top of page

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B2U2(NOTES)

Writer: GetEazyGetEazy

BLOCK 2

RIGHTS OF INDIVIDUALS & DIRECTIVES TO THE STATE


UNIT 2

FUNDAMENTAL DUTIES


# Fundamental duties :


       നമുക്ക് ഉണ്ടായിരിക്കേണ്ട മൂല്യങ്ങളെയാണ് ഫണ്ടമെന്റൽ ഡ്യൂട്ടീസ് എന്ന് പറയുന്നത്.നമ്മുടെ രാജ്യത്തിന്റെ ഐക്യം അഖണ്ഡത തുടങ്ങിയവയോട് കൂടി  മുന്നോട്ടുകൊണ്ടുപോകേണ്ട കുറേയധികം  മൂല്യങ്ങളാണ് ഫണ്ടമെന്റൽ ഡ്യൂട്ടീസ്.

* 1950 ഭരണഘടന നിലവിൽ വരുന്ന സമയത്ത്ഫണ്ടമെന്റൽ ഡ്യൂട്ടീസ് ഭരണഘടനയുടെ ഭാഗമായിരുന്നില്ല.

* 1976 ലെ 42 അമെൻമെന്റ് പ്രകാരമാണ് ഫണ്ടമെന്റൽ ഡ്യൂട്ടീസ് ഭരണഘടനയുടെ ഭാഗമായി എഴുതിച്ചേർക്കുന്നത്.

* ഒരു പൗരൻ മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തങ്ങളും പൊതു ബോധങ്ങളും ആണ് ഫണ്ടമെന്റൽ ഡ്യൂട്ടീസ്.

* ഫണ്ടമെന്റൽ ഡ്യൂട്ടിസ് വരുന്നത് പാർട്ട് 4 A യിൽ ആർട്ടിക്കിൾ 51 A യിലാണ്.

* 1975 ലാണ് മൗലീക കടമകൾ എന്ന ഒരു ഭാഗം കൂട്ടിച്ചേർക്കണം എന്ന് അഭിപ്രായം വരുന്നത്.

*1976-ലെ സ്വരൺ സിംഗ് കമ്മിറ്റി മൗലിക കർത്തവ്യങ്ങൾ ശുപാർശ ചെയ്തു, 1975-77 ലെ ആഭ്യന്തര അടിയന്തരാവസ്ഥയിൽ അതിൻ്റെ ആവശ്യകത അനുഭവപ്പെട്ടു.  1976-ലെ 42-ാം ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയിൽ 10 മൗലിക കർത്തവ്യങ്ങൾ ചേർത്തു.

* തുടക്കത്തിൽ പത്ത് മൗലിക കർത്തവ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് പിന്നീട് അതിലേക്ക് ഒന്നുകൂടി കൂട്ടിച്ചേർത്തു. നിർബന്ധിത വിദ്യാഭ്യാസത്തെ കുറിച്ചാണ് കൂട്ടിച്ചേർത്തത്.



1:ഭരണഘടന അനുശാസിക്കുന്ന ആദർശങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുക.കൂടാതെ നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, സ്നേഹിക്കുക:

2:ദേശീയ സ്വാതന്ത്ര്യത്തിന്റെ ഉദയത്തിന് കാരണമായ ആദർശപരമായ ആശയങ്ങളെ ഓർമ്മിക്കുക, പിൻതുടരുക.

3:ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക!

4:രാജ്യത്തിന് വേണ്ടി പൊരുതുവാൻ ഏതർത്ഥത്തിലും സന്നദ്ധമായിരിക്കുക.

5:ഭാരതത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ അമൂല്യ സമ്പത്തിനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

6:വനം, നദി, തടാകം തുടങ്ങിയ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക: സഹജീവികളോട് കരുണ കാട്ടുക '

7:ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

8:ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അമൂല്യ സമ്പത്തിനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

9:പൊതു സമ്പത്തിനെ സംരക്ഷിക്കുക: അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക.

10:വ്യക്തിത്വത്തിന്റെ എല്ലാ വിധത്തിലുള്ള നല്ല കഴിവുകൾക്കും മൂർച്ച കൂട്ടുക, അതുവഴി രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.

11:6-14 വയസ് പ്രായമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയാണ്.


# Features of fundamental duties.


  *നീതിയില്ലാത്തത്.( ഒരു വ്യക്തി പാലിക്കേണ്ട മോറൽ വാല്യൂസിനെ കുറിച്ചാണ് പറയുന്നത് അതുകൊണ്ട് തന്നെ ഇത് legal punishable അല്ല.)

