top of page

B21ES01AC - ENVIRONMENTAL STUDIES B4U3 (NOTES)

Block 4

Unit 3

CONCEPT OF GLOBAL WARMING AND CLIMATE

( ആഗോളതാപനം എന്ന സങ്കല്പവും കാലാവസ്ഥയും)


Global warming and climate change ( ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ) വർത്തമാന കാലഘട്ടത്തിലെ കേന്ദ്ര പരിസ്ഥിതി പ്രശ്നമായിട്ടാണ് ആഗോളതാപനത്തെ കണക്കാക്കുന്നത്. ഭൂമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളെയും വളരെയധികം പ്രയാസപ്പെടുത്തുന്ന ഒന്നാണ് ആഗോളതാപനം. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളായ നൈട്രജൻ,ഓക്സസിജൻ എന്നിവയുടെ അളവിനെക്കാൾ കാർബൺ മോണോ‌ക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ അളവ് കൂടിയാൽ അന്തരിക്ഷത്തിന് താങ്ങാവുന്നതിലധികം ചൂട് ആകിരണം ചെയ്യാൻ കഴിവുള്ള വാതകങ്ങൾ കൂടുതൽ ചൂടാകിരണം ചെയ്താൽ ഭൂമിയുടെ ചൂടും കൂടും.ഈ പ്രവർത്തനം തുടർന്നാൽ ഭൂമിയുടെ ചൂട് വർദ്ധിക്കുകയും പല പ്രത്യാഘാതങ്ങളും ഉണ്ടാവുകയും ചെയ്യും,അന്തരീക്ഷത്തിൻ്റെ ചൂട് അതിനു താങ്ങാവുന്നതിലും അധികമാകുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഇത് ഹരിതഗൃഹപ്രഭാവം (Greenhouse effect)എന്നും അറിയപ്പെടുന്നു. ഈ പ്രതിഭാസം പരിസ്ഥിതിയെ നശിപ്പിക്കും.


#  Implications of global warming( ആഗോളതാപനത്തിൻറെ പ്രത്യാഘാതങ്ങൾ):


1. ആഗോളതാപനം നിലവിലെ ഫലള ഷമായ മേഖലകളിലെ ഈർപ്പത്തിൻ്റെ അളവ് ഗണ്യമായി കുറക്കുകയും


പിന്നീട് വരണ്ട ഭൂമിയും മരുഭൂമിയും ആക്കുകയും ചെയ്യും.


2.ലോകത്തിലെ പല രാജ്യങ്ങളും വരൾ ച്ചയിൽ കഷ്ടപ്പെടും.


3. കാർഷിക ഉത്പാദനം ഗണ്യമായി കുറയും.


4. ചൂട് കൂടുന്നതിന് കാരണമാകും. 1998 United Nations Environmental Program അഭിപ്രായപ്പെടുന്നത് ലോകം വ്യാവസായികയുഗത്തിനു മുനുള്ള തിനേക്കാൾ 0.5 സെൽഷ്യസ് ചൂട് ഇപ്പോൾ കൂടുതൽ അനുഭവിക്കുന്നുണ്ട് എന്നാണ്.ഇത് ഒരു തുടർ പ്രവർത്തനമായി മാറിക്കൊണ്ടിരിക്കുകയാണ്.


5. ആഗോളതാപനത്തിന് കൂടുതൽ ഗുരുതരമായ ഫലങ്ങൾ ഉണ്ട്. താപനില ഉയരുന്നത് ധ്രുവ പ്രദേശങ്ങൾ ഉരുകുന്നതിന് കാരണമാകും. ഇത് സമുദ്രനിരപ്പ് ഉയരാൻ ഇടയാക്കും. സമുദ്രനിരപ്പിൽ അഞ്ചു ശതമാനം ഉയർച്ചയുണ്ടായാൽ പോലും ദശലക്ഷക്കണക്കിന് ആളുകളെ താഴ്ച വേലിയേറ്റ മേഖലയിലേക്ക് മാറ്റി പാർപ്പിക്കുകയും നിരവധി ചെറു ദ്വീപ് രാഷ്ട്രങ്ങൾ പൂർണമായും പ്രത്യക്ഷമാവുകയും ചെയ്യും.


6. ആഗോള ശരാശരി ഉപരിതല താപനം, ശീതകാല ഉപരിതല ചൂട് മുതലായവയാണ് മറ്റു പ്രധാന ഫലങ്ങൾ.


7. മാനുഷിക കാഴ്ചപ്പാടിൽ ആഗോളതാപനത്തിൻ്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ഒന്ന് കാലാവസ്ഥ അഭയാർത്ഥികളുടെ സൃഷ്ടിയാണ്. വരൾച്ച, വെള്ളപ്പൊക്കം, പട്ടിണി, സ്ഥാനട്ടംശം തുടങ്ങിയ കാലാവസ്ഥ സാഹചര്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കാലാവസ്ഥാ അഭയാർത്ഥികൾ. അതിനാൽ ഈ കാലാവസ്ഥാ അടയാർത്ഥികൾ ആഗോളതാപനത്തിൻ്റെ ഏറ്റവും ദൃശ്യമായ അടയാളമായി കണക്കാക്കുന്നു. Major drivers of Climate change (Greenhouse gases and aerosol) ഹരിതഗൃഹ വാതകങ്ങളുടെ വലിയ പുറന്തള്ളൻ അന്തരീക്ഷത്തെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത ഒരു മില്യൺ, ബില്യൺ, ട്രില്യൺ എന്നിങ്ങനെ അളക്കുന്നു.ഒരു മില്യൺ അഥവാ ദശലക്ഷം എന്നത് ഏകദേശം 13 ഗാലൺ ദ്രാവകത്തിൽ ലയിപ്പിച്ച ഒരു തുള്ളി വെള്ളത്തിന് തുല്യമാണ്. ഈ വാതകങ്ങളിൽ ഓരോന്നിനും ഏതാനും വർഷങ്ങൾ മുതൽ ആയിരക്കണക്കിന് വർഷങ്ങൾ വരെ അന്തരീക്ഷത്തിൽ നിലനിൽക്കാൻ കഴിയും. ഈ വാതകങ്ങൾക്കെല്ലാം അന്തരീക്ഷത്തിൽ നന്നായി കലരാനും കഴിയും.


