top of page
Writer's pictureGetEazy

B21ES01AC - ENVIRONMENTAL STUDIES B1U3 (NOTES)

Block 1

Unit 3

FOREST RESOURCES



# Types and classification of forests in India


പ്രധാന പുനരുൽപാദന വിഭവമാണ് വനങ്ങൾ. ഏതൊരു രാജ്യത്തിൻ്റെയും സാമ്പത്തിക വികസനത്തിൽ വനമേഖലയ്ക്ക് അതിന്റേതായ പങ്കുണ്ട്. 1936 ഇൽ സർ, HG. Champion അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയായ Preliminary survey of forest type of India and Burma എന്ന ഗ്രന്ഥത്തിൽ ഇന്ത്യൻ വനമേഖല അദ്ദേഹം തരംതിരിച്ചു. 1968 ഇൽ HG Champion ഉം Seth ഉം പ്രസിദ്ധീകരിച്ച A Revised Survey of the forest type of India എന്ന ഗ്രന്ഥത്തിൽ ഇന്ത്യൻ വനങ്ങളെ16 പ്രധാന വിഭാഗങ്ങളായും 221 ഉപവിഭാഗങ്ങളായും ഇവർ തരംതിരിച്ചതായി പറയുന്നുണ്ട്. ഇന്ത്യയിലെ വനപ്രദേശങ്ങളുടെ വിശദമായ തരംതിരിവ് കാലാവസ്ഥ, ശരീരശാസ്ത്രം, സ്പീഷ്യസ് ഘടന, ദൃശ്യഘടന, ഭൂപ്രകൃതി, മണ്ണിന്റെ ഘടകങ്ങൾ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, വംശം, ജൈവിക ഘടകങ്ങൾ എന്നീ ഘടകങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു.ഉഷ്ണമേഖല മുതൽ ആൽ പൈൻ വരെയുള്ള വന പ്രദേശങ്ങളെ ആറ് പ്രധാന ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. താപനിലയെയും ഈർപ്പത്തെയും അടിസ്ഥാനമാക്കി ഈ ആറു മേഖലകളെ 16 ഉപ വിഭാഗങ്ങളാക്കിയിരിക്കുന്നു.


1.Moist Tropical Forest ( ഈർപ്പമുള്ള ഉഷ്ണമേഖലാ വനം )


ഇതിന് നാലു ഉപ വിഭാഗങ്ങളുണ്ട്.


a, Tropical wet evergreen forests( ഉഷ്ണ മേഖല ആർദ്ര നിത്യഹരിത വനം)


ഇടതൂർന്ന വനങ്ങളാണ് ഇവ. ഈ വനങ്ങൾ പ്രധാനമായും പശ്ചിമഘട്ടത്തിലും, വടക്ക്കിഴക്കൻ ഇന്ത്യയിലും, ആൻഡമാനിലും, നിക്കോബാറിലും തുടർച്ചയായി വ്യാപിച്ച് കിടക്കുന്നു.സാധാരണയായി ഇവിടെ 2000 മുതൽ 3000 mm വരെ മഴ ലഭിക്കുന്നു.


b, Tropical semi evergreen forest ( ഉഷ്ണമേഖല അർദ്ധ നിത്യഹരിത വനങ്ങൾ )


ഇവിടെ വർഷംതോറും 1500 മുതൽ 2500 മില്ലിമീറ്റർ വരെ മഴ ലഭിക്കും. നിത്യഹരിത വനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മേലാപ്പുകൾ ഇവിടെ തുടർച്ചയായി കാണപ്പെടുന്നില്ല. ജീവിവർഗങ്ങളുടെ സമൃദ്ധിയും ഇവിടെ കുറവാണ്.


c, Tropical moist deciduous forests ( ഉഷ്ണമേഖല ഈർപ്പമുള്ള ഇലപൊഴിയും വനം)


ഉഷ്ണ മേഖല നിത്യഹരിത, അർദ്ധ നിത്യഹരിത വനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വനങ്ങൾ സാധാരണയായി രണ്ടോ മൂന്നോ പാളികൾ ഉള്ളവയാണ്.


d, Littoral and swamp forests ( കടൽത്തീരവും ചതുപ്പ് നിലവുമായ വനങ്ങൾ )


ഈ വനങ്ങളിൽ വ്യത്യസ്ത സാന്ദ്രതയും ഉയരവും ഉള്ള നിത്യഹരിതയിനം അടങ്ങിയിരിക്കുന്നു. ഈ വനങ്ങൾ കൂടുതലും അവയുടെ വികസന ഘട്ടത്തിലാണ്. ഇവ തുടർ സ്വഭാവമുള്ളവയാണ്.


