top of page

B21ES01AC - ENVIRONMENTAL STUDIES B3U5 (NOTES)

Block 3

Unit 5

POPULATION GROWTH, POPULATION EXPLOSION AND ASSOCIATED ISSUES

 


#  Population growth ( ജനസംഖ്യ വളർച്ച )


ജനസംഖ്യയുടെ അമിതമായ വളർച്ച പാ രിസ്ഥിതികമായും സാമ്പത്തികമായും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. ജനസംഖ്യ വളർച്ചയുടെ ഫലമായി ദാരിദ്ര്യം, നഗരവൽക്കരണം എന്നിവ ഉണ്ടാകുമ്പോൾ അത് പാരിസ്ഥിതിക തകർച്ചയിലേക്ക് നയിക്കും. കൃഷി യോഗ്യമായ ഭൂമിയിലെ ജനസംഖ്യ സമ്മർദ്ദം ഭൂമിയുടെ ശോഷണത്തിന് കാരണമാകുന്നു. അതുപോലെ ജനസംഖ്യ വളർച്ച കൂടുതൽ ഊർജജ്ജം ഉല്പാദിപ്പിക്കുന്നതിലേക്കും അതിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. പ്രകൃതി വിഭവങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനും കൂടുതൽ മാലിന്യം ഉല്പാദിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇത് ജൈവവൈവിധ്യ നാശത്തിനും, മലം, വായു മലിനീകരണത്തിനും, കൃഷി ഭൂമിയുടെ അമിത ഉപയോഗത്തിനും ഇടവരുത്തും. ജനസംഖ്യ വളർച്ചയും സാമ്പത്തിക വികസനവും ഇന്ത്യയിൽ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടവരുത്തിയിട്ടുണ്ട്. വികസനത്തിന് റെ പ്രധാനമാണ് ജനസംഖ്യ, എന്നാൽ അത് അതിൻ്റെ പരിധിക്ക് അപ്പുറം ആയാൽ പാരിസ്ഥിതിക നാശത്തിലേക്കാണ് എത്തിക്കുക. ജനസംഖ്യ വളർച്ച നമ്മുടെ ഭാവിക്ക് തന്നെ വലിയ ഭീഷണിയാണ്.


# Major issues related to population growth:


സുസ്ഥിരമല്ലാത്ത ജനസംഖ്യ വളർച്ചയും പ്രത്യൽപാദന ആരോഗ്യ സംരക്ഷണത്തിനുള്ള ലഭ്യതക്കുറവും മനുഷ്യ സമൂഹങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു.ഭക്ഷ്യ -ജല ദൗർലഭ്യം രൂക്ഷമാക്കുന്നു, കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന പ്രതിരോധശേഷി കുറക്കുന്നു, ഏറ്റവും ദുർബലരായ സമൂഹങ്ങൾക്ക് തലമുറകൾ ക്കിടയിലുള്ള ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നത് ബുദ്ധിമുട്ടാക്കുന്നു.ഇന്ത്യയിലെ അമിത ജനസംഖ്യ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ഒരേ ഭൂമിയിൽ താമസിക്കുന്ന ജനസംഖ്യ വർദ്ധിക്കുന്നത് പരിമിതമായ വിഭവങ്ങൾ വേഗത്തിൽ ഉപയോഗിച്ച് തീരുന്നതിനിട വരുത്തും. അസുഖങ്ങൾ പെട്ടെന്ന് പകർന്നു പിടിക്കും, എന്നാൽ അതിനനുസരിച്ച് മെഡിക്കൽ സൗകര്യങ്ങൾക്ക് ഉയരാൻ കഴിയില്ല. ഇത് കൂടുതൽ സംഘർഷങ്ങളിലേക്കും ഒരുപക്ഷേ you അവസ്ഥയിലേക്ക് തന്നെ നയിച്ചേക്കാം. ജനസംഖ്യ വളർച്ച അടിസ്ഥാനപരമായ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.


1. ജനന നിരക്ക്.

2. മരണ നിരക്ക്.

3. സ്വന്തം രാജ്യത്തേക്കുള്ള കുടിയേറ്റം.

