BLOCK 1
PHILOSOPHY OF THE CONSTITUTION
UNIT 1
LEGACY OF NATIONAL MOVEMENT& MAKING OF THE CONSTITUTION
1: Western impact ( ബ്രിട്ടീഷ് ഭരണം സൃഷ്‌ടിച്ച മാറ്റം )
അറിനോൾഡ് ടോയ്ൻബി എന്ന് പറയുന്ന ഹിസ്റ്ററിയൻ പറയുന്നത് യൂറോപ്പിൽ നിന്നുള്ള ആളുകളുടെ സ്വാധീനം ഇവിടെ ഉണ്ടായിട്ടുണ്ട് എന്നാണ്.
ആ നാട്ടിലെ വിപ്ലവകരമായ മാറ്റങ്ങൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
eg: french ravalution : library, equality, frettenit. ഈ ഒരു മുദ്രാവാക്യം സാമൂഹിക സമുദായിക മുന്നേട്റ്റങ്ങൾ ഉണ്ടാക്കി.ഇതു ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഒരു പ്രധാന മുദ്രാവാക്യമായിരുന്നു.ഇത് ഫ്രഞ്ച് revelution ന്റെ ഭാഗമായി വന്നതാണ്.
ഇതു നമ്മുടെ നാട്ടിലെ സാമൂഹിക സമുദായിക മുന്നേറ്റങ്ങൾക്ക് കാരണമായി.അവയാണ് ബ്രഹ്മ സമാജ് , ആര്യ സമാജ്.ഇതിനെ യാണ് വേസ്റ്റേൺ impact എന്ന് പറയുന്നത്.
2: British administrative impact :
ബ്രിട്ടീഷു കാരുടെ ഭരണം കൊണ്ടുണ്ടായിട്ടുള്ള മാറ്റങ്ങൾ
eg: സതി നിരോധന നിയമം.
ക്രിമിനൽ സിവിൽ നിയമം കൊണ്ടുവരൽ.
3: വേസ്റ്റേൺ എഡ്യൂക്കേഷൻ
ഇംഗ്ലീഷുകാർ നടപ്പിലാക്കിയ വിദ്യാഭ്യാസരീതിയെ വേസ്റ്റേൺ എഡ്യൂക്കേഷൻ എന്ന് പറയുന്നു. ഇന്ത്യക്കാർ കടപ്പെട്ടവരാവാൻ വേണ്ടിയാണ് ഇംഗ്ലീഷികാർ ഈ വിദ്യാഭ്യാസ രീതി കൊണ്ട് വന്നതെങ്കിലും ഇന്ത്യക്കാർ ഇത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഉപയോഗിച്ചു.
4:communication and Transport
റായിൽവേയുടെ വരവ് യാത്രകൾ എളുപ്പത്തിലാക്കി ഇതു വ്യാപാരം കൂട്ടുന്നതിനു ഉപകാരപ്രതമായി. അച്ചടി ശാലയുടെ വരവോട് കൂടി ലോക കാര്യങ്ങൾ ഇന്ത്യക്കാർ അറിയാൻ തുടങ്ങി. കൂടാതെ ന്യൂസ്‌പേപ്പറിന്റെ വരവ് നാഷണൽ മൂവ്മെന്റിനെ ഉയർത്തിക്കൊണ്ടുവരാൻ ഉപകാരപ്രതമായി.
5: Economic exploitation
1600 ൽ ട്രേഡ് കമ്പനി ആയിവന്ന് അവർ ഇന്ത്യയെ ചൂഷണം ചെയ്യാൻ തുടങ്ങി.Dadabhai Naoroji യുടെ അഭിപ്രായത്തിൽ "സിന്ധു നദിയിൽ നിന്നുള്ള വെൽത്ത് ഊറ്റിയെടുത്ത് അവരുടെ നദിക്കരയിൽ കൊണ്ടുപോയി പിഴിയുന്നു "എന്നാണ്. ഇന്ത്യയുടെ റോ മീറ്റിരിയൽ ചൂഷണം ചെയ്തുകൊണ്ടുപോയി അവർ അവരുടെ ഇന്റസ്ട്രി വിപുലപ്പെടുത്തി.
6: Birth of indian national Congress
1885 എ.ഒ ഹ്യൂമി ന്റെ നേതൃത്വത്തിൽ രൂപകരിച്ചു.ആദ്യത്തെ പ്രസിഡന്റ് W.C ബാനർജി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നെ കുറിച്ച് ഡഫ്രിൻ പറഞ്ഞത് " മൈക്രോ സ്കോപ് ലൂടെ നോക്കുന്നത്രെയും ചെറിയ സംഘടന " എന്ന് പറഞ്ഞു കളിയാക്കി എന്നാൽ പിന്നീട് സ്വതന്ത്ര സമരത്തിന് നേതൃത്വം നൽകിയ പ്രധാന സംഘടനയായിമാറി.
# ബ്രിട്ടീഷ് ഹിസ്റ്ററി
* 1600 ൽ ഇന്ത്യയിലേക്കുള്ള വരവ്
* 1765 വ്യാപാരത്തിന്റെ കാലഘട്ടം
* 1765 to 1859 ഇന്ത്യയിൽ നിലയുറപ്പിക്കൽ.
* 1859 English East India Company ഭരണം നിർത്തി British parliament - ന്റെ കീഴിലേക്ക് പൂർണ്ണമായും മാറി.
*1919 to 1947 constructional development ( self rool demand ചെയ്തു )
* 1947 സ്വാതന്ത്രം നേടി.
* 1950 ഭരണഘടന ഇന്ത്യയുടെ ഭാഗമായി.
