Block 2 Unit 3
DEFINITION AND LEVEL OF BIODIVERSITY
# Biodiversity:-
നമ്മുടെ ഗ്രഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണം ആയതുമായ സവിശേഷതയാണ് ജൈവവൈവിധ്യം. 1985 ഇൽ Walter Rosan ജൈവവൈവിധ്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു.' ജീവിക്കുക' എന്ന അർത്ഥം വരുന്ന 'Bio' ' വ്യത്യാസം' എന്ന് അർത്ഥം വരുന്ന 'Diversity ' എന്നി വാക്കുകൾ ചേർന്നാണ് Biodiversity എന്ന പദം രൂപം കൊണ്ടത്. ജീവികളിൽ കാണുന്ന വ്യത്യാസങ്ങളാണ് ജൈവവൈവിധ്യം.ജൈവവൈവിധ്യത്തിന് പരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്.ഒരു ആവാസവ്യവസ്ഥക്ക് വിഭവങ്ങളുടെ അടിസ്ഥാനത്തിലും ജനിതകപരമായി സ്പീഷീസുകൾക്കുള്ളിലും എത്രമാത്രം വൈവിധ്യംഉണ്ടെന്ന് ജൈവവൈവിധ്യം പഠിപ്പിക്കുന്നു. ജൈവ വൈവിധ്യത്തെഅളക്കുന്നത് രണ്ട് പ്രധാന ഘടകങ്ങൾ കൊണ്ടാണ്.
1. Species richeness ( സ്പീഷ്യസ് സമൃദ്ധി)
2. Species evenness (സ്പീഷീസ് തുല്യത )
# Species richness :-
ഇത് ഒരു സമൂഹത്തിൽ കാണപ്പെടുന്ന ജീവിവർഗങ്ങളുടെ എണ്ണത്തിൻ്റെ അളവാണ്. സ്പീഷീസുകളുടെ അളവിനെ അല്ല എണ്ണത്തെ മാത്രമാണ് അഥവാ സംഖ്യകളെ മാത്രമാണ് ഇത് കണക്കിലെടുക്കുന്നത്.
# Species evenness :-
ഇത് ഒരു സമൂഹത്തിലെ ജീവിവർഗങ്ങളുടെ എണ്ണവും, ആപേക്ഷിക സമൃദ്ധിയും കണക്കിലെടുക്കുന്നു.സ്പിഷീസ് തുല്യതയുടെ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് അളവുകളാണ്
1.Shannon weiner -Index (H)
Claude Shannon വികസിപ്പിച്ചെടുത്തതാണിത്.ഇത് ആശ്ചര്യത്തിൻ്റെ അളവിനെ സൂചിപ്പിക്കുന്നു.
2.Simpson Index (D):-
വ്യക്തികളെ തരംതിരിക്കുമ്പോൾ ഏകാഗ്രതയുടെ അളവ് അളക്കാൻ 1949ൽ എഡ്വേർഡ് സിപ്സൺ അവതരിപ്പിച്ചതാണിത്.
1965 ഇൽ Whittakar വൈവിധ്യത്തെ മൂന്നായി തിരിച്ചു. ആൽഫ, ബീറ്റ,ഗാമ എന്നിവയാണവ. Alpha diversity:- ഇത് ഒരു പ്രത്യേക പ്രദേശത്തോ,ആവാസ വ്യവസ്ഥയിലോ ഉള്ള വൈവിധ്യത്തെ സൂചിപ്പിക്കുന്നു.സാധാരണയായി ആ ആവാസ വ്യവസ്ഥയിലെ സ്പീഷീസുകളുടെ എണ്ണത്തെ പ്രകടിപ്പിക്കുന്നു.
# Beta diversity:-
ഇത് ആവാസ വ്യവസ്ഥകൾ തമ്മിലുള്ള വൈവിദ്യത്തിൻ്റെ താരതമ്യമാണ്. സാധാരണയായി ആവാസ വ്യവസ്ഥകൾക്കിടയിലുള്ള ജീവിവർഗങ്ങളുടെ എണ്ണത്തിലെ മാറ്റമായി ഇത് കണക്കാക്കുന്നു.
