top of page
Writer's pictureGetEazy

B21ES01AC - ENVIRONMENTAL STUDIES B1U1 (NOTES)

Block 1


Unit 1

ENVIRONMENTAL SEGMENTS

( പാരിസ്ഥിതിക വിഭാഗങ്ങൾ)


ജീവിതത്തെയും പാരിസ്ഥിതിക പ്രക്രിയകളെയും നിയന്ത്രിക്കുന്ന പാരിസ്ഥിതിക വിഭാഗങ്ങൾ നാലെണ്ണം ആണ്.


1 Atmosphere


2.Hydrosphere


3.Lithosphere


4.Biosphere


ഈ സെഗ്മെന്റുകളുടെ പരസ്പര ഇടപെടലുകൾ ചലനാത്മകമായ മാറ്റങ്ങൾക്കും ലോകമെമ്പാടുമുള്ള പ്രത്യാഘാതങ്ങൾക്കും ഇടവരുത്തുന്നു. ഇതിൽ ഒരു വിഭാഗത്തിൽ സംഭവിക്കുന്ന ഏതൊരു മാറ്റവും മറ്റൊരു വിഭാഗത്തിന്റെ സ്വഭാവത്തെയും പ്രവർത്തനത്തെയും ബാധിക്കും. ഓരോ വിഭാഗങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം ജീവിതത്തിന് അനിവാര്യമാണ്.


Atmosphere :- ഭൂമിയെ ചുറ്റിപ്പറ്റിയുള്ള വാതകങ്ങളുടെ പാളിയാണ് അന്തരീക്ഷം. ഭൂമിയുടെ ഗുരുത്വാ കർഷണത്തിന്റെ പ്രവർത്തനത്താൽ ഭൂഗോളത്തിൽ ഈ പാളി നിലനിൽക്കുന്നു.ഏകദേശം 5000 ദശലക്ഷം വാതകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


ഇവയിൽ അന്തരീക്ഷത്തിലെ പ്രാഥമിക വാതകങ്ങൾ ആയനൈട്രജൻ 78%, ഓക്സിജൻ 21 ശതമാനം,കാർബൺഡയോക്സൈഡ് 0.33 ശതമാനം, ആർഗോൺ 0.93% വും അടങ്ങിയിരിക്കുന്നു. കൂടാതെ ഹീലിയം,മിഥേയൻ, ഓസോൺതുടങ്ങിയ അനേകവാതകങ്ങൾ വേറെയും ഉണ്ട്. ഇവയെല്ലാം അന്തരീക്ഷത്തിൽ എല്ലായിടത്തും നമുക്ക് കാണാൻ കഴിയില്ല. അന്തരീക്ഷത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരത്തിൽ ഓക്സിജൻ,ഓസോൺ, ഹീലിയം, ഹൈഡ്രജൻ എന്നിവ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിന് പുറമേ അന്തരീക്ഷത്തിൽ ജല ബാഷ്പവും അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് ഋതുക്കൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.


. അന്തരീക്ഷത്തിന് ആദ്യം രണ്ടു വ്യത്യസ്ത ഘടനകൾ ഉണ്ടായിരുന്നു. യഥാർത്ഥ അന്തരീക്ഷത്തിൽപ്രാഥമികമായി ഹീലിയവും,ഹൈഡ്രജനും അടങ്ങിയിരുന്നു.ഭൂമിയുടെ അന്തർഭാഗത്ത് ഉരുകിയ പിണ്ഡത്തിൽ നിന്നും പുറപ്പെടുന്ന താപ തരംഗങ്ങൾ നിയന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. ഭൂമി അതിൻ്റെ എല്ലാ അഗ്നിപർവ്വത സ്ഫോടനങ്ങളോടും കൂടി നീരാവി, കാർബൺഡയോക്സൈഡ്,അമോണിയ എന്നിവ പുറത്തുവിട്ടു. ഇത് രണ്ടാമത്തെ അന്തരീക്ഷം സൃഷ്ടിച്ചു. ഈ രണ്ടാമത്തെ ഘട്ടത്തിൽ അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡും, ജലബാഷ്‌പവും കുറച്ചു നൈട്രജനും ഉണ്ടായിരുന്നെങ്കിലും ഓക്സിജൻ ഇല്ലായിരുന്നു.