# Some important greenhouse gases in the atmosphere:


1. Water Vapour (ജലബാഷ്യം ):- മൊത്തത്തിൽ ഏറ്റവും സമൃദ്ധമായ ഹരിതഗൃഹ വാതകമായ ജലബാഷം മറ്റ് ഹരിതഗൃഹവാതകങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അതിന്റെ അന്തരീക്ഷ സാന്ദ്രതയിലെ മാറ്റങ്ങൾ മനുഷ്യപ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടില്ല,മറിച്ച് പുറത്തുവിടുന്ന മറ്റ് ഹരിതഗൃഹ വാതകങ്ങളുടെ ഫലമായി ഉണ്ടാകുന്ന താപവുമായി ബന്ധപ്പെട്ടിരിക്കും. അന്തരീക്ഷ ഊഷാവ് കൂടുന്നതിനനുസരിച്ച് ഭൂഗർഭസംഭരണിയിൽ നിന്ന് കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടുന്നു. വായു ചൂടായതിനാൽ കേവലഈർപ്പം കൂടുതലായിരിക്കും.ഇത് അന്തരീക്ഷത്തിൽ കൂടുതൽ നീരാവി ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഒരു ഹരിതഗൃഹ വാതകം എന്ന നിലയിൽ ജല ബാഷ്പത്തിൻ്റെ ഉയർന്ന സാന്ദ്രത ഭൂമിയിൽ നിന്ന് കൂടുതൽ താപ ഇൻഫ്രാറെഡ് ഊർജ്ജം പ്രസരിക്കുന്നു. അങ്ങനെ അന്തരീക്ഷത്തെ കൂടുതൽ ചൂടാക്കുന്നു. ചൂടുള്ള അന്തരീക്ഷത്തിന് പിന്നിട് കൂടുതൽ ജല ബാഷ്പം നിലനിർത്താൻ കഴിയും.


2. Carbon dioxide (CO2):- മനുഷ്യപ്രവർത്തനങ്ങളിലൂടെ പുറന്തള്ളുന്ന പ്രാഥമിക ഹരിതഗൃഹവാതകമാണ് കാർബൺഡയോക്സൈഡ്.കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിൽ സ്വാഭാവികമായും കാണപ്പെടുന്നു.ഇത് ഭൂമിയുടെ കാർബൺ ചക്രത്തിന്റെ ഭാഗമാണ്. അന്തരീക്ഷത്തിലേക്ക് കൂടുതൽ കാർബൺഡയോക്സൈഡ് ചേർക്കുന്നതിലൂടെയും അന്തരീക്ഷത്തിൽ നിന്ന് കാർബൺഡയോക്സൈഡ് നീക്കം ചെയ്യാനും സംഭരിക്കാനുമുള്ള വനങ്ങളും മണ്ണും പോലെയുള്ള പ്രകൃതിദത്ത സിരകളുടെ കഴിവിനെ സ്വാധീനിച്ചും മനുഷ്യപ്രവർത്തനങ്ങൾ കാർബൺ ചക്രം മാറ്റുന്നു. കാർബൺഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത് വിവിധ പ്രകൃതിസ്രോതസ്സുകളിൽ നിന്നാണെങ്കിലും വ്യവസായ വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിന് മനുഷ്യപ്രവർത്തനങ്ങൾ കാരണമാകുന്നു.കാർബൺഡയോക്സൈഡ് പുറപ്പെടുവിക്കുന്ന പ്രധാന മനുഷ്യപ്രവർത്തനം ഊർജ്ജത്തിനും ഗതാഗതത്തിനുമായി ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനമാണ്. ചില വ്യവസായിക പ്രക്രിയകളും ഭൂമി വിനിയോഗ മാറ്റങ്ങളും കാർബൺഡയോക്സൈഡ് പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അന്തരീക്ഷത്തിലും സമുദ്രത്തിലും കരയിലും കാർബൺഡയോക്സൈഡ് നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്നു.കാരണം ഇത് നിരവധി

സൂക്ഷമാണുക്കൾ,സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയാൽ ഉത്പാദിപ്പിക്കപ്പെടുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. 1750ൽ വ്യവസായിക വിപ്ലവം ആരംഭിച്ചത് മുതൽ അന്തരിക്ഷത്തിലേക്ക്

കാർബൺഡയോക്സൈഡും മറ്റു ചൂടുവാതകങ്ങളും ചേർന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്ക്

മനുഷ്യപ്രവർത്തനങ്ങൾ ധന്യമായ സംഭാവന നൽകി.


3. Methane (CH4)(മിഥേയൻ ):- കാർബൺഡയോ‌ക്സൈഡ് നേക്കാൾ വളരെ കുറച്ച് സമയമേ മിഥൻ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുള്ളുവെങ്കിലും ഹരിതഗൃഹപ്രഭാവത്തിന്റെ കാര്യത്തിൽ അത് വളരെ ശക്തമാണ്. മിഥേൻ പുറന്തള്ളുന്ന മനുഷ്യപ്രവർത്തനങ്ങളിൽ പ്രകൃതിവാതക സംവിധാനത്തിൽ നിന്നുള്ള ചോർച്ചയും,കന്നുകാലി വളർത്തലും ഉൾപ്പെടുന്നു.പ്രകൃതിദത്ത തണ്ണീർത്തടങ്ങൾ പോലുള്ള പ്രകൃതി സ്രോതസ്സുകളും മിഥേൻ പുറന്തള്ളുന്നു. കൂടാതെ മണ്ണിലെ സ്വാഭാവിക പ്രക്രിയകളും അന്തരീക്ഷത്തിലെ രാസപ്രവർത്തനങ്ങളും അന്തരീക്ഷത്തിൽനിന്ന് മീഥേയൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ് നേക്കാൾ വളരെ കുറവാണ് മിതേൻ എന്നാൽ കർബൺഡയോക്സൈഡിനേക്കാൾ വികിരണം പിടിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാണ്.


