top of page
Writer's pictureGetEazy

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B6U4(NOTES)

BLOCK 6

INDIA & THE ISSUES OF GLOBAL RELEVANCE


UNIT 4

INDIA’S COMMITMENT TO GLOBAL ENVIRONMENT


# India's commitment to global environment :

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വെൽത്ത് മൊത്തം നഷ്ടപ്പെട്ടിരുന്നു വലിയ രീതിയിലുള്ള സാമ്പത്തിക സ്ഥിതിയൊന്നും ഇന്ത്യക്കുണ്ടായിരുന്നില്ല. അത്രത്തോളം വിദേശികൾ ഇന്ത്യയുടെ പ്രകൃതിയെ ചൂഷണം ചെയ്തിരുന്നു. ഇന്ത്യയുടെ കാടുകൾ,കൃഷിയിടങ്ങളിൽ, തുടങ്ങിയവ അമിതമായി ചൂഷണം ചെയ്തിരുന്നു എങ്ങനീയെന്നാൽ കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്ന രീതിയിൽ ഇന്ത്യയെ ചൂഷണം ചെയ്തിരുന്നു.

* അതുകൊണ്ടുതന്നെ1947 മുതൽ1990 വരെയുള്ള കാലഘട്ടം ഇതിൽനിന്ന് എങ്ങനെ ഉയർന്നു വരാം എന്നുള്ളതായിരുന്നു.

* അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന ദാരിദ്ര്യം തൊഴിലില്ലായ്മ ഇവയെ എങ്ങനെ മറികടക്കാം എന്നുള്ളതായിരുന്നു ഇന്ത്യ ചിന്തിച്ചിരുന്നത്.ഏറ്റവും പ്രധാനപ്പെട്ടത് ദാരിദ്രമായിരുന്നു.

# ഇതിൽ ഇന്ത്യയെ രണ്ട് ഘട്ടമായി തരം തിരിക്കുന്നുണ്ട് 1950-1990.

1990 നു ശേഷം.


#1950-1990: അന്ന് ഇന്ത്യ അടക്കം പുതുതായിട്ട് സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങൾ ചൈന, ബ്രസീൽ ഗ്രീൻഹൗസ് വാതകങ്ങൾ കൂടുതലായിട്ട് പുറത്തേക്ക് വിടുന്നു അതുകൊണ്ട്തന്നെ ഓസോൺ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ് പറഞ്ഞിരുന്നത്.


            പിന്നീട് അങ്ങോട്ട് അതിനുണ്ടാവുന്ന മാറ്റമാണ് സെക്കൻഡ് ഫേസിൽ കാണാൻ സാധിക്കുന്നത്. കാലങ്ങളായിട്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിട്ടും, കൂടുതലായിട്ട് ഫാക്ടറികളിൽ നിന്ന് വിഷവാതകങ്ങൾ പുറത്തുവിടുന്നതിന്റെ ഭാഗമായിട്ട്, കാടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടൊക്കെയാണ് ഓസോണിനു കേടുപാടുകൾ സംഭവിക്കുന്നത് എന്നീ തരത്തിലുള്ള പുതിയ മാറ്റങ്ങൾ വന്നു.


#India's Changing Approach to Climate Change-From Conserva- tism to Active Leadership:

1990-ന് ശേഷമുള്ള ഉദാരവൽക്കരണ ഘട്ടം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ടെക്‌റ്റോണിക് മാറ്റത്തിന് സാക്ഷ്യം വഹിച്ചു.  ഈ കാലഘട്ടം വളർച്ചയുടെ ആദ്യ നിലപാടിൽ നിന്ന് ഒരു റിയലിസ്‌റ്റിലേക്കും പോസിറ്റീവ് ഇൻ്റർനാഷണലിസ്റ്റിലേക്കും മാറിയതാണ്, അതിലൂടെ കാലാവസ്ഥാ വ്യതിയാന ചർച്ചകളിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കാൻ ഉദ്ദേശിച്ചു.

* അതിനുശേഷം സുസ്ഥിരമായിട്ടുള്ള ഒരു സാമ്പത്തിക വികസനം പ്രകൃതിയെ  സംരക്ഷിച്ചുകൊണ്ട് വേണം എന്നാണ് പറയുന്നത്.

* ഇന്ത്യയിലെ ക്ലൈമറ്റ് ചേഞ്ചും ആയിട്ട് ബന്ധപ്പെടുത്തിക്കൊണ്ട് വിവിധങ്ങളായിട്ടുള്ള ആക്ഷനുകൾ വന്നു. അവ :

•2008-ൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ ആക്ഷൻ പ്ലാൻ എന്ന പേരിൽ ഒരു ദേശീയ ചട്ടക്കൂട് സ്വീകരിച്ചു.

# ഇതിൽ പ്രകാരം ഇവയെ എട്ടായിട്ട് തിരിക്കുന്നു :

1.National Solar Mission (NSM)2.

National Mission for Enhanced Energy Efficiency (NMEEE)

3.National Mission on Sustainable Habitat (NMSH)

4.National Water Mission (NWM)

5.National Mission for Sustaining the Himalayan Ecosystem (NMSHE)

6.National Mission on Strategic Knowledge for Climate Change (NMSKCC)

7.National Mission for a Green India (GIM) 8. National Mission for Sustainable Agriculture (NMSA).

# ഇവയോടൊപ്പം നദികളെ കൂട്ടി യോജിപ്പിക്കുക,സ്റ്റേറ്റുകൾ തമ്മിൽ വെള്ളത്തിന്റെ ക്ഷാമം വരുന്ന സമയത്ത് കരാറുകൾ ഉണ്ടാക്കി വെള്ളം ഒഴുകുക,മറ്റ് സ്റ്റേറ്റുകൾക്ക് സഹായമാവുന്ന രീതിയിൽ ജലവിതരണം നടത്തുക തുടങ്ങി ജലവിതരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പോളിസികൾ സുസ്ഥിരവികസനവുമായി ബന്ധപ്പെടുത്തി കൊണ്ടുവന്നിട്ടുണ്ട്.


# National mission for green India :

ഇന്ത്യയുടെ പച്ചപ്പ് നിലനിർത്തുക.

* ഇത്തരം മിഷനുകൾ ഒക്കെ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയിട്ട് ശാസ്ത്രീയ പരമായിട്ടുള്ള അറിവ് ആവശ്യമാണ് എങ്കിൽ മാത്രമേ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ

* National Mission on strategic knowledge for climate change. ഇതിന്റെ ഭാഗമായിട്ട് ക്ലൈമറ്റ് ചേഞ്ചും അതിന്റെ ബന്ധപ്പെട്ട വിഷയങ്ങളും അവരെ പഠിക്കാൻ തുടങ്ങി.

# current situation:

സമ്മർ സീസണിൽ വളരെയധികം ചൂട് കൂടി വരുന്ന അവസ്ഥയാണ്.ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഈ ഒരു ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ മഴക്കാലത്ത് സ്ഥിരമായിട്ട് മഴ ലഭിച്ചിരുന്ന സ്ഥലങ്ങളിൽ  മഴ കുറയുകയും, മഴ കുറവ് ലഭിച്ചിരുന്ന സ്ഥലങ്ങളിൽ കൂടുതലായിട്ട് ലഭിക്കുകയും ചെയ്യുന്നു. ഇത്തരം കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായിട്ട് കേരളം വലിയൊരു പ്രളയം തന്നെ നേരിട്ട് ഒരു സമയമുണ്ടായി. ഇത്തരത്തിൽ പ്രതീക്ഷിക്കാതെ വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ആണ് ഇന്ത്യ എന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്.





8 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page