top of page

വ്യാകരണ പഠനം Block 4 Unit -1

വ്യാകരണ പഠനം

Block 4

unit: I


1.മലയാളത്തിൽ എഴുതുന്നത് വർണ്ണമാലയല്ല അക്ഷരമാലയാണ് വിശദമാക്കുക


ക്ഷരമില്ലാത്തത് അഥവാ നാശം ഇല്ലാത്തത് എന്നാണ് അക്ഷരം എന്ന പദത്തിനർത്ഥം.ഒറ്റയായിട്ടോ വ്യഞ്ജനത്തോട് ചേർന്നോ നിൽക്കുന്ന തോ ആയ സ്വരമാണ് അക്ഷരം .മലയാളത്തിന്റെ അക്ഷരങ്ങൾ സ്വരങ്ങൾ എന്നും വ്യഞ്ജനങ്ങൾ എന്നും രണ്ടുതരത്തിലുണ്ട്.

അക്ഷരങ്ങളെയാണ് വർണ്ണങ്ങളെയല്ല യഥാർത്ഥത്തിൽ നാം ഉച്ചരിക്കുന്നത് . സ്വരം ചേരുമ്പോ ഴാണ് വ്യഞ്ജനം അക്ഷരമായി മാറുന്നത്. അതുകൊണ്ടാണ് മലയാളത്തിൽ അക്ഷര ലിപികൾ ആണുള്ളത് എന്ന് പറയുന്നത്. അതിനാൽ നാം എഴുതുന്നത് പോലെ തന്നെ വായിക്കുന്നു. ഇംഗ്ലീഷിൽ 26 വർണ്ണ ലിപികളാണ് ഉള്ളത്. dog എന്ന് എഴുതുമ്പോൾ ഇംഗ്ലീഷിൽ ഡ് + ഓ+ ഗ് എന്നീ സ്വരം ചേരാത്ത വ്യഞ്ജനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഡി -.ഒ. -ജി. എന്ന് എഴുതി ഡോഗ് എന്ന് വായിക്കേണ്ടി വരുന്നു. ഇംഗ്ലീഷ് ഫ്രഞ്ച് മുതലായ യൂറോപ്യൻ ഭാഷകളും ഉറുദുവും ഇതുപോലെ വർണ്ണ ലിപിയാണ് ഉപയോഗിക്കുന്നത് .ഉറുദു ഒഴികെയുള്ള ഭാരതീയ ഭാഷകൾ അക്ഷര ലിപിയാണ് ഉപയോഗിക്കുന്നത്. അതിനാൽ ഭാരതീയ ഭാഷകളുടെ പ്രധാന പ്രത്യേകത അക്ഷര ലിപിയാണ് അവഉപയോഗിക്കുന്നത് എന്ന് വേണമെങ്കിലും നമുക്ക് പറയാം.


2. തമിഴിന് ഉള്ളത് ലിപി ദാരിദ്ര്യമാണ് ധ്വനി ദാരിദ്ര്യം അല്ലവിശദമാക്കുക


അക്ഷരമാലയുടെ കാര്യത്തില്‍ തമിഴും സംസ്കൃതവും തമ്മില്‍ പൊ രുത്തമില്ല. തമിഴില്‍ വര്‍ഗ്ഗാക്ഷരങ്ങളില്‍ ഖരവും (ക ച ട ത പ) അനു നാസികവും (ങ, ഞ, ണ, ന, മ) മാത്രമേയുള്ളൂ.

ഞ, ണ, ന, മ) മാത്രമേയുള്ളൂ. സംസ്കൃതത്തില്‍ അതിഖരം, മൃദുഘോഷം, ശ, ഷ, സ എന്ന ഊഷ്മാക്കളും, 'ഹ' കാര വും തമിഴിലില്ല. സ്വരങ്ങളില്‍ ഋ, ഩ ഇല്ല. എന്നാല്‍ 'എ' , 'ഒ' എന്ന ഹ്രസ്വസ്വരങ്ങള്‍ സംസ്കൃതത്തിലില്ല. ഴ, റ, ള, ഩ എന്നീ വര്‍ണ്ണങ്ങള്‍ തമിഴില്‍ അധികമുണ്ട്. മലയാളത്തില്‍ തമിഴിലെയും സംസ്കൃതത്തിലെ യും അക്ഷരങ്ങള്‍ എല്ലാമുണ്ട്. മലയാളത്തിന് അക്ഷരസമ്പത്ത് അധികമുള്ളപ്പോൾ തമിഴിന് അക്ഷരദാരിദ്ര്യം അനുഭവപ്പെടുന്നു. എന്നാല്‍ തമിഴര്‍ക്ക് അക്ഷരദാരിദ്ര്യം എഴുതുമ്പോഴേ ഉള്ളൂ. ഉച്ചരിക്കുമ്പോള്‍ ഇല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലിപിദാരിദ്ര്യമുണ്ട്. ധ്വനിദാരിദ്ര്യമില്ല.

ഖര ങ്ങള്‍ക്കും അനുനാസികങ്ങള്‍ക്കും ഒപ്പം തമിഴില്‍ മൃദുക്കളും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കുന്നുണ്ട്.


ഉദാ: പടി - എന്ന് എഴുതും. പഡി എന്ന് ഉച്ചരിക്കും.

പാഷ - എന്ന് എഴുതും ബാഷ എന്ന് ഉച്ചരിക്കും.

കുതിര - എന്ന് എഴുതും കുദിര എന്ന് ഉച്ചരിക്കും.


പദമധ്യത്തിലെ ഖരത്തിന് അവര്‍ മൃദുവിന്‍റെ ധ്വനി നല്‍കി ഉച്ചരിക്കു ന്നു.

ഊഷ്മാക്കളുടെ കാര്യത്തിലും ഈ നയം തുടരുന്നത് കാണാം.


ഉദാ:- പചി - പശി, ചാമി - ശാമി, ചെയ് -ജെയ്


ഖരങ്ങളും മൃദുക്കളും 'ഹ'കാരം ചേര്‍ന്ന് മഹാപ്രാണങ്ങളാക്കുന്ന രീതി സംസ്കൃതത്തിനുണ്ട്. തമിഴില്‍ 'ഹ'കാരമില്ലാത്തതുകൊണ്ട് മഹാ പ്രാണീകരണമില്ല. എന്നാലും ധ്വനികള്‍ക്കു കുറവില്ല. വ്യവഹാരത്തില്‍ ധ്വനിഭേദമുണ്ട്. എഴുത്തില്‍ അഥവാ, ലിപിയിലാണ് കുറവ്. ഖരങ്ങള്‍ക്ക് (കചടതപ) പദാദിയില്‍ ഖരോച്ചാരണം, പദമദ്ധ്യത്തില്‍ മൃദുവിന്‍റെ ഉച്ചാരണം.

