Block 4
unit: 4
1വർണ്ണവികാരത്തിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?
വികാരം എന്നാൽ മാറ്റം ആണ്. വര്‍ണ്ണവികാരം വര്‍ണ്ണങ്ങള്‍ക്ക് വരുന്ന ഉച്ചാരണമാറ്റം അഥവാ ധ്വനിഭേദം ആണ്. വര്‍ണ്ണമാറ്റത്തിന് പല കാരണങ്ങളുണ്ട്.
(1) അജ്ഞന്മാര്‍ ഒരു വര്‍ണ്ണത്തിന്‍റെ സ്ഥാനത്തു മറ്റൊന്ന് ഉച്ചരിക്കുന്നു.
ഉദാ:ചെലവ് -, ചിലവ് ആകുന്നതും വിമ്മിട്ടം, - വിമ്മിഷ്ടം ആകുന്നതും ഇത്തരം മാറ്റമാണ്. അനിവാര്യത്തെ ചിലര്‍ അനിര്‍വാര്യവും സ്വൈരത്തെ സ്വൈ ര്യവും ആക്കുന്നു.
(2) സന്ധിയില്‍ ഉച്ചാരണ സുഗമതയ്ക്കുവേണ്ടി ചില വര്‍ണ്ണവികാരങ്ങള്‍ വരുന്നുണ്ട്.
ഉദാ: തണ്‍ +താര്‍ = തണ്ടാര്‍;
നിലം + അറ = നിലവറ
(3) സംസ്കാരഭേദം കൊണ്ടും ഒരു വര്‍ണ്ണം മറ്റൊന്നാകാം. തമിഴിലെ 'ത,ന'- കള്‍ മലയാളി ചിലപ്പോള്‍ ച, ഞ-കള്‍ ആക്കുന്നു.
ഉദാ: വൈത്താന്‍ > വച്ചു;
നാന്‍ > ഞാന്‍
(4) മറ്റൊരു ഭാഷയിലെ പദം കടം വാങ്ങുമ്പോള്‍ നമ്മുടെ ഭാഷയില്‍ ഇല്ലാത്ത വര്‍ണ്ണങ്ങള്‍ ഏതെങ്കിലും സാമ്യമുള്ള വര്‍ണ്ണമായി മാറ്റുന്നു.
സംസ്കൃതത്തിലെ അതിഖരമൃദുഘോഷങ്ങള്‍ അതതു വര്‍ഗത്തിലെ ഖരമാകുന്നത് ഇതിനുദാഹരണമാണ്.
ഉദാ: ജട-ചട;
ഭയം-പയം;
ഫലം-പലം
(5) ഔദാസീന്യന്യായം -. ശബ്ദങ്ങളെ ലഘുപ്പെടുത്തി ഉച്ചരിക്കാന്‍ വേണ്ടിയുള്ള വര്‍ണ്ണവികാരമാണിത്. ഉച്ചാരണ പ്രയാസത്തെ ഒഴിവാക്കാന്‍ വേണ്ടി വര്‍ണ്ണങ്ങളെ മാറ്റുന്നു. ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ വ്യഞ്ജനങ്ങള്‍ക്ക് പരമായുള്ള അകാരത്തെ നാം എകാരമാക്കുന്നു. ഈ വര്‍ണ്ണവികാരം ഉച്ചാ രണത്തിലേയുള്ളൂ. എഴുത്തില്‍ ഇല്ല. ഉദാ: ഗന്ധം - ഗെന്ധം,
ഗണം- ഗെണം
പദാദിയിലെ വ്യഞ്ജനങ്ങള്‍ക്ക് പരമായി വരുന്ന 'ഇ'കാരവും കേ വലമായ 'ഇ'കാരവും 'എ'കാരം ആകുന്ന സമ്പ്രദായം ഭാഷയിലുണ്ട്.
ഇവിടെ പദങ്ങള്‍ തനി മലയാളമായിരിക്കും.
ഉദാ: ഇല - എല,
ഇറയം - എറയം,
ഇര - എര
സംസ്കൃതപദങ്ങളുടെ അന്ത്യത്തിലെ ദീര്‍ഘമായ 'അ'കാരം നാം ഹ്രസ്വമാക്കി ഉച്ചരിക്കുന്നു.
