top of page
Writer's pictureGetEazy

B21ES01AC - ENVIRONMENTAL STUDIES B3U1 (NOTES)

Block 3 Unit 1

ENVIRONMENT AND HUMAN HEALTH


# Social issues and sustainable development ( പരിസ്ഥിതിയും മനുഷ്യൻ്റെ ആരോഗ്യവും):


മനുഷ്യന്റെ ക്ഷേമത്തിന് നല്ല പരിസ്ഥിതി അത്യാവശ്യമാണ്.പരിസ്ഥിതി നാശം മനുഷ്യആരോഗ്യത്തിന് പല പ്രധാന പ്രത്യാഘാതങ്ങൾക്കും കാരണമാകും. ശുദ്ധ വായു, ഭക്ഷണം, വെള്ളം എന്നിവ പ്രധാനം ചെയ്യുന്നതോടൊപ്പം സാമ്പത്തികവും വിനോദപരവുമായ അനേകം ഘടകങ്ങളും പരിസ്ഥിതി പ്രധാനം ചെയ്യുന്നു.പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനംഎന്നിവ മനുഷ്യൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.വായു,ജലം, മണ്ണ് തുടങ്ങിയ വിഭവങ്ങളുടെ ശോഷണം വഴി പരിസ്ഥിതി നശിക്കുന്നതിന് പാരിസ്ഥിതിക തകർച്ച ( environmental degradation) എന്ന് പറയുന്നു.


# Impacts of environmental degradation on human health ( പാരിസ്ഥിതിക തകർച്ച മനുഷ്യരുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ):


ഒരു വ്യക്തി തന്റെ പ്രാദേശിക പരിസ്ഥിതിയിൽ പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നു.ഭക്ഷണം,വെള്ളം,ഇന്ധനം, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ എന്നതുപോലെ മറ്റു പലതും ലഭിക്കുന്നതിന് മനുഷ്യൻ പരിസ്ഥിതിയുമായി ഇടപഴകേണ്ടതുണ്ട്. ശാസ്ത്രസാങ്കേതികവിദ്യയുടെ മുന്നേറ്റം നമ്മുടെ ലാഭങ്ങൾക്ക് വേണ്ടി നാം പരിസ്ഥിതിയെ നശിപ്പിക്കുന്നതിലേക്ക് നയിച്ചു. ഇത്തരത്തിലുള്ള മനുഷ്യപ്രവർത്തനങ്ങൾ മലിനീകരണം രൂക്ഷമാക്കുകയും അത് പരിസ്ഥിതി തകർച്ചക്കിട വരുത്തുകയും ചെയ്തു.അപകടസാധ്യത വ്യത്യസ്ത ഗ്രൂപ്പുകളിലും പ്രദേശങ്ങളിലും വ്യത്യസ്ത തോതിലാണ്. കുട്ടികളും പ്രായമായവരും പ്രത്യേകിച്ച് അപകട സാധ്യതയിലാണ്. ജലം, വായു എന്നിവയുടെ മലിനീകരണം മനുഷ്യരുടെ ആരോഗ്യത്തെ കൂടുതൽ ബാധിക്കുന്നുണ്ട്. പരിസ്ഥിതി ആരോഗ്യനിലയെ നേരിട്ട് ബാധിക്കുകയും ജീവിത നിലവാരം, ആരോഗ്യകരമായ ആയുർദൈർഘ്യം, ആരോഗ്യ അസമത്വം എന്നിവയിൽ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.മോശമായ വായു,അകാലമരണം, അർബുദം, ശ്വാസകോശ ഹൃദയ സിസ്റ്റങ്ങളുടെ ദീർഘകാല തകരാറുകൾ എന്നിവയ്ക്കിട വരുത്തുന്നു. വിഷവും അർബുദരോഗത്തിന് കാരണമാകുന്ന കെമിക്കലും അടങ്ങിയ പുക പുകവലിക്കാത്ത മുതിർന്നവരിൽ ഹൃദ്രോഗത്തിനും ശ്വാസകോശ അർബുദത്തിനും കാരണമാകുന്നു. ആഗോളതലത്തിൽ ഏകദേശം 25% മരണങ്ങളും, മൊത്തം രോഗഭാരവും പരിസ്ഥിതിക ഘടകങ്ങളാൽ സംഭവിക്കുന്നതാണ്.