ഉദാ: ഗണപതി - കെണപതി, മുരുകന്‍ - മുരുഗന്‍


ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത്, തമിഴര്‍, സംസ്കൃതത്തിലെ മിക്ക ധ്വനികളും ഉപേയാഗിക്കുന്നുണ്ട്. പക്ഷേ, എഴുത്തില്‍ അത് സ്വീകരിക്കു ന്നില്ല. അതുകൊണ്ടു തന്നെയാണ് ധ്വനിദാരിദ്ര്യമല്ല തമിഴില്‍ ലിപിദാരി ദ്ര്യമാണെന്ന് എ. ആര്‍. പറഞ്ഞത്.


3. വർണ വികാരം എന്നാൽ എന്ത് ?ഭാഷയിൽ വരുന്ന വർണ്ണവികാരങ്ങൾ പരിശോധിക്കുക.


വര്‍ണ്ണവികാരം വര്‍ണ്ണങ്ങള്‍ക്ക് വരുന്ന ഉച്ചാരണമാറ്റം അഥവാ ധ്വനിഭേദം ആണ്. വര്‍ണ്ണമാറ്റത്തിന് പല കാരണങ്ങളുണ്ട്.


(1) അജ്ഞന്മാര്‍ ഒരു വര്‍ണ്ണത്തിന്‍റെ സ്ഥാനത്തു മറ്റൊന്ന് ഉച്ചരിക്കുന്നു. ചെലവ്, ചിലവ് ആകുന്നതും വിമ്മിട്ടം, വിമ്മിഷ്ടം ആകുന്നതും ഇത്തരം മാറ്റമാണ്. അനിവാര്യത്തെ ചിലര്‍ അനിര്‍വാര്യവും സ്വൈരത്തെ സ്വൈ ര്യവും ആക്കുന്നു.


(2) സന്ധിയില്‍ ഉച്ചാരണ സുഗമതയ്ക്കുവേണ്ടി ചില വര്‍ണ്ണവികാര ങ്ങള്‍ വരുന്നുണ്ട്. ഉദാ: തണ്‍ +താര്‍ = തണ്ടാര്‍; നിലം + അറ = നിലവറ


(3) സംസ്കാരഭേദം കൊണ്ടും ഒരു വര്‍ണ്ണം മറ്റൊന്നാകാം. തമിഴിലെ 'ത,ന'- കള്‍ മലയാളി ചിലപ്പോള്‍ ച, ഞ-കള്‍ ആക്കുന്നു. ഉദാ: വൈ ത്താന്‍ > വച്ചു; നാന്‍ > ഞാന്‍


(4) മറ്റൊരു ഭാഷയിലെ പദം കടം വാങ്ങുമ്പോള്‍ നമ്മുടെ ഭാഷയില്‍ ഇല്ലാത്ത വര്‍ണ്ണങ്ങള്‍ ഏതെങ്കിലും സാമ്യമുള്ള വര്‍ണ്ണമായി മാറ്റുന്നു. സം സ്കൃതത്തിലെ അതിഖരമൃദുഘോഷങ്ങള്‍ അതതു വര്‍ഗത്തിലെ ഖരമാ കുന്നത് ഇതിനുദാഹരണമാണ്. ഉദാ: ജട-ചട; ഭയം-പയം; ഫലം-പലം


(5) ഔദാസീന്യന്യായം എന്നൊരുപായമുണ്ട്. ശബ്ദങ്ങളെ ലഘുപ്പെടു ത്തി ഉച്ചരിക്കാന്‍ വേണ്ടിയുള്ള വര്‍ണ്ണവികാരമാണിത്. ഇത് എല്ലാ ഭാഷ കളിലും ഉള്ളതാണ്. ഭാഷാശാസ്ത്രകാരന്മാര്‍ അംഗീകരിച്ചിട്ടുള്ള മാ റ്റമാണിത്. ഉച്ചാരണ പ്രയാസത്തെ ഒഴിവാക്കാന്‍ വേണ്ടി വര്‍ണ്ണങ്ങളെ മാറ്റുന്നു. ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ വ്യഞ്ജനങ്ങള്‍ക്ക് പരമാ യുള്ള അകാരത്തെ നാം എകാരമാക്കുന്നു.


ഈ വര്‍ണ്ണവികാരം ഉച്ചാ രണത്തിലേയുള്ളൂ. എഴുത്തില്‍ ഇല്ല. ഉദാ: ഗന്ധം - ഗെന്ധം, ഗണം- ഗെണം


4.ഭാഷയിൽ 'അ .'കാരത്തിന് ഉണ്ടാകുന്ന വർണ്ണവികാരം എന്താണെന്ന് വിശദമാക്കുക


ഭാഷയില്‍ 'അ' കാരത്തിന്‍റെ ദുഷിച്ച ധ്വനി 'എ' കാരത്തിന്‍റെ ഛായ യില്‍ ഉച്ചരിക്കുന്നു. സംസ്കൃതത്തിലെ മൃദുക്കളിലും (ഗ, ജ, ഡ, ദ, ബ) മധ്യമങ്ങളിലും (യ, ര, ല, വ) കലര്‍ന്നുവരുന്ന 'അ'കാരമാണ് ദുഷിച്ച 'എ' കാരമാകുന്നത്.

ഉദാ: ഗന്ധം - ഗെന്ധം, ബന്ധു -ബെന്ധു, ജനം -ജെനം, യശസ്സ് - യെശസ്സ്, രവി -രെവി, ദയ -ദെയ, ലജ്ജ - ലെജ്ജ

ദേവകള്‍ - ദേവെകള്‍ എന്ന് പദമധ്യത്തില്‍ 'അ'കാരത്തിന് 'എ' കാ രാച്ചാരണം വന്നുകാണുന്നു. ഇങ്ങനെ ദുഷിച്ച 'എ' കാരഛായയില്‍ വരുന്ന 'അ'കാരത്തിന് താലവ്യ 'അ'കാരം എന്ന പേര്‍ പറയാം.

അല്ലാത്തത് ശുദ്ധമായ 'അ' കാരം. സംസ്കൃതപദങ്ങളുടെ ഒടുവില്‍ കാണുന്ന 'ആ' കാരത്തെ കുറുക്കി മലയാളത്തില്‍ താലവ്യമാക്കുന്നു.