അടുത്ത ഏതാനും ബില്യൺ വർഷങ്ങളിൽ ജലപാഷപം ഘനീഭവിച്ച് കാർബൺഡയോക്സൈഡിനെ ലയിപ്പിച്ച് മഴയും സമുദ്രങ്ങളും ഉണ്ടാക്കി. ജീവൻ്റെ ഉത്ഭവത്തിന് അനുകൂലമായ ആദ്യത്തെ അന്തരീക്ഷമായിരുന്നു ഇത്. ജീവന്റെ പരിണാമം കാരണം ഓക്സിജൻ്റെ അളവ് കൂടുകയും കാർബൺഡയോക്സൈഡിൻ്റെ അളവ് കുറയുകയും ചെയ്തു. ഓസോൺ പാളിയുടെ രൂപീകരണത്തോടെ അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ജീവജാലങ്ങൾ സംരക്ഷിക്കപ്പെട്ടു. ഈ ഓക്സിജനും നൈട്രജനും ഉള്ള അന്തരീക്ഷം മൂന്നാമത്തെ അന്തരീക്ഷമായി കണക്കാക്കപ്പെട്ടു. അന്തരീക്ഷത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ അഥവാ അന്തരീക്ഷത്തിൻ്റെ

#ഉത്തരവാദിത്തങ്ങൾ താഴെ പറയുന്നു :-


•ഭൂമി അമിതമായി ചൂടാക്കാതെ നിലനിർത്തുക.

•വ്യത്യസ്ത ചൂട് മേഖലകൾ ക്രമീകരിക്കുക.

•താപനിലയിലെ വ്യതിയാനം.

•അന്തരീക്ഷമർദ്ദത്തിലെ മാറ്റങ്ങൾ.

•കാറ്റുകളുടെ ഉൽഭവം.

•മേഘങ്ങളുടെരൂപീകരണം,മഴ, മഞ്ഞുവീഴ്ച.


അന്തരീക്ഷം പാളികളുടെ രൂപത്തിൽ തരംതിരിക്കപ്പെട്ടിരിക്കുന്നു. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, അയണോ സ്ഫിയർഎന്നിങ്ങനെ മൂന്ന് പ്രധാന പാളികളായി തിരിച്ചിരിക്കുന്നു. ഈ പാളികളുടെ സവിശേഷതകൾ അവയുടെ ഘടന, താപനില, റേഡിയേഷൻ്റെ ആഘാതം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടുന്നു.


# Troposphere


ഭൂമിയുടെ ഉപരിതരത്തിന് തൊട്ടുമുകളിൽ കിടക്കുന്ന പാളിയാണിത്. അന്തരീക്ഷത്തിൻ്റെ പിണ്ഡത്തിന്റെ 70 ശതമാനം ഇതിൽ അടങ്ങിയിരിക്കുന്നു. 8 മുതൽ 18 കിലോമീറ്റർ വരെ ഇത് വ്യാപിച്ചു കിടക്കുന്നു. ഈ ഗോളത്തിലെ വായുവിൽ ഒരു ശതമാനം ജലഭാഷ്പ വും കൂടുതൽ കാർബൺഡയോക്സൈഡും അടങ്ങിയിരിക്കുന്നു. ഇത് പൊടിപിടിച്ച പാളിയാണ്. ഇതിലെ താപനിലയുടെ ഇടിവ് ഒരു കിലോമീറ്റർ ഒരു ഡിഗ്രി സെൻഡിഗ്രി എന്ന നിലയിലാണ്. പ്രക്ഷുബ്ധത, കാലാവസ്ഥ എന്നിവയുടെ മേഖലയാണിത്. ട്രോപോ പോസ് എന്ന ഒരു മേഖലയിലാണ് ഇത് അവസാനിക്കുന്നത്.ഈ മേഖല സ്ട്രാറ്റോസ്ഫിയറിനെ ട്രോപോസ്ഫിയറിൽ നിന്ന് വേർതിരിക്കുന്നു. മിക്ക മലിനീകരണങ്ങളും ട്രോപോസ്ഫിയറിൽ തങ്ങിനിൽക്കുന്നു.


# Stratosphere


അന്തരീക്ഷത്തിന്റെറെ രണ്ടാമത്തെ പാളിയാണിത് ഇത്. ഇത് 80 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു. ഈ മേഖലയിൽ ഉൽക്കകളെകാണാൻ കഴിയും. ഈ ഭാഗം മേഘങ്ങളിൽ നിന്നും മോചിതമാണ്. മിക്ക വിമാനങ്ങളും മേഘങ്ങൾക്ക് മുകളിലൂടെ പോയി സ്ട്രാറ്റോസ്ഫിയറിലൂടെ പറക്കുന്നു. അതിനാൽ ഈ മേഖലയെ ജറ്റ് വിമാനങ്ങളുടെ മേഖല എന്ന് വിളിക്കുന്നു. ഈ പാളിയിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു. സ്ട്രാറ്റോസ്ഫിയറിനെ അയൺഓസ് ഫിയർ നിന്നും വേർതിരിക്കുന്ന സ്ട്രാറ്റോപോസിൽ ഇത് അവസാനിക്കുന്നു. ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാതെ തടയുന്ന ഓസോൺ പാളിൽ ഈ

മേഖലയിലാണ്.