# ബ്രിട്ടീഷ് ഭരണം കൊണ്ടുവന്നത്
1600 -1765 Queen Elizabeth 1st ന്റെ അനുമതിയോടുകൂടി British east India company ഉപപ്പെടുന്നത്.24 അംഗ കമ്മിറ്റി ആണ് അതിനെ നിയന്ത്രിച്ചിരുന്നത്.ഇന്ത്യയിൽ മുഗൾ രാജാഭരണ സമയത്ത് അന്നത്തെ രാജാവായ Jahangir ന്റെ അടുത്തേക്ക് വില്യം ഹോക്കിങ്സ് തോമസ് റേ എന്നിവർ വരികയും Jahangir ന്റെ അനുവാദത്തോടെ സൂറത്തിൽ അവർ കമ്പനി സ്ഥാപിക്കുകയും ചെയ്തു.
ഈ സമയത്തു ചെറിയ യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നു അവയാണ്
* ബാറ്റിലോഫ് പ്ലാസി (1757)
* ബാറ്റിലോഫ് ബക്സർ (1764)
ബാറ്റിലോഫ് ബക്സർ അവർക്ക് ചെറിയ വിജയം നൽകുകയും ബംഗാളി വ്യാപാരം പൂർണമായും അവരുടെ കീഴിലാവുകയു ചെയ്തു.
1765 ൽ ബംഗാൾ ലെ കേന്ദ്രം അവർ ബംഗാളിന് പുറത്തേക്കു കൂടി വ്യാപിപ്പിച്ചു. ഇതാണ് 1765 മുതൽ 1859 വരെ. ഈ കാലഘട്ടത്തിൽ അവർ നാട്ടുരാജ്യങ്ങൾ, സ്വരൂപങ്ങൾ തുടങ്ങിയവ കീഴടക്കുന്നു അതിനായി അവർ നടത്തിയ യുദ്ധങ്ങളിൽ പ്രധാന പ്പെട്ടവയാണ് കർണാട്ടിക് വാർ, മൈസൂർ വാർ, മാറാത്ത യുദ്ധം തുടങ്ങിയവ.
# പ്രധാന റെഗുലേറ്റിങ് ആക്ട്
# 1773 ലെ റെഗുലേറ്റിങ് ആക്ട്
* ഇതിലൂടെ ഇവർ constitution കൊണ്ടുവന്നു.
*Governor general പോസ്റ്റ് കൊണ്ടുവന്നു.warren hastings ആയിരുന്നു ബംഗാൾ ലെ ആദ്യത്തെ ജനറൽ.
* 1773 ൽ കൽക്കത്തയിൽ സുപ്രിം കോർട്ട് കൊണ്ടുവന്നു.
* 1784 ൽ ഫിറ്റ്സ് ഇന്ത്യ ആക്ട്
ഈ ആക്ട് ഓട് കൂടി ബ്രിട്ടീഷ് ഇന്ത്യയുടെ സ്വകാര്യ കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. ഇതിനായി 6 അംഗ ങ്ങളുള്ള Bord of control കൊണ്ടുവന്നു.
# 1833 ചാർട്ടർ ആക്ട്
English east India company യുടെ പ്രവർത്തനം ചിരിക്കുകയും India governor general of Bengal എന്ന പോസ്റ്റ് മാറ്റി Governor of India എന്നാക്കിമാറ്റി ഇന്ത്യ യുടെ മറ്റു പ്രദേശത്തേക്ക് കൂടി കമ്പനി വ്യാപിപ്പിച്ചു.
# 1853 ചാർട്ടർ ആക്ട്
ഇതുപ്രകാരം ഇന്ത്യയിൽ സിവിൽ സർവെൻസിനെ നിയമിക്കാൻ എക്സാം നടത്തുക എന്ന സിസ്റ്റം കൊണ്ടുവന്നു. എന്നാൽ ഇതു ഇന്ത്യക്കാർക്ക് ഉപകാരപ്പെട്ടില്ല കാരണം ഇവർ പറയുന്ന വിദ്യാഭ്യാസ യോഗ്യത നമുക്കുണ്ടായിരുന്നില്ല.
ശേഷം ലോർഡ് ഡെൽഹൗസി യുടെ ഭരണ പരിഷ്കാരങ്ങൾ വന്നു ഇതോടെ 1856 ൽ കലാപം തുടങ്ങി ( സിപ്പോയ് മ്യൂട്ടിണിങ്) ഇതിനെ 1st war of independence എന്നും വിളിക്കുന്നു. ഇന്ത്യക്കാർ ഒരുമിച്ചു നിന്ന് നടത്തിയ കലാപമാണിത്. ഈ കലാപത്തിന്റെ ഭാഗമായി 1858 ൽ English east India company പൂർണ്ണമായും ഇന്ത്യയിൽ നിന്ന് പോയി. ഇന്ത്യയിൽ ആദ്യമായി Government of India act വന്നു. ഇതിന്റെ വരവോടുകൂടി ഇന്ത്യ ബ്രിട്ടീഷന്റെ അധികാരത്തിൻ കീഴിലുള്ള ഒരു കോളനിയാണെന്ന് പ്രസ്താവന ക്വീൻ എലിസബത്ത് പുറത്തിറക്കി (1858).
ഗവൺമെന്റ് ഓഫ് ജനറൽ എന്ന പോസ്റ്റ് വൈസ്രോയി എന്നായി മാറി ലോഡ് കാനിങ് ആണ് ലാസ്റ്റ് ജനറൽ. ഇദ്ദേഹം തന്നെയാണ് ഇന്ത്യയുടെ ഫസ്റ്റ് വൈസ്രോയി (1858). ഉണ്ടായിരിക്കും ബ്രിട്ടീഷ് ക്യാബിനറ്റ് കീഴിലുള്ള വ്യക്തി ആയിരിക്കും ഇത്.
