top of page

B21ES01AC - ENVIRONMENTAL STUDIES B4U6 (NOTES)

Block 4

Unit 6

IMPORTANT ACTS AND RULES FOR THE CONSERVATION OF ENVIRONMENT



# Wildlife Protection Act 1972:


രാജ്യത്തെ വന്യമൃഗങ്ങൾ, പക്ഷികൾ, സസ്യജാലങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള പാരിസ്ഥിതിക സുരക്ഷ ഈ നിയമം ഉറപ്പാക്കുന്നു. ഈ നിയമം പലമൃഗങ്ങളെയും വേട്ടയാടുന്നത് വിലക്കിയിരിക്കുന്നു. 2006ൽ ഈനിയമം അവസാനമായി ഭേദഗതി ചെയ്തു.വന്യജീവിനിയമത്തിനായുള്ള ഭരണഘടനാ വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48Aപരിസ്ഥിതി സംരക്ഷിക്കുവാനും മെച്ചപ്പെടുത്താനും വന്യജീവികളെയും ജനങ്ങളെയും സംരക്ഷിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു. 1976 ലെ 42 ആം ഭേദഗതിയിലൂടെ ഈ ആർട്ടിക്കിൾ ഭരണഘടനയിൽ ചേർത്തു. ആർട്ടിക്കിൾ 51A യിൽ ഇന്ത്യൻ പൗരന്മാരുടെ ചുമതലകൾ നിർദ്ദേശിക്കുന്നുണ്ട്. വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവ ഉൾപ്പെടെയുള്ള പ്രകൃതി പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ജീവജാലങ്ങളോട് അനുകമ്പ കാണിക്കുകയും ചെയ്യുക എന്നാണ് അവയിൽ ഒന്ന്.


# History of Wildlife Protection legislation in India:


ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സംരക്ഷണ നിയമം പാസാക്കിയത് 1887 ൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റ് ആണ്. 1887 വൈൽഡ് ബേർഡ്‌സ് പ്രൊട്ടക്ഷൻ ആക്ട് (വന്യ പക്ഷി സംരക്ഷണ നിയമം) എന്ന് ഇത് അറിയപ്പെടുന്നു. പ്രജനന വേളയിൽ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്ത പക്ഷികളെ കൈവശം വെക്കുന്നതും വിൽക്കുന്നതും നിരോധിക്കാൻ ഈ നിയമം ശ്രമിച്ചു. രണ്ടാമത്തെ നിയമം 1912ലെ വൈൽഡ് ബേർഡ്സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്ട് ആയിരുന്നു( വന്യ പക്ഷി മൃഗസംരക്ഷണ നിയമം ). 1935ൽ ഈ നിയമം ഭേദഗതിചെയ്ത് 1935ലെ വന്യ പക്ഷി സംരക്ഷണ ഭേദഗതി നിയമം എന്ന് പേരുമാറ്റി.ബ്രിട്ടിഷ് ഭരണകാലത്ത് വന്യജീവി സംരക്ഷണത്തിന് പ്രത്യേക പരിഗണന ഒന്നും നൽകിയിരുന്നില്ല.


# Salient features of Wildlife Protection Act:


ഒരു പ്രത്യേക ഇനം മൃഗങ്ങളുടെയും, പക്ഷികളുടെയും, സസ്യങ്ങളുടെയും ലിസ്റ്റ് ഉണ്ടാക്കി അവയെ സംരക്ഷിക്കാനും രാജ്യത്ത് പരിസ്ഥിതികമായി സംരക്ഷിക്കേണ്ട മേഖലകൾ സ്ഥാപിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്തു. വന്യജീവി ഉപദേശക സമിതി, വന്യജീവി വാർഡന്മാർ എന്നിവരെ നിയമിക്കുകയും അവരുടെ അധികാരങ്ങളും ചുമതലകളും വ്യക്തമാക്കുകയും ചെയ്തു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തെ കുറിച്ചുള്ള കൺവെൻഷനിൽ ഇന്ത്യയെ പങ്കാളിയാക്കാൻ ഇത് സഹായിച്ചു. (CITES -Convention on International Trade in Endangered Species)


വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള ഒരു ബഹുമുഖ ഉടമ്പടിയായിരുന്നു CITES. ഇത് വാഷിംഗ്‌ടൺ കൺവെൻഷൻ എന്നും അറിയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ സമഗ്രമായ പട്ടിക ആദ്യമായി തയ്യാറാക്കി. വംശനാശഭീഷണി നേരിടുന്ന ഇനങ്ങളെ വേട്ടയാടുന്നതും ഈ നിയമ നിരോധിച്ചു. പട്ടികയിൽ ഉൾപ്പെടുന്ന മൃഗങ്ങളെ വിൽക്കുന്നത് നിരോധിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ചില വന്യജീവി ഇങ്ങളെ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും ഈ നിയമ ലൈസൻസ് ഏർപ്പെടുത്തി. വന്യജീവി സങ്കേതങ്ങളും പാർക്കുകൾ സ്ഥാപിക്കാൻ നിയമം വ്യവസ്ഥ ചെയ്തു.കേന്ദ്രമൃഗശാല അതോരിറ്റി യുടെ രൂപീകരണത്തിന് നിയമം വഴിയൊരുക്കി.ഇന്ത്യയിലെ മൃഗശാലകളുടെ മേൽ ഉത്തരവാദിത്വമുള്ള കേന്ദ്രബോഡിയായി ഇത് പ്രവർത്തിച്ചു. 1992 ലാണ് ഇത് സ്ഥാപിച്ചത്. വിവിധ തലങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ ആറ് പട്ടിക ഈ നിയമം രൂപീകരിച്ചു. ഷെഡ്യൂൾ ഒന്നിനും രണ്ടിനും സമ്പൂർണ്ണ പരിരക്ഷ ലഭിക്കുന്നു. കൂടാതെ ഷെഡ്യൂളുകൾക്ക് കീഴിലുള്ള കുറ്റകൃത്യങ്ങൾക്ക് പരമാവധി പിഴകൾ ലഭിക്കും.ഷെഡ്യൂളുകളിൽ വേട്ടയാടാൻ സാധ്യതയുള്ള ജീവജാലങ്ങളും ഉൾപ്പെടുന്നു. ദേശീയ വന്യജീവി ബോർഡ് ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ ഒരു നിയമാനുസൃത സംഘടനയായി രൂപീകരിച്ചു.

ഇന്ത്യയിലെ വന്യജീവി സംരക്ഷണ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ഉപദേശം നൽകുന്ന ഒരു ഉപദേശക സമിതിയാണിത്.ദേശീയപാർക്കുകൾ വന്യജീവി സങ്കേതങ്ങൾ മുതലായവയുടെ വന്യജീവി പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവലോകനം ചെയ്യുന്നതിന് അംഗീകരിക്കുന്നതിനുള്ള ഒരു അപ്പക്സ് ബോഡി കൂടിയാണിത്. ജനങ്ങളുടെയും ജീവികളുടെയും സംരക്ഷണവും വികസനദ്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ബോർഡിന്റെ മുഖ്യ ചുമതല.പ്രധാനമന്ത്രിയായിരിക്കും ഇതിന്റെ അധ്യക്ഷൻ.

ദേശീയ കടുവ സംരക്ഷണഅതോറിറ്റി സ്ഥാപിക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാനം എന്നിവയുടെ മന്ത്രാലയത്തിൻ്റെ നിയമപരമായ ബോഡിയാണിത്.നിയമത്തിൽ നിർദ്ദേശിക്കുന്നതുപോലെ എല്ലാ മേൽനോട്ടവും ഏകോപനവും നിർവഹിക്കാനുള്ള ശേഷി ഇതിനുണ്ട്.ഇന്ത്യയിൽ കടുവാ സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് ഇതിൻ്റെ ചുമതല. 1973 ആരംഭിച്ച പ്രോജക്ട് ടൈഗറിന് ഇത് നിയമപരമായി അധികാരം നൽകുകയും വംശനാശഭീഷണി നേരിടുന്ന കടുവയെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് പുനരുജ്ജി വനത്തിൻ്റെ ഉറപ്പുള്ള പാതയിലേക്ക് നയിക്കുകയും ചെയ്തു.