4. Nitrous Oxide (N20 ) നൈട്രസ് ഓക്സൈഡ് - കൃഷി, ഇന്ധനജ്വലനം, മലിനജലപരിപാലനം, വ്യവസായിക പ്രക്രിയകൾ തുടങ്ങിയ മനുഷ്യപ്രവർത്തനങ്ങൾ അന്തരീക്ഷത്തിലെ നൈടസ് ഓക്സൈഡ് അളവ് വർദ്ധിപ്പിക്കുന്നു. അന്തരീക്ഷത്തിൽ സ്വാഭാവികമായും ഇത് അടങ്ങിയിരിക്കുകയും ഭൂമിയുടെ നൈട്രജൻ ചക്രം രൂപപ്പെടുത്തുകയും ചെയ്യുന്നു. നൈട്രസ് ഓക്സൈഡ് തന്മാത്രകൾ ശരാശരി 114 വർഷം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഇതിനെ ഒരു സിങ്ക് വഴി നീക്കം ചെയ്യുകയോ,രാസപ്രവർത്തനത്തിലൂടെ നശിപ്പിക്കുകയോ ചെയ്യാം. ഒരു പൗണ്ട് നൈട്രസ് ഓക്സൈഡിന്റെ ആഘാതം അന്തരീക്ഷത്തെ ചൂടാക്കുന്നത് ഒരു പൗണ്ട് കാർബൺ ഡൈ ഓക്‌സൈഡ്ന്റ ഏതാണ്ട് 300 മടങ്ങാണ്. ആഗോളതലത്തിൽ മൊത്തം നൈട്രസ് ഓക്സൈഡ് 40% വും മനുഷ്യപ്രവർത്തനങ്ങളിൽ നിന്നാണ് വരുന്നത്. നൈട്രസ് ഓക്സൈഡ്ൻ്റെ സ്വാഭാവികമായ പുറന്തള്ളൽ പ്രധാനമായും മണ്ണിലെയും സമുദ്രങ്ങളിലേയും നൈട്രജന വിഘടിപ്പിക്കുന്ന ബാക്ടീരിയകളിൽ നിന്നാണ്. നൈട്രസ് ഓക്സൈഡ് ചിലതരം ബാക്ടീരിയകളാൽ ആഗിരണം ചെയ്യപ്പെടുമ്പോഴോ അൾട്രാ വയലറ്റ് വികിരണം അല്ലെങ്കിൽ മാസപ്രവർത്തനങ്ങൾ വഴി നശിപ്പിക്കപ്പെടുമ്പോഴോ അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.


5. Flurocarbons (FCs ):- മറ്റ് ഹരിതഗ്രഹ വാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്ലോറിനേറ്റഡ് വാതകങ്ങൾക്ക് പ്രകൃതിദത്ത സ്രോതസ്സുകൾ ഒന്നുമില്ല.മനുഷ്യനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് മാത്രമാണ് അവവരുന്നത്. ഓസോൺ നശിപ്പിക്കുന്ന പദാർത്ഥങ്ങൾക്ക് പകരമായി

ഉപയോഗിക്കുന്നതിലൂടെയും, അലൂമിനിയം, അർദ്ധജാലക നിർമ്മാണം തുടങ്ങിയ വിവിധ വ്യാവസായിക പ്രവർത്തനങ്ങളിലൂടെയും അവ പുറന്തള്ളപ്പെടുന്നു. പല ഫ്ളോറിനേറ്റഡ് വാതകങ്ങൾക്കും മറ്റു ഹരിതഗ്രഫവാതകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്ന ആഗോളതാപന സാധ്യതകൾ ഉണ്ട്. അതിനാൽ ചെറിയ അന്തരീക്ഷ സാന്ദ്രതക്ക് ആഗോളതാപനിലയിൽ ആനുപാതികമായി വലിയ സ്വാധീനം ചെലുത്താൻ ആകും.ദീർഘകാല അന്തരീക്ഷ ആയസ്സുള്ള ഫ്ലോറിനേറ്റഡ് വാതകങ്ങൾ ചില സന്ദർഭങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കും. ഇവ അന്തരീക്ഷത്തിൽ നന്നായി കലരുകയും ചെയ്യും. അവ പുറന്തള്ളപ്പെട്ടതിനുശേഷം ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യുന്നു. പല ഫ്ളോറിനേറ്റഡ് വാതകങ്ങളും അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഏറ്റവും മുകളിലെ അന്തരീക്ഷത്തിൽ സൂര്യപ്രകാശത്താൽ നശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ്. ഫ്ലോറിനേറ്റഡ് വാതകങ്ങളിൽ 4 പ്രധാന വിഭാഗങ്ങളുണ്ട്.


1.ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ(HFCs) കാർബണുകൾ(PFCs)

2. പെർഫ്ലൂറോ

3. സൾഫർ ഹെക്സ ഫ്ലൂറൈഡ്(SF6)

4. നൈട്രജൻ ഡ്രൈ ഫ്ലൂറൈഡ് (NF3)


