top of page

B21HS21AN - HISTORY OF INDIAN NATIONAL MOVEMENT I B1U1 (NOTES)

Block 1 Unit 1

ADVENT OF EUROPEAN TRADING COMPANIES :


*ഇന്ത്യ എന്ന രാജ്യത്തിനു പ്രാചീന കാലം മുതൽക്ക്തന്നെ മറ്റു രാജ്യവുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു.

*1457- യൂറോപ്പിന്റെ മധ്യകാലഘട്ടതിന്റെ അവസാനത്തിൽ കോൺസ്റ്റാന്റിനോപ്പോൾ എന്ന് പറയുന്ന നഗരത്തിന്റെ തകർച്ചയാണുണ്ടാവുന്നത് ഇതുമൂലം യൂറോപ്യൻ രാജ്യങ്ങളുമായിട്ട് ഇന്ത്യ പോലുള്ള കിഴക്കൻ രാജ്യങ്ങളുട വ്യാപാരബന്ധത്തിന് വലിയ വിള്ളൽ വരികയാണ്. ഈ തകർച്ചയാണ് പുതിയ വാണിജ്യ ബന്ധങ്ങൾ കണ്ടുപിടിക്കാൻ യൂറോപ്പുകാർക്ക് പ്രചോതനം നൽകുന്നത്.ഇതായിരുന്നു 14-ാംനൂറ്റാണ്ടിന്റെ അവസാനത്തോട് കൂടിയിട്ട് 15-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടമായപ്പോഴേക്കും യൂറോപ്പിൽ നടന്നിട്ട്ള്ള ഒരു പ്രധാന പ്രവൃത്തി.

*പോർച്ചുഗീസ്, ഇറ്റലി, ബ്രിട്ടൻ - തുടങ്ങിയ രാജ്യങ്ങൾ കിഴക്കൻ രാജ്യത്തേക്ക് കച്ചവടതിന് വന്നത് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിച്ചു കൊണ്ടാണ്.

*ഇന്ത്യയിൽ നിന്ന് പട്ട്, സിൽക്ക്, അതുപോലെതന്നെ കേരളത്തിൽ നിന്ന് കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ചനങ്ങൾ അവർ കൊണ്ടുപോയി. ഇത് കച്ചവടം നടത്തിയിരുന്നത് അറബികളുടെ മധ്യസ്ഥ തയിൽ ആയിരുന്നു. പിന്നീട് അറബി കളെ ഒഴിവാക്കി യൂറോപ്യൻസ് നേരിട്ട് വരാൻ തുടങ്ങി.

*ഇതിനായി കടൽ പാതകൾ കണ്ടെത്തുന്ന കാലഘട്ടത്തിനെ അറിയപ്പെടുന്നത് The period of age of exploration or discovery എന്നാണ്.

# ഇന്ത്യയിൽ ആദ്യമായി വന്ന വിദേശ ശക്തിയാണ് പോർച്ചുഗീസ്.1498-ൽ Vascodagama ഇന്ത്യയിൽ കേരളത്തിലെ കോഴിക്കോട് കാപ്പാട് കടൽ മാർഗം വന്നിറങ്ങി.

*അറബികളെ മാറ്റിനിർത്തിക്കൊണ്ട് സുഗന്ധ ദ്രവ്യങ്ങളുടെ ഒരു മാർക്കറ്റ് നിർമ്മിക്കുക എന്നതായിരുന്നു

പോർച്ചുഗീസ് കാരുടെ ലക്ഷ്യം. ഇതിനായിട്ട് സഹായിച്ച രാജാവായിരുന്നു king dam manuel. 3 ഷിപ്പുകളിലായിട്ടാണ് ഇവർ യാത്ര തുടങ്ങിയത് അതിൽ 170 ആളുകൾ ഉൾകൊള്ളുന്നു.ഈ ഷിപ്പിൽ ഉള്ള ആളുകളിൽ ഭൂരിഭാഗം പേരും പോർച്ചുഗീസിലെ തടവറകളിൽ കഴിഞ്ഞിട്ടുള്ള ആളുകളായിരുന്നു.