2.Dry Tropical Forests ( വരണ്ട ഉഷ്ണമേഖലാ വനങ്ങൾ )


ഇതിൽ മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ട്.


, Tropical dry deciduous forests ( ഉഷ്ണമേഖലാ വരണ്ട ഇലപൊഴിയും വനം)                                                                   a: രാജ്യത്തെ വനമേഖലയുടെ 38.2 ശതമാനം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വനമാണിത്. ഈ വനങ്ങളുടെ വലിയൊരു പ്രദേശം വന്യജീവികൾക്ക് അനുയോജ്യമായ ആവാസ കേന്ദ്രങ്ങളാണ്.


b, Tropical thorn forests ( ഉഷ്ണമേഖല മുൾക്കാടുകൾ)

വളരെ കുറഞ്ഞ മഴ ലഭിക്കുന്ന ഭാഗങ്ങളിലാണ് ഈ വനങ്ങൾ ഉള്ളത്. ഇവിടെ മരങ്ങളുടെ വളർച്ചക്ക് ആവശ്യമായ ഈർപ്പത്തിന്റെ ലഭ്യതയും പരിമിതമാണ്.

c : Tropical dry evergreen forests ( ഉഷ്ണമേഖലാ വരണ്ട നിത്യഹരിത വനങ്ങൾ)

ഇവ വളരുന്ന വനങ്ങളാണ്. മരങ്ങൾക്ക് 9 മുതൽ 12 മീറ്റർ വരെ ഉയരമുണ്ട്. ഈ വനങ്ങളിൽ വൈവിധ്യമാർന്ന കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും ഉണ്ട്.

3.Montane Subtropical forests ( പർവ്വത ഉഷ്ണ മേഖല വനങ്ങൾ) ഇതിൽ മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ട്.


Subtropical Broad leaved hill forests ( ഉപ ഉഷ്ണമേഖലാ വിശാലമായ ഇലകൾ ഉള്ള കുന്നിൻ വനങ്ങൾ )


b, Subtropical pine forests ( ഉപഉഷ്ണ മേഖല പൈൻ വനം )


c, Subtropical dry evergreen forests ( ഉപഉഷ്ണമേഖലാ വരണ്ട നിത്യഹരിത വനങ്ങൾ )


4. Montane Temperate forest ( പർവ്വത മിത ശീതോഷ്ണ വനം )


ഇതിനു 3 ഉപവിഭാഗങ്ങൾ ഉണ്ട്.


a, Montane wet temperate forest ( പർവ്വതത്തിലെ ആർദ്രമിത സിതോഷ് ണ വനം)


b, Himalayan moist temperathe forest ( ഹിമാലയൻ ഈർപ്പമുള്ള മിതശിതോഷണ വനം)


c, Himalayan dry temperate forest ( ഹിമാലയൻ വരണ്ട മിത ശീതോഷ്ണ വനം)


5. Sub Alpine forests ( ഉപ ആൽപ്പൈൻ വനങ്ങൾ)

6. Alpine forests ( അൽപൈൻ വനങ്ങൾ )


ഇതിന് രണ്ടു ഉപ വിഭാഗങ്ങളുണ്ട്.


a, Moist Alpine scrub ( ഈർപ്പമുള്ള ആൽപൈൻ കുറ്റിക്കാട് )

b, Dry Alpine scrub ( ഉണങ്ങിയ ആൽപയിൻ കുറ്റിക്കാട്)


