top of page

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B1U2(NOTES)

BLOCK 1

PHILOSOPHY OF THE CONSTITUTION


UNIT 2

SALIENT FEATURES OF THE INDIAN CONSTITUTION




# ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ.


     ഇന്ത്യൻ ഭരണഘടനയ്ക്ക് മറ്റു രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നും ഒരുപാട് പ്രത്യേകതകളുണ്ട്


1:longest lengthiest written constitution.

   ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന എന്ന് പറയുന്നത് ഇന്ത്യൻ ഭരണഘടനയാണ്.ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനിൽ ഉണ്ടായിരുന്നത് 22 പാർട്ട്,8 ഷെഡ്യൂൾ, 395 ആർട്ടിക്കിൾസ്. പിന്നീട് അതിൽ മാറ്റങ്ങൾ വരുകയും ഇപ്പോൾ 12 ഓളം ഷെഡ്യൂൾ ഉണ്ട്. നമ്മുടെ ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ളത് നമ്മുടെ പാർലമെന്റ് എങ്ങനെ ആയിരിക്കണം, ജുഡീഷ്യറി എങ്ങനെയായിരിക്കണം, സെൻട്രൽ സ്റ്റേറ്റ് തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം, ഒരു പൗരനെ ലഭിക്കേണ്ട മൗലികാവകാശങ്ങൾ എന്തൊക്കെ ആയിരിക്കണം, ഡ്യൂട്ടീസ്എന്തൊക്കെ ആയിരിക്കണം, ഒരു രാജ്യം എങ്ങനെ പ്രവർത്തിക്കണം, ഇവിടത്തെ മൈനോറിറ്റിസിന് എന്തൊക്കെ ആനുകൂല്യങ്ങൾ നൽകണം (അതായത് എസ് സി /എസ് ടി റിസർവേഷൻ) ഇവയെല്ലാം റിട്ടൺ കോൺസ്റ്റിറ്റ്യൂഷന്റെ ഭാഗമായിരുന്നു.


2:federal system with unitary in Spirit.

ഒരേസമയം ഇന്ത്യൻ ഭരണഘടന കേന്ദ്രീകൃതവും ആണ് എന്ന് സംസ്ഥാനങ്ങൾക്ക് പ്രാഥമിക്യം നൽകുന്നതും ആണ്.സംസ്ഥാനങ്ങൾക്ക് നൽകുന്ന അധികാരത്തെയാണ് ഫെഡറലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് അവകാശങ്ങൾ നൽകുന്നില്ല അത് കേന്ദ്രത്തിന്റെ കീഴിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇതിനെയാണ് നമ്മൾ പറയുന്നത് ഫെഡറൽ സംവിധാനം വിത്ത്‌ യൂണിറ്റ ഇൻ സ്പിരിറ്റ്.


#article 1: ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്.

ഫെഡറലിസം എന്നത് ഭരണഘടനയുടെ ഒരു പ്രധാന തത്വമാണ് എന്നാൽ ഫെഡറേഷൻ എന്നൊരു വാക്ക് ഭരണഘടനയിൽ ഉപയോഗിക്കുന്നില്ല.

# സെന്ററും സ്റ്റേറ്റും അധികാരങ്ങളെ വിഭജിച്ചെടുത്ത് ഭരിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. സെന്ററും സ്റ്റേറ്റും തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഇടപെടാനാണ് നീതിന്യായ വ്യവസ്ഥയുള്ളത്.


# K. C wheare ഇതിനെക്കുറിച്ച് പറയുന്നത് :" ക്വാസി ഫെഡറൽ സംവിധാനം "( പകുതി ഫെഡറലും പകുതി യൂണിറ്ററിയും )

# ഡോക്ടർ ബി ആർ അംബേദ്കറിന്റെ അഭിപ്രായത്തിൽ : "Time and circumstances " ഒരു വിഷയത്തിൽ ആരാണ് ഇടപെടേണ്ടത് അതായത് സ്റ്റേറ്റ് ആണോ സെൻട്രൽ ആണോ ഇടപെടേണ്ടത് എന്നുള്ളത് സമയവും സാഹചര്യവും അനുസരിച്ചാണ്.ഇന്ത്യൻ ഭരണഘടന പ്രകാരം ഒരുപാട് സംസ്ഥാനങ്ങൾ കൂടിച്ചേരുക എന്നതിലുപരി ഓരോ സ്റ്റേറ്റും ഇന്ത്യയുടെ ഭാഗമാണ്.

