Block 4
unit: 3
Q.1. സന്ധി എന്നാൽ എന്ത് എത്ര ഘടകങ്ങളെ മുൻനിർത്തിയാണ് ഭാഷയിൽ സന്ധി വിഭജനം നടത്തിയിരിക്കുന്നത്
കേരളപാണിനിയാണ് ഭാഷാസന്ധികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നത്. വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന മാറ്റത്തിനാണ് 'സന്ധി' എന്നു പറയുന്നത്. ചേര്‍ച്ച എന്നാണ് സന്ധിയുടെ അര്‍ഥം. പ്രകൃതിപ്ര ത്യയങ്ങള്‍ തമ്മില്‍ ചേരുമ്പോഴും പദങ്ങള്‍ ചേര്‍ന്ന് സമാസമുണ്ടാക്കു മ്പോഴും വാക്യത്തില്‍ അന്വയബന്ധം നിമിത്തം പദങ്ങള്‍ അടുത്തടുത്ത് ഉച്ചരിക്കുമ്പോഴും വര്‍ണ്ണസാമീപ്യം ഉണ്ടാകും. ഇങ്ങനെ രണ്ടു വര്‍ണ്ണ ങ്ങള്‍ അടുത്തടുത്ത് തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന വികാരത്തെയാണ് വ്യാകരണത്തില്‍ സന്ധി എന്ന് പറയുന്നത്. ചില വര്‍ണ്ണങ്ങള്‍ അടു ത്തടുത്ത് വരുമ്പോള്‍ ഉച്ചരിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ പ്രയാ സം ഇല്ലാതാക്കുകയാണ് സന്ധിയുടെ ലക്ഷ്യം. ഉച്ചാരണലാഘവം, ശ്രവണസുഖം ഇവയാണ് സന്ധിയുടെ മുഖ്യപ്രയോജനങ്ങള്‍
മലയാള ത്തില്‍ മൂന്നുഘടകങ്ങളെ മുന്‍നിര്‍ത്തി സന്ധി വിഭജനം നടത്തിയിരിക്കുന്നു.
1. സന്ധിക്കുന്ന വര്‍ണ്ണങ്ങളുടെ സ്ഥലഭേദമനുസരിച്ച് സന്ധിയെ
a.പദമധ്യസന്ധി,
bപദാന്തസന്ധി,
c.ഉഭയസന്ധി
എന്നിങ്ങനെ മൂന്നായി തിരിച്ച് പഠനം നടത്തുന്നു.
പദമധ്യസന്ധി-പ്രകൃതിയും പ്രത്യയവും ചേരുന്നതാണ് പദമധ്യസന്ധി. രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്ന സന്ധി പദാ ന്തസന്ധി. പദമധ്യത്തിലും പദാന്തത്തിലും രണ്ടു വര്‍ണ്ണവികാരം ഉണ്ടാകുന്നത് ഉഭയസന്ധി.
.2.സന്ധിക്കുന്ന വര്‍ണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ച് സന്ധിയെ നാലായി തിരിക്കാം.
a . സ്വരസന്ധി (സ്വരം സ്വരത്തോടു ചേരുന്നത്)
b.സ്വരവ്യഞ്ജനസന്ധി (സ്വരവും
വ്യഞ്ജനവും ചേരുന്നത്)
c.വ്യഞ്ജനസ്വരസന്ധി (വ്യഞ്ജനം സ്വരത്തോടു ചേരുന്നത്)
d. വ്യഞ്ജനസന്ധി (വ്യ ഞ്ജനം വ്യഞ്ജനത്തോടു ചേരുന്നത്).
Q.3. സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന വികാരത്തെ അടിസ്ഥാനമാക്കി സന്ധിയെ
a. ലോപസന്ധി,
b.ആഗമസന്ധി,
C.ദ്വിത്വസന്ധി,
d.ആദേശസന്ധി
എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.
സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ഇല്ലാതാകുന്നത് ലോ പസന്ധി.
സന്ധിക്കുമ്പോള്‍ ഒരു വര്‍ണ്ണംകൂടി വന്നു ചേരുന്നത് ആഗമസന്ധി.
സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ഇരട്ടിക്കുന്നത് ദ്വിത്വസന്ധി
. രണ്ടു വര്‍ണ്ണങ്ങള്‍ സന്ധിക്കുമ്പോള്‍ ഒന്നിന്‍റെ സ്ഥാനത്ത് മറ്റൊരു വര്‍ണ്ണം വരുന്നത് ആദേശസന്ധി
Q.2.സന്ധിക്കുന്ന വർണ്ണങ്ങളുടെ സ്ഥലഭേദംഅനുസരിച്ച് സന്ധിയെ എത്രയായി തിരിച്ചിരിക്കുന്നു ഏതെല്ലാം ?