# Environmental health hazards (പാരിസ്ഥിതിക ആരോഗ്യ അപകടങ്ങൾ):


വികസനം,പ്രത്യേകിച്ച് വ്യവസായവൽക്കരണം, സാമൂഹികവും വ്യക്തിപരവുമായ സമ്പത്ത് വർദ്ധിച്ചത്, മെച്ചപ്പെട്ട ഗതാഗതം, ആരോഗ്യ വിദ്യാഭ്യാസ സേവനങ്ങൾഎന്നിവയിൽ നിന്ന് ആരോഗ്യത്തിന് വളരെയധികം പ്രയോജനം ലഭിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകൾ അല്ലെങ്കിൽ പതിറ്റാണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ആളുകൾ ആഗോള അടിസ്ഥാനത്തിൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നുണ്ട്. എങ്കിലും വ്യവസായവൽക്കരണം മൊത്തം ജനസംഖ്യയിലും തൊഴിലാളികളിലും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു തൊഴിലാളിയുടെ മൊത്തത്തിലുള്ള ശാരീരികവും,മാനസികവും,സാമൂഹികവുമായ ക്ഷേമത്തിന്റെ ഏറ്റവും ഉയർന്ന തലത്തെ അവരുടെ തൊഴിൽപരമായ ആരോഗ്യം എന്ന് വിളിക്കുന്നു. തൊഴിൽപരമായ എല്ലാ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത് വൈദ്യശാസ്ത്രമേഖലയാണ്. ഭൂമിയിലെ അപകടങ്ങൾ തടയുന്നതിൽ ഇത് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.പ്രതിരോധ മരുന്ന് പ്രധാനമായും തൊഴിൽപരമായ ആരോഗ്യമാണ്. തൊഴിൽപരമായ ആരോഗ്യ അപകട സാധ്യതകൾക്ക് സമാനമായ പരിസ്ഥിതി അപകടസാധ്യതകൾ ജൈവികമോ,രാസപരമോ, ശാരീരികമോ, ബയോമെക്കാനിക്കൽ അല്ലെങ്കിൽ മാനസികമോ, സാമൂഹികമോ ആവാം. കൃഷി, വായു, വെള്ളം, ഭക്ഷണം, ഭൂമി എന്നിവയുടെ വ്യവസായിക മലിനീകരണത്തിന് പുറമേ അപര്യാപ്തമായ പാർപ്പിടവും ശുചിത്വമില്ലായ്മയും പോലുള്ള പരമ്പരാഗത പാരിസ്ഥിതിക ആരോഗ്യ അപകടങ്ങളും നിലവിലുണ്ട്. ഈ അപകടസാധ്യതകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പാരിസ്ഥിതികവും തൊഴിൽപരവുമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വികസ്വര രാജ്യങ്ങളിൽ വളരെ കുരിനമാണ്. ഈ അപകട നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ ഇതുവരെ അവിടങ്ങളിൽ വ്യാപകമായി സ്വീകരിച്ചിട്ടില്ല.


# Types of environmental diseases ( വിവിധതരം പാരിസ്ഥിതിക രോഗങ്ങൾ):


പകർച്ചവ്യാധികളുടെ വ്യാപനം സങ്കീർണമായ സാമൂഹിക -സാമ്പത്തിക -ജനസംഖ്യാപരമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഇതിൽ ജനസംഖ്യയുടെ വലിപ്പവും സ്വഭാവവും,വാസസ്ഥലങ്ങളുടെ തലവും സ്ഥാനവും, വെക്ടർ കൺട്രോൾ പ്രോഗ്രാമുകളുടെ ലഭ്യതയും നടപ്പാക്കലും, ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം, പൊതു പാരിസ്ഥിതി ശുചിത്വം എന്നിവയെല്ലാം ഉൾപ്പെടുന്നു. ജനസംഖ്യ വർദ്ധനവ്,നഗരവൽക്കരണം, കൂടിയേറ്റം, ഭൂവിനിയോഗത്തിലും കാർഷിക രീതിയിലും വന്ന മാറ്റങ്ങൾ,വനനശീകരണം, രാജ്യാന്തരയാത്രകൾ, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ തകർച്ച തുടങ്ങിയ സാമൂഹികവും ജനസംഖ്യാപരവുമായ കാരണങ്ങളാണ് സമീപകാല പുനരുജ്ജീവനത്തിന് പ്രധാനമായും കാരണമായത്. ബാഹ്യ വായുമലിനീകരണത്താൽ ആസ്തമയും അലർജിയും പ്രത്യേകിച്ചും യുവാക്കളിൽ കൂടുതൽ കൂടുതൽ സാധാരണമായി കൊണ്ടിരിക്കുന്നു. ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഭാസങ്ങൾ ഇപ്പോൾ മനുഷ്യന്റെ പ്രവർത്തനവുമായി അടുത്ത ബന്ധമുള്ളതായി കരുതപ്പെടുന്നു.    


