top of page
Writer's pictureGetEazy

B21HS21AN - HISTORY OF INDIAN NATIONAL MOVEMENT I B4U3 (NOTES)

Block 4 Unit 3

ANTI-CAST MOVEMENT


# jyothiba phule, sree narayanaguru, Ayyankali ജാതീയദക്ക് എതിരെ പ്രേവർത്തിച്ചവരാണ് ഈ 3 പേരും.


#Jyothiba phule: മഹാരാഷ്ട്രയിൽ ജനനം. ബ്രഹ്മൺസിന്റെ ജാതി മേദാവിത്വത്തിന്റെ  ദുഷ്ടതകൾ അനുഭവിച്ച വ്യക്തി ആണ്. അതുകൊണ്ടുതന്നെ സമൂഹത്തിൽ ബ്രഹ്മൺസിനുള്ള മേദാവിത്വം ചോദ്യം ചെയ്തിരുന്നു. കർഷകരുടെ അവകാശങ്ങൾ അതുപോലെതന്നെ മറ്റു താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങൾ എന്നിവയ്ക്കൊക്കെ വേണ്ടി അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു.

*സ്ത്രീ വിദ്യാഭ്യാസത്തിനു അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു.

*ആദ്യത്തെ ഓർഫനേജ് (ഹിന്ദു സമുദായത്തിന് കീഴിൽ )തുടങ്ങിയത് അദ്ദേഹമാണ്. നിസ്സംഘരായിട്ടുള്ള കുട്ടികൾക്ക് വേണ്ടിയിട്ടാണ് അദ്ദേഹം അത് തുടങ്ങിയത്.

*തൊട്ടുകൂടാത്തവർക്കായിട്ട് ആദ്യമായിട്ട് വിദ്യാലയം തുടങ്ങുന്നതും ഇദ്ദേഹമായിരുന്നു.1852-ൽ പൂനെയിൽ.

*ഇദ്ദേഹം തുടങ്ങിയ ഒരു പ്രസ്ഥാനമാണ് സത്യ സ്വാഗത് സമാജ്.1870 -ൽ ബ്രാഹ്മണിക്കൽ ഹെയ്‌റാർക്കിക്ക് എതിരെയാണ് ഇത് തുടങ്ങിയത്. ബ്രഹ്മൻസ് അല്ലാത്തവർക്കും സ്വയം ഒരു ബഹുമാനം/അംഗീകാരം വേണം എന്ന് പറഞ്ഞ വ്യക്തി ആയിരുന്നു ഇദ്ദേഹം.

*ശൈശവ വിവാഹത്തെ ഇദ്ദേഹം എതിർത്തിരുന്നു.

*വിധവകളെ പുനർ വിവാഹം ചെയ്യുന്നതിനെ ഇദ്ദേഹം പ്രോത്സാഹനം നൽകിയിരുന്നു.

*ജ്യോതിഭ ഫുലെ കുട്ടികൾക്കും വിധവാകൾക്കും വേണ്ടിയിട്ടു ഓർഫനെജ്കളും,വീടുകളുമെല്ലാം തുടങ്ങിയിട്ടുണ്ടായിരുന്നു.

*ഗുലം ഗിരി പ്രധാനപ്പെട്ട ഒരു വർക്ക്‌ ആണ്.


#ശരീ നാരായണഗുരു:


*ശ്രീ നാരായണഗുരു കേരളത്തിൽ അറിയപ്പെടുന്ന ഒരു നവോഥാന നായകനാണ്.

*ഈഴവ വിഭാഗത്തിൽ ജനിച്ചിട്ടുള്ളതിനാൽ ജാതി വ്യവസ്ഥയുടെ ഭീകരത അറിഞ്ഞ ഒരു വ്യക്തിയാണ് ഇദ്ദേഹം.

*സമൂഹത്തിൽ നിന്ന് മാറ്റിനിർത്തിയവർക്ക് വേണ്ടി പ്രേവര്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. അതിനായി അദ്ദേഹം തുടങ്ങിയതാണ് ശ്രീ നാരായണ ധർമ പരിപാലന യോഗം (SNDP).

*അരുവിപ്പുറം ശിവ പ്രതിഷ്ഠ യാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന മുന്നേറ്റം.

*ആ കാലഘട്ടത്തിൽ ഹിന്ദു വിഭാഗത്തിൽ നമ്പൂതിരി മാർക്ക് അതിനു താഴെ നായർ സമുദായം എന്നീ രണ്ടു വിഭാഗക്കാർക്കാണ് വിഗ്രഹാരധാനക്കുള്ള അവകാശം ഉണ്ടായിരുന്നത്.ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ശ്രീ നാരായണ ഗുരു അടക്കമുള്ളവർ രംഗത്തേക്ക് വരുന്നത്. ഇത് 1888-ൽ ആണ്.

*ഇദ്ദേഹതിന്റെ പ്രധാന തത്വം ആയിരുന്നു "എല്ലാവരും ഒന്നാണ്‌യെന്ന് ".

*"ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന് ".

*"വിദ്യയിലൂടെ സംഭന്നരാവുക"-

എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രധാന ഉദ്ധരണികളാണ്.

