Block 1
UNIT 5
LAND AND MINERAL RESOURCES
# Land Resources:-
കുന്നുകൾ,സമതലങ്ങൾ, താഴ്വര ൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ വിവിധയിനം ഭൂപ്രകൃതികൾ അവയിൽ താമസിക്കുന്ന ആളുകൾ ആശ്രയിക്കുന്നത് എന്തോ അത്തരം വിഭവങ്ങൾ പ്രധാനം ചെയ്യുന്നു.ഭൂമി നിലനിൽപ്പിനും മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും അനിവാര്യമായ ഒരു വിഭവമാണ്.കൂടാതെ ഭൗമ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും ഇത് ആവശ്യമാണ്. മനുഷ്യർ സഹസ്രാബ്ദങ്ങളായി ഭൂ വിഭവങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂവിഭവങ്ങൾ പരിമിതമാണ്.എന്നാൽ മനുഷ്യന്റെ ആവശ്യങ്ങൾക്ക് അറ്റമില്ല.ഇതെല്ലാം ഭൂമിയുടെ ഗുണവും വ്യാപ്തിയും കുറയുന്നതിനും ധാന്യങ്ങൾ ഉൽപാദനം കുറയുന്നതിനും
ഇടവരുത്തും.
# Land degradation:
ഭൂമിയിൽ മനുഷ്യരുടെ വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്താൽ ബയോഫിസിക്കൽ സ്ഥിതിയുടെ
മൂല്യത്തെ ബാധിക്കുന്ന ഒരു പ്രക്രിയയാണ് ഭൂ ശോഷണം. അഭിലഷണീയമെന്ന് കരുതുന്ന ഭൂമിയിലെ ഏതെങ്കിലും
മാറ്റമോ അസ്വസ്ഥതയോ ആയിട്ടാണ് ഇതിനെ കാണുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. കാരണം ഭൂമിയുടെ തകർച്ച ഉത്പാദനക്ഷമതയിലും, പരിസ്ഥിതിയിലും, ഭക്ഷ്യ സുരക്ഷയിലും അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഇൻ്റർ ഗവൺ മെൻ്റൽ പാനലിന്റെ കാലാവസ്ഥ വ്യതിയാനത്തെയും ഭൂമിയെയും കുറിച്ചുള്ള പ്രത്യേകത റിപ്പോർട്ട് അനുസരിച്ച് ഭൂമിയുടെ ഐസ് രഹിത ഭൂപ്രദേശത്തിന്റെ നാലിലൊന്ന് മനുഷ്യ പ്രേതനാശത്തിന് വിധേയമാണ്. യുഎൻ ഒ യുടെ കണക്ക് പ്രകാരം ഓരോ വർഷവും ലോകത്തിൽ 30 ശതമാനം ഭൂമി നശിക്കുന്നുണ്ട്. ഏകദേശം 12 മില്യൺ ഉൽപാദനാത്മക ഭൂമിയും നശിച്ചു കൊണ്ടിരിക്കുന്നു.
“യുഎൻ ഒ യുടെ സുസ്ഥിരവികസനം ലക്ഷ്യം 15 " ലക്ഷ്യമാക്കുന്നത് 2030 ഓടെ നശിച്ച ഭൂമിയും മണ്ണും പുനസ്ഥാപിക്കാനും, ഭൂശീകരണം ഇല്ലാത്ത ലോകം കൈവരിക്കാനുമാണ്. കാർഷിക മേഖലയുടെ ഉപയോഗവും,വനനശീകരണവും,കാലാവസ്ഥ വ്യതിയാനവും ആണ് ആഗോള പ്രശ്നമായ ഭൂ നാശത്തിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ ഭൂമി നിരത്തൽ, ശരിയായ രീതിയിൽ അല്ലാതെയുള്ള ജലസേചന രീതികൾ, വാണിജ്യ വ്യവസായിക പുരോഗതി, വാഹനങ്ങളുടെ ഓഫ് റോഡ് സംവിധാനം,ഖനനം,ക്വാറിയിങ് എന്നിവയെല്ലാം ഭൂ ശോഷണത്തിനുള്ള കാരണങ്ങളാണ്.