* 1498 ഗാമ കോഴിക്കോട് വന്നിറങ്ങുന്ന സമയത്ത് കേരളത്തിലെ കോഴിക്കോട് പ്രദേശം സാമൂതിരി ഭരണത്തിന് കീഴിലായിരുന്നു.

* സാമൂതിരി ഗാമയ്ക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും 1498 ഓഗസ്റ്റ് 29 ഗാമ തിരിച്ചു പോവുകയും ചെയ്തു.

* ഈയൊരു തിരിച്ചുപോക്കിൽ ഈ യാത്രയ്ക്ക് വേണ്ടി പോർച്ചുഗീസ് ചെലവഴിച്ചതിന്റെ 60 മടങ്ങി അവർ ഇവിടെ നിന്ന് ശേഖരിച്ചു കൊണ്ടാണ് തിരിച്ചുപോകുന്നുത്.

* അതിനുശേഷം വന്ന വ്യക്തിയാണ് Cabral 1200 ആളുകൾ അടങ്ങുന്ന 13 ഷിപ്പ് ആയിട്ടാണ് ഇന്ത്യയിലേക്ക് വന്നത്.

* അതിനുശേഷം 1502ൽ ഒക്ടോബർ 29ന് 20 ഷിപ്പ് ആയിട്ട് രണ്ടാമത് വന്നു. ഈ വരവിൽ ഗാമയുടെ ലക്ഷ്യം കോഴിക്കോട് മാത്രമായിരുന്ന വാണിജ്യ കേന്ദ്രം കേരളത്തിന്റെയും ഇന്ത്യയുടെയും മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുക എന്നതായിരുന്നു. അതിന്റെ ഭാഗമായിട്ട് കൊച്ചിയിൽ കൂടി വാങ്ങിച്ചതിന്റെ കേന്ദ്രങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനം ഗാമ തുടങ്ങി.

*അടുത്തതായിട്ട് ഗാമ നടത്തിയ ശ്രമം അറബികൾക്ക് കേരളത്തിൽ ഉള്ള വാണിജ്യ ബന്ധം തകർക്കാൻ ശ്രമിക്കുക എന്നതാണ്. അതിനായിട്ട് ഗാമ കൊച്ചി കോഴിക്കോട് എന്നീ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള വൈരാഗ്യം കൂട്ടി കൂട്ടി കൊണ്ടുവന്നു.ഇതിന്റെ ഭാഗമായിട്ട് ഗാമ കൊച്ചിയിൽ ഒരു ഫാക്ടറിയും കണ്ണൂർ ഒരു തടവറയും നിർമിച്ചു.

*1500-ൽ പോർച്ചുഗീസ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി നിർമ്മിക്കുന്നു. പിന്നീട് ഈ കമ്പനിയാണ് ഇന്ത്യയും ആയിട്ടുള്ള വാണിജ്യ ബന്ധം നിയന്ദ്രിച്ചിട്ടുണ്ടായിരുന്നത്. ഇന്ത്യയുമായി വാണിജ്യം നടത്തിയിട്ടുള്ള ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനിയാണിത്.

* പിന്നീട് പോർച്ചുഗീസിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക സ്ഥിതിയുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആർക്കും വ്യാപാരം നടത്താൻ എന്ന ഒരു ഉത്തരവ് 1570 ൽ പോർച്ചുഗീസ് ഇറക്കി.ഈ ഉത്തരവ് പിന്നീട് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

*1597-ൽ ഈ രീതി മാറ്റുകയും ഒരു വർഷത്തേക്കുള്ള കോൺട്രാക്ട് രീതിയെല്ലാം മാറ്റിയിട്ട് പോർച്ചുഗീസിന്റെ കീഴിലുള്ള ഒരു ആധിപത്യം വ്യാപാരത്തിൽ കൊണ്ടുവരുന്നുണ്ട്.

*1600 കളിൽ ഇതുപോലെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുന്നുണ്ട്.

