Block -1
Introduction to Micro Economics
Unit - 2
Basic Economics Problems
What to produce and in what quantity
>ഒരു സമൂഹത്തിന് ആയിരം കണക്കിന് സാധനങ്ങളും സേവനങ്ങളും ആവശ്യമാണ് എന്നാൽ വിഭവങ്ങൾ പരിമിതമായതിനാൽ ഇവ എല്ലാം ഉൽപാദിപ്പിക്കാൻ സാധ്യമല്ല അതിനാൽ ഏത് സാധനങ്ങൾ എത്ര അളവിൽ ഉൽപാദിപ്പികണമെന്ന് തീരുമാനിക്കണം.
How to Produce
>എങ്ങനെ ഉൽപാദിപ്പിക്കണമെന്നുദ്ദേശിക്കുന്നത് ഏത് ഉൽപാദന സാങ്കേതികവിദ്യ ഉപയോഗിക്കണം എന്നതാണ്.
>കൂടുതൽ മൂലധനവും കുറച്ച് തൊഴിലാളികളെയും ഉപയോഗിച്ചുള്ള മൂലധന സാങ്കേതിക വിദ്യ ഉപയോഗിക്കണമോ അതോ കൂടുതൽ തൊഴിലാളികളെയും കുറച്ച് മൂലധനവും ഉപയോഗിച്ചു കൊണ്ടുള്ള തൊഴിൽ തീവ്ര സാങ്കേതിക വിദ്യ ഉപയോഗിക്കണമോ എന്നുള്ളതാണ് പ്രശ്നം.
>ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നത് സമ്പദ് വ്യവസ്ഥയിലെ തൊഴിൽ ശക്തിയുടെയും മൂലധനത്തിൻ്റെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു.
For whom to Produce :
>ആർക്ക് വേണ്ടി ഉൽപാദിക്കണമെന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉൽപന്നത്തിൻ്റെ പ്രവർത്തന പരമായ വിതരണത്തെയാണ്.
>ഉൽപാദന ഘടകങ്ങളായ ഭൂമി, അധ്വാനം, മൂലധനം, സംഘാടനം എന്നിവക്ക് ഉൽപാദനം വീതിച്ചു കൊടുക്കുന്നതിനെയാണ് പ്രവർത്തനമപരമായ വിതരണം എന്ന് പറയുന്നത്.
Fuller and effective use of resources
>വിഭവങ്ങൾ വിരളമാണെങ്കിലും അവയെ പൂർണ്ണമായി ഉപയോഗിക്കുന്നില്ല.
>വിഭവങ്ങളുടെ അപൂർണ്ണമായ ഉപയോഗം ലോക രാഷ്ട്രങ്ങൾ നേരിടുന്ന പ്രശ്നമാണ്.
Growth of Resources
>ഒരു രാജ്യത്തിൻ്റെ വികസനം വിഭവങ്ങളുടെ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു.
>വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങൾക്കും അവരുടെ വിഭവങ്ങളുടെ വളർച്ചയിലൂടെയാണ് അവരുടെ വളർച്ച വികസിപ്പിക്കുന്നത്.
>വിഭവങ്ങളുടെ ഫലപ്രദമായ വളർച്ചയുടെ ഫലമാണ് മെച്ചപ്പെട്ട ജീവിത നിലവാരം. ഇവ മെച്ചപ്പെട്ട സാങ്കേതിക വിദ്യ, കണ്ടുപിടുത്തങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Unlimited wants:
>മനുഷ്യ ആവശ്യങ്ങൾ പരിധിയില്ലാത്തതും ആവർത്തിച്ചു വരുന്നതുമാണ്. ചില ആവശ്യങ്ങൾ ഉടനടി സംതൃപ്തി ആവശ്യമാണ്. അതിനാൽ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നു.
Limited Availability of Resoures
>മനുഷ്യൻ്റെ ആവശ്യങ്ങളെ നിറവേറ്റാൻ ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു സമ്പദ് വ്യവസ്ഥയിൽ ഉൽപാദിപ്പിക്കുന്നത് വിഭവങ്ങൾ ഉപയോഗിച്ചാണ്.
>ആവശ്യങ്ങളുടെ വലുപ്പവും വിഭവങ്ങളുടെ ദൗർലഭ്യവും മനസ്സിലാക്കി വിഭവങ്ങളുടെ സാമ്പത്തികവൽക്കണത്തിൻ്റെ ആവശ്യകത ഉയർന്നു വരുന്നു.
Alternative uses of resources :
>ഉൽപാദന ഘടകത്തിലെ ഒരു ഘടകത്തെ ഒന്നിലധികം ആവശ്യങ്ങൾക്ക് വേണ്ടി ഒരേ സമയം ഉപയോഗിക്കാൻ കഴിയില്ല.
Oppertunity Cost:
>ഒരു വ്യക്കി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്ക് നഷ്ടപ്പെടുന്ന നേട്ടത്തെ അവസര ചെലവ് എന്ന് അറിയപ്പെടുന്നു.
>ഒരു ഉൽപന്നം ഉൽപാദിപ്പിക്കുന്നതിന് വേണ്ടി ആ ഉൽപ്പന്നത്തിൻ്റെ അടുത്ത ഏറ്റവും മികച്ച ബദൽ ഉപേക്ഷിച്ചതിൻ്റെ വിലയാണിത്.
Production Possibility Set :
>പ്രൊഡക്ഷൻ പോസിബിലിറ്റി കർവിൻ്റെ സഹായത്തോടെ ഉൽപാദനത്തിൻ്റെ പ്രധാന പ്രശ്നങ്ങളെ ഗ്രാഫാക്കി പ്രതിനിധികരിക്കാം.