# Protected areas under the Wildlife Protection Act:


അഞ്ച് പ്രദേശങ്ങളാണ് നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്


1. Sanctuaries ( സങ്കേതങ്ങൾ):- പരിക്കേൽക്കുകയും, ഉപേക്ഷിക്കപ്പെടുകയും, ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു വന്യജീവികൾക്ക് മനുഷ്യ ഇടപെടലുകൾ ഇല്ലാതെ അവരുടെ സ്വാഭാവിക പരിസസ്ഥിതിയിൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്ന അഭയകേന്ദ്രമാണ് വന്യജീവി സങ്കേതങ്ങൾ. വേട്ടയാടൽ, കടത്തിക്കൊണ്ടുപോകൽ എന്നിവയിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള പ്രകൃതിദത്ത മേഖലകളാണ് സങ്കേതങ്ങൾ.ഇവിടെ എല്ലാവിധ ശല്യങ്ങളിൽ നിന്നും മൃഗങ്ങൾ സംരക്ഷിതരായിരിക്കും. സങ്കേതത്തിനകത്ത് വെച്ച് മൃഗങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതും അനുവദനീയമല്ല.ഒരു വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നവന്യജീവി സങ്കേതം സംസ്ഥാന നിയമസഭയുടെ പ്രമേയത്തിലൂടെ മാറ്റാവുന്നതാണ്. ഇവിടെ പരിമിതമായ മനുഷ്യപ്രവർത്തനങ്ങളെ അനുവദിക്കുകയുള്ളൂ.പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശിക്കാം എങ്കിലും ആളുകളെ അകമ്പടിയോടെ പ്രവേശിക്കാൻ അനുവദിക്കുകയില്ല.വന്യജീവി സങ്കേതങ്ങളുടെ അതിരുകൾ പൊതുവേ നിശ്ചയിച്ചിട്ടില്ല. ജീവശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അവരുടെ പഠന ആവശ്യങ്ങൾക്കായി ഇവിടെ പ്രവേശിക്കാം. ഇവർക്കും മുഖ്യ വന്യജീവി വാർഡന്റെ അനുമതി ആവശ്യമാണ്. വന്യജീവി സങ്കേതങ്ങളെ ദേശീയ ഉദ്യാനമായി ഉയർത്താം.


2. National Parks ( ദേശീയ ഉദ്യാനങ്ങൾ):- പ്രകൃതി പരിസ്ഥിതി സംരക്ഷിക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളാണ് ദേശീയ ഉദ്യാനങ്ങൾ. വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് ഒന്നു ദേശീയ ഉദ്യാനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ട്. ദേശീയപാർക്കുകൾ സംസ്ഥാന സർക്കാറിന് വിജ്ഞാപനം വഴി പ്രഖ്യാപിക്കാം.സംസ്ഥാന നിയമം പാസാക്കിയ പ്രമേയത്തിൽ അല്ലാതെ ദേശീയ ഉദ്യാനത്തിന്റെ അതിർത്തികളിൽ മാറ്റം വരുത്താൻ പാടില്ല. ദേശീയ ഉദ്യാനത്തിന്റെ പ്രധാന ലക്ഷ്യം പ്രദേശത്തിന്റെ പ്രകൃതി പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവുമാണ്. ഭൂപ്രകൃതിയും ജന്തുജാലങ്ങളും ദേശീയോദ്യാനത്തിൽ അവയുടെ സ്വാഭാവികാവസ്ഥയിലാണ്.അവയുടെ അതിരുകൾ നിശ്ചയിക്കുകയും നിർവചിക്കുകയും ചെയ്തിരിക്കുന്നു.ഇവിടെ മനുഷ്യപ്രവർത്തനങ്ങൾ അനുവദനീയമല്ല.കന്നുകാലികളെ മേയ്ക്കുന്നതും സ്വകാര്യ ഉടമസ്ഥാവകാശം ഇവിടെ അനുവദനീയമല്ല. വന്യജീവി നിയമത്തിൽ ഷെഡ്യൾ ചെയ്തിട്ടുള്ള ഇനങ്ങളെ വേട്ടയാടുന്നതും പിടിക്കുന്നതും ഇവിടെയും അനുവദനീയമല്ല.ദേശീയ ഉദ്യാനങ്ങളെ ഒരു സങ്കേതത്തിൻ്റെ പദവിയിലേക്ക് തരംതാഴ്ത്താൻ കഴിയില്ല. ഉദാ : Bandipur National Park in Karnataka