ഉദാ: ആശാ - ആശ,
സീതാ- സീത
സംസ്കൃതശബ്ദം പുല്ലിംഗമാണെങ്കില്‍ പരമായി അന്ത്യാഗമം എന്ന നിലയില്‍ 'വ്' എന്ന വ്യഞ്ജനം വരുന്നതും പദാന്ത്യദീര്‍ഘം ഒഴിവാക്കാനാണ്.
ഉദാ: രക്ഷാകര്‍ത്താ- രക്ഷകര്‍ത്താവ്, ശ്രോതാ - ശ്രോതാവ്,
പിതാ-പിതാവ്
(6) വര്‍ണ്ണവികാരം ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണം വംശപാരമ്പര്യമാണ്. പല മതത്തിലും സമുദായത്തിലും വംശത്തിലും പെട്ടവര്‍ ഒരു ഭാഷ സംസാരിക്കുന്ന ജനസമൂഹത്തില്‍ ഉണ്ടാകും. അവരുടെ ഉച്ചാരണ സവിശേഷതമൂലം വര്‍ണ്ണവികാരം ഉണ്ടാകും.
നമ്പൂതിരിമാര്‍
വക, - വഹ
പുക - പുഹ
എന്ന് ഉച്ചരിക്കാറുണ്ട്.
മുസ്ലീങ്ങള്‍
വാപ്പ - ബാപ്പ,
ചെകുത്താന്‍ - ശെയ്ത്താന്‍,
വരിന്‍ - ബരിന്‍
എന്നിങ്ങ നെയെല്ലാം ഉപയോഗിക്കാറുണ്ട്
2.ഔദാസിന്യന്യായം എന്നാൽ എന്ത് ഉദാഹരണ സഹിതം വിവരിക്കുക
ഔദാസീന്യന്യായം -. ശബ്ദങ്ങളെ ലഘുപ്പെടു ത്തി ഉച്ചരിക്കാന്‍ വേണ്ടിയുള്ള വര്‍ണ്ണവികാരമാണിത്. ഉച്ചാരണ പ്രയാസത്തെ ഒഴിവാക്കാന്‍ വേണ്ടി വര്‍ണ്ണങ്ങളെ മാറ്റുന്നു. ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ വ്യഞ്ജനങ്ങള്‍ക്ക് പരമായുള്ള അകാരത്തെ നാം എകാരമാക്കുന്നു. ഈ വര്‍ണ്ണവികാരം ഉച്ചാ രണത്തിലേയുള്ളൂ. എഴുത്തില്‍ ഇല്ല. ഉദാ: ഗന്ധം - ഗെന്ധം,
ഗണം- ഗെണം
പദാദിയിലെ വ്യഞ്ജനങ്ങള്‍ക്ക് പരമായി വരുന്ന 'ഇ'കാരവും കേ വലമായ 'ഇ'കാരവും 'എ'കാരം ആകുന്ന സമ്പ്രദായം ഭാഷയിലുണ്ട്.
ഇവിടെ പദങ്ങള്‍ തനി മലയാളമായിരിക്കും.
ഉദാ: ഇല - എല,
ഇറയം - എറയം,
ഇര - എര
സംസ്കൃതപദങ്ങളുടെ അന്ത്യത്തിലെ ദീര്‍ഘമായ 'അ'കാരം നാം ഹ്രസ്വമാക്കി ഉച്ചരിക്കുന്നു.
ഉദാ: ആശാ - ആശ,
സീതാ- സീത
സംസ്കൃതശബ്ദം പുല്ലിംഗമാണെങ്കില്‍ പരമായി അന്ത്യാഗമം എന്ന നിലയില്‍ 'വ്' എന്ന വ്യഞ്ജനം വരുന്നതും പദാന്ത്യദീര്‍ഘം ഒഴിവാ ക്കാനാണ്.
