top of page

വ്യാകരണംപഠനം Block 3 Unit - 2

Block 3

unit. 2


1. ധാതുവിൽ രൂപഭേദം വരുത്തുന്ന ഉപാധികൾ ഏവ ? അവയുടെ സാധ്യതയെ ആധുനിക മലയാളത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുക ?


പ്രകൃതി, സ്വഭാവം, കാലം, പ്രകാരം, പ്രയോഗം, പുരുഷന്‍, ലിംഗം, വചനം എന്നിവയാണ് ധാതുവില്‍ രൂപഭേദം വരുത്തുന്ന ഉപാധികള്‍. ഇവയില്‍ അവസാനത്തേതു മൂന്നും (പുരുഷന്‍, ലിംഗം, വചനം) ആധു നികമലയാളത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. പുരുഷ ഭേദം കാട്ടുന്ന പ്രത്യയങ്ങള്‍ ആഖ്യാതങ്ങളോടു ചേര്‍ക്കുന്ന രീതി മറ്റു ദ്രാവിഡഭാഷകളില്‍ നിലവിലുണ്ടെങ്കിലും മലയാളത്തില്‍ ഇല്ല. (കേരള പാണിനി പുരുഷഭേദനിരാസം എന്ന് പേരിട്ട നയത്തിന്‍റെ കാര്യം ഇവി ടെ ഓര്‍ക്കാവുന്നതാണ്).


'കാലം എന്ന ഉപാധി സ്വീകരിച്ചു രൂപാവലി തേടുന്ന പ്രകൃതിയാ ണ് ധാതു' വെന്ന് 'കൈരളീശബ്ദാനുശാസന'ത്തില്‍ കെ. സുകുമാര പിള്ള പറയുന്നുണ്ട്. 'കേരളപാണിനീയ'ത്തില്‍ നിന്ന് വ്യത്യസ്തമായി കെ. സുകുമാരപിള്ള ധാതുക്കളെ 'അവ്യുല്‍പ്പന്ന'മെന്നും 'വ്യുല്‍പ്പന്ന' മെന്നും രണ്ടായി വിഭജിക്കുന്നു. വ്യുല്‍പ്പത്തി പറയാന്‍ കഴിയുന്ന ധാതു ക്കളെ 'വ്യുല്‍പ്പന്ന ധാതുക്കള്‍' എന്നും വ്യുല്‍പ്പത്തി പറയാന്‍ പറ്റാത്ത ധാതുക്കളെ 'അവ്യുല്‍പ്പന്ന ധാതുക്കള്‍' എന്നും പറയുന്നു. വ്യുല്‍പ്പന്ന ധാതുക്കള്‍ രണ്ടു വിധമുണ്ട്.


(1) നാമധാതുക്കള്‍ - നാമത്തില്‍ നിന്നുണ്ടാകുന്ന ക്രിയാധാതുക്കളാ ണ് നാമധാതുക്കള്‍ ഉദാ:- കല്ല്, കല്ലിക്കുന്നു


(2 ) ധാതുജധാതുക്കള്‍ - ധാതുക്കളില്‍ നിന്നും ജനിക്കുന്ന ധാതുക്ക ളെ ധാതുജധാതുക്കള്‍ എന്നു പറയുന്നു.


ഉദാ:- എഴുന്ന് + ഏല്‍ക്ക് = എഴുന്നേല്‍ക്ക് >എണീക്ക്


ധാതുവിന്‍റെ മൂലരൂപത്തിനു കേവലം എന്നും വ്യുല്‍പ്പന്നരൂപത്തിന് പ്രയോജകമെന്നും വീണ്ടും അദ്ദേഹം വിഭജിക്കുന്നുണ്ട്. പ്രേരണാര്‍ത്ഥം ഇല്ലാത്ത ധാതു കേവലം. പ്രേരണാര്‍ത്ഥം കൂടി ഉള്‍ക്കൊള്ളുന്ന ധാതു വിന് പ്രയോജകം എന്നും പറയും.