*1600-ൽ ബ്രിട്ടീഷ്, ടച്ച് എന്നിവർ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വ്യാപാരത്തിന് വരാനുള്ള തീരുമാനമെടുക്കുന്നു.

* ഇത്തരത്തിൽ മറ്റു രാജ്യങ്ങൾ കമ്പനികൾ സ്ഥാപിച്ചു എന്നറിഞ്ഞപ്പോൾ പോർച്ചുഗീസുകാർ അവരുടെ വ്യാപാര മേഖല സംരക്ഷിക്കുന്നതിനു വേണ്ടിയിട്ട് നിർമ്മിച്ചതാണ് കോൺസെലോ ഡേ ഇന്ത്യ എന്നത്.1605-ൽ ആണ് ഇത് സ്ഥാപിക്കുന്നത്.

* പോർച്ചുഗീസിന്റെ കീഴിലുള്ള പ്രദേശങ്ങൾ ഹാപ്സ്ബർഗ് എന്ന ഭരണാധികാരിയുടെ കീഴിൽ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുകയും അത് പിന്നീട് 1614 ൽ നിർത്തലാക്കുകയും ചെയ്യുന്നുണ്ട്.

# cebral ന് ശേഷം വന്നിട്ടുള്ള ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആണ് അൽ മെയിഡ. ആൽമയുടെ നടപ്പിലാക്കിയ ഒരു പോളിസി ആണ് 'ബ്ലൂ വാട്ടർ പോളിസി'. പോർച്ചുഗീസുകാർ അവരുടെ നാവികപടയെ കൂടുതൽ ശക്തമാക്കുന്ന ഒരു സിസ്റ്റത്തെയാണ് ബ്ലൂ വാട്ടർ പോളിസി എന്ന് പറയുന്നത്.

* അവര് കൊണ്ടുവന്നു മറ്റൊരു സിസ്റ്റമാണ് 'കർത്താ സിസ്റ്റം'. വാണിജ്യത്തിനായി പോർച്ചുഗീസുകാർ നൽകുന്ന ലൈസൻസിനെയാണ് കർത്താ സിസ്റ്റം എന്ന് പറയുന്നത്.കർത്താ സിസ്റ്റമില്ലാതെ കടൽ മേഖലയിൽ ആർക്കും തന്നെ വാണിജ്യം നടത്താൻ സാധിക്കില്ല.

* പിന്നീട് അൽ മെയ്‌ഡ നടത്തിയ പ്രവർത്തനം എന്ന് പറയുന്നത് അവരുടെ അധീനതയിലുള്ള പ്രദേശങ്ങൾ കോട്ടകെട്ടി സംരക്ഷിക്കുക എന്നതാണ്. കൊച്ചി കണ്ണൂർ അതുപോലെതന്നെ മലബാർ മേഖലയിലുള്ള ചില പ്രദേശങ്ങൾ പ്രദേശങ്ങൾ.

* അൽ മെയ്‌ഡ ക്കു ശേഷം വന്നിട്ടുള്ള വ്യക്തിയാണ് അൽ ബുക്കർക്ക്. ഇന്ത്യൻ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നു.1509 മുതൽ 1511 വരെയാണ് അദ്ദേഹം ഇവിടെ ഭരിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം നിലനിന്നിരുന്ന വ്യാപാരമേഖലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഇദ്ദേഹമാണ് പ്രത്യേകിച്ചും ഗോവയിലേക്ക്.

*1510-ൽ യൂസഫ് ആദിൽ ഖാന്റെ കയ്യിൽ നിന്നും ബിജപൂർ പിടിച്ചെടുത്തു. ഇങ്ങനെ ഗോവയുടെ മേൽ ഒരു ആധിപത്യം അൽ ബുക്കർക്ക് നേടിയെടുക്കുകയാണ്.

* അൽ ബുക്കർക്ക് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് പോർച്ചുഗീസ് ആളുകളെക്കൊണ്ട് ഇന്ത്യൻ സ്ത്രീകളെ വിവാഹം ചെയ്യിപ്പിക്കുക എന്നത്.

