top of page
Writer's pictureGetEazy

B21ES01AC - ENVIRONMENTAL STUDIES B3U3 (NOTES)

Block 3

Unit 3

NEED FOR PUBLIC AWARENESS ON ASPECTS RELATED TO ENVIRONMENT



പരിസ്ഥിതിയില്ലാതെ ഒന്നിനും നിലനിൽപ്പില്ല. പരിസ്ഥിതി അവബോധം നിർണായകമാണ്. കാരണം അത് മലിനീകരണവും ആഗോളതാപനവും കുറയ്ക്കാൻ സഹായിക്കും.സൗരോർജ്ജം, കാറ്റ്,ജലം തുടങ്ങിയ പുനരുപയോഗിക്കാവുന്ന വിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ സുസ്ഥിരമായ ഒരു ലോകത്തിലേക്ക് നയിക്കാനും പാരിസ്ഥിതിക അവബോധം കൊണ്ട് കഴിയും.പരിസ്ഥിതിക അവബോധം നിർവഹിക്കുന്ന ഏറ്റവും നിർണായകമായ കാര്യം നമ്മുടെ നിലവിലെ ഉപഭോഗ നിലവാരം നിലനിർത്തുന്നതിന്റെ അപകട സാധ്യതകളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ്.ആഗോളതാപനം, സുസ്ഥിര വികസനം,പരിസ്ഥിതി ആരോഗ്യം എന്നീ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കണം ബോധവൽക്കരണം നൽകേണ്ടത്.


# Need for public awareness:


മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളാൽ പാരിസ്ഥിതിക തകർച്ച ഉണ്ടാകുന്നതുകൊണ്ട് പരിസ്ഥിതിയുടെ ഗുണനിലവാരം നിലനിർത്താൻ നാം ചിലത് ചെയ്യേണ്ടതുണ്ട്. അതിനായി ഗവൺമെൻ്റ് പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ഇത് എല്ലാവരുടെയും ഉത്തരവാദിത്തമായി കാണണം. മനുഷ്യരാശിയുടെ ഭാവി പ്രാഥമികമായി പൊതുപരിസ്ഥിതി ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാഷ്ട്രത്തിൻ്റെ നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നാണിത്.അറിവ്, പ്രവർത്തനങ്ങൾ, സുസ്ഥിര സമൂഹത്തോടുള്ള മനോഭാവം എന്നിവ ഉൾപ്പെടെ വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളെ ഇത് സൂചിപ്പിക്കുന്നു. ഒരു പ്രത്യേക പരിപാടിയുടെയോ പ്രവർത്തനത്തിൻ്റെയും പ്രാധാന്യത്തെയും പരിണിതഫലങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് എത്രത്തോളം ബോധമുണ്ട് എന്നതിനെ പൊതുഅവബോധം എന്ന് വിളിക്കുന്നു.വിഷയങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതും അവർക്ക് സ്വയം തീരുമാനിക്കാൻ കഴിയുന്ന തരത്തിൽ വിവരങ്ങൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. അച്ചടി മാധ്യമങ്ങൾക്കും ഇലക്ട്രോണിക് മാധ്യമങ്ങൾക്കും പൊതുജനാഭിപ്രായത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയും.ശക്തമായ പൊതു പിന്തുണയുള്ള പ്രവർത്തനത്തോട് രാഷ്ട്രീയക്കാർ ക്രിയാത്മകമായി പ്രതികരിക്കണം.താഴെ തട്ടിൽ നിന്ന് ഏറ്റവും ഉയർന്ന നയ തീരുമാനങ്ങൾ എടുക്കുന്നവർ വരെയുള്ളവരിൽ അവബോധം സൃഷ്ടിക്കാൻ NGO ഗൾക്ക് കഴിയും.


പരിസ്ഥിതിയെ കുറിച്ചുള്ള പൊതു അവബോധം എന്നത് തനിക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനുള്ള കഴിവും,പരിസ്ഥിതിയിലെ എല്ലാ മാറ്റങ്ങളെയും മനസ്സിലാക്കലും,മനുഷ്യ പെരുമാറ്റവും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തിൻ്റെ കാര്യകാരണ ബന്ധം വിശകലനം ചെയ്യലും, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് കൃത്യമായി കൈകാര്യം ചെയ്യലും ഉൾപ്പെടുന്നു.