ധാതുക്കളോട് നിരര്‍ത്ഥകങ്ങളായ ക, ക്ക, ങ്ക, ങ്ങു, ന്തു മുതലായ വികരണപ്രത്യയങ്ങള്‍ ചേര്‍ന്നു ക്രിയാപ്രകൃതി ഉണ്ടാകുന്നു. ധാതുവി നോടും പ്രകൃതിയോടും കാല-പുരുഷ -ലിംഗ - വചനങ്ങള്‍ (ആഖ്യാത പ്രത്യയങ്ങള്‍) ചേര്‍ന്ന് പൂര്‍ണ്ണക്രിയാപദങ്ങള്‍ ഉണ്ടാകുന്നു' എന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ 'കേരളപാണിനീയ വിമര്‍ശ'ത്തില്‍ (1996: 126)രേഖ പ്പെടുത്തുന്നു.


പ്രകൃതി എന്ന ഉപാധിയുടെ അടിസ്ഥാനത്തില്‍ ധാതുക്കളെ കേവ ലം, പ്രയോജകം എന്ന് കേരളപാണിനി രണ്ടായി തിരിക്കുന്നു. സ്വയം നിര്‍വ്വഹിക്കപ്പെടുന്ന ക്രിയ കേവലവും പരപ്രേരണയാല്‍ നിര്‍വ്വഹിക്ക പ്പെടുന്നത് പ്രയോജകവും ആണ്. 'കുഞ്ഞ് ഉറങ്ങുന്നു' എന്നതിലെ 'ഉറ ങ്ങുന്നു' എന്നത് കേവലക്രിയയും 'അമ്മ കുഞ്ഞിനെ ഉറക്കുന്നു' എന്ന തിലെ 'ഉറക്കുന്നു' എന്നത് പ്രയോജകക്രിയയുമാണ്. 'ഉറങ്ങുക' എന്ന വ്യാപാരം നിര്‍വ്വഹിക്കുന്ന 'കുഞ്ഞ്' പ്രയോജ്യകര്‍ത്താവും ആ ക്രി യാനിര്‍വ്വഹണത്തില്‍ അതിനെ പ്രേരിപ്പിക്കുന്ന 'അമ്മ' പ്രയോജക കര്‍ ത്താവുമാണ്. ഇങ്ങനെ പ്രേരണ മുതലായ പ്രയോജകവ്യാപാരം എന്ന ഒരു അധികാംശത്തെ കൂടി സൂചിപ്പിക്കുന്ന പ്രയോജകപ്രകൃതിയിലും അല്ലാതുള്ളവ കേവലപ്രകൃതിയിലും എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കു ന്നു.


ഉദ:


കേവലം പ്രയോജകം


കാണുന്നു കാട്ടുന്നു ,കാണിക്കുന്നു നടക്കുന്നു നടത്തുന്നു

പാടുന്നു പാടിക്കുന്നു

എഴുതുന്നു എഴുതിക്കുന്നു



കേവലപ്രകൃതിയിലുള്ള ധാതുക്കള്‍ പ്രയോജകപ്രകൃതിയിലേക്കു മാറുമ്പോള്‍ മിക്കപ്പോഴും 'ക്ക്' എന്നൊരംശം അധികമായി ചേരുന്നത് കാണാനാകും. കേവലധാതുക്കളില്‍ത്തന്നെ ഈ അംശം ചേര്‍ന്ന ധാതു ക്കളുണ്ട്. സ്വഭാവം എന്ന ഉപാധിയെ ആശ്രയിച്ചുകൊണ്ട് അവയ്ക്ക് 'കാ രിതധാതുക്കള്‍' എന്ന് സംജ്ഞ ചെയ്തിരിക്കുന്നു. നടക്കുന്നു, ഉടുക്കു ന്നു തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. 'ക്ക്' എന്ന അംശം ചേര്‍ന്നിട്ടില്ലാത്ത കേവലധാതുക്കള്‍ 'അകാരിതം' എന്ന വിഭാഗത്തില്‍ പ്പെടുന്നു.


ഉദാ:-


കാരിതം അകാരിതം

കൊടുക്കുന്നു കൊടുപ്പിക്കുന്നു കടക്കുന്നു കടത്തുന്നു

നടക്കുന്നു നടത്തുന്നു



Q: 2വിവിധ ധാതു രൂപങ്ങളേവ വിശദമാക്കുക ?