*  Occupational diseases (തൊഴിൽ രോഗങ്ങൾ ):


ഏതെങ്കിലും ഒരു പ്രത്യേക വ്യവസായമോ തൊഴിലോ ആയി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങളാണ് തൊഴിൽ രോഗങ്ങൾ.അത്തരം രോഗങ്ങൾ ജോലിയിലും പരിസ്ഥിതിയിലും ഉള്ളതോ അല്ലെങ്കിൽ തൊഴിൽ വേളയിൽ നേരിട്ടുന്നതോ ആയ ജീവശാസ്ത്രപരവും, രാസപരവും, ശാരീരികവും,മാനസികവുമായ വിവിധ ഘടകങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.സിലിക്കോസ്, മസ്കുലോസ്മലറ്റിൽ പരിക്കുകൾ, കൽക്കരി തൊഴിലാളികളുടെ ന്യുമോകോണിയോസിസ്, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, ആസ്ബറ്റോസിസ്, ബൈസിനോസിസ്, കീടനാശിനി വിഷബാധ, ശബ്ദമൂലം ഉണ്ടാകുന്നകേൾവി കുറവ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന തൊഴിൽ രോഗങ്ങൾ അഥവാ രോഗാവസ്ഥകൾ. വർദ്ധിച്ചുവരുന്ന ജനസംഖ്യ ഗവൺമെൻറിന്റെ പ്രധാന ആശങ്കയാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന തടസ്സമായി കണക്കാക്കപ്പെടുന്നു. നിലവിലുള്ള പരമ്പരാഗത പൊതുജനാരോഗ്യം പ്രശ്നങ്ങൾക്കൊപ്പം ഉയർന്നുവരുന്ന തൊഴിൽപരമായ ആരോഗ്യ പ്രശ്നങ്ങളും ഇപ്പോൾ കൈകാര്യം ചെയ്യണം.


*Asbestosis :- പഴകിയതും പൊട്ടുന്നതുമായ ആസ്‌ബറ്റോസ് ഉൽപ്പന്നങ്ങളിൽ നിന്ന് വരുന്ന ചെറിയ, സൂക്ഷ്മ നാരുകൾ പോലും പുറത്തുവിടുന്ന ആസ്ബറ്റോസ് നാരുകളുടെ ഉയർന്ന സാന്ദ്രത വായുവിൽ ദീർഘനേരം തങ്ങിനിൽക്കുന്നത് മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് ആസ്‌ബറ്റോസിസ്. ഇത് പ്രധാനമായും ഒരു തൊഴിൽ രോഗം ആയിട്ടാണ് കണക്കാക്കുന്നത്,ആസ്ബറ്റോസ് പ്രകൃതിയിൽ ഭൂഗർജ പാറകളിലാണ് കാണപ്പെടുന്നത്. ആസ്ബറ്റോസ് നായകൾ ശ്വസിക്കുമ്പോൾ അവ ശ്വാസകോശങ്ങളുടെ വിക്കം, പാടുകൾ എന്നിവക്ക് കാരണമാകും.


* Silicosis :- സാധാരണയായി വർഷങ്ങളോളം വലിയ അളവിൽ ക്രിസ്റ്റലിൻ സിലിക്കപ്പൊടി ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ഒരു തരം തൊഴിൽശ്വാസകോശ രോഗമാണ് സിലിക്കോസിസ്. ഗ്ലാസ് നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കാണ് ഈ രോഗം കൂടുതൽ ഉണ്ടാകുന്നത്. ചിലതരം കല്ലുകൾ, പാറകൾ,കളിമണ്ണ് എന്നിവയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു വസ്തുവാണിത്, വർഷങ്ങളോളം ഉള്ള സമ്പർക്കത്തിന് ശേഷം മാത്രാ സിലിക്കോസിസിൻ്റെ ലക്ഷണങ്ങൾ കാണാൻ കഴിയൂ.തുടക്കത്തിൽ ചുമകഫം, ചെറിയ തോതിലുള്ള ശ്വാസ തടസ്സം എന്നിവയായിരിക്കും ലക്ഷണങ്ങൾ. സിലിക്കണിൻ്റെ സമ്പർക്കമുള്ള തൊഴിലാളികൾക്ക് സിലിക്കോസിസ് ഇല്ലാതെതന്നെ ക്ഷയത്തിന് സമാനമായ രോഗ സാധ്യതയുണ്ട്.ഇത് വളരെ അപൂർവമായാണ് സംഭവിക്കുന്നത് ഇതിന് അക്യൂട്ട് സിലിക്കോസിസ് (acute silicosis )എന്ന് പറയുന്നു. കർഷകർ,ഖനി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവരെ ബാധിക്കുന്ന മാരകമായ ഭേദപ്പെടുത്താൻ കഴിയാത്ത വിധമുള്ള ഒരു സിലിക്കോസിസും ഉണ്ട് ഇത് ആക്സിലറേറ്റ് സിലിക്കോസിസ് (accelerate silicosis )എന്നറിയപ്പെടുന്നു.