# Greenhouse effect ( ഹരിതഗൃഹ പ്രഭാവം ):


ഹരിതഗൃഹ വാതകങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുമ്പോഴാണ് ഹരിതഗൃഹപ്രഭാവം സംഭവിക്കുന്നത്. അന്തരീക്ഷത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഈ വാതകങ്ങളിൽ കാർബൺഡയോക്സൈഡ്, മീഥൈൻ, നൈട്രജൻ ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവ പോലുള്ള ഫ്ലോറിനേറ്റഡ് വാതകങ്ങൾ ഉൾപ്പെടുന്നു. സൂര്യരശ്‌മികൾ കാരണം ഭൂമിയുടെ ഉപരിതലം ചൂടാകുന്നു. പിന്നീട് അത് തണുക്കുകയും ചൂട് ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു.എന്നാൽ കാർബൺഡയോക്സൈഡും മറ്റ ചൂട് ആഗിരണം ചെയ്യുന്ന വാതകങ്ങളും വികിരണം ചെയ്ത താപത്തിന്റെ ഒരു ഓഗം എടുത്ത് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നു.ഈ പ്രക്രിയ ഭൂമിയുടെ ഉപരിതലത്തിൽ അധിക താപ ഊർജ്ജം ശേഖരിക്കുന്നതിന് കാരണമാകുന്നു.കഴിഞ്ഞ ഏതാനും ദശകങ്ങളിൽ താപം അഗിരണം ചെയ്യുന്ന വാതകങ്ങളുടെ അളവ് ഗണ്യമായി വർദ്ധിച്ചു. അതിൻ്റെ ഫലമായി അന്തരീക്ഷത്തിലെ ശരാശരി താപനില ഉയർന്നു.ഈ പ്രതിഭാസത്തെ ഹരിത ഗൃഹപ്രഭാവം എന്ന് വിളിക്കുന്നു. ഹരിതഗ്രഹ വാതകങ്ങൾ ഭൂമിക്കു മുകളിൽ ഒരു മേഘാവൃതം ഉണ്ടാക്കുന്നു. ഇത് സൂര്യനിൽ നിന്നുള്ള കിരണങ്ങളെ താഴേക്ക് എത്തിക്കുന്നു എന്നാൽ ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്ന താപ ഊർജത്തെ തടസ്സപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി ഏതാണ്ട് സുസ്ഥിരമായ ഗതി നിലനിർത്തിയിരുന്ന ഭൂമിയുടെ കാലാവസ്ഥ രീതി ദൃശ്യമായ മാറ്റങ്ങൾക്ക് വിധേയമായതായി അടുത്തകാലത്ത് നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ട്. പ്രകൃതിദത്തവും കൃത്രിമവുമായ വാതകങ്ങൾ അടങ്ങിയ ആഗോള അന്തരീക്ഷത്തിൻ്റെ ഘടനയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. 1961 ൽ ഇംഗ്ലീഷ് തത്വചിന്തകനായ ജോൺ ടിൻ ഡോൾ (John Tyndoll ) അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ വർദ്ധിച്ച സാന്ദ്രത ഉപരിതല താപനില വർദ്ധിപ്പിക്കുകയും കാലാവസ്ഥയെ മാറ്റുകയും ചെയ്യുമെന്ന് നിർദ്ദേശിച്ചു.അതിനുശേഷം ഈ വാതകത്തിൻ്റെ സാന്ദ്രത 25 ശതമാനം വർദ്ധിച്ചു.ഈ വർദ്ധന വിവിധ ഘടകങ്ങളാൽ സംഭവിച്ചതാണ്. എണ്ണകൽക്കരി, പ്രകൃതിവാതകങ്ങൾ തുടങ്ങിയ അഫോസിൽ ഇന്ധനങ്ങൾ വിവേചനരഹിതമായി കത്തിക്കുന്നത് അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ വാതകം പുറപ്പെടുവിക്കുന്നു. കാർബൺഡയോക്സൈഡും മറ്റു വാതകങ്ങളും വായുവിലേക്ക് പുറന്തള്ളുന്ന അര ബില്യൺ വാഹനങ്ങൾ റോഡിലുണ്ട്.ഗൾഫ് യുദ്ധത്തിനുശേഷം തുടർച്ചയായി എണ്ണ കിണറുകൾ കത്തിക്കുന്നത് അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ കാർബൺഡയോക്സൈഡ് എത്തുന്നതിന് ഇടവരുത്തുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും ഗതിവേഗം വർദ്ധിപ്പിക്കുന്നതിന് വ്യവസായവൽക്കരണ രാജ്യങ്ങൾ

ഉത്തരവാദികളാണ്.ആഗോളതാപനത്തെക്കുറിച്ചും അതിൻ്റെ അപകടങ്ങളെ കുറിച്ചും ലോക നേതാക്കൾ മുതൽ

സാധാരണക്കാർ വരെയുള്ള മുഴുവൻ അന്താരാഷ്ട്ര സമൂഹവും ബോധവാന്മാരാണ്.ഇത് ലോക ഭക്ഷ്യസുരക്ഷയെ അസ്ഥിരപ്പെടുത്തും. കൃഷിക്കുവൻ തകർച്ചയും, ആവാസ വ്യവസ്ഥയുടെ നഷ്ടവും ഉണ്ടാകും.


# Major impacts of Climate Change on agriculture

(മേഖലകളിൽ ഉണ്ടാക്കുന്ന പ്രധാന പ്രത്യാഘാതങ്ങൾ):


കാലാവസ്ഥ വ്യതിയാനവും കൃഷിയും പരസ്പരബന്ധിതമായി പ്രക്രിയകളാണ്. ഇവ രണ്ടും ആഗോളതലത്തിൽ നടക്കുന്നു.കാലാവസ്ഥ വ്യതിയാനം കൃഷിയെ സാരമായി ബാധിക്കുന്നു. അതിൻ്റെ ഫലങ്ങൾ ലോകമെമ്പാടും അസമമായി വിതരണം ചെയ്യപ്പെടുന്നു. ആഗോള ജനസംഖ്യയും വരുമാന വളർച്ചയും ചേർന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ ത്വരിതഗതിയിലുള്ള വേഗത എല്ലായിടത്തും ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. കാലാവസ്ഥ വ്യതിയാനത്താൽ കൃഷി അത്യന്തം ദുർബലമാണ്. ഉയർന്ന താപനില വിളവ് കുറയ്ക്കുന്നു.അതേസമയം കളകളുടെയും കിടങ്ങളുടെയും വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പലപ്പോടും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കനത്ത മഴ വിളകൾക്കും മണ്ണിൻ്റെ ഘടനക്കും ഹാനികരമാണ്. വേരുകൾക്ക് ശ്വസിക്കേണ്ടതിനാൽ മിക്ക ചെടികൾക്കും വെള്ളക്കെട്ടുള്ള അവസ്ഥയിൽ അതിജീവിക്കാൻ കഴിയില്ല.. കാലാവസ്ഥാ വ്യതിയാനത്തിന്റെ മൊത്തത്തിലുള്ള ആഘാതം കൃഷിയെ പ്രതികൂലമായി ബാധിക്കും.ഇത് ആഗോള ഭക്ഷ്യ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റങ്ങൾ ജല ലഭ്യതയെയും കൃഷിക്കാവശ്യമായ ജലത്തെയും ബാധിക്കും.ആഗോളതാപനത്തിന്റെ ഫലമായി താപനില കൂടുകയും ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്താൽ ഭാവിയിൽ ജലസേചന സൗകര്യങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.ഈ മാറ്റങ്ങൾ പ്രതീക്ഷിച്ച് സസ്യ ബ്രീഡർമാർ വരൾച്ചയോട് സഹകരിക്കുന്ന താപത്തിന്റെയും ഈർപ്പത്തിൻ്റെയും വ്യത്യസ്ത തലങ്ങളുമായി കൂടുതൽ പൊരുത്തപ്പെടാൻ കഴിയുന്ന പുതിയ ഇനം വിളകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നു.


