top of page

B21ES01AC - ENVIRONMENTAL STUDIES B1U2 (NOTES)

Block 1 Unit 2

NATURAL RESOURCES


# Concepts and major types of natural resources.


ഗ്രഹങ്ങളിൽ മനുഷ്യൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കുന്ന വിഭവങ്ങളെയാണ് പ്രകൃതിവിഭവങ്ങൾ എന്ന് നിർവചിച്ചിരിക്കുന്നത്, വായു, ജലം, മണ്ണ്, ഇരുമ്പ്, വനങ്ങൾ എന്നിവ 5 പ്രധാന പ്രകൃതി വിഭവങ്ങളാണ്. ലഭ്യതയുടെ അടിസ്ഥാനത്തിൽ പ്രകൃതി വിഭവങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. പുതുക്കാവുന്ന വിഭവങ്ങളും പുതുക്കാൻ ആവാത്ത വിഭവങ്ങളുമാണവ.


# Renewable resources ( പുതുക്കാൻ ആവുന്ന വിഭവങ്ങൾ ):-


ധാരാളം ലഭ്യമാവുന്നതും തീർന്നു പോകുന്നതിനനുസരിച്ച് വീണ്ടും ഉണ്ടാക്കാൻ കഴിയുന്നതുമായ വിഭവങ്ങളാണ് ഇത്.


#Non renewable resources ( പുതുക്കാനാവാത്ത വിഭവങ്ങൾ ):-


പരിമിതമായി ലഭ്യമായിട്ടുള്ളതും ഉപയോഗിച്ച് തിരുന്നതിനനുസരിച്ച് വീണ്ടും ഉണ്ടാക്കാൻ കഴിയാത്തതുമായ വിഭവങ്ങൾ ആണിത്.


# Importance of Natural Resources:


ഭൂമിയിൽ മനുഷ്യരുടെ നിലനിൽപ്പിനും വികസനത്തിനും പ്രകൃതി വിഭവങ്ങൾ ഏറെ പ്രധാനമാണ്.


* നമുക്ക് ശ്വസിക്കാൻ വായു നൽകുന്നു

* കൃഷി ചെയ്യാൻ ഭൂമി നൽകുന്നതുകൊണ്ട് വളർച്ചക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നു.

* സൂര്യനിൽ നിന്ന് സൗരോർജ്ജം ലഭ്യമാകുന്നു.

* വാഹനങ്ങളിലും വ്യവസായശാലകളിലും ആവശ്യമായ ഇന്ധനം എണ്ണയിൽ നിന്നും പ്രകൃതിവാതകങ്ങളിൽ നിന്നും ലഭ്യമാകുന്നു.

* ധാതുക്കൾ ഇന്ധനങ്ങൾ ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്നു. കൂടാതെ കൽക്കരി, ഇരുമ്പ് എന്നിവ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ആണ്.

* സ്വർണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ ആഭരണ നിർമ്മാണത്തിനും യന്ത്രസാമഗ്രികളുടെ

നിർമാണത്തിനും ആവശ്യമാണ്.  *വനങ്ങൾ നമുക്ക് ഭക്ഷണം തടി, ഇന്ധനം എന്നിവ പ്രധാനം ചെയ്യുന്നതിന് പുറമേ അനേകം ജീവജാലങ്ങൾക്ക്

അഭയ കേന്ദ്രം കൂടിയാണ്.

* നഗരവൽക്കരണത്തിനും വ്യവസായവൽക്കരണത്തിനും പ്രകൃതി വിഭവങ്ങൾ സഹായകമാണ്.

* ഡാമുകൾ നിർമ്മിക്കുന്നതിലൂടെ ജലസേചനസൗകര്യം മെച്ചപ്പെടുത്താനും, വൈദ്യുതി വിതരണം സുഗമമാക്കാനും, മത്സ്യ വ്യവസായ വികസനത്തിനും സാധ്യമാകുന്നു.


# Threats to Natural Resources


1. ജനസംഖ്യ പെരുപ്പം

2. അമിതമായ ചൂഷണം

3.കാലാവസ്ഥാ വ്യതിയാനങ്ങൾ

4. പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾ.


# Conservation of Natural Resources


എപ്പോഴും 3'R' കൾ പിന്തുടരുക


1. Reduce


2. Reuse


3. Recycle - പാഴ്വസ്തുക്കളിൽ നിന്ന് പുനമ്പൽപാദനം നടത്തുക.


* നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സന്നദ്ധ പ്രവർത്തകരായി നാം ഓരോരുത്തരും മാറുക.


• ജലം പാഴാക്കി കളയാതിരിക്കുക. മഴവെള്ള ശേഖരണം നടത്തുക.


• കളങ്ങളും തടാകങ്ങളും ശുദ്ധീകരിക്കുക. കഴിയുന്നത്ര കഴിയെടുത്ത് കൊടുാരുകയും ചെയ്യുക.


* ഡാമുകളും മറ്റ് ജലസംഭരണികളും നിർമ്മിക്കുക.

* വനനശീകരണം തടയുക.

* പ്രകൃതി വിഭവങ്ങളെ കൂടുതൽ ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്തുക.

* പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് പൊതു അവബോധം വളർത്തിയെടുക്കുക.

* വീണ്ടും നിർമ്മിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുക.

* മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

* പുനരുല്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടും,ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടും മലിനീകരണം തടയുക.

* പ്രകൃതി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക.


463 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page