* ഇദ്ദേഹം പോർച്ചുഗീസ് സാമ്രാജ്യം കൈറോ, ചൈന, മക്ക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും,1515-ൽ ഹോർമാസ് പിടിച്ചെടുത്തു, ഇന്തോനേഷ്യൻ റീജനുകളിലേക്കും ഇവരുടെ സാമ്രാജ്യം വളർത്തിക്കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ കൊണ്ടാണ് ദ റിയൽ ഫൗണ്ടർ ഓഫ് പോർച്ചുഗീസ് എംപയർ ഇൻ ഇന്ത്യ എന്ന് വിളിക്കാൻ കാരണം.

*ഇവർക്ക് ശേഷം വന്നിട്ടുള്ള വ്യക്തിയാണ് നിനോ ഡ കുൻഹ.അതിനു ശേഷം വന്ന വ്യക്തിയാണ് Noronha.

*1529-1538 കാലഘട്ടത്തിലാണ് നിന്നോടാ കുന്ഹ വരുന്നത്. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രധാന ഉടമ്പടിയാണ് 'ട്രീറ്റി ഓഫ് ബേസിൻ -1534'. പോർച്ചുഗീസും ബഹദൂർഷായും തമ്മിലാണ് ഈ ഒരു കരാർ ഉണ്ടാവുന്നത്.ഡ്യൂ പ്രദേശങ്ങളുടെ നിയന്ത്രണമാണ് ഇവർക്ക് കൂടുതലായിട്ടും ലഭിക്കുന്നത്.1537- കൂടിയിട്ട് Daman and Diu ന്റെ നിയന്ത്രണം പൂർണമായിട്ടും ഇവർക്ക് ലഭിക്കുന്നു.

*1564-ൽ ആണ് Noronha വരുന്നത്.അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തി മാംഗ്ലൂർ പിടിച്ചെടുക്കുക എന്നതായിരുന്നു.

*1568-ൽ പോർച്ചുഗീസ് കോട്ട കെട്ടുന്നത് നൊറോണയാണ്.

* അതിനുശേഷം പതിനാറാം നൂറ്റാണ്ടിൽ ശ്രീലങ്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ പോർച്ചുഗീസ് ചെല്ലുന്നു. ഈ സമയത്ത് ശ്രീലങ്കയുടെ ആധിപത്യം ഡച്ചുകാരുടെ കയ്യിലായിരുന്നു. അവരെ പുറത്താക്കി കൊണ്ടാണ് കൊളംബോ പോർച്ചുഗീസ് പിടിച്ചെടുക്കുന്നത്.

* ഇത്തരം കാര്യങ്ങൾക്കിടയിലൂടെ 1662-ൽ ബോംബെ പോർച്ചുഗീസുകാർ ബ്രിട്ടൻ കാർക്കർ സ്ത്രീധനമായി നൽകുന്ന ഒരേർപാട് നടക്കുന്നു.


# Religious policys of Portuguese :

* പോർച്ചുഗീസുകാർക്ക് അവരുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാൻ നിരന്തരമായി അവരുടെ കീഴിലുള്ള സമുദ്രതിർത്തിയിൽ വെച്ച് അവർ അറബികളുമായിട്ട് നിരന്തരം യുദ്ധം നടത്തുകയും നിരവധി അറബികളെ കൊല്ലുകയും ചെയ്തിരുന്നു.

* മറ്റു മതത്തിൽ പെട്ടവരെ നിർബന്ധിച്ചു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചിരുന്നു.

* സെമിനാരികൾ സ്ഥാപിക്കുക, പള്ളികൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടായിരുന്നു.

* നിർബന്ധിച്ചു മതം മാറ്റുന്നതിനോടൊപ്പം ക്രിസ്ത്യാനിറ്റി ഇഷ്ടപ്പെട്ട അതിലേക്ക് വരുന്നവരും ഉണ്ടായിരുന്നു. അത്തരത്തിൽ വന്നിട്ടുള്ള ഒരു വ്യക്തിയാണ് സെന്റ് ഫ്രാൻസിസ് സേവിയർ.