സന്ധിക്കുന്ന വര്‍ണ്ണങ്ങളുടെ സ്ഥലഭേദമനുസരിച്ച് സന്ധിയെ മൂ
ന്നായി തിരിക്കാം
a. പദമധ്യസന്ധി - പ്രകൃതിയും പ്രത്യയവും ചേരുന്നതാണ്പദമധ്യ സന്ധി.
ഉദാ: തല + ഇല്‍ = തലയില്‍
മരം + ഇല്‍ = മരത്തില്‍
b. പദാന്തസന്ധി - രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ മാത്രമുണ്ടാകുന്ന സന്ധി.
ഉദാ: വാഴ + കുല = വാഴക്കുല
തിരു + ഓണം = തിരുവോണം
c. ഉഭയസന്ധി - പദമധ്യത്തിലും പദാന്തത്തിലും രണ്ടു വര്‍ണ്ണവികാരം ഉണ്ടാകുന്നത്
ഉദാ: മണി + അറ - മണിയറ + ഇല്‍ = മണിയറയില്‍
Q.3. സന്ധിക്കുന്ന വർണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ച് സന്ധിയെ എത്രയായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം ?
സന്ധിക്കുന്ന വര്‍ണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ച് സന്ധിയെ നാലായി തിരിക്കാം.
a.സ്വരസന്ധി
സ്വരം സ്വരത്തോടു ചേരുന്നത് സ്വരസന്ധി
ഉദാ: തിരു + ഓണം = തിരുവോണം
b. സ്വരവ്യഞ്ജനസന്ധി
സ്വരവും വ്യഞ്ജനവും ചേരുന്നത് സ്വരവ്യഞ്ജനസന്ധി.
ഉദാ: താമര + കുളം = താമരക്കുളം
c. വ്യഞ്ജനസ്വരസന്ധി
വ്യഞ്ജനം സ്വരത്തോടു ചേരുന്നത് വ്യഞ്ജനസ്വരസന്ധി.
ഉദാ: മയില്‍ + ആട്ടം = മയിലാട്ടം
d. വ്യഞ്ജനസന്ധി
വ്യഞ്ജനം വ്യഞ്ജനത്തോടു ചേരുന്നത് വ്യഞ്ജനസന്ധി.
ഉദാ: കണ്‍ + തു = കണ്ടു
Q.4. സന്ധിക്കുന്ന വർണ്ണങ്ങൾക്കുണ്ടാക്കുന്ന വികാരത്തെ അടിസ്ഥാനമാക്കി സന്ധിയെ എത്രയായി തിരിച്ചിരിക്കുന്നു ? അവ ഏതെല്ലാം ?
സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന വികാരത്തെ അടിസ്ഥാന മാക്കി സന്ധിയെ നാലായി തിരിക്കാം.
a .ലോപസന്ധി
സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ഇല്ലാതാകുന്നത് ലോപസന്ധി. ഉദാ: കണ്ടു + ഇല്ല = കണ്ടില്ല
b. ആഗമസന്ധി
സന്ധിക്കുമ്പോള്‍ ഒരു വര്‍ണ്ണംകൂടി വന്നു ചേരുന്നത് ആഗമസന്ധി. ഉദാ: മഴു + ഇല്ല = മഴുവില്ല
c.ദ്വിത്വസന്ധി
സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്ന് ഇരട്ടിക്കുന്നത് ദ്വിത്വസന്ധി. ഉദാ: അവിടെ + പോയി = അവിടെപ്പോയി
d. ആദേശസന്ധി
രണ്ടു വര്‍ണ്ണങ്ങള്‍ സന്ധിക്കുമ്പോള്‍ ഒന്നിന്‍റെ സ്ഥാനത്ത് മറ്റൊരു വര്‍ണ്ണം വരുന്നത് ആദേശസന്ധി.