4. സ്വന്തം രാജ്യത്തിന് പുറത്തേക്കുള്ള കുടിയേറ്റം എന്നിവയാണവ. ജനസംഖ്യയിലെ മൊത്തത്തിലുള്ള ജനന നിരക്കും മരണനിരക്കും തമ്മിലുള്ള വ്യത്യാസമാണ് അമിത ജനസംഖ്യയുടെ മൂല കാരണം.


# The fatal effects of overpopulation:


1. പ്രകൃതി വിഭവങ്ങളുടെ ശോഷണം.

2. പരിസ്ഥിതിയുടെ അപചയം.

3. തൊഴിലില്ലായ്മയുടെ വർദ്ധനവ് 4. സംഘർഷങ്ങളും യുദ്ധങ്ങളും.

5. ഉയർന്ന ജീവിത ചെലവ്.

6. പോഷകാഹാരക്കുറവ്, പട്ടിണി,ക്ഷാമം.

7. പകർച്ചവ്യാധികളും സംക്രമിക രോഗങ്ങളും.

8. ജലക്ഷാമം.

9. വേഗത്തിലുള്ള കാലാവസ്ഥ വ്യതിയാനം.

10. തീവ്രമായി കൃഷി വർദ്ധിപ്പിക്കൽ.


# Population explosion and its issues:


രണ്ടായിരത്തിൽ ലോക ജനസംഖ്യ 6.3 ബില്യൺ ആയിരുന്നു. അടുത്ത 100 വർഷത്തിനുള്ളിൽ അത് 4 ഇരട്ടിയായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു.ഭയാനകമായ നിരക്കിൽ ഉള്ള മനുഷ്യ ജനസംഖ്യയുടെ ഈ അൽഭുതപൂർവ്വമായ വളർച്ചയെ ജനസംഖ്യാ വിസ്ഫോടനം എന്ന് വിളിക്കുന്നു.ജനസംഖ്യ വിസ്ഫോടനം വിഭവ ചോർച്ച, പാരിസ്ഥിതിക തകർച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കിടവിരുത്തും.ജനസംഖ്യസ്ഫോടനം അനേകം സാമൂഹിക പ്രശ്നങ്ങളുടെ ഉയർച്ചയ്ക്ക് കാരണമാകും. ഇത് ജനങ്ങൾ ഗ്രാമീണ മേഖലയിൽ നിന്ന് നാഗരിക മേഖലയിലേക്ക് കുടിയേറുന്നതിനും അങ്ങനെ ചേരിപ്രദേശങ്ങളുടെ വളർച്ചക്കും ഇടവരുത്തും. തൊഴിലില്ലായ്മയും, ദാരിദ്ര്യവും വർദ്ധിക്കും.


# ജനസംഖ്യ വിസ്ഫോടനത്തിൻ്റെ പ്രധാന പ്രത്യാഘാതങ്ങൾ താഴെ പറയുന്നു :-


1. നിക്ഷേപ ആവശ്യകതയുടെ പ്രശ്നം.

2. മൂലധന രൂപീകരണത്തിൻ്റെ പ്രശ്നം.

3. പ്രതിശീർഷ വരുമാനത്തെ സ്വാധീനിക്കും.

4. ഭക്ഷണ പ്രശ്നത്തെ ബാധിക്കു.

5. തൊഴിലില്ലായ്മ പ്രശ്നമുണ്ടാകുന്നു.

6. താഴ്ച ജീവിത നിലവാരം.

7. ദാരിദ്ര്യം.

8. ജനസംഖ്യയും സാമൂഹിക പ്രശ്നങ്ങളും.

9. ഭൂമിയിൽ കൂടുതൽ സാധർദ്ദം പരിസ്ഥിതിയിൽ കൂടുതൽ സമ്മർദ്ദം.




 
 
 

Σχόλια

Βαθμολογήθηκε με 0 από 5 αστέρια.
Δεν υπάρχουν ακόμη βαθμολογίες

Προσθέστε μια βαθμολογία
geteazy logo new.png

Contact Us

Near SNGS College, Pattambi

Email : geteazy.online@gmail.com

Phone : +919206 300 600

Navigation

Follow Us

  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube
  • TikTok

Connect with Us

Download on the App Store
Get in on Google Play

© 2025 Getit. All rights reserved.

bottom of page