* Fluorosis :- ശരീരത്തിലെ കഠിനവും മൃദുവായതുമായ ടിഷ്യകളിൽ ഫ്ലൂറൈഡ് അടിഞ്ഞു കൂടുന്നതിന്റെ ഫലമായി

ഉണ്ടാകുന്ന ഒരു വികലമായ രോഗമാണ് ഫ്ലോറോസിസ്. കുടിവെള്ളത്തിലൂടെ അധികമായി ഫ്ലൂറൈഡ് ശരീരത്തിൽ എത്തിയാൽ അത് പല്ലുകളെ ബാധിക്കുന്ന ഫ്ലൂറോസിസ് കാരണമാകും. മിതമായ അളവ് ഫ്ലോറൈഡ് പല്ലുകളെ ബാധിക്കും എന്നാൽ വലിയ അളവിൽ ദീർഘനേരം ഫ്ലോറൈഡ് കഴിക്കുന്നത് ഗുരുതരമായ എല്ലിന്റെ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ ഫ്ലൂറോസിസ് തടയുന്നതിൽ കുടിവെള്ളത്തിൻ്റെ ഗുണനിലവാനി നിലവാര നിയന്ത്രണം വളരെ പ്രധാനമാണ്. ഫ്ലോറോസിസിൻ്റെ ലക്ഷണങ്ങളായ ചെറിയ വെളുത്തപാടുകൾ അല്ലെങ്കിൽ കടുംതവിട്ടുപാടുകൾ എന്നിവ ശ്രദ്ധിക്കപ്പെടാതെ വരാം. എല്ലിന് ഫ്ലോറോസിസ് ബാധിച്ചാൽ ജോയിന്റുകളിൽ വേദന അനുഭവപ്പെടും.ഉയർന്ന തോതിൽ ഫ്ലോറൈഡ് ശരിരത്തിൽ എത്തിയാൽ വയറുവേദന, അമിതമായ ഉമിനീര്, ഓർക്കാനം, ഛർദി എന്നിവ ഉണ്ടാകര


* Asthma :- ശ്വസന മാർഗ്ഗങ്ങൾ ഇടുങ്ങുകയും വീർക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്തം.ഇത് ശ്വസനം പ്രയാസകരമാക്കുന്നു. നഗരവൽക്കരണം ആസ്മ വർദ്ധിപ്പിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്. പൊടിപടലങ്ങൾ,വായുമലിനീകരണം,കെമിക്കലുകൾ എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. തുറന്ന സ്ഥലത്ത് വെച്ച് പുകവലിക്കുന്നതും ഇതിനൊരു കാരണമാണ്.


* Allergies :- പാരിസ്ഥിതിക മാറ്റങ്ങൾ വലിയൊരു അളവിൽ അലർജി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പരീക്ഷണങ്ങൾ തെളിയിക്കുന്നത് വായുമലിനീകരണം, കെമിക്കലുകളുടെ വ്യാപനം തുടങ്ങിയ വിവിധ പരിസ്ഥിതി

മലിനീകരണങ്ങൾ അലർജി സംബന്ധമായ രോഗങ്ങൾക്കിട വരുത്തുന്നു എന്നാണ്. അലർജിയെ സ്വാധീനിക്കുന്ന ഏറ്റവും വിപുലമായ പാരിസ്ഥിതി ഘടകങ്ങൾ വായുവിലൂടെയുള്ള

അലർജിയാണ്.വ്യവസായവൽക്കരണം, നഗരവൽക്കരണം എന്നിവയിലൂടെ വായു മലിനീകരണം

വർദ്ധിച്ചു.ജനസംഖ്യയിൽ 40% വായുമലിനീകരണം കൊണ്ടുള്ള അലർജി രോഗങ്ങൾ അനുഭവിക്കുന്നവരാണ്.

അലർജി രോഗങ്ങൾ ഇല്ലാതാകുന്നതിനും നിയന്ത്രിക്കുന്നതിനും മെഡിക്കൽ നടപടികൾ ആവശ്യമാണ്. എന്നാൽ

പാരിസ്ഥിതിക മാറ്റങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.




392 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page