Block 1 Unit 4
WATER RESOURCES
# Global distribution of water:
ഭൂമിയുടെ ഉപരിതലത്തിലെ ജലവിതരണം അങ്ങേയറ്റം അസമമാണ്. ലോകത്തിലെ മൊത്തം ജലവിതരണം 332.5 മില്യൺ ദശലക്ഷം ക്യൂബിക്ക് മൈൽ ആണ്. അതിൽ 97 ശതമാനത്തിലധികം ഉപ്പുവെള്ളവും സമുദ്രത്തിലും കടലിലും ഒതുങ്ങിയിരിക്കുന്നു. അവശേഷിക്കുന്ന മൂന്നു ശതമാനം ഭൂമിയിലെ ശുദ്ധജലമാണ്.ഈ ശുദ്ധജലത്തിന്റെ പ്രധാന ഭാഗം മഞ്ഞുമൂടിയ ഭൂഖണ്ഡങ്ങളിലും പർവത പ്രദേശങ്ങളിലും ഐസ് ക്യാപ്പുകളുടെയും ഹിമാനികളുടെയും രൂപത്തിൽ പിടിച്ചിരിക്കുന്നു. 0.6% വരുന്ന ഭൂഗർഭജലം, 0.007% വരുന്ന തടാകജലം, 0.001% വരുന്ന അന്തരീക്ഷത്തിലെ നീരാവി, 0.0001% വരുന്ന നദീജലം എന്നിങ്ങനെ കരയിൽ അവശേഷിക്കുന്ന ശുദ്ധജലം ഭൂമിയിലെ മൊത്തം ജലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. കരയിലെ ശുദ്ധജലം മാത്രം കണക്കാക്കിയാൽ മൊത്തം ശുദ്ധജലത്തിൻ്റെ 79% മഞ്ഞുപാളികളിലും ഹിമാനികളിലും ആണ്. ശുദ്ധജലത്തിന്റെ മറ്റൊരു 20% ഭൂഗർഭജലമാണ്. എളുപ്പത്തിൽ കിട്ടുന്ന ശുദ്ധജലം ഒരു ശതമാനം മാത്രമാണ്. ആഗോളതലത്തിലുള്ള ജലത്തിൻ്റെ അളവുമായി താരതമ്യ പെടുത്തുമ്പോൾ നദിയിലെ ജലത്തിൻ്റെ അളവ് വളരെ ചെറുതാണ്. അതിനാൽ സുസ്ഥിര നദീജല പരിപാലന പദ്ധതികൾക്കായി ആസൂത്രണം ചെയ്യുമ്പോൾ നദീജലം വിവേകത്തോടെ ഉപയോഗിക്കേണ്ടതുണ്ട്.
# Water Resource Type:
a: Salt water
ഭൂമിയിലെ ജലത്തിൻ്റെ ഭൂരിഭാഗവും ഉപ്ലയിച്ചതാണ്.ഉപ്പുവെള്ളത്തിൽ കൂടുതലായി കാണപ്പെടുന്ന ആയോണ്‌കളാണ് ക്ലോറിനും സോഡിയവും. മനുഷ്യർ ഈ വെള്ളം നേരിട്ട് ഉപയോഗിക്കാറില്ല.അവർ കടൽ വെള്ളത്തിൽ ഉപ്പു നീക്കം ചെയ്ത് അത് ഉപയോഗിക്കുന്നു.
b: Surface water
നദി, കുളം, തടാകം, ശുദ്ധജല തണ്ണീർത്തടങ്ങൾ എന്നിവയിലെ ജലമാണ് ഉപരിതലജലം. ഇത് മഴയിലൂടെ ലഭിക്കുന്നതാണ്.
c: Lakes
ഭൂമിയുടെ പരിതലത്തിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും ദൃശ്യമാകുന്നതുമായ ഒരുതരം ജലമാണ് തടാകങ്ങൾ.തടാകങ്ങൾ വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായിരിക്കും. ഉപ്പ് ജലമുള്ള തടാകങ്ങളും ശുദ്ധജല തടാകങ്ങളും ഉണ്ട്.
