Block 2
Unit 4
INDIA AS A MEGA DIVERSITY NATION
India as a Biodiversity Nation
( ഇന്ത്യ ഒരു ജൈവവൈവിധ്യ രാഷ്ട്രമാണ്)
ഇന്ത്യ, ആഫ്രോ ട്രോപ്പിക്കൽ,ഇന്തോമലയൻ, പാലിയാർട്ടിക്ക് മേഖലകളുടെ ട്രൈ ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ വൈവിധ്യമാർന്ന വിളകൾ ഉണ്ട്.ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൗതിക സവിശേഷതകളും കാലാവസ്ഥ സാഹചര്യങ്ങളും വിവിധ ആവാസ വ്യവസ്ഥകൾക്ക് കാരണമാകുന്നു. ഇന്ത്യയുടെ ശാസ്ത്രപരമായ സംഭവങ്ങൾ ഉയർന്ന തോതിലുള്ള ജൈവവൈവിധ്യത്തിന് സാഹചര്യം ഒരുക്കുന്നു. ഇന്ത്യയിലെ ജീവി വർഗ്ഗങ്ങളുടെ വികിരണവും അതിൻ്റെ സമ്പന്നതയും വൈവിധ്യപൂർണ്ണമായ ജൈവവൈവിധ്യത്തിന്‌കാരണമാകുന്നു. സവിശേഷമായ ഒരു ആവാസവ്യവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്നവയാണ് എൻഡമിക്ക് സ്പീഷീസ്, അത്തരം സ്പീഷീസ് ഇന്ത്യയിൽ കാണാൻ കഴിയും.
Hotspots of biodiversity
1988 ഇൽ പരിസ്ഥിതിശാസ്ത്രജ്ഞനായ Norman Myers ആണ് ആദ്യമായി ഹോട്ട്സ്പോർട്ട്സ് എന്ന ആശയം കൊണ്ടുവന്നത്. ജൈവവൈവിധ്യ ഹോട്ട് സ്പോർട്‌സ് എന്നത് ജൈവ വൈവിധ്യത്തിന്റെയും ഭീഷണിയുടെയും നാശത്തിന്റെയും ഗണ്യമായ ജലസംഭരണികൾ ഉൾക്കൊള്ളുന്ന ഒരു ബയോഗ്രാഫിക്ക് മേഖലയാണ്. ഒരു ഹോട്ട്സ്പോട്ട് നിർണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം എൻഡമിസവും ഭീഷണിയുടെ അളവുമാണ്. രണ്ട് പ്രധാന മാനദണ്ഡ ങ്ങളാണ് ഒരു ഹോട്ട്സ്പോട്ടിന് ഉണ്ടായിരിക്കേണ്ടത്.
1. ഗ്രഹത്തിൽ മറ്റൊരിടത്തും കാണാത്ത സസ്യജാലങ്ങളുടെ ഉയർന്ന ശതമാനം ഉണ്ടായിരിക്കണം.അതായത് ഹോട്ട്സ്പോട്ട് മാറ്റാൻ ആകാത്തത് ആയിരിക്കണം.
2. അതിന്റെ യഥാർത്ഥ ആവാസ വ്യവസ്ഥയുടെ 70% എങ്കിലും നഷ്ടപ്പെട്ടിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മേഖല ഭിഷണിയിൽ ആയിരിക്കണം.
മുകളിൽ പറഞ്ഞ രണ്ട്‌മാനദണ്ഡങ്ങളുംCI (Conservation International ) അതിൻ്റെ 'Hotspot' എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. CI യുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഇപ്പോൾ 36 ജൈവവൈവിധ്യ സമ്പന്ന മേഖലകൾ ഉണ്ട്.
# Biodiversity hotspots in India :-
( ഇന്ത്യയിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ ) ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യാാണ് ഇന്ത്യ. ലോകത്തിലെ 17 മെഗാ വൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, ആഗോളതലത്തിൽ കണ്ടെത്തിയ 34 ഹോട്ട്സ്പോട്ടുകളിൽ നാലെണ്ണം ഇന്ത്യയിലാണ്. അവ താഴെ പറയുന്നു
1. Himalaya :- ഇതിൽ ഇന്ത്യൻ ഹിമാലയൻ പ്രദേശങ്ങൾ മടവൻ ഉൾപ്പെടുന്നു. 500 മീറ്ററിൽ താഴെ മുതൽ 8000 മീറ്ററിൽ കൂട്ടതൽ യരമുള്ള ഹിമാലയൻ പർവ്വതനിരകൾ വിവിധ ആവാസ വ്യവസ്ഥകളെ പിന്തുണക്കുന്നു.
2. Indo -Burma :-
ആൻഡമാൻ ദ്വീപ്സമൂഹങ്ങൾ ഒഴികെയുള്ള ഇന്ത്യയുടെ വടക്ക്ക് കിഴക്കൻ മേഖല മുഴുവൻ ഇതിൽ ഉൾപ്പെടുന്നു. മൊത്തം ഭൂമി ശാസ്ത്രപരമായ വിസ്തീർണ്ണത്തിലുള്ള ലോകത്തിലെ അംഗീകൃത 36 ഹോട്ട്സ്പോട്ടുകളിലെ ഏറ്റവും വലുതാണ് Indo -Burma ഹോട്ട്സ്പോട്ട്, വിവിധതരം വനമേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
3. Western Ghats and Sri Lanka ( പശ്ചിമഘട്ടവും ശ്രീലങ്കയും)
പശ്ചിമഘട്ടം മുഴുവനായും ഇതിൽ ഉൾപ്പെടുന്നു.പശ്ചിമഘട്ടത്തെ തദ്ദേശിയമായി വിളിക്കുന്നത് 'സഹ്യാദ്രി “എന്നാണ്. നിരവധി പ്രകൃതിദത്ത വിടവുകളും പുരങ്ങളും പർവതനിരയെ തടസ്സപ്പെടുത്തുന്നു.ഇതിൽ ഏറ്റവും നിളമുളളത് 24-30 കിലോമിറ്റർ വരുന്ന പാലക്കാട് വിടവാണ്.
4. Sundalands :-
ഇന്തോനേഷ്യൻ ദീപ സമൂഹത്തിൻ്റെ പടിഞ്ഞാറൻ പകുതിയിലുള്ള ഏകദേശം 17000 ദ്വീപുകളുടെ ഒരു കൂട്ടത്തെ സൺഡാലാന്റ് ഉൾക്കൊള്ളുന്നു. കൂടാതെ ഏഷ്യക്കും ആസ്ട്രേലിയക്കും ഇടയിലുള്ള പാദത്തിൽ ഏകദേശം 5000
കിലോമീറ്റർ ഇതിൽ ഉൾപ്പെടുന്നു. കിഴക്ക് വാലേഷ്യ, പടിഞ്ഞാറ് ഇൻഡോ-ബർമ്മ, വടക്ക് ഫിലിപ്പിൻസ് എന്നീ മൂന്ന് ഹോട്ട്സ്പോട്ടുകളോട് ചേർന്നതാണ് Sundaland ഹോട്ട്സ്പോട്ട്. ഇതിൻ്റെ ഭൂപ്രകൃതി ഉയർന്ന മലനിരകൾ ഉൾക്കൊള്ളുന്നു
Very nice class and notes.