ഉദാ: കലാ- കല, ആശാ- ആശ, രേഖാ -രേഖ, പ്രഭാ -പ്രഭ

ആശയുടെ - ആശയാല്‍ എന്നിങ്ങനെ വിഭക്തി പ്രത്യയം ചേര്‍ ത്താല്‍ 'അ'കാരം താലവ്യമാണെന്ന് വ്യക്തമാക്കാം. 'യ' കാരാഗമം

അതിന്‍റെ താലവ്യസ്വഭാവം മൂലമാണ്. പദാന്തത്തിലെ 'അ'കാരം തമി ഴില്‍ 'ഐ' കാരമായിട്ടും കന്നടത്തില്‍ 'എ' കാരമായിട്ടും മാറും.

മിക്ക നാമങ്ങളുടെയും ക്രിയകളുടെയും അന്ത്യത്തിലുള്ള 'അ' കാരം താലവ്യമാണ്. ധാതുവിന്‍റെ ഈ താലവ്യസ്വഭാവം പലപ്പോഴും അര്‍ത്ഥ ഭേദത്തിനു ഇടയാക്കുന്നു.

ശുദ്ധം -മറക്കുക - ഓര്‍മ്മവിടുക, കിടക്കുക - ശയിക്കുക

താലവ്യം - മറയ്ക്കുക - മൂടിവയ്ക്കുക, കിടയ്ക്കുക - ലഭിക്കുക

ഉച്ചരിക്കുമ്പോള്‍ 'അ' കാരത്തിന് ശുദ്ധം - താലവ്യം എന്ന ഭേദം ഉണ്ടാകുമെങ്കിലും എഴുത്തില്‍ അത് പ്രകാശിപ്പിക്കാറില്ല. 'അ'കാരം താലവ്യമായി ദുഷിക്കുന്നത് വ്യാകരണ വിഷയത്തെക്കൂടി സ്വാധീനി ക്കുന്നുണ്ട്. താലവ്യമായി ദുഷിക്കുന്ന 'അ'കാരമുള്ള നാമങ്ങളിലും കൃതികളിലും സ്വരമോ, പ്രത്യയത്തിന്‍റെ ആദിയിലുള്ള 'ക' കാരമോ ചേരുമ്പോള്‍ 'യ' കാരം ആഗമിക്കും.

ഉദാ: രേഖ -രേഖയുടെ, രേഖയ്ക്ക്

ലത - ലതയുടെ, ലതയ്ക്ക്

അണ - അണയും, അണയ്ക്കുക.

വടക്കന്‍ദിക്കില്‍, അണയുക, ചമയുക, എന്ന കേവല രൂപത്തില്‍ 'അ' കാരവും അണെയ്ക്കുക, ചെമെക്കുക എന്ന് 'എ' ചേര്‍ന്ന പ്രയോജക രൂപവും എഴുതാറുണ്ട്. തമിഴിലെ 'അ'കാരത്തെ ഭാഷയില്‍ 'എ'കാരമാ യും ചിലേടത്ത് 'ഇ'കാരമായും മാറ്റുന്നു.

'അ'കാരം താലവ്യമായിട്ടു ദുഷിക്കുന്നതു പോലെ തന്നെ ഓഷ്ഠ്യമാ യിട്ടും ദുഷിക്കും. എന്നാല്‍ അത് വ്യാകരണപരമായി പ്രാധാന്യമില്ലാത്ത ഒരു ഉച്ചാരണവൈകല്യം മാത്രമാണ്. ഓഷ്ഠ്യമായ 'അ' കാരം 'ഒ'കാര ഛായയിലിരിക്കും. മിക്കവാറും ഇത് അനുസ്വാരത്തിന് മുന്‍പാണ് കണ്ടു വരുന്നത്.

ഉദാ: ഇടവം - ഇടവോം, നാം - നോം

ഭാഷയില്‍ ദീര്‍ഘത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ കുറവാണ്. വാക്കുകള്‍ ഹ്രസ്വത്തില്‍ അവസാനിക്കണമെന്നാണ് വ്യവസ്ഥ. മറ്റു ഭാഷകളില്‍ നിന്നും സ്വീകരിക്കുന്ന ദീര്‍ഘാന്തപദങ്ങളെ മലയാളത്തില്‍ സ്വരസംവരണംചെയ്യുന്നു. പദം ദീര്‍ഘത്തില്‍തന്നെ അവസാനിച്ചാല്‍ 'യ' കാരമോ 'വ' കാരമോ ആഗമിക്കും. താലവ്യസ്വരത്തിന്ന് 'യ' കാരവും ഓഷ്ഠ്യസ്വരത്തിന്ന് 'വ'കാരവും ആഗമിക്കുമെന്നാണ് വ്യവസ്ഥ. ഇതിന്‍പ്രകാരം ഭാഷാസ്വരങ്ങള്‍ ഓഷ്ഠ്യമെന്നും താലവ്യമെന്നും രണ്ടാ യി പിരിയുന്നു.

അ, ഇ, എ, ഐ താലവ്യം

അ, ഉ, ഒ, ഔ - ഓഷ്ഠ്യം

ഉദാ: കാ - കായ്- കായു്

പൂ - പൂവ് -പൂവു്

നി - നിയ് - നീയു്

ഗോ -ഗോവ് -ഗോവു്

കൈ-കൈയ് -കൈയു്

പദാന്തത്തില്‍ വരുന്ന വ്യഞ്ജനം തനിയെ നില്‍ക്കാത്തതുകൊണ്ട് അതിനെ ഉച്ചരിച്ച് ഉറപ്പിക്കാന്‍ സംവൃതോകാരം കൂടി ചേര്‍ക്കുന്നു. വ്യ ഞ്ജനങ്ങള്‍ ഉച്ചരിച്ച് നിര്‍ത്താന്‍ ചേര്‍ക്കുന്ന സംവൃതോകാരം വളരെ ലഘുപ്രയത്നമാണ്. കാട്, നാട്, ഇവിടെല്ലാം അത് അരയുകാരമാണ്. ചിലപ്പോള്‍ സംവൃതോകാരം ലോപിക്കാറുണ്ട്. കായ് -കായ, പായ് -പായ എന്നെല്ലാം ദേശഭേദംകൊണ്ട് രൂപം മാറുന്നു. 'അ' വര്‍ണ്ണവികാ രം വ്യാകരണത്തെക്കൂടി സ്വാധീനിക്കുന്നതാണ്.


5.'ഇ കാരത്തിന് ഉണ്ടാകുന്ന വർണ്ണവികാരം എന്താണ് ?


പദാദിയില്‍ തനിയേയോ വ്യഞ്ജനത്തിനു പിന്നാലെയോ നില്‍ ക്കുന്ന 'ഇ'കാരം 'എ'കാരമായി ഉച്ചരിക്കപ്പെടുന്നു. ഇത് ഉച്ചാരണത്തില്‍ മാത്രമേ കാണുന്നുള്ളൂ, എഴുത്തിലില്ല.


