top of page

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B2U1(NOTES)

BLOCK 2

RIGHTS OF INDIVIDUALS & DIRECTIVES TO THE STATE


UNIT 1

FUNDAMENTAL RIGHTS & ITS ROLE IN STRENGTHENING THE INDIAN DEMOCRACY


# മൗലികാവകാശങ്ങൾ.

   ഇന്ത്യൻ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനങ്ങൾക്ക് ഉറപ്പു നൽകുന്നതുമാണ് മൗലികാവകാശങ്ങൾ. ഡോക്ടർ ബി ആർ അംബേദ്കർ നേടിയെടുത്തിട്ടുള്ള വിദ്യാഭ്യാസത്തിന്റെ മികവും മറ്റു രാജ്യങ്ങളിൽ നിന്നും കണ്ടുപഠിച്ചിട്ടുമൊക്കെയാണ് ഇന്ത്യയിൽ ഫണ്ടമെന്റൽ റൈറ്റ്സിനെ കുറിച്ച് പറയുന്നത്.

*1895 ഒരു ബില്ല് ബ്രിട്ടീഷ് കോൺസ്റ്റിറ്റ്യൂഷനിൽ വരുമ്പോഴാണ് മൗലികാവകാശങ്ങൾക്ക് വേണ്ടിയിട്ടുള്ള ഒരു ഓർഗനൈസേഷൻ സ്റ്റാർട്ട് ചെയ്യുന്നത്.അതിനുശേഷം ഇതിനുവേണ്ടിയിട്ട് ഒരു കമ്മിറ്റി രൂപീകരിച്ചു. അതാണ് ദ അഡ്വൈസറി കമ്മിറ്റി ഫോർ റിപ്പോർട്ടിംഗ് ഓൺ മൈനോറിറ്റി ഫണ്ടമെന്റൽ റൈറ്റ് ആൻഡ് ട്രൈബൽ എക്സ്ക്ലൂഡബിൾ ഏരിയ. സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു ഇതിന്റെ ഹെഡ്.

 

  # 6 മൗലികാവകാശങ്ങൾ

            *Right to Equality.  Article 14 -18. 

*Right to freedom.Article 19-22

            *Right against exploitation.Article 23-24

            *Right to freedom of  religion.Article 25-28

            *Cultural and educational right.Article 29- 30

            *Right to constitutional remedies.Article 32

   ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴു റൈറ്റുകളാണ് നമുക്ക് ഉണ്ടായിരുന്നത്  right to property ആയിരുന്നു അത് പിന്നീട് എടുത്തു കളഞ്ഞു.

ആർട്ടിക്കിൾ 12 മുതൽ ആർട്ടിക്കിൾ 35 വരെയാണ് മൗലികാവകാശങ്ങളെ കുറിച്ച് പറയുന്നത്. ഭരണഘടനയുടെ പാർട്ടിയിലാണ്3 യിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.

ഫണ്ടമെന്റൽ റൈറ്റ്സിനെ വിശേഷിപ്പിക്കുന്നത് മാഗ്നാകാർട്ട ഓഫ് ഇന്ത്യ എന്നാണ്.


#Right to Equality.  Article 14 -18.

എല്ലാ മനുഷ്യർക്കും തുല്യത ഉറപ്പുവരുത്തുക.

* ആർട്ടികൾ 14ൽ വരുന്നത് എല്ലാവർക്കും നിയമത്തിനു മുന്നിൽ തുല്യതയും തുല്യസംരക്ഷണം ഉറപ്പുവരുത്തുക.

* ആർട്ടിക്കിൾ 15ന് പറയുന്നത് ഒരു വ്യക്തി തന്റെ ജാതിയുടെയോ മതത്തിന്റെയോ ജൻഡറിന്റെയോ പേരിൽ തരംതാഴ്ത്തലുകൾ അനുഭവിക്കുന്നുണ്ട് എങ്കിൽ അതില്ലാതാക്കുക.

* ആർട്ടിക്കിൾ 16 പറയുന്നത് അവസരങ്ങൾക്കുള്ള തുല്യതയാണ് ഏതെങ്കിലും ഒരു വ്യക്തിയെ മതത്തിന്റെയോ ജാതിയുടെയോ പേരിൽ നിന്നെ ഏതെങ്കിലും ഒരു അവസരത്തിൽ മാറ്റി നിർത്തുന്നത് ഇല്ലാതാക്കാൻ വേണ്ടിയിട്ടുള്ളതാണ് ആർട്ടിക്കിൾ 16.

* ആർട്ടിക്കിൾ 17 തൊട്ടുകൂടായ്മയുടെ നിരോധനം.