# Man induced Landslides:
ഭൂപ്രകൃതിയുടെ മാറ്റം, ജലചംക്രമണത്തിലെ മാറ്റം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ജീർണിച്ച അടിസ്ഥാന സൗകര്യങ്ങൾ മുതലായ നരവംശ ഘടകങ്ങളാൽ നേരിട്ട് പ്രേരിപ്പിച്ചതോ ഭാഗികമായോ ഉണ്ടാകുന്ന മണ്ണിടിച്ചിൽ ആണ് മനുഷ്യപ്രേരീത മണ്ണിടിച്ചിൽ. മനുഷ്യർ മൂലം ഉണ്ടാകുന്ന മണ്ണടിച്ചിലുകൾ സാധാരണയായി ഉൽ ഖനനം മൂലം വെട്ടിമുറിച്ച ചരിവുകളിൽ ആണ് സംഭവിക്കുന്നത്. ഇത് നിരവധി മരണങ്ങൾക്കും നാശത്തിനും കാരണമാകും. മനുഷ്യൻ്റെ ചില പ്രവർത്തനങ്ങൾ മണ്ണിടിച്ചിൽ രൂക്ഷമാക്കുന്നു. അത്തരം ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു :-
*വനനശീകരണം, കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളും.
*യന്ത്രങ്ങളിൽ നിന്നുള്ള വൈബ്രേഷനുകൾ.
സ്ഫോടനവും ഖനനവും.
*മണ്ണ് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ.
*തടി വേർതിരിച്ചെടുക്കൽ.
*ഭൂവിനിയോഗത്തിലും ഭൂപരിധിയിലും ഉണ്ടാകുന്ന താൽക്കാലിക വ്യതിയാനം.
# Soil Erosion:
മണ്ണൊലിപ്പ് കാർഷിക ആവാസ വ്യവസ്ഥയുടെ സുസ്ഥിരതക്കും, ഭൂ ഉൽപാദനക്ഷമതക്കും ആഗോള ഭീഷണിയാണ്. ഓരോ വർഷവും 36 ബില്യൺ ടണ്ണിൽ അധികം ഫലപുഷ്ടമായ മണ്ണ് ലോക കാർഷിക സമ്പ്രദായങ്ങളിൽ നിന്ന് മണ്ണൊലിപ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഉല്പാദനക്ഷമമായ കൃഷിഭൂമിക്കും,ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾക്കും മണ്ണൊലിപ്പ് ഒരു ഗുരുതരമായ പ്രശ്നമാണ്.
# Types of Erosion:
1. Sheet Erosion
2. Wind Erosion
3. Rill Erosion
4. Gully Erosion
5. Ephemeral Erosion
# Desertification:
ലോകത്തെ വരണ്ട ഭൂപ്രദേശങ്ങളുടെ തകർച്ച, ദാരിദ്ര്യം എന്നിവയെ സൂചിപ്പിക്കുന്ന പദമാണ് മരുഭൂവൽക്കരണം എന്നത്. ഭൂമിയുടെ ജൈവസാധ്യതകൾ കുറക്കുകയോ നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്. അതായത് ഭൂമിയുടെ ഉത്പാദനക്ഷമത നഷ്ടപ്പെടുന്നു. ഈ പ്രശ്നം ആഗോളതലത്തിൽ ലോകത്തിന്റെ ഭൂ വിസ്തിതിയുടെ നാലിലൊന്നിനെ ബാധിക്കുന്നു. സ്വാഭാവിക ഘടകങ്ങളെക്കാൾ മനുഷ്യപ്രവർത്തനങ്ങൾ ആണ് ഇതിന് കാരണമാകുന്നത്.