ഉദാ: രക്ഷാകര്‍ത്താ- രക്ഷകര്‍ത്താവ്, ശ്രോതാ - ശ്രോതാവ്,
പിതാ-പിതാവ്
3.ഭാഷയിലെ പ്രധാനപ്പെട്ട വർണ്ണ വികാരങ്ങളെ കുറിച്ച് വിശദീകരിക്കുക
&
5ദ്രാവിഡ ഭാഷകളിലെ വർണ്ണ മാറ്റങ്ങളെ പറ്റി വിവരിക്കുക
മലയാളത്തില്‍ 'അ, ഇ, ഉ' എന്ന് മൂന്ന് കേവലസ്വരങ്ങള്‍ ഉള്ളതില്‍ അകാരം ഉച്ചരിക്കുന്നതിനാണ് അധികം പ്രയാസം. 'ഉ'കാരത്തിന് അതില്‍കുറയും. 'ഇ'കാരത്തിന് ഏറ്റവും കുറച്ചു പ്രയത്നം മതി. അതി നാല്‍ 'അ' തീവ്രപ്രയത്നം, 'ഇ' മൃദുപ്രയത്നം, 'ഉ' കാരം മദ്ധ്യപ്രയ ത്നം. എന്നാല്‍ സംവൃതോകാരത്തിന് ഇതിലും കുറയും. 'അ'കാരം തീവ്രപ്രയത്നമാകയാല്‍ അതിന്‍റെ ഉച്ചാരണം പല വാക്കുകളിലും ദു ഷിച്ചിട്ടുണ്ട്.
ഭാഷയില്‍ 'അ' കാരത്തിന്‍റെ ദുഷിച്ച ധ്വനി 'എ' കാരത്തിന്‍റെ ഛായ യില്‍ ഉച്ചരിക്കുന്നു. സംസ്കൃതത്തിലെ മൃദുക്കളിലും (ഗ, ജ, ഡ, ദ, ബ) മധ്യമങ്ങളിലും (യ, ര, ല, വ) കലര്‍ന്നുവരുന്ന 'അ'കാരമാണ് ദുഷിച്ച 'എ' കാരമാകുന്നത്.
ഉദാ: ഗന്ധം - ഗെന്ധം,
ബന്ധു -ബെന്ധു,
ജനം -ജെനം,
യശസ്സ് - യെശസ്സ്,
രവി -രെവി,
ദയ -ദെയ,
ലജ്ജ - ലെജ്ജ
ദേവകള്‍ - ദേവെകള്‍ എന്ന് പദമധ്യത്തില്‍ 'അ'കാരത്തിന് 'എ' കാ രാച്ചാരണം വന്നുകാണുന്നു. ഇങ്ങനെ ദുഷിച്ച 'എ' കാരഛായയില്‍ വരുന്ന 'അ'കാരത്തിന് താലവ്യ 'അ'കാരം എന്ന പേര്‍ പറയാം.
അല്ലാത്തത് ശുദ്ധമായ 'അ' കാരം. സംസ്കൃതപദങ്ങളുടെ ഒടുവില്‍ കാണുന്ന 'ആ' കാരത്തെ കുറുക്കി മലയാളത്തില്‍ താലവ്യമാക്കുന്നു.
ഉദാ: കലാ- കല,
ആശാ- ആശ,
രേഖാ -രേഖ,
പ്രഭാ -പ്രഭ
ആശയുടെ - ആശയാല്‍ എന്നിങ്ങനെ വിഭക്തി പ്രത്യയം ചേര്‍ ത്താല്‍ 'അ'കാരം താലവ്യമാണെന്ന് വ്യക്തമാക്കാം. 'യ' കാരാഗമം
അതിന്‍റെ താലവ്യസ്വഭാവം മൂലമാണ്. പദാന്തത്തിലെ 'അ'കാരം തമിഴില്‍ 'ഐ' കാരമായിട്ടും കന്നടത്തില്‍ 'എ' കാരമായിട്ടും മാറും.
സംസ്കൃതം - തമിഴ് - കന്നട, മലയാളം
ആശാ - ആശൈ - ആശെ - ആശ
രേഖാ -രേകൈ - രേഖെ - രേഖ
മിക്ക നാമങ്ങളുടെയും ക്രിയകളുടെയും അന്ത്യത്തിലുള്ള 'അ' കാരം താലവ്യമാണ്. ധാതുവിന്‍റെ ഈ താലവ്യസ്വഭാവം പലപ്പോഴും അര്‍ത്ഥ ഭേദത്തിനു ഇടയാക്കുന്നു.