* ആർട്ടിക്കിൾ പതിനെട്ടില് പറയുന്നത് മിലിറ്ററി അല്ലെങ്കിൽ അക്കാദമി ഒഴികെ ടൈറ്റിലുകൾ ഉപയോഗിക്കാൻ പാടില്ല.

#Right to freedom.Article 19-22

ഒരു വ്യക്തിക്ക് തന്നെ ഇഷ്ടത്തിനനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആശയങ്ങളെ പ്രകടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള അവകാശം.

Article 19A : അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും;

B

സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാൻ;

(സി)

അസോസിയേഷനുകൾ അല്ലെങ്കിൽ യൂണിയനുകൾ അല്ലെങ്കിൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ;

(ഡി)

ഇന്ത്യയുടെ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ;

(ഇ)

ഇന്ത്യയുടെ പ്രദേശത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് താമസിക്കാനും സ്ഥിരതാമസമാക്കാനും;

F

ഏതെങ്കിലും തൊഴിൽ, അല്ലെങ്കിൽ ഏതെങ്കിലും തൊഴിൽ, വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ് നടത്തുക.

*Article 20:ഭരണഘടനയുടെ ആർട്ടിക്കിൾ 20 കുറ്റങ്ങൾക്കുള്ള ശിക്ഷയുടെ സംരക്ഷണം നൽകുന്നു. കമ്മീഷൻ സമയത്ത് ഒരു കുറ്റമല്ലാതിരുന്ന ഒരു പ്രവൃത്തിക്ക് ആരെയും ശിക്ഷിക്കാൻ കഴിയില്ല, കൂടാതെ അത് കമ്മീഷൻ ചെയ്ത സമയത്ത് പ്രബലമായ നിയമത്തിൽ നൽകിയതിനേക്കാൾ വലിയ ശിക്ഷ ആർക്കും നൽകാനാവില്ല. കൂടാതെ, ഒരേ കുറ്റത്തിന് ഒരാളെ ഒന്നിലധികം തവണ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും കഴിയില്ല, മാത്രമല്ല സ്വന്തം വ്യക്തിക്കെതിരെ സാക്ഷ്യം നൽകാൻ നിർബന്ധിതനാകുകയും ചെയ്യാം.

*ആർട്ടിക്കിൾ 21:

നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമല്ലാതെ ഒരാളുടെ ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താൻ കഴിയില്ല.

* ആർട്ടികൾ 21 എ: ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം. 86 അനുച്ഛേദപ്രകാരം 2002ലാണ് ഇത് കൂട്ടിച്ചേർക്കുന്നത്.

* ആർട്ടിക്കിൾ 22 :ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം.

അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയെയും, അത്തരം അറസ്റ്റിനുള്ള കാരണങ്ങളെക്കുറിച്ച് എത്രയും വേഗം അറിയിക്കാതെ കസ്റ്റഡിയിൽ തടങ്കലിൽ വയ്ക്കരുത്, അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുള്ള ഒരു നിയമ പ്രാക്ടീഷണറുടെ ഉപദേശം തേടാനും സംരക്ഷിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടില്ല.

* ചൂഷണത്തിനെതിരായിട്ടുള്ള അവകാശം

ആർട്ടിക്കിൾ 23 യിലെ മനുഷ്യ കടത്ത് നിയമപരമായി നിരോധിക്കുക. നിർബന്ധിച്ച ജോലികൾ ചെയ്യിക്കുന്നത് നിർത്തലാക്കിയിട്ടുള്ളത്.

ആർട്ടിക്കിൾ 25 പറയുന്നത് കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചിട്ടാണ് 14 വയസ്സിന് താഴെയുള്ള കുട്ടികളെ നിർബന്ധിച്ചു ഫാക്ടറുകളിൽ ജോലി ചെയ്യിക്കരുത്

#Right to freedom of  religion.Article 25-28

*ആർട്ടിക്കിൾ 25 എല്ലാ പൗരന്മാർക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.

*ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം)

ധാർമ്മികത, ആരോഗ്യം, പൊതു ക്രമം എന്നിവയ്ക്ക് വിധേയമായി എല്ലാ മതവിഭാഗങ്ങൾക്കും ഇനിപ്പറയുന്ന അവകാശങ്ങളുണ്ടെന്ന് ഈ ആർട്ടിക്കിൾ നൽകുന്നു.