*സെന്റ് ഫ്രാൻസിസ് സേവിയർ മുക്കുവൻമാർക്കിടയിൽ വലിയ രീതിയിൽ മതപരിവർത്തനം നടത്തിയിട്ടുള്ള ഒരു വ്യക്തിയാണ്.

* തൊട്ടുകൂടായ്മയും തീണ്ടികുടായ്മയും ഉണ്ടായിരുന്ന ജനങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടാണ് സെൻ ഫ്രാൻസിസ് സേവ്യർ മതപരിവർത്തനം നടത്തിയത്.


# Dutch East India Company :

* കമ്പനിയുടെ പ്രധാനപ്പെട്ട പ്രവർത്തങ്ങൾ- യുദ്ധങ്ങൾ,നടത്തുക വിവിധങ്ങളായിട്ടുള്ള കോൺഫ്ലിറ്റുകൾ ഉണ്ടാക്കിയിട്ട് എല്ലാവരെയുംപിടിച്ചെടുക്കുക, എക്സിക്യൂട്ട് ചെയ്യുക, ഇവരുടെ ഒരു കോളനി ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുക ഇതായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ.

* ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ജാവ, സുമാത്ര എന്നീ കേന്ദ്രങ്ങളിലാണ്.

*1602 -ൽ ആണ് Dutch East India Company സ്ഥാപിക്കുന്നത്.1603-ൽ ഇന്ത്യയിലേക്കുള്ള യാത്ര അവർ തുടങ്ങുകയും അവർ ഇന്ത്യയിലെത്തുന്നത് 1604-ൽ ആണ്. സ്റ്റീഫൻ വാൻ ഡർ ഹേഗർ ആണ് ഈ ഗ്രൂപ്പിന്റെ അഡ്മിറൽ. മുകൾ രാജവംശമാണ് അവർക്ക് ഇവിടെ വ്യാപാരം നടത്തുന്നതിന് വേണ്ടിയിട്ടുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്.

* ഇവർ കേരളത്തിലെ സാമൂതിരിയുമായിട്ട് ഒരു ഉടമ്പടി വെക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 11 -1604ൽ ഡച്ച് ആദ്യമായി ഇന്ത്യയിൽ വാണിജ്യം തുടങ്ങുന്നു.

* പോർച്ചുഗീസുകാരുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയിട്ട് ഡച്ചുകാരുടെ സഹായം തേടുകയാണ് യഥാർത്ഥത്തിൽ സാമൂതിരി ചെയ്തത്.


# Dutch settlements in India :

* ഇന്ത്യയുടെ ഈസ്റ്റേൺ ഭാഗത്താണ് കൂടുതലായിട്ടും നിലനിൽക്കുന്നത്.

*1608-ൽ ആദ്യത്തെ ഫാക്ടറി തുടങ്ങുന്നത് മസൂരി പട്ടണത്തിലാണ്.

* വിജയനഗര ഭരണാധികാരികളുടെ സഹായത്തോടുകൂടിയിട്ടാണ് ഇവർ മസൂരി പട്ടണത്തിൽ ഫാക്ടറുകൾ തുടങ്ങുന്നത്.

* പിന്നീടവർ ശ്രദ്ധ കേന്ദ്രീകരിച്ചത് കോട്ടൺ, ടെക്സ്റ്റൈൽസ്,ഇൻഡിഗോഎന്നിവയുടെ വാണിജ്യത്തിലാണ്. അതിന്റെ കൂടെ തന്നെ കൊറോമാൻഡിൽഷിൻസ് ( ടച്ച് സ്ത്രീകളുടെ വസ്ത്രങ്ങളിൽ തുന്നി പിടിപ്പിക്കാൻ )എന്ന് പറയുന്ന വിലപിടിപ്പുള്ള കല്ലുകളും ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ടായിരുന്നു.

