Block 3 Unit 6
SUSTAINABLE DEVELOPMENT
സുസ്ഥിരവികസനം എന്ന ആശയത്തെ 1987 ലെ (Brundtland Report )ബ്രണ്ട്ലാൻ ഡ് റിപ്പോർട്ട് ആണ് വിവരിച്ചത്. അത് ഇപ്രകാരമാണ്, " ഭാവിതലമുറയുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനം "
വിഭവങ്ങൾ തീർന്നു പോകാതെ ആളുകൾക്ക് വിഭവങ്ങൾ ഉപയോഗിക്കാനുള്ള ഒരു മാർഗ്ഗമാണ് സുസ്ഥിരവികസനം. സുസ്ഥിര വികസനത്തിന് നാലുമാനങ്ങൾ (dimensions ) ഉണ്ട്. സമൂഹം പരിസ്ഥിതി,സംസ്കാരം, സമ്പത്ത് വ്യവസ്ഥ എന്നിവയാണവ. ഈ നാലുമാനങ്ങളും പരസ്പരം പിണഞ്ഞു കിടക്കുന്നവയാണ്, വേർപിരിഞ്ഞു കിടക്കുന്നവയല്ല. സുസ്ഥിരത എന്നത് ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാതൃകയാണ്.ഉദാഹരണത്തിന് ഒരു സമ്പന്ന സമൂഹം അതിൻ്റെ പൗരന്മാർക്ക് ഭക്ഷണവും, വിഭവങ്ങളും,സുരക്ഷിതമായ കുടിവെള്ളവും, ശുദ്ധവായുവും നൽകുന്നതിന് ആരോഗ്യകരമായ അന്തരീക്ഷത്തെ ആശ്രയിക്കുന്നു. ഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യാതെ വർത്തമാനകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനെയാണ് സുസ്ഥിതി വികസനം എന്ന് വിളിക്കുന്നത്. ഇതിന് മൂന്നു പ്രധാന തൂണുകൾ ഉണ്ട്.സാമ്പത്തികം, പാരിസ്ഥിതികം, സാമൂഹികം എന്നിവയാണവ. ഈ മൂന്നു സ്തംഭങ്ങളെ അനൗപചാരികമായി ആളുകൾ, ഗ്രഹം, ലാഭം എന്ന് വിളിക്കുന്നു. സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികൾ ക്രമേണ മാറ്റിക്കൊണ്ട് നമ്മുടെ വിഭവഅടിത്തറ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സുസ്ഥിര വികസനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
സാമൂഹിക പുരോഗതിയും സമത്വവും, പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിരമായ സാമ്പത്തിക വളർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുസ്ഥിരവികസനത്തിൻ്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നു
1. ഇത് എല്ലാത്തരം ജീവിത രൂപങ്ങളെയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
2. ഇത് മനുഷ്യ ജീവിതത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
3. പ്രകൃതി വിഭവങ്ങളുടെ ശോഷണം പരമാവധി കുറക്കുന്നു.
4. സ്വന്തം പരിസ്ഥിതി പരിപാലിക്കാൻ അത് സമൂഹങ്ങളെ പ്രാപ്തരാക്കുന്നു.
# Principles of sustainable development ( സുസ്ഥിരവികസനത്തിന്റെ തത്വങ്ങൾ ):
സുസ്ഥിരവികസനം എന്ന ആശയം വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. മുതലാളിത്തത്തെ സംരക്ഷിക്കാനും മറ്റു രാജ്യങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്താനും വികസിത രാജ്യങ്ങൾ അവതരിപ്പിക്കുന്ന ഈ ആശയം അവ്യക്തവും പ്രാപ്യമല്ലാത്തതും ആണെന്ന് വിമർശിക്കപ്പെടുന്നു. അതുപോലെ, സുസ്ഥിരവികസനം നടപ്പിലാക്കുന്നത് ആധുനിക ജീവിതത്തിനു മുമ്പുള്ള ജീവിതരീതികളിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കാണ് അർത്ഥമാക്കുന്നത് എന്നും മറ്റുചിലർ വിശ്വസിക്കുന്നു.
# സുസ്ഥിരവികസനത്തിന്റെ തത്വങ്ങൾ:-
1. ആവാസ വ്യവസ്ഥയുടെ സംരക്ഷണം.
2. സുസ്ഥിര സമൂഹത്തിൻ്റെ വികസനം.
3. ജൈവവൈവിധ്യ സംരക്ഷണം.
4. ജനസംഖ്യ വളർച്ച നിയന്ത്രിക്കുക.
5. മനുഷ്യ വിഭവങ്ങളുടെ വികസനം.
6. പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
# Examples of sustainable development:
1. Wind Energy ( കാറ്റിൽനിന്നുള്ള ഊർജ്ജ):-
എ ഡി 500നും 900 ത്തിനും ഇടയിൽ പേർഷ്യയിൽ ആദ്യത്തെ വിൻഡ് മിൽ സ്ഥാപിക്കപ്പെട്ടതോടെ ജനങ്ങൾ കാറ്റിൽനിന്നുള്ള ഊർജ്ജം ഉപയോഗിച്ച് തുടങ്ങി.കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കാറ്റ് ഉപയോഗപ്പെടുത്താം എന്നതിനാൽ ഇപ്പോൾ ഇത് ഉപയോഗപ്പെടുത്തി വരുന്നുണ്ട്.കാറ്റൊരു പുനരുൽപാദിപ്പിക്കാൻ കഴിയുന്നവിഭവമായതുകൊണ്ട് ഇത് നിലനിർത്താൻ കഴിയും.
2. Solar Energy ( സൂര്യനിൽ നിന്നുള്ള ഊർജ്ജം ):-
ചെറിയ മേൽക്കൂരയിലെ സോളാർ പാനലുകൾ മുതൽ ഒരു പരമ്പരാഗത പവർ പ്ലാൻ്റിൻ്റെ അതേ വൈദ്യുതി ഉത്പാദനം നേടാൻ കഴിയുന്ന ഭീമാകാരമായ സോളാർ രൂപങ്ങൾ വരെയുണ്ട്. ഒരു കൽക്കരി പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന മലിനീകരണത്തിന്റെ 94 ശതമാനവും സോളാർപാനലിലൂടെ കുറക്കാൻ കഴിയും.ഇതൊരു പുനരുൽപാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജമാണ്.ഇതിന് ചിലവും കുറവാണ്.
3. Crop Rotation ( വിളഭ്രമണം):- മണ്ണിൻ്റെ ഫലഭൂവിഷ്ടത വർദ്ധിപ്പിക്കുന്നതിനും, പ്രാണികളെയും രോഗങ്ങളെയും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിനും ഒരേ നിലത്ത് വിവിധ വിളകൾ തുടർച്ചയായി നടന്നതാണ് വിളഭ്രമണം എന്ന് പറയുന്നത്. ഇത് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ ഭൂമിയുടെ ദീർഘകാല വളർച്ച സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഒരു പഴയ രീതിയാണ്.
4. Water efficient fixtures ( വെള്ളം കാര്യക്ഷമമാക്കുന്ന ഉപകരണങ്ങൾ):- ജലം അമിതമായി ഉപയോഗിക്കുന്നത് കാരണം ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ജല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലസംരക്ഷണ ഉപകരണങ്ങളും ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിലൂടെ അടിസ്ഥാന സേവനങ്ങൾക്ക് ആവശ്യമായ ജലത്തിൻ്റെ അളവ് 50 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാൻ കഴിയും. ഡ്യൂവൽ ഫ്ലഷ് ടോയ്ലറ്റുകൾ, ടോയ്ലറ്റ് സ്റ്റോപ്പുകൾ,ലോഫ്ലോഫാസറ്റുകൾ, ഷവർ ഹെഡുകൾ എന്നിവ വെള്ളം ലഭിക്കുന്നതിനുള്ള ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. ഈ ഉപകരണങ്ങൾ നിലവിലുള്ളവ മാറ്റി സ്ഥാപിക്കാൻ എളുപ്പമാണ്.അതുപോലെ കുറഞ്ഞ സാമ്പത്തിക ചെലവും വരുന്നുള്ളൂ. പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ ഇവ നിർമിക്കുകയും ചെയ്യാം.
5. Green Spaces ( ഹരിത ഇടങ്ങൾ):- പച്ചപ്പുള്ള പ്രദേശങ്ങൾ ആരോഗ്യം വർദ്ധിപ്പിക്കും.അതുപോലെ മാനസിക ഉല്ലാസവും പ്രദാനം ചെയ്യാൻ അതിന് കഴിയും. സുസ്ഥിരവികസനം സാധ്യമാകണമെങ്കിൽ നാം നിത്യേന സഞ്ചരിക്കുന്ന പാതകളിൽ എല്ലാം നാം പച്ചപ്പുണ്ടാക്കിയെടുക്കണം.