*complementary to rights.

      അവകാശങ്ങളുടെ കൂടെ ചേർന്നു പോകേണ്ട ചില തത്വങ്ങളെ കുറിച്ചിട്ടാണ് പറയുന്നത്.

*obligatory for citizens:

     രാജ്യത്ത് താമസിക്കുന്ന എല്ലാ വ്യക്തികൾക്കും പാലിക്കാൻ പറ്റുന്നതാണ്. അതിനെ Age , Sex, gender, place of birth   ഇവയൊന്നും ഇത് പാലിക്കാതിരിക്കാൻ ഉള്ള  ഒരു മാനദണ്ഡമല്ല.

*Broad and comprehensive:

      ഇത് വിശാലവും സമഗ്രവും ആണ് ഇതിലെ പ്രകൃതിയെ വിദ്യാഭ്യാസ അക്രമം ഇവ എല്ലാത്തിനെയും കുറിച്ചിട്ട് പറയുന്നുണ്ട്.

*Reflective of natural values:

    ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട സ്വാഭാവിക മൂല്യങ്ങളുടെ പ്രതിഫലനമാണ്.

  *Moral and ethical guidelines:

       നമുക്കുണ്ടായിരിക്കേണ്ട ധാർമിക പരമായിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

   *Subject to reasonable limitations:

         ഒരു സമൂഹത്തിൽ നമുക്കുണ്ടായിരിക്കേണ്ട ന്യായമായ പരിമിതികളെക്കുറിച്ച് പരാമർശിക്കുന്നത്.


        # importance of fundamental duties :


  *promoting social harmony and Unity.

        സാമൂഹ്യപരമായ ഐക്യത്തെയും  പ്രോത്സാഹിപ്പിക്കുക.

    *Strengthening constitutional values.

    ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്തുക.

*Installing a sense of responsibility.

    ഉത്തരവാദിത്വബോധം സ്ഥാപിക്കുക.

*Environment protection and conservation.

   പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്നും എങ്ങനെ ചൂഷണം ചെയ്യാതെ ജീവിക്കണമെന്നും പറയുന്നു.

*Inculcating moral and ethical values.

     മോറൽ ആയിട്ടും എത്തിക്കൽ ആയിട്ടും നമുക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെ കുറിച്ച്.

*Educating future generations.

     ഭാവി തലമുറയ്ക്ക് നൽകേണ്ട നിർബന്ധിതമായിട്ടുള്ള വിദ്യാഭ്യാസം.

* Nation building:

    ഒരു രാജ്യം എങ്ങനെ ഉറപ്പോടുകൂടി പടുത്തുയർത്തണം.

    

ഫണ്ടമെന്റൽ ഡ്യൂട്ടീസ് വിമർശനം എന്ന് പറയുന്നത്,

•നിയമം അനുശാസിക്കുന്നതല്ലാത്തതിനാൽ ചെയ്തിട്ടില്ല എങ്കിൽ നിയമം ഇതിനെ തെറ്റായി കണക്കാക്കുന്നില്ല.

•പല കാര്യങ്ങളെക്കുറിച്ചും പറയുമ്പോഴും പൊതുവായിട്ട് പറയുകയാണ് അതിൽ ചെയ്യുന്നത് അതിനാൽ തന്നെ വ്യക്തത കുറവുണ്ട്, വ്യക്തമായിട്ട് അതിന്റെ ലക്ഷ്യം എന്തെന്ന് പറയുന്നില്ല.

• പറഞ്ഞ കാര്യങ്ങളെ തന്നെ വീണ്ടും പറയുന്നതായിട്ട് കാണുന്നുണ്ട്.

വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് പലപ്പോഴും പറയാൻ വിട്ടുപോകുന്നു.

• ശിക്ഷകൾ ഇല്ലാത്തതുകൊണ്ടുതന്നെ ഇതിനൊരുപാട് ലിമിറ്റുകൾ ഉണ്ട്.

• 11 കടമകളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം നടപ്പിലാക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു റിവ്യൂ ഒന്നും നടക്കുന്നില്ല.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
geteazy logo new.png

Contact Us

Near SNGS College, Pattambi

Email : geteazy.online@gmail.com

Phone : +919206 300 600

Navigation

Follow Us

  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube
  • TikTok

Connect with Us

Download on the App Store
Get in on Google Play

© 2025 Getit. All rights reserved.

bottom of page