ഉദാ: എണ്‍ + നൂറ് = എണ്ണൂറ്
e.ലോപസന്ധി
രണ്ടു സ്വരങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ അവയുടെ ഉച്ചാരണം കൂട്ടിച്ചേര്‍ത്ത് ഒറ്റസ്വരമാക്കുന്ന സംസ്കൃത സമ്പ്രദായം മലയാളത്തില്‍ ഇല്ല. ഒന്നിലധികം സ്വരങ്ങള്‍ അടുത്തടുത്ത് വെവ്വേറെ ഉച്ചരിക്കുന്ന രീതിയും ഇല്ല. അതിനാല്‍ ഒരു സ്വരത്തിനു പിന്നാലെ മറ്റൊരു സ്വരം വന്നാല്‍ അതു ലോപിക്കും, അതാണ് ലോപസന്ധി.
Q.5. വിനാമം - ഉന്നാമം എന്നിവയെക്കുറിച്ച് എ.ആറിന്റെ നിഗമങ്ങളെന്ത് ?
വര്‍ണ്ണങ്ങളുടെ സ്ഥാനനിര്‍ണ്ണയത്തില്‍ വന്ന പിഴവുകാരണം കേരളപാണിനി സൃഷ്ടിച്ച രണ്ട് അയഥാര്‍ത്ഥ വ്യാകരണപ്രക്രിയകളാണ്
വിനാമവും ഉന്നാമവും.' 'വിനാമം' എന്നാല്‍ വര്‍ണ്ണങ്ങളുടെ സ്ഥാനപര
മായ താഴ്ച്ച എന്നര്‍ത്ഥം. വര്‍ണ്ണങ്ങളുടെ സ്ഥാനപരമായ ഉയര്‍ച്ചയാണ് 'ഉന്നാമം.'
വില് + തു = വിറ്റു,
കേള് + തു = കേട്ടു.
ഇവിടെ രണ്ടിടത്തും
വിനാമം സംഭവിച്ചിരിക്കുന്നു എന്ന് കേരളപാണിനി പറയുന്നു. കേരള
പാണിനിക്ക് അങ്ങനെ പറയേണ്ടി വന്നത്, 'ല'കാരം ദന്ത്യമായിട്ടും 'ള'
കാരം വര്‍ത്സ്യമായിട്ടും സ്ഥാനനിര്‍ണ്ണയം ചെയ്തതിനാലാണ്.
Q.6. സംസ്കൃതസന്ധികൾക്ക് മലയാളത്തിലുള്ള പ്രസകതിയെക്കുറിച്ച് വിലയിരുത്തുക.
സംസ്കൃതസന്ധികള്‍ക്ക് മലയാളത്തിലുള്ള പ്രസക്തിയെക്കുറിച്ച് വിലയിരുത്തുന്നു. സം സ്കൃതഭാഷയില്‍ നിന്നു സ്വീകരിച്ച ധാരാളം പദങ്ങള്‍ മലയാളത്തിലുണ്ട്. അതിനാല്‍ സംസ് കൃതത്തിലെ സന്ധിനിയമങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. സംസ്കൃതത്തിലെ പ്രധാനപ്പെട്ട സന്ധിവ്യവസ്ഥയില്‍ 1.സ്വരസന്ധി ( a . സവര്‍ണ്ണ സന്ധി b. ഗുണസന്ധി. c. വൃദ്ധി സന്ധി. d. യണ്‍സന്ധി e. അയാദിസന്ധി f. പ്രകൃതിഭാവം ) 2. വ്യഞ്ജനസന്ധി 3.വിസര്‍ഗ്ഗ സന്ധി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മലയാളത്തില്‍ നിരവധി പദങ്ങള്‍ സംസ്കൃതത്തില്‍നി ന്നും കടം കൊണ്ടിട്ടുണ്ട് അതുകൊണ്ട് സംസ്കൃതസന്ധിയ്ക്ക് മലയാളത്തില്‍ സ്ഥാനമുണ്ട്. പ്രായേണ സമാസത്തില്‍ ഘടകപദങ്ങളെ സന്ധി ചെയ്യുന്ന വേളയിലാണ് മലയാളത്തില്‍ സംസ്കൃതസന്ധി ആവശ്യമായി വരിക. സംസ്കൃത ശബ്ദങ്ങള്‍ ചേര്‍ന്നാല്‍ സംസ്കൃതനിയമ മനുസരിച്ചാണ് സന്ധി വരിക. സംസ്കൃതവും ഭാഷയും തമ്മില്‍ സന്ധി ചെയ്യുമ്പോള്‍ ഭാഷാ സന്ധിനിയമം ആണ് ഉചിതം. എന്നാല്‍ ചില സമയത്ത് സംസ്കൃതനിയമവും കാണാം
#വ്യാകരണപഠനം
Comments