* ബംഗാൾ, കായപട്ടണം, തെങ്കപ്പട്ടണം എന്നിവിടങ്ങളിൽ നിന്നും അടിമ കച്ചവടവും നടത്തിയിട്ടുണ്ടായിരുന്നു.

*1616-1627 കാലഘട്ടത്തിൽ ബംഗാളി കേന്ദ്രീകരിച്ച് ഡിപ്പോകൾ തുടങ്ങിയിരുന്നു.

*1658-ൽ portuguese കാർ സിലോൺ ഡച്ച് കാർക്ക് വിട്ടുനൽകുന്നുണ്ട്.

*1641-ൽ മാലാക്ക പിടിച്ചെടുത്തു.

*1661-ൽ മലബാറിലെ പല റീജിയൻസ് ലും വ്യാപരം തുടങ്ങി.

*1662-ൽ കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിച്ചു.

1693-ൽ പോണ്ടിച്ചേരി ഫ്രഞ്ച്കാരിൽ നിന്ന് പിടിച്ചെടുക്കുന്നു.

*1699-ൽ അത് ഫ്രഞ്ച് കാർക്ക് തന്നെ തിരിച്ചു കൊടുക്കുന്നുണ്ട്.

*പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ ആണ് ഡച്ച് കാരുടെ പവർ കുറഞ്ഞു വരാൻ തുടങ്ങിയത്.

*ഇവരുടെ ആധിപത്യം ഇല്ലാതാവാൻ പ്രധാന പെട്ട ഒരു കാരണമായിരുന്നു കുളച്ചൽ യുദ്ധം.1741-ൽ ആണ് ഇതു നടക്കുന്നത്.

*1780-1784 കാലഘട്ടത്തിൽ ഡച്ച് ഇംഗ്ലീഷ് യുദ്ധം കൂടി ആയപ്പോൾ ഡച്ച് കാരുടെ നില പൂർണ്ണമായും തകർന്നു.

*1825 മാർച്ച്‌ 1 ൽ ആംഗ്ലോ ഡച്ച് ഉടമ്പടി വരുന്നുണ്ട്.ഇതോടെ ഡച്ച് കാർ അവരുടെ കീഴിൽ ഉണ്ടായിരുന്ന സ്ഥലങ്ങൾ മുഴുവൻ ബ്രിട്ടീഷ് കാർക്ക് വിട്ടുകൊടുക്കുകയാണ്.


#French settlements:

*1527 ആയപ്പോളാണ് ഫ്രഞ്ച് കാരും ഇത്തരത്തിൽ നാവിക യാത്രകളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

*1664-ൽ ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കുന്നു.കിങ് ലൂയിസ് പതിനാലാമനാണ് ഫ്രഞ്ച് കാർക്ക് കമ്പനി സ്ഥാപിക്കാനും മറ്റുള്ളതിനും അനുവാദം നൽകുന്നത്.

*സൂറത്ത്, പോണ്ടിച്ചേരി, ചന്ദ്രനഗർ, മാഹി,എന്നിവിടങ്ങളോളൊക്കെയായിരുന്നു ഫ്രഞ്ച്കാർ ശ്രെദ്ധ കേന്ദ്രീകരിച്ചിരുന്നത്.

*ഫ്രാൻസ്-ബ്രിട്ടൻ യുദ്ധങ്ങൾ നിരന്തരം നടക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

*1668 ഡിസംബർ ൽ സൂറത്തിൽ അവർ ആദ്യത്തെ കമ്പനി സ്ഥാപിക്കുന്നു.രണ്ടാമത്തെ ഫാക്ടറി സ്ഥാപിക്കുന്നത് മസൂറിപട്ടണത്തിൽ ആണ്.

*പിന്നീടവർ പ്രധാനമായും കേന്ദ്രീകരിച്ച സെറ്റിൽമെന്റ് പോണ്ടിച്ചേരി ആയിരുന്നു.