# 1892ലെ ഇന്ത്യൻ കൗൺസിൽ ആക്ട്
പ്രസ്സുകാർക്ക് കൂടുതൽ പ്രാധാന്യംനൽകുക. ഇന്ത്യൻ ഭർണകുലർ പ്രസ്സ് ആക്ട്,ഇന്ത്യൻ ആംസ് ആക്ട് തുടങ്ങിയ ഒരുപാട് നിയമം ആക്ട് പ്രകാരം കൊണ്ടുവന്നിട്ടുണ്ട്.ഇത് പ്രകാരം പ്രൊവിൻസെസിനു ആനുകൂല്യങ്ങൾ കുറച്ചുകൂടി കൂടുതലായിട്ട് ലഭിക്കാൻ തുടങ്ങി. അതായത് മദ്രാസ്,ബോംബെ തുടങ്ങിയ പ്രവിശ്യകളിൽ നിന്നും കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ തുടങ്ങി മദ്രാസിൽ നിന്ന് 15 പേരെയും ബോംബെയിൽ നിന്ന് 20 പേരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രൊവിൻഷൻ കൗൺസിൽ ഇതിന്റെ ഭാഗമായിട്ട് തുടങ്ങി.
*കൂടാതെ ഇതിന്റെ ഭാഗമായിട്ട് ഒരു വോട്ടിംഗ് സംവിധാനം തുടങ്ങി.
* ഇന്ത്യൻസിനെ ഹൈ അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റുകളിലേക്ക് നിയമിക്കാൻ തുടങ്ങി.
# ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1909.
1909 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ മിന്റോ മോർലി ആക്ട് എന്നും അറിയപ്പെടുന്നു. ഇതിന് തൊട്ടുമുൻപായിട്ട് നടന്നിട്ടുള്ള ഒരു പ്രധാനപ്പെട്ട സംഭവമാണ് 1892 ഇന്ത്യൻ കൗൺസിൽ ആക്റ്റിന് ശേഷം 1905 ൽ നടന്നിട്ടുള്ള ബംഗാൾ വിഭജനം. ലോഡ് കഴ്സൺ ബംഗാളിന് രണ്ടായിട്ട് വിഭജിച്ചു ഇത് മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിഭജനം നടത്തിയത്.
1: മുസ്ലിം മെജോറിറ്റി പ്രദേശം.
2:ഹിന്ദു മേജോറിറ്റി പ്രദേശം.
ഇത് ഇന്ത്യയെ ആദ്യമായി ഒരു കമ്മ്യൂണിൽ വയലൻസിലേക്ക് കൊണ്ടെത്തിച്ചു. ഇതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ ഇടപെടുകയും ഇതിനായിട്ട് ബ്രിട്ടസ്റ്റുകൾ നടത്തുകയും ചെയ്തു ബ്രിട്ടീഷ് ഗവൺമെന്റിന്റെ വികൃതമായ ലക്ഷ്യം മനസ്സിലാക്കിയ ഒരു കാലഘട്ടമാണ് 1905.ഈയൊരു സമയം വരെ വളരെ സൈലന്റ് ആയിട്ട് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്നീട് വളരെയധികം ആക്ടീവ് ആയിട്ട് പ്രവർത്തിക്കാൻ തുടങ്ങി.ഡിവൈഡ് ആൻഡ് റൂൾ എന്ന പോളിസിക്ക് എതിരായിട്ട് ഇന്ത്യക്കാരുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ട് വന്നിട്ടുള്ള ഒരു ആക്ട് കൂടിയാണ് 1909 ലെ മിന്റോ മോർലി ആക്ട്. പിന്നീട് ബംഗാളിനെ കൂട്ടിയോജിപ്പിക്കുന്നത് 19 11 ലാണ്.
# ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രധാന ആശയങ്ങൾ.
* സെന്റർ ആൻഡ് പ്രൊവിൻഷ്യൽ ഏജ്
ഇതിന്റെ അടിസ്ഥാനത്തിൽ സെന്റർ പ്രൊവിൻഷ്യൽ എന്നതിനെ രണ്ടാക്കി നിർത്തിക്കൊണ്ട് കൂടുതൽ അധികാരങ്ങൾ നൽകി. ഇതിനെ ഒരു കമ്മ്യൂണൽ ആക്ട് ആയിട്ട് കൂടി വിശേഷിപ്പിക്കുന്നുണ്ട് കമ്മ്യൂണൽ അടിസ്ഥാനത്തിൽ വോട്ടിംഗ് സിസ്റ്റം കൊണ്ടുവന്നതാണ് ഇതിന് കാരണം.
മുസ്ലിം മെമ്പേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയിട്ട് മുസ്ലിം വോട്ടേഴ്സിന് മാത്രമേ പറ്റുകയുള്ളൂ. ഇതിനെതിരെ ഒരുപാട് ക്രിട്ടിസിസവും പ്രൊട്ടസ്റ്റും ഉണ്ടായതുകൊണ്ട് തന്നെ 1909 ഈ ആക്ട് വളരെയധികം പരാജയമായിരുന്നു.
#1919 മൊണ്ടേക്ക് ക്ലംസ് ഫോഡ് ആക്ട്
1909 ലെ പ്രശ്നങ്ങളെ മറികടക്കാൻ കൊണ്ടുവന്നിട്ടുള്ളതാണ് ഈയൊരു ആക്ട്.
#1914 - 1918 ഒന്നാം ലോകമഹായുദ്ധം
ബ്രിട്ടീഷ് ഇതിൽ ഒരു പ്രധാന ശക്തിയായിട്ട് നിലനിന്നിരുന്നു ഈ സമയത്ത് ഇന്ത്യക്കാരുടെ സഹായം ഇവർക്ക് ആവശ്യമായിട്ട് വന്നു. ഇതേ സമയത്ത് തന്നെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ഇവര് കൂടുതലായിട്ട് ചൂഷണം ചെയ്യുക കൂടി ചെയ്തു. ഈ ഒരു സമയത്ത് ഇന്ത്യക്കാരുടെ സഹായം ഇവർക്ക് ആവശ്യമായി വന്നതിനാൽ നടക്കാൻസാധ്യതയില്ലാത്ത ഒരുപാട് വാഗ്ദാനങ്ങൾ ഇവർ നൽകിയിരുന്നു.