# New classification of forest type of India:


H. G. Champion ൻ്റെ യും Seth ൻ്റെ യും വർഗീകരണത്തെ പുതുക്കിക്കൊണ്ട് നിലവിൽ വന്ന പുതിയ വനമേഖല വർഗീകരണത്തിൽ 10 പ്രധാന ഗ്രൂപ്പുകളും അവക്ക് 48 ഉപ ഗ്രൂപ്പുകളും ഉണ്ട്.സർവ്വേ നടത്തി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയത്. വനങ്ങൾക്കെല്ലാം അനുകൂലവും പ്രതികൂലവുമായ അനേകം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായി. വളരെ ഈർപ്പമുള്ള പ്രദേശങ്ങളിൽ തേക്കിന്റെ അഭാവം കാണപ്പെടുന്നു എന്ന് പഠനം വെളിപ്പെടുത്തുന്നു. മധ്യ ഇന്ത്യ യിൽ സാൽമരങ്ങളുടെ കുറവും, സ്പീഷീസുകളുടെ സംഭവവികാസങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും മൂലം ജീവിവർഗങ്ങളുടെ ഘടനയിൽ മാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടു. ചില വനങ്ങളെ കാലാവസ്ഥ സ്വാധീനിക്കുമ്പോൾ മറ്റു ചിലതിൽ സ്പീഷ്യസ് പ്രവർത്തനങ്ങളും മറ്റു ഘടകങ്ങളും മാറ്റങ്ങൾക്ക് അനുകൂലമായി സ്വാധീനിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ 30 ശതമാനം വനമേഖല ഉണ്ടായിരുന്നു എന്നാൽ 2015ഇൽ ഇത് 21.34% ആയി കുറഞ്ഞു.


# Threat to forest ecosystem:


•അമിത ചൂഷണം

•തടി വേർതിരിച്ചെടുക്കൽ

•വനനശീകരണം


# Mining major effects of mining operations on forests.


ആഴം കുറഞ്ഞ നിക്ഷേപങ്ങളിൽ നിന്നുള്ള ഖനനം ഉപരിതലഖന നത്തിലൂടെയും ആഴത്തിലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള ഖനനം ഉപഉപരിതലഖനന ത്തിലൂടെയും ആണ്. ഇത് ഭൂമിയുടെ ശോഷണത്തിനും മേൽമണ്ണ നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. പർവത പ്രദേശങ്ങളിലെ നീരുറവുകളും അരുവികളും പോലത്ത വറ്റാത്ത ജലസ്രോതസ്സുകൾ വറ്റിവരളുന്നതിലേക്ക് ഖനനം നയിക്കുന്നു. ഖനനവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും മണ്ണിന്റെ ആവരണത്തിനൊപ്പം സസ്യങ്ങളെയും നീക്കം ചെയ്യുന്നു. ഇത് പ്രദേശത്തെ ഭൂപ്രകൃതിയുടെ നാശത്തിന് കാരണമാകുന്നു. ഖനനം മൂലം വനവിസ്തൃീതി 33 ശതമാനം കുറഞ്ഞു. ഖനന പ്രവർത്തനങ്ങൾ മൂലം വനേതര വിസ്തൃതിയിലെ വർദ്ധന താരതമ്യേന അസ്ഥിരമായ മേഖലകൾക്ക് കാരണമാകുന്നു. കൽക്കരി കനനം ജാർഖണ്ഡിൽ വ്യാപകമായ വനനശീകരണത്തിന് ഇടവരുത്തിയിട്ടുണ്ട്. പലഖനനങ്ങളും പല പ്രദേശങ്ങളിലും പല രീതിയിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇടതൂർന്ന വനങ്ങളുള്ള പശ്ചിമഘട്ടം പോലും ഖനനം കൊണ്ടുള്ള പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്.


# Effects of Dams on forests and tribal people:


ഡാമുകളുടെയും താഴ്വരകളിലെ പദ്ധതികളുടെയും പ്രവർത്തനം ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്നാണ്. നെഹ്റു വിശേഷിപ്പിച്ചത്. പല ഉദ്ദേശങ്ങളും വച്ചുകൊണ്ടാണ് വലിയ ഡാമുകളും നദിതട പദ്ധതികളും നടപ്പിലാക്കുന്നത്. എങ്കിലും ഈ ഡാമുകൾ വനമേഖലകളുടെ നാശത്തിനും ഇടവരുത്താറുണ്ട്.ഡാമുകളുടെ നിർമ്മാണം ജലസംഭരണികളുടെ തകർച്ചക്കും, സസ്യ ജീവജാലങ്ങളുടെ നാശത്തിനും, ജലജന്യ രോഗങ്ങൾക്കും,വനആവാസ വ്യവസ്ഥയുടെ നാശത്തിനും, ഗോത്രവർഗ്ഗക്കാരുടെ ജീവിതത്തിനും, പുനരധിവാസ പ്രശ്നങ്ങൾക്കും എല്ലാം ഇടവരുത്തുന്നു.