*ഷേർഗാൻ ലോധി യാണ് ഈപ്രേദേശം സെറ്റിൽമെന്റ്നു പറ്റിയ ഒരു പ്രേദേശം ആണെന്ന ഉപദേശം നൽകുന്നത്.

*ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി നിയമിക്കുന്ന ആദ്യത്തെ ഗവർണർ ആയിരുന്നു ഫ്രാൻസിസ് മാർട്ടിൻ.ഇദ്ദേനമാണ് പോണ്ടിച്ചേരിയെ ഒരു ഫ്രഞ്ച് കോളനി ആക്കി മാറ്റുന്നത്.

*ഇന്ത്യയിൽ അവസാനം എത്തിയ ഈസ്റ്റ്‌ ഇന്ത്യ കമ്പനി യും, ഇന്ത്യയിൽനിന്ന് അവസാനം പോയ ഈസ്റ്റ്‌ ഇന്ത്യ കമ്പനി യും ഫ്രാസിൻസിന്റേതാണ്.

*1725-ൽ ആണ് മാഹി കയ്യടക്കുന്നത്.

*1739-ൽ ആണ് കറയിക്കൽ കയ്യടക്കുന്നത്.

*P R A ബിനോയ്‌ തുമാസ് ആണ് ഇവരുടെ കാര്യക്ഷമത യുള്ള അഡ്മിനിസ്ട്രേറ്റർ ആയിട്ട് അറിയപ്പെടുന്നത്.

# ഡെന്മാർക്ക് ഈസ്റ്റ്‌ ഇന്ത്യ കമ്പനി :

*1616-മാർച്ച്‌ -17ൽ ആണ് ഡെനിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇവിടെ വരുന്നത്.

*ഡാനിഷ് കിങ് ആയിട്ടുള്ള ക്രിസ്ത്യൻ നാലാമൻ ആണ് ഈ കമ്പനിക്ക് തുടക്കം കുറിച്ചിരുന്നത്.

*1813-ൽ ഡെയിൻസ് സ്ഥാപിച്ചിട്ടുള്ള കോളനികൾ ആണ് ട്രാൻക്യുബർ, സിറങ്പൂർ, ആന്തമാൻ നിക്കുബാർ ദ്വീപുകൾ.

#1618-ൽ സിലോൺ ആക്രമിക്കാൻ ശ്രെമിച്ചിരുന്നു o jgedda എന്നാ അഡ്മിറൽ നേതൃത്വംനൽകിയത്.

*ഇവരുടെ ആദ്യത്തെ ഫാക്ടറി വരുന്നത് മസൂറിപട്ടണത്തിലാണ്.

*തുടർച്ചയായിട്ടുള്ള യുദ്ധങ്ങൾ സാമ്പത്തിക പരമായി പിന്നോക്കം നയിക്കുകയും ഇത്തവരുടെ തകർച്ചക്ക് കാരണമാവുകയും ചെയ്തു.

*ക്രിസ്ത്യൻ നാലാമനു ശേഷം വന്ന ഫെഡറിക്കിന് ഈ കമ്പനി യോട് താല്പര്യം ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ ഈ കമ്പനി നിരോധിച്ചു.1648-ൽ ആണിത്.

1696-ൽ രണ്ടാമത് ഡാനിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് തുടക്കം കുറിച്ചു.അത് കൂടുതൽ ഡെന്മാർക്ക് കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തനം നടത്തി.

*1706-ൽ ഡാനിഷ് മിഷ്നറി ആന്ധമാൻ നിക്കുബാർ ദ്വീപുകളിൽ എത്തുകയും 1755 ഓട്കൂടി അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു.

*1848-ൽ അവർക്കിടയിൽ മലേറിയ പടർന്നു പിടിച്ചു.അങ്ങനെ അവർ തിരിച്ചുപോവുകയാണ് ചെയ്തത്.

*1845-ൽ ട്രാൻക്യുബാറും,1839-ൽ സെറംഭൂറും ബ്രിട്ടീഷ് കാർക്ക് വിറ്റിട്ട് അവർ ഇവിടെനിന്ന് പോയി.



257 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page