*കേരളത്തിൽ നില നിന്നിരുന്ന പരംപരാഗത തൊഴിൽ വ്യവസ്ഥിതി നിലനിന്നിരുന്നു. ഓരോ ജാതിക്കും ഓരോ തൊഴിൽ എന്ന രീതിയെ മറികടന്നുകൊണ്ട് വേറൊരു ജോലി ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രംഗത്ത് വന്നു.

*പൊതു വിദ്യാലയത്തിൽ ഏല്ലാവർക്കും പ്രവേശനം നൽകണം, അമ്പലത്തിൽ പ്രവേശനം വേണം, പൊതുവഴികൾ എല്ലാവർക്കും തുറന്നു കൊട്ക്കണം, പൊതുകിണർ, പന്തി ഭോജനം തുടങ്ങിയ കാര്യങ്ങൾ ഇദ്ദേഹം മുന്നോട്ട് വെബ്ച്ചിട്ടുണ്ടായിരുന്നു.

*Dr-palppu, kumaranashan തുടങ്ങിയവർ ശിഷ്യൻമാരാണ്.

*ദർശന മാല important work.


#അയയങ്കാളി :

*ശ്രീ നാരായണഗുരു വിനോട് സമാനമായ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

*1863-തിരുവനന്തപുരത്തെ വേങ്ങന്നൂരിലെ പുലയ കുടുംബത്തിൽ ജനിച്ചു.

*അന്ന് ദളിത് വിഭാഗക്കാർ അനുഭവിച്ചിട്ടുള്ള ക്രൂരതകളെല്ലാം തന്നെ അദ്ദേഹം അനുഭവിച്ചിരുന്നുഅതിനാൽതന്നെ അതിൽനിന്ന് മോജനം നേടാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

*കാർഷിക രോഗത്തു പ്രവർത്തിച്ചു, വിദ്യാഭ്യാസം നേടാൻവേണ്ടി, പരമ്പരാഗതമായി ശീലിച്ചുകുറെ ആചാരങ്ങൾക്കെതിരായി അദ്ദേഹം പോരാടിയിട്ടുണ്ട്.

*ഇദ്ദേഹം തുടങ്ങിയിട്ടുള്ളതാണ് സാധുജന പരിപാലന സംഘം ഇദ്ദേഹം തുടങ്ങിവെച്ചിട്ടുള്ളതാണ്.

*1899- കളിൽ കർഷക സമരങ്ങൾ നടത്തിയിരുന്നു.

*1893-ൽ വില്ലുവണ്ടി സമരം.

*കല്ലുമാല സമരം -1915ൽ

*1904-വിദ്യാഭ്യാസത്തിനായി സമരം നടത്തി.

*1914-ൽ പഞ്ചമി എന്ന വിദ്യാർഥിയുമായി പ്രേവേശനത്തിനായി വിദ്യാലയത്തിൽ പോകുകയും ഇതേതുടർന്നുണ്ടായ സംഭവങ്ങൾ വിദ്യാഭ്യാസ മേഘലയിലെ ഒരു വലിയമുന്നേറ്റമായി മാറി.

*"ഞങ്ങളെ സംരക്ഷിക്കാത്ത ദൈവത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല ".

*ഞങ്ങളെ കുട്ടികൾക്ക് വിദ്യാഭ്യാസമില്ലെങ്കിൽ ഞങ്ങൾ പാടത്തു പണിക്കിറങ്ങില്ല എന്നതരത്തിലുള്ള സമര പ്രക്യാപനങ്ങൾ നടത്തിയിരുന്നു അദ്ദേഹം.


#സത്രീകളുടെ ഉന്നമനത്തിനായിട്ടുള്ളത് :

*INC യുടെ വരവോടെ സ്ത്രീകൾ പൊതുകാര്യത്തിൽ കൂടുതലായിട്ട് ഇടപെടാൻ തുടങ്ങി.

*INC യുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആണ് സരോജിനി നായിഡു.1927-ൽ ഓൾ ഇന്ത്യ വിമൻസ് കോൺഫ്രൻസ് വന്നതു സ്ത്രീ മുന്നേറ്റത്തിന്റെ ലക്ഷണമായിരുന്നു.

*1956-ൽ സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യവകാശം.

*1955-ൽ ഹിന്ദു മാര്യേജ് ആക്ട്.

*1932-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഹരിജൻ സമിതി രൂപീകരിക്കുന്നുണ്ട്.

*B R AMBEDKAR ന്റെ നേതൃത്വത്തിൽ ALL INDIA SCHEDULED CAST FEDERATION ഉണ്ടാക്കുന്നുണ്ട്.


#പരവർത്തനത്തിന്റെ പോരായ്മകൾ :

*middle class നും upper class നും വേണ്ടിയാണ് പല മൂവമെന്റ് കളും നടന്നിട്ടുള്ളത്.

*ഇന്ത്യയുടെ കഴിഞ്ഞുപോയ കാലത്തെ മുൻനിർത്തിക്കൊണ്ട് അതിനെ പിൻപറ്റി ജീവിക്കുന്ന രീതിയാണ് ഇതിന്റെ ഏറ്റവും വലിയ നെഗറ്റീവ്.



30 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page