ശുദ്ധം -മറക്കുക - ഓര്‍മ്മവിടുക, കിടക്കുക - ശയിക്കുക
താലവ്യം - മറയ്ക്കുക - മൂടിവയ്ക്കുക, കിടയ്ക്കുക - ലഭിക്കുക
ഉച്ചരിക്കുമ്പോള്‍ 'അ' കാരത്തിന് ശുദ്ധം - താലവ്യം എന്ന ഭേദം ഉണ്ടാകുമെങ്കിലും എഴുത്തില്‍ അത് പ്രകാശിപ്പിക്കാറില്ല. 'അ'കാരം താലവ്യമായി ദുഷിക്കുന്നത് വ്യാകരണ വിഷയത്തെക്കൂടി സ്വാധീനി ക്കുന്നുണ്ട്. താലവ്യമായി ദുഷിക്കുന്ന 'അ'കാരമുള്ള നാമങ്ങളിലും കൃതികളിലും സ്വരമോ, പ്രത്യയത്തിന്‍റെ ആദിയിലുള്ള 'ക' കാരമോ ചേരുമ്പോള്‍ 'യ' കാരം ആഗമിക്കും.
ഉദാ: രേഖ -രേഖയുടെ, രേഖയ്ക്ക്
ലത - ലതയുടെ, ലതയ്ക്ക്
അണ - അണയും, അണയ്ക്കുക.
വടക്കന്‍ദിക്കില്‍, അണയുക, ചമയുക, എന്ന കേവല രൂപത്തില്‍ 'അ' കാരവും അണെയ്ക്കുക, ചെമെക്കുക എന്ന് 'എ' ചേര്‍ന്ന പ്രയോജക രൂപവും എഴുതാറുണ്ട്. തമിഴിലെ 'അ'കാരത്തെ ഭാഷയില്‍ 'എ'കാരമാ യും ചിലേടത്ത് 'ഇ'കാരമായും മാറ്റുന്നു.
തമിഴ് - മലയാളം
പരുമാറ്റം - പെരുമാറ്റം
കട്ടുകിറാൻ - കെട്ടുന്നു
കനാവ് - കിനാവ്
അ'കാരം താലവ്യമായിട്ടു ദുഷിക്കുന്നതു പോലെ തന്നെ ഓഷ്ഠ്യമാ യിട്ടും ദുഷിക്കും. എന്നാല്‍ അത് വ്യാകരണപരമായി പ്രാധാന്യമില്ലാത്ത ഒരു ഉച്ചാരണവൈകല്യം മാത്രമാണ്. ഓഷ്ഠ്യമായ 'അ' കാരം 'ഒ'കാര ഛായയിലിരിക്കും. മിക്കവാറും ഇത് അനുസ്വാരത്തിന് മുന്‍പാണ് കണ്ടു വരുന്നത്.
ഉദാ: ഇടവം - ഇടവോം,
നാം - നോം
ഭാഷയില്‍ ദീര്‍ഘത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ കുറവാണ്. വാക്കുകള്‍ ഹ്രസ്വത്തില്‍ അവസാനിക്കണമെന്നാണ് വ്യവസ്ഥ. മറ്റു ഭാഷകളില്‍ നിന്നും സ്വീകരിക്കുന്ന ദീര്‍ഘാന്തപദങ്ങളെ മലയാളത്തില്‍ സ്വരസംവരണംചെയ്യുന്നു. പദം ദീര്‍ഘത്തില്‍തന്നെ അവസാനിച്ചാല്‍ 'യ' കാരമോ 'വ' കാരമോ ആഗമിക്കും. താലവ്യസ്വരത്തിന്ന് 'യ' കാരവും ഓഷ്ഠ്യസ്വരത്തിന്ന് 'വ'കാരവും ആഗമിക്കുമെന്നാണ് വ്യവസ്ഥ. ഇതിന്‍പ്രകാരം ഭാഷാസ്വരങ്ങള്‍ ഓഷ്ഠ്യമെന്നും താലവ്യമെന്നും രണ്ടായി പിരിയുന്നു.
അ, ഇ, എ, ഐ താലവ്യം
അ, ഉ, ഒ, ഔ - ഓഷ്ഠ്യം
ഉദാ: കാ - കായ്- കായു്
പൂ - പൂവ് -പൂവു്
നി - നിയ് - നീയു്
ഗോ -ഗോവ് -ഗോവു്
കൈ-കൈയ് -കൈയു്
പദാന്തത്തില്‍ വരുന്ന വ്യഞ്ജനം തനിയെ നില്‍ക്കാത്തതുകൊണ്ട് അതിനെ ഉച്ചരിച്ച് ഉറപ്പിക്കാന്‍ സംവൃതോകാരം കൂടി ചേര്‍ക്കുന്നു.