3. Conservation Reserves :- പ്രാദേശിക സമൂഹങ്ങളുമായി കൂടിയാലോചിച്ച ശേഷം സംസ്ഥാന സർക്കാരിന് ഒരു പ്രദേശം കരുതൽ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കാം.


4. Community reserve :- പ്രാദേശിക സമൂഹവുമായോ വന്യജീവികളെ സംരക്ഷിക്കാൻ സന്നദ്ധതപ്രകടിപ്പിച്ച വ്യക്തികളുമായോ കൂടിയാലോചിച്ച ശേഷം സംസ്ഥാന സർക്കാറിന് ഏതെങ്കിലും സ്വകാര്യ അല്ലെങ്കിൽ കാമ്മ്യൂണിറ്റി ഭൂമി കമ്മ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കാം.


5. Tiger Reserve :- ഇന്ത്യയിലെ കടുവകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രദേശങ്ങളാണിത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാർശ പ്രകാരമാണ് അവ പ്രഖ്യാപിക്കുന്നത്.


# Air (prevention and control of pollution) Act 1981:-


ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ തടയാനായി പാർലമെൻ്റ് 1981ൽ പാസാക്കിയ നിയമമാണ് Air Act of 1981. അഥവാ വായു മലിനീകരണ നിയന്ത്രണ സംരക്ഷണ നിയമം. വായു

മലിനീകരണത്തിനെതിരെ ഇന്ത്യ ഗവൺമെൻ്റിൻ്റെ ആദ്യ നിയമമായിരുന്നു ഇത്. Short title, extent and Commencement


1. ഈ നിയമത്തെ 1981ലെ വായു നിയമം എന്ന് വിളിക്കാം


2. ഇത് ഇന്ത്യ മുഴുവൻ വ്യാപിച്ച നിയമായിരുന്നു


3. കേന്ദ്ര ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒരു തീയതിയിൽ ഇത് പ്രാബല്യത്തിൽ വരും. ഈ നിയമം വ്യക്തമായി പ്രസ്താവിക്കുകയും ഓരോ പദവും വളരെ കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.


# Definitions under the Air Act:


വായു ശ്വസിക്കാൻ കഴിയാത്ത അപകടകരമായ ഏതെങ്കിലും മലിനീകരണത്തിൻ്റെ സാന്നിധ്യമാണ് വായ മലിനീകരണം എന്നാണ് വായു നിയമം വായു മലിനീകരണത്തെ നിർവചിക്കുന്നത്.


# The Environment protection Act 1986:


പരിസ്ഥിതിയുടെ സംരക്ഷണവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ സുരക്ഷിതമായും പെട്ടെന്നും സംരക്ഷിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി ഒരുക്കുന്ന ഒന്നാണ് ഈ നിയമം. മനുഷ്യ

പ്രവർത്തനങ്ങളോ വ്യവസായ ശാലകൾ പുറത്തുവിടുന്ന മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി

നടപടി സ്വീകരിക്കുകയും പരിസ്ഥിതിയെ ശാക്തീകരിക്കുകയും ചെയ്യാൻ കേന്ദ്ര ഗവൺമെന്റും കൂടി മുൻകൈയെടുത്ത ഒന്നാണ് നിയമം. വ്യവസായങ്ങളുടെ പരിധി കുറക്കുക, മാലിന്യം ശരിയായ രീതിയിൽ

നിർമാർജനം ചെയ്യുക, പൊതുജനാരോഗ്യസംരക്ഷിക്കുക, ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഈ നിയമത്തിനെതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ അഞ്ചുവർഷം തടവും

ഒരു ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. തുടർച്ചയായി കുറ്റം ആവർത്തിച്ചാൽ

ഓരോ ദിവസവും അയ്യായിരം രൂപ ഫൈൻ നടക്കേണ്ടതായും വരും. ഒരു വർഷം കുറ്റം തുടർച്ചയായി തുടർന്നാൽ

ഏഴ് വർഷം തടവ് അനുഭവിക്കും.