ഉദാ: ഇല - എല, വില -വെല, പിട -പെട


'ഈ' കാരം ഒന്നിലധികം അക്ഷരമുള്ള പദങ്ങളുടെ ഒടുവില്‍ വന്നാല്‍


'ഇ'കാരമാകും.


ഉദാ: വല്ലീ - വല്ലി (വള്ളി ) മാലതീ - മാലതി.


പദാദിയിലെ 'ഉ'കാരം ചിലപ്പോള്‍ 'ഒ'കാരമാകും.


ഉദാ: ഉരല്‍ - ഒരല്‍


കുട്ട - കൊട്ട


മുട്ട - മൊട്ട


പദാന്തത്തില്‍ 'ഊ' കാരം ഹ്രസ്വമാകും


ഉദാ: വധൂ - വധു


ശുദ്ധമായ 'അ'കാരവും ശുദ്ധമായ 'ഇ'കാരവും ഉച്ചരിക്കുന്നതിനേ ക്കാള്‍ ലഘുത്വം 'എ'കാരത്തിന്‍റെ ഉച്ചാരണത്തിലുണ്ട്. എന്നാല്‍ 'എ' കാരം വേണ്ടിടത്ത് ചിലപ്പോള്‍ 'ഇ'കാരം ചേര്‍ക്കാറുണ്ട്.


ഉദാ: എനിക്ക് - ഇനിക്ക്, ചെലവ് -ചിലവ്. ഇതു കൂടാതെ പിറക് എന്നതിന് പകരം പുറകേ എന്ന് ചേര്‍ക്കാറുണ്ട്. 'ഇ' യ്ക്ക് പകരം 'ഉ'ചേര്‍ക്കുന്നു.


ക്രിയകളില്‍ 'ഉ' കാരം ശോഷിച്ച് അര 'ഉ'കാരമാകുന്നു. ഇത് പറ്റുവി നയെയും മുറ്റുവിനയേയും വേര്‍തിരിക്കാന്‍ സഹായിക്കുന്നു.


ഉദാ: പറഞ്ഞ് - പറഞ്ഞു, കണ്ട് - കണ്ടു.


'ഋ' സ്വരം സംസ്കൃതത്തിലേയുള്ളു. തത്ഭവങ്ങളില്‍ 'ഋ'കാരത്തിനു പകരം


'ഇ'കാരവും 'ഉ'കാരവും ഉപയോഗിക്കുന്നു .


ഉദാ:-കൃഷ്ണന്‍ -കണ്ണന്‍, വൃഷഭം - ഇടവം



'





























'


5 സംവൃതോകാരം എന്നാൽ എന്ത്?


സ്വരം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ വിട്ടു തുറന്നു വെളിവാ ക്കുന്നു എങ്കില്‍ ആ സ്വരങ്ങള്‍ വിവൃതസ്വരങ്ങള്‍ ആണ്. അടച്ചൊതുക്കി ഉച്ചരിക്കുന്നുവെങ്കില്‍ സംവൃതം. മലയാളത്തിലെ 'ഉ'കാരത്തിന് സംവൃ തവും വിവൃതത്വവും ഉണ്ട് . സംവൃതമായ 'ഉ'കാരത്തിന്‍റെ ചിഹ്നം 'ഉ്' ആണ്. ഉദാ: ക് - (സംവൃതം)കു- (വിവൃതം).


6 .ചില്ലുകൾ എന്നാൽ എന്ത് ?


പദാന്തത്തില്‍ സംവൃതം കൂടാതെ നില്ക്കാവുന്ന വ്യഞ്ജന ങ്ങള്‍ എന്ന് കേരളപാണിനി ചില്ലുകള്‍ക്കു ലക്ഷണം ചെയ്യുന്നു. യ, ര, റ, ല, ള, ഴ, മ എന്നീ ഒന്‍പതു വ്യഞ്ജനങ്ങളേ ചില്ലുകളായി വരൂ. അതില്‍ ത്തന്നെ ര്‍, ള്‍, ല്‍, ണ്‍, ന്‍ എന്നീ അഞ്ചെണ്ണമാണ് പ്രധാന ചില്ലുകള്‍.


7.സ്ഥാനഭേദം എന്നാൽ എന്ത് ?


വർണ്ണങ്ങളുടെ ഉച്ചാരണത്തിൽ ശ്വാസം അഥവാ വായു ഏത് ഭാഗത്ത് ചേരുന്നുവോ അതാണ് വർണ്ണങ്ങളുടെ സ്ഥാനം


അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഏത് സ്ഥാനത്ത് നിന്നാണോ ധ്വനി പുറപ്പെടുന്നത്, അതിനനുസരിച്ച് അവയെ കണ്‍ഠ്യം, താലവ്യം, ഓഷ്ഠ്യം, മൂര്‍ദ്ധന്യം, ദന്ത്യം, കണ്‍ഠതാലവ്യം, കണ്‍ഠോഷ്ഠ്യം, എന്നിങ്ങനെ തരം തിരിക്കാം.


കണ്‍ഠ്യം

അ, ആ, ‘ക’വര്‍ഗ്ഗം, ഹ


താലവ്യം

ഇ, ഈ, ‘ച’വര്‍ഗ്ഗം, യ, ശ


ഓഷ്ഠ്യം


ഉ, ഔ, ‘പ’വര്‍ഗ്ഗം, വ


മൂര്‍ദ്ധന്യം

ഋ, ‘ട’വര്‍ഗ്ഗം, ര, ഷ, ള, ഴ, റ


ദന്ത്യം

‘ത’വര്‍ഗ്ഗം, ല, സ


കണ്‍ഠതാലവ്യം

എ, ഏ, ഐ


കണ്‍ഠോഷ്ഠ്യം

ഒ, ഓ, ഔ


അതിസൂക്ഷ്മമായി പറയുകയാണെങ്കില്‍ ‘വ’ ദന്തോഷ്ഠ്യവും, റ്റ, ന മുതലായവ വര്‍ത്സ്യവുമാണ്.


വര്‍ഗങ്ങളില്‍ ഒന്നാമത്തെ അക്ഷരം ‘ഖരം’, രണ്ടാമത്തേത് ‘അതിഖരം’, മൂന്നമത്തേത് ‘മൃദു’, നാലാമത്തേത് ‘ഘോഷം’, അഞ്ചാമത്തേത് ‘അനുനാസികം’ അഥവാ പഞ്ചമം എന്നറിയപ്പെടുന്നു.