# Rigid as well as flexible.

ഇന്ത്യൻ ഭരണഘടന ഒരേസമയം ദൃഢതയോടു കൂടിയിട്ടുള്ളതും അയവോടുകൂടിയിട്ടുള്ളതുമാണ്. *ദൃഢതയോടെ കൂടിയത് എന്ന് പറഞ്ഞാൽ ഭേദഗതികൾ എളുപ്പത്തിൽ സാധിക്കാത്ത ഭരണഘടന. ഉദാഹരണം അമേരിക്കൻ ഭരണഘടന.

* ഫ്ലെക്സിബിൾ ഭരണഘടന എന്ന് പറഞ്ഞാൽ എളുപ്പത്തിൽ ഭേദഗതികൾ നടത്താൻ സാധിക്കുന്നത്. ഉദാഹരണം ബ്രിട്ടീഷ് ഭരണഘടന.

ഇന്ത്യൻ ഭരണഘടന ഈ രണ്ടു ഭരണഘടനകളെയും കൂട്ടിച്ചേർത്തുകൊണ്ട് ദൃഢമായതും ഫ്ലെക്സിബിൾ ആയതുമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

# ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിയെക്കുറിച്ച് നെഹ്റുവിന്റെ അഭിപ്രായം: ഇന്ത്യൻ ഭരണഘടന നമുക്ക് ഭേദഗതി വരുത്തണമെങ്കിൽ അത് സാധ്യമാണ് ആർട്ടിക്കിൾ 368 പ്രകാരമാണ് ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ സാധ്യമാകുന്നത്. ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി വരുത്താൻ 3 തരത്തിലുള്ള രീതികളാണ് ഉപയോഗിക്കുന്നത്.

1: Simple majority method.

സഭയിൽ അന്നേദിവസം ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷം ആ ബില്ലിന് അനുകൂലിക്കുകയാണെങ്കിൽ ആ സഭ ആ ബില്ലിനെ പാസാക്കും.ഈ അംഗീകാരത്തിനുശേഷം അത് പ്രസിഡന്റിന്റെ അടുത്തേക്ക് അയക്കുകയും പ്രസിഡന്റ് അതിൽ ഒപ്പുവെക്കുന്നതോടുകൂടി അതൊരു ആക്ട് ആയിമാറുകയും ചെയ്യുന്നു.ഇത് കൂടുതലായിട്ട് ഉപയോഗിക്കുന്നത് ഇന്ത്യൻ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരുടെ സാലറി, അലവൻസ് എന്നീ കാര്യങ്ങൾ വരുമ്പോൾ ഉപയോഗിക്കും, പാർലമെന്റ് മായി ബന്ധപ്പെട്ടിട്ടുള്ള ചില പ്രൊസീജർ നടപ്പിലാക്കാൻ ഈ മെത്തേഡ് ഉപയോഗിക്കാം.

2:Majority method.

മെജോറിറ്റി മെത്തേഡ് പ്രകാരം ലോകസഭയിലും രാജ്യസഭയിലും ബില്ല് അവതരിപ്പിക്കാം.ഓരോ സഭയിലും ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ ഭൂരിപക്ഷം അവിടെ ഹാജർ ആയിരിക്കണം ആ സഭയുടെ മൂന്നിൽ രണ്ടാംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുകയും വേണം.66% അംഗങ്ങൾ ആ വോട്ടെടുപ്പിൽ പങ്കെടുത്തിരിക്കണം.

3:Amendment with concerned of state.

ഭേദഗതി വരുത്തുന്നത് സംസ്ഥാനങ്ങളുടെ കൂടി അനുമതിയോടുകൂടി ആയിരിക്കണം.മെജോറിറ്റി മെത്തേഡിന്റെ കൂടെ സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ സഭയുടെ ഭൂരിപക്ഷം കൂടി ഇതിൽ ആവശ്യമാണ്.

* സംസ്ഥാനങ്ങളുടെ അനുമതിയോടുകൂടി ഭേദഗതികൾ വരുത്തുന്ന സന്ദർഭങ്ങൾ: സംസ്ഥാനവും കേന്ദ്രവും തമ്മിൽ ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന സമയത്ത്, ഭരണഘടനയിൽ തന്നെ ഭേദഗതി വരുത്തുന്ന സമയത്ത്.

4:Parliamentary form of government.

ബ്രിട്ടൻ അനുകരിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു സംവിധാനമാണ് പാർലമെന്ററി ഫോം ഓഫ് ഗവൺമെന്റ്. ഇതിൽ ലെജിസ്ലേചറിനു എക്സിക്യൂട്ടീവിനെക്കാൾ കൂടുതൽ പവർ ഉണ്ടായിരിക്കും

5:sovereignty and judicial Supremacy.