#1916 ലെ കോൺഗ്രസ് ലീഗ് പാക്റ്റ്.
കോൺഗ്രസ് ലീഗ് ഒരുമിച്ച് വരുന്ന ആദ്യത്തെ സെക്ഷൻ ആണ് ലക്നൗ പാക്റ്റ്. ഇത് ബ്രിട്ടീഷുകാർക്ക് വലിയൊരു തിരിച്ചടിയായി മാറി.
ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള ഹോം റോൾ മൂവ്മെന്റ് ഇന്ത്യക്കാരെ കൂട്ടിച്ചേർക്കൽ ഇന്ത്യൻ പ്രോഡക്റ്റ് പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. ഇത്രയും കാര്യ ങ്ങളുടെ അടിസ്ഥാനത്തിലെ ആണ് 1919 ലെ മണ്ടേക്ക് ക്ലംസ് ഫോഡ് ആക്ട് വരുന്നത്.
# ലക്ഷ്യം
* സെക്രട്ടറി ഓഫ് സ്റ്റേറ്റ് ന്റെ പ്രവർത്തനം ലിമിറ്റ് ചെയ്യുക.
* കൗൺസിൽ അംഗങ്ങളുടെ എണ്ണം 8 ൽ നിന്ന് 12 ആയിട്ടു ഉയർത്തി.
* ഇൻഡിപെൻഡൻസ് എന്ന ആശയത്തിലേക്ക് കൂടുതലായിട്ട് ഇന്ത്യയെ കൊണ്ടുവന്നു.
*അധികാരങ്ങൾ ഡിവൈഡ് ചെയ്തു. സെൻട്രൽ ലിസ്റ്റ് എന്നും പ്രൊവിൻഷ്യൽ ലിസ്റ്റ് എന്നും എന്ന രണ്ട് ലിസ്റ്റ് ഉണ്ടാക്കിയിട്ടാണ് ഇവരിതു ചെയ്തത്.
* ബൈ ക്യാമറൽ ലെജിസ്ലേചർ തുടങ്ങി
അതായത് ലോവർഹൗസും അപ്പർ ഹൗസും തുടങ്ങി.
ലോവർഹൗസിലെ അംഗങ്ങളുടെ എണ്ണം 60,അപ്പർ ഹൗസിലെ അംഗങ്ങളുടെ എണ്ണം140.
* ആദ്യമായിട്ട് ഡയാർക്കി പ്രൊവിൻസസ് കൊണ്ടുവന്നു.
ഡയാർക്കി എന്ന് പറഞ്ഞാൽ ഗവൺമെന്റിന്റെ കീഴിൽ കൊണ്ടുവരേണ്ട subject രണ്ടാക്കി തരംതിരിക്കുക റിസർവ്ട് subject എന്നും ട്രാൻസ്പേർട്ട് subjectഎന്നും.
#റിസർവ്ട് subject ( കൂടുതൽ പ്രാധാന്യം ലഭിക്കേണ്ട സബ്ജക്ടുകളെയാണ് റിസർവ്ഡ് സബ്ജക്ട് എന്ന് പറയുന്നത്) ഇത് സെൻട്രൽ കീഴിലാണ് വരിക ഇത് ഗവർണർ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഹെൽപ്പോടുകൂടി മാത്രമേ ചെയ്യൂ. ഇതിൽ 28 കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജസ്റ്റിസ് പോലീസ് തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ കീഴിൽ വരുന്നതാണ്.
# ട്രാൻസ്പേർട്ട് subject. ( അത്രത്തോളം പ്രാധാന്യം ലഭിക്കേണ്ടത് വിഷയങ്ങളെയാണ് ട്രാൻസ്പേർട്ട് സബ്ജക്ട് എന്ന് പറയുന്നത് ) ഇത് ഗവർണർ മിനിസ്റ്റേഴ്സിന്റെ സഹായത്തോടുകൂടി ചെയ്യുന്നതാണ്.ഇതിൽ 22 കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.ലോക്കൽസ് ഗവൺമെന്റ് എജുക്കേഷനും ഇതിന്റെ കീഴിൽ വരുന്നതാണ്.
ഇതെല്ലാം കൊണ്ടുവന്നെങ്കിലും ഈ ഒരു ആക്ട് പരാജയമായിരുന്നു.ഡയാർക്കി പ്രൊവിൻസസ് ഒരുപാട് വീഴ്ചകൾ സംഭവിച്ചു. ഈ ഒരു ആക്ട് നടപ്പിലാക്കിയ അഡ്മിനിസ്ട്രേഷൻ വലിയൊരു അഴിമതി തന്നെ നടത്തിയ ഒരു അഡ്മിനിസ്ട്രേഷൻ ആയിരുന്നു. ഈ ആക്ടിന്റെ പ്രത്യേകത എന്ന് പറയുന്നത് ബ്രിട്ടീഷ് ഭരണകൂടം എങ്ങനെയാണ് ഭരിക്കുന്നത് എന്നൊരാശയം ഇന്ത്യക്കാർക്ക് ലഭിച്ചു എന്നതാണ്.
#Government of India act 1935
മുൻപായിട്ട് നടന്നിട്ടുള്ള ചില പ്രധാനപ്പെട്ട സന്ദർഭങ്ങൾ.