ഖരം

അതിഖരം

മൃദു

ഘോഷം

അനുനാസികം


കവര്‍ഗം

ചവര്‍ഗം

ടവര്‍ഗം

തവര്‍ഗം

പവര്‍ഗം

മധ്യമം

ര, ല, വ


ഊഷ്മാക്കൾ

ശ, ഷ, സ

ഘോഷി

ദ്രാവിഡമധ്യമം

ള, ഴ, റ

ദ്രാവിഡാനുനാസികം


8. വർത്സ്യ വർഗ്ഗത്തെ ആറാമതൊരു വർഗമായി അംഗീകരിക്കാമോ


മലയാളത്തിലെ അക്ഷരമാലയെപ്പറ്റി ചര്‍ച്ച ചെയ്യുന്ന കേരളപാണിനി വര്‍ത്സ്യവര്‍ഗ്ഗം എന്ന് ആറാമത് ഒരു വര്‍ഗ്ഗം കൂടി നിര്‍ദ്ദേശിക്കുന്നു. വര്‍ ണ്ണങ്ങള്‍ ചേര്‍ന്നതാണ് വര്‍ത്സ്യവര്‍ഗ്ഗം. ഇതില്‍ * ഖരവും * അനു നാസികവുമാണ്. (TB page 197 Para - 2 നോക്കുക)

തമിഴില്‍ അതിഖരവും മൃദുക്കളും ഘോഷവുമില്ലാത്ത തുകൊണ്ട് * വര്‍ഗ്ഗത്തിലും അതുണ്ടാവില്ല. 'ക'വര്‍ഗ്ഗം തുടങ്ങി അഞ്ചു വര്‍ഗ്ഗങ്ങളാണുള്ളത്. അതുകൊണ്ട് ഇത് ആറാമതു വര്‍ഗ്ഗമാകുന്നു. ഇതിന്‍റെ സ്ഥാനം ദന്തമൂലത്തോടു ചേര്‍ന്ന വര്‍ത്സ്യമാണ്, അതിനാല്‍ ഇതിന് വര്‍ത്സ്യം എന്നു പറയുന്നു. ദ്രാവിഡത്തിന് അധികമായുള്ള അക്ഷരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ഇവ. ** കള്‍ക്ക് ഭാഷ യില്‍ പ്രത്യേക ലിപിയില്ല ധ്വനിയേയുള്ളൂ. * എന്ന ധ്വനിക്ക്, 'റ'യു ടെ ഇരട്ടിച്ച രൂപമാണ് എഴുതുന്നത്. * കാരത്തിന് 'ന' കാരം തന്നെ എഴുതുന്നു. പദമദ്ധ്യത്തിലും പദാന്തത്തിലും * ധ്വനി കൊടുക്കു ന്നു എന്നു മാത്രം ന്‍റ എന്ന കൂട്ടക്ഷരത്തിന് (ന്‍ + റ ) 'റ്റ'യുടെ ധ്വനിയു ണ്ട്. മലയാളം അക്ഷരമാല സമഗ്രവും പൂര്‍ ണ്ണവുമാണ്. ഏതാശയവും ഈ അക്ഷരങ്ങള്‍ ചേര്‍ന്ന ശബ്ദങ്ങളുപയോ ഗിച്ച് വെളിപ്പെടുത്താം.

ഉപന്യാസം


9.അനുപ്രദാനം എന്നാൽ എന്ത് അതിൻറെ പിരിവുകൾ ഏതെല്ലാം ഉപന്യാസിക്കുക


വര്‍ണ്ണങ്ങള്‍ക്ക് ശ്രുതിഭേദം വരുന്നതിന് കേരളപാണിനി ആറു കാരണങ്ങള്‍ പറയുന്നുണ്ട്. അനുപ്രദാനം, കരണവിഭ്രമം, സംസര്‍ഗ്ഗം, മാര്‍ഗ്ഗ ഭേദം, സ്ഥാനഭേദം, പരിമാണം എന്നിവയാണവ.


1. അനുപ്രദാനം (പ്രയത്നം)


ശ്വാസത്തെ വെളിയിലേക്ക് വിടുന്നതിന്‍റെ മാതിരിഭേദം ആണ് പ്രയത് നം അഥവാ അനുപ്രദാനം. നാവിന്‍റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, പാര്‍ശ്വങ്ങള്‍ ഇവകൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍ ശ്വാസത്തെ തട്ടിത്തട ഞ്ഞോ തടയാതെയോ വിടാം. തടയുന്നതുതന്നെ അല്പമായിട്ടോ പകു തിയായിട്ടോ ആവാം. കണ്ഠാദിസ്ഥാനം അല്ലെങ്കില്‍ മുഖോദരസ്ഥാനം എന്നു പറഞ്ഞാല്‍ കണ്ഠം, താലു, മൂര്‍ദ്ധാവ്, വര്‍ത്സം, ദന്തം, ഓഷ്ഠം എന്നീ സ്ഥാനങ്ങള്‍ എന്നാണര്‍ത്ഥം.


അനുപ്രദാനം നാലുവിധം


1. അസ്പൃഷ്ടം


2. സ്പൃഷ്ടം


3. ഈഷല്‍ സ്പൃഷ്ടം


4. നേമ സ്പൃഷ്ടം


ശ്വാസവായുവിനെ തടയാതെ വിടുന്നത് 'അസ്പൃഷ്ടം'- സ്വരങ്ങളു ടെ അനുപ്രദാനം അസ്പൃഷ്ടമാകുന്നു. സ്വരങ്ങളുടെ ഉച്ചാരണത്തില്‍ തടസ്സം സംഭവിക്കുന്നില്ല.


ശ്വാസവായുവിനെ പൂര്‍ണ്ണമായും തടയുന്നത് 'സ്പൃഷ്ടം'. വര്‍ഗ്ഗാക്ഷ രങ്ങളുടെ (ക - മ) അനുപ്രദാനം സ്പൃഷ്ടമാകുന്നു. സ്പൃഷ്ടം എന്നാല്‍ സ്പര്‍ശിക്കപ്പെടുന്നത് എന്നര്‍ത്ഥം.


ശ്വാസവായുവിനെ അല്പം തടയുന്നത് 'ഈഷല്‍ സ്പൃഷ്ടം'. മധ്യ മാക്ഷരങ്ങളുടെ (യ, ര, ല,വ, ഴ, റ, ള ) അനുപ്രദാനം ഈഷല്‍ സ്പൃ ഷ്ടമാണ്.


ശ്വാസവായുവിനെ പകുതി തടയുന്നത് 'നേമസ്പൃഷ്ടം'. (ശ, ഷ, സ) 'ഹ'കാരത്തിന്‍റെയും അനുപ്രദാനം നേമസ്പൃഷ്ടമാണ്.