# Environmental impact of large dams:


വലിയ അണക്കെട്ടുകൾ വനത്തിൻ്റെ വ്യാപകമായ നശീകരണത്തിന് കാരണമായിട്ടുണ്ട്. നദികളും അവയെ പിയണക്കുന്ന ആവാസവ്യവസ്ഥകളും അതുല്യമാണ്.വലിയ തോതിലുള്ള അണക്കെട്ടുകളുടെ നിർമാണം മൂലം പരിഹരിക്കാൻ ആകാത്ത പാരിസ്ഥിതിക നാശം സംഭവിക്കുന്നു. അവയിൽ ചിലത് താഴെ പറയുന്നു :-


1. നദികളുടെ താഴോട്ടുള്ള രൂപഘടനയിലും ജലത്തിൻ്റെ ഗുണനിലവാരത്തിലും മാറ്റം വരും.


2. ജൈവവൈവിധ്യത്തിന്റെയും വനങ്ങളുടെയും നഷ്ടത്തിനിട വരുത്തുന്നു.


3. ലവണാംശവും മലിനീകരണവും വർദ്ധിപ്പിക്കും.


4. ഭൂമികുലുക്കത്തിന് കാരണമാകാം


5. ഡിസൈൻ ചെയ്യുന്നതിലെ അഥവാ നിർമ്മാണത്തിലെ പ്രശ്നങ്ങൾ..


6. പുനരധിവാസ പ്രശ്നങ്ങളുണ്ടാകും


ഭാവി തലമുറക്കായി പ്രകൃതിവിഭവങ്ങൾ കരുതിവക്കലാണ് സംരക്ഷണം. ഇന്ത്യയിലും ലോകത്തിലെ മറ്റ് പലയിടങ്ങളിലും നടപ്പിലാക്കിവരുന്ന ചില സംരക്ഷണ തന്ത്രങ്ങൾ താഴെ പറയുന്നു -


# Conservation strategies:


1. വനത്തോട്ടത്തിൻ്റെ വിസ്തൃതിയിൽ വർദ്ധനവ് വരുത്തുക


2. മറ്റുറവിടങ്ങൾ വികസിപ്പിക്കുകയും പകരസംവിധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.


3. തടി ഉൽപാദനത്തിനായി സ്ഥിരമായി സംവരണം ചെയ്തിരിക്കുന്ന വനത്തിൻ്റെ വിസ്തൃതി വർദ്ധിപ്പിക്കുക.


4. ജനങ്ങൾക്ക് വനനശീകരണത്തെക്കുറിച്ചും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനെ കുറിച്ചുള്ള അവമ്പോധം നൽകുക


5. കാട്ടതീ ചെറുക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനം സ്ഥാപിക്കുക.


6. മരങ്ങൾ അനധികൃതമായി മുറിക്കുന്നത് തടയാൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക.


7. അഫ്രോ ഫോറസ്ട്രിയും സോഷ്യൽ ഫോറസ്ട്രിയും പ്രോത്സാഹിപ്പിക്കുക.


# Reforestation:


8. വനപരിപാലനത്തിലും അവകാശങ്ങൾ നിലനിർത്തുന്നതിലും പങ്കാളികളാവുകൾ


നിലവിലുള്ള വനഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ച വീണ്ടും വനം സ്ഥാപിക്കുന്നതാണ് റീഫോറസ്റ്റേഷൻ. വനം നശിപ്പിച്ച പ്രദേശത്താണ് റിഫോറസ്റ്റ് സ്റ്റേഷൻ നടത്തുന്നത്. വെട്ടി മാറ്റിയ ഓരോ മരത്തിനും പകരം ഇവിടെ രണ്ട് തൈകൾ നട്ടുപിടിപ്പിക്കുന്നു. കൃഷിക്കായി വനങ്ങൾ കത്തിക്കുന്നതിന്റെ പ്രതികൂല ഫലങ്ങൾ ഇല്ലാതാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. റി ഫോറസ്റ്റേഷന് കൂടുതൽ തൊഴിലാളികളെ ആവശ്യമാണ് എന്നതിനാൽ അത് ചിലവേറിയ ഒരു പ്രവർത്തനമാണ്.


# Afforestation:


മുമ്പ് വനം നിലനിന്നിരുന്നില്ലാത്ത, ഉപയോഗിക്കാത്ത ഭൂമിയിൽ പൂർണമായും പുതിയ വനം നിർമ്മിക്കുന്നതാണ് വനവൽക്കരണം. അതായത് പുതിയ പ്രദേശങ്ങളിൽ മരങ്ങൾ വളർത്തലാണ് വനവൽക്കരണം. ഒരു മരത്തിനായി ഒരു തൈ മാത്രമേ വനവൽക്കരണത്തിൽ നട്ടുപിടിപ്പിക്കൂ. വനപ്രദേശം വർദ്ധിപ്പിക്കുന്നതിനും വനനശീകരണത്തിൻറെ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നതിനും ആണ് ഇത് ചെയ്യുന്നത്. വനവൽക്കരണം പുൽമേടുകളുടെ ആവാസവ്യവസ്ഥയെ നാശത്തിലേക്ക് നയിച്ചേക്കാം.