# Gamma diversity :-
ഒരു പ്രദേശത്തെ വിവിധ ആവാസവ്യവസ്ഥകളുടെ മൊത്തത്തിലുള്ള വൈവിധ്യത്തിൻ്റെ അളവുകോൽ ആണിത്.
# Genetic diversity( ജനിതക വൈവിധ്യം):-
ജനിതക വൈവിധ്യം എന്നത് ഒരു സ്പീഷീസിൻ്റെ ജനിതകഘടനയിലെ മൊത്തം ജനിതക സവിശേഷതകളാണ്.ഒരൊറ്റ ഇനം ജനിതക തലത്തിൽ തന്നെ ഉയർന്ന വൈവിധ്യം കാണിച്ചേക്കാം.ജനിതക വൈവിധ്യം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളും ആയി പൊരുത്തപ്പെടാൻ ജീവികളെ അനുവദിക്കുന്നു.ജനിതക വൈവിധ്യത്തിന്റെ ലക്ഷ്യം, ചില സ്പീഷ്യസുകൾ സമൂലമായ മാറ്റങ്ങളെ അതിജീവിക്കുന്നു എന്നും അങ്ങനെ അഭികാമ്യമായ ജിനുകൾ നിലനിൽക്കുന്നു എന്നും ഉറപ്പിക്കലാണ്.എന്നാൽ ആധുനിക ബയോ ടെക്നോളജി മെച്ചപ്പെട്ട തരം മരുന്നുകളും വിവിധ വ്യാവസായിക ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് ജീനുകളെ കൈകാര്യം ചെയ്യുന്നു.
# Species diversity( സ്പീഷീസ് വൈവിധ്യം)
നൽകിയിരിക്കുന്ന ജൈവമേഖലയിലെ എല്ലാ ജീവജാലങ്ങളിലും ഉള്ള മൊത്തം ജീവികളുടെ എണ്ണത്തെക്കാൾ ഒരു സ്പീഷീസ് ജനസംഖ്യയുടെ അനുപാത മാണ് സ്പീഷിസ് വൈവിധ്യം. പൂജ്യം അനന്തമായ വൈവിധ്യംസൂചിപ്പിക്കും, എന്നാൽ ഒന്ന് നിലവിലുള്ള ഒരു സ്പീഷ്യസിനെ മാത്രം പ്രതിനിധീകരിക്കുന്നു. സ്പീഷീസ് വൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലകളെ വൈവിധ്യങ്ങളുടെ ഹോട്ട് സ്പോർട്സ് (hotspots ) എന്ന് വിളിക്കുന്നു. ജീവിവർഗ വൈവിധ്യത്താൽ സമ്പന്നമായ ലോകത്തിലെ 15 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
# Ecosystem diversity( ആവാസ വ്യവസ്ഥയുടെ വൈവിധ്യം):
മനുഷ്യപ്രവർത്തനങ്ങൾ കൊണ്ട് വിതരണം ചെയ്യപ്പെടാത്തത് അല്ലെങ്കിൽ മറ്റുതരത്തിലുള്ള ഉപയോഗങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുന്ന ഒരു ആവാസവ്യവസ്ഥയെ ഇക്കോസിസ്റ്റം എന്ന് വിളിക്കാം. മരുഭൂമി ആവാസ വ്യവസ്ഥ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഒരു പ്രദേശത്തിന് ഒന്നോ, ചിലപ്പോൾ അനവധിയോ ആവാസ വ്യവസ്ഥകൾ ഉണ്ടായേക്കാം. ഒരു ആവാസവ്യവസ്ഥയുള്ള മേഖലകൾ വരൾച്ച, രോഗങ്ങൾ എന്നിവയാലുള്ള ഭീഷണിയിൽ ആയിരിക്കും. എന്നാൽ ധാരാളം ആവാസവ്യവസ്ഥകളുള്ള പ്രദേശങ്ങൾ വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.