* കാലം എന്ന ഉപാധി സ്വീകരിച്ചാൽ*


ധാതുവിനെ അവ്യുൽപ്പനമെന്നും വ്യുൽപ്പന്നം എന്നും രണ്ടായി വിഭജിക്കാം

വ്യുല്പത്തി പറയാൻ കഴിയുന്ന ധാതുക്കളെ വ്യുൽപന്ന ധാതുക്കളെന്നും വ്യുല്പത്തി പറയാൻ പറ്റാത്ത ധാതുക്കളെ അവ്യുൽപ്പന്ന ധാതുക്കൾ എന്നും പറയുന്നു.


വ്യുൽപന്ന ധാതുക്കൾ

രണ്ട് വിധമുണ്ട്


a . നാമധാതുക്കൾ

നാമത്തിൽ ഉണ്ടാകുന്ന ക്രിയാ ധാതുക്കൾ ആണ് നാമധാതുക്കൾ


ഉദാഹരണം : കല്ല് -കല്ലിക്കുന്നു


b..ധാതുജ ധാതുക്കൾ : ധാതുവിൽ നിന്നും ജനിക്കുന്ന ധാതുക്കളെ

ധാതുജധാതുക്കൾ എന്ന് പറയുന്നു

ഉദാ..

എഴുന്ന് + ഏൽക്ക് = എഴുന്നേൽക്ക് > എണീക്ക്


• പ്രകൃതി എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ


ധാതുക്കളെ

a.കേവല ധാതുക്കൾ

b.പ്രയോജക ധാതുക്കൾ

എന്നിങ്ങനെ രണ്ടായി തിരിക്കാം


സ്വയം നിർവഹിക്കപ്പെടുന്ന ക്രിയ കേവലവും പരപ്രേരണയാൽ നിർവഹിക്കപ്പെടുന്നത് പ്രയോജകവുമാണ്.

ഉദാ. - കുഞ്ഞ് ഉറങ്ങുന്നു എന്നതിലെ ഉറങ്ങുന്നു എന്നത് കേവലക്രിയയും അമ്മ കുഞ്ഞിനെ ഉറക്കുന്നു എന്നതിലെ ഉറക്കുന്നു എന്നത് പ്രയോജക ക്രിയയുമാണ്



• സ്വഭാവം എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ

ധാതുക്കളെ

a. കാരിതം

b. അകാരിതം

എന്നിങ്ങനെ തരം തിരിക്കാം


ക്ക് -എന്ന അംശം ചേർന്ന കേവല ധാതുക്കളെ കാരിത ധാതുക്കൾ എന്നു പറയുന്നു.

ക്ക് - എന്ന അംശം ചേർന്നിട്ടില്ലാത്ത കേവല ധാതുക്കൾ അകാരിതം എന്ന വിഭാഗത്തിൽപ്പെടുന്നു


കാരിതം അകാരിതം

കൊടുക്കുന്നു കൊടുപ്പിക്കുന്നു കടക്കുന്നു കടത്തുന്നു നടക്കുന്നു നടത്തുന്നു


*പ്രകാരം എന്ന ഉപാധിയുടെഅടിസ്ഥാനത്തിൽ

ധാതുക്കളെ 4 ആയി തിരിച്ചിരിക്കുന്നു

അവ


നിർദ്ദേശകം

നിയോജകം

വിധായകം

അനുജ്ഞായകം


നിർദ്ദേശക പ്രകാരം. : വർത്തമാന ഭൂത ഭാവി കാലങ്ങൾ ഇതിലുൾപ്പെടും.

ഉദാ: അറിയുന്നു, അറിഞ്ഞു, അറിയും.

കറങ്ങുന്നു, കറങ്ങി, കറങ്ങും


നിയോജകം:

നിയോഗം കുറിക്കുന്ന ക്രിയയ്ക്ക് നിയോജക പ്രകാരം എന്ന് പറയുന്നു.

