top of page

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B3U3(NOTES)

BLOCK 3

POLITICAL INSTITUTION & THE INDIAN POLITICAL SYSTEM


UNIT 3

THE JUDICIARY OF INDIA


# The Judiciary of India:( ഇന്ത്യൻ നീതിന്യായ വ്യവസ്ഥ)


     നമ്മുടെ രാജ്യത്തെ legislature, executive, judiciary ഇവ മൂന്നും ഒരുപോലെ മുന്നോട്ടു പോയെങ്കിൽ മാത്രമേ ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് പ്രകാരം ഇന്ത്യയിലെ സിസ്റ്റം നടപ്പിലാവുകയുള്ളൂ.


നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടാണ് ഇന്ത്യയിലെ നിധി ന്യായ വ്യവസ്ഥ നിലനിൽക്കുന്നത്.ഇന്ത്യൻ നീതിന്യായ വ്യവസ്ഥ രാജ്യത്തിൻ്റെ ജനാധിപത്യ ചട്ടക്കൂടിൻ്റെ മൂലക്കല്ലാണ്, നീതിയുടെ ഭരണം ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

പരമോന്നത തലത്തിൽ സുപ്രീം കോടതി.  സുപ്രീം കോടതിയുടെ താഴെ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ നിലകൊള്ളുന്നു.  ഓരോ ഹൈക്കോടതിയുടെയും കീഴിൽ, ഭരണഘടനയിൽ സബോർഡിനേറ്റ് കോടതികൾ എന്ന് പരാമർശിച്ചിരിക്കുന്ന മറ്റ് കോടതികളുടെ ഒരു ശ്രേണിയുണ്ട്. ഇത്തരത്തിൽ ഒരു ഹൈറാർക്കിൽ ഓർഡറിലാണ് ഇന്ത്യൻ ജുഡീഷ്യറി നിലനിൽക്കുന്നത്.


#സപ്രീം കോടതി:

   സംയോജിത( integrated ) നീതി ന്യായ വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്നതാണ് സുപ്രീം കോടതി.

*1950 ജനുവരി 28 ന് സുപ്രീം കോടതിനിലവിൽ വരുന്നത്.

* ആർട്ടിക്കിൾ 124 മുതൽ 147 വരെയുള്ള തിലാണ് സുപ്രീം കോടതിയെ കുറിച്ച് വിശദീകരിക്കുന്നത്. പാർട്ട് 5 ലാണ് സുപ്രീം കോടതി എങ്ങനെ ആയിരിക്കണം എന്ന് പറയുന്നത്.

*മുപ്പത്തിമൂന്ന് ജഡ്ജിമാരും ഒരു ചീഫ് ജസ്റ്റിസുമാണ് സുപ്രീം കോടതിയിലുള്ളത്.

*സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയുടെ നിർദേശപ്രകാരം കൊളീജിയത്തിൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്.  കൊളീജിയം സംവിധാനത്തിന് കീഴിൽ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ആറ് ജഡ്ജിമാരും അടങ്ങുന്ന ഒരു ഫോറമാണ് ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും തീരുമാനിക്കുന്നത്.


# Qualification of Supreme Court judge :


*വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം.


*ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരിക്കണം.

*ഒരു വ്യക്തി കുറഞ്ഞത് പത്ത് വർഷമെങ്കിലും ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരിക്കണം.

* രാഷ്ട്രപതിയുടെ അഭിപ്രായമനുസരിച്ച് വ്യക്തി ഒരു വിശിഷ്ട നിയമജ്ഞനായി അംഗീകരിക്കപ്പെടണം.


# കാലാവധി :

*65 വയസ്സ് തികയുന്നത് വരെ അവർക്ക് പദവിയിൽ തുടരാം.

*ഒരു ജഡ്ജിക്ക് രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിച്ച് സ്വമേധയാ രാജിവയ്ക്കാനും അവസരമുണ്ട്.

* തെളിയിക്കപ്പെട്ട തെറ്റായ പെരുമാറ്റമോ കഴിവില്ലായ്മയോ സ്ഥാപിക്കുമ്പോൾ മാത്രമേ ഓഫീസിൽ നിന്ന് നീക്കം ചെയ്യപ്പെടുകയുള്ളൂ.


#ജഡജിമാരുടെ നീക്കം:

      സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യണമെങ്കിൽ പാർലമെന്റിലെ രണ്ട് ഹൗസിലെയും അപ്പ്രൂവലും മെജോറിറ്റി വോട്ടും വേണം.


#Powers of Supreme Court:

ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അത് നിക്ഷിപ്തമാണ്.