*27. ഏതെങ്കിലും പ്രത്യേക മതത്തിൻ്റെ പ്രചാരണത്തിനായി നികുതി അടയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം

ഏതെങ്കിലും പ്രത്യേക മതത്തിൻ്റെയോ മതവിഭാഗത്തിൻ്റെയോ പ്രമോഷനോ പരിപാലനത്തിനോ വേണ്ടിയുള്ള ചെലവുകൾക്കായി പ്രത്യേകമായി വിനിയോഗിക്കുന്ന നികുതികൾ അടയ്ക്കാൻ ഒരു വ്യക്തിയും നിർബന്ധിതരല്ല.

*ആർട്ടിക്കിൾ 28 (ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ പ്രബോധനത്തിലോ മതപരമായ ആരാധനയിലോ പങ്കെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം)

മതവിഭാഗങ്ങൾ പരിപാലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപരമായ പ്രബോധനം പ്രചരിപ്പിക്കാൻ ഈ ലേഖനം അനുവദിക്കുന്നു.

#Cultural and educational right.Article 29- 30. ആർട്ടിക്കിൾ 29: ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കൽ

(1)ഇന്ത്യയിലോ അതിൻ്റെ ഏതെങ്കിലും ഭാഗത്തിലോ അതിൻ്റേതായ ഭാഷയോ ലിപിയോ സംസ്‌കാരമോ ഉള്ള ഏതെങ്കിലും വിഭാഗത്തിൽ താമസിക്കുന്ന പൗരന്മാർക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.

(2)മതം, വംശം, ജാതി, ഭാഷ അല്ലെങ്കിൽ അവയിലേതെങ്കിലുമൊരു കാരണത്താൽ ഒരു പൗരനും സംസ്ഥാനം പരിപാലിക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നിഷേധിക്കുകയോ സംസ്ഥാന ഫണ്ടിൽ നിന്ന് സഹായം സ്വീകരിക്കുകയോ ചെയ്യരുത്.

ആർട്ടിക്കിൾ 30:വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം.

ആർട്ടിക്കിൾ 30(1) പിന്നോക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്നിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നത്.

ആർട്ടിക്കിൾ 30(2) മൈനോറിറ്റി ഗ്രൂപ്പുകൾക്ക് തുല്യമായിട്ടുള്ള അവകാശം നൽകുന്നതിന് വേണ്ടിയിട്ട്.


#Right to constitutional remedies.Article 32.

ഭരണഘടനയുടെ ഹൃദയമായിട്ടാണ് റൈറ്റ് ടു കോൺസ്റ്റിറ്റ്യൂഷനിൽ റെമെഡീസിനെ പറയുന്നത്.

*ആർട്ടിക്കിൾ 32: അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി ഉചിതമായ നടപടികളിലൂടെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു.

*ഹേബിയസ് കോർപ്പസ്, മാൻഡാമസ്, നിരോധനം, ക്വോ വാറണ്ട്, സെർട്ടിയോററി എന്നിവയുടെ സ്വഭാവത്തിലുള്ള റിട്ടുകൾ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളോ ഉത്തരവുകളോ റിട്ടുകളോ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്.

#ഹേബിയസ് കോർപ്പസ് : നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയുടെ മോചനം ഉറപ്പാക്കാൻ.

#മാൻഡമസ് : ഒരു പൊതു ഉദ്യോഗസ്ഥനെയോ അധികാരിയെയോ നിയമപരമായി നിർവഹിക്കാൻ ബാധ്യസ്ഥനായ ഒരു കടമ നിർവഹിക്കാൻ നിർദേശിക്കുക.

#നിരോധനം : കീഴ്‌ക്കോടതിയോ ട്രിബ്യൂണലോ അതിൻ്റെ അധികാരപരിധി കവിയുന്നത് തടയാൻ.

#Certiorari : ഒരു കീഴ്‌ക്കോടതി, ട്രിബ്യൂണൽ അല്ലെങ്കിൽ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ.

#കവോ വാറൻ്റോ : ഒരു പബ്ലിക് ഓഫീസിലേക്കുള്ള ഒരു വ്യക്തിയുടെ അവകാശവാദത്തിൻ്റെ നിയമസാധുതയെക്കുറിച്ച് അന്വേഷിക്കാൻ.


# ഫീച്ചേഴ്സ് ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ്.


* ഭരണഘടനയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.

* ചെയ്യാൻ പാടില്ലാത്തതും ചെയ്യാൻ പാടുള്ളതുമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പറയുന്നു.

* മൗലികാവകാശങ്ങൾക്കെതിരെ ചൂഷണം നടക്കുകയാണ് എങ്കിൽ അതൊരു കുറ്റകൃത്യമാണ്.

