Block 1
Unit 6
ENERGY RESOURCES
# ആളുകൾക്ക് ലഭ്യമായ ഉപയോഗയോഗ്യമായ ഊർജ്ജത്തിൻ്റെ ആകെ അളവിനെ ഊർജ്ജവിതരണം എന്ന് വിളിക്കുന്നു.പലതരം ഊർജ്ജങ്ങളുണ്ട്. വൈദ്യുതോർജ്ജം, ഗതികോർജ്ജം, മെക്കാനിക്കൽ ഊർജ്ജം, രാസ ഊർജ്ജം എന്നിങ്ങനെ. ഊർജ്ജസ്രോതസ്സുകളിൽ നിന്ന് നേരിട്ടും അല്ലാതെയും ഊർജ്ജം ലഭിക്കും.പ്രധാന
ഊർജ്ജ ഉറവിടങ്ങൾ താഴെ പറയുന്നു :-
1. ജൈവ ഇന്ധനം
2. ഒഴുകുന്ന വെള്ളത്തിൽ നിന്നുള്ള ഊർജ്ജം
3. ബയോമാസ് ഊർജ്ജം
4. അറ്റോമിക ധാതുക്കളിൽ നിന്നുള്ള ഊർജ്ജം.
ഊർജ്ജ ഉറവിടങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. പുനരുല്പാദിപ്പിക്കാൻ കഴിയുന്നത്, പുനരുല്പാദിപ്പിക്കാൻ കഴിയാത്തത് എന്നിവയാണവ.
മനുഷ്യ ഉപഭോഗത്തിന് വീണ്ടും വീണ്ടും ലഭ്യമാകുന്നവയാണ് പുതുക്കാവുന്ന ഉറവിടങ്ങൾ. ജല വൈദ്യുതി, സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഊർജ്ജ് ആവശ്യങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നവയാണ് പുനരു ഉത്പാദിപ്പിക്കാൻ ആവാത്ത ഊർജ്ജസ്രോതസ്സുകൾ. ആണവ ഊർജ്ജ ഉൽപാദനം, ജിയോ തെർമൽ ഉൽപാദനം, കൽക്കരി, എണ്ണ,ഗ്യാസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
# Types and classification:
ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജ്ജം. ലോകത്ത് വാണിജ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ 85 ശതമാനവും ഫോസിൽ ഇന്ധന ങ്ങളായ കൽക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങൾ എന്നിവയാണ്. ഓരോ രാജ്യത്തും അവയുടെലഭ്യതക്കനുസരിച്ച് ആയിരിക്കും ഇതിൻ്റെ ഉപയോഗം. ജലം നീരാവിയാക്കി മാറ്റാൻ ചൂട് സൃഷ്ടിക്കാൻ കൽക്കരി ഉപയോഗിക്കുന്നു. ഈ നിരാവി ടർബൈനുകളെ തിരിക്കാൻ ഉപയോഗിക്കുന്നു. അത് ടർബയിനുകളെ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കും. കാർബണിൻ്റെ അംശവും ഈർപ്പവും കുറയുന്നതിനനുസരിച്ച് നാലുതരം കൽക്കരികൾ ഉണ്ടാവുന്നു.
1. ആന്ത്രാ സൈറ്റ്
2. ബിറ്റുമിനസ്
3. സബ് ബിറ്റുമിനസ്
4. ലിഗ് നൈറ്റ് ഇതിൽ ആന്ത്രാ സൈറ്റ് അപൂർവ്വം ആണെങ്കിലും കൽക്കരിയുടെ ഏറ്റവും കാഠിന്യം കൂടിയ ഇനമാണ്. വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരിയുടെ രൂപമാണ് ബിറ്റുമിനസ്. തെർമൽ പവർ പ്ലാന്റുകളിൽ ആണ് കൂടുതലായി കൽക്കരി ഉപയോഗിക്കുന്നത്.ഉപയോഗത്തിലൂടെ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.പുനരുൽ പാദിപ്പിക്കാൻ കഴിയാത്ത ഊർജ്ജ ഉറവിടമാണ് കൽക്കരി.