പാർലമെന്ററിയുടെ പരമാധികാരവും നീതിന്യായ വ്യവസ്ഥയുടെ മേൽക്കോയ്മയും. അതായത് പാർലമെന്റിനും ജുഡീഷ്യറിയും ഒരേപോലെ അധികാരങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് പാർലമെന്റ് ഒരു തീരുമാനമെടുക്കുമ്പോൾ അത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായിട്ട് വരികയാണ് എങ്കിൽ അവിടെ ജുഡീഷ്യറിക്ക് ഇടപെടാനുള്ള അധികാരമുണ്ട്. ഈ ഇടപെടാനുള്ള അധികാരത്തെ നമ്മൾ ജുഡീഷ്യൽ സൂപ്പർമെസ്സി എന്ന് പറയുന്നു.

6: മൗലികാവകാശങ്ങൾ:

ആർട്ടിക്കിൾ 12 മുതൽ ആർട്ടിക്കിൾ 35 വരെയാണ് മൗലികാവകാശങ്ങളെ കുറിച്ച് പറയുന്നത്. ഭരണഘടനയുടെ പാർട്ടിയിലാണ്3 യിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.

# 6 മൗലികാവകാശങ്ങൾ

*Right to Equality.

* Right to freedom.

*Right against exploitation.

*Right to freedom of religion.

*Cultural and educational right.

*Right to constitutional remedies.

ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴു റൈറ്റുകളാണ് നമുക്ക് ഉണ്ടായിരുന്നത് right to property ആയിരുന്നു അത് പിന്നീട് എടുത്തു കളഞ്ഞു.

7:Directive Principles of State Policy.

നിർദ്ദേശക തത്വങ്ങൾ ഇത് അടങ്ങുന്നത് പാർട്ട് 4 ൽ ആണ്. ആർട്ടിക്കിൾ 36 to 51. നമ്മുടെ രാജ്യത്തിന് എങ്ങനെ ഒരു ക്ഷേമ രാഷ്ട്രമാക്കി മുന്നോട്ടു കൊണ്ടുപോകാം ഇതാണ് പ്രധാനമായും ഡയറക്ടീവ് പ്രിൻസിപ്പൽസിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹികപരമായിട്ടും സാമ്പത്തികപരമായിട്ടും ജനാധിപത്യപരമായിട്ടും എങ്ങനെ ഭരണഘടനയെ മുന്നോട്ടുകൊണ്ടുപോകാം. ഐറിഷ് കോൺസ്റ്റിറ്റ്യൂഷനിൽ നിന്നാണ് നമ്മൾ ഇതിനെ കടമെടുത്തിട്ടുള്ളത്.

ഇതിൽ ഗാന്ധിയെയും തത്വങ്ങൾ, സോഷ്യലിസ്റ്റ് തത്വങ്ങൾ, ഭൗതികമായുള്ള തത്വങ്ങള്‍ ഇവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് നിർദ്ദേശക തത്വങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

ഇത് പ്രകാരമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായിട്ടുള്ള വേതനം, സൗജന്യവും നിർബന്ധിതവു മായ വിദ്യാഭ്യാസം, തൊഴിലിടങ്ങളിലെ വേർതിരിവില്ലാതാക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ നിർദ്ദേശത്തിൽ പറയുന്നുണ്ട്.ഇതൊരു ക്ഷേമ രാഷ്ട്രത്തിനു വേണ്ടിയിട്ടാണ്.

8: മൗലികമായുള്ള കടമകൾ :

ഒരു പൗരൻ ചെയ്യേണ്ട കടമകളാണ് ഫണ്ടമെന്റൽ ഡ്യൂട്ടി. 1950 ൽ ഭരണഘടന നിലവിൽ വരുന്ന സമയത്ത് ഈ കടമകൾ ഇതിന്റെ ഭാഗമായിരുന്നില്ല.1974 ലെ ഭേദഗതി 42 പ്രകാരമാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാകുന്നത്.ചരൺസിംഗ് കമ്മിറ്റിയുടെ ഭാഗമായിട്ടാണ് ഫണ്ടമെന്റൽ ഡ്യൂട്ടീസ് ഭരണഘടനയുടെ ഭാഗമാകുന്നത്.

പാർട്ട് 4 A ആർട്ടിക്കിൾ 51A ആണ് മൗലിക കടമകളുടെ ആർട്ടിക്കിൾസ്. 1975 ൽ 10 ഡ്യൂട്ടിസാണ് ഉണ്ടായിരുന്നത് ഇന്ന് അത് 11 ആണ്. റഷ്യൻ കോൺസ്റ്റിറ്റ്യൂഷന് മാതൃകയാക്കി കൊണ്ടാണ് നമ്മൾ അതിനെ കടമെടുത്തിട്ടുള്ളത്.