നാവിന്‍റെ അഗ്രോപാഗ്ര-മധ്യ-മൂല-പാര്‍ശ്വങ്ങള്‍ കൊണ്ടാണ് ശ്വാസ വായുവിനെ തടയുന്നത്. മധ്യമാക്ഷരങ്ങള്‍ ഉച്ചാരണത്തില്‍ സ്വരങ്ങളു ടെയും വ്യഞ്ജനങ്ങളുടെയും മധ്യേനില്‍ക്കുന്ന അക്ഷരങ്ങളാണ്. അതു കൊണ്ടാണ് അവയെ 'മധ്യമാക്ഷരങ്ങള്‍' എന്നുപറയുന്നത്. ഊഷ്മ - ഘോഷികള്‍ക്ക് പകുതി സ്വരധര്‍മ്മവും പകുതി വ്യഞ്ജനധര്‍മ്മവുമാണ്. അതുകൊണ്ട് അവയുടെ അനുപ്രദാനം നേമസ്പൃഷ്ടം. സ്വരം, വ്യഞ്ജ നം എന്ന മഹാവിഭാഗത്തിന്‍റെയും വ്യഞ്ജനം, മധ്യമം, ഊഷ്മ -ഘോഷി കള്‍ക്ക് പകുതി സ്വരധര്‍മ്മവും പകുതി വ്യഞ്ജനധര്‍മ്മവുമാണ്. അതു കൊണ്ട് അവയുടെ അനുപ്രദാനം നേമസൃഷ്ടം. സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗത്തിന്‍റെയും വ്യഞ്ജനം, മധ്യമം, ഊഷ്മ -ഘോഷികള്‍ എന്ന അവാന്തരവിഭാഗങ്ങളുടെയും വിഭജനത്തിന്നടിസ്ഥാനം അനുപ്ര ദാനമാണ്. സ്വരമെന്ന വാക്കിന്‍റെ തന്നെ അര്‍ത്ഥം ഒരു തടസ്സവുമില്ലാതെ സ്വരിക്കുന്നത് എന്നാണ്. സ്വരിക്കുക എന്നാല്‍ ഒഴുകുക എന്നര്‍ത്ഥം. ഓ രോ വ്യഞ്ജനത്തിന്‍റെ ഉള്ളിലും സ്വരം അടങ്ങിയിരിക്കുന്നു. അങ്ങനെ സ്വരം വ്യഞ്ജിക്കുന്നതുകൊണ്ടാണ് 'വ്യഞ്ജനം' എന്ന പേര് വരുന്നത്


10.ഉച്ചാരണ അവയവ അടിസ്ഥാനത്തിലുള്ള വർഗീകരണത്തെക്കുറിച്ച് ഉപന്യസിക്കുക


ഉച്ചാരണാവയവാടിസ്ഥാനത്തിലുള്ള വര്‍ണ്ണവര്‍ഗ്ഗീകരണം

വര്‍ണ്ണങ്ങള്‍ക്ക് ശ്രുതിഭേദം വരുന്നതിന് കേരളപാണിനി ആറു കാരണങ്ങള്‍ പറയുന്നുണ്ട്. അനുപ്രദാനം, കരണവിഭ്രമം, സംസര്‍ഗ്ഗം, മാര്‍ഗ്ഗ ഭേദം, സ്ഥാനഭേദം, പരിമാണം എന്നിവയാണവ.

1. അനുപ്രദാനം (പ്രയത്നം)

ശ്വാസത്തെ വെളിയിലേക്ക് വിടുന്നതിന്‍റെ മാതിരിഭേദം ആണ് പ്രയത് നം അഥവാ അനുപ്രദാനം. നാവിന്‍റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, പാര്‍ശ്വങ്ങള്‍ ഇവകൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍ ശ്വാസത്തെ തട്ടിത്തട ഞ്ഞോ തടയാതെയോ വിടാം. തടയുന്നതുതന്നെ അല്പമായിട്ടോ പകു തിയായിട്ടോ ആവാം. കണ്ഠാദിസ്ഥാനം അല്ലെങ്കില്‍ മുഖോദരസ്ഥാനം എന്നു പറഞ്ഞാല്‍ കണ്ഠം, താലു, മൂര്‍ദ്ധാവ്, വര്‍ത്സം, ദന്തം, ഓഷ്ഠം എന്നീ സ്ഥാനങ്ങള്‍ എന്നാണര്‍ത്ഥം.

അനുപ്രദാനം നാലുവിധം

1. അസ്പൃഷ്ടം

2. സ്പൃഷ്ടം

3. ഈഷല്‍ സ്പൃഷ്ടം

4. നേമ സ്പൃഷ്ടം

ശ്വാസവായുവിനെ തടയാതെ വിടുന്നത് 'അസ്പൃഷ്ടം'- സ്വരങ്ങളു ടെ അനുപ്രദാനം അസ്പൃഷ്ടമാകുന്നു. സ്വരങ്ങളുടെ ഉച്ചാരണത്തില്‍ തടസ്സം സംഭവിക്കുന്നില്ല.

ശ്വാസവായുവിനെ പൂര്‍ണ്ണമായും തടയുന്നത് 'സ്പൃഷ്ടം'. വര്‍ഗ്ഗാക്ഷ രങ്ങളുടെ (ക - മ) അനുപ്രദാനം സ്പൃഷ്ടമാകുന്നു. സ്പൃഷ്ടം എന്നാല്‍ സ്പര്‍ശിക്കപ്പെടുന്നത് എന്നര്‍ത്ഥം.

ശ്വാസവായുവിനെ അല്പം തടയുന്നത് 'ഈഷല്‍ സ്പൃഷ്ടം'. മധ്യ മാക്ഷരങ്ങളുടെ (യ, ര, ല,വ, ഴ, റ, ള ) അനുപ്രദാനം ഈഷല്‍ സ്പൃ ഷ്ടമാണ്.

ശ്വാസവായുവിനെ പകുതി തടയുന്നത് 'നേമസ്പൃഷ്ടം'. (ശ, ഷ, സ) 'ഹ'കാരത്തിന്‍റെയും അനുപ്രദാനം നേമസ്പൃഷ്ടമാണ്.