# Causes of Desertification:
* അമിത കൃഷി
* അമിത മേച്ചിൽ
*അമിത മലസേചനം
*വനനശീകരണം
* ഖനന പ്രവർത്തനങ്ങൾ
* ജനസംഖ്യാ വളർച്ച
# Consequences of desertification:
1. ഭൂമിയുടെ ഉത്പാദനക്ഷമത കുറയും
2. ജനജീവിതം ദുരിത പൂർണ്ണം ആകും
3. ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയാതെ ആകും.
4.ജലലഭ്യത ഇല്ലാതാകും
5. പരിസ്ഥിതിയിലെ ജിവനുള്ളതും ജിവനില്ലാത്തതുമായ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കും.
6.ദാരിദ്ര്യത്തിന് ഇടവരുത്തും.
# Mineral Resources:
ധാതുക്കളുടെ ഉപയോഗം അതിൻറെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. ചില രാജ്യങ്ങൾ ധാതുനിക്ഷേപങ്ങളാൽ സമ്പുഷ്ടമാണ്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽധാതുക്ഷേപങ്ങളെ ഇല്ല. ധാതുക്കളുടെ ഏറ്റവും വലിയ ഉപയോഗം അതിന്റെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു. മിക്കവാറും എല്ലാ വ്യവസായങ്ങൾക്കും ധാതുക്കൾ ആവശ്യമാണ്. കോപ്പർ നാണയ നിർമാണത്തിനും, സിലിക്കൺ കുമപ്യൂട്ടർ വ്യവസായത്തിനും, ഷിപ്പിങ്ങിനും കാർ വ്യവസായത്തിനും അലൂമിനിയവും ഉപയോഗിക്കുന്നു.
# Exploitation of mineral Resources:
ധാതു വിഭവങ്ങളുടെ ചൂഷണം അനേകം പാരിസ്ഥിതിക പ്രശ്നങ്ങൾക്കിട വരുത്തുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ വ്യവസായി വിപ്ലവത്തിൻ്റെ കാലത്തെ ധാതുക്കളുടെ ചൂഷണം മന്ദഗതിയിലാണ് ആരംഭിച്ചത്. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില ധാതുക്കളുടെ പ്രത്യേകിച്ച് ഫോസിൽ ഇന്ധനങ്ങളുടെചൂഷണം ക്രമാതീതമായി വർദ്ധിച്ചു.
# Environmental effects of extracting mineral extraction:
1. ഭൂമിയുടെ അപചയം
2. ഉപരിതല ജല സ്രോതസ്സുകളുടെയും ഭൂഗർഭജലസ്രോതസ്സുകളുടെയും മലിനീകരണം.
3. ധാതുക്കളുടെ ചോർച്ച സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നു.
4. ഉപരിതല ജല ഭൂഗർഭജല മലിനീകരണങ്ങൾ തൊഴിൽപരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുന്നു.
5. വാതകങ്ങളുടെ പുറന്തള്ളൽ മൂലമുള്ള വായു മലിനീകരണം.
6. വനനശീകരണം സസ്യജയ ജാലങ്ങളെ ബാധിക്കുന്നു.
8. ഉയർന്ന ഗ്രേഡ് ധാതുക്കളുടെ ദ്രുത ശോഷണം.
7. ബാധിതരായ ജനങ്ങളുടെ പുനരധിവാസം.
9. കുടിയേറ്റത്തിന് ഇടവരുത്തുന്നു. 10. മുകളിലെ മണ്ണിന്റെ പാളിയും സസ്യജാലങ്ങളും പാഴാകുന്നു.
11. മണ്ണൊലിപ്പും എണ്ണശോഷണവും ഉണ്ടാകും.
12. ഓസോൺ ശോഷണം.
13. പരിസ്ഥിതി നശീകരണം.
14. പ്രകൃതി അപകടങ്ങൾ.
Comments