Oil :-
മറ്റൊരു പ്രധാന ഊർജ്ജഉറവിടമാണ് എണ്ണ.പാറകളിൽ നിന്ന് ഉരുതിരിഞ്ഞു വരുന്ന എണ്ണയാണ് പെട്രോളിയം. വാണിജ്യ ആവശ്യങ്ങൾക്ക് 40% പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.പെട്രോളിയം പ്രകൃതിവാതകങ്ങളും ഹൈഡ്രോകാർബണുകളാണ്. നൈട്രജൻ, സൾഫർ,ഓക്‌സിജൻ എന്നിവയുടെ സങ്കീർണ്ണമായ ഒരു മിശ്രിതമാണ് പെട്രോളിയം. ഇത് വായു മലിനീകരണം പോലുള്ള നിരവധി പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നു. പ്രകൃതി വാതകമാണ് ഏറ്റവും സൗകര്യപ്രദമായ ഒരു ഫോസിൽ ഇന്ധനം. ഇത് വളരെ ചെറിയ തോതിലുള്ള വായു മലിനീകരണം ഉണ്ടാക്കുന്നുള്ളൂ.ഇത് വാണിജ്ജ്യ ആവശ്യങ്ങൾക്ക് 21 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വീട്ടാവശ്യങ്ങൾക്ക് ഇത് കൂടുതലായി ഉപയോഗിക്കുന്നു.
# Clean Energy Sources:
പുതുക്കാൻ ആവുന്ന ഊർജ്ജ ഉറവിട ഉറവിടങ്ങളാണ് ശുദ്ധമായ ഊർജ്ജഉറവിടങ്ങൾ. ഇത് ഉപയോഗിക്കുന്നതിലൂടെ മലിനീകരണം നന്നായി കുറക്കാൻ കഴിയും.
Videos ഉറവിടങ്ങളാണ് ശുദ്ധമായ ഊർജ്ജ ഉറവിടങ്ങ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം നന്നായി കുറക്കാൻ കഴിയും.
# Solar and Wind energy:
സൂര്യനിൽ നിന്നുള്ള വൈദ്യുതകാന്തിക വികിരണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തെ സൗരോർജ്ജം എന്ന് വിളിക്കുന്നു.ഇതും വൈദ്യോത്പാദനത്തിന് ഉപയോഗിക്കാം.ഇത് പുതുക്കാവുന്നതും പാരമ്പര്യേതരവുമായ ഊർജ്ജമാണ്. സൂര്യനിൽ നിന്ന് രണ്ട് രീതിയിലാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.
* ഫോട്ടോ വോൾട്ടായിക്ക് പരിവർത്തനം
* സോളാർ തെർമൽ പരിവർത്തനം
സോളാർ എനർജി സിലിക്കൺ ക്രിസ്റ്റലുകളുടെ രൂപത്തിൽ ആക്കി അതിൽ നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്നതാണ് ഫോട്ടോ വോൾട്ടായിക്ക് പരിവർത്തനം.
# Advantages of consumption by solar energy:
1.പരിധിയില്ലാതെ വിതരണം ചെയ്യാം
2.വായു, ജല, ശബ്ദ മലിനീകരണം ഉണ്ടാകുന്നില്ല
3. വലിയ ദുരന്തങ്ങൾ കൊണ്ടുള്ള അപകടമില്ല
4.ഭൂവിഭവങ്ങൾ സംരക്ഷിക്കപ്പെടുന്നു
5. ഉടനടി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യലഭ്യമാണ്.
# Disadvantages:
1. മാളൾ സെല്ലുകൾ കൂടുതൽ ചിലവിuvarani
2.അവയ്ക്ക് പരമ്പരാഗത ഇന്ധനങ്ങളെ പൂർണമായും മാറ്റി സ്ഥാപിക്കാൻ കഴിയില
# Wind energy:
ഊർജ്ജം പ്രധാനം ചെയ്യാൻ കഴിവുള്ള ഒരു പ്രധാന ഉറവിടമാണ് കാറ്റ്. ഇത് പുതുക്കാവുന്ന വിഭവമാണ്.ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും,കാറ്റിൻ്റെ ശക്തി ഉപയോഗിച്ച് കാറ്റാടിയന്ത്രത്തിന്റെ ബ്ലേഡുകൾ ടർബയിനുകളുമായി ബന്ധിപ്പിച്ച് തിരിക്കാൻ അനുവദിക്കുന്നു. ഇതൊരു പവർ ജനറേറ്ററായി പ്രവർത്തിപ്പിച്ച്
വൈദ്യതി ഉല്പാദിപ്പിക്കാൻ ആകും.