നാവിന്‍റെ അഗ്രോപാഗ്ര-മധ്യ-മൂല-പാര്‍ശ്വങ്ങള്‍ കൊണ്ടാണ് ശ്വാസ വായുവിനെ തടയുന്നത്. മധ്യമാക്ഷരങ്ങള്‍ ഉച്ചാരണത്തില്‍ സ്വരങ്ങളു ടെയും വ്യഞ്ജനങ്ങളുടെയും മധ്യേനില്‍ക്കുന്ന അക്ഷരങ്ങളാണ്. അതു കൊണ്ടാണ് അവയെ 'മധ്യമാക്ഷരങ്ങള്‍' എന്നുപറയുന്നത്. ഊഷ്മ - ഘോഷികള്‍ക്ക് പകുതി സ്വരധര്‍മ്മവും പകുതി വ്യഞ്ജനധര്‍മ്മവുമാണ്. അതുകൊണ്ട് അവയുടെ അനുപ്രദാനം നേമസ്പൃഷ്ടം. സ്വരം, വ്യഞ്ജ നം എന്ന മഹാവിഭാഗത്തിന്‍റെയും വ്യഞ്ജനം, മധ്യമം, ഊഷ്മ -ഘോഷി കള്‍ക്ക് പകുതി സ്വരധര്‍മ്മവും പകുതി വ്യഞ്ജനധര്‍മ്മവുമാണ്. അതു കൊണ്ട് അവയുടെ അനുപ്രദാനം നേമസൃഷ്ടം.

സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗത്തിന്‍റെയും വ്യഞ്ജനം, മധ്യമം, ഊഷ്മ -ഘോഷികള്‍ എന്ന അവാന്തരവിഭാഗങ്ങളുടെയും വിഭജനത്തിന്നടിസ്ഥാനം അനുപ്ര ദാനമാണ്. സ്വരമെന്ന വാക്കിന്‍റെ തന്നെ അര്‍ത്ഥം ഒരു തടസ്സവുമില്ലാതെ സ്വരിക്കുന്നത് എന്നാണ്. സ്വരിക്കുക എന്നാല്‍ ഒഴുകുക എന്നര്‍ത്ഥം. ഓ രോ വ്യഞ്ജനത്തിന്‍റെ ഉള്ളിലും സ്വരം അടങ്ങിയിരിക്കുന്നു. അങ്ങനെ സ്വരം വ്യഞ്ജിക്കുന്നതുകൊണ്ടാണ് 'വ്യഞ്ജനം' എന്ന പേര് വരുന്നത്.

2. കരണവിഭ്രമം

'കരണം' എന്നാല്‍ ഉപകരണം. 'വിഭ്രമം' എന്നാല്‍ ചേഷ്ട, ചല നം. വര്‍ണ്ണോച്ചാരണത്തിനായുള്ള കരണം നാവാണ്. കരണവിഭ്രമം എന്നാല്‍ നാവിന്‍റെ ചേഷ്ടാവിലാസം. അതായത് നാവുകൊണ്ടു കണ്ഠ രന്ധ്രത്തെ അടയ്ക്കുക, തുറക്കുക എന്നര്‍ത്ഥം. കണ്ഠരന്ധ്രത്തെ തു റന്ന് ഉച്ചരിക്കുമ്പോള്‍ ധ്വനി ഒന്നോടെ വെളിയിലേക്കുവരും. അപ്പോ ഴുണ്ടാകുന്ന ഒച്ച പരുപരുത്തിരിക്കും. ഈ ധ്വനിയെ 'ശ്വാസരൂപധ്വനി' എന്നു പറയുന്നു. കണ്ഠരന്ധ്രത്തെ ചുരുക്കി വായുവിനെ വെളിയിലേ ക്ക് വിടുമ്പോള്‍ ധ്വനി ചെറുതായി ഉള്ളില്‍ മുഴങ്ങി പുറപ്പെടും. ഇങ്ങ നെയുള്ള ധ്വനിയെ 'നാദരൂപധ്വനി' എന്നു പറയുന്നു. ശ്വാസരൂപധ്വനികളെ 'ശ്വാസികള്‍'എന്നും നാദരൂപധ്വനികളെ 'നാദികള്‍' എന്നും പറയും. വര്‍ഗ്ഗാക്ഷരങ്ങളില്‍ ഖരവും അതിഖരവും ഊഷ്മാക്കളും ശ്വാസികളാണ്. വര്‍ഗ്ഗാക്ഷരങ്ങളില്‍ മൃദുഘോഷം, അനുനാസികം എന്നിവയും മധ്യമാക്ഷരങ്ങളും സ്വരങ്ങളും നാദികളാകുന്നു. ഘോ ഷി എന്ന് പേര്‍ ചെയ്ത 'ഹ'കാരം ശ്വാസിയുമാണ്, നാദിയുമാണ്.

3. സംസര്‍ഗ്ഗം

ഒരു ധ്വനിയില്‍ മറ്റൊരു ധ്വനി കൂടിച്ചേരുന്നതാണ് സംസര്‍ഗ്ഗം. സംസര്‍ഗ്ഗത്തിനു ഉപയോഗിക്കുന്ന വര്‍ണ്ണം 'ഹ'കാരമാണ്. ആദ്യവര്‍ഗ്ഗ മായ ശ്വാസിയായ ഖരത്തോട് ശ്വാസിയായ 'ഹ'കാരം ചേരുമ്പോള്‍ വര്‍ഗ്ഗ ദ്വിതീയമായ അതിഖരം ഉണ്ടാകുന്നു. (ക് + ഹ = ഖ) നാദിയായ വര്‍ഗ്ഗ തൃതീയത്തോട് നാദിയായ 'ഹ'കാരം ചേരുമ്പോള്‍ ഘോഷാധിക്യ ത്താല്‍ നാലാമത്തെ വര്‍ഗ്ഗമായ 'ഘോഷം' ഉണ്ടാകുന്നു(ഗ്+ ഹ = ഘ). സംസ്സര്‍ഗ്ഗത്താല്‍ ഉണ്ടാകുന്ന വര്‍ണ്ണങ്ങളെ 'സംസൃഷ്ടവര്‍ണ്ണങ്ങള്‍' എന്നു പറയുന്നു. അതിഖരവും ഘോഷവും സംസൃഷ്ടവര്‍ണ്ണങ്ങള്‍ ആണ്. സം സൃഷ്ട വര്‍ണ്ണങ്ങളെ 'മഹാ പ്രാണങ്ങള്‍'എന്നും അല്ലാത്ത വര്‍ണ്ണങ്ങളെ 'അല്പപ്രാണങ്ങള്‍' എന്നും പറയുന്നു. അതായത് ഖരം (ക)അല്പപ്രാ ണം. അതിന്‍റെ മഹാപ്രാണം അതിഖരം(ഖ). മൃദു (ഗ)അല്പപ്രാണം അതിന്‍റെ മഹാപ്രാണം (ഘ )ഘോഷം. സംസര്‍ഗ്ഗം സ്വരങ്ങളിലും ഉണ്ട്.