# Environmental movements in India:


പരിസ്ഥിതി സംരക്ഷണത്തിനായി രാഷ്ട്രീയമായും സാമൂഹികമായും സംഘടിപ്പിക്കുന്ന പ്രസ്ഥാനങ്ങളാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ. Green movement ( ഹരിത പ്രസ്ഥാനം ), Conservation movement ( സംരക്ഷണ പ്രസ്ഥാനം ) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പ്രകൃതി വിഭവങ്ങളെ സുസ്ഥിരമായി നിലനിർത്തുന്നതുമായി ബന്ധപ്പെട്ടതാണ് എല്ലാ പരിസ്ഥിതി പ്രസ്ഥാനങ്ങളും. പൊതു നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ലക്ഷ്യം വെക്കുന്നവയാണിവ.പരിസ്ഥിതി, ആരോഗ്യം, മനുഷ്യാവകാശം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട് ധാരാളം പ്രസ്ഥാനങ്ങൾ ഉണ്ട്. പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ വളരെ സംഘടിതവും ഔപചാരികവുമായവ മുതൽ അനൗപചാരികമായപ്രസ്ഥാനങ്ങൾ വരെയുണ്ട്. പ്രാദേശിക പ്രസ്ഥാനങ്ങളുടെ വ്യാപ്തി പ്രാദേശികതലം മുതൽ ഏതാണ്ട് ആഗോളതലം വരെയുണ്ട്. പാരിസ്ഥിതിക, പൊതു ആരോഗ്യ സമരങ്ങൾ ഇന്ത്യയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് ഗ്രാമങ്ങളിൽ ഗ്രാമീണ ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയൻ സാമൂഹിക 5 (Chandi Prasad Bhatt) Dasholi Gram Swarajya Sangh ( ദാശോലി ഗ്രാമ സ്വരാജ്യ സംഘം) എന്ന പേരിൽ ഒരു സഹകരണ പ്രസ്ഥാനം രൂപീകരിച്ചു. ഇത് സുചേത കൃപലാനി (Suchetha kriplani ) ഉദ്ഘാടനം ചെയ്തു. ശ്യാമാദേവി സംഭാവന ചെയ്ത ഭൂമിയിൽ ആണിത് സ്ഥാപിച്ചത്. 1973ൽ ആരംഭിച്ച ചിപ്‌കൊ പ്രസ്ഥാനം ഇതിനെപിന്തുടർന്ന് പിന്നീട് ആരംഭിച്ചു.


# Major environmental movements in India:


2000 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ താഴെ പറയുന്നു :-


*ചിപ്കോ പ്രസ്ഥാനം.

* സൈലന്റ് വാലി സംരക്ഷണ പ്രസ്ഥാനം.

* വന സംരക്ഷണ പ്രസ്ഥാനം.

* ആപ്പിക്കോ പ്രസ്ഥാനം.

* നർമ്മദ ബച്ചാവോ ആന്തോളൻ (NBA).


# Chipko Movement (ചിപ്‌കോ പ്രസ്ഥാനം):


Chipko എന്ന വാക്ക് Embrace എന്ന വാക്കിൽ നിന്ന് രൂപപ്പെട്ടതാണ്. ഇതിൻ്റെ അർത്ഥം 'ആലിംഗനം 'എന്നാണ്.മരങ്ങൾ കെട്ടിപ്പിടിച്ച് മരം മുറി തടയുന്ന ഒരു പ്രസ്ഥാനമായിരുന്നു ഇത്.ഇന്ത്യയിലെ വനസംരക്ഷണ പ്രസ്ഥാനം ആയിരുന്നു ഇത്. ഇത് 1973 ഹിമാലയൻ താഴ്വരയിലാണ് ആരംഭിച്ചത്.ഇതിനെ പിന്തുടർന്ന് ഇന്ത്യയിലെ വിവിധ മേഖലകളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉണ്ടായി.ഇന്ത്യയിൽ അഹിംസാത്മക പ്രതിഷേധം ആരംഭിക്കുന്നതിന് അതൊരു മാതൃക സൃഷ്ടിച്ചു.ഈ പ്രസ്ഥാനത്തിന് കൃത്യമായ ഒരു നേതൃത്വം നൽകിയത് പ്രസിദ്ധ ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ ആണ്. ഈ പ്രസ്ഥാനത്തെ തുടർന്ന് ഇതിന് സമാനമായ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയും അവയെല്ലാം വനനശീകരണത്തിനെതിരെയും,മരങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും പാരിസ്ഥിതിക അവബോധം നൽകാൻ കഴിയുന്ന വിധത്തിലുള്ളവയായിരുന്നു. സുന്ദർലാൽ ബഹുഗുണയുടെ മുദ്രാവാക്യം ആയിരുന്നു "പരിസ്ഥിതിയാണ് സ്ഥിരമായ സമ്പദ് വ്യവസ്ഥ "എന്നത്. ഗോത്രവർഗ്ഗക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ തുടങ്ങിയ ഇന്ത്യയിലെ നിലവിലുള്ള സിവിൽ സമൂഹത്തെ ഇത് ഇളക്കി വിട്ടു. ഈ പ്രസ്ഥാനത്തിൽ ധാരാളം സ്ത്രികളും പങ്കെടുത്തിരുന്നു. ബച്ചനി ദേവി,ഗൗരി ദേവി, സുരക്ഷാദേവി തുടങ്ങിയ സത്യാഗ്രഹ സമര മാർഗം സ്വീകരിച്ചവർ എല്ലാം ഇതിൽ പങ്കെടുത്തു.