Original Jurisdiction


Appellate Jurisdiction


Writ Jurisdiction


► Advisory Jurisdiction


A court of Record


Judicial review



1:Original Jurisdiction

(ആർട്ടിക്കിൾ 131)

സെൻട്രൽ ഗവൺമെന്റും ഒന്നോ അതിൽ അധികവും സംസ്ഥാനങ്ങളും തമ്മിൽ ഒരു തർക്കം വരികയാണെങ്കിൽ സുപ്രീം കോടതിക്ക് സ്വമേധയാ ഇടപെടാനുള്ള അധികാരമുണ്ട്.


2:Appellate Jurisdiction(ആർട്ടിക്കിൾ 132).

  രാജ്യത്തെ പരമോന്നത അപ്പീൽ കോടതിയുടെ സ്ഥാനമാണ് ഇന്ത്യൻ സുപ്രീം കോടതിക്കുള്ളത്.  കീഴ്ക്കോടതികൾ പുറപ്പെടുവിച്ച വിധികൾക്കെതിരായ അപ്പീലുകൾ അവലോകനം ചെയ്യുന്നതിനും തീരുമാനിക്കുന്നതിനുമുള്ള അന്തിമ അധികാരമാണിത്. 

* ഇതിൽ 4 കാര്യങ്ങൾ പറയുന്നുണ്ട്.

1. ഭരണഘടനാപരമായ കാര്യങ്ങൾ:

2. സിവിൽ കാര്യങ്ങൾ:

3. ക്രിമിനൽ കാര്യങ്ങൾ:

4. സ്പെഷ്യൽ ലീവ് പ്രകാരമുള്ള അപ്പീലുകൾ (ആർട്ടിക്കിൾ 132):


3:Writ Jurisdiction(ആർട്ടിക്കിൾ 139).

ഹേബിയസ് കോർപ്പസ്,മാൻഡമസ്,നിരോധനാജ്ഞ,Quo-Warranto,Certiorari- ഇത്തരം റിട്ടുകളിലൂടെ കോടതിയിൽ വരുന്ന കാര്യങ്ങളെയാണ് Writ Jurisdiction എന്ന് പറയുന്നത്.

4:Advisory Jurisdiction(ആർട്ടിക്കിൾ 143).

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 143, ഒരു പ്രത്യേക കേസിൻ്റെ ഗതിയിൽ ഉയർന്നുവന്ന പൊതു പ്രാധാന്യമുള്ളതും നിയമപരവുമായ കാര്യങ്ങളിൽ സുപ്രീം കോടതിയുടെ ഉപദേശം തേടാനുള്ള അധികാരം രാഷ്ട്രപതിക്ക് നൽകുന്നു.


5:A court of Record:

സുപ്രിം കോടതിയുടെ വിധിന്യായങ്ങൾ, നടപടികൾ, പ്രവൃത്തികൾ എന്നിവയ്ക്ക് കാര്യമായ നിയമപരമായ ഭാരം ഉണ്ട്, അവ ശാശ്വതമായ രേഖകളും തെളിവുകളും ആയി വർത്തിക്കുന്നതിന് സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ ഡോക്യുമെൻ്റഡ് മെറ്റീരിയലുകൾ നിയമപരമായ മുൻകരുതലുകളും റഫറൻസുകളും ആയി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.  അവയ്ക്ക് തെളിവ് മൂല്യമുണ്ട്, അവ എപ്പോൾ വെല്ലുവിളിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത ആധികാരിക നിയമ സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു ഏതെങ്കിലും കോടതിക്ക് മുന്നിൽ ഹാജരാക്കി.ഭാവിയിലെ നിയമ നടപടികളിൽ ആശ്രയിക്കാവുന്ന നിയമപരമായ തീരുമാനങ്ങളുടെയും വിധികളുടെയും ഒരു ശേഖരം സ്ഥാപിക്കുക എന്നതാണ് ഈ രേഖകൾ പരിപാലിക്കുന്നതിൻ്റെ ലക്ഷ്യം.


6:Judicial review.

കോൺസ്റ്റിറ്റ്യൂഷന് എതിരാകുന്ന രീതിയിൽ എന്തെങ്കിലും നിയമം കൊണ്ടുവരികയാണ് എങ്കിൽ ആ നിയമം തെറ്റാണ് എന്ന് പറയുന്നതാണ് ജുഡീഷ്യൽ റിവ്യൂ.


# High Courts:

ഒരു സംസ്ഥാനത്തെ ജുഡീഷ്യൽ അഡ്മിനിസ്ട്രേഷനിലെ ഏറ്റവും ഉയർന്ന പദവിയാണ് ഹൈക്കോടതിക്കുള്ളത്.