# Short title, extent and Commencement


1. ഈ നിയമത്തെ 1981 ലെ വായു നിയമം എന്ന് വിളിക്കാം


3. കേന്ദ്ര ഗവൺമെൻ്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒരു തീയതിയിൽ ഇത് പ്രാബല്യത്തിൽ വരും.


2. ഇത് ഇന്ത്യ മുഴുവൻ വ്യാപിച്ച നിയമായിരുന്നു


ഈ നിയമം വ്യക്തമായി പ്രസ്താവിക്കുകയും ഓരോ പദവും വളരെ കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.


# Definitions under the Air Act:


വായു ശ്വസിക്കാൻ കഴിയാത്ത അപകടകരമായ ഏതെങ്കിലും മലിനീകരണത്തിന്റെ സാന്നിധ്യമാണ് വായു മലിനീകരണം എന്നാണ് വായു നിയമം വായു മലിനീകരണത്തെ നിർവചിക്കുന്നത്.


# The Environment protection Act 1986:


പരിസ്ഥിതിയുടെ സംരക്ഷണവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ സുരക്ഷിതമായും പെട്ടെന്നും സംരക്ഷിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി ഒരുക്കുന്ന ഒന്നാണ് ഈ നിയമം. മനുഷ്യ പ്രവർത്തനങ്ങളോ വ്യവസായ ശാലകൾ പുറത്തുവിടുന്ന മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുകയും പരിസ്ഥിതിയെ ശാക്തീകരിക്കുകയും ചെയ്യാൻ കേന്ദ്ര ഗവൺമെന്റും കൂടി മുൻകൈയെടുത്ത ഒന്നാണ് നിയമം. വ്യവസായങ്ങളുടെ പരിധി കുറക്കുക. മാലിന്യം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക, പൊതുജനാരോഗ്യസംരക്ഷിക്കുക, ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഈ നിയമത്തിനെതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ അഞ്ചുവർഷം തടവും ഒരു ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. തുടർച്ചയായി കുറ്റം ആവർത്തിച്ചാൽ ഓരോ ദിവസവും അയ്യായിരം രൂപ ഫൈൻ നടക്കേണ്ടതായും വരും. ഒരു വർഷം കുറ്റം തുടർച്ചയായി തുടർന്നാൽ

ഏഴ് വർഷം തടവ് അനുഭവിക്കും.


# Short title, Extent, Commencement of the Act:


1.1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്ന് ഇത് അറിയപ്പെടുന്നു.


2.ഇന്ത്യ മുഴുവൻ ഇത് വ്യാപിച്ചിട്ടുണ്ട്.


3.കേന്ദ്ര ഗവൺമെൻ്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒരു തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. വിവിധ പ്രദേശങ്ങളിൽ വിവിധ തീയതികളിൽ ആണ് ഇത് പ്രാബല്യത്തിൽ വന്നത്.


ഈ നിയമം വ്യക്തമായി സ്ഥാപിക്കുകയും ഓരോ പദവും വളരെ കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.


# General powers of the central government:


പരിസ്ഥിതി സംരക്ഷണത്തിനും പുരോഗതിക്കുമായി കേന്ദ്ര ഗവൺമെൻ്റിനുള്ള അധികാരങ്ങൾ താഴെ പറയുന്നു :-


1. ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി ആവശ്യമോ ഉചിതമോ ആണെന്ന് തോന്നുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.


2. പരിസ്ഥിതി മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ആയി ഒരു രാജ്യവ്യാപക പരിപാടിയുടെ ആസൂത്രണം നിർവഹിക്കണം.


3. പരിസ്ഥിതിയുടെ ഗുണനിലവാരത്തിന് അതിൻ്റെ വിവിധ വശങ്ങളിൽ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു.