*1927 സൈമൺ കമ്മീഷൻ: ഇന്ത്യയുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടിയിട്ടാണ് ഈ ഒരു കമ്മീഷൻ നിലവിൽ വരുന്നത്. ഇന്ത്യക്കാരുടെ പ്രാതിനിത്യം ഒട്ടുമില്ലാതെ ഒരു കമ്മീഷൻ ആയിരുന്നു സൈമൺ കമ്മീഷൻ. അതിനാൽ തന്നെ ഇന്ത്യക്കാർ ഇതിനെ എതിർക്കുകയും ഈയൊരു സമയത്ത് കൊണ്ടുവന്നിട്ടുള്ള ഒരു മുദ്രാവാക്യമാണ് "symon go back ".
ലാഹോർ കോൺസ്പ്രെസി കേസ്, കക്കോരി കോൺസ്പ്രെസി കേസ്, രാജഗുരു ഭഗത് സിംഗ് തുടങ്ങിയവരുടെ സ്വാധീനം, അവരുടെ മരണം ലാലാ ലജ്പത് റായ് യുടെ മരണംവരുന്നത്തുടങ്ങിയവയെല്ലാം ഇതിനോട് ബന്ധപ്പെട്ട് വരുന്നുണ്ട്.
#1930,1931,1932 ഈ മൂന്ന് വർഷങ്ങളുടെ പ്രത്യേകതയാണ് വട്ടമേശ സമ്മേളനം നടന്ന കാലഘട്ടമാണ്. ഇത് മൂന്നും നടക്കുന്നത് ലണ്ടനിൽ വെച്ചിട്ടാണ്. ഈ മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തിട്ടുള്ള ഒരേ ഒരു വ്യക്തി ഡോക്ടർ ബി ആർ അംബേദ്കർ ആണ്.
*1931 ലെ വട്ടമേശ സമ്മേളനത്തിൽ മാത്രമാണ് ഗാന്ധിജി പങ്കെടുത്തിട്ടുള്ളത്.
*1930 ഉപ്പുസത്യാഗ്രഹം.
# Government of India act 1935 പ്രത്യേകതകൾ :
• ഫെഡറേഷൻ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു.( സെൻട്രൽ ഇന്റെ അധികാരം കുറച്ചുകൊണ്ട് സ്റ്റേറ്റിനു കൂടുതൽ പ്രാധാന്യം നൽകുന്നു)
• ഡിവിഷൻ ഓഫ് പവർ ( പ്രൊവിൻഷ്യൽ ഗവൺമെന്റ് എന്നും ഫെഡറൽ ഗവൺമെന്റ് എന്നും രണ്ടാക്കി തരംതിരിച്ചു ) ഇതിന്റെ ഭാഗമായി ഫെഡറൽ ലിസ്റ്റ് പ്രൊവിൻഷൻ ലിസ്റ്റ് കൺകറണ്ട് ലിസ്റ്റ് എന്നീ മൂന്ന് ലിസ്റ്റുകൾ കൊണ്ടുവന്നു.
* ഫെഡറൽ ലിസ്റ്റ് (59 subject )
* പ്രൊവിൻഷൻ ലിസ്റ്റ് (54 subject)
* കൺകറണ്ട് ലിസ്റ്റ് (36 subject)
# ഡയാർക്കി അറ്റ് ദി സെന്റർ.
*അധികാരങ്ങൾ ഡിവൈഡ് ചെയ്തു.
* ബൈ ക്യാമറൽ ലെജിസ്ലേചർ തുടങ്ങി
അതായത് ലോവർഹൗസും അപ്പർ ഹൗസും തുടങ്ങി. ലോവർ ഹൗസിലെ മറ്റൊരു പേരാണ് ഹൗസ് ഓഫ് അസംബ്ലി/ ഫെഡറൽ അസംബ്ലി. അപ്പർ ഹൗസിനെ കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഇതിന്റെ കീഴിലായിട്ട് കൗൺസിൽ ഓഫ് സ്റ്റേറ്റിൽ 260 മെമ്പേഴ്സ് ആണ് ഉണ്ടായിരുന്നത്.
# ഫെഡറൽ കോർട്ട് സ്ഥാപിച്ചു (ഡൽഹി ).ഇതോടൊപ്പം തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറൽ റെയിൽവേ അതോറിറ്റിയും സ്ഥാപിക്കുന്നു.
# ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ.( പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേഷനും പ്രൊവിൻഷ്യൽ ഓട്ടോണമിയും കൊണ്ടുവരുന്നു. ഓരോ പ്രൊവിൻഷ്യസിനും അതിന്റേതായിട്ടുള്ള സർവാധികാരം നൽകുന്നു, എക്സിക്യൂട്ടീവ് ലെജിസ്ലേറ്റീവ് അധികാരങ്ങൾ കൊണ്ടുവന്നു)
#1935 ന്റെ പോരായ്മകൾ:
* ഇപ്പോഴും സെൻട്രൽ അധികാരങ്ങൾ അതുപോലെതന്നെ നിലനിൽക്കുകയാണ്.അതിനാൽ തന്നെ പ്രൊവിൻസസിനെ അത്രതന്നെ അധികാരത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ല.
#1947 indian independence act:
ജൂലൈ 1946 ലാണ് ബ്രിട്ടീഷ് ക്യാബിനറ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നൊരു ബില്ല് പാസാവുന്നത്. ലോർഡ് മൗണ്ട് ബാറ്റനാണ് ഇന്ത്യയിൽ ഭരിച്ചിട്ടുള്ള അവസാനത്തെ വൈസ്രോയി.
* 1947 ജൂൺ 3 ലാണ് മൗണ്ട് ബാറ്റൺ പ്ലാൻ എന്ന ഒരു പ്ലാൻ നടപ്പിലാക്കിയത്. ഇതിൽ പ്രധാനമായിട്ട് വന്നൊരു കാര്യമാണ് പാർട്ടീഷൻ ഓഫ് ഇന്ത്യ ഇന്ത്യയെ രണ്ടായിട്ട് വിഭജിക്കുക.