# Merits and Demerits of wind energy:
1. ഉൽപാദന കാലയളവ് കുറവാണ്
2. പ്ലാന്റ് കമ്മീഷൻ ചെയ്ത ഉടൻ തന്നെ വൈദ്യുതി ഉല്പാദനം ആരംഭിക്കും.
3.വൈദ്യുതി ചെലവില്ലാത്തതാണ്.
4. ഉൽപാദനം വിലകുറഞ്ഞതാണ്.
ആവർത്തന ചിലവും കുറവാണ്
5. ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവും യന്ത്രങ്ങളുടെ പരിപാലനവും ചിലവേറിയതാണ്
6. മാലിന്യമുക്ത, പരിസ്ഥിതി സൗഹൃദ ഉത്പാദനമാണ്.
# Energy from Biogas:
ജൈവമാലിന്യങ്ങൾ,വളം, വിളകളുടെ അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുകയോ
പുറത്തുവിടുകയോ ചെയ്യുന്ന വാതകാണ് ബയോഗ്യാസ്.
# Tidel power:
വേലിയേറ്റങ്ങൾക്കും തിരമാലകൾക്കും ഉപഭോഗത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ബിരത്ത്‌ത് തുടർച്ചയായി കതിക്കുന്ന വേലിയേറ്റങ്ങൾക്ക് വേലിയോ ർജ്ജം ഉണ്ടാക്കാൻ കഴിയും. ർബയിൻ പെയോഗിച്ച് നിർമ്മിച്ച ടൈഡൽ ഡാം ഉപയോഗിച്ച് ഇത് ലഭ്യമാക്കാൻ ആവം.ഇത് കുടുതൽ ചിലവേറിയതാണ്.ഇത് വർഷത്തിൽ എല്ലാകാലത്തും ഉൽപാദിപ്പിക്കാനും കഴിയില്ല.
# Energy from nuclear and other sources:
ലോകത്തെ 17% വൈദ്യുതി ന്യൂക്ലിയർ ശക്തി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. ന്യൂക്ലിയർ പവർ സ്റ്റേഷനുകളിൽ കൽക്കരി പ്ലാൻ്റിലേതു പോലെ തെർമൽ ശക്തിതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം രാസജ്വലനത്തിന് പകരം ന്യൂക്ലിയർ പവർ പ്ലാൻ്റകൾ ആറ്റോമിക് ഫിഷൻ പ്രവർത്തനമാണ് നടത്തുന്നത് എന്നതാണ്. യുറേനിയം 235 പ്ലൂട്ടോണിയം 239 ആണ് ഇതിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനങ്ങൾ. ഈ രീതിപരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. എന്നാൽ ഒരു ഫിഷൻ പ്രവർത്തനം
കൊണ്ട് 25000 കിലോഗ്രാം കൽക്കരിയിൽ നിന്ന് ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.
# Geothermal energy:
താപോർജ്ജം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണിത്. ഇവിടെ ഭൂമിയുടെ ഉള്ളിൽ നിന്നുള്ള ചൂടാണ് ഉപയോഗപ്പെടുത്തുന്നത്.ഭൂമിയുടെ ഉപരിതലത്തിന് സമിപം ചൂടുള്ള പാറകൾ കിടക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ജിയോ തെർമൽ ഊർജത്തിൻ്റെ ഉല്പാദനം സാധ്യമാകൂ. ഈ രീതി വളരെ ലളിതമാണ്. ജിയോ തെർമൽ സ്രോതസ്സുകളുടെ പ്രദേശങ്ങളിൽ തുറന്ന് ഒരു ടർബയിനുമായി ബന്ധിപ്പിച്ച് കിണറുകളിലേക്ക് പൈപ്പുകൾ സ്ഥാപിക്കുന്നു.
# Nuclear energy:
ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്നുണ്ടാക്കുന്നതാണ് ന്യൂക്ലിയർ എനർജി. ഇതിന് ന്യൂക്ലിയർ ഫിഷൻ,ഫ്യൂഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
# Hydrogen :fuel of the future
ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഹൈഡ്രജൻ, ഒരു ബദൽ സംവിധാനമായി ഹൈഡ്രജൻ ഗ്യാസ് ഭാവിയിൽ ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. The US Department of energy ഇതിനെക്കുറിച്ച് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഗതാഗതത്തിനും വീടുകളിലും ഇത് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആവും.
Commentaires