ഉദാ:പോകുവിൻ, കാണുവിൻ, എഴുതുവിൻ


വിധായകം :

വിധി, കൃത്യം, ശീലം മുതലായവ സൂചിപ്പിക്കുന്ന ക്രിയയ്ക്ക് വിധായക പ്രകാരം എന്ന് പറയുന്നു.

ഉദാ:പാടണം, എഴുതണം, പഠിക്കണം


അനുജ്ഞായകം:

സ്വയം സമ്മതം സൂചിപ്പിക്കുന്ന ക്രിയയ്ക്ക് അനുജ്ഞായക പ്രകാരം എന്ന് പറയുന്നു.

ഉദാ:തരാം, പറയാം, ചെയ്യാം


• പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ ധാതുക്കളെ 2 ആയി തിരിച്ചിട്ടുണ്ട്


കർത്തരി പ്രയോഗം

കർമ്മണി പ്രയോഗം


കർതൃകാരകത്തിന് പ്രാധാന്യം ഉള്ളത് കർത്തരി പ്രയോഗം.

ഉദാ – രാമൻ രാവണനെ കൊന്നു.


കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം.

ഉദാ -രാവണൻ രാമനാൽ കൊല്ലപ്പെട്ടു






Q:3ധാതുവിന് രൂപഭേദം വരുത്താനുള്ള ഉപാധികളെ പരിചയപ്പെടുത്തുക


കാലം, പ്രകാരം, പ്രയോഗം എന്നിവയാണ് ധാതുവിന് രൂപഭേദം വരുത്താനുള്ള ഉപാധിയായി കേരള പാണിനി വീക്ഷിക്കുന്നത്.


കാലം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഒരു ക്രിയ നടക്കുന്ന സമയത്തെയാണ്. ഭൂതകാലം, വര്‍ത്തമാനം, ഭാവികാലം എന്നിങ്ങനെ മൂ ന്നു കാലങ്ങളാണുള്ളത്. 'ഇ', 'ഉന്നു', 'ഉം' എന്നിവയാണ് ഈ മൂന്നു കാലത്തിന്‍റെയും പ്രത്യയങ്ങള്‍.


ഉദാ:-

ധാതു ഭൂതം വർത്തമാനം ഭാവി

ഇളക് ഇളകി ഇളകുന്നു ഇളകും വിലസ് വിലസി വിലസുന്നു വിലസും


ക്രിയകളുടെ നിയതമായ അര്‍ത്ഥത്തിനു പുറമെ നിയോഗം, വിധി മുതലായ സവിശേഷാര്‍ത്ഥങ്ങള്‍ കൂടിച്ചേര്‍ത്ത് പ്രയോഗിക്കപ്പെടാറു ണ്ട്. ഏതു മട്ടില്‍ ഒരു ധാതു അതിന്‍റെ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു വോ അതിനെയാണ് പ്രകാരം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഉദാ:- 'നീ ഇവിടെ വാ', 'അവന്‍ അങ്ങോട്ടു പോകട്ടെ', 'എല്ലാവരും സത്യം പറയണം' എന്നീ വാക്യങ്ങളിലെ 'വാ', 'പോകട്ടെ', 'പറയണം' എന്നീ രൂപങ്ങള്‍ക്ക് അവയുടെ ക്രിയകള്‍ക്കു പുറമെ ഒരു സവിശേഷാര്‍ത്ഥം കൂടി അനുഭവപ്പെടുന്നുണ്ട്. വിധി, നിയോഗം, ശാസന എന്നിവയാണ് ആ സവിശേഷാര്‍ത്ഥമായി അനുഭവപ്പെടുന്നത്. ഇവയെയാണ് പ്രകാ രം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. പ്രകാരങ്ങളെ കേരളപാണിനി നാലായി വിഭജിച്ചിരിക്കുന്നു. നിയോജകം, വിധായകം, അനുജ്ഞായ കം, നിര്‍ദ്ദേശകം എന്നിവയാണ് പ്രകാരവിഭാഗങ്ങള്‍.