* രാജ്യത്തിന്റെ യൂണിറ്റിക്ക് വിരുദ്ധം ആയിട്ടുള്ളതൊന്നും ഇതിന്റെ ഭാഗമായിട്ട് നടത്താൻ പാടില്ല.

* ചില അവകാശങ്ങൾ പൗരന് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടതാണ്.

* ഭേദഗതി ചെയ്യാൻ കഴിയുന്നതാണ് മൗലികാവകാശങ്ങൾ.

* അടിയന്തരാവസ്ഥക്കാലത്ത് ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ ഇല്ലാതാവും.

* ചില നിയമങ്ങൾ വരുമ്പോൾ മൗലികാവകാശങ്ങൾ നിയന്ത്രണം ചെയ്യപ്പെടുന്നുണ്ട്.

* ചില പ്രത്യേക സാഹചര്യങ്ങളിൽ പാർലമെന്റ് നേരിട്ട് മൗലികാവകാശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

* കലാപം നടക്കുന്ന ഏരിയകളിൽ സൈനിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. (144 പ്രഖ്യാപിക്കുന്നത്).

* ഓരോ വ്യക്തിക്കും കോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശംനൽകുന്നു.

* സ്റ്റേറ്റിന്റെ പ്രത്യേക അവകാശങ്ങളെ കുറിച്ച് പറയുന്നു.

* കോൺസ്റ്റിറ്റ്യൂഷന്റെ അടിസ്ഥാന ഘടനയെ മാറ്റിക്കൊണ്ട് ഒരു നിയമവും കൊണ്ടുവരാൻ സാധിക്കില്ല.


# ആർട്ടിക്കിൾ 12: എന്തായിരിക്കണം ഒരു സ്റ്റേറ്റ് :

     * ഇന്ത്യ എന്ന രാജ്യത്തിലെ ഗവൺമെന്റിനെയും പാർലമെന്റിനെയും കുറിച്ച് വിശദീകരിക്കുന്നുണ്ട്.

1:യൂണിയൻ ഗവൺമെൻ്റിൻ്റെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അവയവങ്ങൾ :

ഇന്ത്യൻ സർക്കാർ

ഇന്ത്യൻ പാർലമെൻ്റ് - ലോക്സഭ, രാജ്യസഭ

സംസ്ഥാന സർക്കാരിൻ്റെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അവയവങ്ങൾ:

2:സംസ്ഥാന സർക്കാരുകൾ

സ്റ്റേറ്റ് ലെജിസ്ലേറ്റീവ് - ലെജിസ്ലേറ്റീവ് അസംബ്ലി, ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് സ്റ്റേറ്റ്

3:എല്ലാ പ്രാദേശിക അധികാരികളും

മുനിസിപ്പാലിറ്റികൾ - മുനിസിപ്പൽ കോർപ്പറേഷനുകൾ, നഗർ പാലിക, നഗർ പഞ്ചായത്തുകൾ

പഞ്ചായത്തുകൾ - ജില്ലാ പഞ്ചായത്തുകൾ, മണ്ഡല പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ

ജില്ലാ ബോർഡുകൾ

മെച്ചപ്പെടുത്തൽ ട്രസ്റ്റുകൾ മുതലായവ.

4:നിയമാനുസൃതവും അല്ലാത്തതുമായ അധികാരികൾ

1:നിയമപരമായ അധികാരികളുടെ ഉദാഹരണങ്ങൾ:

2:ദേശീയ മനുഷ്യാവകാശ കമ്മീഷൻ

3:ദേശീയ വനിതാ കമ്മീഷൻ

4:ദേശീയ നിയമ കമ്മീഷൻ

5:ദേശീയ ഹരിത ട്രൈബ്യൂണൽ

6:ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

7:ആംഡ് ഫോഴ്‌സ് ട്രിബ്യൂണൽ

2:നിയമാനുസൃതമല്ലാത്ത അധികാരികളുടെ ഉദാഹരണങ്ങൾ

1:സെൻട്രൽ ബ്യൂറോ ഓഫ് 2:ഇൻവെസ്റ്റിഗേഷൻ

3:കേന്ദ്ര വിജിലൻസ് കമ്മീഷൻ

4:ലോക്പാലും ലോകായുക്തയും.