* 1956-ലെ ഏഴാം ഭേദഗതി നിയമത്തിലൂടെ, രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി അല്ലെങ്കിൽ സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും സംയോജിപ്പിക്കാൻ പാർലമെൻ്റിന് അധികാരം ലഭിച്ചു.

*Article 214 to 231 വരെ ഹൈക്കോടതിയുടെ പ്രവർത്തനത്തെക്കുറിച്ച് ആണ് പറയുന്നത്.

*ഒരു ഹൈക്കോടതിയിലെ ജഡ്ജിമാരുടെ കൃത്യമായ എണ്ണം ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല.  ഒരു ഹൈക്കോടതിയുടെ അംഗബലം നിശ്ചയിക്കുന്നത് രാഷ്ട്രപതിയുടെ വിവേചനാധികാരത്തിന് വിടുന്നു.(Time to Time അടിസ്ഥാനപ്പെടുത്തിയാണ് അവിടുത്തെ അംഗസംഖ്യയെ നിർണയിക്കുന്നത്).


#ഹൈക്കോടതി ജഡ്ജിമാരുടെ യോഗ്യത


  1. പൗരത്വം: വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം.


2. ജുഡീഷ്യൽ അനുഭവം: സ്ഥാനാർത്ഥി കുറഞ്ഞത് പത്ത് വർഷമെങ്കിലും ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ഒരു ജുഡീഷ്യൽ കപ്പാസിറ്റിയിൽ സേവനമനുഷ്ഠിച്ചിരിക്കണം.  ഒരു ജില്ലാ ജഡ്ജി, സബോർഡിനേറ്റ് ജഡ്ജി അല്ലെങ്കിൽ മറ്റേതെങ്കിലും ജുഡീഷ്യൽ സ്ഥാനം പോലുള്ള ഒരു ജുഡീഷ്യൽ ഓഫീസ് കൈവശം വയ്ക്കുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം.


3. അഭിഭാഷക പരിചയം: അല്ലെങ്കിൽ, ആ വ്യക്തി കുറഞ്ഞത് പത്ത് വർഷമെങ്കിലും ഒരു ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായിരിക്കാം.  ഇതിനർത്ഥം അവർ നിയമത്തിൻ്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയും ക്ലയൻ്റുകളെ പ്രതിനിധീകരിക്കുകയും ചെയ്തിരിക്കണം.


#കാലാവധി


ഇന്ത്യൻ ഭരണഘടന ഹൈക്കോടതി ജഡ്ജിമാർക്ക് ഒരു നിശ്ചിത കാലാവധി നിർദേശിക്കുന്നില്ല.  62 വയസ്സ് തികയുന്നത് വരെ അവർക്ക് പദവിയിൽ തുടരാം.  ഈ പ്രായത്തിൽ എത്തുന്നതിന് മുമ്പ് ഒരു ജഡ്ജി രാജിവയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഇന്ത്യൻ പ്രസിഡൻ്റിന് രാജിക്കത്ത് സമർപ്പിക്കാം. ഒരു ഹൈക്കോടതി ജഡ്ജിയെ സ്ഥാനത്തുനിന്നും മാറ്റേണ്ട സാഹചര്യമുണ്ടായാൽ, പാർലമെൻ്റിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ഈ നടപടി സ്വീകരിക്കാം.


*ഹൈക്കോടതിയുടെ പ്രധാന അധികാരങ്ങളിലൊന്ന് ഭരണഘടനാപരമായ കാര്യങ്ങൾ കേൾക്കാനും തീരുമാനമെടുക്കാനുമുള്ള അതിൻ്റെ അധികാരപരിധിയാണ്.

ഭരണഘടനയെ വ്യാഖ്യാനിക്കാനും നിയമങ്ങളുടെ ഭരണഘടനാസാധുത നിർണ്ണയിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ഹൈക്കോടതിക്ക് അധികാരമുണ്ടെന്നാണ് ഇതിനർത്ഥം.

* പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഇവരുടെ കർത്തവ്യമാണ്.

* ഗവൺമെന്റിന്റെ കീഴിൽ വരുന്ന നിയമനിർമ്മാണ സഭയെയും കാര്യം നിർവഹണസഭയെയും നോക്കി കാണുക എന്നുള്ളത് ഇവരുടെ കർത്തവ്യമാണ്

*Judicial review.