>രാജ്യത്തെ വിഭവങ്ങളും സാങ്കേതിക വിദ്യകളും പൂർണ്ണമായി ഉപയോഗിച്ച് ഉൽപാദിപ്പിക്കാൻ പറ്റുന്ന സാധനങ്ങളുടെ വിവിധ സംയോഗങ്ങളെ കാണിക്കുന്നതാണ് PPS.
ഒരു സമ്പദ് വ്യവസ്ഥ പ്രവർത്തിക്കുന്നത് താഴെ പറയുന്ന അനുമാനത്തിലാണ്.
>സമ്പൂർണ്ണ തൊഴിൽ തലത്തിലാണ് സമ്പദ് വ്യവസ്ഥ പ്രവർത്തിക്കുന്നത്.
>ഉൽപാദന ഘടകങ്ങളുടെ ലഭ്യത നിശ്ചയിച്ചാരിക്കും.
>സമ്പദ്‌വ്യവസ്ഥ രണ്ട് ചരക്കുകൾ വ്യത്യസ്ത അനുപാതങ്ങളിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
>സമ്പദ് വ്യവസ്ഥ രണ്ട് ചരക്കുകൾ വ്യവസ്ഥ അനു പാതങ്ങളിൽ മാത്രമെ ഉൽപാദിപ്പിക്കുന്നുള്ളു.
>ഉൽപാദന സാങ്കേതിക വിദ്യയിൽ മാറ്റമില്ല.
>സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ചരക്കുകളിൽ ഒന്നോ അല്ലെങ്കിൽ രണ്ട് ചരക്കുകളോ ഉത്പാദിപ്പിക്കാൻ കഴിയും.
Uses of Production Possibility Curve :
>PPC യുടെ സഹായത്തോടെ തൊഴിലില്ലായ്മ, സാമ്പത്തിക വളർച്ച, ഉൽപാദനത്തിലെ കാര്യക്ഷമത, സാങ്കേതിക പുരോഗതി എന്നിവയുടെ പ്രശ്നങ്ങളെ വിശദികരിക്കാം സാധിക്കും.
Solution of Basic Economic Problems:
Economic System :
>ഒരു സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ക്രമീകരണത്തെയാണ് സാമ്പത്തിക വ്യവസ്ഥകൊണ്ട് സൂചിപ്പിക്കുന്നത്.
Market Economy :
>ഒരു കമ്പോള വ്യവസ്ഥയിൽ ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലിനും വിൽപ്പനക്കുമായി വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സ്വതന്ത്ര്യമായ ഇടപ്പെടലുണ്ട്.
>ഇടപാടുകൾക്കുള്ള മാർഗമായി വില പ്രവർത്തിക്കുന്നു.
>ഒരു കമ്പോള വ്യവസ്ഥയിൽ വിലയിൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ ഏകോപനം വഴി വില സംവിധാനങ്ങളാൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു.
Centrally Planned Economy :
>ഒരു കേന്ദ്രീകൃത ആസൂത്രിത സമ്പദ് വ്യവസ്ഥയിൽ ജനങ്ങളുടെ പൊതുവായ ക്ഷേമം ഉറപ്പാക്കുന്നതിന് ദേശീയ ഉൽപ്പന്നത്തിൻ്റെ തുല്യമായ വിതരണം ലക്ഷ്യമിടുന്ന ഒരു കേന്ദ്ര ആസൂത്രണ അതോറിറ്റി എല്ലാ ഉൽപാദന മാർഗ്ഗങ്ങളും നിയന്ത്രിക്കുന്നു.
>ഉൽപാദനം, ഉപഭോഗം, ചരക്കുകളുടെ സേവനങ്ങളുടെയും വിതരണം തുടങ്ങിയ എല്ലാ പ്രധാന തീരുമാനങ്ങളും കേന്ദ്ര അതോറിറ്റിയാണ് നടപ്പിലാക്കുന്നത്.
Mixed Economic System :
>സമ്മിശ്ര സാമ്പത്തിക വ്യവസ്ഥ മുതലാളിത്തത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും സംയോജനത്തെ സൂചിപ്പിക്കുന്നു.
>സാമ്പത്തിക വ്യവസ്ഥതയിൽ സ്ഥിരത ഉറപ്പിക്കുന്നതിൽ സർക്കാർ ഇടപ്പെടുകളുണ്ടെങ്കിലും സ്വത്തുക്കളുടെ സ്വകാര്യ ഉടമസ്ഥാവകാശം അനുവദനീയമാണ്.
Planning Authority in India:
>പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഴുവൻ സമ്പദ് വ്യവസ്ഥക്കും വേണ്ടിയുള്ള വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ചുമതല ഇന്ത്യയിലെ ആസൂത്രണ അതോറിറ്റിയാണ്.
>1950 മാർച്ച് 15 നാണ് രൂപികരിച്ചത്.
>ആദ്യ പഞ്ചവത്സര പദ്ധതി ഏപ്രിൽ 1 ന് ആരംഭിച്ചു.
National Institute for Transforming India(NITI) Aayog:
>65 വർഷം പഴക്കമുള്ള ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 നിലവിൽ വന്നു.
>ഇന്ത്യ ഒരു വൈവിധ്യ പൂർണ്ണമായ രാജ്യമാണെന്നും അതിൻ്റെ സംസ്ഥാനങ്ങൾ സ്വന്തം ശക്തിയും ദൗർബല്യങ്ങളുമുള്ള സാമ്പത്തിക വികസനത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ് എന്ന അനുമാനത്തിലാണ് നീതി ആയോഗ് രൂപികരിച്ചത്.
Comments