# Mesosphere


സ്ട്രാറ്റോസ്ഫിയറിനു മുകളിൽ 80 കിലോമീറ്റർ ഇത് വ്യാപിച്ചുകിടക്കുന്നു. ഉയരം കൂടുതൽ ആയതുകൊണ്ട് ഇവിടെ താപനില കുറവായിരിക്കും. ഈ മേഖലയിൽ മർദ്ദവും വളരെ കുറവാണ്.


# Thermosphere


മിസോസ്ഫിയറിനു മുകളിൽ 700 കിലോമീറ്റർ വരെ ഇത് വ്യാപിച്ചുകിടക്കുന്നു. ഇവിടെ അന്തരീക്ഷ സാന്ദ്രത വളരെ കുറവായതിനാൽ താപനില അതിവേഗം വർദ്ധിക്കുന്നു. ഓക്സിജൻ തന്മാത്രയുടെ വിഘടനം, ഓക്സിജൻ ആറ്റത്തിന്റെ യും ഓക്സിജൻ തന്മാത്രയുടെയും,നൈട്രജൻ തന്മാത്രയുടെയും അയോണീകരണം എന്നിവയെല്ലാം ഈ മേഖലയുടെ സവിശേഷതകളാണ്. ഫോട്ടോ അയോനൈസേഷൻ പ്രതികരണങ്ങൾ കാരണം ഈ പ്രദേശം വൈദ്യുത ചാർജുള്ള കണങ്ങളാലും ഇലക്ട്രോണുകളാലും സമ്പന്നമാണ്. അതിനാൽ ഈ മേഖല അയണോ സ്പിയർ എന്നും അറിയപ്പെടുന്നു.


# Exosphere


തെർമോസ്ഫ‌ിയറിനു മുകളിൽ 10000 കിലോമീറ്ററിൽ കാണപ്പെടുന്നതാണ് എക്സോസ്ഫിയർ. ഇതിൽ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും ആറ്റങ്ങൾ മാത്രമേ ഉള്ളൂ. സൗരവികിരണം കാരണം ഇതിന് വളരെ ഉയർന്ന താപനിലയുണ്ട്.


# Hydrosphere


ഹൈഡ്രോസ്ഫിയർ എന്നത് ജലത്തിൻ്റെ എല്ലാ രൂപങ്ങൾക്കും കൂടി നൽകിയിരിക്കുന്ന ഒരു കൂട്ടായ പദമാണ്. ഒരു ഗ്രഹത്തിലുള്ള ആകെ ജലത്തിൻ്റെ അളവാണ് ഹൈഡ്രോസ്ഫിയർ. ഹൈഡ്രോസ്ഫിയറിൻ്റെ ശീതീകരിച്ച ഭാഗത്തിന് ക്രയോസ്ഫിയർ എന്നാണ് പേര്. ജലം ഒരു ചക്രത്തിൽ ഹൈഡ്രോസ്ഫിയറിലൂടെ നീങ്ങുന്നു. ഇത് മേഘങ്ങൾ ശേഖരിക്കുകയും മഴയായും മഞ്ഞായും ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്നു. ഇത് നദികളും, പുഴകളും, തടാകങ്ങളും ശേഖരിക്കുന്നു. പിന്നീട് അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ച് പോകുന്നു. വീണ്ടും ഇതേ ചക്രം ആരംഭിക്കുകയും ചെയ്യുന്നു. ഇതിനെ ഹൈഡ്രോളജിക്കൽ സൈക്കിൾ എന്ന് വിളിക്കുന്നു.


# Hydrological cycle


ജലം കടലിൽ നിന്ന് അന്തരീക്ഷത്തിലേക്കും അവിടെനിന്ന് ഭൂമിയിലേക്കും അതിലെ ജീവജാലങ്ങൾക്കും പിന്നീട് ബാഷ്പീകരണത്തിലൂടെ മേഘങ്ങൾ ആവുകയും മഴ പെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ് ഹൈഡ്രോളജിക്കൽ സൈക്കിൾ.ഇതൊരു തുടർ പ്രക്രിയയാണ്. മഴയിലൂടെ ഭൂമിയിൽ എത്തുന്ന ജലത്തിൽ കുറച്ചുഭാഗം

ഭൂഗർഭജലമായി മാറുന്നു. കാപ്പിലറി പ്രവർത്തനത്തിലൂടെ ഭൂഗർഭജലം മുകളിലേക്ക് നീങ്ങുകയും അതുവഴി മണ്ണിന്റെ ഉപരിതല പാളിയിലേക്ക് തുടർച്ചയായ ജലവിതരണം നിലനിർത്തുകയും ചെയ്യുന്നു.