# Impact on Crops( വിദകളിലെ പ്രത്യാഘാതം):


കാർബൺഡയോക്സൈഡിൻ്റെ അളവ് ഉയരുന്നത് വിളകളെ ബാധിക്കും. ഉയർന്ന കാർബൺഡയോക്സൈഡ് പയർ വർഗ്ഗങ്ങളിലും സോയാബീൻ ചെടികളിലും പ്രോട്ടിനും നൈട്രജനും കുറയുന്നതിനിട വരുത്തും. അതിന്റെ ഫലമായി ഗുണനിലവാരം നഷ്ടപ്പെടുന്നു. ധാന്യത്തിന്റെയും തീറ്റയുടെയും ഗുണനിലവാരം കുറയുന്നത് മേച്ചിൽ സ്ഥലങ്ങളുടെ കഴിവ് കുറയ്ക്കും. കൂടുതൽ തീവ്രമായ താപനിലയും മഴയും വിളവളർച്ചയെ തടയും.വെള്ളപ്പൊക്കവും വരൾച്ചയും വിളകളെ ദോഷകരമായി ബാധിക്കുകയും വിളവു കുറയുകയും ചെയ്യാൻ കാരണമാകുന്നു. പല കളകളും കിടങ്ങളും ഫംഗസുകളും ചൂടുള്ള താപനിലയിലും ഈർപ്പമുള്ള കാലാവസ്ഥയിലും വർദ്ധിച്ച കാർബൺഡയോക്സൈഡിൻ്റെ അളവിലും വളരുന്നു.കുളകളുടെയും കീടങ്ങളുടെയും പരിധിയും വിതരണവും കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. വർദ്ധിച്ചുവരുന്ന കാർബൺഡയോക്സൈഡ് ചെടികളുടെ വളർച്ചയെ ഉത്തേജിപ്പിക്കും എങ്കിലും, മിക്ക ഭക്ഷ്യവിളകളുടെയും പോഷകമൂല്യം കുറയ്ക്കുകയും ചെയ്യും. ഇത് മനുഷ്യൻ്റെ ആരോഗ്യത്തിനും ഭീഷണിയാണ്.വർധിച്ചുവരുന്ന കിടനാശിനികളുടെ ഉപയോഗവും മനുഷ്യൻ്റെ ആരോഗ്യത്തിന് ഭീഷണിയാണ്.


# Impact onLivestock ( കന്നുകാലികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ):


അമിതമായ ചൂട് കന്നുകാലികളെ നേരിട്ടും അല്ലാതെയും ബാധിക്കും.അവയുടെ ഉത്പാദനക്ഷമതക്കം പാലുൽപാദനശേഷിക്കും ഇതൊരു ഭീഷണിയാണ്. വരൾച്ച മേയാനുള്ള സ്ഥലങ്ങളെ പരിമിതപ്പെടുത്തുന്നു. കാലാവസ്ഥ മാറ്റം കന്നുകാലികളിലും പലതരം അസുഖങ്ങൾ ഉണ്ടാക്കുന്നതിനിട വരുത്തുന്നു.കുന്നുകാലികളുടെ ആരോഗ്യത്തിനായി പല മരുന്നുകളും കണ്ടെത്തിയിട്ടുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ അതു കൊണ്ടും ഫലമില്ലാത്ത അവസ്ഥ വരും.ഇത് മത്സ്യബന്ധനങ്ങളെയും ബാധിക്കും. കാർബൺഡയോക്സൈഡിൻ്റെ അളവ് വർദ്ധിക്കുന്നത് മേച്ചിൽ സ്ഥലങ്ങളുടെ കുറവിനും കുന്നുകാലികൾക്ക്

ആവശ്യമായ പോഷക കുറവിനും ഇടവരുത്തും.


#  Impacts on fisheries (മന്ധനത്തിലെ പ്രത്യാഘാതങ്ങൾ) :


കാലാവസ്ഥ വ്യതിയാനം മൂലം ജലജീവികൾക്ക് അവർ നിൽക്കുന്നിടത്തുനിന്നും മറ്റു മേഖലകളിലേക്ക് നീങ്ങേണ്ടതായി വരും.അത് ഈ ഇനങ്ങളെ ഭക്ഷണത്തിനും മറ്റു വിഭവങ്ങൾക്കും വേണ്ടി മറ്റു ജീവജാലങ്ങളുമായുള്ള മത്സരത്തിലേക്ക് നയിക്കും. കാലാവസ്ഥ വ്യതിയാനം ചില സമുദ്ര രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകും. തപനിലയിലെയും സീസണുകളിലെയും മാറ്റങ്ങൾ പ്രത്യൽപാദനത്തിന്റെയും കുടിയേറ്റത്തിന്റെയും സമയത്തെ ബാധിക്കും.ജലജീവികളുടെ ജീവിതചക്രത്തിലെ പല ഘട്ടങ്ങളും താപനിലയും ഋതുക്കളുടെമാറ്റവും വഴി നിയന്ത്രിക്കപ്പെടുന്നവയാണ്.


#  Major impacts of Climate Change on forest ( കാലാവസ്ഥ വ്യതിയാനം വനങ്ങളിൽ ഉണ്ടാക്കുന്ന പ്രധാന പ്രത്യാഘാതങ്ങൾ):


താപനിലയിലെ മാറ്റം,മഴയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, കാലാവസ്ഥ മാറ്റങ്ങൾ എന്നിവ വനമേഖലകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. കൂടാതെ കാർബൺഡയോക്സൈഡ്ൻ്റെ അളവ് അമിതമാകുന്നത് മരങ്ങളുടെ വളർച്ചയെയും ബാധിക്കും.