വ്യഞ്ജനങ്ങള്‍ ഉച്ചരിച്ച് നിര്‍ത്താന്‍ ചേര്‍ക്കുന്ന സംവൃതോകാരം വളരെ ലഘുപ്രയത്നമാണ്. കാട്, നാട്, ഇവിടെല്ലാം അത് അരയുകാരമാണ്. ചിലപ്പോള്‍ സംവൃതോകാരം ലോപിക്കാറുണ്ട്.
കായ് -കായ,
പായ് -പായ
എന്നെല്ലാം ദേശഭേദംകൊണ്ട് രൂപം മാറുന്നു. 'അ' വര്‍ണ്ണവികാരം വ്യാകരണത്തെക്കൂടി സ്വാധീനിക്കുന്നതാണ്.
പദാദിയില്‍ തനിയേയോ വ്യഞ്ജനത്തിനു പിന്നാലെയോ നില്‍ ക്കുന്ന 'ഇ'കാരം 'എ'കാരമായി ഉച്ചരിക്കപ്പെടുന്നു. ഇത് ഉച്ചാരണത്തില്‍ മാത്രമേ കാണുന്നുള്ളൂ, എഴുത്തിലില്ല.
ഉദാ: ഇല - എല,
വില -വെല,
പിട -പെട
'ഈ' കാരം ഒന്നിലധികം അക്ഷരമുള്ള പദങ്ങളുടെ ഒടുവില്‍ വന്നാല്‍
'ഇ'കാരമാകും.
ഉദാ: വല്ലീ - വല്ലി (വള്ളി )
മാലതീ - മാലതി.
പദാദിയിലെ 'ഉ'കാരം ചിലപ്പോള്‍ 'ഒ'കാരമാകും.
ഉദാ: ഉരല്‍ - ഒരല്‍
കുട്ട - കൊട്ട
മുട്ട - മൊട്ട
പദാന്തത്തില്‍ 'ഊ' കാരം ഹ്രസ്വമാകും
ഉദാ: വധൂ - വധു
ശുദ്ധമായ 'അ'കാരവും ശുദ്ധമായ 'ഇ'കാരവും ഉച്ചരിക്കുന്നതിനേക്കാള്‍ ലഘുത്വം 'എ'കാരത്തിന്‍റെ ഉച്ചാരണത്തിലുണ്ട്. എന്നാല്‍ 'എ' കാരം വേണ്ടിടത്ത് ചിലപ്പോള്‍ 'ഇ'കാരം ചേര്‍ക്കാറുണ്ട്.
ഉദാ: എനിക്ക് - ഇനിക്ക്,
ചെലവ് -ചിലവ്.
ഇതു കൂടാതെ
പിറക് എന്നതിന് പകരം പുറകേ എന്ന് ചേര്‍ക്കാറുണ്ട്.
'ഇ' യ്ക്ക് പകരം 'ഉ'ചേര്‍ക്കുന്നു.
ക്രിയകളില്‍ 'ഉ' കാരം ശോഷിച്ച് അര 'ഉ'കാരമാകുന്നു. ഇത് പറ്റുവി നയെയും മുറ്റുവിനയേയും വേര്‍തിരിക്കാന്‍ സഹായിക്കുന്നു.
ഉദാ: പറഞ്ഞ് - പറഞ്ഞു,
കണ്ട് - കണ്ടു.
'ഋ' സ്വരം സംസ്കൃതത്തിലേയുള്ളു. തത്ഭവങ്ങളില്‍ 'ഋ'കാരത്തിനു പകരം
'ഇ'കാരവും 'ഉ'കാരവും ഉപയോഗിക്കുന്നു .
ഉദാ:-കൃഷ്ണന്‍ -കണ്ണന്‍,
വൃഷഭം - ഇടവം
'ക' വര്‍ഗ്ഗത്തില്‍ ഖരവും അനുനാസികവും മാത്രമേ ദ്രാവിഡത്തിലു ള്ളൂ. അതിന് ചില വികാരങ്ങള്‍ പ്രകടമാണ്. ഓഷ്ഠ്യസ്വരത്തിന് ശേഷം സ്വരം വരുമ്പോള്‍ 'വ'കാരം ആഗമിക്കുന്നിടത്ത് 'ക' കാരം വരാറുണ്ട്.
