ലോപിക്കുന്നത്) ലോപസന്ധി. ഒരുവര്‍ണ്ണം കൂടി കൂടുതലായുണ്ടാകുന്നത് (ആഗമിക്കുന്നത് )ആഗമസന്ധി. ഒരു വര്‍ ണ്ണം പോയി മറ്റൊരു വര്‍ണ്ണം വരുന്നത് (ആദേശം ചെയ്യുന്നത്) ആദേശ സന്ധി. ഏതെങ്കിലും ഒരു വര്‍ണ്ണം ഇരട്ടിക്കുന്നത് ദ്വിത്വസന്ധി


5.റവ .ജോർജ്ജ് മത്തന്റെയും ശേഷഗി പ്രഭുവിന്റെയും സന്ധി നിർവചനങ്ങൾ ഏതെല്ലാം


സന്ധിയില്‍ അക്ഷരങ്ങളും മൊഴികളും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാ കുന്ന ഭേദങ്ങളെക്കുറിച്ചു പറയുന്നു. അക്ഷരങ്ങള്‍ക്ക് ഏറ്റവും കുറച്ചെ ങ്കിലും തിരിച്ചിലും ചുരുക്കവും എന്നു നാലു ഭേദങ്ങള്‍ ഉണ്ട്" എന്നാണ് 'മലയാണ്മയുടെ വ്യാകരണ'ത്തില്‍ ജോര്‍ജ്ജ് മാത്തന്‍ സന്ധിയെക്കുറി ച്ച് പറയുന്നത.'വാക്ക്' എന്ന അര്‍ത്ഥത്തിലാണ് ജോര്‍ജ്ജ് മാ ത്തന്‍ 'മൊഴി' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.


"വര്‍ണ്ണങ്ങളെ ഒട്ടും നിര്‍ത്താതെ തുടര്‍ന്നുച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ്ണസാമ്യമാകുന്നു സംഹിത. അതുനിമിത്തം വര്‍ണ്ണങ്ങള്‍ മാറുന്ന വി ധത്തെ വിവരിക്കുന്ന വ്യാകരണഭാഗമാകുന്നു സന്ധി. അത് ഉച്ചാരണ ത്തിന്‍റെ പ്രപഞ്ചനം (വിസ്താരം) ആകുന്നു" എന്നാണ് വ്യാകരണമിത്ര ത്തില്‍ ശേഷഗിരിപ്രഭു സന്ധിയെ വിവരിക്കുന്നത് (1989: 76).


6.സന്ധിയും സംഹിതയും വിശദമാക്കുക


രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തിനാണ് വ്യാകരണത്തിൽ സന്ധി എന്നു പറയുന്നത്


വര്‍ണ്ണങ്ങളെ നിര്‍ത്താതെ തുടര്‍ന്നുച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ്ണസാമ്യമാകുന്നു സംഹിത' എന്ന് വ്യാകര ണമിത്രത്തില്‍ ശേഷഗിരിപ്രഭു സംഹിതയെ നിര്‍വ്വചിക്കുന്നു.


7.കേരളപാണിനി ഗോപിക്കുട്ടൻ എന്നിവരുടെ സന്ധി നിർവചനങ്ങൾ അപഗ്രഥിക്കുക


അക്ഷരങ്ങള്‍, അല്ലെങ്കില്‍ വ്യാകരണശാസ്ത്രപ്രകാരമുള്ള വര്‍ണ്ണ ങ്ങള്‍, തമ്മില്‍ ചേരുമ്പോഴും ഓരോതരം മാറ്റങ്ങള്‍ ഉണ്ടായിട്ടും ഇല്ലാ തെയും വരുന്നതാണ്. ആ വക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തി നാണ് വ്യാകരണത്തില്‍ 'സന്ധിപ്രകരണം' എന്നു പറയുന്നത്" എന്ന് എ.ആര്‍. രാജരാജവര്‍മ്മ കേരളപാണിനീയത്തില്‍ പറയുന്നു


പ്രകൃതിപ്രത്യയ ങ്ങള്‍, പദങ്ങള്‍ എന്നിവ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ചേരുമ്പോള്‍ അവയ്ക്കിടയിലുണ്ടാകുന്ന വര്‍ണ്ണമാറ്റത്തിന് 'സന്ധി' എന്നു പറയുന്നു" എന്നാണ് ഗോപിക്കുട്ടന്‍ സന്ധിയെ നിര്‍വ്വചിക്കുന്നത്.