ഏതു ക്രിയയുടെ ആകാംക്ഷാപൂര്‍ത്തിക്ക് ആവശ്യമുള്ള കാരകങ്ങ ളില്‍ ഏതിനു പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് പ്രയോഗം എന്നു പറയുന്നു. ഏതു കാരകത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രയോഗം ആകാമെങ്കിലും കര്‍ത്തൃ - കര്‍മ്മ - കാരകങ്ങള്‍ക്ക് പ്രാധാ ന്യം നല്കപ്പെടുന്ന കര്‍ത്തരിപ്രയോഗവും കര്‍മ്മണിപ്രയോഗവും മാ ത്രമാണ് സാധാരണ ഗതിയില്‍ പരിഗണിക്കപ്പെടാറുള്ളത്. ഭാഷയില്‍ കര്‍ത്തരിപ്രയോഗം മാത്രമേയുള്ളൂ എന്നാണ് കേരളപാണിനി സമര്‍ത്ഥി ക്കുന്നത്.


0:4 ഖില ധാതുക്കൾ എന്നറിയപ്പെടുന്ന തേവ ഉദാഹരണസഹിതം വിശദമാക്കുക


ഇതുവരെ പറഞ്ഞ ക്രിയകള്‍ക്കെല്ലാം വ്യത്യസ്തകാലത്തിലും പ്രകാ രത്തിലും വിനയെച്ചങ്ങളിലും മറ്റും പ്രയോഗങ്ങള്‍ ഉള്ളതായി കണ്ടു. എന്നാല്‍ ചില ധാതുക്കള്‍ക്ക് ഇത്തരത്തില്‍ എല്ലാ രൂപങ്ങളിലും പ്രയോ ഗങ്ങള്‍ ഉണ്ടാകില്ല. അത്തരം ധാതുക്കളെയാണ് 'ഖിലധാതുക്കള്‍' എന്നു പറയുന്നത്. ഉദാ:- കണ്‍- കണ്ടു, കാണും, കാണുന്നു, കാണാം, കാണ ണം, കാണട്ടെ, കാണെ, കണ്ട്, കണ്ട. എന്നാല്‍ 'ഉള്', 'എന്' തുടങ്ങിയ ചില ധാതുക്കള്‍ക്ക് ഇത്രയും വിപുലമായ രൂപാവലികള്‍ കാണുന്നില്ല (ഉള്- ഉള്ള, ഉണ്ട്, ഉള്ളൂ. എന് - എന്ന, എന്ന്, എന്നാല്‍). അവയെയാണ് ഖിലധാതുക്കള്‍ എന്നു പറയുന്നത്. ഉദാ:- ഉള്, എന്, വേണ്, വല്, തക്, മിക് എന്നിവ ഖിലധാതുക്കളാണ്. ഖിലധാതുക്കള്‍ക്ക് 'ഊനക്രിയകള്‍' എന്നാണ് ഗുണ്ടര്‍ട്ട് പേരു നല്‍കിയിരിക്കുന്നത്.


Q 5:കാലത്തിൻറെ വിവിധ രൂപങ്ങൾ ഏതെല്ലാം


ക്രിയ നടന്ന സമയത്തെ കുറിക്കുന്നതിന് കൃതിയില്‍ ചെയ്യുന്ന രൂപഭേദത്തെ കാലം എന്നു പറയുന്നു. കാലത്തെ പ്രധാനമായും മൂന്നാ യി തരംതിരിച്ചിരിക്കുന്നു. ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം എന്നിവയാണവ. യഥാക്രമം ഇ, ഉന്നു, ഉം എന്നതാണ് പ്രത്യയങ്ങള്‍.


1. ഭൂതകാലം


ക്രിയ നടന്നുവെന്ന് കാണിക്കുന്നത് ഭൂതകാലം. ഉദാ:- വന്നു, ചെയ് തു, പോയി, മരിച്ചു. ഭൂതകാലപ്രത്യയങ്ങള്‍ക്ക് ചില നിയമങ്ങള്‍ കല്‍പ്പിക്കാറുണ്ട്. അവ താഴെ ചേര്‍ക്കുന്നു.


a ) ഭൂതകാലത്തെ കുറിക്കുന്നതിന് സ്വരങ്ങള്‍, ചില്ലന്തങ്ങള്‍, 'യ'കാരാ ന്തങ്ങള്‍ എന്നിവയില്‍ 'തു' പ്രത്യയവും 'റ'കാരാന്ത വ്യഞ്ജനങ്ങള്‍ക്ക് 'ഇ' പ്രത്യയവും ചേര്‍ക്കുന്നു.