# ആർട്ടിക്കിൾ 13 ൽ പറയുന്നത് ഏത് നിയമവും നമ്മുടെ മൗലികാവകാശങ്ങൾക്ക് എതിരെ നിൽക്കുന്നതാണ് എങ്കിൽ അത് നിലനിൽക്കില്ല.

*ഈ ആർട്ടിക്കിളിൽ, സന്ദർഭത്തിൽ നിയമത്തിൽ ഏതെങ്കിലും ഓർഡിനൻസ്, ഓർഡർ, ബൈ ലോ, റൂൾ, റെഗുലേഷൻ, നോട്ടിഫിക്കേഷൻ, കസ്റ്റം അല്ലെങ്കിൽ ഉപയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നില്ലെങ്കിൽ; പ്രാബല്യത്തിലുള്ള നിയമങ്ങളിൽ ഈ ഭരണഘടന ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ പ്രദേശത്ത് നിയമസഭയോ മറ്റ് യോഗ്യതയുള്ള അധികാരമോ പാസാക്കിയതോ ഉണ്ടാക്കിയതോ ആയ നിയമങ്ങൾ ഉൾപ്പെടുന്നു, മുമ്പ് റദ്ദാക്കിയിട്ടില്ല, എന്നിരുന്നാലും അത്തരം ഏതെങ്കിലും നിയമമോ അതിൻ്റെ ഏതെങ്കിലും ഭാഗമോ പിന്നീട് പ്രവർത്തിക്കില്ല. പ്രത്യേക മേഖലകൾ

* ഫണ്ടമെന്റൽ റൈറ്റ്സിനെ ഇല്ലാതാക്കുന്ന ഒരു ആചാരങ്ങളും നമ്മുടെ രാജ്യത്ത് നടപ്പിലാക്കാൻ സാധിക്കില്ല.


                 #റിട്ട്.

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും. ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.സുപ്രീം കോടതി ആർട്ടിക്കിൾ 32പ്രകാരവും ഹൈക്കോടതിആർട്ടിക്കിൾ 226 പ്രകാരവും റിട്ട് പ്രയോഗിക്കുന്നു.

#ഹേബിയസ് കോർപ്പസ്:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.


#മാൻഡമസ്:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം. സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

#Certiorari : ഒരു കീഴ്‌ക്കോടതി, ട്രിബ്യൂണൽ അല്ലെങ്കിൽ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ.ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്. മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്.

#കവോ വാറൻ്റോ : ഒരു പബ്ലിക് ഓഫീസിലേക്കുള്ള ഒരു വ്യക്തിയുടെ അവകാശവാദത്തിൻ്റെ നിയമസാധുതയെക്കുറിച്ച് അന്വേഷിക്കാൻ.

# ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷന്റെ ബേസിക് സ്ട്രക്ച്ചർ.

1: ഭരണഘടന എന്ന് പറയുന്നത് ഏറ്റവും ഉയർന്ന തലത്തിൽ തന്നെയാണ് നിൽക്കുന്നത്.

2: അധികാരത്തെ ലെജിസ്ലേറ്റീവ് എക്സിക്യൂട്ടീവ് ജുഡീഷ്യറി എന്നിങ്ങനെ മൂന്നായിട്ട് തരം തിരിച്ചിരിക്കുന്നു.

3: നിയമത്തിന്റെ വിധേയത്തിൽ തന്നെയാണ് ഏതൊരു വ്യക്തിയും ഗവൺമെന്റ് പ്രവർത്തിക്കേണ്ടത്.

4: Directive principles and fundamental rights ഇവയ്ക്ക് രണ്ടിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്.

5: federalism : ഇന്ത്യ എന്ന് പറഞ്ഞാൽ സെൻട്രൽ സ്റ്റേറ്റ് അതിനും താഴെയായിട്ട് ഡിവിഷൻ ഓഫ് പവർ വരുന്നുണ്ട് ഇത്തരത്തിൽ ഒരു ഫെഡറൽ സംവിധാനത്തെയാണ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ പറയുന്നത്.


# ഫണ്ടമെന്റൽസിന്റെ പ്രധാനപ്പെട്ട റോള്.

1: വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം.

2: തുല്യത ഉറപ്പുവരുത്തുകയും ആരും തന്നെ തരംതിരിവ് നേരിടുന്നില്ല എന്നും ഉറപ്പുവരുത്തുക.

3: സ്റ്റേറ്റ് പവർ ഏതെങ്കിലും രീതിയിൽ മിസ്യൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ നിൽക്കാനുള്ള അവകാശം.

4: പൊതു താൽപര്യാർത്ഥം ഹർജികൾ നൽകൽ.


# എക്കണോമിക്സ് പൂർണമായിട്ടും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

# മൗലികാവകാശങ്ങൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പരിധികൾ വരുന്നുണ്ട്.

# സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണ് ഇതിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്.

# അടിയന്തരാവസ്ഥക്കാലത്ത് ഫണ്ടമെന്റൽ റൈസ് എല്ലാം തന്നെ ഇല്ലാതാവും.




9 views0 comments

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page