d: Estuary
ശുദ്ധജലവും ഉപ്പുവെള്ളവും കൂടിച്ചേരുന്ന ഒരു ജലാശയമാണ് അഴിമുഖം.സാധാരണയായി നദീതീരവും സമുദ്ര പരിസ്ഥിതികളും തമ്മിലുള്ള സംക്രമണ മേഖലയിൽ നിന്ന് അഴിമുഖങ്ങൾ രൂപപ്പെടും.
e: Rivers
ഗുരുത്വാകർഷണം മൂലം മലമുകളിൽ നിന്ന് കുടലിലേക്ക് ഒഴുകുന്ന നദികളിൽ നിന്ന് താഴ്ഭാഗത്തേക്കുകൂടി വെള്ളം എത്തുന്നു. നദികളിൽ പലതരം സസ്യന്-ജന്തു ജാലങ്ങളെ കാണാം. നദികൾ മനുഷ്യർക്ക് പലനിലക്കും ഉപകരിക്കുന്നഒന്നാണ്.
f: Ground water
മണ്ണിന്റെയും പാറകളുടെയും ഉപരിതല സുഷിരങ്ങളിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലമാണ് ഭൂഗർഭജലം. ഭൂഗർഭജലത്തിന്റെ പ്രധാന ഉറവിടം ഉപരിതലത്തിൽ നിന്നുള്ള ചോർച്ചയാണ്. കിണറുകളിൽ ഭൂഗർഭജലം ശേഖരിക്കുന്ന സ്ഥലങ്ങളെ ജലസംഭരണികൾ എന്ന് വിളിക്കുന്നു.മനുഷ്യർ കുടിക്കാൻ മുതൽ പല ആവശ്യങ്ങൾക്കും ഈ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ ഇപ്പോൾ മനുഷ്യരുടെ പ്രവർത്തനങ്ങൾ കാരണം ഈ ജലം മലിനമായി കൊണ്ടിരിക്കുകയാണ്.
g: Frozen water
തണുത്തുറഞ്ഞ ജലം ജലാശയങ്ങളിൽ ഇടതൂർന്ന മഞ്ഞുപാളിയായി കാണപ്പെടുന്നു.
h: Ice
വടക്കൻ,ദക്ഷിണദ്രുവങ്ങളിൽ മഞ്ഞുപാളികളായും, ഉയർന്ന പർവതങ്ങളിലും ഉയർന്നക്ഷാംശങ്ങളിലും സ്ഥിരമായി മഞ്ഞുള്ള പ്രദേശങ്ങളിലും ഹിമാനികൾ കാണപ്പെടുന്നു.
# Water availability and water uses
കുടിവെള്ളവും ഗാർഹിക ഉപയോഗവും
* കാർഷിക ആവശ്യം.
* വ്യാവസായിക ആവശ്യം.
* പാരിസ്ഥിതിക ഉപയോഗം.
* വിനോദത്തിന്.
# Water scarcity:
രണ്ടുതരത്തിലുള്ള ജലക്ഷാമം നിർവചിക്കപ്പെട്ടിട്ടുണ്ട്.
1. ഭൗതിക ജലക്ഷാമം
2. സാമ്പത്തിക ജലക്ഷാമം
ആവാസവ്യവസ്ഥകൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ ജലം ഇല്ലാതിരിക്കുന്നതാണ് ഭൗതിക ജലക്ഷാമം.
നദികളിലെ ജലസ്രോതസ്സുകളിൽ നിന്നോ മറ്റു ജലസ്രോതസ്സുകളിൽ നിന്നോ ജലം എടുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതികവിദ്യയിലോ ഉള്ള നിക്ഷേപത്തിൻ്റെ അഭാവമോ ജലത്തിന്റെ ആവശ്യം തൃപ്തിപ്പെടുത്താനുള്ള മനുഷ്യശേഷി യുടെ അപര്യാപ്തതയോ സാമ്പത്തിക ജലക്ഷാമത്തിന് കാരണമാകുന്നു. ജലമലിനീകരണം, കാലാവസ്ഥ വ്യതിയാനം, വനനശീകരണം, ജലം ദുരുപയോഗം ചെയ്യൽ എന്നിവ ജലക്ഷാമതിനിട വരുത്തുന്നു.
# Threats to water resources:
* Ground water threats
a, Man made threats : മനുഷ്യരുടെ വിവിധ പ്രവർത്തനങ്ങൾ ഭൂഗർഭജലത്തിന് ഭീഷണി ആകാറുണ്ട്. ഭൂഗർഭജലത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളെ നാലു ഗ്രൂപ്പുകളായി തിരിക്കാം.
