Block 1 - Introduction to Micro Economics
Unit -01 Economics Problem : Scarcity and Choice
Economic Problem
Scarcity and Choice
>സമൂഹം നേരിടുന്ന പ്രധാന പ്രശ്നമാണ് വിഭവങ്ങളുടെ ദൗർലഭ്യത. അതായത് നമ്മുക്ക് ആവശ്യമുള്ള അവസ്തുക്കൾ / വിഭവങ്ങൾ സമ്പദ് വ്യവസ്ഥയിൽ ലഭ്യമാക്കാത്ത അവസ്ഥയാണ് ദൗർലഭ്യത.
>വിഭവങ്ങളുടെ ദൗർലഭ്യത വിഭവങ്ങൾ തിരെഞ്ഞെടുക്കുക എന്ന പ്രശ്നത്തിലേക്ക് നയിക്കുന്നു.
>മനുഷ്യൻ്റെ ആഗ്രഹങ്ങൾ പരിധിയില്ലാത്തതും വിഭവങ്ങൾ കുറവായതിനാലും തിരഞ്ഞെടുക്കുക
എന്ന പ്രശ്നം അഭിമുഖീകരിക്കുന്നു.
>മുഴുവൻ സമൂഹത്തിനും പരമാവധി സംതൃപ്തി നൽകുന്നതിന് ഏറ്റവും മികച്ച വിഭവങ്ങളുടെ വിഹിതം സമ്പദ് വ്യവസ്ഥയിൽ തിരുമാനിക്കേണ്ടതുണ്ട്.
The wealth Definition
>Adam Smith 1976 ൽ പ്രസിദ്ധികരിച്ച "An Enquiry into Nature and Causes of Wealth Nations" എന്ന പുസ്തക്കത്തിലാണ് സാമ്പത്തിക ശാസ്ത്രത്തെ ക്കുറിച്ച് ആദ്യമായി നിർവച്ചിരിക്കുന്നത്.
>വെൽത്തിനായിരുന്നു പ്രധാന്യം.
>Adam Smith സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് എന്ന് അറിയെപെടുന്നു.
>നിർവചനത്തെ ക്ലാസിക്കൽ നിർവചനമെന്നും വെൽത്ത് നിർവചനമെന്നും അറിയപ്പെടുന്നു.
>John Baptiste Say, John Stuart Mill, Thomas Robert Malthus, David Ricardo and Karl Marx തുടങ്ങിയ സാമ്പത്തിക വിദഗ്ധധർ ക്ലാസിക്കൽ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു.
Neo Classical or Welfare Definition
>Alfard Marshall 1890 ൽ പ്രസിദ്ധികരിച്ച 'Principle of Economics ' എന്ന പുസ്തക്കത്തിലാണ് Economics or Political Economics നിർവചിരിക്കുന്നത്.
>സമ്പത്തിന് പ്രധാന കൊടുക്കുന്നതിനോടൊപ്പം മനുഷ്യക്ഷേമത്തിനും പ്രധാന്യം കൊടുത്തായിരുന്നു പഠനം .
>AC Pigou and Edwin Cannan നിയോ ക്ലാസിക്കൽ നിർവചനത്തെ പിന്തുണച്ചു.
>വെൽഫെയർ നിർവചനത്തെ Prof. Lionel Robbins വിമർശിച്ചു.
The Scarcity Definition :
>ആധുനിക നിർവചനത്തിൽ ഉൾപ്പെടുന്നു.
>Prof .Lionel Robbins 1932 ൽ പ്രസിദ്ധികരിച്ച 'An Essay on the Nature and Significance of Economic Science എന്ന പുസ്തക്കത്തിൽ സാമ്പത്തിക ശാസ്ത്രത്തെ നിർവച്ചിരിക്കുന്നു.
>മനുഷ്യൻ്റെ പരിധിയില്ലാത്ത ആഗ്രഹങ്ങളും ദൗർലഭ്യമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
>ദൗർലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചു കൊണ്ട് എങ്ങനെ മനുഷ്യ ആഗ്രഹങ്ങങ്ങളെ നിറവേറ്റാമെന്ന് നിർവചനം സൂചിപ്പിക്കുന്നു.
>ലഭ്യമായിട്ടുള്ള വിഭവങ്ങൾ ബദൻ വിഭവങ്ങളായി ഉപയോഗിക്കപ്പെടുന്നതിനാൽ ആഗ്രഹങ്ങളുടെ മുൻഗണന വെച്ച് മാത്രമെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുകയൊള്ളു.
Growth Definition
>Paul Samulson വളർച്ചയെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക ശാസ്ത്രത്തെ നിർവച്ചിട്ടുള്ളത്.
>അദ്ദേഹത്തിൻ്റെ " Foundation of Economic Analysis എന്ന പുസ്തക്കത്തിലാണ് നിർവചനം ഉൾപ്പെടുത്തിയിരിക്കുന്നത്.
>പരിധിയില്ലാത്ത ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിഭവങ്ങളുടെ ദൗർലഭ്യത്തിൻ്റെ പ്രശ്നം സാമുവൽസൺ ഊന്നിപ്പറഞ്ഞു. വിഭവങ്ങൾ വിരളമാണെന്ന് മാത്രമല്ല, അവ ബദൽ ഉപയോഗങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.
Micro Economics and Macro Economics
സാമ്പത്തിക ശാസ്ത്രത്തിൻ്റെ രണ്ട് ശാഖയാണ് ഇവ
Micro Economics
>ഒരു ഉപഭോക്താവ്, ഒരു സ്ഥാപനം, ചരക്കുകളുടെ വിലനിർണ്ണയം, ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാൻഡും വിതരണവും, ഉൽപാദന ഘടകങ്ങൾ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക സ്വഭാവത്തെ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം കൈകാര്യം ചെയ്യുന്നു.
>മുഴുവൻ സമ്പദ് വ്യവസ്ഥയെയും ചെറുതായി വിഭജിക്കുന്നു.
Uses of Micro Economics
>ചരക്കുകളുടെയും സേവന ഘടകങ്ങളുടെയും വില നിർണയിക്കുന്നത് ഉപയോഗപ്രദമാണ്.
>വിഭവങ്ങളുടെ വിനിയോഗത്തിന് സഹായകരമാണ്.
>സർക്കാരിൻ്റെ സാമ്പത്തികനയങ്ങളായ വില നയം , വേതന നയം തുടങ്ങിയവ തീരുമാനിക്കാൻ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം അനുയോജ്യമാണ്.
>സാമ്പത്തിക പ്രവണതങ്ങൾ അറിയാൻ സഹായിക്കുന്നു.
Macro Economics
>സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഡിമാൻഡ് ,ദേശീയ വരുമാനം, മൊത്തം ഉൽപ്പന്നം, പണപ്പെരുപ്പം, പണചുരുക്കം , തൊഴിലില്ലായ്മ തുടങ്ങി സാമ്പത്തിക സ്വഭാവത്തെ കുറിച്ചാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്.
>അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു.
Origin of Macro Economics
>ബ്രിട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്നാർഡ് കെയ്ൻസ് (Keynes) തൻ്റെ പ്രശസ്തമായ '' The General Theory of Employment , Investment and Money എന്ന പുസ്തകം പ്രസിദ്ധികരിച്ചതോടെ സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന് പ്രചാരം ലഭിച്ചു.
Kommentare