അ + ഇ = എ

അ + ഉ = ഒ

അ+ എ = ഐ

അ + ഒ = ഔ

സംസര്‍ഗ്ഗം കൊണ്ട് ഉണ്ടായ സ്വരങ്ങളെ 'സന്ധ്യക്ഷരങ്ങള്‍' എന്നാ ണ് പറയുക. അല്ലാത്ത സ്വരങ്ങളെ 'സമാനാക്ഷരങ്ങള്‍' എന്നു പറയുന്നു. സംസര്‍ഗ്ഗം ദൃഢവും ശിഥിലവും ആകാം. ദൃഢമാവു മ്പോള്‍ ഒറ്റ അക്ഷരം പോലെ നില്‍ക്കും. ശിഥിലമാകുമ്പോള്‍ അങ്ങ നെയല്ല. ഏ, ഓ എന്നീ സ്വരങ്ങള്‍ക്ക് സംസ്കൃതത്തില്‍ ഹ്രസ്വം ഇല്ലാതെ പോയത് സംസര്‍ഗ്ഗശൈഥില്യത്താലാണ്. ഭാഷയിലാ കട്ടെ സംസര്‍ഗ്ഗ ദാര്‍ഢ്യത്താലിവയ്ക്ക് ഹ്രസ്വദീര്‍ഘഭേദം ഉണ്ടായി.

4.മാര്‍ഗ്ഗഭേദം

ശ്വാസവായുവാണ് വര്‍ണ്ണമായി പുറത്തേക്ക് വരുന്നത്. ശ്വാസ വായുവിനെ രണ്ട് മാര്‍ഗ്ഗത്തിലൂടെ വെളിയിലേക്ക് വിടാം. നാസിക യിലൂടെയും വായിലൂടെയും. നാസികയിലൂടെ വെളിയിലേക്ക് വിടു മ്പോഴുണ്ടാകുന്ന വര്‍ണ്ണങ്ങള്‍ 'അനുനാസികങ്ങള്‍'. ങ, ഞ, ണ, ന, മ ഇവ അനനുനാസികങ്ങളാണ്. അല്ലാത്തവ 'അനനുനാസികങ്ങള്‍' അല്ലെങ്കില്‍ 'ശുദ്ധം'. നാദികള്‍ക്കാണ് ഈ ഭേദം സംഭവിക്കുന്നത്.

5. സ്ഥാനഭേദം

വര്‍ണ്ണങ്ങളുടെ ഉച്ചാരണത്തില്‍ ശ്വാസം അഥവാ വായു ഏത് ആസ്യ ഭാഗത്ത് ചേരുന്നുവോ അതാണ് വര്‍ണ്ണങ്ങളുടെ സ്ഥാനം. കണ്ഠം, താ ലു, മൂര്‍ദ്ധാവ്, ദന്തം, വര്‍ത്സ്യം, ഓഷ്ഠം ഇവയാണ് വര്‍ണ്ണസ്ഥാനങ്ങള്‍.

സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും ഉച്ചാരണത്തില്‍ ഈ വര്‍ണ്ണ സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്വാസവായുവിനെ തടയുന്നത്, മൂര്‍ദ്ധാവ്(വായുടെ മേല്‍ത്തട്ട്), ഊന്, പല്ല്(മേല്‍വരിയിലേത്), ചുണ്ടു കള്‍ ഇവയില്‍ ഏതെങ്കിലും ഒരു സ്ഥാനത്തു വച്ച് ആകാം. നാക്കിന്‍റെ ചുവട് മധ്യം, ഉപാഗ്രം (അഗ്രത്തിന്‍റെ പിന്‍ഭാഗം), അഗ്രം (അറ്റം) ഇതില്‍ ഏതെങ്കിലും ഭാഗം കൊണ്ടാകാം. ഈ സ്ഥാനങ്ങളെ അടിസ്ഥാനമാ ക്കി വര്‍ണ്ണങ്ങളെ കണ്ഠ്യം, താലവ്യം, മൂര്‍ദ്ധന്യം, വര്‍ത്സ്യം(ഊനിനോട് ബന്ധപ്പെട്ടത്), ദന്ത്യം, ഓഷ്ഠ്യം എന്നിങ്ങനെ വിഭജിക്കാം. സ്വരോച്ചാര ണത്തില്‍ തടസ്സമില്ലെങ്കിലും നാക്ക് ഈ സ്ഥാനങ്ങളെ സമീപിക്കുന്നു. 'ഉ'കാരോച്ചാരണത്തില്‍ ചുണ്ടുകള്‍ ചേര്‍ത്തു കൂര്‍പ്പിക്കുന്നു.

അതുകൊണ്ട് വര്‍ത്സ്യം ഒഴിച്ചുള്ള ഭേദങ്ങള്‍ സ്വരങ്ങള്‍ക്കും ഉണ്ട്.

അ, ആ, കവര്‍ഗം, ഹ - കണ്ഠ്യം

ഇ, ഈ, ചവര്‍ഗം, യ, ശ - താലവ്യം

ഋ, ടവര്‍ഗം, ര, ഷ, ള, ഴ - മൂര്‍ദ്ധന്യം

ഺ‑, ഩ - വര്‍ത്സ്യം

തവര്‍ഗം, ല, സ - ദന്ത്യം


ഉ, ഊ, പവര്‍ഗം - ഓഷ്ഠ്യം

വ - ദന്തോഷ്ഠ്യം

എ, ഏ, ഐ - കണ്ഠ്യതാലവ്യം

ഒ, ഓ, ഔ - കണ്ഠ്യഓഷ്ഠ്യം

കേരളപാണിനി 'ള'കാര 'ല'കാരങ്ങളുടെ സ്ഥാനനിര്‍ണ്ണയത്തില്‍ അക്ഷരമാല എന്ന അധ്യായത്തിലും ആദേശസന്ധിയുടെ വിവരണത്തി ലും വ്യത്യസ്താഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുളളത്. 'ല' വര്‍ ത്സ്യമധ്യമവും 'ള' മൂര്‍ദ്ധന്യവും എന്നു പറയുന്നതാണ് മലയാളത്തെ സംബന്ധിച്ച് ശരി.

6.പരിമാണം

'മാത്ര' അല്ലെങ്കില്‍ അളവ് എന്നാണിതിനര്‍ത്ഥം. ഹ്രസ്വ- ദീര്‍ഘ സ്വരൂ പം ഇതാണ്.

അ, ഇ, ഉ - ഒരു മാത്ര

ആ , ഈ, ഊ - രണ്ടു മാത്ര

സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും ഈ മാത്രാഭേദം ഉണ്ട്. തീവ്രധ്വനി യാര്‍ന്ന ചില്ല് പിന്നീട് വന്നാല്‍ ഹ്രസ്വം ദീര്‍ഘമാകും.

#വ്യാകരണപഠനം

185 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page