# Sustainable Development Goals (SDGs)
സുസ്ഥിരവികസന ലക്ഷ്യങ്ങൾ:
സുസ്ഥിരവികസന ലക്ഷ്യങ്ങൾ ആഗോള ലക്ഷ്യങ്ങൾ എന്നും അറിയപ്പെടുന്നു. ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും പാരിസ്ഥിതിക സംരക്ഷണത്തിനും 2030ഓടെ എല്ലാവർക്കും സമാധാനവും സമൃദ്ധിയും അനുഭവിക്കാൻ ആകുമെന്നും ഉറപ്പ് നൽകുന്നതിനുള്ള ഒരു ആഗോള ആഹ്വാനമെന്ന നിലയിൽ 2015ൽ ഐക്യ രാഷ്ട്ര സഭ നടപ്പിലാക്കിയതാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. എല്ലാവർക്കും സുസ്ഥിരമായ ഭാവി കെട്ടി പടുക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് സൃഷ്ടിക്കാൻ പരസ്പരബന്ധിതമായ 17 അന്താരാഷ്ട്ര ലക്ഷ്യങ്ങളാണ് ഇതിൽ ഉൾക്കൊണ്ടിട്ടുള്ളത്. 2015 പൂർത്തിയാക്കിയ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ( Millennium development goals)ക്ക് പകരമായി 2015 ന് ശേഷമുള്ള വികസന അജണ്ടയുടെ ഭാഗമായാണ് ഈ സുസ്ഥിരവികസന ലക്ഷ്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
Goal 1:No poverty
2030 ഓടെ ലോകത്തിൽ തന്നെ ദാരിദ്ര്യത്തെ അതിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും തുടച്ചുനീക്കുമെന്ന് SDG 1 ഇൽ പറയുന്നു. ഈ ഒന്നാമത്തെ ലക്ഷ്യം 7 ലക്ഷ്യങ്ങളും അതിൻ്റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിന് 13 സൂചകങ്ങളും ഉൾക്കൊള്ളുന്നു. ഇതിലെ ഫല ലക്ഷ്യങ്ങൾ അഞ്ചെണ്ണമാണ്.
Goal 2:Zero hunger
വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, പോഷകാഹാരം വർദ്ധിപ്പിക്കുക,സുസ്ഥിര കൃഷിപ്രോത്സാഹിപ്പിക്കുക എന്നിവയാണ്'SDG2 ൻ്റ ലക്ഷ്യങ്ങൾ. 8 ലക്ഷ്യങ്ങളും 14 സൂചകങ്ങളും ആണ് SDG2 ന്റ പുരോഗമന പാതയിൽ ഉൾക്കൊള്ളുന്നത്. ഇതിൽ അഞ്ചെണ്ണം ഫല ലക്ഷ്യങ്ങളാണ്.
Goal3: good health and well being ( നല്ല ആരോഗ്യവും ക്ഷേമവും)
എല്ലാ പ്രായത്തിലും ഉള്ള എല്ലാവർക്കും ആയി ആരോഗ്യപരമായ ജീവിതം ഉറപ്പാക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നുSDG 3യുടെ ലക്ഷ്യം. SDG 3യിൽ 28 സൂചകങ്ങളും പുരോഗതി ഒരുക്കുന്ന 13 ലക്ഷങ്ങളും ഉൾപ്പെടുന്നു. ഇവിടെ ഫല ലക്ഷ്യങ്ങൾ ആദ്യ ഒമ്പത് ലക്ഷ്യങ്ങളാണ്.
Goal 4: Quality ededucatio( ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ):-
SDG 4 ഉദ്ദേശം എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും, എല്ലാവർക്കും ആജീവനാന്ത പഠനത്തിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. SDG 40ൽ 11 സൂചകങ്ങളും പുരോഗതി ഒരുക്കുന്ന 10 ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നു.ഇതിലെ ഫല ലക്ഷ്യങ്ങൾ ഏഴെണ്ണമാണ്.
Goal 5: gender equality
SDG 5ൽ പറയുന്നത് എല്ലാ സ്ത്രീകൾകളും പെൺകുട്ടികളും ശാക്തീകരിക്കപ്പെടണം എന്നാണ് " ആരെയും പിന്നിൽ ആക്കരുത് "എന്ന പ്രതിജ്ഞയുമായി എല്ലാ മേഖലകളിലും സ്റ്റീകളെയും കുട്ടികളെയും വിവേചനം ഇല്ലാതെ കാണാൻ ഇത് ആവശ്യപ്പെട്ടു.അതിലൂടെ ലിംഗ സമത്വം നേടുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
Goal 6: Clean water and sanitation
സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് വെള്ളവും ശുചിത്വവും എല്ലാവർക്കും ലഭ്യമാക്കാൻ ഈ ലക്ഷ്യം ആവശ്യപ്പെടുന്നു. 8 ലക്ഷ്യങ്ങൾക്കായി ഇത് 11 സൂചകങ്ങൾ ഉപയോഗിക്കുന്നു.ഇതിൽ ആറെണ്ണം ഫലവത്താക്കാൻ ശ്രമിക്കുന്നു.