1. മാലിന്യനിർമാർജനം.
2. വിഭവങ്ങൾ വേർതിരിക്കൽ.
3. കൃഷി.
4. നഗരവൽക്കരണം.
Natural Contamination ( സ്വാഭാവിക മലിനീകരണം)
ക്ലോറൈഡുകളുടെയും നൈട്രേറ്റുകളുടെയും സാന്ദ്രത ജലത്തെ നിയന്ത്രിക്കും. ഇവ പാറകളിലൂടെ വെള്ളം നീങ്ങുമ്പോൾ വെള്ളത്തിൽ എത്തിയാൽ അതും മലിനീകരണത്തിന് കാരണമാകും.
# Surface water threats:
പോയിന്റ് സ്രോതസ്സുകളിൽ നിന്നോ നോൺ പോയിൻ്റ് സ്രോതസ്സുകളിൽ നിന്നോ ഉള്ള മലിനീകരണം മൂലം ഉപരിതല ജലം മലിനമാകും.
Point sources :- ഒറ്റപെട്ടതും തിരിച്ചറിയാവുന്നതുമായ ഉറവിടത്തിൽ നിന്ന് ഉത്ഭവിക്കുന്ന മലിനീകരണം
# Non point sources:
ഒന്നിലധികം തിരിച്ചറിയാൻ കഴിയാത്ത ഉറവിടങ്ങളിൽ നിന്നും ഉണ്ടാകുന്ന മലിനീകരണം ആണിത്.
# Water pollution:
ജലമലിനീകരണത്തിന് നിരവധി കാരണങ്ങളുണ്ട്.
• ഗാർഹിക മലിനജലം
• ശുദ്ധജലത്തിലെ വ്യാവസായിക മാലിന്യങ്ങൾ.
• കാർഷിക മലിനീകരണം
# Effects:
* കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും
* ജലജീവികളുടെ നാശത്തിനിട വരുത്തും
ജലത്തിലെ ആൽഗകളുടെയും പ്ലവങ്ങളുടെയും അമിതവളർച്ചക്ക് ഇടവരുത്തും.
# Solutions:
പ്രാഥമിക പരിരക്ഷ : വേസ്റ്റ് നിക്ഷേപിക്കേണ്ട ഇടങ്ങളിൽ നിക്ഷേപിക്കുക
സെക്കൻഡറി പരീരക്ഷ: ബാക്ടീരിയകളെ നശിപ്പിക്കേണ്ട രീതിയിൽ നശിപ്പിക്കുക
. ത്രിതിയ പരിരക്ഷ: മുൻകൂട്ടി സംരക്ഷണ മാർഗ്ഗങ്ങൾ നടപ്പിലാക്കുക.
# Water logging ( വെള്ളക്കെട്ട്):
വെള്ളം കൊണ്ട് മണ്ണിനെ പൂർണമായും നനച്ച നിർത്തുന്നതാണ് വെള്ളക്കെട്ട്. ഭൂരിഭാഗം സമയവും മണ്ണ് വെള്ളത്താൽ പുരിതമാകുമ്പോൾ അത് വെള്ളക്കെട്ടായി കണക്കാക്കാം.അപ്പോൾ മണ്ണ് വായുരഹിതമായ അവസ്ഥയിലായിരിക്കും. കൃഷിയിടങ്ങളിലെ വെള്ളക്കെട്ടിനെ പല രൂപത്തിൽ തരംതിരിച്ചിരിക്കുന്നു.