ഉദാ:- തട + ഉന്നു - തടവുന്നു - തടകുന്നു
കൂ + ഉന്നു - കൂവുന്നു,- കൂകുന്നു. ചിലേടത്ത് 'ക' കാരംലോപിച്ചാല്‍ അടുത്ത സ്വരം ദീര്‍ഘിക്കും.
ഉദാ:- ചെയ്തു കൊള്ളുന്നു - ചെയ്തോളൂന്നു
പകുതി - പാതി
'ക' കാരത്തിന് മുന്‍പ് താലവ്യസ്വരമുണ്ടായാല്‍ ഇടയില്‍ 'യ' ആഗമിക്കും.
ഉദാ:-വഴുതനങ്ങാ - വഴുതനയ്ങ്ങ
ഉതളങ്ങാ - ഉതളയ്ങ്ങാ
തമിഴിലെപ്പോലെ 'ശ'കാരധ്വനി മലയാളത്തിലെ 'ച'കാരത്തിന് ഇല്ല. തമിഴിലെ 'ന' ചിലപ്പോള്‍ 'ഞ' ആകുന്നു.
ഉദാ:- നാന്‍ - ഞാന്‍
നണ്ട് - ഞണ്ട്
നരുക്കം - ഞെരുക്കം
സംസ്കൃതത്തിലെ 'ത'വര്‍ഗ്ഗം മലയാളത്തില്‍ ചിലപ്പോള്‍ 'ട'വര്‍ഗ്ഗം ആകും. 'ട'വര്‍ഗ്ഗം പദാദിയില്‍ വരുകയില്ല. പദമധ്യത്തില്‍ സംസ്കൃതത്തിലെ 'ത' വര്‍ഗ്ഗത്തിന്‍റെ സ്ഥാനത്ത് ഭാഷയില്‍ 'ട' വര്‍ഗ്ഗം ആദേശിക്കും.
ഉദാ: പത്തനം - പട്ടണം
വൈദൂര്യം - വൈഡൂര്യം
സംസ്കൃത 'ഡ'കാരം മലയാളത്തില്‍ 'ള, ഴ' കള്‍ ആകാം.
ഉദാ: വ്രീഡാ - വ്രീള
നാഡിക - നാഴിക
തമിഴിലെ 'ണ' ചിലപ്പോള്‍ മലയാളത്തില്‍ 'ഩ' ആകാം.
ഉദാ:- തുണികിറേന്‍ - തുനിയുന്നേന്‍
ഇരട്ടിച്ച 'ഺ‑' കാരത്തിന്‍റെ സ്ഥാനത്ത് 'ത്ത'ആദേശിക്കും.
ഉദാ: അകറ്റുക- അകത്തുക
എല്ലാറ്റിലും - എല്ലാത്തിലും
പദാന്ത 'ണ'കാരം ഖരത്തിനു മുന്നില്‍ വന്നാല്‍ 'ല'കാരമായി മാറും
ഉദാ : പൊന്‍കുടം - പൊല്‍ക്കുടം
പിന്‍കാലം - പില്ക്കാലം
കാരിതധാതുക്കളിലെ 'ക്ക്', 'പ്പ്' ആകും.
ഉദാ: കേള്‍ക്കാന്‍ - കേള്‍പ്പാന്‍
നടക്കാന്‍- നടപ്പാന്‍
സന്ധിയില്‍ 'മ'കാരം' വ'കാരവും പ്രകൃതികളില്‍ മറിച്ചും ആകും.
ഉദാ: ധനമു + ഉം = ധനവും
ചൊല്ലുമ് + ആന്‍ = ചൊല്ലുവാന്‍
വിന - മിന (ക്കേട് )
വണ്ണാന്‍- മണ്ണാന്‍
മധ്യമമായ 'യ'കാരം കൃതികളില്‍ സാധാരണമായും നാമങ്ങളില്‍ ചു
രുക്കമായും 'ന'കാരമായി മാറുന്നു.
ഉദാ: ചൊല്ലിയ - ചൊല്ലിന
യാന്‍ - നാന്‍
'ശ'കാരം ബലം കുറച്ചു 'യ'കാരവും 'യ' കാരം ബലപ്പിച്ച് 'ശ'കാര
വും ആക്കാറുണ്ട്.