4. വിവിധ സ്രോതസുകളിൽ നിന്നുള്ള പാരിസ്ഥിതിക മലിനീകരണം പുറന്തള്ളുന്നതിന് മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു.


5. ഏതെങ്കിലും വ്യവസായങ്ങൾ, പ്രവർത്തനങ്ങൾ,അല്ലെങ്കിൽ പ്രക്രിയകൾ,അല്ലെങ്കിൽ വ്യവസായങ്ങളുടെ ക്ലാസ്സ്,പ്രവർത്തനങ്ങൾ,അല്ലെങ്കിൽ പ്രക്രിയകൾ നടപ്പിലാക്കൽ, പാടില്ലാത്തതോ അല്ലെങ്കിൽ ചില സുരക്ഷാപ്രവർത്തനങ്ങൾക്ക് വിധേയമായി നടപ്പിലാക്കുന്നതോ ആയ മേഖലകളുടെ നിയന്ത്രണം.


6. അപകടകരമായ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സംരക്ഷണങ്ങളും സ്ഥാപിക്കുന്നു.


7. പരിസ്ഥിതി മലിനീകരണത്തിന് കാരണമായേക്കാവുന്ന നിർമ്മാണ

പ്രക്രിയകൾ,പദാർത്ഥങ്ങൾ, വസ്‌തുക്കൾ എന്നിവയുടെ പരിശോധനം


8. പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഗവേഷണങ്ങളും

നടത്തുകയും പ്രതികരിക്കുകയും ചെയ്യുക.


9. ഏതെങ്കിലും പരിസരം, പ്ലാൻ്റ്, ഉപകരണങ്ങൾ യന്ത്രങ്ങൾ നിർമ്മാണം, അല്ലെങ്കിൽ മറ്റു പ്രക്രിയകൾ, മെറ്റീരിയലുകൾ, അല്ലെങ്കിൽ പദാർത്ഥങ്ങൾ എന്നിവ പരിശോധിച്ചു തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അധികാരികളെയോ ഉദ്യോഗസ്ഥരെയോ വ്യക്തികളെയോ അറിയിക്കാൻ അത്തരം നിർദ്ദേശങ്ങൾ ഓർഡർ പ്രകാരം നൽകലും പരിസ്ഥിതി മലിനീകരണം കുറക്കലും,


10. പരിസ്ഥിതി മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും കുറക്കുന്നതിനും ആയി മാനുവലുകൾ കോഡുകൾ അല്ലെങ്കിൽ ഗൈഡുകൾ തയ്യാറാക്കൽ.


# Water (prevention and control of pollution) Act 1974:


ജല മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള 1974ലെ നിയമം (Water Act )ജലനിയമം എന്നും അറിയപ്പെടുന്നു. ജലമലിനീകരണം തടയലും നിയന്ത്രിക്കലുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.അതിലൂടെ രാജ്യത്തിന്റെ ജല ആരോഗ്യ വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്യണം. നിയമം അംഗികരിക്കാത്തവരെ ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനുപുറമേ 1977ൽ ചിലതരം വ്യാവസായിക പ്രവർത്തനങ്ങൾ നടത്തുന്നവരും തുടരുന്നവരും ഉപയോഗിക്കുന്ന വെള്ളത്തിന് സെസ് ഈടാക്കുന്നതിനും ശേഖരിക്കുന്നതിനും ആയി ജലസെസ് നിയമം നിലവിൽ വന്നു. 1974ലെ ജല നിയമപ്രകാരം രൂപീകരിച്ച ജലമലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആയി കേന്ദ്രബോർഡിൻ്റെയും സംസ്ഥാന ബോർഡുകളുടെയും വിഭവങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെസ് പിരിക്കുന്നത്.2003ലാണ് ഈ നിയമം അവസാനമായി ഭേഗതി ചെയ്തത്.


# Short title, Application, and Commencement:


1 ഈ നിയമം 1974ലെ ജല നിയമം എന്നറിയപ്പെടുന്നു.


2. തുടക്കത്തിൽ തന്നെ പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാനായി.


452 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page