* 1947 ജൂലൈ 5 നാണ് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് എന്ന ബില്ല് പാസാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗ്റ്റ് 14 അർദ്ധ രാത്രിയോടുകൂടി ഇന്ത്യ സ്വാതന്ത്ര്യം നേടുകയാണ്.
* 1948 ജൂൺ ആയിരുന്നു ആദ്യം ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടിയിട്ട് നിശ്ചയിച്ചിരുന്നത് എന്നാൽ അതിനു മുൻപ് തന്നെ 1947ൽ സ്വാതന്ത്ര്യം നേടുന്നു.
* ഇന്ത്യയെ ഇന്ത്യ പാകിസ്ഥാൻ എന്നിങ്ങനെ രണ്ടായിട്ട് വിഭജിക്കുന്നു.ഇന്ത്യയുടെയും പാകിസ്താന്റെയും അതിർത്തി നിശ്ചയിക്കുന്നതിന് വേണ്ടിയിട്ട് സർ റാഡിക്ലിഫ്എന്നൊരു വ്യക്തിയെ നിയമിക്കുന്നു.
ബ്രിട്ടീഷ് കോമൺവെൽത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനും അംഗങ്ങളാവാം എപ്പോൾ വേണമെങ്കിലും അവർക്ക് പിൻവലിയാം.
#കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി.
സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ കോൺസ്റ്റിറ്റ്യൂഷൻ എന്ന ആശയം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായിട്ട് ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നും നേടിക്കഴിഞ്ഞാൽ ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്നും ആദ്യമേ തീരുമാനിക്കുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. അതിനായിട്ട് ഒരു കോൺസ്റ്റിറ്റ്യൂവൻ അസംബ്ലി രൂപീകരിച്ചിരുന്നു. കമന്റ് അറ്റ്ലിയാണ് ഇതിന്റെ ഒരു ക്യാബിനറ്റ് മിഷൻ ആദ്യമായിട്ട് സ്വാതന്ത്ര്യത്തിനു മുമ്പ് ഫോം ചെയ്യുന്നത്. 1946 ഡിസംബർ 9 ന്യൂഡൽഹിയിൽ വെച്ചിട്ടാണ് ആദ്യമായിട്ട് കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി മീറ്റ് ചെയ്യുന്നത്. കോൺസ്റ്റിറ്റ്യൂഷണൽ ഹാളിൽ വെച്ചിട്ടാണ് അവർ ആദ്യമായിട്ട് മീറ്റിംഗ് കൂടുന്നത് ഇന്നത്തെ പാർലമെന്റ് ഹൗസിന്റെ സെൻട്രൽ ഹോൾ ആണത്.207 അംഗങ്ങളാണ് അന്ന് അതിൽ പങ്കെടുത്തത് ഇതിൽ 9 അംഗങ്ങൾ സ്ത്രീകളായിരുന്നു.ഡോക്ടർ സച്ചിദാനന്ദ സിൻഹയായിരുന്നു അന്നത്തെ താൽക്കാലിക ചെയർമാൻ. പിന്നീട് രാജേന്ദ്രപ്രസാദിനെ സ്ഥിരമായിട്ടുള്ള ചെയർമാൻ ആയിട്ട് നിയമിക്കുന്നു. 2വർഷവും 11 മാസവും 17 ദിവസവും എടുത്തിട്ടാണ് കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി ഇതിന്റെ ഒരു ഡ്രാഫ്റ്റ് രൂപം നിർമ്മിക്കുന്നത്. ഈയൊരു കാലഘട്ടത്തിന്റെ ഇടക്ക് 11 സെക്ഷൻസ് കഴിഞ്ഞു പോയിട്ടുണ്ട്.
കോൺസ്റ്റിട്യൂഷൻ അസംബ്ലി ഇങ്ങനെ കൂടുന്നതിൽ ഒരു ക്യാബിനറ്റ് മിഷൻ ഉണ്ടായിരുന്നു. ഈ ക്യാബിനറ്റ് മിഷനിൽ നിന്നും സ്വീകരിച്ചിട്ടുള്ള ആശയങ്ങൾ :
* പ്രൊവിൻഷൻ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്ന് നിന്ന് 292 അംഗങ്ങളെ അപ്പോയിന്റ് ചെയ്തു.
* ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ നിന്ന് 93 മെമ്പേഴ്സിനെ അപ്പോയിന്റ് ചെയ്തു.
* ചീഫ് കമ്മീഷണർ പ്രൊവിൻസസ് പ്രകാരം മറ്റു ഭാഗങ്ങളിൽനിന്ന് 4 പേരെ അപ്പോയിന്റ് ചെയ്തു.
#1947 june 3 മൗണ്ട് ബാറ്റൺ പ്ലാൻ നിലവിൽ വന്നു. ഇതിന്റെ പ്രധാന നിർദ്ദേശം ഇന്ത്യ പാകിസ്ഥാൻ വിഭജനം ആയിരുന്നു.ഈ വിഭജനം വന്നതോടുകൂടി 389 അംഗങ്ങൾ ഉണ്ടായിരുന്ന കോൺസ്റ്റിറ്റ്യൂഷൻ കൗൺസിൽ 299 അംഗങ്ങളായി ചുരുങ്ങി.