8.വിസന്ധി എന്നാൽ എന്ത് വിസന്ധിയെക്കുറിച്ച് എ ആറിന്റെ അഭിപ്രായം എന്ത്


വിരൂപമായ സന്ധിയുള്ളത് 'വിസന്ധി' എന്നാണ് എ.ആറിന്‍റെ വിവരണം. ഇത് ഒരു തരം വൈരൂപ്യമാ ണെന്നും അതു നാലുതരത്തില്‍ വരാമെന്നും അദ്ദേഹം പറയുന്നു. 1. സന്ധികാര്യം ചെയ്യാതിരിക്കുക, 2. കര്‍ണ്ണകഠോരമായ പദപ്രയോഗം, 3. സന്ധിച്ചേര്‍ച്ചയില്‍ അശ്ലീലാര്‍ത്ഥപ്രതീതി, 4. സംസ്കൃതസന്ധി കാ ര്യം അടുത്തുനില്‍ക്കുന്ന മലയാള പദത്തെ ബാധിക്ക ഇവയെല്ലാമാണ് വിസന്ധിയെന്നാണ് ഏ.ആറിന്‍റെ പക്ഷം


9.സന്ധി ആവശ്യം ചെയ്യേണ്ട സ്ഥലങ്ങൾ ആയി വാസുദേവ ഭട്ടതിരി പറയുന്നത്എന്തെല്ലാമാണ്


സന്ധി അവശ്യം ചെയ്യേണ്ട സ്ഥലങ്ങള്‍


@ പ്രത്യയവും തമ്മില്‍ എല്ലായ്പ്പോഴും സന്ധി ചെയ്യണം (ഉദാ: നിന്‍റെ, അവന്‍, അവള്‍, എനിക്ക്)


@ പ്രകൃതിയോട് ഒന്നിലധികം പ്രത്യയങ്ങള്‍ ചേരുന്നു ണ്ടെങ്കില്‍ അവയും സന്ധിചേര്‍ത്ത് എഴുതണം (ഉദാ: വരു ന്നവരില്‍, കുട്ടികള്‍ക്ക്)


@സമസ്തപദത്തിലെ ഘടകപദങ്ങള്‍ സന്ധിചേര്‍ത്ത് ഉപ യോഗിക്കണം (ഉദാ മരപ്പലക, കരിങ്കുരങ്ങ്, പൂങ്കുല)


@ഗതികള്‍ സന്ധിചെയ്ത് ഇടയിടാതെ എഴുതണം. ഇല്ലെ ങ്കില്‍ കൃത്യമായ അര്‍ത്ഥം ലഭിക്കില്ല (ഉദാ അവളത്തന്നെ കണ്ടു-അവളെ തന്നെ കണ്ടു, വീട്ടില്‍നിന്ന് വന്നു-വീട്ടില്‍ നിന്ന് വന്നു)


@പദ്യത്തില്‍ ചില്ലിലും സംവൃതത്തിലും അവസാനിക്കുന്ന പദങ്ങള്‍ പിന്നാലെ വരുന്ന സ്വരത്തില്‍ ആരംഭിക്കുന്ന പദങ്ങളോട് സന്ധിക്കണം.


ഇതെല്ലാമാണ് സന്ധി അവശ്യം ചെയ്യേണ്ട സ്ഥലങ്ങളായി വാ സുദേവ ഭട്ടതിരി പറയുന്നത്


10.സന്ധി അഭിലഷണീയമായ സ്ഥലങ്ങൾ ഏതെല്ലാം


സന്ധി അഭിലഷണീയമായ സ്ഥലങ്ങള്‍


@ .വാക്യമധ്യത്തില്‍ വരുന്ന ഘടകങ്ങള്‍ ഊന്നലില്ലാത്ത പ്പോള്‍ മുന്‍പദത്തോട് ചേര്‍ക്കുക (ഉദാ - വന്നെങ്കിലും, പോയെങ്കില്‍...).


@ .അല്പാക്ഷരവും സ്വരാന്തവുമായ വിശേഷണങ്ങള്‍ സ്വ രാദിയായ വിശേഷ്യങ്ങളോടു ചേര്‍ക്കുക (ഉദാ - എന്‍റെ അച്ഛന്‍ - എന്‍റച്ഛന്‍, വന്ന ആള്‍ - വന്നയാള്‍).


@ .അല്ല, ഇല്ല, ആണ്, ഉള്ള മുതലായ അല്പാക്ഷര പദങ്ങള്‍ മുന്‍പദങ്ങളോട് ചേര്‍ത്ത് ഉപയോഗിക്കുക (ഉദാ - ഞാനല്ല, ഞാനില്ല, ഞാനാണ്, ഞാനുള്ള...).

തുടങ്ങിയ ഇടങ്ങളില്‍ സന്ധി അഭിലഷണീയമാണ് എന്നാണ് വാസു ദേവ ഭട്ടതിരി പറയുന്നത് (1984: 712).


#വ്യാകരണപഠനം

77 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page