# Impact on forest growth and productivity ( വളർച്ചയെയും മൽപാദനത്തെയും സാധിക്കുന്ന പ്രത്യാഘാതങ്ങൾ):


നിലവിലുള്ള ഭൂമിശാസ്ത്രപരമായ ശ്രേണികളിലെ സാഹചര്യങ്ങൾ അനുയോജ്യമല്ലെങ്കിൽ ചില സ്പീഷീസുകൾ പ്രാദേശികമായി അപ്രത്യക്ഷമാകും. കാലാവസ്ഥ വ്യതിയാനം ചില പ്രദേശങ്ങളിൽ വരച്ചക്കും മറ്റുള്ളവയിൽ അതിതീവ്രമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത വർദ്ധിപ്പിക്കും. വർദ്ധിച്ച താപനില മഞ്ഞുവീഴ്ചയുടെ സമയത്തിൽ മാറ്റം വരുത്തുന്നു. ഇത് കാലാനുസൃതമായ ജലലഭ്യതയെ ബാധിക്കുന്നു. പല മരങ്ങളും ഒരു പരിധിവരെ വരൾച്ചയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും താപനിലയിലെ വർദ്ധന ഭാവിയിലെ വരൾച്ചയിൽ മുൻകാലങ്ങളിൽ അനുഭവിച്ചതിനേക്കാൾ കൂടുതൽ നാശം ഉണ്ടാക്കും. കൂടാതെ വരൾച്ച കാട്ടുതീ സാധ്യത വർദ്ധിപ്പിക്കുന്നു.കാരണം ഉണങ്ങിയ മരങ്ങൾ തീപിടുത്തത്തിന് ഇന്ധനം നൽകുന്നു.ആവശ്യത്തിനു വെള്ളവും പോഷകങ്ങളും നൽകിയാൽ അന്തരിക്ഷത്തിലെ കാർബൺഡയോക്സൈഡ് വർദ്ധനവ് വൃക്ഷങ്ങളെ ഉത്പാദനക്ഷമമാക്കും. ഇത് വൃക്ഷങ്ങളുടെ വിതരണത്തെ മാറ്റിമറിക്കും. ജലപരിമിതി ഇല്ലാത്ത പോഷകസമ്പുഷ്ടമായ മണ്ണിൽ വളർച്ച ഏറ്റവും കൂടുതൽ ആയിരിക്കും. ഫലദ്രവിഷ്ടതയും ജലലഭ്യതയും കുറയുന്നതിനനുസരിച്ച് ഇത് കുറയും.


# Impact of forest disturbances ( വനനാശത്തിൻ്റെ ആഘം):


കാലാവസ്ഥ വ്യതിയാനം, പ്രാണികളുടെ പൊട്ടിത്തെറി, ആക്രമകാരികളായ ജീവികൾ, കാട്ടുതീ,കൊടുങ്കാറ്റുകൾ

തുടങ്ങിയ വനശല്യങ്ങളുടെ ആവർത്തിയിലും തീവ്രതയിലുംമാറ്റം വരുത്തും. ഈ അസ്വസ്ഥതകൾ

ഉൽപാദനക്ഷമത കുറയ്ക്കുകയും ചില സന്ദർഭങ്ങളിൽ വൃക്ഷ ഇനങ്ങളുടെ വിതരണത്തിൽ മാറ്റം വരുത്തുകയും

ചെയ്യും. ചില സന്ദർഭങ്ങളിൽ നിലവിലുള്ള ജീവിവർഗ്ഗങ്ങൾ നശിക്കാനിട വരും. ഈ സന്ദർഭത്തിൽ പുതിയ ഇനം സസ്യങ്ങൾ ഒരു പുതിയ തരം വനം സൃഷ്ടിക്കുന്നു. വനങ്ങളുടെ അപകടസാധ്യതകൾ വർധിക്കുന്നത്

താപനിലയിലും മഴയിലും വ്യതിയാനങ്ങൾ ഉണ്ടാക്കും. കാട്ടുതി കാടിനെ കൂടുതൽ കീടബാധയ്ക്ക് ഇടവരുത്തും.


# Impact of Climate Change on forest sector( വനമേഖലയിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം):


1. വിതരണത്തിലെ മാറ്റം

കാലാവസ്ഥ വ്യതിയാനം വനങ്ങളുടെ സ്ഥാനമാറ്റങ്ങളിലൂടെ ആഗോള തടി ഉൽപാദനം വർദ്ധിപ്പിക്കും. ചൂടുള്ള

കാലാവസ്ഥാ, ദൈർഘ്യം ഏറിയ വളർച്ച സിസകൾ എന്നിവ മൂലമുണ്ടാകുന്ന സസ്യവളർച്ചയെ ത്വരിതപ്പെടുത്തും. തടി വിതരണം മാറുന്നത് വിപണിയെ ബാധിക്കും. പൊതുവേ വില കുറയും.


2. ആവശ്യകതയിലെ മാറ്റം

അടുത്ത 50 വർഷത്തിനുള്ളിൽ ജൈവ ഇന്ധന ആവശ്യകതയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ചില കണക്കുകൾ

പ്രവചിക്കുന്നു. വർദ്ധിച്ചുവരുന്ന ഊർജ്ജ വിലയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും പശ്ചാത്തലത്തിൽ

ഇന്ധനത്തിനും ബയോമാസ് ഊർജ്ജത്തിനും ആയി മരം ഉപയോഗിക്കുന്നത് വളരെയധികം വർദ്ധിക്കും.


# Major impacts of Climate Change on water resources ( കാലാവസ്ഥ വ്യതിയാനം ജലവിഭവങ്ങളിൽ):


1. Water cycle and water demand( ജലചക്രവും ജലത്തിൻ്റെ ആവശ്യകതയും )

ചൂടുള്ള താപനില അന്തരീക്ഷത്തിലേക്കുള്ള ജലത്തിൻ്റെ ബാഷ്പീകരണ നിരക്ക് വർദ്ധിപ്പിക്കുന്നു. വർദ്ധിച്ച ബാഷ്പീകരണം ചില പ്രദേശങ്ങളെ വരണ്ടതാക്കുകയും മറ്റു പ്രദേശങ്ങളിൽ അധികമഴ പെയിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റുള്ള സമയത്ത് പെയ്യുന്ന മഴയുടെ അളവിലെ മാറ്റങ്ങൾ മലചക്രം തന്നെ മാറി എന്നതിന് തെളിവാണ്.


2. Water supply( ജലവിതരണം)


കുറഞ്ഞ വെള്ളവും വരൾച്ചയും മിക്ക മേഖലകളിലും പ്രത്യേകിച്ച് കൃഷി, വനം, ഊർജ്ജം,കുടിവെള്ളം എന്നിവയിൽ ഗുവതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഒഴുക്കിന്റെ ഗതിമാറും. വാർഷിക ജലലഭ്യത കുറയും.മഴയുടെ ആവർത്തിയും തീവ്രതയും വർദ്ധിക്കുന്നു. കനത്ത മഴയിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള

സാധ്യത കൂടുതലാണ്. ചില പ്രദേശങ്ങളിൽ കുടിവെള്ളത്തിനുള്ള ഭൂഗർഭജല ലഭ്യത കുറയുന്നതോടെ ഭൂഗർഭജല റീചാർജിനെയും ബാധിക്കും.