ഉദാ:- പശു - പയു (പയ്, പയ്യ്)
കശപ്പ് - കയ്പ്പ്
ഉയിര് - ഉശിര്
രേഫം പദാന്തത്തില്‍ 'റ'കാരമാകും.
ഉദാ: ആര് - ആര്‍
മലര് - മലര്‍
'ഴ'കാരം ചിലപ്പോള്‍ 'ള'കാരം ആകും
ഉദാ: അപ്പൊഴുത് - അപ്പോഴ് - അപ്പോള്
'ത,ന'കള്‍ താലവ്യ വര്‍ണ്ണത്തിനു ശേഷം 'ച, ഞ'കള്‍ ആകും. (തവര്‍
ഗ്ഗോപമര്‍ദ്ദത്താല്‍ )
ഉദാ: വൈത്ത് - വച്ച്
നാന്‍ - ഞാന്‍
'ല, ള'കള്‍ സന്ധിയിയില്‍ 'ഩ', 'ണ'കള്‍ ആകും.
നെല് + മണി = നെന്‍മണി
വെള് + മ = വെണ്മ
'ര, ല'കള്‍ പണ്ടു പദാദിയില്‍ വരാന്‍ പാടില്ലായിരുന്നു. അന്നു പദാദിയില്‍ 'ര,ല'-കള്‍ ആദിയില്‍ ഉള്ള പദം കടം എടുത്താല്‍ 'അ, ഇ, ഉ'- ഇതില്‍ ഒരു സ്വരം ചേര്‍ക്കുമായിരുന്നു. ആദിസ്വരാഗമനിയമം എന്നാണ
തിനു പറയുന്നത്.
ഉദാ: രാജാ - അരചന്‍
രാമന്‍ - ഇരാമന്‍
ലക്ഷ്മണന്‍ - ഇലക്കണന്‍
ഊഷ്മ 'ഹ'കാരങ്ങള്‍ ദ്രാവിഡത്തില്‍ ഇല്ലായ്കയാല്‍ സംസ്കൃത
പദത്തിലെ ഈ വര്‍ണ്ണങ്ങള്‍ പൊരുത്തം നോക്കി ഖരങ്ങളാക്കി മാറ്റിയിരിക്കുന്നു. ചിലപ്പോള്‍ വിട്ടു കളയുകയും ചെയ്യുന്നു.
ഉദാ: ഈശ്വരന്‍- ഈച്ചരന്‍
സന്ധ്യ - അന്തി
ശുഷ്കം -ചുക്ക്
ചില പ്രത്യേക സാഹചര്യത്തില്‍ ഏതു വര്‍ണ്ണത്തിനും വികാരമുണ്ടാകാം. അത് ഒരു നിയമംകൊണ്ട് വിശദമാക്കാനാവില്ല. ഭാഷാശാസ്ത്രപരമായ ചില കാരണമാണ് വര്‍ണ്ണവികാരമുണ്ടാക്കുന്നത്.
4:ഭാഷാ സ്വരങ്ങളെ എങ്ങനെ തരംതിരിച്ചിരിക്കുന്നു ഏതെല്ലാം
ഭാഷാ സ്വരങ്ങളെ ഓഷ്ഠ്യം എന്നും താലവ്യം എന്നും രണ്ടായി തിരിക്കാം
അ - ഉ- ഒ - ഔ - ഓഷ്ഠ്യം
അ - ഇ -എ -ഐ- താലവ്യം.
6സംവൃതകാലത്തെ പറ്റി കേരളപാണിനിയുടെയും ഗുണ്ടർട്ട് അഭിപ്രായങ്ങൾ വിലയിരുത്തുക
മറ്റു സ്വരങ്ങളുടെ മാതിരി വ്യഞ്ജ
നത്തോടു ചേര്‍ന്നു വരുമ്പോള്‍ മുകളില്‍ മീത്തല്‍ ( ് ) കൊണ്ട് ഈ സ്വരത്തെ സൂചിപ്പിക്കുന്നു. ഈ സ്വരം സംവൃതമായ 'ഉ'കാരം ആണെന്നും
ഇതിനെ സൂചിപ്പിക്കാന്‍ മീത്തലിനോടൊപ്പം അടിയില്‍ 'ഉ'കാര ചിഹ്നം കൂടി (ു) വേണമെന്നും കേരളപാണിനി പറയുന്നു.