# Social forestry:


ഗ്രാമീണ -നഗര സമൂഹങ്ങളുടെ പ്രയോജനത്തിനായി പരമ്പരാഗത വനമേഖലക്ക് പുറത്തുള്ള ഭൂമിയിൽ തോട്ടങ്ങൾ നിർമ്മിക്കുന്നതാണ് സാമൂഹ്യവനവൽക്കരണം. ഇതിൻ്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നു:-


* ഇന്ധനത്തിനുള്ള വിറകുകൾ വിതരണം ചെയ്യുക.

* പശുവിൻ ചാണകം ഗ്രാമത്തിലെ വയലുകളിൽ എത്തിക്കുക.

*വീടുകൾക്കും കാർഷിക ഉപകരണങ്ങൾക്കും വേണ്ട ചെറിയ തടികൾ ലഭ്യമാക്കുക.

* ഗ്രാമീണ ജനതയുടെ കന്നുകാലികൾക്ക് തീറ്റ.

* വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ സൃഷ്ടിച്ച് കൃഷിയെ സംരക്ഷിക്കുക.

*മണ്ണൊലിപ്പ് തടയുക.

* ഗ്രാമീണ കുടിൽ വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക. * ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പ്രകൃതിരമണീയമായ മൂല്യം മെച്ചപ്പെടുത്തുക.


സാമൂഹ്യ വനവൽക്കരണം ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കുന്ന വനവൽക്കരണമാണ്. മരങ്ങൾ റോഡ്സൈഡുകൾ റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ എല്ലാം വച്ചുപിടിപ്പിക്കും. ദാരിദ്രനിർമ്മാർജ്ജനവും തൊഴിൽദാനവും ഇതിൻ്റെ ഒരു ഭാഗമാണ്. ഒന്നിലധികം തവണ വിളവെടുക്കുന്ന മരങ്ങളും കുറ്റിച്ചെടികളും ഇതിൽ വച്ചു പിടിപ്പിക്കുന്നു. സാമൂഹ്യ വനവൽക്കരണം പ്രാഥമികമായി ഒരു സർക്കാർ അധിഷ്ഠിത പദ്ധതിയാണ്. ഇത് വ്യാവസായിക ആവശ്യങ്ങൾക്കും പ്രാദേശിക ആവശ്യങ്ങൾക്കും ജൈവവസ്തുക്കൾ ഉല്പാദിപ്പിക്കുമ്പോൾ തരിശുഭൂമി പുന:സ്ഥാപിച്ച് വനപ്രദേശം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.


# Agroforestry:


കാർഷികവിളകൾ, വൃക്ഷവിളകൾ, വനങ്ങൾ അല്ലെങ്കിൽ മൃഗങ്ങൾ എന്നിവയെ ഒരേസമയം അല്ലെങ്കിൽ തുടർച്ചയായി സംയോജിപ്പിച്ച് മൊത്തത്തിലുള്ള ഉത്പാദനം വർദ്ധിപ്പിക്കുകയും പ്രാദേശിക ജനസംഖ്യയുടെ സാംസ്കാരിക രീതികളുമായി പൊരുത്തപ്പെടുന്ന മാനേജ്മെൻ്റ് രീതികൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിരഭൂപരിപാലന സംവിധാനമാണ് കാർഷിക വനവൽക്കരണം. ഇത് പ്രധാനമായും കർഷകരുടെ വയലിലോ സ്വന്തം ഭൂമിയിലോ ആണ് ഉണ്ടാക്കുക. ഒരു യൂണിറ്റ് ഏരിയയിൽ പരമാവധി ബയോമാസ് ഉല്പാദിപ്പിക്കുക, ഭക്ഷണം, കാലിത്തീറ്റ, ഇന്ധനം,മരം തുടങ്ങിയവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ സ്വയം പര്യാപ്തതയിലേക്ക് ഗ്രാമീണ എത്തിക്കുക എന്നിവയെല്ലാം അഗ്രോ ഫോറസ്ട്രിയിൽ ലക്ഷ്യമിടുന്നു.


739 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page