Lithosphere


ഭൂമിയുടെ ഖര രൂപത്തിലുള്ള ബാഹ്യഭാഗമാണിത്. ഇതിൽ ഭൂമിയുടെ പുറം തോടിൻ്റെ പാറകളും ജീവികളെ നിലനിർത്തുന്ന പോഷക ഘടകങ്ങൾ അടങ്ങിയ മണ്ണിൻ്റെ നേർത്ത പാളികളും ഉൾപ്പെടുന്നു. ഭൂമിയുടെ പാളികളിൽ ഏറ്റവും ദൃഢമായതും ഏറ്റവും തണുപ്പുള്ളതും ലിത്തോസ്ഫിയർ ആണ്.


# Biosphere


ജീവജാലങ്ങളുടെ മേഖലയെയും പരിസ്ഥിതിയുമായുള്ള അവയുടെ ഇടപെടലുകളെയും ബയോസ്ഫിയർ സൂചിപ്പിക്കുന്നു.

ഇത് വളരെ വലുതും സങ്കീർണ്ണം ആയതുമാണ്Climate.

പരിസ്ഥിതി വ്യവസ്ഥകൾ എന്ന് വിളിക്കുന്ന ചെറിയ യൂണിറ്റുകളായി തിരിച്ചിരിക്കുന്നു.

ജീവജാലങ്ങളുടെ സമുച്ചയം, അവയുടെ ഭൗതിക അന്തരീക്ഷം ഒരു പ്രത്യേക യൂണിറ്റിലെ എല്ലാ പരസ്പര ബന്ധങ്ങളും അടങ്ങിയതാണ് ആവാസവ്യവസ്ഥ അഥവാ ഇക്കോ സിസ്റ്റം. എല്ലാ ആവാസവ്യവസ്ഥക്കും അവയിലെ ജീവനുള്ള വസ്തുക്കൾക്കും ഭൗതിക അന്തരീക്ഷത്തിനും ഇടയിൽ ഒരു ചലനാത്മകമായ പരസ്പരബന്ധം ഉണ്ടായിരിക്കും.ഈ ബന്ധം സ്ഥാപിക്കുന്നതിന് പല രൂപങ്ങൾ സ്വീകരിക്കുന്നു. ഇത്തരം ബന്ധം സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജൈവ സമൂഹത്തെ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. താഴെ പറയുന്നു


* ഉൽപാദകർ

* ഉപഭോക്താക്കൾ

* വിഘാടകർ


# Concept of Weather and Climate Weather


1. Weather എന്നത് പരിമിതമായ ഒരു പ്രദേശത്തിൻ്റെ ഹ്രസ്വകാല അന്തരീക്ഷ സാഹചര്യങ്ങളെ കുറിച്ചുള്ള പഠനമാണ്.

2. താപനിലയോ ഈർപ്പമോ പോലുള്ള ഏതെങ്കിലും പ്രധാന വസ്തുതകളാൽ weather സ്വാധീനിക്കപ്പെടുന്നു.

3. Weather എപ്പോഴും മാറുന്നു.

4. ഒരു രാജ്യത്തിൻ്റെ ചെറിയ പ്രദേശങ്ങളിൽ ഇത് അനുഭവപ്പെടുന്നു.

5. ഒരു സ്ഥലത്തിന് ഒരു വർഷത്തിൽ വ്യത്യസ്ത തരം weather അനുഭവിക്കാൻ കഴിയും.


# Climate


1. ഒരു വലിയ പ്രദേശത്തെ ദീർഘകാലം നിരീക്ഷിക്കപ്പെടുന്ന ശരാശരി കാലാവസ്ഥയെ കുറിച്ചുള്ള പഠനം ആണിത്

2. climate അതിൻ്റെ എല്ലാ ഘടകങ്ങളുടെയും കൂട്ടായ ഫലമാണ്.

3. ഇത് ഏറെക്കുറെ സ്ഥിരമാണ്

4. ഭൂഖണ്ഡത്തിന്റെ്റെ വലിയ പ്രദേശത്ത് ഇത് അനുഭവപ്പെടുന്നു

5. ഒരു സ്ഥലത്തിന് ഒരുതരത്തിലുള്ള ക്ലൈമറ്റ് മാത്രമേ അനുഭവിക്കാൻ കഴിയൂ.



1,849 views3 comments

3 Comments

Rated 0 out of 5 stars.
No ratings yet

Add a rating
Iam Ktm
Iam Ktm
Jul 20
Rated 4 out of 5 stars.

💯

Edited
Like

Rated 5 out of 5 stars.

Like

Aparna P
Aparna P
Jul 14
Rated 5 out of 5 stars.

Thank you🙌🏼❤️

Like
bottom of page