കോൺസ്റ്റിറ്റ്യൂഷന് എതിരാകുന്ന രീതിയിൽ എന്തെങ്കിലും നിയമം കൊണ്ടുവരികയാണ് എങ്കിൽ ആ നിയമം തെറ്റാണ് എന്ന് പറയുന്നതാണ് ജുഡീഷ്യൽ റിവ്യൂ.


#യഥാർത്ഥ അധികാരപരിധി( original Jurisdiction):


ഏതെങ്കിലും അപ്പീലുകൾ നൽകുന്നതിന് മുമ്പായി പ്രാരംഭ ഘട്ടത്തിൽ നിയമപരമായ തർക്കങ്ങൾ കേൾക്കാനും തീരുമാനിക്കാനും ഒരു സുപ്പീരിയർ കോടതിയുടെ കൈവശമുള്ള അധികാരത്തെയാണ് യഥാർത്ഥ അധികാരപരിധി സൂചിപ്പിക്കുന്നത്.  അഡ്‌മിറൽറ്റി, വിൽപത്രം, വിവാഹം, വിവാഹമോചനം, കമ്പനി നിയമങ്ങൾ, കോടതിയലക്ഷ്യം എന്നിവ ഉൾപ്പെടുന്ന കേസുകൾ എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിൽ ഹൈക്കോടതി ഈ യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു.  പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പൗരന്മാരുടെ മൗലികാവകാശങ്ങൾ നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിലേക്കും ഇത് വ്യാപിക്കുന്നു.


#അപപീൽ അധികാരപരിധി(Appellate Jurisdiction).


ഹൈക്കോടതി ഒരു അപ്പീൽ കോടതിയായി പ്രവർത്തിക്കുന്നു, അവിടെ അതിൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കീഴ്‌ക്കോടതികളുടെ വിധിന്യായങ്ങളെ ചോദ്യം ചെയ്യുന്ന അപ്പീലുകൾ കേൾക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു.  സിവിൽ, ക്രിമിനൽ കേസുകളിൽ ഇത് അപ്പീൽ അധികാരപരിധി പ്രയോഗിക്കുന്നു.



#Supervisory Jurisdiction

എല്ലാ കോടതികളുടെയും കീഴ് കോടതികളുടെയും കീഴിൽ നടക്കുന്ന വിധി ന്യായങ്ങളെ നോക്കി കാണുക. കീഴ് കോടതികളെ നിയന്ത്രിക്കുക.


#Control over subordinate courts:

വിധികളും നടപടിക്രമങ്ങളും നിയമപരമായ മുൻകരുതലുകൾക്ക് വേണ്ടിയിട്ട് റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നു.


#Judicial Review:ഭരണഘടനയ്ക്ക്എതിരായിട്ട് വരുന്ന കാര്യങ്ങളെ കൃത്യമായിട്ട് അവലോകനം ചെയ്യുക. ഇതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കേണ്ട നിയമങ്ങളെ റദ്ദാക്കുക.


#Independence of Indian Judiciary.

* യാതൊരുവിധ പാർശ്വാലിറ്റിയും ഇല്ലാതെ പ്രവർത്തിക്കുന്നതായിരിക്കണം.

* ആർക്കും തന്നെ ചോദ്യം ചെയ്യാനുള്ള അധികാരം ഇല്ല.

* executive,legislature ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും, ഇവരുടെ പലനടപടികളിലും ഇടപെടാനും അധികാരമുണ്ട്.

* സുപ്രീംകോടതി ജഡ്ജിമാരെയോ, ഹൈക്കോടതി ജഡ്ജിമാരെയോ എളുപ്പത്തിൽ പിരിച്ചുവിടാൻ സാധിക്കില്ല.

* അവരുടെ ആനുകൂല്യങ്ങൾ (salary,allevence, pension )ഫിക്സഡ് ആയിരിക്കും.

* judges ന്റെ വ്യക്തിസ്വഭാവം ഒരിക്കലും ചോദ്യ ചെയ്യപ്പെടുന്നില്ല.

*ഹൈക്കോടതിയിൽ നിന്നും റിട്ടയർമെന്റ്നുശേഷം മറ്റൊരു കീഴ്  കോടതികളിലും പ്രാക്ടീസ് ചെയ്യാൻ പാടില്ല.

* തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ ഉത്തരവിടാനുള്ള അധികാരം കോടതിക്കൊണ്ട്.

* സ്വന്തമായിട്ട് ഒരു സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം കോടതി ക്കുണ്ട്.

* ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ നിർത്തലാക്കാനോ ഇല്ലാതാക്കാനോ പാർലമെന്റ് സംവിധാനത്തിനോ ലെജിസ്ലേചറിനോ സാധിക്കില്ല.



2 views0 comments

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page