10: ജനകീയ പരമാധികാരം. (popular Sovereignty)

ഒരു വ്യക്തി ഒരു വോട്ട് ഒരു മൂല്യം. ജനങ്ങൾക്ക് ഒരു വോട്ട് എന്ന അവകാശമാണ് നമ്മൾ പിന്തുടർന്നുകൊണ്ട് വരുന്നത് ഈ ഒരു അവകാശത്തെയാണ് ജനങ്ങളുടെ പരമാധികാരമായി വരുന്നത്.

11: സോഷ്യലിസ്റ്റ് സെക്കുലർ സ്റ്റേറ്റ് ആണ് നമ്മൾ. സാമൂഹികപരമായിട്ട് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുപോകുന്ന ഒരു വ്യവസ്ഥിതി ഇതിനെയാണ് സോഷ്യലിസ്റ്റ് എന്ന് പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് ഒരു മതമില്ല ഒരുപാട് മതങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതിനെയാണ് സെക്കുലർ എന്ന് പറയുന്നത്. എന്നാൽ മതത്തിൽ വിശ്വസിക്കാത്ത ഒരാൾക്ക് അയാളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള ഒരു അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്.

12: ഒരൊറ്റ ഭരണഘടനയും ഒരൊറ്റ പൗരത്വമാണ് നമ്മക്ക് നൽകുന്നത്.

ഇത് പറയാൻ കാരണം അമേരിക്കയിലെ ഡബിൾ സിറ്റിസൺഷിപ്പാണ് ഇതിൽനിന്ന് വ്യത്യസ്തമാണ് ഇന്ത്യ എന്ന് അറിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഇന്ത്യയിൽ സിംഗിൾ സിറ്റിസൺഷിപ്പാണ്.

13: വോട്ടവകാശം :

ഈ ഫോട്ടോവകാശത്തെ യൂണിവേഴ്സൽ അഡൾട്ട് ഫ്രാഞ്ചേഴ്സ് എന്നാണ് പറയുന്നത്.1989 ലെ 61 ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21ൽ നിന്നും പതിനെട്ടാക്കി കുറച്ചു

14:emergency rights:( അടിയന്തരാവസ്ഥ).

മൂന്നു തരത്തിലാണ് National emergency (Article 352),state emergency (Article 356)), financial emergency(article 360).സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇതുവരെ പ്രഖ്യാപിക്കാത്തത്. പ്രസിഡന്റ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക. ഇന്ദിരാഗാന്ധിയുടെ സമയത്താണ് നാഷണൽ എമർജൻസിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥ കടന്നു പോയത്. പ്രസിഡന്റ് ഇത് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് നേഷൻ പ്രസിഡന്റിന്റെ കൺട്രോളിൽ ആയിരിക്കും.

15: ത്രിതല ഭരണം (Three tier system of government):

അധികാരത്തിന് സെൻട്രൽ, സ്റ്റേറ്റ്, ഡിസ്ട്രിക്ട് എന്നിങ്ങനെ ഡിവൈഡ് ചെയ്തു പോകുന്നതിനെയാണ് ത്രിതലഭരണം എന്ന് പറയുന്നത്.1992 വിൽ നരസിംഹറാവു കമ്മിറ്റിയാണ് 73,74 ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് സിസ്റ്റവും, നഗർ പാലിക സിസ്റ്റവും കൊണ്ടുവരുന്നത്.

16:Bicameral legislature.

രാജ്യസഭാ ലോകസഭ എന്നിങ്ങനെ രണ്ടായി തരംതിരിച്ചുകൊണ്ട് അധികാരങ്ങളെ തരംതിരിക്കുന്നതിനെയാണ് Bicameral legislature എന്ന് പറയുന്നത്.

* ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നഅംഗങ്ങളാണ് ലോകസഭയിൽ ഉള്ളത്.

* സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുവരുന്ന ജനപ്രതിനിധികളാണ് രാജ്യസഭയിൽ ഉള്ളത്.

17: ഇന്നും നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ട് പോകുന്ന മൈനോറിറ്റി പ്രശ്നങ്ങളുണ്ട് ഇത് ജാതിയുടെയോ മതത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ സാമൂഹിക ചുറ്റുപാടിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കാം ഇത്തരം ഒരു സാഹചര്യത്തിൽ നിലവിൽ വന്നതാണ് മൈനോറിറ്റിന്റെ സ്പെഷ്യൽ റൈറ്റ്സ്.ഇതിന്റെ ഭാഗമായിട്ട് ഇവർക്ക് റിസർവേഷൻ നൽകാൻ തീരുമാനിക്കുകയാണ്. ഇത്തരത്തിൽ SC/ST, OBC, WOMEN എന്നിങ്ങനെ സംവരണങ്ങൾ നിലനിൽക്കുന്നുണ്ട്.



10 views0 comments

Commenti

Valutazione 0 stelle su 5.
Non ci sono ancora valutazioni

Aggiungi una valutazione
bottom of page