a. കാരണങ്ങളെ അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു
1. സ്വാഭാവികം
2. മനുഷ്യപ്രേരിതം
b, സ്ഥിരതയെ അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു
1. താൽക്കാലികം
2. സ്ഥിരം ആയത്
C. ജലത്തിന്റെ ഉറവിടത്തെ അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു
1. മഴവെള്ളം
2. ജലസേചന കൃഷി
d. സ്ഥാനം അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു
1. കൃഷിയിടങ്ങളിൽ
2. മറ്റ് ഉപയോഗപ്രദമായ ഭൂമിയിൽ
# Floods ( വെള്ളപ്പൊക്കം):
മനുഷ്യർക്കും പരിസ്ഥിതിക്കും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു സ്വാഭാവിക സംഭവമാണ് വെള്ളപ്പൊക്കം. ഇത് വർഷത്തിൽ ഏതുസമയത്തും സംഭവിക്കാം. മറ്റു വെള്ളപ്പൊക്കങ്ങളെക്കാൾ ദുരിതം ഉണ്ടാക്കുന്നതാണ് ഫ്ലാഷ് ഫ്ലഡ് അഥവാ മലവെള്ളപ്പൊക്കം. വെള്ളപ്പൊക്കം റോഡും തോട്ടം പാലങ്ങളും എല്ലാം ഒന്നാക്കി ഗതാഗതവാർത്ത വിനിമയ സൗകര്യങ്ങളെ തടസപ്പെടുത്തുന്നു. അഴക്കുചാലകളെ പൊതുവായവ ആക്കി മാറ്റും.അനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.അനേകം പേരുടെ മരണത്തിനിട വരുത്തും.ബാക്ടീരിയ,വൈറസ് എന്നിവയാലുള്ള രോഗങ്ങൾ ഉണ്ടാകും. ധാന്യങ്ങൾ നശിക്കും. കൃഷി നശിക്കും കെട്ടിടങ്ങൾ തകരും. ജീവജാലങ്ങൾ
ചത്തൊടുങ്ങും.
# The major types of floods:
a, മല വെള്ളപ്പൊക്കം
b, ഒന്നിലധികം കാരണങ്ങളാൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം
C, ഒരൊറ്റ കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന വെള്ളപ്പൊക്കം
d, വിവിധ കാലാവസ്ഥക്ക് അനുസരിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം
e, തീരപ്രദേശത്തെ വെള്ളപ്പൊക്കം
f, അഴിമുഖത്തെ വെള്ളപ്പൊക്കം
g, അണക്കെട്ടിന്റെ്റെ തകരാർ മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം
h, മഞ്ഞും ഹിമാനിയും പെട്ടെന്ന് ഉരുകുന്നത് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം.
# Drought:
ഒരു പ്രദേശത്ത് സാധാരണ മഴയിലും താഴെയുള്ള മഴ ലഭിക്കുകയോ അല്ലെങ്കിൽ മഴ ഒട്ടും ലഭിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് വരൾച്ച. ഇത് ശുദ്ധജല ലഭ്യത ഇല്ലാതാക്കും ധാന്യങ്ങളുടെ നാശത്തിനും മണ്ണ് മലിനമാകുന്നതിനും എല്ലാം ഇടവരുത്തും. വരൾച്ച ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും തന്നെ.
നീണ്ടു നിന്നേക്കാം. ആവാസ വ്യവസ്ഥയെ ഇത് നന്നായി ബാധിക്കും. പ്രാദേശിക സമ്പത്ത് വ്യവസ്ഥയെയും ഇത് ബാധിക്കും.
# Types of Droughts:
1. കാലാവസ്ഥാ വരൾച്ച: സാധാരണയായി മറ്റുവരൾച്ചകൾ ഉണ്ടാകുന്നതിനു മുമ്പാണ് ഈ വരൾച്ച ഉണ്ടാകാറുള്ളത്.
2. കാർഷിക വരൾച്ച : വിള ഉത്പാദനത്തേയും പരിസ്ഥിതിയെയും ബാധിക്കുന്ന ഒന്നാണിത്.മഴ ലഭ്യത കുറയുന്നതാണ് ഇതിന് കാരണം.
3. ഹൈഡ്രോളജിക്കൽ വരൾച്ച : തടാകത്തിലെയും ജലസംഭരണികളിലെയും മറ്റും ജലനിരപ്പ് പ്രാദേശിക പ്രധാന പരിധിയിൽ നിന്നും താഴെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
# Conservation and management of water:
ജലം സുസ്ഥിരവിഭവം ആണെങ്കിലും മനുഷ്യരുടെ ഭാവി ആവശ്യങ്ങൾ കൂടി നിറവേറ്റാൻ ജല വിഭവങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വലിയ നദികളായ ഗംഗ, യമുന, ബ്രഹ്മപുത്ര എന്നിവ ജലത്തിന്റെ അളവ് കുറയാതെ നിലനിർത്തുന്നു. ജനസംഖ്യ വർദ്ധനവ്, നഗരവൽക്കരണം,വ്യവസായവൽക്കരണം, കാർഷിക മേഖലയിലെ ആധുനികവൽക്കരണം എന്നിവയെല്ലാം ജലക്ഷാമത്തിന് ഇടവരുത്തുന്നു. ജലം യുക്തിസഹമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.ജലസംരക്ഷണത്തിനായി വിവിധ രീതികളാണ് സ്വീകരിച്ചിട്ടുള്ളത്.