# Value of biodiversity( ജൈവവൈവിധ്യത്തിൻ്റെ മുല്യങ്ങൾ ):
പ്രാദേശിക -മേഖല -ആഗോളതലത്തിൽ ജീവജാലങ്ങൾക്ക് പാരിസ്ഥിതികമായ അനേകം സേവനങ്ങൾ ജൈവവൈവിധ്യം കൊണ്ട് ഉണ്ട്. മണ്ണ് നിർമ്മാണം, വായു ശുദ്ധീകരണം, ജലസന്തുലിതാവസ്ഥ നിലനിർത്തൽ, വർഷം മുഴുവൻ നദികളും അരുവികളും ഒഴുകാൻ, മണ്ണൊലിപ്പ് തടയുക തുടങ്ങിയ പാരിസ്ഥിതിക പ്രക്രിയകളെ സംരക്ഷിക്കാൻ ജൈവവൈവിധ്യം അത്യാവശ്യമാണ്. ഭക്ഷണം,വസ്ത്രം, വീട്,ഊർജ്ജം,മരുന്നുകൾ തുടങ്ങി എല്ലാ വിഭവങ്ങളും നേരിട്ടോ അല്ലാതെയോ പ്രധാനം ചെയ്യുന്നത് ജൈവ മണ്ഡലം ആണ്.
* Consumptive use value( ഉപഭോഗ മൂല്യം)
. തടി, മരം, എണ്ണ തുടങ്ങി നേരിട്ടുള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
• ഭക്ഷണം, വസ്ത്രം, അഭയം, പ്രോട്ടീനുകൾ, പേപ്പറുകൾ മുതലായവ പ്രദാനം ചെയ്യുന്നു.
'ജലവിഭവങ്ങൾ, മത്സ്യം എന്നിവ നൽകുന്നു.
* Productive use value ( ഉൽപാദന മൂല്യം )
കൃഷിയിലും മറ്റും ഉപയോഗിക്കുന്ന മെച്ചപ്പെട്ട ഇനം വിളകൾ വികസിപ്പിക്കുന്നതിനോ, മികച്ച കന്നുകാലികളെ വികസിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സസ്യങ്ങളിലോ,മൃഗങ്ങളിലോ സാധ്യതയുള്ള ജനിതക ഗുണങ്ങൾ കണ്ടെത്താനും ഗവേഷണം നടത്താനും ബയോടെക്നോളജിസ്റ്റ് ജൈവ സംബന്ധമായ മേഖലകൾ ഉപയോഗിക്കുന്നു.
ഒരു ഫാർമസിസ്‌റ്റ് പുതിയ ഔഷധങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് വേണ്ടി ജൈവ മണ്ഡലത്തെ ആശ്രയിക്കുന്നു.
വ്യവസായികൾ അവരുടെ ആവശ്യങ്ങൾക്കും, കാർഷിക ശാസ്ത്രജ്ഞർ അവരുടെ ആവശ്യങ്ങൾക്കും ആശ്രയിക്കുന്നു.
* Social value( സാമൂഹിക മൂല്യം)
. പരമ്പരാഗത സമൂഹങ്ങൾ ജൈവമണ്ഡലത്തെ ഏറെ ആശ്രയിക്കുന്നു. ജൈവ മണ്ഡലത്തിൻ്റെ ഉത്പാദക ഉപഭോഗ മൂല്യങ്ങൾ ഇവർ പ്രയോജനപ്പെടുത്തുന്നു.
⚫️Ecosystem people ( ആവാസ വ്യവസ്ഥയിലെ ആളുകൾ ) എന്ന് അറിയപ്പെടുന്ന പരമ്പരാഗത ജനത അവരുടെ സാംസ്കാരിക, മതപര ആവശ്യങ്ങൾക്ക് കൂടുതലും പരിസ്ഥിതിയെ ആശ്രയിക്കുന്നു.
* Ethnic and moral value ( ധാർമിക മൂല്യം )
. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണമാണ് ധാർമിക മൂല്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിൽ സാംസ്കാരിക പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കണമെങ്കിൽ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണം.
* Aesthetic value ( സൗന്ദര്യാത്മക മൂല്യം )
ഭൂമിയുടെ സൗന്ദര്യത്തിന് ജൈവവൈവിധ്യം ആവശ്യമാണ്.
* Option value( ഓപ്ഷൻ മൂല്യം )
ഭാവി തലമുറയുടെ ആവശ്യങ്ങൾക്കായി വിഭവങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനെയാണ് ഓപ്ഷൻ വാല്യൂ സൂചിപ്പിക്കുന്നത്.
Comments