Goal 7: Affordable and Clean Energy ( എല്ലാ ആളുകൾക്കും മിതമായതും, വില കുറഞ്ഞതും,ആധുനികവും, സുസ്ഥിരവുമായ ഊർജ്ജം ലഭ്യമാക്കുമെന്ന് SDG 7 പ്രസ്താവിക്കുന്നു. 2030 ആകുമ്പോൾ ഇതിലെ 5 ലക്ഷ്യങ്ങൾ നേടാനാവും.ഇതിന് ആറ് സൂചകങ്ങൾ ഉപയോഗപ്പെടുത്തും. ഫല ലക്ഷ്യങ്ങൾ മൂന്നെണ്ണമാണ്.
Goal 8: Decent work and economic growth ( മാന്യമായ ജോലിയും സാമ്പത്തിക വൺചയും ):- ഉൾക്കൊള്ളാവുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച, സമ്പൂർണ്ണവും ഉല്പാദനപരവുമായ തൊഴിൽ,എല്ലാവർക്കും മാന്യമായ ജോലി എന്നിവ പ്രോത്സാഹിപ്പിക്കണം എന്ന് SDG 8 പ്രസ്താവിക്കുന്നു. 2030ൽ SDG 8 12 ലക്ഷ്യങ്ങളും പൂർണ്ണമാക്കാനാവും. SDG 8ൻ്റ ചില ലക്ഷ്യങ്ങൾ 2020ൽ പൂർണ്ണമാക്കി, മറ്റുള്ളവ 2030ലും പൂർണമാവും. ആദ്യ പത്ത് ലക്ഷ്യങ്ങളാണ് ഫല ലക്ഷ്യങ്ങൾ.
Goal 9: Industry.Innovation and Infrastructure
1:- SDG 9 പ്രസ്താവിക്കുന്നത് നമ്മൾ നവീകരണത്തെയും സമഗ്രവും സുസ്ഥിരവുമായ വ്യവസായവൽക്കരണത്തെയും പ്രോത്സാഹിപ്പിക്കണം എന്നും, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കണമെന്നുമാണ്. 12 സൂചകങ്ങളുമായി 8 ലക്ഷ്യങ്ങളാണ്'SDG 9 നുള്ളത്. ഇതിൽ
ആദ്യ അഞ്ചെണ്ണം ഫല ലക്ഷ്യങ്ങളാണ്. Goal 10: Reduced inequality ( അസമത്വം കുറക്കുക ):-
ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള വരുമാന അസമത്വം കുറക്കാൻ നിർദ്ദേശിക്കുന്നു. 2030 ഓടെ ഈ ലക്ഷത്തിന് കീഴിലുള്ള 10 ലക്ഷ്യങ്ങൾ പൂർത്തിയാക്കണം. ആദ്യ ഏഴ് ലക്ഷ്യ ങ്ങൾ ഫല ലക്ഷ്യങ്ങളാണ്.
Goal 11: Sustainable cities and communities
SDG 11ന്റെ പ്രധാന ലക്ഷ്യം നഗരങ്ങളെയും മനുഷ്യവാസ കേന്ദ്രങ്ങളെയും, ഉൾക്കൊള്ളാവുന്നതും സുരക്ഷിതവും, പ്രതിരോധശേഷിയുള്ളയും സുസ്ഥിരവും ആക്കുക എന്നതാണ്. SDG 11 ന് 10 ലക്ഷ്യങ്ങൾ ഉണ്ട്. അവ നിറവേറ്റേണ്ടതുണ്ട്. കൂടാതെ പുരോഗതി ടാക്ക് ചെയ്യുന്നതിന് 15 സൂചകങ്ങൾ ഉപയോഗിക്കുന്നു. 7 ലക്ഷ്യങ്ങൾ ഫലപ്രദമാക്കാൻ ശ്രമം നടക്കുന്നു.
Goal 12: Responsible consumption and production (35
ഉൽപാദനവും):- SDG 12 സുസ്ഥിര ഉപഭോഗവും ഉല്പാദന രീതിയും ഉറപ്പാക്കും എന്ന് പ്രസ്താവിക്കുന്നു. സുസ്ഥിര ഉപഭോഗവും ഉല്പാദന രീതിയും സംബന്ധിച്ച പരിപാടികളുടെ പത്ത് വർഷത്തെ ചട്ടക്കൂട് നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള 11 ലക്ഷ്യങ്ങൾ ഇതിലുണ്ട്.