ശുദ്ധവ്യഞ്ജനത്തെ മീത്തല്‍കൊണ്ടും (ഉത്സവം) സംവൃതസ്വരം ചേര്‍ന്നതിനെ ഉകാരചിഹ്നത്തോടുകൂടിയ മീത്തല്‍ ( ് ) കൊണ്ടും (അതു) സൂചിപ്പിച്ചാല്‍ രണ്ടും തിരിച്ചറിയാന്‍ കഴിയും എന്നുള്ളതാണ് ഇതിന്‍റെ ന്യായം. ഈ സംവൃതോകാരത്തിന് അരമാത്ര ആണെന്നു ഗുണ്ടര്‍ട്ട് പറയുന്നു. എന്നാല്‍
നാട് വിട്ട് നടന്നിട്ട് കാട് പുക്ക് വസിച്ചിത്' മുതലായ പദ്യങ്ങളില്‍ എല്ലാ പദങ്ങളുടെയും അന്ത്യസ്വരം മറ്റു സ്വരങ്ങളെപ്പോലെ തന്നെയുള്ള ഒരു ഹ്രസ്വമായി ഉച്ചാരണത്തില്‍ തോന്നുകയാല്‍ അതിന് മാത്ര ഒന്നില്‍ കുറയാന്‍ ന്യായമില്ല. പദാന്തത്തിലെ (വസിച്ചിത് എന്നതിലെ) അന്ത്യസ്വര
ത്തിനു പദാന്തത്തിലെ മറ്റു ലഘുക്കളെപ്പോലെ മാത്ര രണ്ടില്ലേ എന്നും സംശയം തോന്നുന്നു.
7.അച്ചടിയിൽ സംവൃതോകാരത്തെ വിട്ടു കളയുന്നതിന്റെ കാരണം എന്ത്
ഇന്ന് അച്ചടിയില്‍ സംവൃതസ്വരത്തിന്‍റെ 'ഉ'കാരചിഹ്നം വിട്ടുകളയുക പതിവാണ്. 'ന, ഩ'കളെ ഒരേ ലിപി കൊണ്ടു കുറിക്കുന്നതുപോലെ ശുദ്ധ വ്യഞ്ജനത്തെയും സംവൃതോകാരത്തെയും ഒരേവിധം മീത്തല്‍ കൊണ്ടു കുറിച്ചാലും മലയാളിക്ക് തെറ്റുപറ്റില്ല. പദാന്തത്തിലെ മീത്തല്‍
സംവൃതോകാരത്തെയും പദമധ്യത്തിലേതു ശുദ്ധവ്യഞ്ജനത്തെയും
കുറിക്കുന്നു എന്നു ധരിച്ചാല്‍ മതിയല്ലോ. ചില്ലായിവരുന്ന 'യ'കാരത്തിനു പ്രത്യേകം ചിഹ്നം ഇല്ലായ്കയാല്‍ ശുദ്ധമായ 'യ'കാരത്തെ കുറിക്കാ
നും 'യ' എന്ന് എഴുതേണ്ടിവരും
സവർണ്ണനം എന്നാൽ എന്ത് ?എത്ര . തരത്തിൽസവർണ്ണനം നടക്കുന്നു
സവർണ്ണനവും ആദേശവും ഒന്നുതന്നെ. വ്യത്യസ്ത വർഗ്ഗങ്ങളിലുള്ള വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം മറ്റേ വർണ്ണത്തിന്റെ വർഗ്ഗത്തിലേക്ക് മാറുന്നത് ആണ് സവർണ്ണനം
പൂർവ്വ സവർണ്ണനം
പരസവർണ്ണനം
പൂർവ വർണ്ണത്തിന്റെ ( ആദ്യ വർണത്തിന്റെ ) വർഗ്ഗത്തിലേക്ക് പരവർണ്ണം ( രണ്ടാമത്തെ വർണം )മാറുന്നതാണ് പൂർവ്വ വർണ്ണനം
ഉദാ: കൺ + തു= കണ്ടു
പര വർണ്ണത്തിന്റെ ( രണ്ടാമത്തെ വർണ്ണം)വർഗ്ഗത്തിലേക്ക് പൂർവ്വ വർണ്ണം (ആദ്യത്തെ വർണം ) മാറുന്നതാണ് പരസവർണം
ഉദാ. വെൺ + ചാമരം = വെഞ്ചാമരം
#വ്യാകരണപഠനം
Comments