3. Water quality :


മഴ വർദ്ധിക്കുന്ന പ്രദേശങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം തകരാറിലായേക്കാം. കനത്ത മഴ നദികളിലേക്കും തടാകങ്ങളിലേക്കും അവശിഷ്ടങ്ങൾ ഒഴുകുന്നതിൻ്റെ അളവ് വർദ്ധിപ്പിക്കും. തീരപ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ സമുദ്രനിരപ്പ് ഉയരുന്നത് കൊണ്ടുള്ള അപകട സാധ്യതകൾ നേരിടുന്നു. ശുദ്ധജലം കിട്ടാനില്ലാത്ത

അവസ്ഥ ഉണ്ടാകും.


# Management options to tackle climate change ( കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള മാനേജ്മെന്റ് ഓപ്ഷനുകൾ ):


1. ആഗോളതാപനം പ്രധാനമായും വ്യവസായിക രാജ്യങ്ങളുടെ ഉൽപന്നമാണ്. അവർ ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താക്കളാണ്. അതിനാൽ മുഴുവൻ പാശ്ചാത്യ വ്യാവസായിക ജീവിതശൈലിയിൽ ഒരു

പുനർവിചിന്തനം ആണ് ഇതിന് പരിഹാരം. പക്ഷേ ഇത് അസാധ്യമാണ്.കാരണം വ്യവസായികലോകം ഒരു

ഒരുപാട് ത്യാഗം സഹിക്കേണ്ടിവരും.


2. ആഗോളതാപനം കുറക്കുന്നതിനുള്ള അടിയന്തര പരിഹാരം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുക എന്നതാണ്. ഫോസിൽ ഇന്ധനം, പവർ‌സ്റ്റേഷനുകൾ അടച്ചു പുട്ടൽ,ന്യൂക്ലിയർ പവർ എന്നിവ ഉപയോഗിച്ച് ഇത് സാധ്യമാക്കാം.


3. വ്യവസായവൽകൃത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ വാതകങ്ങൾ പുറന്തള്ളുന്നത് പരിമിതപ്പെടുത്തുന്നതിന്

ഡാറ്റ നേടുന്നതിന് സഹായിക്കണം.


4. എല്ലാ രാജ്യങ്ങളും തങ്ങളുടെ വിഷാംശം പുറം തള്ളുന്നത് പരിമിതപ്പെടുത്താൻ ദേശീയ തന്ത്രങ്ങൾ നടപ്പിലാക്കണം.


5. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നയങ്ങളുടെ രൂപീകരണത്തിൽ കാലാവസ്ഥ വ്യതിയാനം തിരിച്ചറിയാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കണം.


6. വിദ്യാഭ്യാസത്തിൻ്റെയും പരിശിലനത്തിൻ്റെയും ബോധപൂർവ്വമായ പരിശ്രമങ്ങളിലൂടെ പരിസ്ഥിതി

പ്രശ്നങ്ങളുമായി പ്രത്യേകിച്ച് ആഗോളതാപനവുമായി ബന്ധപ്പെട്ട പൊതു അവബോധം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്.


7. അന്താരാഷ്ട്ര ഗവേഷണത്തിലും പരിശ്രമത്തിലും എല്ലാ രാജ്യങ്ങളും സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്യണം.


8. വികസനത്തിന്റെറെയും ആധുനികവൽക്കരണത്തിൻ്റെയും സ്വഭാവത്തിലുള്ള കൂടുതൽ ചൂഷണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ ഒരു ആഗോള പാരിസ്ഥിതിക നൈതികത ആവശ്യമാണ്. അതിനാൽ പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കുന്നതിനും അവ തുല്യമായും ന്യായമായും പങ്കിടുന്നതിനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ ആവശ്യമാണ്.ഇത് ഭൂമിയെ ഗണ്യമായ ഒരു വിപുലീകരണത്തിൽ നിലനിർത്തും.


# Overview of acid rains :


നൂറ്റാണ്ടുകൾക്കു മുമ്പേ ആസിഡ് മഴ ലണ്ടൻ പോലുള്ള പ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്നു. എങ്കിലും 1980കളുടെ ആരംഭം വരെ ഈ പ്രശ്നം ശാസ്ത്രീയവും, സാമ്പത്തികവും,രാഷ്ട്രീയവുമായ പ്രാധാന്യം നേടിയിരുന്നില്ല.ദേശീയ അതിർത്ഥികൾ ഭേദിക്കും എന്നതിനാൽ ആസിഡ് മഴ അമേരിക്ക, കാനഡ, ജർമ്മനി, സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലുള്ള സൗഹൃദ അയൽരാജ്യങ്ങൾ തമ്മിലുള്ള ചൂടേറിയ തർക്കത്തിന് കാരണമായി. ആസിഡ് 20 മരങ്ങൾക്കും മറ്റു സസ്യജാലങ്ങൾക്കും ഹാനികരമാണ്. ഇത് ഇലകൾക്ക് പരിക്കേൽപ്പിക്കുകയും വളർച്ച കുറയ്ക്കുകയും ചെയ്യും. ഇതു വലിയ സാമ്പത്തിക ആഘാതവും ഉണ്ടാക്കും. ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി,കാൺപൂർ,ബാംഗ്ലൂർ, അഹമ്മദാബാദ്,കൊൽക്കൊത്ത എന്നിവിടങ്ങളിൽ ആസിഡ് മഴയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. ആസിഡുഴ മുഴുവൻ ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഇത് ജലത്തിന്റെ ഒരിതലത്തിലുള്ള ജീവികളുടെ പ്രതിരോധശക്തി കുറയുന്നതിനിട വരുത്തും. സൂക്ഷ്മാണുക്കൾ ക്രാമണ പ്രവർത്തനരഹിതമാവുകയും മൂലകങ്ങളുടെ സ്വാഭാവിക ചക്രങ്ങളെ ബാധിക്കുകയും ചെയ്യും.ഇത് മനുഷ്യ ജീവിതത്തെ മാത്രമല്ല,ജലത്തിലുള്ള ആയിരക്കണക്കിന് ജീവജാലങ്ങളെയും ബാധിച്ചിട്ടുണ്ട്. ആസിഡ് മഴ തടയാൻ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് വാരുകങ്ങൾ കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂലകങ്ങൾ പരിമിതപ്പെടുത്തുകയും അന്തരീക്ഷത്തിലെ വാതകങ്ങളുടെ വ്യാപനം നിയന്ത്രിക്കുകയും ചെയ്യണം.