# 1946 ഡിസംബർ 30ന് ജവഹർലാൽ നെഹ്റു മുന്നോട്ട് വെച്ച ആശയം ആയിട്ടുള്ള ഒബ്ജക്ടീവ് റെസലൂഷൻ വന്നിട്ടുണ്ടായിരുന്നു.ഇത് കോൺസ്റ്റിറ്റ്യൂഷന്റെ ഭാഗമാക്കിയിരുന്നു ഇതിൽ ജവഹർലാൽ നെഹ്റു പറഞ്ഞിട്ടുള്ള കാര്യം ഇന്ത്യയെ ഒരു independent റിപ്പബ്ലിക്കായിട്ടാണ് പറഞ്ഞിട്ടുള്ളത്.ഇതിന്റെ ഭാഗമായിട്ട് സമത്വം, നീതി, ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള അവകാശം, സ്വതന്ത്രമായിട്ട് സംസാരിക്കാനുള്ള അവകാശം, പിന്നോക്ക ജനവിഭാഗങ്ങൾക്കുള്ള സംരക്ഷണം,കൂടാതെ ഇന്ത്യയിലെ മൊത്തം ജനങ്ങൾക്ക് സംരക്ഷണം നൽകുക.1947 ജനുവരി 2 നാണ് കോൺസ്റ്റിറ്റ്യൂഷനിൽ അസംബ്ലി ഈ ഒബ്ജക്റ്റീവ് ഓഫ് റെസലൂഷൻ കൂട്ടിച്ചേർക്കുന്നത്.1947 ഓഗസ്റ്റ് 29 ൽ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ അപ്പോയിന്റ് ചെയ്തു കൊണ്ടാണ് ഇവർ ഈ പ്രയത്നം നിർത്തുന്നത്.ഈ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നു ഡോക്ടർ ബി ആർ അംബേദ്കർ.ഇതിൽ 2473 അമൻമെന്റുകളാണ് ഇവരിൽ കൂട്ടിച്ചേർക്കുന്നത്.കോൺസ്റ്റിറ്റ്യൂഷൻ അഡോപ്റ്റ് ചെയ്യുന്നത് 26 നവംബർ 1949 ൽ ആണ്. അതിലെ അംഗങ്ങൾ ഒപ്പു വയ്ക്കുന്നത 1950 ജനുവരി 24 നാണ്.284 അംഗങ്ങൾ ഇതിൽ ഒപ്പ് വെക്കുന്നുണ്ട്. ഇത് നിലവിൽ വരുന്നത് 26 ജനുവരി 1950 ലാണ്.രാജേന്ദ്രപ്രസാദിന് ശേഷം അതിലുള്ള മറ്റ് അംഗങ്ങൾ* ജവഹർലാൽ നെഹ്റു * രാജഗോപാൽ ആചാരി* പട്ടേൽ * മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയവരായിരുന്നു. ആംഗ്ലോ ഇന്ത്യൻ മെമ്പർ ആയിട്ട് ഫ്രാങ്ക് ആന്റണി യെയാണ് ഉൾപ്പെടുത്തിയത്. പാഴ്സി മെമ്പർ ആയിട്ട് H. P modi, വനിതാ മെമ്പർ ആയിട്ട് വിജയലക്ഷ്മി പണ്ഡിറ്റ്.
കോൺസ്റ്റിറ്റ്യൂഷനിലെ പല കാര്യങ്ങളും പല രാജ്യങ്ങളെ ഇൻഫ്ലുവൻസ് ചെയ്തിട്ടാണ് നമ്മൾ കൊണ്ടുവന്നിട്ടുള്ളത്.
ഉദാഹരണം: പാർലമെന്ററി സിസ്റ്റം വന്നിട്ടുള്ളത് ഇംഗ്ലണ്ടിനെ മാതൃകയാക്കിയിട്ടാണ്, ഇങ്ങനെ ഫെഡറൽ സംവിധാനം, ജുഡീഷ്യൽ റിവ്യൂ, മൗലികാവകാശങ്ങൾ ഇവയെല്ലാം വന്നിട്ടുള്ളത് അമേരിക്കയെ മാതൃകയാക്കി കൊണ്ടാണ്. ഫണ്ടമെന്റൽ ഡ്യൂട്ടിസ് USSR നെ മാതൃകയാക്കി കൊണ്ടാണ്, അടിയന്തരാവസ്ഥ വരുന്നത് ജർമ്മനിയെ മാതൃകയാക്കി കൊണ്ടാണ്, നിർദ്ദേശക തത്വങ്ങൾ വരുന്നത് അയർലണ്ടിനെ മാതൃകയാക്കി കൊണ്ടാണ്,ത്രീ ടയർ സിസ്റ്റം കൊണ്ടുവന്നത് കാനഡയിൽ നിന്നാണ്, ലിബർട്ടി ഇക്വാലിറ്റി ഫ്രറ്റേണിറ്റി എന്നുള്ളത് ഫ്രാൻസിനെ മാതൃകയാക്കി കൊണ്ടാണ്.
#1950 ജനുവരി 50 ൽ അധികാരത്തിൽ വരുന്ന സമയത്ത് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനിൽ ഉണ്ടായിരുന്നത് 22 പാർട്ട്,8 ഷെഡ്യൂൾ, 395 ആർട്ടിക്കിൾസ്.
# എന്താണ് കോൺസ്റ്റിറ്റ്യൂഷൻ?
ഒരു രാജ്യത്തിന്റെ അധികാരത്തെ നിർണയിക്കുന്ന അതിനെ കൃത്യമായിട്ട് നടപ്പിലാക്കുന്ന ഒരു സംവിധാനത്തെയാണ് കോൺസ്റ്റിറ്റ്യൂഷൻ എന്ന് പറയുന്നത്.
ഇതിൽ അടങ്ങിയിരിക്കുന്നത് ബേസിക് പ്രിൻസിപ്പൽസും നിയമങ്ങളുമാണ് ആണ്.ഇത് ഒരു രാജ്യത്തിന്റെ സംസ്ഥാനത്തിന്റെയോ ഒരു ടെറിട്ടറിയുടെയോ ഭരണത്തിനുവേണ്ടിയിട്ടാണ്,ഈ ഭരണം അവിടത്തെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയിട്ടും സംരക്ഷണത്തിനുവേണ്ടിയിട്ടുമായിരിക്കണം. ഇതിനായിട്ട് നിർമ്മിക്കുന്ന ഒരു കൂട്ടം തത്വങ്ങളെയാണ് കോൺസ്റ്റിറ്റ്യൂഷൻ എന്ന് പറയുന്നത്.