ഇന്ത്യയിലെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാൻ ശബ്ദമുയർത്തിയതിൻ്റെ പേരിൽ, അദ്ദേഹം സംരക്ഷണത്തിന് നൽകിയ അർപ്പണ മനോഗതിയെ മാനിച്ചു കൊണ്ടും സുന്ദർലാൽ ബഹുഗുണക്കു 1987ൽ Right Livelihood Award ലഭിച്ചു. ഈ സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്ക് ഒരു പുതിയ വശം കൂടി ഉണ്ടായിരുന്നു. വനത്തിലേക്ക് വരുന്ന കോൺട്രാക്‌ടർമാർ മേഖലയിലെ പുരുഷന്മാർക്ക് മദ്യം നൽകിയിരുന്നു.ഇത് തടയലും സ്ത്രീകളുടെ ലക്ഷ്യമായിരുന്നു. 1980 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടുത്ത ഒരു 15 വർഷത്തേക്ക് ഹിമാലയൻ താഴ്വരയിൽ നിന്ന് തന്നെ മരം മുറിക്കുന്നത് തടഞ്ഞുകൊണ്ട് ഒരു നിയമം പാസാക്കിയപ്പോൾ ഈ സമരം വിജയിച്ചു. ചിപ്കൊ പ്രസ്ഥാനം ഒരു വലിയ വിജയം തന്നെയായിരുന്നു. ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമായി.ഒരു ദേശീയ പ്രതിഭാസമായ ഈ സമരം ഒരു വലിയ പാരിസ്ഥിതിക പ്രസ്ഥാനം തന്നെയായിരുന്നു.


# Narmada bachao Aandolan (NBA):


ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമ്മദാ നദിയിൽ നിർമ്മിക്കാൻ പോകുന്ന വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ആദിവാസികളും,കർഷകരും, പരിസ്ഥിതി പ്രവർത്തകരും, മനുഷ്യാവകാശ പ്രവർത്തകരും ഒരുമിച്ച് നടത്തിയ ഒരു പ്രസ്ഥാനമാണിത്. ഇതിൽ ഗുജറാത്തിൽ നിർമ്മിക്കാൻ തീരുമാനിച്ച സർദാർ സരോവർ അണക്കെട്ടായിരുന്നു ഏറ്റവും വലുത്.ഇതുതന്നെയായിരുന്നു എൻബിഎയുടെ കേന്ദ്ര ശ്രദ്ധയാകർഷിച്ചത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ളപ്രശ്നങ്ങൾ തീർക്കലും വൈദ്യുതി നൽകലുമായിരുന്നു ഗവൺമെൻ്റിൻ്റെ ലക്ഷ്യം. സത്യാഗ്രഹ സമരം, റാലി സംഘടിപ്പിക്കുക, കോടതി കയറി ഇറങ്ങുക, കലാരംഗത്ത്തും സിനിമാരംഗത്തും ശ്രദ്ധേയമായവരുടെ പിന്തുണ നേടിയെടുക്കുക എന്നിവയായിരുന്നു ഇവരുടെ സമര രീതികൾ. NBA യുടെ നേതാക്കളായ മേധപട്‌കർ (Medha Patkar ) ഉം ബാബ ആതെ (Baba Amte )യും 1991ൽ The Right Livelihood Award നേടി. ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ വലിയ നദിയായിരുന്നു നർമ്മദ. ഇവിടെ ഗോത്രവർഗ്ഗക്കാരാണ് കൂടുതലും ഉണ്ടായിരുന്നത്. 1985ൽ ആരംഭിച്ച

ഈ പ്രസ്ഥാനം അറിയപ്പെടുന്ന ഒരു ജനകീയ പ്രസ്ഥാനം ആയിരുന്നു. നർമ്മദ നദിയിൽ ചെറുതും വലുതുമായ

3000 അണക്കെട്ടുകൾ ആണ് നിർമ്മിക്കാൻ പദ്ധതി ഇട്ടിരുന്നത്. ഇതിൽ സർദാർ സരോവർ ഡാമും,നർമ്മദാസാഗർ ഡാമും നിർമ്മിച്ചാൽ 250,000 ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരും.കൂടാതെ ഒരുപാട് പരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകും. ഈ പദ്ധതിയെ ഒരുപാട് ആളുകൾ വിമർശിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക നീതിക്ക് വേണ്ടി പൊരുതാൻ പ്രേരണ നൽകിയ ഒരു പ്രസ്ഥാനം ആയിരുന്നു ഇത്. ഇത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.




326 views0 comments

Opmerkingen

Beoordeeld met 0 uit 5 sterren.
Nog geen beoordelingen

Voeg een beoordeling toe
bottom of page