#  Ozone layer depletion ( ഓസോൺ പാളിയുടെ ശോഷണം):


ഭൂമിയുടെ അന്തരീക്ഷം അനേകം പാളികളാൽ നിർമ്മിച്ചതാണ്. ഏറ്റവും താഴ്ന്ന പാളിയായ ട്രോപോസ്ഫിയർ ഭൂമിയുടെ ഒരുതലത്തിൽ നിന്ന് ഏകദേശം6മൈൽ അല്ലെങ്കിൽ പത്ത് കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു.ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 9 മുതൽ 18 മൈൽ വരെയുള്ള സ്ട്രാറ്റോസ്ഫിയറിലെ ഒരു പാളിയിലാണ് ഓസോൺ കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ അടങ്ങിയ ഒരു തന്മാത്രയാണ് ഓസോൺ.ഏത് സമയത്തും സ്ട്രാറ്റോസ്ഫിയറിൽ ഓസോൺ തന്മാത്രകൾ രൂപീകരിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.ഭൂമിയിലെ ജീവനെ നശിപ്പിക്കുന്ന സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങളെ 97 മുതൽ 99% വരെ ആഗിരണം ചെയ്യാൻ ഇതിന് കഴിവുണ്ട്. മുകളിലെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഓസോൺ പാളിയുടെ കനം കുറയുന്നതാണ് ഓസോൺ പാളി ശോഷണം.അന്തരീക്ഷത്തിലെ ക്ലോറിൻ, ബ്രോമിൻ അറ്റങ്ങൾ ഓസോണുമായി സമ്പർക്കം പുലർത്തുകയും ഓസോൺ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ചില സംയുക്തങ്ങൾ അൾട്രാ വയലറ്റ് പ്രകാശവുമായി സമ്പർക്കത്തിൽ വരുമ്പോൾ ക്ലോറിനും ബ്രോമിനും പുറത്തുവിടുന്നു. ഇത് ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. അത്തരം സംയുക്തങ്ങളെ ഓസോൺ ശോഷണ പദാർത്ഥങ്ങൾ( Ozone Depleting Substances-ODS ) എന്ന് വിളിക്കുന്നു. ക്ലോറിൻ അടങ്ങിയ ഓസോണിനെ നശിപ്പിക്കുന്ന പദാർത്ഥങ്ങളിൽ ക്ലോറോഫ്ലോറോ കാർബൺ, കാർബൺ ടെട്രാക്ലോറൈഡ്, ഹൈഡ്രോക്ലോറോ ഫ്ലോറോ കാർബണുകൾ, മീഥയിൽ ക്ലോറോഫോം എന്നിവ ഉൾപ്പെടുന്നു.

അതേസമയം ബ്രോമിൻ അടങ്ങിയിരിക്കുന്ന ഓസോൺ നശിപ്പിക്കുന്ന പദാർത്ഥങ്ങൾ ഹാലോണുകൾ, മീഥൈൽ ബ്രോമൈഡ്, ഹൈഡ്രോ ബ്രോമോ ഫ്ലൂറോ കാർബണുകൾ എന്നിവ ഉൾപ്പെടുന്നു. ക്ലോറോ ഫ്ലോറോ കാർബണുകൾ ഓസോൺ സോഷണത്തിന് കാരണമാകുന്ന പ്രധാന പദാർത്ഥങ്ങളാണ്. ക്ലോറിൻ ആറ്റം മറ്റേതെങ്കിലും തന്മാത്രകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ മാത്രം അത് ഓസോണുമായി പ്രതിപ്രവർത്തിക്കില്ല. വലിയ അഗ്നിപർവ്വത സ്ഫോടനം പോലുള്ള ചില പ്രകൃതി പ്രക്രിയകളും ഓസോൺ നാഷണത്തിന് ഇടവരുത്താറുണ്ട്. പക്ഷേ അഗ്നിപർവതങ്ങളിൽ നിന്നുള്ള പ്രഭാവം ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്നു. 1987 ലെ മോൺട്രിയൽ പ്രോട്ടോകോൾ നിർദ്ദേശിച്ചത്, ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉത്പാദനവും, ഇറക്കുമതിയും നിർത്താനും ഭൂമിയുടെ ഓസോൺ പാളി സംരക്ഷിക്കുന്നതിനായി അന്തരീക്ഷത്തിൽ അവയുടെ

സാന്ദ്രത കുറയ്ക്കാനും ആണ്.


*Effects of Ozone layer depletion

ഓസോൺ ശോഷണം പരിസ്ഥിതിക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്നു.


* Effects on Human Health :- ഓസോൺ പാളിയുടെ ശോഷണത്തെ തുടർന്ന് അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് പതിക്കാൻ ഇടവരുന്നു. ഇത് തൊലിപ്പുറത്തുള്ള അസുഖങ്ങൾക്കും, ക്യാൻസറിനും,സൂര്യതാപം, തിമിരം,പെട്ടെന്നുള്ള വാർദ്ധക്യം,ദുർബലമായ പ്രതിരോധ സംവിധാനം എന്നിവയ്ക്ക് കാരണമാകും.


* Effect on animals :- അൾട്രാ വയലറ്റ് രശ്മികളുടെ പതനം മൃഗങ്ങളിൽ കണ്ണിന് അർബുദം, ചാർമ്മ അർബുദം എന്നിവക്ക് കാരണമാകം.


* Effect on Environment :- അൾട്രാവയലറ്റ് രശ്മികൾ ചെടികളുടെ വളർച്ചയെയും,പൂവിടലിനെയും, പ്രകാശസംശ്ലേഷണത്തെയും ഹാനികരമായി ബാധിക്കും.


* Effects on Marine life :- ഹാനികരമായ അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കം പ്ലവങ്ങളെ വളരെയധികം ബാധിക്കും.പ്ലവങ്ങൾ നശിച്ചാൽ ഭക്ഷ്യ ശൃംഖലയിലെ ജീവജാലങ്ങളെയും ബാധിക്കും.


438 views0 comments

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page