കോൺസ്റ്റിറ്റ്യൂഷൻ എന്ന് പറയുന്നത് വിവിധതരത്തിലാണ് പല രാജ്യങ്ങൾക്കും പല രീതിയിലാണ് ഇന്ത്യയുടേത് റിട്ടൺ കോൺസ്റ്റിട്യൂഷൻ ആണ്.
# വ്യത്യസ്ത തരത്തിലുള്ള കോൺസ്റ്റിറ്റ്യൂഷൻ:
* ക്വാഡിഫൈഡ് ആൻഡ് അൺ ക്വാഡിഫൈഡ് ( ഫ്ലെക്സിബിൾ ആൻഡ് ഇൻഫ്ളക്സികൾ )
*മൊണാർക്കിയൽ ആൻഡ് റിപ്പബ്ലിക്കൻ കോൺസ്റ്റിറ്റ്യൂഷൻ.
* പ്രസിഡൻഷ്യൽ ആൻഡ് പാർലമെന്ററി ഫോം ഓഫ് കോൺസ്റ്റിറ്റ്യൂഷൻ.
* പൊളിറ്റിക്കൽ ആൻഡ് ലീഗ് കോൺസ്റ്റിറ്റ്യൂഷൻ.
#Thomas paine: " ഗവൺമെന്റ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് കോൺസ്റ്റിറ്റ്യൂഷൻ ആണ് കോൺസ്റ്റിട്യൂഷനെ നടപ്പിലാക്കുന്നത് ഗവൺമെന്റാണ്".
#C. F സ്ട്രോങ്ങ് : " ഗവൺമെന്റിന്റെ അധികാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവുമാണ് കോൺസ്റ്റിട്യൂഷൻ ".
# ജോർജ് ജെല്ലി ലിങ്ക് : " ആരാണ് പരമാധികാരം എന്ന് പറയുന്ന ഒരു കൂട്ടം നിയമമോ നിയമനിർമ്മാണമോ ആണ് കോൺസ്റ്റിറ്റ്യൂഷൻ".
# കോൺസ്റ്റിറ്റ്യൂഷന്റെ പ്രധാന ലക്ഷ്യം : നിയമത്തിലൂടെ ഒരു ഗവൺമെന്റിനെ രൂപീകരിച്ചുകൊണ്ട് അവിടുത്തെ ജനങ്ങൾടെ വെൽഫെയറും രാജ്യത്തിന്റെ പുരോഗതിയും നിർണയിക്കുക എന്നതാണ് കോൺസ്റ്റിറ്റ്യൂഷന്റെ പ്രധാന ലക്ഷ്യം.
# കോൺസ്റ്റിറ്റ്യൂഷന്റെ പ്രാധാന്യം:
* ഇതൊരു ഫണ്ടമെന്റൽ പോളിസിയാണ്. ഇതിൽ ലെജിസ്ലേറ്റീവ് അസംബ്ലിയും ജുഡീഷ്യൽ സിസ്റ്റവും ഉണ്ടായിരിക്കും,ഒരു ഭരണ വ്യവസ്ഥയും അതിലെ ബന്ധങ്ങളും ഇതിലൂടെ പറയുന്നുണ്ട്, ഓരോ കാര്യങ്ങൾ നടപ്പിലാക്കുന്ന ഗവൺമെന്റിന്റെ റോൾ എന്താണ് എന്നുള്ളത് കോൺസ്റ്റിട്യൂഷൻ പറയുന്നു, ഓരോ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റും അതിന്റെ കാര്യങ്ങളിൽ കൃത്യമായി നടപ്പിലാക്കി മുന്നോട്ടു പോണം, ഉത്തരവാദിത്തപ്പെട്ട ഒരു ഭരണ വ്യവസ്ഥ ഉറപ്പുവരുത്തണം, ഗവൺമെന്റിന്റെ ലക്ഷ്യം എന്താണ് എന്നുള്ളത് കൃത്യമായിട്ട് പറയണം,ഒരു വ്യക്തിയുടെ ഫണ്ടമെന്റൽ റൈറ്റ്സ് കൃത്യമായിട്ട് നടപ്പിലാക്കുന്നതിന് വേണ്ടിയിട്ടാണ് കോൺസ്റ്റിറ്റ്യൂഷൻ നിലനിൽക്കുന്നത്, കോൺസ്റ്റിറ്റ്യൂഷൻ പ്രകാരം സുപ്രീം പവർ ജനങ്ങൾക്കാണ്, ഒരു ഫെഡറൽ സിസ്റ്റത്തെ തീരുമാനിക്കുന്നത് ഭരണഘടനയാണ്,കോൺസ്റ്റിറ്റ്യൂഷന്റെ ഭേദഗതികളെക്കുറിച്ച് ഭരണഘടനയിൽ തന്നെ വ്യക്തമാക്കിയിരിക്കണം,രാജ്യത്തിന്റെ ഐക്യം, സുസ്ഥിരവികസനം ഇവയെക്കുറിച്ച് ഭരണഘടനയിൽ പറഞ്ഞിരിക്കണം,പിന്നോക്ക വ്യവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗമുണ്ടെങ്കിൽ അവരുടെ സംരക്ഷണവും അവരെ എങ്ങനെ മുന്നോട്ടു കൊണ്ടു വരണം എന്നുള്ളതും ഭരണഘടനയിൽ പറഞ്ഞിരിക്കണം.
Comments