# അവയിൽ പ്രധാനമായ താഴെ പറയുന്നു:
1.പരമ്പരാഗത ജലശേഖരണ സംവിധാനം സ്വീകരിക്കുക
2. നീർത്തട മാനേജ്‌മെൻ്റ് നടപ്പിലാക്കുക
3.പാനി പഞ്ചായത്തുകൾ രൂപീകരിക്കുക
4. മഴവെള്ളം അരിച്ചെടുക്കുക
5. ഉറവ വെള്ളം ശേഖരിക്കുക
6. മേൽക്കൂര മഴവെള്ള സംഭരണം
7. മലിനജലം സംസ്കരിക്കൽ
8. ഭൂഗർഭജലം കരുതി വെക്കുക
# Coastal Regulation Zone (CRZ):
ഇന്ത്യയിൽ 1986ൽ കൊണ്ടുവന്ന പാരിസ്ഥിതിക സംരക്ഷണം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം 1991 ഫെബ്രുവരിയിൽ ആദ്യമായി കോസ്റ്റൽ റെഗുലേഷൻ സോൺ അഥവാ സി ആർ സെഡ് നോട്ടിഫിക്കേഷൻ പുറത്തുവിടുകയുണ്ടായി. പാരിസ്ഥിതിക -വനം വകുപ്പിന് കീഴിലാണ് ഈ പ്രവർത്തനങ്ങൾ വരുന്നത്. ഈ നോട്ടിഫിക്കേഷൻ അനുസരിച്ച്, ഉയർന്ന തിരമാലയടിക്കുന്ന 500 മീറ്റർ തീരം, വേലിയേറ്റ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്ന തോടുകൾ, അഴിമുഖങ്ങൾ, തടാകങ്ങൾ, കായൽ, നദികൾ എന്നിവയുടെ തിരത്ത് 100 മീറ്റർ നീളമുള്ള ഒരു മേഖലയെ തീരദേശ നിയന്ത്രണ മേഖല എന്ന് വിളിക്കുന്നു. ഈ മേഖലയിലേക്ക് വ്യവസായങ്ങൾ വ്യാപിപ്പിക്കുന്നതിന് ഈ നോട്ടിഫിക്കേഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. CRZ നെ 4 വിഭാഗങ്ങളാക്കി തിരിച്ചു. CRZ1, CRZ2, CRZ3, CRZ4 എന്നിവയാണവ.
1991 ലെ നോട്ടിഫിക്കേഷൻ പിന്നീട് 2003ലും 2011ലും 2019 ലും ഭേദഗതികൾ വരുത്തി.
# Coastel Regulation Zone Notification- 2019:
ആധുനിക ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്ന വിധത്തിൽ സുസ്ഥിര രീതിയിൽ ശാസ്ത്രീയമായ തത്വങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെ തീരദേശ വികസനത്തിന് പ്രാധാന്യം കൊടുക്കുന്ന ഒന്നായിരുന്നു 2011 ലെ CRZ Notification. ഇതനുസരിച്ച് CRZ1 മേഖലയെA, B തിരിച്ചു, CRZ2 മേഖലയെയും രണ്ടായി തിരിച്ചു, CRZ3 മേഖലയും രണ്ടായി വിഭജിച്ചു, CRZ4 മേഖലയെയും ഇതുപോലെ രണ്ടായി വിഭജിച്ചു. കൂടാതെ 2019 ലെ നോട്ടിഫിക്കേഷൻ തീരദേശ വിനോദ മേഖലകളുടെ വികസനത്തിനും പ്രാധാന്യം നൽകി.തീരദേശ നിയന്ത്രണ മേഖലയെ ക്ലിയറിങ് നടപടികളിലൂടെ കൂടുതൽ കാര്യക്ഷമമാക്കാൻ നോട്ടിഫിക്കേഷൻ ലൂടെ സാധിച്ചു.
Comments