ഉദാ:-


തൊഴു -തൊഴുതു - സ്വരാന്തം

ചെയ -ചെയ്തു - യകാരാന്തം

ഇളക് -ഇളകി -വ്യഞ്ജനാന്തം

വേള്‍ -വേട്ടു - ചില്ലന്തം

കയറ് -കയറി - റ കാരാന്തം


ചില്ലന്തത്തില്‍ മിന്‍ - മിന്നി, കൂന്‍ - കൂനി എന്നിങ്ങനെ 'ഇ' പ്രത്യയ വും കാണാനാകും.


യ) 'ക', 'റ', 'ട' ഇവയില്‍ അവസാനിക്കുന്ന ഏകമാത്രക ധാതുവിനും 'തു'എന്നാണ് ഭൂതകാലപ്രത്യയം. ആ 'തു' പ്രത്യയം 'ത'കാര, 'ക' കാര 'റ'കാര, 'ട' കാരങ്ങളില്‍ ലയിച്ചിട്ട് അവ ഇരട്ടിച്ചതിന്‍റെ ഫലം ചെ യ്യും.


ഉദാ:- പുക് + തു = പുക്കു


പെറ് + തു = പെറ്റു


ചുട് + തു = ചുട്ടു


ര) മൂള്, അരുള് എന്നീ ധാതുക്കള്‍ ചില്ലന്തമാണെങ്കിലും 'ഇ' പ്രത്യയം ചേര്‍ന്നാണ് ഭൂതകാലമുണ്ടാകുന്നത്. 'ആ', 'പോ' എന്നിവ സ്വരാന്തമാ ണെങ്കിലും 'ആയി', 'പോയി' എന്നാണ് ഭൂതകാലരൂപം.


2. വര്‍ത്തമാനകാലം


ക്രിയ നടക്കുന്നു എന്നു കാണിക്കുന്ന കാലം വര്‍ത്തമാനകാലം. ധാതുവില്‍ 'ഉന്നു' എന്ന പ്രത്യയം ചേര്‍ത്താല്‍ വര്‍ത്തമാനകാല രൂപം കിട്ടും.


ഉദാ:- കുറ + ഉന്നു = കുറയുന്നു


കറങ്ങ് + ഉന്നു = കറങ്ങുന്നു


ചേര് + ഉന്നു = ചേരുന്നു


3. ഭാവികാലം

ക്രിയ നടക്കാനുള്ളതാണെന്നു കാണിക്കുന്ന കാലത്തെ ഭാവികാലം എന്നു പറയുന്നു. 'ഉം', 'ഊ' എന്നിവയാണ് ഇതിന്‍റെ പ്രത്യയങ്ങള്‍.


ഉദാ:- പറ - പറയും - പറയൂ


കേള്‍ - കേള്‍ക്കും - കേള്‍ക്കൂ


'അതേയുള്ളൂ' എന്ന അര്‍ത്ഥത്തില്‍ (അവധാരണാര്‍ത്ഥം) 'ഏ' നിപാ തം പ്രയോഗിക്കുമ്പോഴും ഭാവികാല സൂചനക്ക് 'ഊ' എന്ന പ്രത്യയം ചേര്‍ക്കുന്നു.


ഉദാ:- സര്‍പ്പം വളഞ്ഞേ നടക്കൂ.


ഭാവിയുടെ അര്‍ത്ഥവിവക്ഷ കൂടാതെ പതിവായി നടക്കുന്ന ക്രിയക ളെക്കുറിക്കാനുപയോഗിക്കുന്ന ഭാവികാലത്തിനെ 'ശീലഭാവി' എന്നു വിളിക്കുന്നു.


ഉദാ:- പാപം ചെയ്യുന്നവര്‍ ദുഃഖിക്കും.


ഇടവപ്പാതിക്ക് മഴ തുടങ്ങും.


#വ്യാകരണപഠനം

113 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page