Goal 13: Climate action.
പുനവൽപാദന ഊർജ്ജത്തിൻ്റെ വികസനം പ്രോത്സാഹിപ്പിച്ച് കാലാവസ്ഥ വ്യതിയാനത്തെയും അതിന്റെ ആഘാതങ്ങളെയും ചെറുക്കുന്നതിന് അടിയന്തര പ്രതികരണം സ്വീകരിക്കാൻSDG 13 അഭ്യർത്ഥിക്കുന്നു.മൊത്തം 5 ലക്ഷ്യങ്ങൾ ഉണ്ട്. അതെല്ലാം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടവയും ആണ്.
Goal 14: Life below water (ควเดลวา ตนคร):
സമുദ്രം, കടൽ, സമുദ്ര വിഭവങ്ങൾ എന്നിവ സംരക്ഷിച്ച സുസ്ഥിര വികസനത്തിനായി സുസ്ഥിരമായി ഉപയോഗിക്കാൻ SDG 14 ആവശ്യപ്പെടുന്നു. ആദ്യ ഏഴ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
Goal 15:Life on land( കരയിലെ ജീവിതം):-
SDG 15 എന്നത് പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിരമായ ഉപയോഗം സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും,വനങ്ങളെ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും, മരുഭൂവത്കരണം തടയുന്നതിനും,ജൈവവൈവിധ നഷ്ടം തടയുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.
#institutions ( സമാധാനം, നിതി, ശക്തമായ സ്ഥാപനങ്ങൾ ):-
Goal 16: Peace justice and strong
സുസ്ഥിരവികസനം എല്ലാവർക്കും നീതി ലഭ്യമാക്കൽ, എല്ലാതലങ്ങളിലും ഫലപ്രദവും, ഉത്തരവാദിത്വവും,ഉൾക്കൊള്ളുന്നതുമായ സ്ഥാപനങ്ങളുടെ വികസനം എന്നിവയ്ക്കായി സമാധാനപരവും
ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് SDG 16 സാർഥിക്കുന്നു.
Goal 17: Partnership for the goals ( ലക്ഷ്യങ്ങൾക്കായുള്ള പങ്കാളിത്തം ):-
ലക്ഷ്യങ്ങൾ നടപ്പാക്കുന്ന രീതികൾ ശക്തിപ്പെടുത്തുക, സുസ്ഥിരവികസനത്തിനുള്ള ആഗോള സഹകരണം പുനരുജ്ജീവിപ്പിക്കുക എന്നിവയാണ്SDG 17 ൻ്റ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യത്തിന് 24 സൂചകങ്ങളും 19 ഫല ലക്ഷ്യങ്ങളും ഉണ്ട്.ആദ്യത്തെ 16 ലക്ഷ്യങ്ങളിൽ ഓരോന്നിനും കൂടുതൽ അന്താരാഷ്ട്ര സഹകരണം
ആവശ്യമാണ്.രാഷങ്ങളും സംഘടനകളും ഒന്നിനെതിരെ മറ്റൊന്ന് പ്രവർത്തിക്കുന്നതിന് പകരം ഒരുമിച്ചു
പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് Goal 17 ഉൾപ്പെടുത്തിയിരിക്കുന്നത്.
# Implementation of SDGs( സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കൽ ):
ആഗോളതലത്തിൽSDGS നടപ്പിലാക്കാൻ തുടങ്ങിയത് 2016 ലാണ്.SDG കളെ പ്രാദേശികവൽക്കരിക്കാനും
കഴിഞ്ഞു. വ്യക്തികൾ, സ്ഥാപനങ്ങൾ,ഗവൺമെൻ്റുകൾ, വിവിധതരത്തിലുള്ള സംഘടനകൾ എന്നിവ ഒരേസമയം ഒന്നോ അതിലധികമോ ലക്ഷ്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കുന്നു.ഓരോ ഗവൺമെൻ്റും
ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി സ്വന്തം ബജറ്റും പ്രവർത്തന പദ്ധതിയും ദേശിയ നിയമനിർമ്മാണവും
ഉണ്ടാക്കണം. ആഗോള ഏകോപനത്തിനായി സഖ്യങ്ങൾ രൂപീകരിക്കുക എന്നത് പ്രധാനമാണ്. വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാഷ്ട്രങ്ങളുമായുള്ള സഹകരണം ആവശ്യമാണെന്ന്SDG കൾ പ്രസ്താവിക്കുന്നു.
Comentarios